*തഥാസ്തു*
*Power of Autosuggestion*
```ഹിന്ദു വിശ്വാസം അനുസരിച്ച് തഥാസ്തു എന്ന് പേരുള്ള ഒരു ദേവതയുണ്ട്. നമ്മുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം സ്വയം പറയുമ്പോഴും അത് "തഥാസ്തു" എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം 'അങ്ങനെസംഭവിക്കട്ടെ' എന്നാണ്.
"ഞാൻ എപ്പോഴും രോഗിയാണ്
എനിക്കു വയ്യ
എനിക്ക് കാലു വേദനയാണ്
എനിക്ക് വയറുവേദനയാണ്..." എന്നൊക്കെ നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത് തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്.
🍁
ഇന്നു മുതൽ
"ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ്
ഞാൻ സന്തോഷവാനാണ്" എന്ന് നിങ്ങൾ നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ ആ ദേവത അനുഗ്രഹിക്കും!
മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. "ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും " എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് ഏന്ന മഹാ ശാസ്‌ത്രജ്ഞൻ വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു.
സൈക്കോളജിക്കു പഠിക്കുമ്പോൾ സാർ പറഞ്ഞ ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.
"അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു....
അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റലിൽ ആവുകയും ചെയ്തു.
എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്.
അപ്പോൾ നല്ല ബർഗർ കഴിച്ച ചിലർ എങ്ങനെ ആസന്ന നിലയിലായി?
എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതുംകുറച്ചു പേർ ആസന്ന നിലയിൽ ആയതും ?
"ഞാൻ കഴിച്ചത് വിഷമാണ്" എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു ഏന്നതാണ് യാഥാർഥ്യം.
ആധുനിക ശാസ്ത്രം ഇന്ന് ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലുംഇന്ന് നിങ്ങളുടെ രക്തം പരിശോധിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് ഡോക്ടർ പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.
എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത്
പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസമുണ്ടാവും. കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും ഒന്നാകാത്തതിന്റെ കാര്യവും ഇതു തന്നെ.
നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധ ശേഷിയും പൂർണ്ണ ആരോഗ്യവും ഉണ്ടാവും.
*ആരോഗ്യം* എന്ന വാക്കിന്റെ അർത്ഥം "ശാരീരികവും മാനസികവും സാമൂഹ്യവും ആദ്ധ്യാത്മികവുമായ സുസ്ഥിരാവസ്ഥയാണ്" എന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞത് ഓർക്കുമല്ലോ......```

No comments:
Post a Comment