Wednesday, March 11, 2020

ഗർഭകാലം മുതൽ ശവദാഹം വരെയുള്ള എല്ലാ അവസ്ഥകളെക്കുറിച്ചും വിശദമായി പ്രതിപാദിയ്ക്കുന്ന അതിവിശിഷ്ടമായ പരമഹംസ സംഹിതയാണ് ശ്രീമദ് ഭാഗവതം.
ഇതിൽ ഒറ്റക്കുളമ്പുള്ളതും, ഇരട്ടക്കുളമ്പുള്ളതും, അഞ്ച് നഖമുള്ളതും, പറക്കുന്ന പക്ഷികളേയും, വൃക്ഷലതാദികളേയും, കാലുകൾ ഉള്ള ജീവികളേയും കാലുകൾ ഇല്ലാത്ത ജീവികളേയും കാണാം.... ഇത്തരം ജീവജാലങ്ങളിൽ മനുഷ്യ ജന്മത്തിന്റെ പ്രത്യേകതയെ മനസ്സിലാക്കണമെങ്കിൽ, ഭാഗവതം പോലുള്ള ഗ്രന്ഥങ്ങളിലെ  മഹർഷി വാചകങ്ങളെ ആശ്രയിച്ചേ പറ്റൂ...
കൂടാതെ ...., 
പ്രകാശം തരംഗരൂപത്തിൽ സഞ്ചരിയ്ക്കുന്നു എന്ന് കാണിച്ചത് ശ്രീമദ് ഭാഗവതത്തിലാണ്..... ഊർജ്ജത്തിനെ കാണാൻ കഴിയില്ല എന്നും  രൂപം മാറ്റാൻ കഴിയും എന്നും സംസാരിച്ചത് ഭാഗവത മുനിയാണ്.
5 - ആം സ്കന്ധം മുഴുവൻ ഭൂഗോള ജോതിർഗോള വർണ്ണനയാണ്. 
ഭൂഭ്രമണ വേഗതയിൽ സൂര്യനെ വലം വെച്ചാൽ സൂര്യനെ ഒരേ ദിശയിൽ തന്നെ കാണാം എന്ന ശാസ്ത്ര സത്യം മനസ്സിലാക്കണമെങ്കിൽ ഭാഗവതത്തിലെ പ്രിയവ്രത ചരിതം വായിച്ചാൽ മതി.

നമ്മുടെ ശാസ്ത കാരമാരുടെ ചിന്തകൾ അവസാനിയ്ക്കുന്നിടത്താണ് ഭാരതീയ മഹർഷിവര്യന്മാർ അവരുടെ ചിന്തകൾ ആരംഭിയ്ക്കുന്നത്.

.....

ശാസ്ത്ര കാരന്മാർ ഭാഗവതം വായിയ്ക്കുകയാണെങ്കിൽ അവരുടെ ശാസ്ത്ര ചിന്ത പതിന്മടങ്ങ് വർദ്ധിപ്പിയ്ക്കാം....
യുക്തിവാദിയായ നിരീശ്വരവാദി ഭാഗവതം വായിച്ചാൽ അയാളുടെ യുക്തിവാദം പതിന്മടങ്ങ് വർദ്ധിപ്പിയ്ക്കാം. ഒന്നും അറിയാത്ത സാധാരണക്കാരന് ഭക്തിമാർഗ്ഗ ഗ്രന്ധമായും ഭാഗവതത്തെ കാണാം...

നിത്യജീവിതത്തിലെ ദുരിതക്കടലിൽ പെട്ട് ജീവിയ്ക്കുന്നവർക്ക് അവരുടെ ജീവിത ക്ലേശം മാറ്റാൻ ഭാഗവതത്തിന് ശക്തിയുണ്ട്.

അതുകൊണ്ട്,
"കൗമാരേ ആചരേത് പ്രാപ്തോ ധർമ്മാർ ഭാഗവതാനി ഹ
ദുർലഭം മാനുഷം ജന്മം തദപി ധ്രുവമർത്ഥദം"
ബുദ്ധിയുള്ളവൻ കുട്ടിക്കാലത്തേ
ഭാഗവത ധർമ്മങ്ങൾ ആചരിയ്ക്കണം
കാരണം മനുഷ്യ ജന്മം ദുർലഭമാണ്. കിട്ടിയ മനുഷ്യ ജമം ഉയർന്ന നിലയിൽ എത്താനുള്ളതുമാണ്.

ഭാഗവത ഗ്രന്ഥം വായിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ എനിയ്ക്കിത് പറയാതിരിയ്ക്കാനാവില്ല. 
"യാഥാർത്ഥ്യാൽ നഹി ഭുവനേ കിമപി അസാധ്യം" എന്ന് ഉറക്കെ പറയാൻ ഭാഗവത മുനിയ്ക്കേ കഴിയൂ.... അതായത്, യഥാർത്ഥ്യത്തിൽ മനുഷ്യനെക്കൊണ്ട് സാധിയ്ക്കാത്തതായി യാതൊരു കാര്യവും ഇല്ല. എന്ന് ഉറക്കെ പറയാൻ....

മനസ്സിനെ റീ ഫ്രഷാക്കുന്ന ഗ്രന്ഥം തന്നെയാണ് ശ്രീമദ് ഭാഗവതം.

പുരാണ ഗ്രന്ഥങ്ങൾ വായിച്ചിട്ടുള്ളവരും വായിച്ചിട്ടില്ലാത്തവരും , ക്ഷേത്ര ദർശനം ചെയ്യുന്നവരും ചെയ്യാത്തവരും, നാമജപ സ്വഭാവമുള്ള വരും ഇല്ലാത്തവരും നിറഞ്ഞ ഈ  ഭൂമിയിൽ, ഇത്തരം ഗ്രന്ഥങ്ങളുടെ അനശ്വര സന്ദേശങ്ങളെ  ജനഹൃദയങ്ങളിലേയ്ക്ക് എത്തിയ്ക്കാൻ ഞാൻ ഞാൻ അനവരതം യത്നിയ്ക്കുന്നു

" അനുഗ്രഹിയ്ക്ക നിങ്ങളെൻ തലയ്ക്കു മേൽ കരങ്ങൾ വെച്ചെനിക്കതൊന്നുമാത്രമാണപേക്ഷ പോയിടട്ടെ ഞാൻ.... "
Satheesan Namboodiri 

No comments: