[14/10, 08:00] Reghu SANATHANA: അപരോക്ഷാനുഭൂതി -112
പ്രസിദ്ധമായ സിദ്ധാസനമെന്താണെന്നെടുത്തു കാട്ടുകയാണു നൂറ്റി പതിമൂന്നാം പദ്യത്തിൽ.
സിദ്ധം യത് സർവ്വഭൂതാദി
വിശ്വാധിഷ്ഠാനമവ്യയം
യസ്മിൻ സിദ്ധാഃ സമാവിഷ്ടാഃ
തദ്വൈസിദ്ധാസനം വിദുഃ (113)
തദ് വൈസിദ്ധാസനം വിദുഃ
അതുതന്നെയാണ് സിദ്ധാസനം. ഏത്? പ്രപഞ്ച ഘടകങ്ങൾക്കൊക്കെ ആദികാരണമായി തെളിഞ്ഞിട്ടുള്ള സത്യം. പ്രപഞ്ചഘടകങ്ങൾ പൊന്തിക്കാണപ്പെട്ട ശേഷവും ഒരഴിവുമില്ലാതെ അവയ്ക്കാധാരമായി വർത്തിക്കുന്ന സത്യം. എന്താണത്? അതുതന്നെയാണ് അഖണ്ഡബോധരൂപമായ ബ്രഹ്മം. എല്ലാ പ്രപഞ്ച ഘടകങ്ങളും ബ്രഹ്മത്തിൽ ഉണ്ടായി ബ്രഹ്മത്തിൽനിന്നു ബ്രഹ്മത്തിൽ ലയിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അവയെല്ലാം ബ്രഹ്മമാണെന്നു തീർച്ചയാണല്ലോ. ഇക്കാര്യം നല്ലവണ്ണം അറിഞ്ഞനുഭവിക്കുന്നവരാണ് സിദ്ധന്മാർ. അവർ സദാ ബ്രഹ്മത്തിൽ തന്നെ അലിഞ്ഞുചേർന്നിരിപ്പുറപ്പിച്ചിരിക്കുന്നു. അതുകൊണ്ട് സിദ്ധന്മാരുടെ ഇരിപ്പിടമാണ് ബ്രഹ്മം. അങ്ങനെ ബ്രഹ്മം സിദ്ധാസനമെന്നറിയപ്പെടുന്നു.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[14/10, 08:00] Reghu SANATHANA: വിവേകചൂഡാമണി - 52
ആദൗ നിത്യാനിത്യവസ്തു
വിവേക പരിഗണ്യതേ
ഇഹാമൂത്രഫലഭോഗ
വിരാഗസ്തദനന്തരം
ശമാദിഷട്കസമ്പത്തിർ-
മുമുക്ഷുത്വമിതി സ്ഫുടം.
പറയപ്പെട്ട സാധന ചതുഷ്ടയങ്ങളിൽ നിത്യാനിത്യ വസ്തുക്കളുടെ വിവേചനമാണ് ഒന്നാമതായി പരിഗണിക്കപ്പെടുന്നത്. പിന്നെ, ഇഹത്തിലേയും പരത്തിലേയും കർമ്മഫലങ്ങളുടെ ഭോഗത്തിൽ വിരക്തി; ശമം തുടങ്ങിയ ആറ് ഗുണങ്ങളുടെ സമ്പാദനമാണടുത്തത്; അവസാനമായി മോക്ഷത്തിന്നുള്ള തീവ്രേച്ഛയും.
ആദ്ധ്യാത്മികജീവിതത്തിൽ വിജയം സുനിശ്ചിതമാക്കുന്നതിന്ന് സാധകന്ന് ആവശ്യംവേണ്ട ഗുണങ്ങളെ ഇവിടെ ക്രമപ്രകാരം വിവരിക്കുന്നു. അവയുടെ സാമാന്യരൂപം നൽകുമ്പോൾ, വിവേക വൈരാഗ്യങ്ങളെ പ്രത്യേകമായെടുത്ത് നിരൂപണം ചെയ്യുന്നുമുണ്ട്.
'വിവേകം' എല്ലാവരിലുമുണ്ടെങ്കിലും വേണ്ടത്ര വികാസം ലഭിക്കാതെ മൂടി കിടക്കുകയാണ്. തന്റെ ചുറ്റുമുള്ള വസ്തുക്കളേയും, സംഭവങ്ങളേയും കുറിച്ച് ഗാഢമായി ചിന്തിക്കാനും അവയുടെ യഥാർത്ഥ സ്വരൂപം കണ്ടുപിടിക്കാനും ഇന്നത് സത്യമെന്നും ഇന്നത് മിഥ്യയെന്നും വിവേചിച്ചറിയാനും സമർത്ഥമായ സൂക്ഷ്മബുദ്ധി ചില വിശിഷ്ട വ്യക്തികൾക്കേ ഉള്ളൂ. സാംസ്കാരികമായി -- ആന്തരികമായി -- വികാസം പ്രാപിച്ചവരിൽ ഈ ബുദ്ധിവൈശിഷ്ട്യം കൂടുതൽ പ്രകടമായിക്കാണാം. അതില്ലാത്തവർ നിരാശപ്പെടേണ്ടതില്ല. കാരണം, ആകാശത്തിൽ നിന്ന് പൊട്ടിവീഴുന്ന ഒന്നല്ല അത്. ഈശ്വരൻ തന്റെ മനോധർമ്മം പോലെ, ചിലർക്ക് അനുഗ്രഹമായി കൊടുക്കുകയുമല്ല. ബോധപൂർവ്വം വളർത്തി വികസിപ്പിച്ചതിന്റെ ഫലമായി, വേണ്ടപോലെ ഉദ്ഗ്രഥനംനേടിയ, ഏകീകൃതവും സുഘടിതവുമായ അന്തഃകരണത്തിൽ നിന്നും പൊഴിയുന്ന സൗരഭ്യമാണത്. ആരിലാണോ കൂടുതൽ വിവേകം പ്രകടമായിക്കാണുന്നത്, ഉറച്ച ഒരു മഹത് വ്യക്തിപ്രഭാവം അയാൾക്കുണ്ടെന്നത് തീർച്ചയാണ്.
ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[14/10, 08:00] Reghu SANATHANA: ശുഭ ചിന്ത
നമ്മുടെ വിഷമതകളും,ദു:ഖങ്ങളും ഇല്ലാതാകുന്നതിന് ആത്മീയ ശക്തി ഉണ്ടായിരിക്കണം. ആത്മ ചിന്തയും, പരമാത്മാചിന്തയും ജീവിതത്തിന്റെ ഭാഗമാക്കിയാൽ മാത്രമെ ഭൗതീകതയിൽ നിന്നും ഉണ്ടാകുന്ന ദുഃഖങ്ങളേയും വിഷമങ്ങളേയും അഭിമുഖീകരിക്കാൻ കഴിയുകയുള്ളൂ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല. അതുകൊണ്ട് സ്വയത്തേയും,ഈശ്വരനേയും യഥാർത്ഥ രീതിയിൽ തിരിച്ചറിഞ്ഞു ഈശ്വരിയ പ്രാപ്തികളായ സ്നേഹം., സുഖം, ശാന്തി, സന്തോഷം, എന്നിവ അനുഭവിക്കുക.
ഓം ശാന്തി
[14/10, 08:00] Reghu SANATHANA: ശ്രീ രുദ്രം
-------------
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)
പ്രഥമോ/നുവാക:
മുൻപ് പറഞ്ഞിട്ടുള്ള ശ്ലോകത്തിൽ സാമാന്യമായി ഹിംസാനിവൃത്തിയെ പറ്റിയാണ് പറഞ്ഞത്. എന്നാൽ 6 -)മത്തെ ശ്ലോകത്തിൽ
ശരീരത്തിനും മനസ്സിനും ഒരു ദു:ഖവും ഉണ്ടാകാതിരിക്കാൽ പ്രാർത്ഥിക്കുന്നു.
ശ്ലോകം - 5 -
ശിവേന വചസാ ത്വാ ഗിരിശാച്ഛാ വദാമസി
യഥാ ന : സർവ്വമിജ്ജഗദയക്ഷ്മം സുമനാ അസത് .
അന്വയം :-
ഹേ ഗിരിശ! യഥാ ന : സർവ്വം ജഗത് ഇത് അയക്ഷ്മം , സുമന: അസത് തഥാ അച്ഛാ ത്വാ ശിവേന വചസാ വദാമസി.
സാരം :-
ഹേ കൈലാസവാസിയായ രുദ്ര ,കല്യാണകരമായ വേദമന്ത്രം കൊണ്ട് ,അങ്ങയെ അഭിമുഖീകരിക്കുവാൻ വേണ്ടി ,ഞങ്ങൾ സ്തുതിക്കുന്നു. അങ്ങിനെ ചെയ്താൽ ഞങ്ങളുടെ എല്ലാ ലോകവും (പശു ,പക്ഷി ,വൃക്ഷ ,മത്സ്യാദി സർവ്വപ്രാണികളും) രോഗമില്ലാതേയും നല്ല മനസ്സുള്ളതും ആയിത്തീരും ,നിശ്ചയം.
വിവരണം:-
മുൻ മന്ത്രം കൊണ്ട് ബാഹ്യങ്ങളായ ഉപദ്രവങ്ങളെ നിവർത്തിക്കുവാൻ ഈശ്വരനെ പ്രാർത്ഥിച്ചു. എന്നാൽ അത്രമാത്രം കൊണ്ട് ലോകം നിരുപദ്രവമാക്കുന്നില്ല. ആന്തരമായ കാരണങ്ങളെക്കൊണ്ടും ലോകത്തിന് ഉപദ്രവം ഉണ്ടാകുമെന്ന് കണ്ട് ആ ദു:ഖകരണങ്ങളെ ഇല്ലായ്മ ചെയ്യാൻ ഈശ്വരനോട് ഈ മന്ത്രം കൊണ്ട് പ്രാർത്ഥിക്കുന്നു. ദേഹത്തിലുള്ള വാതപിത്ത കഫങ്ങൾ ദുഷിച്ച് രോഗമായിതീരുന്നു.അങ്ങിനെ രോഗമുണ്ടായാൽ ഒന്നും പ്രവർത്തിക്കാൻ കഴിയാതെ മനുഷ്യർ നശിക്കുന്നു .
അതുപോലെ രാഗദ്വേഷലോഭഭയാദി മാനസികരോഗങ്ങൾ ഉള്ളവൻ കർത്തവ്യകർമ്മത്തിൽ നിന്ന് വ്യതിചലിക്കുകയും അധർമ്മത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.അങ്ങനെയായാൽ അതിന്റെ ഫലമായി ഈശ്വരന്റെ ഉഗ്രരൂപം പ്രകടമാകും .ഈ നിലയിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ രോഗങ്ങളിൽ നിന്ന് ലോകത്തെ രക്ഷിച്ചു ധർമ്മാനുഷ്ഠാനത്തിൽ പ്രവർത്തിക്കുവാൻ എല്ലാവർക്കും കഴിവുണ്ടാക്കിതരേണമേ എന്നാണ് ഈ പ്രാർത്ഥനയുടെ സാരം.
(തുടരും )
(അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)
പി.എം.എൻ.നമ്പൂതിരി..
[14/10, 08:22] +91 95622 09287: 🕉ഓം അമൃതേശ്വര്യൈ നമഃ🕉
🕉അമൃത മൊഴികൾ🕉
13/10/2019
മനുഷ്യരോടും പക്ഷികളോടും മൃഗങ്ങളോടും പൂക്കളോടും പൂമ്പാറ്റയോടുമെല്ലാം ഹൃദയബന്ധം തോന്നുന്ന ഒരു മനസ്സ് കുഞ്ഞുങ്ങള്‍ക്കുണ്ട്. ഏറ്റവും ചെറിയ പ്രാണിയുടെ ദുഃഖം കാണുമ്പോള്‍പോലും കുഞ്ഞുങ്ങള്‍ സങ്കടപ്പെടാറുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ ഈ ഭാവം നമുക്കും ഉണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ വളര്‍ന്നു വലുതാകുന്നതോടെ അതു നഷ്ടമാകുന്നു. പകരം സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും മൂര്‍ത്തരൂപം മാത്രമായി നമ്മള്‍. നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞുഹൃദയം നമുക്കു വീണ്ടെടുക്കാന്‍ കഴിയണം. ഇന്നു നമ്മുടെ ശരീരം മുന്നോട്ടും പിറകോട്ടും വളര്‍ന്നു. പക്ഷെ മനസ്സു വളര്‍ന്നില്ല, മനസ്സിനു വിശാലത വനില്ല. മനസ്സു വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ ആദ്യം കുഞ്ഞാകണം. കുഞ്ഞിനേ വളരാന്‍ കഴിയൂ. മുന്‍വിധിയില്ലാത്ത മനസ്സാണ് കുഞ്ഞുങ്ങള്‍ക്കുള്ളത്. അതുകൊണ്ട് മറക്കാനും ക്ഷമിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവര്‍ക്കെളുപ്പമാണ്. മനസ്സില്‍ വിദ്വേഷത്തിന്റെയും ടെന്‍ഷന്റെയും ഭാരമില്ലാത്തതുകാരണം അവര്‍ക്ക് നിറഞ്ഞ ഉത്സാഹവും ഉന്മേഷവുമാണ്. ഇത്തരം കുഞ്ഞുഹൃദയം നമുക്കും ഉണ്ടാകട്ടെ.
*****(((ജയ് ഗുരോ)))*****
പ്രണാമങ്ങളോടെ അമ്മ മക്കൾ (Amma Makkal) ടെലിഗ്രാം ഗ്രൂപ്പ്.
[14/10, 08:25] +91 81368 99914: *🔱🔥നൈഷ്ഠിക ബ്രഹ്മചര്യം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
ഈ നൈഷ്ഠിക ബ്രഹ്മചര്യം എന്ന് കേൾക്കുമ്പോൾ ചെകുത്താൻ കുരിശു കണ്ട പോലെ തുള്ളുന്നത് കണ്ടാൽ തോന്നും ഈ പദം ഇന്നലെ പൊട്ടിമുളച്ചതാണെന്ന്. ഇതൊക്കെ ഋഷി സംഹിതകളിൽ ഉള്ള വാക്കും വിധിയും തന്നെ ആണ്. മനുസ്മ്രിതി, വസിഷ്ഠ സ്‌മൃതി, സ്‌മൃതി ചന്ദ്രിക എന്നിവയൊക്കെ ബ്രഹ്മചര്യത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. കൃഷ്‌ണാചാര്യയുടെ സ്‌മൃതി മുക്താവല്ലിയിലും യാജ്ഞവല്ക്യ സ്മ്രിതിയിലും പറയുന്നുണ്ട്.
സ്‌മൃതി മുക്തവല്ലി രണ്ടു തരം ബ്രഹ്മചര്യത്തെ കുറച്ചു പറയുന്നു.
कीर्तितावुपकुर्वाण नैष्ठिकाविति भेदतः
അഥവാ ബ്രഹ്മചര്യം രണ്ടു രീതിയിലുണ്ട്,
1. ഉപകുർവാണവും 2. നൈഷ്ഠികവും.
ആദ്യത്തേത് ജ്ഞാന സമ്പാദനം പൂർത്തിയാകുന്നതോടെ അവസാനിപ്പിക്കുന്നതാണ്. പിന്നീട് ഗൃഹസ്ഥാശ്രമത്തിലേക്കവർ കിടക്കും . നൈഷ്ഠികമാവട്ടെ നിതാന്തവും. നൈഷ്ഠിക ബ്രഹ്മചാരി അനുഷ്ഠിക്കേണ്ട രണ്ടു തരം സാധനകൾ യജ്ഞവൽക്യ സ്‌മൃതി പറയുന്നു. ,
अनेन विधिना देहं सादयन्विजितेन्द्रियः |
ब्रह्मलोकमवाप्नोति न चेहाजायते पुनः || Y.S — 1–50 ||
അതിലൊന്ന് ശരീര പീഡയും, മറ്റൊന്ന് കഠിനമായ ഇന്ദ്രിയ നിയന്ത്രണവുമാണ്. നൈഷ്ഠിക ബ്രഹ്മചാരി അനിഷ്ഠിക്കേണ്ട ശരീര പീഡകൾ വസിഷ്ഠ സംഹിതയും പറയുന്നു .
आहूताध्यायी सर्वभैक्षं निवेद्य तदनुज्ञया भुञ्जीत |
खट्टाशयन दन्तप्रक्शालनाभ्यन्जनवर्जः तिष्ठेत् अहनि रात्रावासीत ||
സർവ സംഗ പരിത്യാഗം, ഭിക്ഷയായ ഭോ,ജനം, ഏതു നിമിഷവും പഠന സന്നദ്ധൻ, ഒരിക്കലും കിടന്നുറങ്ങാതെ സദാ ഉപവിഷ്ഠൻ എന്നിവയൊക്കെ ചിലതാണ്. അയ്യപ്പന്‌രിക്കുന്ന യോഗപട്ട ബ???????ന്ധനം ഇതിനോട് ചേർത്ത് വായിക്കാം. ഇന്ദ്രിയ നിഗ്രഹത്തെ കുറിച്ച് യജ്ഞ,,വൽക്യ സ്‌മൃതി പറയുന്നു
विजितेन्द्रियः इन्द्रियविजये विशेषप्रयत्नवान्ब्रह्मचारी
വിജിതേന്ദ്രിയനാവാൻ നൈഷ്ഠിക ബ്രഹ്മചാരി പഞ്ചേന്ദ്രിയങ്ങളും നിയന്ത്രിക്കണം.
ഇത് മനുഷ്യർക്കുള്ള വിധിയാണ്. ഒരു മൂർത്തി സഗുണമാവുന്നത് മനുഷ്യ രൂപത്തിൽ ആരാധിക്കുമ്പോഴുമാണ്. തിരുവാർപ്പിൽ ഉണ്ണിക്കണ്ണന്, ഗുരുവായൂരപ്പന് മുൻപ് തിടുക്കത്തിൽ നിവേദ്യം കൊടുക്കുന്നത്, ശത്രു നിഗ്രഹം കഴിഞ്ഞു വിശന്നിരിക്കുന്ന കുട്ടിയായത് കൊണ്ടാണ്. മനുഷ്യ ഭാവം കൊടുക്കുന്നത് കൊണ്ടാണ്. അല്ലെങ്കിൽ ദൈവത്തിനെന്തിനാ നിവേദ്യം, ദൈവത്തിനു വിശക്കുമോ എന്നൊക്കെ ചിന്തിച്ചു പുരോഗമിക്കാവുന്നതേ ഉള്ളു. അത് ഉണ്ണിക്കണ്ണനെ അപമാനിക്കലാണെന്നും പറയാം. അപ്പോൾ അയ്യപ്പനും ആ ഭാവമാണ്. നൈഷ്ഠിക
ബ്രഹ്മചാരി ഇന്ദ്രിയങ്ങളെ ഒക്കെ നിയന്ത്രിക്കണം. ചാഞ്ചല്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. അതിനുള്ള വിധി അഷ്ടമൈഥുനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതാണെന്നും ഭൂതനാഥോപാഖ്യാനത്തിൽ അയ്യപ്പ സ്വാമി പറയുന്നു. അതിപ്രകാരം ആണ്.
ആദ്യമേ ദേശികനായ (ഗുരുവായ) ഭക്തനെ വന്ദനാദ്യങ്ങളാല്‍ സംപ്രീതനാക്കണം. പിന്നീട് അദ്ദേഹത്തിന്റെ ആജ്ഞസ്വീകരിച്ചു ബ്രഹ്മചര്യവ്രതം കൈക്കൊള്ളണം. പക്ഷത്രയം (45 ദിവസം) വ്രതം അനുഷ്ഠിക്കണം. പക്ഷദ്വയം (30 ദിവസം) ആയാലും മതിയാകും. എനിക്കു പ്രിയനായവന്‍ ഭക്തിപൂര്‍വ്വം എട്ടുവിധത്തിലുള്ള മൈഥുനവും ത്യജിക്കണം. സ്ത്രീയെ സൂക്ഷിച്ചു നോക്കുക, സ്ത്രീനന്നെന്നു പറയുക, സ്ത്രീയോടു ചേരുവാന്‍ ആഗ്രഹിക്കുക, സ്ത്രീയോടു സംസാരിക്കാന്‍ സമയം നിശ്ചയിക്കുക, അവളോടു സംസാരിക്കാനായി പോവുക, അവളെ ചെന്നുകാണുക, മന്ദം അവളോടു സംസാരിക്കുക, ഒടുവില്‍കാര്യം സാധിക്കുക എന്നിവയാണു അഷ്ടവിധത്തിലുള്ള മൈഥുനങ്ങള്‍. ഒന്നാമത്തേത് ഇല്ലെങ്കില്‍ മറ്റ് ഏഴും ഉണ്ടാവുകയില്ല. അതിനാല്‍ ഒന്നാമത്തേതു നീങ്ങാന്‍ പരിശ്രമിക്കുക. ദേശികനോടു (ഗുരുവിനോട്) അനുജ്ഞവാങ്ങി യോഗുരുവിനോടൊപ്പമോ യാത്ര തുടങ്ങുന്നതാണു ഉത്തമം."
അപ്പോൾ അയ്യപ്പൻ ദേവചൈതന്യമാണ്, അത് കൊണ്ട് അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യം യുവതികളെ കയറ്റിയാൽ നശിക്കുമെന്നത് അയ്യപ്പന് അപമാനമാണ് എന്ന് പറയുന്നത് ഭക്തർക്ക് യുക്തിഹീനമാണ്. കയറണം എന്ന് വാശി പിടിക്കുന്നത് നൈഷ്ഠിക ബ്രഹ്മചര്യം എന്ന ആശ്രമത്തോടും, മറ്റു മനുഷ്യരായ ബ്രഹ്മചാരികളോടുമുള്ള മര്യാദകേടാണ്. റംസാൻ വ്രതമെടുക്കുന്ന വ്യക്തിയുടെ മുന്നിലിരുന്നു ഭക്ഷണം കഴിക്കാത്ത അതെ മര്യാദ. അതിൽ അയ്യപ്പൻറെ ഇന്ദ്രിയ നിഗ്രഹം അല്ല പരീക്ഷിക്കപ്പെടുന്നത്, പോകാത്തവരുടെ മര്യാദയും മൂർത്തിയോടുള്ള, അയ്യപ്പ ഭക്തരായ പുരുഷന്മാരോടുള്ള ബഹുമാനവുമാണ്. വലിയകോയിക്കൽ ക്ഷേത്രത്തിൽ, പാക്കിലെ അയ്യപ്പ ക്ഷേത്രത്തിൽ, ശാസ്താംകോട്ടയിൽ അങ്ങനെ അനേകായിരം അയ്യപ്പ ക്ഷേത്രങ്ങളിൽ പോകാമെന്നുള്ളപ്പോൾ, ശബരിമലയെന്ന ശാഠ്യത്തെ എന്തായാലും തത്വമസിയുടെ ആദ്യപടിയെന്ന് വിശേഷിപ്പിക്കാനാവില്ല.
"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം'' എന്ന് ആത്മോപദേശ ശതകത്തിൽ ഗുരു പറയുന്നതോർക്കുന്നു. .
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[14/10, 08:27] +91 81368 99914: *🔱🔥കല്ലുകള്‍ കഥ പറയുന്ന മഹാബലിപുരം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
മഹാബലിപുരം.... ചെന്നൈ നഗരത്തില്‍
കേട്ടതിനേക്കാള്‍ സുന്ദരം, കണ്ടിട്ടുള്ളതില്‍ അതിമനോഹരം. അത്ഭുതപ്പെടുത്തുന്ന കരവിരുത് കല്ലുളിയാല്‍ കൊത്തിവെച്ച മഹാചരിത്രത്തിന്റെ അടയാളങ്ങളെ നേരിട്ട് കണ്ടപ്പോള്‍ അറിയാതെ വാപൊളിച്ചു പോയി.
തമിഴ്നാടിന്റെ വരണ്ട ചരിത്രത്തില്‍ ഇടയ്ക്കിടെ ഉണ്ടായ വസന്തങ്ങളില്‍ ഒന്നിന്റെ ബാക്കിപത്രമാണ് മഹാബലിപുരം. മഹാബലിപുരത്ത് ചെന്ന് ഓട്ടോ പിടിച്ച് സ്ഥലങ്ങള്‍ കാണാന്‍ പോകരുത്. കാരണം പല സ്ഥലങ്ങളും അടുത്തടുത്തായാണ് നിലകൊള്ളുന്നത്. കാല്‍നടയായോ, സൈക്കിള്‍ വാടകയ്ക്കെടുത്തോ ചുറ്റി കാണാന്‍ സാധിക്കുന്നവയാണ് എല്ലാം. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിത സ്മാരകമാണ് മഹാബലിപുരം. യുനസ്കോയുടെ ലോക പൈതൃകപദവിയുള്ള പ്രദേശം.
ഒറ്റക്കല്‍ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങള്‍. പല്ലവ കലയുടെ ഉത്തമോദാഹരണം. സ്മാരകങ്ങളില്‍ ഭൂരിഭാഗവും പാറ തുരന്ന് നിര്‍മ്മിച്ചവയാണ്. പലതും ഒറ്റ പാറയാല്‍ നിര്‍മ്മിച്ചവയാണ് എന്ന് കേള്‍ക്കുമ്പോള്‍ ആശ്‌ചര്യം നമ്മെ കീഴടക്കും. വലിയ പാറ തുരന്നും കൊത്തുപണികള്‍ കൊണ്ടും അതിമനോഹരമായ കലാസൃഷ്‌ടി രൂപീകരിച്ചെടുത്ത അന്നത്തെ കലാകാരന്മാരുടെ മുന്നില്‍ മനസാ വണങ്ങി ഓരോ ശില്പങ്ങളിലും വിരലുകളോടിച്ചു. ക്രിസ്തുവര്‍ഷം ഏഴു മുതല്‍ ഒമ്പത് നൂറ്റാണ്ടുകള്‍ വരെയുള്ള ചരിത്രമാണ് മഹാബലിപുരത്തെ ഓരോ ശില്പങ്ങളും പേറുന്നത്. ആ ചരിത്രകാലത്തെ എഴുത്ത് കൊണ്ട് എത്തിപ്പിടിക്കാനുള്ള ചെറിയ ശ്രമം മാത്രം. ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 12 മീറ്ററുകളോളം ഏതാണ്ട് 39 അടിയെങ്കിലും ഉയരത്തിലുള്ള ഈ പുരാതന നഗരം ഇന്ന് തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലാണ്. തിരുക്കടല്‍ മല്ലൈ - ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു ആരാധനാലയം ആണിത്. ശില്പങ്ങളെ സംരക്ഷിക്കാനായി പല്ലവ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണ് ഈ അമ്പലം. ഗംഗന്മാരുടെ പതനം - ശിലാ ശില്പം, അര്‍ജ്ജുനന്റെ തപസ്സ് - അതി ഭീമമായ ഒരു ശില്പം, വരാഹ ഗുഹാ ക്ഷേത്രം അഥവാ മഹിഷമര്‍ദ്ദിനി ഗുഹാക്ഷേത്രം - ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത്, തീരക്ഷേത്രം - ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് പടിഞ്ഞാറ് മുഖമായി നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രം തുടങ്ങിയവയാണ് മഹാബലിപുരത്ത് കാഴ്ചയുടെ വിസ്മയമായി നിലകൊള്ളുന്നത്
കൂട്ടത്തില്‍ കല്ലില്‍ കൊത്തിയ അഞ്ച് രഥങ്ങള്‍, അത് അത്ഭുതം തന്നെയാണ്. പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു. എന്നാല്‍ ഇത് ഒരേ കാലത്ത് നിര്‍മ്മിച്ചതല്ലെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. കാരണം ഇതില്‍ പല ശില്പങ്ങളുടെയും നിര്‍മ്മാണത്തില്‍ കാലത്തിന്റെ വ്യത്യാസം കാണാമെന്നാണ് അവര്‍ പറയുന്നത്. ഒരു ചരിത്ര വിദ്യാര്‍ഥി അല്ലാത്തതിനാലും ശില്‍പ്പങ്ങളുടെ സൌന്ദര്യത്തെ കാലമനുസരിച്ച് വേര്‍തിരിക്കാന്‍ ആഗ്രഹിക്കാത്തതിനാലും അക്കാര്യമൊക്കെ ഒരു ചെവിയില്‍ നിന്ന് മറുചെവിയിലൂടെ പുറത്തു കളഞ്ഞു. എങ്കിലും ക്ഷേത്രം ഹൃദയഹാരിയാണ്. അഞ്ചു രഥങ്ങളും കാഴ്ചയില്‍ വ്യത്യാസമാണെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഏറ്റവും വലിയ രഥം പാണ്ഡവരില്‍ വല്യേട്ടനായ യുധിഷ്ഠിരനുള്ളതാണ്. നകുലനും സഹദേവനും ഒറ്റ രഥമാണുള്ളത്. എന്നാല്‍ പാഞ്ചാലിക്ക് ചെറിയ രഥമാണുള്ളത്. അക്കാര്യത്തില്‍ മാത്രമാണ് ശില്‍പ്പികളോട് കുറുമ്പ് തോന്നിയത്. എന്നാലോ കാണാന്‍ ഏറെ കൊത്തുപണികള്‍ കൊണ്ട് പാഞ്ചാലിയുടെ രഥത്തിനെ സമ്പുഷ്‌ടമാക്കിയിട്ടുണ്ട്. എല്ലാത്തിനും കാവല്‍ നില്‍ക്കുന്ന നന്ദികേശനും മൃഗരാജാവായ സിംഹവും.
കടലിന് അഭിമുഖമായി മൂന്ന് ക്ഷേത്രങ്ങളാണ് മഹാബലിപുരത്ത് ഉള്ളത്. രണ്ട് ശിവക്ഷേത്രവും ഒരു വിഷ്ണു ക്ഷേത്രവും. മൂന്ന് ക്ഷേത്രങ്ങളുടെയും പ്രത്യേകത എന്തെന്നാല്‍ കടലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന സൂര്യന്റെ ആദ്യകിരണങ്ങള്‍ ഈ ക്ഷേത്രത്തിന്റെ മുഖദാവില്‍ ആദ്യം പതിച്ചിരിക്കും എന്നതാണ്. ആധുനിക ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തുറന്ന പുസ്തകമാണ് മഹാബലിപുരത്തേ ഓരോ നിര്‍മ്മാണങ്ങളും. കടല്‍ക്കാറ്റും മഴയും വെയിലും കൊണ്ടിട്ടും കാലങ്ങള്‍ വളരെ വേഗം ഒടിമറഞ്ഞിട്ടൂം ഇതിലെ ശില്പകലകള്‍ക്ക് ഇന്നും അധികം കോട്ടം സംഭവിച്ചിട്ടില്ല എന്ന് കേട്ടാല്‍ അത്ഭുതം തോന്നും. കാരണം ഓരോ ശില്‍പ്പങ്ങളിലും അതി സൂക്ഷ്മമായി മഴച്ചാലുകള്‍ സൃഷ്ടിച്ച് കാലപ്രയാണത്തില്‍ നിന്ന് അവയെ നമ്മുടെ പൂര്‍വ്വികര്‍ കാത്തു സൂക്ഷിച്ചിരിക്കുന്നു.മലയടിവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗണേശ മണ്ഡപമാണ് മറ്റൊരത്ഭുതം. മണ്ഡപത്തില്‍ കൊത്തിവച്ചിരിക്കുന്ന ആനയാണ് ഇതിന്റെ മുഖമുദ്ര. ദേവന്മാര്‍ മാത്രമല്ല, ഇതിഹാസ പുരുഷന്മാര്‍, മഹാബലിപുരത്തിന്റെ ജീവിതങ്ങളും കല്ലില്‍ തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ഒമ്പതാം നൂറ്റാണ്ടു വരെയുള്ള ദ്രാവിഡസംസ്കൃതിയുടെ മുന്നേറ്റമാണ് ഇവിടുത്തെ ഒരോ കല്ലിലും കൊത്തി വെച്ചിരിക്കുന്നത്. അന്നത്തെ കലാകാരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച കലയെ എത്ര ആത്മാര്‍ഥതയോടെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് മഹാബലിപുരം. ആധുനിക യന്ത്ര, ആര്‍ക്കിടെക്ചര്‍ വിദ്യകള്‍ പ്രചാരത്തില്‍ ഇരുന്നിട്ടും ഇന്നുണ്ടാക്കുന്ന ഒരൊറ്റ ശില്‍പ്പങ്ങള്‍ക്കും മഹാബലിപുരത്തെ ശില്‍പ്പങ്ങളൊട് കിട പിടിക്കില്ല.
എങ്കിലും ഒരു കാര്യം ഉറപ്പ്, മഹാബലിപുരം ഒരു ക്ഷേത്ര നഗരമല്ല, മറിച്ച് ഒരു കലാകേന്ദ്രമായിരിക്കണം. അല്ലായിരുന്നു എങ്കില്‍ ഇത്രയധികം കലാസൃഷ്‌ടികള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ് മഹാബലിപുരത്തിന്റെ അടിസ്ഥാനമായി നിന്നവര്‍. അന്നവര്‍ കല്ലുളികള്‍ കൊണ്ട് ചരിത്രം കോറിയിട്ടതു കൊണ്ട് ഇന്ന് നമുക്ക് ആ ചരിത്രത്തെ ഇങ്ങനെ കാണാനൊക്കുന്നു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ട്രയിന്‍ മാര്‍ഗമോ, ബസ് മാര്‍ഗമോ നമുക്ക് മഹാബലിപുരത്തെത്താം. ട്രയിനിലാണെങ്കില്‍ മഹാബലിപുരത്തിന് ഏറ്റവും അടുത്ത സ്റ്റേഷനായ ചെങ്കല്‍പേട്ട് ഇറങ്ങി ബസ് മാര്‍ഗം എത്താം. അല്ലേങ്കില്‍ ബസ് മാര്‍ഗം ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതായി വരും. ചെന്നൈ നഗരത്തില്‍ നിന്ന് 54 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടതായുണ്ട്.

No comments:
Post a Comment