ധ്യാന നിയമം.
ധ്യാനത്തിന് ഉത്തമമായ സമയം ബ്രാഹ്മമുഹൂർത്തമാണ്. പരിശുദ്ധവും ഏകാന്തവുമായ ഒരു സ്ഥലത്ത് കുശാസനം ഉണ്ടെങ്കിൽ അതു വിരിക്കുക.അതില്ലെങ്കിൽ മൃദുവായ കമ്പിളി ആസനമായാലും വിരോധമില്ല. അഥവാ വെള്ള വസ്ത്രം മൂന്നു നാലുമടക്കാക്കി വിരിക്കുക. ഭൂമിയിലുള്ള തണുപ്പാൽ കാലിന് ക്ലേശം ഉണ്ടാകരുത്. ആസനം മൃദുവായത് കൊണ്ട് അധികനേരം ഇരുന്നാലും കാലിന് ക്ലേശം ഉണ്ടാകുകയില്ല. ഈ ആസനത്തെ അന്യന്മാർ ഉപയോഗിക്കരുതെന്നും അന്യകാര്യങ്ങിൽ സ്വയം ഉപയോഗിക്കരുതെന്നും പ്രത്യേകം ശ്രദ്ധിക്കണം. ധ്യാനകാലത്തിൽ ചിലർക്ക് ചിലപ്പോൾ തലവേദനയോ മറ്റോ ഉണ്ടായാൽ രണ്ടു മൂന്നു ദിവസം ധ്യാനം വിട്ടു കളയണം. ഒരു ദിവസം മുപ്പതു മിനിറ്റും പിറ്റേ ദിവസം ഇരുപതു മിനിറ്റും മറുനാൾ മുപ്പത്തിയഞ്ചു മിനിറ്റും ഇങ്ങിനെ വ്യതിക്രമമായി ധ്യാനിക്കരുത്. ഒരു ദിവസം കാലത്ത് അഞ്ചു മണിക്കും പിറ്റേദിവസം ആറുമണിക്കും അതിന്റെ മറുനാൾ രാവിലെ നാലു മണിക്കും ഇങ്ങിനെ സമയം മാറി മാറി ധ്യാനിക്കരുത്. അതുപോലെ ധ്യാന സ്ഥലവും മാറരുത്.
വിശേഷസൂചന.
ധ്യാനത്തിന്റെ മുഖ്യനിയമങ്ങൾ മേലെഴുതിയിരിക്കുന്നു. എല്ലാ ധ്യാനത്തിലും ( ഉപാസനയിലും ) ഈ നിയമങ്ങൾ പാലിക്കണം. വിശേഷ പരിത: സ്ഥിതിയിൽ ചില മാറ്റം ചെയ്യാം. അത് ഗുരുവിന്റെ അനുജ്ഞ അനുസരിച്ചായിരിക്കണം.
പ്രണവോപാസന ഒരു വിധമല്ല. അനേകവിധമുണ്ട്. സോഹം --ഉപാസനയും പ്രണവോപാസനയാണ്. ഓം എന്നതിന്റെ സ്ഥൂലാകാരമാണ് സോഹം. സോഹം ഉപാസന ഇന്നും സംന്യാസിമാരിൽ പ്രചലിതമാണ്. ഇതൊരു സരള പ്രക്രിയയാണ്.
സോഹം ഉപാസന.
മലശുദ്ധി കഴിഞ്ഞ് പരിശുദ്ധനായി ആസനത്തിൽ ഇരിക്കുക. ആദ്യം അഞ്ചു ഭസ്ത്രികാ പ്രാണായാമം ചെയ്യുക. അല്ലെങ്കിൽ ഇരുപത് ദീർഘശ്വാസം ചെയ്യുക. പിന്നീട് ശാന്തചിത്തനായി പ്രാണഗതിയിൽ അതായത് ശ്വാസോച്ഛ്വാസത്തിൽ മനസ്സ് നിറുത്തുക. ശ്വാസം ഉള്ളിലേക്കു വരുമ്പോൾ "സോ " എന്ന് ജപിക്കുക. ശ്വാസം പുറത്ത് പോകുമ്പോൾ "ഹം" എന്ന് ജപിക്കുക. മാനസിക ജപമാണ് ഉത്തമം. അങ്ങിനെ സാധിക്കാത്തവർ കുറച്ചു ദിവസം യഥാ സാധ്യം ജപം ചെയ്യട്ടെ. പിന്നീട് മാനസിക ജപം ചെയ്യാൻ അഭ്യസിക്കണം. ജപം മൂന്ന് വിധമുണ്ട്.
1. വൈഖരി.
2. ഉപാംശു.
3. മാനസികം.
ശബ്ദം ഉച്ചരിച്ചുകൊണ്ടു ചെയ്യുന്ന ജപത്തെ വൈഖരി എന്ന് പറയുന്നു.ശബ്ദം പുറത്ത് വരാതെ ഓഷ്ടം കൊണ്ടു ചെയ്യുന്ന ജപത്തെ ഉപാംശു എന്ന് പറയുന്നു.കേവലം മനസ്സ് കൊണ്ട് ചെയ്യുന്ന ജപത്തെ മാനസികം എന്ന് പറയുന്നു.
ശ്വാസം ഉള്ളിലേക്ക് വരുമ്പോൾ ആ ശ്വാസത്തെ 'സോ' എന്ന് ജപിച്ചു കൊണ്ടു ചെയ്യുക.'ഹം' എന്ന് ജപിച്ചു കൊണ്ട് പുറത്തേയക്കു വിടുക. കുറച്ച് അഭ്യാസമുണ്ടായാൽ ശ്വസോച്ഛ്വാസത്തോടു കൂടെ സോഹം ജപം നടന്നുകൊണ്ടിരിക്കും. ജപം നടക്കുന്ന സമയത്തിൽ മനസ്സിനെ ഭ്രൂകുടിയിൽ സ്ഥിരമാക്കണം. സോഹം എന്ന് ഒരു പ്രാവശ്യം ജപിച്ചാൽ അതായത് ശ്വാസം ഒരു പ്രാവശ്യം ഉള്ളിൽ നിന്ന് പുറത്തേയ്ക്ക് പോയാൽ'സോഹം ഒന്ന് ' എന്നും പിന്നെ ശ്വാസം ഉള്ളിൽ വന്ന് പുറത്തു പോയാൽ "സോഹം രണ്ട് " എന്നും പിന്നീട് ശ്വാസം ഉള്ളിൽ വന്ന് പുറത്തേയ്ക്ക് പോയാൽ "സ്വാഹം മൂന്ന് " എന്നും ഇപ്രകാരം ജപം അവസാനിക്കുന്നതു വരെ ജപത്തെ എണ്ണിക്കൊണ്ടിരിക്കണം. ശ്വാസോച്ഛ്വാസത്തെ അനുസരിച്ച് ജപം ചെയ്തു കൊണ്ടിരിക്കണം. ഇങ്ങിനെ പ്രതിദിനം അവരവരുടെ സൗകര്യമനുസരിച്ച് ഒരു നേരമോ, രണ്ടു നേരമോ അഭ്യസിക്കണം. അഭ്യാസം കുറെ ദിവസം വരെ അര മണിക്കൂർ ചെയ്താൽ മതി. അഭ്യാസം വർദ്ധിച്ചാൽ ചില സമയം എണ്ണുന്നതു മറന്നു പോകും. അതു കൊണ്ട് യാതൊരു ദോഷവുമില്ല. മനോവൃത്തിലയത്തിന്റെ ഒരു സൂചനയാണത്.സ്മരണം വന്നാൽ രണ്ടാമതും എണ്ണണം. ഇങ്ങിനെ അഭ്യസിച്ചു കൊണ്ടിരിക്കേ കൂടെക്കൂടെ വിസ്മൃതി ഉണ്ടാകും. ഒടുവിൽ മനോലയം വരും. ഇതൊരു ലയ സമാധിയാണ്. പക്ഷേ ഇവിടെ സൂക്ഷിക്കണം. മനസ്സിനെ ലയിപ്പിക്കാതെ ഭ്രൂകുടിയിൽ പ്രാണ ഗതിയാൽ സ്വയം ഉണ്ടാകുന്ന സോഹം ധ്വനിയേയും അതിൽ പരമമായ കമലതന്തു സദൃശമായ ആത്മ ജ്യോതിസ്സിനെയും സ്വയം അപരോക്ഷമാക്കണം. പിന്നീട് മനോവൃത്തി ലയിച്ചാൽ ലയിക്കട്ടെ. ആത്മസ്ഫുരണം ഇല്ലാതെയുള്ള മനോലയം ഒരുവിധം ജഡസമാധിയാണ് - എന്നറിയണം. ഇത് മുമുക്ഷുക്കൾക്ക് ഉപയുക്തമല്ല.
- പഞ്ചദശീ.
(ശ്രീ വിദ്യാരണ്യസ്വാമികൾ.)

No comments:
Post a Comment