Sunday, October 13, 2019

[13/10, 19:57] Harihara Panikker Hindu: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
       *ഇരുപത്തിരണ്ടാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

            *_സ്വായംഭുവമനു കർദ്ദമ പ്രജാപതിയെ പ്രശംസിച്ചുകൊണ്ടു തന്റെയാത്രോദ്ദേശമറിയിച്ചു. കർദ്ദമൻ അതിൽ അനുകൂലഭാവം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം സന്തുഷ്ടനായി തന്റെ പ്രിയപുത്രിയായ ദേവഹൂതി വിവാഹം ചെയ്തുകൊടുത്തു. മനുവും ശതരൂപയും പ്രിയപുത്രിയുടെ വിയോഗത്തിൽ ദുഃഖിതരായി ഗാഢഗാഢം ആലിംഗനം ചെയ്തു കൊണ്ടു കണ്ണീരൊഴുക്കി .അനന്തരം ഒരു വിധം മനസ്സിനെ നിയന്ത്രിച്ചു തങ്ങളുടെ പുരത്തിലേക്കു തന്നെ മടങ്ങി. പ്രജകൾ അവരെ വാദ്യഘോഷങ്ങളോടും ബ്രഹ്മ ഘോഷത്തോടും കൂടി സാനന്ദം എതിരേറ്റു._*

          *_അവർ സർവ്വകർമ്മങ്ങളും സർവ്വേശ്വരനിൽ അർപ്പിച്ചു കൊണ്ട് അവിടുത്തെ ജയിച്ചു. നിരന്തരം അവിടുത്തെ ദിവ്യ ലീലകൾ പാടിക്കൊണ്ടും പരമമംഗളങ്ങളായ തിരുനാമങ്ങൾ ഉച്ചരിച്ചു കൊണ്ടും കാലം നയിച്ചു. ക്ലേശ ഗന്ധം പോലും അവരെ ബാധിച്ചില്ല. നിരന്തരം ആനന്ദസാഗരതരംഗങ്ങളിൽ നീന്തിക്കളിച്ചുകൊണ്ടുതന്നെ അവർ തങ്ങളുടെ ജന്മം സഫലമാക്കി. ധർമ്മരഹസ്യങ്ങൾ മുനിമാർക്കുപദേശിച്ചു._*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[13/10, 22:08] Reghu SANATHANA: *മക്കളുടെ മുമ്പിൽ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല... കണ്ണു തുറന്നിരുന്ന കുന്തി ആകുക...*

ഉന്നത പഠനത്തിനു അയച്ച പെണ്മക്കളെ കെണിയിൽ കുടുക്കി . ആ മാതൃത്വങ്ങൾക്ക് കണ്ടു നില്ക്കാനെ കഴിയുന്നുള്ളൂ ..!!

പക്ഷെ ... കേരളത്തിലെ അമ്മമാർ ചിന്തിക്കുക ... നിങ്ങൾ നിങ്ങളുടെ മക്കൾ എന്തൊക്കെ ചെയ്യുന്നു...... എവിടെ പോകുന്നു ... എന്തിനു പോകുന്നു ... ആരോടൊക്കെ സംസാരിക്കുന്നു... എന്നൊക്കെ അറിഞ്ഞിരിക്കണ്ടേ ???

ഒരിക്കൽ ഗാന്ധാരി ഭഗവാൻ കൃഷ്ണനോട് പറഞ്ഞു...

കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്.” ഗാന്ധാരി പറഞ്ഞു.

ശ്രീകൃഷ്ണന് അരുളി: “ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവരു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവർ അനുഭവിക്കുന്നു; അത്ര മാത്രം.
ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ മക്കളെ ശാസിച്ചിട്ടുണ്ടോ? അവരുടെ തെറ്റുകൾ ചൂണ്ടി കാട്ടി തിരുത്തിയിട്ടുണ്ടോ? അവരുടെ തെറ്റുകൾ മറ്റുള്ളവർ ചൂണ്ടി കാട്ടിയപ്പോൾ അതിന്റെ സത്യാവസ്ഥ മനസിലാക്കി പെരുമാറാൻ ശ്രമിച്ചിട്ടുണ്ടോ ?

അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം.

കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഃഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി.

അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി.”

അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു. മക്കൾ പറയുന്ന നുണക്കഥകൾ മാത്രം വിശ്വസിച്ചു, അതിന്റെ സത്യാവസ്ഥ മനസിലാക്കാൻ ശ്രമിക്കുകയോ അവരെ നേർവഴി കൊണ്ടുവരാണോ ശ്രമിക്കുന്നില്ല. നിങ്ങൾ അവരെ അളക്കുന്നില്ലെങ്കിലും അവർ നിങ്ങളെ നന്നായി അളന്ന് , പാട്ടിലാക്കാനുള്ള വഴികൾ ആസൂത്രണം ചെയ്യുന്നു. നിങ്ങളാണെങ്കിലോ താൻ വളർത്തിയ കുഞ്ഞ് ഒരിക്കലും തന്നോട് കള്ളം പറയില്ലെന്നും തെറ്റുകൾ ചെയ്യില്ലന്നും ഉറച്ചു വിശ്വസിച്ച് സ്വയം വഞ്ചിതരായി കൊണ്ടു മക്കളുടെ ഭാവി ഇല്ലാണ്ടാക്കുന്നു.

പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാരമര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു. അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലി കഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും...

അവരെന്ത് ചെയ്തുന്നു നോക്കാൻ പോലും സമയമില്ലാത്ത സമ്പാദിക്കാനുള്ള ഓട്ടത്തിലാണ്. പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല..

നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെ കുറിച്ചു നമ്മൾ അറിയുന്നില്ല... അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം.....

അങ്ങനെ ഉള്ള തലമുറ വഴി തെറ്റുന്നു എങ്കിൽ അതിന് ഉത്തരവാദി ആരാണ് ? വഴി തെറ്റുന്ന തലമുറ കണ്ടു വിലപിക്കുവാനാണെങ്കിൽ നിങ്ങൾ ഗാന്ധാരി ആയി മാറിക്കോളൂ.

_അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല... കണ്ണു തുറന്നിരുന്ന കുന്തി ആകുക....!!_

ഫോർവേഡ് ചെയ്തു കിട്ടിയ പോസ്റ്റ്‌ ആണ്,  കടപ്പാട് ഇതെഴുതിയ ആളിന്...
[13/10, 22:08] Reghu SANATHANA: 🌹🌹🌹🌹🌹🌹🌹🌹


*അക്ഷമാല*

മഹാത്രിപുരസുന്ദരിയുടെ മഹാകാളീരൂപം ചിത്രങ്ങളില്‍ക്കൂടി ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് കാളിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന അസ്സുരശിരസ്സുകളോടുകൂടിയ മാല ഓര്‍മ്മവരും. അമ്പത് ശിരസ്സുകളാണ് ആ മാലയിലുള്ളത്. അ എന്ന അക്ഷരം മുതല്‍ ക്ഷ എന്ന അക്ഷരം വരെയുള്ള 51 അക്ഷരങ്ങളെയാണ് ആ മാല പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ‘അക്ഷ’മാല എന്ന പേരുണ്ടായി. സ്വരങ്ങളും വ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള അമ്പത് അക്ഷരങ്ങള്‍ കൂടാതെ ക്ഷ എന്ന അക്ഷരം അമ്പത്തൊന്നാമതായി ഈ മാലയുടെ മേരുവായി കല്‍പിക്കപ്പെട്ടിരിക്കുന്നു.ഷഡാധാരചക്രങ്ങളെക്കുറിച്ച് നമ്മുക്ക് അറിയാം. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ് ആ ആറ് ആധാരചക്രങ്ങള്‍.വിശുദ്ധി എന്ന ചക്രത്തിന് പതിനാറ് ദളങ്ങളുണ്ട്. ഓരോ ദളവും അ മുതല്‍ അഃ വരെയുള്ള പതിനാറ് സ്വരങ്ങളുടെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടള്ളുന്നവയാണ്.അനാഹതചക്രത്തിന് പന്ത്രണ്ട് ദളങ്ങളുള്ളതില്‍ ഓരോദളവും അനുക്രമമായി ക മുതല്‍ ഠ വരെയുള്ള പന്ത്രണ്ട് വ്യഞ്ജനങ്ങളുടെയും,മണിപൂരകം എന്ന ചക്രത്തിന് പത്ത് ദളങ്ങളുള്ളതില്‍ ഓരോ ദളവും ശേഷമുള്ള ഡ മുതല്‍ ഫ വരെയുള്ള പത്ത് വ്യഞ്ജനങ്ങളുടെയും,സ്വാധിഷ്ഠാനമെന്ന അടുത്ത ചക്രത്തിന് ആറ് ദളങ്ങളുള്ളതില്‍ ഓരോ ദളവും ബ മുതല്‍ ല വരെയുള്ള ആറ് വ്യഞ്ജനങ്ങളുടെയും,മൂലാധാരചക്രത്തില്‍ ആകെ നാല് ദളങ്ങളുള്ളതില്‍ വ,ശ,ഷ,സ എന്ന നാല് ഊഷ്മാക്കളുടെയും,പുരികമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിന് രണ്ട് ദളങ്ങളുള്ളതില്‍ വലതുവശത്തുള്ള ദളത്തില്‍ ഹ എന്നും ഇടതുവശത്തുള്ള ദളത്തില്‍ ക്ഷ എന്നുമുള്ള രണ്ട് അക്ഷരങ്ങളുടെയും സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇപ്രകാരം ആകെ അമ്പത് അക്ഷരങ്ങളും അമ്പത് ദളങ്ങളിലായി സ്പന്ദനസ്വഭാവത്തോടെ വിരാജിക്കുന്നു എന്ന് യോഗതന്ത്രശ്ശാസ്ത്രങ്ങള്‍.ഒരക്ഷരമുച്ചരിക്കുമ്പോള്‍ മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മം എന്ന ചക്രത്തില്‍ ആയിരം ദളങ്ങളുള്ളതില്‍ ഓരോ ദളത്തില്‍ ഓരോ അക്ഷരമെന്ന പ്രകാരം ഇരുപത് ആവൃത്തി സ്പന്ദനസംഘാതമുണ്ടാകുന്നു.യോഗസാധനയില്‍ക്കൂടി സിദ്ധി കൈവന്ന യോഗി തന്റെ ഇച്ഛാശക്തി പൂര്‍ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്ന മന്ത്രത്തിലെ ഓരോ അക്ഷരവും അതത് ചക്രത്തിലെ അതത് ദളങ്ങളെ സ്പന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമ്പോള്‍ മൂര്‍ദ്ധാവില്‍ അതേ അവസരത്തില്‍ ഓരോ അക്ഷരവും ഇരുപതുവീതം ദളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അനേകതന്ത്രികളില്‍നിന്ന് ശ്രുതിലയമായുണ്ടാകുന്ന സ്വരധാരപോലെയുള്ള നാദത്തോടുകൂടി പ്രകമ്പിതമായി ക്കൊണ്ടിരിക്കുന്ന ശരീരത്തിനുള്ളില്‍ കുണ്ഡലിനീശക്തി ഉണര്‍ന്നാടുന്നു. യോഗികള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ആ ശബ്ദത്തെ ഝങ്കാരം എന്നു യോഗശാസ്ത്രത്തില്‍ പേരിട്ടിരിക്കുന്നു. ‘ഝങ്കാരനാദമിവ യോഗീന്ദ്രരുള്ളില്‍…’ എന്ന് ഹരിനാമകീര്‍ത്തനം.ദളങ്ങള്‍ എന്നു പറയുമ്പോള്‍ അതിസൂക്ഷ്മമായ നാഡീകേന്ദ്രങ്ങളെന്നും അക്ഷരവിന്യാസം എന്നു പറയുമ്പോള്‍ ആ നാഡീകേന്ദ്രങ്ങളില്‍ ഓരോ അക്ഷരത്തിനുമുണ്ടാകുന്ന പരാദ്യവസ്ഥകളുമാണെന്ന് അറിയുക.15 സ്വരങ്ങള്‍ 15 യോഗിനിമാരുടെ മൂലപ്രതീകങ്ങളായി തന്ത്രശാസ്ത്രം വിവരിക്കുന്നു. എട്ട് ദുര്‍ഗ്ഗാപരിചാരികമാരും സപ്തമാതൃക്കളുമടങ്ങിയതാണ് ഈ 15 യോഗിനിമാര്‍.അഷ്ടപരിചാരിണിമാര്‍ ഇവരാണ്: മാര്‍ജ്ജനി, കര്‍പ്പൂരതിലക, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡ, മാതാലി, നായിക, ജയ. സപ്തമാതൃക്കള്‍:- ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, മാഹേന്ദ്രീ, വാരാഹീ, ചാമുണ്ഡീ. ഈ സപ്തമാതൃക്കളില്ലാത്ത ഒരു ക്ഷേത്രവും കാണുകയില്ല. ശ്രീകോവിലിന്റെ തെക്കുവശത്തായി, ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ ബലിതൂകുന്ന വഴിയില്‍ ഈ ശിലകള്‍ കാണാവുന്നതാണ് എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ക്കുക.

🍁🍁🍁🍁🍁🍁🍁🍁
[13/10, 22:08] Reghu SANATHANA: 🌅 *ആർഷജ്ഞാനം*🌅

              *മൊഴിമുത്തുകൾ*

              *എന്ത് സംഭവിച്ചുവോ*
*അത് സത്യമാണ്...*

   *എന്ത് സംഭവിക്കുമ്പോഴും*
*ഞാനും എന്റെ കൂട്ടരും ഇരിക്കുന്നിടത്ത്*
*അങ്ങനെ സംഭവിക്കരുതായിരുന്നു*
*എന്ന നമ്മുടെ നിർബന്ധമാണ്.*
*സത്യം സ്വീകരിക്കാൻ വയ്യാത്ത*
*നമ്മുടെ ഏറ്റവും കടുത്ത  അജ്ഞാനം...*

   *ഏതൊരുവനാണോ*
*സംഭവിച്ചതിനെ സ്വീകരിക്കുവാൻ* *തയ്യാറുള്ളത്*
*അവൻ ശാന്തനാണ്...*

   *ലോകത്ത് ഏതും*
*ഇന്ന കാലത്ത്*
*ഇന്നതുപോലെ സംഭവിക്കണം എന്നുണ്ട്.*
*അത് മാറ്റണമെങ്കിൽ*
*മനുഷ്യമനസ്സ് സത്യാന്വിതമായിരിക്കണം...*
*മനുഷ്യപ്രയത്നം കൊണ്ട് മാത്രം*
*ഒന്നും മാറ്റാനാവില്ല...*
*നമ്മുടേത് സത്സങ്കൽപ്പം ആയിരുന്നിട്ടുകൂടി*
*അനുഗുണമായി നടക്കാത്തത്*
*എല്ലാത്തിനെയും നിയന്ത്രിക്കുന്നത്*
*"അദൃഷ്ടം" ആയതുകൊണ്ടാണ്...*

*ഈ ലോകത്തിലെ ഏറ്റവും വലിയ നേട്ടം*
*നല്ല വാക്കു പറയാൻ പറ്റുക എന്നതാണ്...*
*പ്രസന്നമധുരമായി പറയുക...*

*സംഭവിച്ചതിനെ ഞാൻ സ്വീകരിക്കുന്നു...*
*ഞാൻ അതിനു തലകുനിക്കുന്നു...*
*അതിന്റെ അനുഭവങ്ങളിൽ*
*എവിടെയെങ്കിലും*
*എന്റെ പിശകുണ്ടെങ്കിൽ*
*അത് മാത്രം തിരുത്തുന്നു...*
*ഇങ്ങനെ സ്വീകരിച്ചാൽ നീ സത്യമറിയും...*

💓 *നിർമ്മലാനന്ദം* 💓
[13/10, 22:08] Reghu SANATHANA: 🐚🍃🐚🍃🐚🍃🐚🍃
മഹാഭാരതത്തിലെ തിരഞ്ഞെടുത്ത കഥകൾ
- ഭാഗം 8
13/10/2019 ഞായറാഴ്ച
💫💫💫💫💫💫💫💫
ജനമേജയന്റെ സർപ്പസത്രം

ഓം നമോ ഭഗവതെ വാസുദേവായ

    തന്റെ  പിതാവായ
പരീക്ഷിത്തിനെ തക്ഷകനാണ് കടിച്ചുകൊന്നതെന്നുള്ള വിവരമറിഞ്ഞ ജനമേജയൻ ,തക്ഷകനേയും മറ്റു സർപ്പങ്ങളെയും നശിപ്പിക്കാനായി ഒരു സർപ്പസത്രം നടത്താൻ തീരുമാനിച്ചു!

     അതിനായി അദ്ദേഹം
പണ്ഡിതന്മാരായ ധാരാളം പുരോഹിതന്മാരെയും, ഋത്വിക്കുകളെയും ഏർപ്പാടു ചെയ്തു. വിധിയാംവണ്ണം സർപ്പസത്രം ആരംഭിക്കുകയും, ധാരാളം സർപ്പങ്ങൾ ഹോമാഗ്നിയിൽ വെന്തുപോവുകയും ചെയ്തു !!

     ഈ വിവരം കേട്ടറിഞ്ഞ തക്ഷകൻ ദേവേന്ദ്രന്റെ അടുത്തെത്തി അവിടെ താമസമാരംഭിച്ചു! ഈ സമയത്ത് സർപ്പരാജാവായ വാസുകി, തന്റെ സഹോദരിയായ ജരൽക്കാരുവിന് സമീപത്തെത്തി ഇങ്ങിനെ പറഞ്ഞു: "ജനമേജയൻ നടത്തുന്ന യാഗത്തിൽ എത്ര സർപ്പങ്ങളാണ് എരിഞ്ഞടങ്ങിയത്! ഞാനും ആ തീയിൽ പെട്ടു പോകുമോ എന്നെനിക്ക് സംശയമുണ്ട്.  നിന്റെ പുത്രൻ ആസ്തീകന് ഈ സർപ്പസത്രം നിർത്തലാക്കാൻ സാധിക്കും എന്ന് ബ്രഹ്മാവ് പറഞ്ഞിട്ടുണ്ട്,
അതുകൊണ്ട് അവനെ നീ എത്രയുംവേഗംഅവിടേക്ക് പറഞ്ഞയക്കുക "!

    ജരൽക്കാരു ഉടനെതന്നെ തന്റെ മകനെ വിളിച്ച് വിവരം പറഞ്ഞു.
"നാഗങ്ങളുടെ മാതാവായ കദ്രുവും, വിനതയും തമ്മിൽ ഒരു തർക്കം ഉണ്ടാവുകയും ,വിനതയെ ചതിക്കാൻ കൂട്ടുനിൽക്കാത്ത നാഗങ്ങളെ അഗ്നിയിൽ വെന്തുപോകും എന്ന് കദ്രു ശപിക്കുകയുമുണ്ടായി. പാലാഴി കടയുന്ന സമയത്ത് സഹായമായി നിന്ന വാസുകിയുടെ അപേക്ഷ പ്രകാരം ജരൽക്കാരു എന്ന പേരുള്ളയാൾ ജരൽക്കാരു എന്ന സ്ത്രീയെ വരിച്ചുണ്ടാകുന്ന പുത്രൻ നാഗങ്ങളെ ശാപത്തിൽ നിന്ന് രക്ഷിക്കും എന്ന് ബ്രഹ്മാവ് പറഞ്ഞതു പ്രകാരം നീ ആണ് അതിന് ഇപ്പോൾ പ്രാപ്തനായിരിക്കുന്നത് " എന്നും അറിയിച്ചു.ആസ്തീകൻ ഉടൻ തന്നെ സത്രസ്ഥലത്തേക്ക് പുറപ്പെടുകയും, ജനമേജയൻ ആസ്തീകനെ സ്വീകരിച്ചിരുത്തി, എന്തെങ്കിലും വരം ചോദിച്ചു കൊള്ളാൻ ആവശ്യപ്പെടുകയും ചെയ്തു.

     ഇതിനിടയ്ക്ക്
ശക്തിയേറിയ മന്ത്ര കർമ്മങ്ങളാൽ പൊറുതിമുട്ടിയ തക്ഷകൻ, ദേവേന്ദ്ര സമേതനായി സത്രം ലക്ഷ്യമാക്കി വരികയും, യജ്ഞത്തിന്റെ പ്രഭാവം കണ്ടു ഭയന്ന ഇന്ദ്രൻ, തക്ഷകനെ ഉപേക്ഷിച്ച് ഓടിപ്പോവുകയും ചെയ്തു! തക്ഷകൻ അഗ്നിയിലേക്ക് പതിക്കുമെന്ന ഘട്ടമെത്തിയപ്പോഴേയ്ക്കും ,അവിടെ എത്തിച്ചേർന്നിരുന്ന ആസ്തീകൻ, ജനമേജയനോട് വരം ആവശ്യപ്പെട്ടു: "ഈ സത്രം നിർത്തിവെക്കണം, ഇനി ഒരു പാമ്പുപോലും ഈ യാഗാഗ്നിയിൽ പതിക്കരുത് " എന്നായിരുന്നു ആസ്തീകൻ ആവശ്യപ്പെട്ട വരം!!

              ആസ്തീകൻ ആവശ്യപ്പെട്ട  വരം കേട്ടതും,ഗത്യന്തരമില്ലാതെ ജനമേജയന് സർപ്പസത്രം നിർത്തിവെക്കേണ്ടി വന്നു! അങ്ങിനെ തക്ഷകൻ അഗ്നിയിൽ പതിക്കാതെ രക്ഷപ്പെടുകയും ചെയ്തു!
പിന്നീട്  രാജാവ് ആസ്തീകനെ സ്വീകരിച്ച് സൽക്കരിച്ചു.തിരിച്ചെത്തിയ ആസ്തീകനെ കണ്ട് സന്തോഷിച്ച വാസുകി ഒരു വരം നൽകി അനുഗ്രഹിക്കുകയും ചെയ്തു:
ആസ്തീകന്റെ പേരു പറയുന്നവരെ പാമ്പുകടിക്കില്ലെന്ന് ഉള്ള വരമാണ് വാസുകി ആസ്തീകന് നൽകിയത് !!

ഓം ശ്രീകൃഷ്ണ പരമാത്മനെ നമഃ

അടുത്തയാഴ്ച മറ്റൊരു കഥയുമായി കാണാം.

ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി
[13/10, 22:08] Reghu SANATHANA: *☘ഹനുമത് സഹസ്രനാമം 135-143☘*

*🌹സന്നുതിസ്സദ്ഗതിർഭുക്തിമുക്തിദ: കീർത്തിദായക:*
*കീർതി: കീർതിപ്രദശ്ചൈവ സമുദ്രശ്ശ്രീപ്രദശ്ശിവ:🌹*

*🍁ഓം സന്നുതയേ നമഃ🍁*

ഈ വാക്കിനും അർത്ഥവ്യത്യാസങ്ങളുണ്ട്.

നന്നായി സ്തുതിക്കുന്നവൻ എന്നാണ് ഈ വാക്കിന്റെ ഒരർത്ഥം. സംഗീതത്തിൽ അഗ്രഗണ്യനും ഭക്തശിരോമണിയുമായ ഭഗവാൻ ഹനുമാൻസ്വാമി ഭഗവാനെ സ്തുതിക്കുന്നതിൽ അത്യുത്തമനാണ്.

നല്ല ബുദ്ധികൂർമതയുള്ളവൻ എന്ന അർത്ഥത്തിലും ഈ വാക്കിനെ വ്യാഖ്യാനിക്കാവുന്നതാണ്.

വിനയാന്വിതനായി നമസ്കരിക്കുന്നവൻ എന്ന അർത്ഥത്തിലും സന്നുതൻ എന്ന വാക്കിനെ വ്യാഖ്യാനിക്കാം.

*🙏🏻ഓം സന്നുതയേ നമഃ 🙏🏻*

*✍🏻  ദർശന സജികുമാർ*

*🌳സദ്ഗമയ സത്‌സംഗവേദി🌳*
[13/10, 22:08] Reghu SANATHANA: *സന്താനഗോപാലവ്രതം*
 13 ഒക്ടോബർ 2019

സല്‍ സന്താനപ്രാപ്തിക്കു മാത്രമുള്ളതല്ല സന്താനഗോപാലവ്രതം. സന്താനങ്ങളുടെ ദീര്‍ഘായുസ്സിനും വിദ്യാഭിവൃധിക്കും സര്‍വ ഐശ്വര്യത്തിനും സ്വഭാവമഹിമയ്ക്കും സന്താനഗോപാലവ്രതം അനുഷ്ടിക്കുന്നത് വളരെ ഗുണകരമാണ്.
 സന്താനഭാഗ്യം ഇല്ലാത്തവര്‍ സന്താനഗോപാല മന്ത്രം 41 തവണ വ്രതാനുഷ്ടാന സഹിതം ഭക്തിപൂര്‍വ്വം ജപിച്ചാല്‍ സന്താനഭാഗ്യം നിശ്ചയമാണ്.
മക്കളുടെ സ്വഭാവമഹിമയ്ക്കും ദീര്‍ഘായുസ്സിനും വിദ്യാഭിവൃദ്ധിക്കും മാതാപിതാക്കള്‍ സന്താന ഗോപാലവ്രതം അനുഷ്ടിക്കുന്നത് ഉപയുക്തമാകും.
തലേദിവസം ഒരിയ്ക്കലൂണ്. വ്രതദിവസം ഉപവാസം. സാധിക്കാത്തവര്‍ക്ക് ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനശേഷം ഒരിയ്ക്കലൂണ് ആകാം. വൈകിട്ട് ധാന്യഭക്ഷണം ഒഴിവാക്കുക. സന്താനഗോപാലമന്ത്രം, വിദ്യാരാജഗോപാല മന്ത്രം എന്നിവ 41 ഉരു വീതംജപിക്കുക.

ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും

1. ആയുര്‍ ഗോപാലം
            " ദേവകീ സുത ഗോവിന്ദ:
              വാസുദേവോ ജഗല്‍പ്പതേ
              ദേഹി മേ ശരണം കൃഷ്ണ
              ത്വാമഹം ശരണം ഗത:"

ഫലം: ദീര്‍ഘായുസ്

2. സന്താന ഗോപാലം
            " ദേവകീ സുത ഗോവിന്ദ:
              വാസുദേവോ ജഗല്‍പ്പതേ
              ദേഹി മേ തനയം കൃഷ്ണ:
              ത്വാമഹം ശരണം ഗത:"

ഫലം: സന്താന ലബ്ധി, വിദ്യാഭ്യാസ പുരോഗതി

3. രാജ ഗോപാലം
            " കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
              ഭക്താനാമഭയം കര 
              ഗോവിന്ദ: പരമാനന്ദ:
              സര്‍വ്വം മേ വശമാനയ"

ഫലം: സമ്പല്‍ സമൃദ്ധി, വശ്യം

4. ദശാക്ഷരീ ഗോപാലം
            " ഗോപീ ജനവല്ലഭായ സ്വാഹ"

ഫലം: അഭീക്ഷ്ട സിദ്ധി.

  5. വിദ്യാ ഗോപാലം
            " കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
              സര്‍വജ്ഞത്വം പ്രസീദ മേ
              രമാ രമണ വിശ്വേശ :
              വിദ്യാമാശു പ്രയച്ഛ മേ"

ഫലം : വിദ്യാലാഭം

6. ഹയഗ്രീവ ഗോപാലം
            " ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
              സര്‍വ വാഗീശ്വരേശ്വര
              സര്‍വ വേദമയ: ചിന്ത്യ:
              സര്‍വ്വം ബോധയ ബോധയ "

ഫലം: സര്‍വ ജ്ഞാന ലബ്ധി

7. മഹാബല ഗോപാലം
             "നമോ വിഷ്ണവേ സുരപതയെ
              മഹാ ബലായ സ്വാഹ"

ഫലം : ശക്തിവര്‍ധന

8. ദ്വാദശാക്ഷര ഗോപാലം

             "ഓം നമോ ഭഗവതേ
             വാസുദേവായ "
[13/10, 22:08] Reghu SANATHANA: #വാല്മീകി #മഹർഷി #ജയന്തി

ഒക്ടോബർ മാസം പതിമൂന്നാം  തിയ്യതി, അശ്വിനി മാസത്തിലെ പൌർണമി ദിവസം ആദി കവിയായ വാല്മീകി മഹർഷിയുടെ ജന്മ ദിവസമായി ആചരി ക്കുന്നു. ജന്മദിവസത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഒന്നാം നൂറ്റാണ്ടിലാണ് (ഫസ്റ്റ് മില്ലേനിയം ബി സി ഇ) മഹർഷി ജീവിച്ചിരുന്നതെ ന്നാണ്‌ അനുമാനം. (എല്ലാ വർഷവും അശ്വനി മാസത്തിലെ പൗർണ്ണമി ദിവസമാണ്‌ മഹർഷിയുടെ ജൻമ ദിവസമായി ആചരിക്കുന്നത്.)

പ്രാചീന കാലത്തെ മഹാ മുനിവര്യന്മാരുടെ കൂട്ടത്തിലെ ഏറ്റവും ശ്രേഷ്ഠനായി വാല്മീകി മഹർഷിയെ കണക്കാക്കുന്നു. മഹത് ഗ്രന്ഥമായ രാമായണത്തിൻറെ രചനയിലൂടെ മാനവ രാശിയുടെ ജീവിതത്തിൽ ആചരിക്കേണ്ട കടമകളേയും
കർത്തവ്യങ്ങളേയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു.

പിടിച്ചു പറിയും, മോഷണവും നടത്തി കുടുംബം പുലർത്തി വന്ന ആളായിരുന്നു സുമാലിയുടെ പുത്രനായ രത്നാകരൻ. ഒരിക്കൽ വനത്തിൽ വച്ചു നാരദ
മുനിയുടെ വസ്തു വകകൾ അപഹരിക്കാൻ ശ്രമം നടത്തുകയും, എന്തിനു വേണ്ടിയും, ആർക്കു വേണ്ടിയുമാണ് ഈ ദുഷ്കർമ്മങ്ങൾ ചെയ്യുന്നതെന്ന് മഹർഷ ചോദിക്കുന്നു. കുടുംബത്തെ പുലർത്താനെന്ന മറുപടി കൊടുക്കുന്നു, അങ്ങിനെയെങ്കിൽ ഈ ചെയ്യുന്നതിൻറെ പാപഭാരം അവർ കൂടി പങ്കു വയ്ക്കുമോ എന്ന് നാരദമുനി ആരായുന്നു. പ്രശ്നത്തിൻറെ ഉത്തരം തേടി വീട്ടിലേക്കു ചെന്നപ്പോൾ കിട്ടിയ മറുപടി അപ്രതീക്ഷിതമായിരുന്നു. "അവനവൻ ചെയ്യുന്ന കർമ്മങ്ങളുടെ പാപ ഭാരം അവനവൻ തന്നെ അനുഭവിക്കണമെന്ന മറുപടി കിട്ടുന്നു" വീട്ടിൽ
നിന്നും തിരിച്ചെത്തിയ രത്നാകരൻ നാരദ മുനിയുടെ കാൽക്കൽ വീണു ക്ഷമ
ചോദിക്കുകയും , മേലിൽ ദുഷ് കർമ്മങ്ങൾ ചെയ്യുകയില്ലെന്ന ശപഥവും ചെയ്യുന്നു

നാരദ മുനിയുടെ നിർദേശം അനുസരിച്ച് പരമ പവിത്രമായ രാമ നാമം ജപിക്കുവാൻ തുടങ്ങുകയും, എന്നാൽ ദുഷ്കർമ്മ ഫലത്താൽ രാമ, രാമ എന്ന ഉച്ചാരണം കിട്ടാതെ വരുകയും ചെയ്യുന്നു. മുനിയുടെ ഉപായ പ്രകാരം മരാ, മരാ എന്ന് വേഗത്തിൽ  ജപിക്കുകയും, നിരന്തരമായ ജപത്താൽ ശ്രി രാമന്റെ അനുഗ്രഹത്താൽ രാമ, രാമ എന്ന നാമോച്ചാരണം സാധ്യമാകുകയും, അതോടെ സർവ്വ പാപങ്ങളിൽ നിന്നും മോചനവും കിട്ടുന്നു. പിന്നീട് നാരദ മുനിയുടെ നിർദേശ പ്രകാരം തപസ്സനുഷ്ടിക്കുന്നു. പല വർഷങ്ങൾ നീണ്ട കൊടും തപസ്സിനിടയിൽ ശരീരം ചിതൽ പുറ്റിനാൽ മൂടപ്പെടുന്നു. തപശക്തിയാൽ മോക്ഷം കിട്ടുകയും ദൈവീക അശരീരി ഉണ്ടാവുകയും, പുറ്റിൽ നിന്ന് പുറത്തു വരുകയും ചെയ്യുന്നു. "ചിതൽ / ഉറുമ്പ് പുറ്റിൽ നിന്ന് പുറത്തു വന്നതിനാൽ വാല്മീകി എന്ന പേര് ലഭിക്കുകയും ചെയ്തു. (വാല്മീകം എന്നാൽ സംസ്കൃതത്തിൽ ഉറുമ്പ് കുന്നിൽ നിന്ന് വന്നവൻ എന്ന് അർത്ഥം)

ഒരിക്കൽ മഹർഷി പ്രഭാത കർമ്മങ്ങൾക്കായി ഗംഗ നദിയിലേക്ക് പോകുകയാ യിരുന്നു.അനുയായിയായ ഭരദ്വാജ് വസ്ത്രങ്ങളുമായി മഹർഷിയെ അനുഗമി ക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ താമസ്സാ നദിക്കരയിലെത്തുന്നു. നദിയിലെ നിർമ്മലമായ ജലം കണ്ടു അത്ഭുത സന്തോഷം തോന്നിയ മഹർഷി ഇപ്രകാരം അരുളിചെയ്തു, "നോക്കൂ എത്ര നിർമ്മലമാണ് ഈ നദിയിലെ തെളിനീർ ഒരു നല്ല മനസ്സുള്ള മനുഷ്യനെ പോലെ, ഞാൻ ഇന്ന് ഈ നദിയിലാണ് കുളിക്കു ന്നത്" കുളിക്കാൻ തമസ്സയിൽ സൗകര്യ പ്രദമായ ഒരു സ്ഥലം തേടുന്നതിനിടയിൽ പ്രണയ സല്ലാപത്തിലേർപ്പെട്ട രണ്ടു ഇണ കുരുവികളെ കാണുന്നു. കുരുവികളുടെ ചൈതന്യം കണ്ടു സന്തോഷിച്ചു നിൽക്കുമ്പോൾ പെട്ടന്ന് ഒരു വേടൻ എയ്തു വിട്ട അമ്പു കൊണ്ട് ആണ്‍ പക്ഷി മരിച്ചു വീഴുന്നു. ഈ കാഴ്ച കണ്ടു വാവിട്ടു നിലവിളിച്ച പെണ്‍ പക്ഷിയും ദുരന്ത ദുഖത്തിൻറെ ആഘാതത്താൽ ഹൃദയം പൊട്ടി മരിക്കുന്നു.

ദാരുണമായ കാഴ്ച കണ്ട മഹർഷി ആരാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നറിയാൻ നാലുഭാഗത്തും തിരിഞ്ഞു നോക്കുന്നു. അമ്പും വില്ലുമേന്തിയ ഒരു വേടൻ മരണമടഞ്ഞ വേട്ട പക്ഷിയെ എടുക്കുവാൻ ശ്രമിക്കുകയായിരുന്നു. സങ്കടവും ക്രോധവും അടക്കാൻ കഴിയാതെ മഹർഷി വേടനെ ശകാരിക്കുന്നു,
മനുഷ്യരെ മാത്രമല്ല, ഒരു മൃഗത്തേയോ, പക്ഷികളെയോ ആക്രമിക്കുവാൻ പാടുള്ളതല്ല, പ്രതേകിച്ചും അവ പരസ്പ്പരം സല്ലപിച്ചും തത്തി കളിച്ചുമിരിക്കുമ്പോൾ, നീ ഒരു കൊടും പാപകർമ്മമാണ് ചെയ്തത്, വീണ്ടും മഹർഷിയുടെ ചുണ്ടിൽ നിന്നും ഇപ്രകാരം ശ്ലോകങ്ങൾ പുറത്തേക്കു വന്നു

"മാനിഷാദ പ്രതിസ്താം ത്വമഗം സസ്വതി സമാ, യത് ക്രൗഞ്ചമിധുനാകം അവധി ഹ കാമമോഹിതം" (മലയാളത്തിലെഴുതിയപ്പോൾ അക്ഷര തെറ്റുണ്ടാവാം, സ ദയം ക്ഷമിക്കുക)

ഹൃദയ ഭേതകമായ സംഭവത്തിൽ വേടനു കൊടുത്ത ശാപമാണ് ആദി കവിയുടെ ആദ്യ വാക്യം, ഇതാണ് ഒന്നാമത്തെ ശ്ലോകമായി കണക്കാക്കുന്നത് (പരസ്പ്പരം സ്നേഹിച്ചു കഴിയുകയായിരുന്ന ഒരു പക്ഷിയെ തികച്ചും അപ്രതീക്ഷിതമായി കൊന്ന നീ അവസ്സാനംവരേയും ഒരിക്കലും വിശ്രമമില്ലാത്തവനായിരി ക്കും.)

 പിന്നീട് ബ്രഹ്മാവിൻറെ നിർദ്ദേശ പ്രകാരവും, അനുഗ്രഹത്താലും, ദൈവനിയോഗത്താലും രാമായണം എഴുതുവാൻ തുടങ്ങുന്നു. അങ്ങിനെ എഴുതപ്പെട്ട ആദി കവിയുടെ ആദ്യ കാവ്യമായ രാമായണ ത്തിലെ ആദ്യ ശ്ലോകമാണ് മാനിഷാദ ........... ഏഴു കാണ്ടങ്ങളിലായി ഇരുപത്തി മൂന്നായിരം ശോള്കങ്ങളും (ബാല കാണ്ഡം, അയോധ്യ, ആരണ്യ, കിഷ്കിന്ദ, സുന്ദര, യുദ്ധ, ഉത്തര കാണ്ഡം) നാലുലക്ഷത്തി എണ്‍പതിനായിരത്തി രണ്ടു വാക്കുകളും അടങ്ങിയതാണ്.  ഇന്ന് കാണുന്ന ഒരു വിധ സാങ്കേതീക വിദ്യയും ഇല്ലാതിരുന്ന കാലത്ത് എഴുത്താണിയും, പനയോലയുമുപയോഗിച്ചു ഇത്രയും മഹത്തായ ഒരു കാവ്യം രചിക്കുവാൻ ദൈവാനുഗ്രഹമില്ലാതെ സാധ്യമാകുമോ?

ശ്രീരാമൻ ജീവിച്ചിരുന്ന കാലത്താണ് വാൽമീകി മഹർഷിയും ജീവിച്ചിരുന്നതെന്നും ശ്രീ രാമൻറെ വനവാസ കാലത്ത് പരസ്പ്പരം കാണുകയും, സംവദിച്ചിരു ന്നതായും വിശ്വാസം. പിന്നീട് മഹർഷിയുടെ ആശ്രമത്തിൽ  സീതാ ദേവിക്ക് അഭയം നൽകുകയും, ആശ്രമത്തിൽ വച്ച് സീതാദേവി ലവകുശന്മാരെ പ്രസ്സവിക്കുകയും, മഹർഷി ലവകുശന്മാർക്ക് രാമായണം വായിച്ചു കേൾപ്പിക്കുകയും  ചെയ്തുവെന്നും വിശ്വാസ്സം. 

പ്രേമത്തിൻറെയും, ത്യാഗത്തിൻറെയും, തപസ്സിൻറെയും, യശസ്സി ൻറെയും മഹത്വം നമുക്ക് നൽകുകയും മാനവ രാശിക്ക് സഞ്ചരിക്കാൻ സൻ മാർഗ്ഗത്തിൻറെ വഴി കാണിക്കുകയും ചെയ്യുന്ന മഹത്തായ കാവ്യമാണ് രാമായണം.
മഹർഷിയുടെ ആശ്രമത്തിൽ സീതാ ദേവി അഭയം തേടിയ കാലത്ത് അവിടെ ജനിച്ചു വളർന്ന ലവ കുശന്മാരേയാണ് ആദ്യമായി രാമായണം പഠിപ്പിച്ചതെന്നും വിശ്വാസം.

ഇന്ത്യയിൽ ഒട്ടു മിക്ക ഭാഗങ്ങളിലും വളരെ ഉത്സാഹപൂർവമാണ് വാല്മീകി ജയന്തി ആഘോഷിക്കുന്നത്. വാല്മീകി ക്ഷേത്രങ്ങളിൽ പൂജകളും, അർച്ചനയും ശോഭാ യാത്രകളും സംഘടിപ്പിക്കുന്നു. ശോഭാ യാത്രകൾ കടന്നു പോകുന്ന വഴികളിലെല്ലാം ഭക്തർ അത്യധികം ഉത്സാഹത്തോടു കൂടി യാത്രയെ വരവേൽക്കുക യും രാമ, രാമ ജപിച്ചു കൊണ്ട് അനുഗമിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ മുപ്പത്തി ആറോളം വാല്മീകി ആശ്രമങ്ങളുണ്ടെന്നാണ് വിവരം, ഇവയിൽ ഏറ്റവും പ്രശസ്തമായത് പതിനൊന്നെണ്ണമാണ്. ഭഗവാൻ വാല്മീകി തിറാത്ത് അമൃതസ്സർ, ഭഗവാൻ വാല്മീകി ആശ്രമം ചിത്രകൂട് മധ്യപ്രദേശ്‌, ഭഗവാൻ വാല്മീകി ആശ്രമം ബൈത്തൂർ, ഭഗവാൻ വാല്മീകി ആശ്രമം പഞ്ചകുയ്യ ഡൽഹി, ഭഗവാൻ വാല്മീകി ആശ്രമം ഉത്തർ പ്രദേശ്‌, ഭഗവാൻ വാല്മീകി ആ ശ്രമം കുരുക്ഷേത്ര, ഭഗവാൻ വാല്മീകി ആശ്രമം കൻഖാൽ  ഹരിദ്വാർ, ഭഗവാൻ വാല്മീകി ആശ്രമം ചണ്ടിഗഡ്, ഭഗവാൻ വാല്മീകി ചൌക്ക് ഫത്തേബാദ് ഹരി യാന, ഭഗവാൻ വാല്മീകി ചൌക്ക് ഹിസ്സാർ, ഭഗവാൻ വാല്മീകി ഭവൻ സന്നോർ പാട്യാല. കൂടാതെ ഇന്ത്യക്ക് പുറമേ നേപ്പാൾ, യു കെ, യു എസ് എ, അട ക്കം അനേകം രാജ്യങ്ങളിലും  ആശ്രമങ്ങൾ ഉണ്ട്.

വാല്മീകി ക്ഷേത്രങ്ങൾ ആശ്രമങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇങ്ങിനെയുള്ള ആശ്രമങ്ങളിലെല്ലാം രാമായണം പഠിപ്പിക്കുന്നു. ആശ്രമങ്ങൾക്ക് മുക ളിലായി എപ്പോഴും ഒരു കൊടി പറക്കുന്നു, ഇതിനെ നിഷാൻ സാഹിബ്‌ എന്ന പേരിൽ അറിയപ്പെടുന്നു. വിശാലമായ പഠന മുറികളും ഭക്ഷണ ശാലകളും രാമായണം ബുക്ക്‌കൾ സൂക്ഷിക്കുന്ന വലിയ സ്റ്റോർ റൂമും ആശ്രമങ്ങളിൽ കാണാ വുന്നതാണ്. വലുപ്പ ചെറുപ്പ വ്യതസ്തമില്ലാതെ എത്ര ഉന്നതനായാലും എല്ലാവരും നിലത്തിരുന്നാണ്‌ പഠനവും, പ്രാർത്ഥനകളും നടത്തേണ്ടത്, ദൈവത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നുള്ള സന്ദേശമാണ് ഇത് നൽകുന്നത്.
കടപ്പാട്

No comments: