*വ്യക്തിത്വ വികസനം*
Date:15-09-2019
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
*സംസാരവും സ്വരവും*
*******************
നാം ആശയ പ്രകടനം നടത്തുന്നത് മുഖ്യമായും നമ്മുടെ സംസാരത്തിൽ കൂടിയാണ്. നമ്മുടെ ആന്തരികമായ താല്പര്യം, ഉത്സാഹം, ആത്മാർത്ഥത, ആദരവ്, സഹിഷ്ണുത, അഹംഭാവം എന്നിവയെല്ലാം നമ്മുടെ സംസാരത്തിലെ സ്വരത്തിന്റെ വ്യതിയാനമനുസരിച്ച് കേൾവിക്കാരനു വ്യക്തമാകുന്നു. നമ്മുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്നത് വാക്കുകളിലൂടെയാണ്. ആ വാക്കുകൾ ശബ്ദത്തിൽ കൂടിയാണ് നാം ആവിഷ്കരിക്കുന്നത്. ഈ ശബ്ദത്തിന്റെ സ്വരപ്രത്യേകതയനുസരിച്ച് നാം പ്രയോഗിക്കുന്ന വാക്കുകൾക്ക് അർത്ഥ വ്യത്യാസം ഉണ്ടാകുന്നു. ഒരേ വാക്ക് തന്നെ ഉച്ചരിക്കുമ്പോഴുണ്ടാകുന്ന സ്വരഭേദം കൊണ്ട് ചിലപ്പോൾ മിത്രങ്ങൾ പോലും നമ്മുടെ ശത്രുക്കളാകുന്നു. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ പ്രതിഫലനമാണ് അയ്യാളുടെ സംസാരത്തിലെ സ്വരം. സംസാരത്തിലെ നമ്മുടെ സ്വരഭേദമാണ് സുഹൃത്തുക്കളെ സൃഷ്ടിക്കാനും സമൂഹത്തിൽ മാന്യത ആർജ്ജിക്കാനും നമുക്ക് ഇട നൽകുന്നതെന്ന് മനസ്സിലാക്കി ആരെയും വെറുപ്പിക്കാതെ ആകർഷണീയമായ രീതിയിൽ സംസാരിക്കാൻ ശീലിക്കണം.സംസാരത്തിനുപയോഗിക്കുന്ന വാക്കുകളും അവയുടെ അവയുടെ സ്വര രീതിയും നമ്മുടെ വ്യക്തിത്വത്തിന് നിദർശനമാണ്.
*മധുരമായ സംസാരം ഒരു കലയാണ്*
*തോറെ*
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
*YEAR BOOK WHATSAPP GROUP*
*TO JOIN MESSAGE 9562621834*
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
No comments:
Post a Comment