BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, March 22, 2026
ചിദംബരം നടരാജ ക്ഷേത്രം — ദൈവത്തിന്റെ നൃത്തഭൂമി
ഭക്തിയും തത്ത്വചിന്തയും ശാസ്ത്രവും ഒത്തുചേരുന്ന അത്ഭുത ലോകം.
തമിഴ്നാട്ടിലെ ചിദംബരം എന്ന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, ശിവ ഭഗവാന്റെ നാടരാജ രൂപത്തെ ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.
ഇവിടെ ശിവൻ “നാടരാജൻ” ആയി, സൃഷ്ടി–സ്ഥിതി–സംഹാരം–തിരോഭാവം–അനുഗ്രഹം എന്ന പഞ്ചകൃത്യങ്ങൾ തന്റെ ആനന്ദതാണ്ഡ വത്തിലൂടെ പ്രതിപാദിക്കുന്നു.
പഞ്ച ഭൂത ക്ഷേത്രങ്ങളിൽ “ആകാശത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമാണ് ചിദംബരം.
കാഞ്ചിയിൽ ഭൂമിയും
തിരുവണ്ണാമലൈയിൽ അഗ്‌നിയും ശ്രീകാലഹസ്തിയിൽ വായുവും തിരുവാനൈക്കാവിൽ ജലവുമാണ് പഞ്ച ഭൂത ക്ഷേത്രങ്ങളിലെ മറ്റു പ്രതിനിധാനങ്ങൾ.
ഇവയിൽ ഏറ്റവും സൂക്ഷ്മവും കാണാൻ കഴിയാത്തതുമായ തത്ത്വം — ആകാശം — ചിദംബരത്തിൽ പ്രതിഫലിക്കുന്നു.
നടരാജന്റെ നൃത്തം സാധാരണ ദൈവാരാധന മാത്രമല്ല സൃഷ്ടിയുടെ തുടക്കം കൂടിയാണ്.പ്രപഞ്ചത്തിന്റെ ചലനവും നാശവും പുനർജന്മവും
ഒക്കെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
ഇത് ആധുനിക ഫിസിക്സിനോട് പോലും ബന്ധിപ്പിക്കുന്ന തത്ത്വചിന്തയാണ്.
അതുകൊണ്ടാണ് CERN ലും ( ജനീവയിലെ കണിക ഭൗതിക ശാസ്ത്ര ഗവേഷണ കേന്ദ്രം ) നാടരാജന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ചിദംബര രഹസ്യമാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ അത്ഭുതം.
“ദൈവം കാണാനാവാത്ത ശൂന്യമാണ്” എന്ന ആശയം ഇവിടെ പ്രത്യക്ഷമാക്കുന്നു.
ഗർഭഗൃഹത്തിൽ നാടരാജ വിഗ്രഹത്തിനൊപ്പം ഒരു തിരശ്ശീല ഉണ്ട്.
അത് മാറ്റുമ്പോൾ…ഒന്നും കാണുന്നില്ല (അനന്തം ). എന്നാൽ അവിടെ സ്വർണ്ണത്തിൽ നിർമ്മിച്ച കൂവള ഇലകൾ തൂങ്ങി നിൽക്കുന്നത് കാണാനാകും .
അതിന്റെ അർത്ഥം ദൈവം ഒരു രൂപമല്ല മറിച്ച് ഒരു അദൃശ്യ ശക്തിയാണ് എന്നാണ്.
“ചിത് + അംബരം = ചിദംബരം”
ചിത് = ബോധം,അംബരം = ആകാശം
അങ്ങനെ “ബോധത്തിന്റെ ആകാശം” എന്നതാണ് ചിദംബരം
ഈ ക്ഷേത്രത്തിലെ പൂജാരിമാർ സാധാരണ ബ്രാഹ്മണർ അല്ല…
അവർക്ക് പ്രത്യേകമായൊരു പാരമ്പര്യമാണ് - ദീക്ഷിതർ എന്നാണ് അറിയപ്പെടുന്നത്.
ഇവരുടെ ഏകദേശം 300-ൽ അധികം കുടുംബങ്ങൾ അവിടുണ്ട്. ഇവർ എല്ലാവരും ശിവന്റെ സേവകർ എന്ന നിലയിലാണ് ജീവിക്കുന്നത്
ക്ഷേത്രം ഒരു ട്രസ്റ്റിന്റെയോ സർക്കാരിന്റെയോ നിയന്ത്രണത്തിൽ അല്ല…ദീക്ഷിതർ തന്നെയാണ് ക്ഷേത്രത്തിന്റെ ഉടമകളും നടത്തിപ്പുകാരും.
ശിവ ഭഗവാൻ സ്വയം ഇവരെ ഇവിടെ പൂജയ്ക്കായി നിയോഗിച്ചു എന്നാണ് ഐതിഹ്യം.
ഒരിക്കൽ മഹർഷികൾ അഹങ്കാരത്തോടെ യാഗങ്ങൾ നടത്തി.
അപ്പോൾ ശിവൻ “ഭിക്ഷാടന മൂർത്തി” ആയി വന്ന് അവരുടെ അഹങ്കാരം തകർത്തു. പിന്നീട് അവർ ശിവഭക്തരായി മാറി
ആ പാരമ്പര്യമാണ് ഇന്നത്തെ ദീക്ഷിതർ എന്ന് പറയപ്പെടുന്നു.
പതഞ്ജലി മഹർഷി ചിദംബരത്തെ പൂജാദി കാര്യങ്ങൾക്കായി കൈലാസത്തിൽ നിന്നും ഭൂമിയിലേക്ക് മൂവായിരം പുരോഹിതന്മാരെ കൊണ്ട് വന്നിരുന്നു എന്നാണ് മറ്റൊരു കഥ.
അവരാണ് ദീക്ഷിതർ എന്ന് അറിയപ്പെടുന്നത്.ആ പുരോഹിതന്മാരുടെ തലമുറയാണ് ഇന്നത്തെ ദീക്ഷിതസമുദായം.
അവരുടെ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എല്ലാം വ്യത്യസ്തമാണ്.
അവർക്ക് വേറിട്ടൊരു തേജസ് ഉണ്ടെന്നത് സത്യമാണ്. ചിദംബരമാണ് അവരുടെ ജീവിതം. അതിനുമപ്പുറം അവർക്ക് ഒന്നുമില്ല.
ചിദംബരത്തിലെ പൂജകൾക്ക് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വലിയ വ്യത്യാസമുണ്ട്.
ഇവിടെ നടരാജ വിഗ്രഹവും
കൂടെ “ചിദംബര രഹസ്യവും ” (അനന്തം) ഒരുമിച്ച് ആരാധിക്കപ്പെടുന്നു
ഇത് “ദൈവത്തിന് രൂപമില്ല" എന്ന ആശയം കാണിക്കുന്നു
ദിവസത്തിൽ 6 പ്രധാന പൂജകൾ ആണിവിടെ ഉള്ളത്.
കാളസാന്തി (രാവിലെ),ഉച്ചകാല പൂജ,
സായം പൂജ,അർദ്ധജാമം (രാത്രി)
ഓരോ പൂജക്കും പ്രത്യേക മന്ത്രങ്ങളും രഹസ്യ ക്രമങ്ങളും ഉണ്ട്
പൂജാരിമാർ മാറിമാറി സേവനം ചെയ്യുന്നു. എല്ലാ ദീക്ഷിതർക്കും പൂജയ്ക്ക് തുല്യ അവകാശമാണുള്ളത്.
ഓരോ ദിവസവും ഓരോരോ കുടുംബങ്ങൾ പൂജ ചെയ്യുന്നു. “സമത്വം” എന്ന ആശയം ഇതിൽ കാണാം
പതഞ്ജലി മഹർഷിയും & വ്യാഘ്രപാദരും ഇവിടെ ശിവന്റെ നൃത്തം കണ്ടതായി വിശ്വാസിക്കപ്പെടുന്നു.അവരുടെ ഭക്തിക്കായി ശിവൻ നാടരാജ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്രേ.
പൂജ സമയത്ത് തിരശ്ശീല തുറക്കും.അപ്പോൾ “അനന്തം" ആണ് കാണുന്നത്. ഇത് "ദൈവം കാണാനാവാത്തതാണ്” എന്ന സന്ദേശം നൽകുന്നു.
ക്ഷേത്രത്തിൽ മണിയൊച്ചയും വേദമന്ത്രങ്ങളും ചേർന്ന്
ഒരു പ്രത്യേക “വൈബ്രേഷൻ” ഉണ്ടാക്കുന്നു.ഇത് “പ്രപഞ്ച നാദം” എന്നാണ് വിശ്വാസം
വളരെ അപൂർവ്വമായ കാര്യങ്ങൾ
ദീക്ഷിതർ തലയിൽ കുടുമി കെട്ടിയ രീതിയിലാണ് പൂജ ചെയ്യുന്നത്.പൂജയിൽ ഉപയോഗിക്കുന്ന പല മന്ത്രങ്ങളും പൊതുജനങ്ങൾക്ക് അറിയില്ല.
ഈ ക്ഷേത്രത്തിന് നിരവധി പ്രത്യേകതകൾ ആണുള്ളത്.
108 നൃത്ത രൂപങ്ങൾ ഗോപുരങ്ങളിൽ കൊത്തിയിരിക്കുന്നു. ക്ഷേത്രം നിർമ്മിച്ചത് ചോള ഭരണകാലത്താണ്.
സ്വർണ്ണ മേൽക്കൂര 21600 സ്വർണ്ണ ടൈൽസ് കൊണ്ടാണ് പൂർത്തിയാക്കി യിരിക്കുന്നത് - ഒരു മനുഷ്യന്റെ ഒരു ദിവസത്തെ ശ്വാസത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു.
72,000 നാഡികളെ പ്രതിനിധാനം ചെയ്യുന്ന ഘടനയാണ് ഇവിടെയുള്ളത് .
മനുഷ്യ ശരീരവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ഇവിടെ സൂചിപ്പിക്കുന്നു
ദൈവം ഒരു രൂപത്തിൽ മാത്രം ഒതുങ്ങുന്നില്ല.ശൂന്യമാണ് ഏറ്റവും വലിയ സത്യമായിരിക്കുക.എനർജി ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. ചിദംബരം നമ്മെ പഠിപ്പിക്കുന്നത് ഇവയൊക്കെയാണ്.
ഇന്നത്തെ ക്വാണ്ടം ഫിസിക്സ് പോലും പറയുന്നത് ഇതേ ആശയമാണ്.
ചിദംബരം ഒരു ക്ഷേത്രം മാത്രമല്ല. അതൊരു തത്ത്വചിന്താ കേന്ദ്രം കൂടിയാണ്.
“കാണാത്തതാണ് സത്യമായുള്ളത്” എന്ന് പഠിപ്പിക്കുന്ന അപൂർവ്വ സ്ഥലം.
ചുരുക്കത്തിൽ ചിദംബരം ക്ഷേത്രം ക്ഷേത്രത്തിലെ പൂജാരിമാരും പൂജകളും
പാരമ്പര്യവും ശാസ്ത്രവും ചേർന്നതാണ്.
രൂപവും അനന്തവും ഒരുമിച്ചുള്ള ആരാധന.സമത്വവും ആത്മീയതയും ചേർന്ന വ്യവസ്ഥ.
Subscribe to:
Post Comments (Atom)
No comments:
Post a Comment