Monday, February 10, 2020

മരണം എന്ന സത്യം

എന്നെ കുറ്റപ്പെടുത്തിയവർ
അന്ന് എന്നെ പ്രശംസിക്കും
എന്നോട് മിണ്ടാതെ മുഖം തിരിച്ചു  നടന്നവർ
അന്ന് ഒരു നോക്കു  കാണാൻ വരും
എന്റെ സ്നേഹം തിരിച്ചറിയാത്തവർ
അന്ന് എന്റെ സ്നേഹത്തെ കുറിച്ചു വാചാലരാകും
എന്റെ പതനം ആഗ്രഹിച്ചവർ പോലും
എനിക്കുവേണ്ടി അനുശോചന വാക്കുകൾ പറയും
ഒരിക്കൽ പോലും എന്നെ ഓർക്കാത്തവർ
ഓർമ്മകളിൽ എന്നെ തിരയും
എങ്ങനെ പലവിധ വികാര പ്രകടനങ്ങൾക്കിടയിൽ
നിസ്സഹായതയോടെ കിടക്കുന്ന ഒരു മൃതദേഹം
മാത്രമായിരിക്കുമല്ലോ ഞാൻ.

No comments: