Tuesday, August 25, 2026

വ്യാസമഹാമുനിയാൽ വിരചിതമായ "ശ്രീമദ്ഭാഗവതം" അഷ്ടമസ്കന്ധം, അദ്ധ്യായം 15 ലെ "മഹാബലിയുടെ സ്വർഗ്ഗജയം" എന്ന ഭാഗം മുതൽ അദ്ധ്യായം 23 ലെ "ഭഗവദാദേശം" എന്ന് പറയുന്ന ഭാഗം വരെയുള്ള 335 ശ്ലോകങ്ങളിലാണ് "വാമനാവതാര"കഥ വിശദമായി പറഞ്ഞിരിക്കുന്നത്. അവിടെ ഒരിടത്തും മഹാവിഷ്ണു വാമനവേഷത്തിൽ വന്നു മഹാബലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയതായി പറഞ്ഞിട്ടേയില്ല !! വിഷ്ണുപുരാണം, വാമനപുരാണം, യോഗവാസിഷ്ഠം, മഹാഭാരതം ,നാരായണീയം തുടങ്ങിയ വേറെ ഗ്രന്ഥങ്ങളിലും മഹാബലിയുടെയും വാമനന്റെയും കഥ പറഞ്ഞിട്ടുണ്ട്. അവിടെയെങ്ങും " ചവിട്ടിത്താഴ്ത്തൽ കഥ " കാണുന്നതേയില്ല ! പിന്നെ എങ്ങനെയാണ് ഈ "കള്ളക്കഥ " കേരളനാട്ടിൽ ഇപ്പോഴും വേരുറച്ചു നിൽക്കുന്നത് ? ഇത് അങ്ങേയറ്റം ഗൗരവപൂർവ്വം അന്വേഷിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമായ ഒരു ദുർവ്യാഖ്യാനം തന്നെയാണ്.

No comments: