പരമാനന്ദലഹരി
Saturday 7 December 2019 5:30 am IST
നാം ആരാധിക്കുന്ന ശക്തിയില്‍ നമുക്ക് അടിയുറച്ച വിശ്വാസം ഉണ്ടാകണം . ഏതു വിഷമഘട്ടവും മറികടക്കുവാന്‍ ആ ശക്തി നമ്മോടൊപ്പം ഉണ്ടാകും എന്ന വിശ്വാസം ഇവിടെ പ്രധാനപ്പെട്ടതാണ് . ഈ രണ്ട് വിഭാഗക്കാരേയും ഭഗവാന്‍ പാടേ അവഗണിക്കും. ഇതൊന്നും ഭക്തിയേയല്ല . അത്തരം ഭക്തരെ ഭഗവാന്‍ ശ്രദ്ധിക്കുകയുമില്ല . ഇക്കൂട്ടര്‍ക്ക് ഈശ്വരകാരുണ്യവും സാമീപ്യവും അനുഭവിക്കാനാകില്ല .
പിന്നെ എന്താണ് 'ഭക്തി' , ആരാണ് 'ഭക്തര്‍ '? ഏതവസ്ഥയിലും ഭഗവാനെ വിശ്വസിക്കണം, ആശ്രയിക്കണം. സുഖത്തില്‍ സന്തോഷിക്കുകയോ ദുഃഖത്തില്‍ സങ്കടപ്പെടുകയോ ചെയ്യാതെയാകണം . ഉള്ളിന്റെയുള്ളിലെ ഈശ്വരചൈതന്യത്തില്‍ സദാ അഭിരമിക്കണം . അതാണ് ഭക്തി . അവരാണ് ഭക്തര്‍ . അങ്ങനെയായാല്‍ നമുക്ക് ഈശ്വരനെ അറിയാനാകും , ഈശ്വരനോട് സംസാരിക്കാനാകും , ചുറ്റിലും ഈശ്വരരൂപം ദര്‍ശിക്കാനാകും .അപ്പോള്‍പ്പിന്നെ പരമാനന്ദമല്ലാതെ മറ്റൊന്നും നമുക്കുണ്ടാകില്ല .ഇക്കൂട്ടര്‍ മറ്റുള്ളവര്‍ക്ക് അനാകര്‍ഷരും പരിഹാസ്യരുമൊക്കെ ആയേക്കാം . ചിലപ്പോള്‍ ഭ്രാന്തന്‍ എന്നുകരുതി അവഹേളിക്കുകയും അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തേക്കാം . പക്ഷെ അവര്‍ക്ക് അതൊന്നും ശ്രദ്ധിക്കാന്‍ താല്‍പര്യം ഉണ്ടാകില്ല . അവര്‍ക്ക് മുന്നില്‍ ഭഗവാന്‍ മാത്രമേയുള്ളൂ . ആ ദിവ്യതേജസ്സിന്റെ പ്രഭയില്‍ എല്ലാം ആനന്ദമയമായ ഈശ്വരരൂപങ്ങളായി അവര്‍ കാണുന്നു . അവര്‍ണ്ണനീയമായൊരു ആനന്ദാവസ്ഥ . ആ മഹനീയമായ അവസ്ഥയിലേക്ക് എത്തുക എന്നതാണ് നമ്മുടെ ജന്മലക്ഷ്യം . അവിടെ എത്തുന്നതുവരേയും നമ്മളിങ്ങനെ മരിച്ചും ജനിച്ചും കറങ്ങിക്കൊണ്ടിരിക്കും . ശരീരം കൊണ്ട് എന്തു ചെയ്യുകയാണെന്നാലും മനസ്സുകൊണ്ട് ഇത്തരക്കാര്‍ ഭഗവാന്റെ ഏതെങ്കിലുമൊരു നാമം ഉരുവിട്ടുകൊണ്ടിരിക്കുകയാകും. ആ രുപം മുന്നില്‍കണ്ടിട്ടെന്നതുപോലെ ചിലപ്പോള്‍ പെരുമാറിയെന്നുവരാം. ഈ അവസ്ഥയാണ് പരമഭക്തി. ഭഗവാനും ഭക്തനും ഒന്നായിത്തീരുന്ന ഈ ആനന്ദലഹരിയാണ് പരമാനന്ദലഹരി. ഇത്തരം പരമഭക്തരിലൂടെ ഭഗവാന്‍ പറയും ... 'ഞാനും എന്റെ ഭക്തനും ഒന്നാണ്.'
പൂന്താനം നമ്പൂതിരി ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്നു . അദ്ദേഹവും ഗുരുവായൂരപ്പനും തമ്മില്‍ ഭേദമുണ്ടായിരുന്നില്ല . ഭക്തനും ഭഗവാനും തമ്മിലൊരു വിശാലമായൊരു ലോകം അവര്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു . ആ സ്‌നേഹലോകത്തില്‍ പരമാനന്ദലഹരിയില്‍ ജീവിച്ചിരുന്ന പൂന്താനത്തിന്റെ പുണ്യജന്മം അപൂര്‍വം ചിലര്‍ക്കു ലഭിക്കുന്ന മഹാഭാഗ്യമാണ് . നമ്മുടെ ഭക്തിയെ ഇത്തരം പരമഭക്തിയുടെ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട് . നിരന്തരവും ആത്മാര്‍ഥവുമായ പരിശ്രമത്തിലൂടെ ശ്രമിച്ചുകൊണ്ടേയിരുന്നാല്‍ അത് സാധ്യമായേക്കാം . ആരാധനാമൂര്‍ത്തിയുടെ കാരുണ്യവും കൂടിയുണ്ടെങ്കില്‍ നമ്മുടെ ജന്മവും പുണ്യജന്മമാക്കിമാറ്റുവാന്‍ കഴിയും .
'കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ'
No comments:
Post a Comment