Thursday, September 19, 2019

സംഗീത ശാസ്ത്രം അനുസരിച്ച് സപ്തസ്വരങ്ങള്‍ നമുക്ക് കിട്ടിയിരിക്കുന്നത് പ്രകൃതിയില്‍ നിന്നാണ്. ഓരോ പക്ഷി മൃഗാദികളില്‍ നിന്നുമാണ് ഈ സപ്ത സ്വരങ്ങള്‍ ഉണ്ടായിരിക്കുന്നത്. പഞ്ചമം പാടുന്ന കുയില്‍ എന്നു പറയുന്ന പോലെ കുയിലിന്റെ സ്വരത്തില്‍ നിന്നുമാണ് ' പ ' എന്ന സ്വരം ഉണ്ടായിട്ടുള്ളത്. ഷഡ്ജം മുതൽ നിഷാദം വരെയുള്ള ഏഴു സ്വരങ്ങളേയും അവയുടെ പ്രത്യേകതകളെയും അവ പ്രതിനിധാനം ചെയ്യുന്ന പക്ഷിമൃഗാദികളെയും കുറിച്ചാണ് ദേവസഭാതലം എന്ന ഗാനത്തിലൂടെ പറയുന്നത്. സപ്തസ്വരങ്ങളും അവയ്ക്ക് ആധാരമായ പക്ഷിമൃഗാദികളും അവ ഗാനത്തിന്റെ വരികളില്‍ വരുന്നതു എങ്ങനെയെന്ന്‍ നോക്കാം.

 ഷഡ്‌ജം ( സ ) - മയിൽ - ' മയൂര ' നാദം സ്വരമായ്
ഋഷഭം ( രി ) - കാള - ' രിഷഭ ' സ്വരങ്ങളാല്‍ പൌരുഷമേകും
ഗാന്ധാരം ( ഗ ) - ആട് - ' അജ ' രവ ഗാന്ധാരം.
മധ്യമം ( മ ) - ക്രൗഞ്ച പക്ഷി - 'ക്രൗഞ്ചം' ശ്രുതിയിലുണർത്തും.
പഞ്ചമം (പ ) - കുയിൽ - ' പഞ്ചമം ' വസന്ത 'കോകില' സ്വനം
ധൈവതം ( ധ ) - കുതിര - 'അശ്വ' രവങ്ങൾ
ആജ്ഞാചക്രത്തിലുണർത്തും, തവള യുടെ കരച്ചില്‍ - മണ്ടൂക മന്ത്രം
നിഷാദം ( നി ) - ആന - ' ഗജ ' മുഖനാദം സാന്ത്വനഭാവം

ഹിന്ദോളം മുതല്‍ രേവതി വരെ ഒന്‍പതു രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ്‌ ഈ ഗാനം കമ്പോസ് ചെയ്യാന്‍ തിരഞ്ഞെടുത്തത്.

 ഹിന്ദോളം
തോഡി
പന്തുവരാളി
ആഭോഗി
മോഹനം
ഷണ്മുഖപ്രിയ
കല്യാണി
ചക്രവാകം
രേവതി

 ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം (മോഹന്‍ലാല്‍ പാടുന്നത് ) രാഗം - ഹിന്ദോളം

ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം (കൈതപ്രം പാടുന്നത്) രാഗം - തോടി

ഷഡ്ജം ( മയിൽ ) രാഗം - പന്തുവരാളി
മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം

രിഷഭം ( കാള ) രാഗം - ആഭോഗി
'ഋഷഭ' സ്വരങ്ങളായ് പൌരുഷമേകും
ശിവവാഹനമേ നന്തി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്തി

ഗാന്ധാരം ( ആട് ) രാഗം - മോഹനം
സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം
'അജ' രവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരക സ്വരം
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം

മധ്യമം ( ക്രൗഞ്ച പക്ഷി ) രാഗം - ഷണ്മുഖപ്രിയ
'ക്രൗഞ്ചം' ശ്രുതിയിലുണർത്തും
നിസ്വനം മധ്യമം
മാധവം ശ്രുതിയിൽ ഇണങ്ങും
കാരുണ്യം മധ്യമം 

പഞ്ചമം ( കുയിൽ ) രാഗം - കല്യാണി
പഞ്ചമം വസന്ത 'കോകില' സ്വനം
സ്വനം കോകിലസ്വനം വസന്തകോകിലസ്വനം

ധൈവതം ( കുതിര ) രാഗം - കല്യാണി
മേഘരാഗങ്ങളെ തൊട്ടുണരുന്നതാ
മണ്ടൂകമന്ത്രം ധൈവതം
'അശ്വ'രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം

നിഷാദം ( ആന ) രാഗം - ചക്രവാകം
ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നി നി നി നി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
എകമായ് ഒഴുകും ഗംഗാപ്രവാഹം

അനുദാത്തമുദാത്തസ്വരിതപ്രചയം രാഗം - രേവതി
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം

No comments: