Thursday, March 12, 2020

യോഗ  നിരീക്ഷണങ്ങള്‍ഃ....

ഭാരത സര്‍ക്കാര്‍ യോഗയുടെ പ്രചാരാര്‍ത്ഥം അന്താരാഷ്ട യോഗാദിനം, എെക്യരാഷ്ട്ര സംഘടനയുടെ സഹകരണത്താല്‍ ഇതിനെ ഒരു ''അന്താരാഷ്ട ദിനം'' എന്നതലത്തില്‍ ഏറെക്കുറെ എത്തിച്ചു.പതിവു പോലെ അകബടിയായി വിവാദങ്ങളും...!! പാരബര്യം എന്നു കേള്‍ക്കുന്ന മാത്രയില്‍ 'ചോരതിളക്കുന്നവര്‍ ''തന്നെ ആണ് ഈ വിവാദത്തിന്‍റെ ഇരു വശത്തും ഉള്ളത് ...!! എന്നാല്‍ തീര്‍ത്തും ദൗര്‍ഭാഗ്യവശാല്‍,അവഗണിക്കപ്പെട്ട കുറച്ച് വസ്തുതകള്‍ ഇതിനു പിന്നില്‍ ഉണ്ട.അതിനെ വളരെ സംക്ഷിപ്തമായി വിലയിരുത്തുകയാണ് ഇവിടെ.
യോഗ എന്നതു ഒരു 'ഭാരതീയ ദര്‍ശനം' ആണ് (ആസ്തികം )ഇതു തീര്‍ത്തും ഒരു ആധ്യാത്മിക ക്രീയയാണ്.ഭാരതീയ തത്വചിന്തയോട് ആഭിമുഖ്യം പുലര്‍ത്തുകയും ,ആധുനീക ചിന്ത(ശാസ്ത്രം)യോട് ഒരു അകല്‍ച്ചകാണിക്കുകയും ചെയ്യൂന്ന ഒന്നാണ്.

എന്താണ് യോഗ ? അത് ചിത്ത പ്രവ്യര്‍ത്തി നിരോധനം ആകുന്നു (മനസിന്‍റെ വ്യാപാരത്തെ തടയുക എന്നത് ) ഇതിനെ പ്രധാനമായി രാജയോഗ,കര്‍മ്മയോഗ,ഭക്തിയോഗ,ജ്ഞാനയോഗ,എന്നിങ്ങനെയും (ഭഗവത്ഗീത).ഇതിനെ വീണ്ടും ,തന്ത്രയോഗ,ഹഠയോഗ,ലയയോഗ,ശിവയോഗ,കുണ്ഠലിനിയോഗ,ക്രീയായോഗ.......എന്നിങ്ങനെ അനവധി ഉപവിഭാഗങ്ങളും ഉണ്ട .ഇവയെ എല്ലാത്തിനെയും കുറിച്ചുള്ള വിവരണത്തിനു മുതിരുന്നില്ല...ഇവ കര്‍മ്മഭേദം അനുസരിച്ചുള്ള വകതിരിവാണ്.യമ ,നീയമ ,പ്രാണായാമ ,പ്രത്യാഹാരങ്ങള്‍ ഏറെക്കുറെ ഒന്നു തന്നെ ആണ് .

ഇതിന്‍റെ എല്ലാത്തിനെയും അടിസ്ഥാനം പതഞ്ജലീമഹര്‍ഷിയുടെ ''യോഗസൂത്രം'' ആണ് (സൂത്രം=ഒരു സംസ്ക്യത രചനാരീതിയാണ്.ഗണിത ശാസ്ത്രത്തിലെ സൂത്രവാക്യങ്ങള്‍ പോലെ ആശങ്ങളെ ഏതാനും അക്ഷരങ്ങളിലോ വാക്കിലോ അവതരിപ്പിക്കുന്ന രീതി .സ്വാഭാവികമായും കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ,വ്യാഖ്യാതാക്കളുടെ സഹായം വേണം,...ബ്രഹ്മസൂത്രം ,മറ്റോരു ഉദാഹരണം അണ്)..അപ്പോള്‍ സ്വാഭാവികമായി യോഗസുത്രം മനസിലാക്കുവാന്‍ വ്യാക്യാതാക്കളുടെ സഹായം വേണം.,യോഗി യാഞ്ജവല്‍ക്യസംഹിത,ഖൈരംന്ധിക സംഹിത,ഹഠയോഗ പ്രധീപിക,ശിവസംഹിത എന്നിവയാണ് പ്രധാനമായി ഉള്ള വ്യാഖ്യാനങ്ങള്‍.

യോഗ 'ഭാരതീയ ശാസ്ത്രീയ'വിഞ്ജാനത്തില്‍ അധിഷ്ടിതമാണ്.അതു തീര്‍ത്തും ആധുനീക വിഞ്ജാനവുമായി പോരുത്തപ്പെടുന്ന ഒന്നല്ല. അതുമായി നോക്കുന്ന അവസരത്തില്‍ തീര്‍ത്തും അശാസ്ത്രീയവും ,വിചിത്രവും ആണ് . ഭാരതീയ ചിനതയിലൂടെ ഉരൂത്തിരിഞ്ഞ പ്രാപഞ്ചിക വിഞ്ചാനവും (Metaphysics).,ശരീരശാസ്ത്രവും (morpholagy,anatomy,physiology ) ഇതില്‍ നിനും ഉരിത്തിരിഞ്ഞ മനഃശാസ്ത്രവും ,ആണ് ഇതിന്‍റെയും അടിസ്ഥാനം.

ഭാരതീയ ദര്‍ശനങ്ങള്‍ അനൂസരിച്ച് ,പ്രപഞ്ചം പഞ്ചഭൂത 'നിര്‍മ്മിതം 'ആണ് .(അഗ്നി,വായു,ജലം,ഭൂമി,ആകാശം )എന്നിവയാണ്. അങ്ങനെ പഞ്ചഭൂതങ്ങള്‍ അതീവ സക്ങീര്‍ണ്ണവൂം വിചീത്രവും ആയി വികസിക്കുന്ന അവസരത്തില്‍ ആണ് പ്രപഞ്ചം രുപം കോള്ളുന്നത്..പ്രപഞ്ചിക തന്‍മാത്രയില്‍ ''ശുദ്ധബോധം ''ആവേശിക്കുന്ന അവസരത്തില്‍ ,ആണ് ജീവകലകള്‍ രൂപം കോള്ളുന്നത്.

''കുണ്ഠലിനി''ശക്തിയാണ് ജീവകലക്ക അടിസ്ഥാനം . ഇതിനെ ആണ് ആത്മാവ് (സാംഖ്യരുടെ മൂല പ്രക്യതി)(വേദാന്തിയുടെ മായ) ഇതിനെ 'പോതിഞ്ഞ് ' ''പഞ്ചശരീരങ്ങളുടെ ''ഒരു കവചം ഉണ്ട .അന്നമയം,പ്രാണമയം,മനോമയം,വിഞ്ജാനമയം,അനന്തമയം എന്നിവയാണ് ,അവ. അന്നമയത്തെ ,സ്തൂലശരീരം എന്നും ,പ്രാണമയത്തയും മനോമയത്തെയും ചേര്‍ത്ത,സൂഷ്മശരീരം എന്നും, വിഞ്ജാനമയത്തെയും അന്നമയത്തേയും ചേര്‍ത്ത 'കാരണശരീരം 'എന്നും പറയുന്നു.

വാഹനത്തിനു ചക്രം എന്നുതുപോലെ 'കുണ്ഠലിനിക്കു ' അറു 'ചക്രം ' ഉണ്ട . മൂലാധാരചക്രം '' ,''സ്വാധിഷ്ടാനചക്രം '',മണിപൂരകചക്രം '' ''അനഹാതചക്രം '',''വിശുദ്ധിചക്രം '',''ആജ്ഞാചക്രം ' എന്നീവയാണ്. അതോടപ്പം ''ബിന്ദുസഹസ്രം ''സഹസ്രാര പത്മം ''എന്നിങ്ങനെ അദ്യന്തം പ്രാധാന്യമുള്ള രണ്ട ''ആത്മീയ കേന്ദ്രം ''കുടി ഉണ്ട .

കുണ്ടലിനിയെ 'ശരീരവു മായി 'ബന്ധിപ്പിക്കുന്നത് ''നാഡികള്‍ 'ആണ് .അവ ആയിരക്കണക്കിനു ഉണ്ട .ഇഡ ,പിംഗള,സുഷ്ുമ്ന എന്നിവയാണ് ഏറ്റവും പ്രധാനം...

അതോട്ടപ്പം ഇവയെയല്ലാം ശരീയായി നിലനിര്‍ത്താന്‍ പ്രാണന്‍ ' സഹായിക്കുന്നു 'അഞ്ച് പ്രാണനും 'അഞ്ച് ഉപപ്രാണനും 'ഉണ്ട .പ്രാണന്‍ ', അപാനന്‍ ' ,'വ്യാനനന്‍ ' ,'സമാനന്‍ ',ഉദാനന്‍ 'എന്നിവയാണ് ''പഞ്ചപ്രാണന്‍ '' 'സാഹന്‍ 'കുര്‍മ്മന്‍ 'ക്യകരന്‍ 'ദേവദത്തന്‍ 'ധനഞ്ജയന്‍ 'എന്നിവയാണ് ,ഉപപ്രാണന്‍...

അങ്ങനെ ഈ ശരീരത്തെ അന്തരരികമായും ബാഹ്യമായും ,ശുചീകരിക്കുന്ന ക്രീയയാണ് യോഗ .ഇതിനു എട്ടു പടിയുണ്ട. യമം ,നീയമം,ആസനം,പ്രാണായാമം,പ്രത്യാഹാരം,ധാരണ,ധ്യാനം,സമാധി എന്നിവയാണ് .
1)യമം=അഹിംസ,സത്യസന്തത,അസക്തിയില്ലായ്മ(ആസ്തേയം),ബ്രഹ്മചര്യം,അപരിഗ്രഹം (മോഷ്ടിക്കാതിരിക്കുക),ദയ ,ലാളിത്യം,ശാന്തത,സംയമനം,ശൗചം (വ്യത്തി)

2)നീയമം =പ്രായചിത്തം,സന്തോഷം,വിശ്വാസം,ദാനം,ഈശ്വരപൂജ, അപമാനമുക്തി,മന്ത്രജപം, സിദ്ധാന്ത ശ്രവണം, എന്നിവയാണ് അവ.

3)ആസനം=ശരീരത്തിനു സുഖം നള്‍കുന്ന നിലയാണ് ഇത്.ഇതിനു അനവധി വിഭാഗം ഉണ്ട a)ഇരുന്നുകോണ്ടുള്ളവ ,b)മരര്‍ന്നുകിടന്നുള്ളവ,c)കമിഴ്ന്ന കിടന്നുള്ളവ d)നിനു കോണ്ടുള്ളവ e)തലകീഴായി നിന്നുള്ളത്.

4)പ്രാണായാമം =ശ്വസനത്തിന്‍റെ നീയന്ത്രണമാണിത് 1)അനുലോപ വിലോപം 2)പ്പാവിനി 3)കപാലഫിതി 4)ഭാസ്തിക 5)ഭ്രമാരി 6)സൂര്യഭേദി 7)ചന്ദ്രഭേദി 8)ശീതളി 9)ശിത്കാരി 10)ഉജ്ജെ ,11) നാഡിശുദ്ധി എന്നിവയാണ് .
5)പ്രത്യാഹാരം =മനസിന്‍റെ നീയന്ദ്രണം ,ശ്രദ്ധയെ ശരീരത്തിന്‍റെ 28 ഭാഗത്ത് കേന്ദ്രീകരിക്കുക.

6)ധാരണ=പ്രത്യാഹാരം കൂടുതല്‍ ക്യത്യമാക്കുക (ശരീയായ വിശധീകരണം വളരെ വലുതാണ്)
7)ധ്യാനം=ആശയത്തെ മനസിലൂടെ യാതോരു തടസം കൂടാതെ കോണ്ടുവരിക.
8)സമാധി=പ്രക്യതിയുമായ ''ഏകീകരണം ''

ഇതാണ് പരബരാഗത യോഗയെ ക്കുറിച്ചുള്ള അങ്ങേ അറ്റം ലളിതമായ വിശധീകരണം.

ഇതിന്‍റെ ഉദ്ദ്യശ്യം ആത്മസാക്ഷാത്കാരം ആണ് .സാധരണ 'യോഗ 'അങ്ങനെയല്ല.അപ്പോള്‍ അതു ചെയ്യുന്ന അവസരത്തില്‍ അതീവ ശ്രദ്ധ വേണം .
Posted by sudhi narayan at 6:01 PM

No comments: