ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ദ്വിതീയ സ്കന്ധം*
*ഒന്നാം അദ്ധ്യായം*
*_ആത്മാരാമനായ ശ്രീശുകൻ പ്രസന്ന മുഖനായി പറയുവാൻ തുടങ്ങി .ആത്മതത്വമറിയാത്ത മൂഢന്മാർക്കു പലതും ശ്രവിക്കുവാനുണ്ടാവാം എന്നാൽ വിവേകിക്ക് കരുണാമൂർത്തിയായ ഭഗവാനൊഴിച്ച് മറ്റൊന്നും ശ്രവിക്കേണ്ടതില്ല. ഭഗവാൻ തന്നെ ശ്രോതവ്യൻ ,ഭഗവാൻ തന്നെ സമർത്തവ്യൻ. മരണ കാലത്തു പ്രത്യേകിച്ചും തന്തിരുവടിയുടെ ശ്രവണ കീർത്തനസ്മരണകൾതന്നെ പുനഃ പുനഃ കർത്തവ്യങ്ങളാണ്. തന്തിരുവടിയുടെ മന്ദഹാസസുന്ദരമായ ശ്രീമുഖം തന്നെ നിരന്തരം ചിന്തിക്കുമ്പോൾ മനസ്സ് അനായാസേന കേവല സച്ചിദാനന്ദത്തിൽതന്നെ ചെന്നു ലയിക്കും. ഇപ്രകാരം ചിദാനന്ദലഹരിയിൽ അനവരതരം രമിച്ചുകൊണ്ടിരിക്കുന്ന ഭാഗവതന്മാർ ഉടൻ ജീവന്മുക്തന്മാരായിത്തീരും ._*
*_സൂക്ഷ്മത്തിൽ മനസ്സ് എകാഗ്രമാക്കുവാൻ ക്ലേശം തോന്നുന്നുവെങ്കിൽ സ്ഥൂലമായ ഈ പ്രപഞ്ചത്തെ വിരാട് സ്വരൂപിയായ ഈശ്വരന്റ സ്വരൂപമായി ധ്യാനിക്കണം. കഴിയുന്നതും മാനസികവൃത്തി അന്തർമുഖമാകട്ടെ ബഹിർമുഖമായി പിന്നെയും മനസ്സു പ്രവർത്തിക്കുന്ന പക്ഷം ആവിഷയങ്ങളെയും ഭഗവാന്റെ സ്ഥൂലരൂപത്തിന്റെ ഭാഗങ്ങളായി ചിന്തിക്കണം. എല്ലാം അവിടുത്തെ സ്വരൂപം. ബാഹ്യമായാലും ആന്തരമായാലും സർവ്വ വസ്തുക്കളിലും അവിടുത്തെ ദർശിക്കണം. ഇതാണ് വിരാട സ്വരൂപ വർണ്ണനയുടെ രഹസ്യം._*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_ താളിയോ
No comments:
Post a Comment