ഉത്സവ ക്രിയകൾ. കൊടിയേറ്റം കഴിഞ്ഞ് ഉത്സവം രണ്ടാം ദിവസം രാവിലെ ( 07-3-2020 .ദിക്ക് കൊടിസ്ഥാപിക്കുക എന്ന ഒരു ചടങ്ങ് ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ട്.മറ്റ് എല്ലാ ക്ഷേത്രങ്ങളിലും ഈ ചടങ്ങ് ഉണ്ടോ എന്നറിയില്ല.
രാവിലത്തെ പൂജക്ക് ശേഷം ശിവേലിക്ക് മുമ്പായി ഈ ക്രിയ ചെയ്യുന്നു. തന്ത്രിയും ഓതി ക്യന്മാരും ചേർന്നാണ് ദിക്ക് കൊടി പൂജ നടത്തുന്നത് .ചുറ്റമ്പലത്തിന് ചുറ്റുമായുള്ള ഒന്ന് കുമുദൻ (കിഴക്ക്), രണ്ട് കുമുദാക്ഷൻ' (തെക്ക് കിഴക്ക് ) മൂന്ന്പുണ്ഡരീകൻ ( തെക്ക്) നാല് വാമനൻ (തെക്ക് പടിഞ്ഞാറ് ) അഞ്ച് ശങ്കുകർണ്ണൻ (പടിഞ്ഞാറ് ) ആറ് സർവ്വ നേത്രൻ (വടക്കപടിഞ്ഞാറ് ) ഏഴ് സുമുഖൻ (വടക്ക്) എട്ട് സു പ്രദീക്ഷിതൻ എന്നിങ്ങനെയാണ് എട്ട് ധ്വജ ദേവതകളുടെ സ്ഥാനവും പൂജാ ക്രമവും. മുള മരത്തിന്റെ അഗ്രം മുറിക്കാതെയുള്ള ശാഖകളാണ് കൊടികെട്ടാൻ' ഉപയോഗിക്കുന്ന ധ്വജ ദണ്ഡ്. ധ്വജം ദണ്ഡ്ആലും ,മാവും കൂർച്ചവും കൊണ്ട് അലങ്കരിക്കും.. ക്രിയാ പൂർവ്വംചെറിയ കുഴികൾ കുഴിച്ച്.മണ്ണ്നിറച്ച്, ചാണകം കൊണ്ട് ശുദ്ധി ചെയ്ത് കുഴികളിലാണ് പരിവാര ബലിക്കലിന് മുമ്പിൽ ധ്വജ ദണ്ഡ് സ്ഥാപിക്കുന്നത്.' ശോഷണാദിയും നീരാ ജനം ഉഴിയലും എല്ലാം വിധിപ്രകാരമുള്ള പൂജയാണ്. നിവേദ്യത്തിന് ത്രിമധുരമാണ് പതിവ്.
ഈ എട്ട് സ്ഥാനം കൂടാതെ ശാസ്താ ക്ഷേത്രത്തിന്റെ തെക്ക് വശത്ത് ഭദ്രകാളിയുടെ മുന്നിലും, മുൻവശത് ശാസ്താവിനും മുന്നിലും ഓരോ കൊടികുറയും സ്ഥാപിക്കും. വിളക്കും പാണിയും മറ്റും ഓരോ പുജക്കും ഉണ്ട്.
ഈ ദിവസം ദിക്ക് കൊടി സ്ഥാപനത്തിന് ശേഷമാണ് രാവിലത്തെ ശിവേലി.ശിവേലിയുടെ പണി പ്രദക്ഷിണത്തിന് വിശേഷാൽ ഇടുതുടി, വീരാന്തം എന്നീ വാദ്യ വിശേഷങ്ങൾ മണ്ഡലക്കാലത്തും, ഉത്സവത്തിനും പതിവുണ്ട്.തുടർന്ന് മൂന്നാമത്തെ പ്രദക്ഷിണം വിശേഷാൽ മേളം ഉണ്ടാകും. വിദഗ്ധ മേള വാദ്യക്കാർ പങ്കെടുക്കുന്ന ഈ കാഴ്ച ശിവേലിക്ക് മുന്നിൽ കൊടിക്കുറകൾ വട്ടതഴകൾ, സൂര്യ മറ എന്നിവ പിടിച്ച് നിൽക്കുന്ന കാഴ്ച നയനാനന്ദകരം തന്നെ.
No comments:
Post a Comment