Tuesday, March 31, 2026

ഹനുമാൻ ജയന്തി ആഘോഷം 2026-ലെ ഹനുമാൻ ജയന്തി ഏപ്രിൽ 2, വ്യാഴാഴ്ച (ചൈത്ര പൗർണ്ണമി) ആഘോഷിക്കും. ഹിന്ദു വിശ്വാസമനുസരിച്ച്, ഭഗവാൻ ഹനുമാൻ്റെ ജന്മദിനമാണിത്. ഈ ദിവസം രാവിലെ 04:59 മുതൽ 05:45 വരെ ബ്രഹ്മ മുഹൂർത്തവും രാവിലെ 07:41-ന് പൗർണ്ണമി തിഥി അവസാനിക്കുകയും ചെയ്യുന്നു. ഭക്തർ വ്രതമനുഷ്ഠിച്ച് ഹനുമാൻ ചാലിസ പാരായണം ചെയ്ത് പ്രത്യേക പൂജകൾ നടത്തുന്നു. പ്രധാന വിവരങ്ങൾ: തീയതി: 2026 ഏപ്രിൽ 2, വ്യാഴാഴ്ച ചൈത്ര പൂർണിമ തിഥി ആരംഭം: 2026 ഏപ്രിൽ 1, രാവിലെ 07:06 ചൈത്ര പൂർണിമ തിഥി അവസാനം: 2026 ഏപ്രിൽ 2, രാവിലെ 07:41 ആചാരങ്ങൾ: ഭക്തർ രാവിലെ കുളിച്ച് ചുവന്ന വസ്ത്രങ്ങൾ ധരിക്കുന്നു. ഹനുമാൻ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ഹനുമാൻ ചാലിസ പാരായണവും നടക്കുന്നു. ഹനുമാന് വെറ്റിലമാല, ചുവന്ന പൂക്കൾ, സിന്ദൂരം എന്നിവ സമർപ്പിക്കുന്നു. പലരും ഈ ദിവസം വ്രതമനുഷ്ഠിക്കുന്നു. പ്രധാന വഴിപാടുകളും ഫലങ്ങളും ഹനുമാൻ സ്വാമിക്ക് പ്രധാന വഴിപാടുകൾ വെണ്ണച്ചാർത്ത്, വടമാല, സിന്ദൂര പൂജ, വെറ്റിലമാല, അവിൽ നിവേദ്യം എന്നിവയാണ്. ശനിയാഴ്ചകളിൽ ഈ വഴിപാടുകൾ നടത്തുന്നത് സർവ്വകാര്യ വിജയം, മാനസിക സമ്മർദ്ദം കുറയ്ക്കുക, ശനിദോഷ നിവാരണം എന്നിവയ്ക്ക് ഉത്തമമായി കണക്കാക്കുന്നു. ആയില്യ പൂജ, രാമായണ പാരായണം എന്നിവയും സവിശേഷമാണ് ഹനുമാൻ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകൾ: വെണ്ണച്ചാർത്ത്: ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് വെണ്ണച്ചാർത്ത്. ഇത് മാനസിക ശാന്തിക്കും ആരോഗ്യത്തിനും ഉത്തമമാണ് . വടമാല: വടടമാല (മുന്തിരി, വട, സിന്ദൂരം) ചാർത്തുന്നത് തടസ്സങ്ങൾ നീങ്ങി കാര്യങ്ങൾ നടക്കാൻ സഹായിക്കുന്നു. വെറ്റിലമാല: ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്തിനായി വെറ്റിലമാല ചാർത്തുന്നത് നല്ലതാണ്. അവിൽ നിവേദ്യം: സ്വാമിക്ക് അവിൽ നിവേദ്യം സമർപ്പിക്കുന്നത് ഐശ്വര്യം നൽകുന്നു. സിന്ദൂര പൂജ: ഭഗവാന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി സിന്ദൂര പൂജ നടത്താറുണ്ട്. മഹാനെദ്യ പൂജ, ഹനുമാൻ ഹോമം എന്നിവ നടത്തപ്പെടുന്ന പങ്കെടുക്കുക വിജയിപ്പിക്കുക

No comments: