Thursday, March 12, 2020

നമസ്തേ👏.
കൈപ്പത്തികൾ ഒപ്പം ചേർത്തുവെച്ചാണ്  "നമസ്തേ " എന്ന് നമ്മൾ അഭിവാദ്യം ചെയ്യുന്നത്. നമസ്തേ എന്ന പദത്തിൽ   'തേ' എന്നാൽ താങ്കളെ എന്നും, 'മ' എന്നാൽ എന്റെ എന്നും, 'ന' എന്നാൽ ഒന്നുമല്ലാത്തത് എന്നും അർത്ഥമാകുന്നു . അങ്ങനെ ' നമസ്തേ' എന്നാൽ   "എന്റേതല്ല സകലതും പ്രകൃതിസമമായ അങ്ങയുടേത് " എന്നാണ് അർത്ഥം കാണുന്നത് . ഇത് ' ഞാൻ ' ' എന്റേത് '
എന്നിവപോലുള്ള വികാരങ്ങൾ ഇല്ലാതാക്കാനെന്നു വ്യക്തം ..!! രജോഗുണത്തിന്റെ പ്രതീകമായ
വലതുവശത്തെ പിംഗള നാഡിയും ,
തമോഗുണത്തിന്റെ പ്രതീകമായ  ഇടതുവശത്തെ  ഇഡാനാഡിയും , കൈകൾ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയത്തിന്റേയും കർമ്മേന്ദ്രിയത്തിന്റേയും നിയന്ത്രണങ്ങൾ ഏറ്റെടുത്തുകയും തൽസമയം സുഷുമ്നാനാഡി ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു . അപ്പോൾ അനുഭവിക്കുന്ന ജ്ഞാനലബ്ധിയിലൂടെ ഞാനെന്ന ഭാവംമാറി , എല്ലാം ഒന്നുതന്നെയെന്ന ബോധത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു ....!
നമസ്ക്കാരം 👏

No comments: