Saturday, October 25, 2025

ഞാൻ എങ്ങനെ ശരീര മായി ധരിക്കപ്പെടുന്നു ? മനസ്സ് സംശയ രൂപം ,ബുദ്ധി നിശ്ചയ രൂപം ,ചിത്തം ധാരണ രൂപം ,അഹങ്കാരം അഭിമാന രൂപം .വിഷയങ്ങളെ മറക്കാതെ ഓർമിച്ചു കൊണ്ട് ചിത്തവും അഭിമാനിച്ചു കൊണ്ട് ഇരിക്കുന്നത് അഹംകാരവും ..കണ്ടിട്ടില്ലാത്തതോ കേട്ടിട്ടില്ലാത്തതോ ആയ അപരിചിത വിഷയങ്ങൾ പോലും ബുദ്ധിയിൽ ഉദിക്കുന്നു.പരിചയിച്ച വിഷയം ചിത്തം ഓർമിച്ചു കൊണ്ടിരിക്കുന്നു .മനസ്സ് അകത്തും പുറത്തും സങ്കൽപ്പങ്ങൾ ഉണ്ടാക്കുന്നു .അഹങ്കാരം ഇവയെല്ലാം സത്യമായികരുതി അനാത്മവസ്തുക്കളിൽ ആത്മാവ് എന്ന് അഭിമാനിക്കുന്ന .അന്തക്കരണം മലിനമായി സ്വരൂപത്തെ മറന്നു പോകുന്നു .അങ്ങനെ 'ഞാൻ 'ശരീരം ആണ് എന്ന് ധരിക്കുന്നു .അന്തക്കരണം ശുദ്ധം ആക്കുമ്പോൾ ആത്മഭാവം തെളിയുന്നു ,സ്വരൂപത്തെ അറിയുന്നു .'ഞാൻ 'അപ്പോൾ ബ്രഹ്മം ആകുന്നു .ഭേദങ്ങൾ അവസാനിക്കുന്നു .

No comments: