Monday, March 23, 2026

ശരനൂൽ ശാസ്ത്രം തമിഴ് ശൈവ സിദ്ധൻമാരുടെ അമൂല്യമായ ഒരു കണ്ടുപിടിത്തമാണ് ശരനൂൽ ശാസ്ത്രം അഥവാ സ്വരയോഗ. ഒരു വ്യക്തിയുടെ പ്രപഞ്ചബോധം അയാളുടെ ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.. ശ്വാസത്തെ നിയന്ത്രിച്ചുകൊണ്ടു ബാഹ്യ പ്രപഞ്ചത്തെ നിയന്ത്രിക്കാം എന്ന് ശര ശാസ്ത്രം പറയുന്നു.. മനുഷ്യ പ്രകൃതിയെ നിയന്ത്രിക്കുന്ന സൂര്യ ശക്തിയെ വലതു നാസാ ദ്വാരം വഴിയും ചന്ദ്ര ശക്തിയെ ഇടതു നാസാ ദ്വാരം വഴിയും അഭ്യാസത്തിലൂടെ നിയന്ത്രിച്ചു പ്രപഞ്ച ശക്തികളെ ജീവിത വിജയത്തിന് ഉപയോഗിക്കാം എന്ന് ഈ ശാസ്ത്രം പറയുന്നു.. ആത്മീയതയോടൊപ്പം മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പ്രായോഗിക പരിഹാരമായാണ് ശരനൂൽ ശാസ്ത്രം സിദ്ധമഹർഷിമാർ വികസിപ്പിച്ചെടുത്തത്... യോഗ വിദ്യകളിലെ രഹസ്യം എന്നാണ് ഈ മാർഗ്ഗം അറിയപ്പെടുന്നത്.. രഹസ്യം എന്ന് പറയുന്നത് പറയാൻ പാടില്ലാത്തതു എന്നല്ല... പറഞ്ഞാലും മനസ്സിലാവാത്തത് എന്നാണർത്ഥം.. അതായതു അഭ്യാസത്തിൽ കൂടിയും അനുഭവത്തിൽ കൂടിയും മാത്രം മനസ്സിലാവുന്നത് എന്നർത്ഥം.. യോഗവിദ്യകളിലെ മാസ്റ്റർ ഡിഗ്രിയാണ് ശരയോഗം.. ഈ വിദ്യ പഠിക്കാൻ അർഹതയുള്ളവരെ കുറിച്ച് പറയുന്നത്... ഏതെങ്കിലും യോഗ ക്രിയകളിൽ പ്രാവീണ്യം ഉള്ളവരോ..(ശിവയോഗം,, ക്രിയയോഗം, വാസി യോഗം, കായകല്പ... etc ) പ്രാണായാമം മാധ്യമ രീതി എങ്കിലും സുഗമമായി ചെയ്യാൻ പറ്റുന്നവരോ...(പ്രാണായാമം മൃദു 4/16/8..മാധ്യമം 8/32/16..തീവ്രം 16/64/32..തീവ്ര പ്രാണായാമത്തിൽ ശരീര ഭാരം കുറഞ്ഞു ഉയർന്നു പോകും.. ലെവിറ്റേഷൻ ) ശ്വാസഗതിക്കും മൂക്കിനും വൈകല്യങ്ങൾ ഇല്ലാത്തവരും.. തുടങ്ങി പല നിബന്ധനകൾ പറയുന്നുണ്ട്.. തുടക്കക്കാർ ചെയ്താൽ ശാരീരിക മാനസിക വൈഷമ്യങ്ങൾ ഉണ്ടാവും എന്നത് കൊണ്ടാണത് പറയുന്നത്.. തിരുമന്ത്രത്തിലെ മൂന്നാം തന്ത്രത്തിലെ 790 മന്ത്രം മുതലാണ് ശരനൂൽ ശാസ്ത്രം രേഖപ്പെടുത്തിയിരിക്കുന്നത്.. മന്ത്രം 790 "വെള്ളിവെണ് തിങ്കൾ വിളങ്കും പുതൻ ഇടം.., ഒള്ളിയ മന്തൻ ഇരവി ചൊവ്വയ്‌ വലം.., വള്ളിയ പൊന്നേ വളരും പിറെ ഇടം.., തെള്ളിയ തേയ് പിറെ താൻ വലം ആമെ.." മന്ത്രം 791 "വെള്ളി വേണ് തിങ്കൾ വിളങ്കും പുതൻ മുൻറു.. തള്ളി യിടത്തെ തയങ്കു യാമാകിൽ... ഒള്ളിയ കായതൂക്കു കൂന മിലൈയെന്റെ.. വള്ളൽ നമ്മകു മകിഴ്ന്തുറൈത് താനെ....." വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉണരുമ്പോൾ ശ്വാസം ഇടതു നാസാ ദ്വാരം വഴിയും... ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ വലതു നാസാ ദ്വാരം വഴിയും ശ്വാസം സഞ്ചരിക്കണം.. ഇതിനു നേരെ എതിരായി ആണ് ശ്വാസം പ്രവഹിക്കുന്നതെങ്കിൽ ശര യോഗാഭ്യാസത്താൽ ശ്വാസത്തെ മാറ്റി ഒഴുക്കി എഴുന്നേൽക്കണം.. ഇങ്ങനെ ചെയ്താൽ ദീർഘായുസ്സും.. രോഗങ്ങൾ ഇല്ലാത്ത അവസ്ഥയും ഫലം.. ഒരു മനുഷ്യന്റെ ജനനം മുതൽ മരണംവരെയുള്ള എല്ലാ ജീവിത വ്യാപാരത്തിലും ശരനൂൽ ശാസ്ത്രം ഉപയോഗിച്ച് വിജയം കൈവരിക്കാം.. ഈ വിദ്യ അറിയുന്നവൻ ശിവ തുല്യൻ ആണ് എന്ന് തിരുമൂലർ ഋഷി പറയുന്നു.. ഈ ശാസ്ത്രപ്രകാരം ജീവിതം നയിക്കുന്നവർക്ക് ആയാസരഹിതമായി എല്ലാ ആഗ്രഹങ്ങളും നേടാൻ സാധിക്കുന്നു. ഭൂതം, വർത്തമാനം, ഭാവി,കുണ്ഡലിനി ശക്തിയെ ഉണർത്തി ജ്ഞാനം നേടുക, ധനം,ദാരിദ്രം, വിജയം, പരാജയം, ആയുസ്സ്, രോഗം, മരണം,പരീക്ഷ, ധനം മുതൽ മുടക്കാൻ, കടം കൊടുക്കാനും വാങ്ങാനും, യുദ്ധം, ജോലി, വശ്യം, സന്താന ഭാഗ്യം..... etc തുടങ്ങി ഏതു കാര്യങ്ങളും ഈ ശാസ്ത്രപ്രകാരം മനസ്സിലാക്കാൻ കഴിയും..പ്രാണനിലെ പഞ്ചഭൂത തത്വങ്ങളുടെ വിന്യാസത്തെ മനസ്സിലാക്കിയാണ് ഇത് സാധിക്കുന്നത്..രാമ രാവണ യുദ്ധത്തിൽ രാമനും.., മഹാഭാരത യുദ്ധത്തിൽ അർജുനനും വിജയം വരിച്ചത് പഞ്ചഭൂത തത്വം രണ്ടുപേർക്കും അനുകൂലമായത് കൊണ്ടാണ്.. രാവണനും കൗരവരും തോറ്റതും കൊല്ലപ്പെട്ടതും അവരുടെ പഞ്ചതത്വം അവർക്കെതിരായി പ്രവർത്തിച്ചത് കൊണ്ടാണ്... കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ശര ശാസ്ത്രത്തിൽ പ്രതിവിധിയുണ്ട്.. കാമശാസ്ത്രം സ്വരയോഗയുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ ഒരു ലൈംഗിക വ്യായാമം ആകുന്നു.. പുരുഷന്റെ വലതു കല പ്രവർത്തിക്കുമ്പോൾ വേണം സ്ത്രീയുമായി ബന്ധപ്പെടേണ്ടത് എന്ന് ശര ശാസ്ത്രം പറയുന്നു.. തന്ത്രയോഗയിൽ കിട്ടുന്ന ആനന്ദ രതിമൂർച്ഛ ലഭിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ ശര ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്.. വന്ധ്യയായ സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ ആ സ്ത്രീയുടെ ശരീരത്തിലെ പഞ്ചഭൂത തത്വങ്ങൾ മാറ്റി വിന്യസിച്ചാൽ മതി.. ആർത്തവ ചക്രത്തിനു ശേഷം ഒറ്റ സംഖ്യാ ദിവസങ്ങളിൽ പകലോ, രാത്രിയോ പുരുഷന് സൂര്യനാഡിയും സ്ത്രീക്ക് ചന്ദ്ര നാഡിയും ഒഴുകുന്ന സമയം ജല തത്വമോ, അഗ്നി തത്വമോ പ്രബലമായിരിക്കുന്ന സമയം ബന്ധപ്പെട്ടാൽ വന്ധ്യയായ സ്ത്രീക്കും ഒരാൺകുഞ്ഞു പിറക്കും.. ഗർഭ ധാരണ സമയത്തു വായു തത്വമാണ് പ്രബലമെങ്കിൽ ആ കുഞ്ഞു വേദനയും ദുഖവും നൽകും.. ജല തത്വമാണെങ്കിൽ ആ കുഞ്ഞു കീർത്തിമാൻ ആയിരിക്കും. ഭൂതത്വമാണ് എങ്കിൽ സുന്ദരനും ധനവാനും ആയിരിക്കും.. ആകാശ തത്വം പ്രബലം ആയാൽ ഗർഭം അലസിപ്പോവുകയും ചെയ്യും. രതി സമയം പുരുഷന് സൂര്യ കല പ്രവർത്തിക്കുകയും, ആ കലയെ മാറ്റി ചന്ദ്ര കല ആക്കുകയും ചെയ്താൽ ഗർഭധാരണം ഉണ്ടാവില്ല.. etc.. രതി സമയം സ്ത്രീയുടെ ---- ശ്വാസത്തെ പുരുഷൻ വലതു നാഡിയിൽ കൂടി വലിച്ചെടുത്തു ആയതിനെ ജീവ മണ്ഡലമായ --- ചക്രത്തിൽ പ്രതിഷ്ഠിക്കണം.. ആ സ്ത്രീ ജീവിതകാലം മുഴുവൻ ആ വ്യക്തിയോട് വശീകരിക്കപ്പെട്ടിരിക്കും.... ഇത് തപസ്വികളാൽ പറയപ്പെട്ടിട്ടുള്ളതാണ് . സ്ത്രീ പുരുഷ സൗന്ദര്യം വർധിക്കാനും വശീകരണത്തിനും നിരവധി മാർഗ്ഗങ്ങൾ പറഞ്ഞിരിക്കുന്നു.. ഇത്തരം മാർഗ്ഗങ്ങൾ എല്ലാം ഭാര്യ ഭർത്താക്കന്മാർ തമ്മിലാണ് ചെയ്യേണ്ടത് എന്ന് ശരനൂൽ ശാസ്ത്രം ഊന്നിപ്പറയുന്നു.. ശിവ ശക്തി സംയോഗമാണ് ഇവിടെ അർത്ഥമാക്കുന്നത്..(ഒരിക്കൽ ഒരു സിദ്ധഗുരു ധ്യാനയോഗം പഠിപ്പിക്കാൻ വന്നപ്പോൾ പറഞ്ഞത്... തമിഴനോ, മറ്റേതു നാട്ടുകാരോ ആകട്ടെ.. ഇത് ചെയ്യണം എന്ന് പറഞ്ഞാൽ ചെയ്യും... ഇത് ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യില്ല.. എന്നാൽ മലയാളിക്ക് പഠിച്ച വിദ്യ ആരുടെയെങ്കിലും ദേഹത്തു പരീക്ഷിച്ചു നോക്കിയില്ലങ്കിൽ ഒരു സമാധാനവും ഇല്ല.., ഉറക്കവും കിട്ടില്ല.... അദ്ദേഹം കളിയാക്കിയതല്ല. മലയാളിയുടെ പരീക്ഷണ ത്വരയെ കുറിച്ച് പറഞ്ഞതാണ് ) ദുഷ് കർമ്മങ്ങൾ ചെയ്തു ദുഃഖ കയത്തിൽ വീണുപോയവർക്കും ഈ മാർഗ്ഗം അനുഷ്ഠിച്ചു പാപ പരിഹാരങ്ങൾ ചെയ്തു ദുഃഖ നിവാരണം നടത്താം . പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ രഹസ്യമാണ് ശര നൂൽ ശാസ്ത്രം. ശ്വാസഗതി ആവശ്യാനുസാരം തിരിച്ചു വിട്ട് ദൈനംദിന കൃത്യങ്ങൾ നമുക്ക് അനുകൂലമാക്കാം.. ശുഭകരവും അശുഭകരവും ആയ പ്രവൃത്തിക്കനുസരിച്ചു സൂര്യ നാഡിയെയും ചന്ദ്ര നാഡിയെയും പ്രവർത്തിപ്പിക്കേണ്ടത് അവനവൻ തന്നെയാണ്.. നാരായണീയാസ്ത്രം എന്നൊരു മന്ത്രവിദ്യയെകുറിച്ച് പുരാണങ്ങളിൽ പറയുന്നുണ്ട്.. യാതൊന്നിനാലും, ത്രി മൂർത്തികൾക്കു പോലും തടുക്കുവാൻ കഴിയാത്ത അതീവ ശക്തിയുള്ള നശീകരണ അസ്ത്രം ആണത്.. സർവ്വായുധങ്ങളും താഴെയിട്ടു സാഷ്ടാംഗ നമസ്കാരം മാത്രമെ അതിനു മുൻപിൽ പ്രധിവിധിയുള്ളു.... അതുപോലെ കാലവും, പ്രപഞ്ച ശക്തികളും, പഞ്ചഭൂത തത്വങ്ങളും എതിരു വരുന്ന സമയത്തു.. മത്സരിക്കാനോ, എതിർക്കാനോ, ശുഭകാര്യങ്ങളോ ചെയ്യരുത്.. അത്തരം സമയത്തു ചെയ്യുന്ന പ്രവൃത്തികൾ പ്രശ്നങ്ങളെ അതീവ രൂക്ഷമാക്കുകയേയുള്ളു.. ആ സമയം നിസ്സംഗമായിരിക്കുക, പ്രാർത്ഥനകൾ മാത്രം ചെയ്യുക എന്നതാണ് കരണീയം.. ഒരു മനുഷ്യായുസ്സിലെ 40 ശതമാനം കാലം ഇങ്ങനെയുള്ളതാണെന്നു ശാസ്ത്രം പറയുന്നു.. ഇത്തരം കാലങ്ങളെ തിരിച്ചറിയാതെ ആ സമയങ്ങളിൽ ചെയ്യുന്ന പ്രവൃത്തികൾ ആണ് ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാടും, ബുദ്ധിമുട്ടും, ദുരിതങ്ങളും വിതയ്ക്കുന്നത്..ഇത്തരം സമയങ്ങളെ ശരനൂൽ ശാസ്ത്രം വഴി അറിയാം.. ചന്ദ്ര നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം സൂര്യ നാഡിയിൽ കൂടിയും... സൂര്യ നാഡിയിൽ കൂടി ഒഴുകേണ്ട ശ്വാസം ചന്ദ്ര നാഡിയിൽ കൂടി ഒഴുകുകയും,, സുഷുമ്‌നയിൽ കൂടി മാത്രം ഒഴുകയും ചെയ്യുന്ന സമയം തിരിച്ചറിഞ്ഞു ശുഭ കാര്യങ്ങളും പ്രവൃത്തികളും ഒഴിവാക്കി പ്രാർത്ഥനയും ധ്യാനവും മാത്രം ചെയ്തു ആപത്തുകൾ ഒഴിവാക്കാം...

No comments: