Friday, October 11, 2019

🔯🕉🕉🕉🕉🕉🕉🕉🕉✡

അമാനിത്വമദം ഭിത്വാ -
മഹിംസാ ക്ഷാന്തിരാർജ്ജവം
ആചാര്യോപാസനം ശൗചം'
സ്ഥൈര്യമാത്മവിനിഗ്രഹഃ

ഇന്ദ്രിയാർത്ഥേഷു വൈരാഗ്യ-
മനഹംകാര ഏവ ച
ജന്മമൃത്യുജരാവ്യാധി -
ദുഃഖ ഭോഷാനുദർശനം

അസക്തിരനഭിഷ്വങ്ഗഃ
പുത്രദാരഗൃഹാദിഷു
നിത്യം ച സമചിത്തത്വ-
മിഷ്ടാനിഷ്ടോപപത്തിഷു

മയി ചാനന്യ യോഗേന
ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വ-
മരതിർജ്ജനസംസദി

അധ്യാത്മജ്ഞാനനിതൃത്വം
തത്ത്വജ്ഞാനാർത്ഥദർശനം
ഏതത് ജ്ഞാനമിതി പ്രോക്ത -
മജ്ഞാനം യദതോ അന്യഥാ .

തന്നെത്താൽ പുകഴ്ത്താതിരിക്കൽ, തന്റെ യോഗ്യതയെ പ്രസിദ്ധിപ്പെടുത്താതിരിക്കൽ, ഒരു പ്രാണിയെയും ഹിംസിക്കാതിരിക്കൽ, വികാര ഹേതു ഉണ്ടായാലും വികാരമില്ലാതിരിക്കൽ, ഋജുത്വം, ഗുരുശുശ്രൂഷ, ദേഹ മനസുകളുടെശുദ്ധി,സ്ഥിരത, ആത്മനിയത്രണം, ശബ്ദാദികളായ ഇന്ദിയാർത്ഥങ്ങളിൽ വൈരാഗ്യം, ഞാനെന്നുള്ള അഹങ്കാരമില്ലായ്മ, ജനനം - മരണം - വാർദ്ധക്യം - വ്യാധികൾ ഇവയിലുള്ള ദുഃഖങ്ങളെയും ദോഷങ്ങളെയും കണ്ടറിയൽ, ഒരു വസ്തുവിലും ആസക്തിയില്ലായ്മ, പുത്രദാര ഗൃഹാദികളിൽ അഭിഷ്വങ്ഗം ( മമത) ഇല്ലാതിരിക്കൽ ഇഷ്ടാനിഷ്ടങ്ങളിൽ നിത്യവും സമചിത്തത, അന്യ വിഷയങ്ങളിലേക്കു തിരിക്കാതെ എന്നിൽതന്നെ ഉറച്ചിരിക്കുന്ന ഭക്തി, വിശുദ്ധ പ്രദേശത്തു താമസിക്കൽ, ദുർജ്ജന സംഘത്തിൽ താത്പര്യമില്ലാതിരിക്കൽ, അധ്യാത്മജ്ഞാനത്തിൽ നിഷ്ഠ, തത്ത്വജ്ഞാനത്തിന്റെ ഫലകത്ത ആലോചിച്ചുകാണൽ - ഇതെല്ലാമാണ് ജ്ഞാനമെന്നു പറയപ്പെട്ടിരിക്കുന്നത്.ഇവയുടെ വിപരീതങ്ങളായ മാനിത്വാനികൾ ( തന്നെത്താൽ പുകഴ്ത്തൽ തുടങ്ങിയവ)അജ്ഞാനത്തെയും പറയപ്പെട്ടിരിക്കുന്നു.

പ്രകൃതിപുരുഷവിവേകയോഗഃ

✡✡🕉🕉🕉🕉🕉✡🔯

No comments: