നാരദമുനി എവിടെപോകുമ്പോഴും സദാ ‘‘നാരായണ നാരായണ’’ എന്ന് ഉരുവിട്ടുകൊണ്ടേയിരിയ്ക്കും. അദ്ദേഹത്തിന് സ്വതന്ത്രമായി എവിടെ വേണമെങ്കിലും (മൂന്നു ലോകങ്ങളിലും) പോകാനും വരാനുമുള്ള പാസ്പോര്‍ട്ട് കൈവശമുണ്ട്. ഒരു ദിവസം ഒരു കര്ഷകന് അത്യാനന്ദത്തോടെ ഹര്ഷോന്മത്തനായി തന്റെ നിലം ഉഴുതുകൊണ്ടിരിയ്ക്കുന്നത് സഞ്ചാരത്തിനിടയില്‍ നാരദര് കാണുകാനിടയുണ്ടായി. അയാള്ക്കിത്രകണ്ട് സന്തോഷാധിക്യം ഉണ്ടാവാനുള്ള കാരണത്തിന്റെ രഹസ്യം എന്താണെന്നറിയാനുള്ള ആഗ്രഹം കൊണ്ട് അയാളോടിതിനെപ്പറ്റി ചോദിച്ചു മനസ്സിലാക്കാനായി അടുത്തുചെന്നു. പക്ഷെ കണ്ട ഭാവം പോലും അയാള്‍ കാണിച്ചില്ല. നിലം ഉഴുതുമറിയ്ക്കുന്നതില് അത്രകണ്ട് വ്യാപൃതനായിരുന്നു.
“നിങ്ങള്‍ വളരെയധികം സന്തോഷവാനാണല്ലോ, എന്താ കാരണം?”ഉച്ചയോടുകൂടി ജോലിനിര്‍ത്തി, അയാള്‍ ഭക്ഷണം കഴിയ്ക്കാനായി ഒരു മരച്ചുവട്ടില്ചെന്നിരുന്നു. പാത്രംതുറന്നു, “നാരായണ നാരായണ” എന്നു ഭജിച്ചശേഷം ഭക്ഷണംകഴിയ്ക്കാന് തുടങ്ങിയപ്പോള്‍ നാരദമുനിയെ ശ്രദ്ധിക്കുകയും, അദ്ദേഹത്തിന്റെ കൂടെ ഭക്ഷണം പങ്കിട്ടു കഴിയ്ക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ ഉള്ളില്‍ ജാതിഭ്രഷ്ടുള്ള നാരദര്, വിനയപൂര്‍വ്വം വിസമ്മതം പ്രകടിപ്പിച്ചു. എന്നിട്ട് ആ കൃഷിക്കാരനോടു കൌതുകത്തോടെ ചോദിച്ചു,
കര്ഷകന് പറഞ്ഞു, “എല്ലാദിവസവും ഭഗവത് സ്വരൂപം സാക്ഷാല്‍ ശ്രീനാരായണന്റെ രൂപത്തില്‍ എന്റെ കണ്മുന്നില് ഞാന്‍ കാണാറുണ്ട്. ഞാന്‍ സന്തോഷംകൊണ്ട് മതിമറന്ന് പോകുന്നു.”
വിശ്വസിക്കാനാവാതെ നാരദര് ചോദിച്ചു, “ഏതുവിധത്തിലുള്ള സാധനയാണ് നിങ്ങള്‍ ചെയ്യുന്നത്?”
അതിനു കര്‍ഷകന്റെ മറുപടി ഇപ്രകാരമായിരുന്നു, “ഞാനെഴുത്തും വായനയും ഒന്നുമറിയാത്ത ഒരു ദരിദ്രകുടുംബത്തിലെ അംഗമാണ്. പക്ഷെ രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോഴും, ജോലി ആരംഭിയ്ക്കുന്നതിനു മുമ്പും, ഭക്ഷണത്തിനുമുമ്പും, ഉറങ്ങാന്‍ തുടങ്ങുന്നതിനുമുമ്പും ഒക്കെ നിത്യേന ഞാന്‍ നാരായണ നാരായണ നാരായണ എന്നു മൂന്നു പ്രാവശ്യം വീതം ജപിക്കാറുണ്ട്, അത്രതന്നെ.”
ഇത് കേട്ടു നാരദ മുനി സ്വയം ദിവസേന 24 മണിക്കൂറിനിടയില്‍ നാരായണമന്ത്രം എത്ര പ്രാവശ്യം പറയുന്നു എന്നൊന്നു കണക്ക്കൂട്ടിനോക്കി, ‘ദിവസേന ഒരു ലക്ഷത്തോളം പ്രാവശ്യം, എന്നിട്ടും എനിയ്ക്കൊന്നു നാരായണനെ കാണണമെങ്കില്‍ അങ്ങ് ദൂരെ വൈകുണ്ഡത്തില്‍ എത്തണം. എന്നാലീ കര്‍ഷകന്റെ കാര്യമോ? ഏഴുന്നേല്ക്കുമ്പോഴും, ജോലിതുടങ്ങുമ്പോഴും, ഭക്ഷണം കഴിയ്ക്കുമ്പോഴും മറ്റെന്തു ജോലിയായാലും, അത് തുടങ്ങുന്നതിനുമുന്‍പു ‘നാരായണ നാരായണ’ എന്നു പറയുമ്പോഴേക്കും നാരായണന് അയാള്ടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് തികച്ചും അന്യായമാണല്ലോ, വല്ല തെറ്റും പറ്റിയതായിരിയ്ക്കുമോ?’
ഉടന്‍ നാരദര് വൈകുണ്ഡത്തിലേക്ക് യാത്രയായി. അവിടെ എത്തിയ ഉടനെ മഹാവിഷ്ണുവിനോട് ചോദിച്ചു,
“ഭഗവാനേ, ഞാനവിടുത്തെ നാമം സദാ ഉരുവിട്ടുകൊണ്ടിരിയ്ക്കുന്നു, എന്നിട്ടും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ലല്ലോ. അങ്ങയെ എനിക്കൊന്നു കാണണമെങ്കില്‍ ഇത്രയും ദൂരം താണ്ടി എത്തേണ്ടിയിരിയ്ക്കുന്നല്ലോ. എന്നാല്‍ ആ കൃഷിക്കാരന്റെ കാര്യം നോക്കൂ. എല്ലാ ദിവസവും അവിടുന്ന് അയാളുടെ മുന്നില്‍ പ്രത്യക്ഷനാകുന്നതിനാല് അയാള്‍ ആഹ്ലാദഭരിതനായി ജീവിയ്ക്കുന്നു.”
ഇത്രയും കേട്ട മഹാവിഷ്ണു നാരദരെ ഒന്ന് നോക്കിയിട്ട് ലക്ഷ്മീദേവിയോടായി പറഞ്ഞു, “ഒരു പാത്രത്തിന്റെ വക്കുവരെ എണ്ണ നിറച്ചു കൊണ്ടുവരു.”
അതിനുശേഷം ഭഗവാന് നാരദരോട് പറഞ്ഞു, “ആദ്യമായി താങ്കള്‍ക്കൊരു യാത്ര പോകേണ്ടതായിട്ടുണ്ട്. ദാ ഈ എണ്ണ നിറച്ച പാത്രത്തില്‍നിന്നും ഒരു തുള്ളിപോലും താഴെപ്പോകാതെ എടുത്തു ഭൂലോകത്തു കൊണ്ടുവെച്ചിട്ട് തിരികെ വരണം. എന്നിട്ട് നാരദരുടെ ചോദ്യത്തിനു ഞാനുത്തരം പറയാം.”
പറഞ്ഞതുപ്രകാരം നാരദന് ഒരു തുള്ളി എണ്ണ പോലും താഴെ വീഴ്ത്താതെ, ശ്രദ്ധിച്ച് ഭൂലോകത്തില്‍ കൊണ്ടുവെച്ചിട്ട് തിരികെ വന്നു.
ഭഗവാന് ചോദിച്ചു, “താങ്കള്‍ എണ്ണ നിറച്ച പാത്രവും കൊണ്ട് ഭൂലോകത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്നതിനിടയില്‍ എത്ര പ്രാവശ്യം “നാരായണ” എന്നുച്ചരിച്ചു?”
മറുപടിയായി നാരദന് പറഞ്ഞു, “ഒരു തുള്ളി എണ്ണ പോലും താഴെ വീഴരുതെന്ന് ഭഗവാന് പറഞ്ഞത് പ്രകാരം, ആ എണ്ണയില്‍ തന്നെയായിരുന്നു എന്റെ ശ്രദ്ധമുഴുവനും. ഈ സമയത്തെങ്ങിനെയാണ് നാരായണമന്ത്രം ഉച്ചരിയ്ക്കാനാവുക? മടങ്ങി വരുന്നവഴി അനേകം പ്രാവശ്യം പറയുകയും ചെയ്തു.”
മഹാവിഷ്ണു മറുപടിയായി പറഞ്ഞു, “അതുതന്നെയാണ് അതിന്റെ മുഴുവന്‍ രഹസ്യവും. ആ കര്‍ഷകന്റെ ജീവിതം തന്നെ ഏത് നിമിഷവും ആ പാത്രത്തിലെ എണ്ണ തുളുമ്പിപോകുന്ന വിധത്തിലാണ്. അയാളെ സംബന്ധിച്ചിടത്തോളം, കുടുംബത്തിന് നിത്യവും കഴിക്കാനുള്ള ഭക്ഷണം കണ്ടെത്തണം, അത് കൂടാതെ മുഴുമിക്കാനാവാത്ത നൂറുകണക്കിനു പ്രശ്നങ്ങള്‍ അയാളുടെ ജീവിതത്തിലുണ്ട്. ഇതിനൊക്കെയിടയിലും “നാരായണ” എന്നയാള്‍ മറക്കാതെ ഉരുവിടുകയാണ്. മറിച്ച്, താങ്കള്‍ ആ എണ്ണപ്പാത്രം കൊണ്ടുനടക്കുന്നതിനിടയില്‍ ഒരു പ്രാവശ്യം പോലും ഉരുവിട്ടതേയില്ല. ഒന്നും ചെയ്യാതിരിയ്ക്കുമ്പോള്‍ നാരായണമന്ത്രം ഉരുവിട്ടു കൊണ്ടിരിക്കാന് എളുപ്പമായിരിയ്ക്കും.”
ഇനി മരണമെന്ന പ്രക്രിയ എങ്ങിനെ പ്രയോജനകരമാക്കാം എന്നതിലേയ്ക്കു കടക്കാം. മരണസമയമടുക്കുമ്പോള്‍ നിങ്ങള്ക്കെന്താഗ്രഹിക്കണമെന്നുണ്ടോ, അത് മനസ്സില്‍ കൊണ്ടുവരാന്‍ വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ബോധമുണ്ടായിരിയ്ക്കണം. മിക്കവാറും ആളുകള്‍ മരിയ്ക്കുന്നത് അബോധാവസ്ഥയില്‍ എത്തിയശേഷമായിരിയ്ക്കും. സാധാരണയായി ഒരാളുടെ മരണസമയത്ത് അടുത്തിരിയ്ക്കുന്നവര്‍ തങ്ങള്‍ക്കറിയാവുന്ന മന്ത്രങ്ങള്‍ ജപിച്ചുകൊണ്ടിരിയ്ക്കും. “ഓം നമഃശിവായ” എന്നോ അല്ലെങ്കില്‍ രാമനാമമോ മറ്റോ. ഇത് ഭാരതസംസ്കാരത്തിന്റെ ഒരു പ്രത്യേകതയാണ്.
ഇതെന്തിനാണെന്നുവെച്ചാല്, മരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിക്ക് ഈശ്വരനാമം ഓര്‍മിക്കാന്‍ വേണ്ടിയാണ്, ഈശ്വരനാമം കേട്ടിട്ട് ജ്ഞാനമുണ്ടാകട്ടെ എന്ന ഉദ്ദേശമായിരിയ്ക്കും. വാസ്തവത്തില്‍ ഇതൊന്നും നിങ്ങള്‍ ചെയ്യേണ്ടതില്ല. ജീവിതത്തിന്റെ ഒരു സ്ഥിതിയില്‍നിന്ന്, അഥവാ പരിമാണത്തില്നിന്ന് മറ്റൊരു സ്ഥിതിയിലേയ്ക്ക്, അതായത് ഭൌതീകതയില്നിന്ന് ആത്മീയസ്ഥിതിയിലേയ്ക്ക് മാറുമ്പോള്‍, പൂര്‍ണമായ സ്വബോധം നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, അതാണ് മുക്തി.
അതൊരു ആന്തരീകസത്യമാണ്, പരമാത്മാവിനെ പ്രാപിയ്ക്കുവാനുള്ള യോഗതത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ശരിയായവിധമാണ് നിങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ എങ്കില്‍, അത് പരമാത്മാവില്‍ വലയം പ്രാപിക്കുവാന്‍ നൂറു ശതമാനവും സഹായകരമായിരിയ്ക്കും. കാരണം ആ പ്രക്രിയ നിങ്ങളെ മാത്രം ആശ്രയിച്ചാണിരിയ്ക്കുന്നത്. വേറൊരു ഘടകത്തിനും അവിടെ സ്ഥാനമില്ല. അതുകൊണ്ടാണ് ഒരു നിശ്ചിതരൂപത്തില്‍ ശ്രീകൃഷ്ണന് പറയാന്‍ കഴിഞ്ഞത്, “ഇത്രയും ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍, ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കികൊള്ളാം”എന്ന്.പക്ഷെ ആ അവസാന നിമിഷം, പൂര്‍ണബോധാവസ്ഥയില്‍ എത്തിച്ചേരണമെങ്കില്‍ ഒരായുഷ്ക്കാലം മുഴുവന്‍ ബോധവനായിരിയ്ക്കുവാന് തക്കവിധം സാധനകള്‍ ചെയ്യേണ്ടതുണ്ട്. അതുമല്ലെങ്കില്‍, ആ അവസ്ഥയിലെത്തിച്ചേരാന്‍ സഹായിയ്ക്കുംവിധം ഒരു ഗുരുവിന്റെ സാന്നിധ്യത്തില്‍ കഴിയേണ്ടതുണ്ട്. അപ്രകാരമുള്ള സന്ദര്ഭത്തെകുറിച്ചാണ് ഭഗവാന് കൃഷ്ണന് പറഞ്ഞിരിയ്ക്കുന്നത്, ‘മരണസമയത്തു ആരെന്നെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിയ്ക്കുന്നുവോ, അപ്പോഴൊക്കെ ഞാനവിടെയെത്തി മുക്തി പ്രദാനം ചെയ്യുന്നതായിരിക്കും.’
ബാഹ്യമായ യാഥാര്‍ത്ഥ്യങ്ങളുടെ കാര്യമായിരുന്നെങ്കില്‍, അദ്ദേഹം ഒരിയ്ക്കലും അങ്ങിനെ പറയുമായിരുന്നില്ല, കാരണം ബാഹ്യമായ യാഥാര്‍ത്ഥ്യങ്ങളെല്ലാം വേറെ എത്രയോ ഘടകങ്ങളെ ആശ്രയിച്ചാണിരിയ്ക്കുന്നതെന്ന് ഭഗവാന് നന്നായറിയം. ഭൌതികതലത്തില്‍നിന്ന് വളരെ ഉയര്‍ന്ന മറ്റൊരുതലത്തിലേയ്ക്ക് മാറുന്ന നിമിഷത്തില്‍, പൂര്‍ണബോധം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, മോക്ഷപ്രാപ്തി ഉണ്ടാകും.
അതുകൊണ്ടാണ് ആത്മസാക്ഷാത്കാരം ഉണ്ടാകുന്ന നിമിഷവും ഭൌതികശരീരം ഇവിടെ ഉപേക്ഷിയ്ക്കുന്ന നിമിഷവും രണ്ടും ഒന്നായിത്തീരുന്നത്. മരണസമയത്തു തന്നെയാണ് ബോധോദയം ഉണ്ടാകുന്നതെങ്കിലും, ശരീരം ഉപേക്ഷിയ്ക്കുകതന്നെ വേണം. അതുപോലെ തന്നെ, ശരീരം ഉപേക്ഷിയ്ക്കുവാനുള്ള ഘട്ടം എത്തിക്കഴിഞ്ഞാല്‍, നിങ്ങളെയും നിങ്ങളുടെ ശരീരത്തെയും വേര്‍തിരിക്കാന്‍ വേണ്ടവിധം, ബോധതലം ഔന്യത്വത്തിലേയ്ക്ക് ഉണര്‍ന്ന് ശരീരത്തോട് ഒട്ടിപ്പിടിച്ചുകിടക്കാന്‍ തോന്നുന്ന ആ ആസക്തിയെ ഇല്ലാതാക്കികൊള്ളും.
ജീവന് ശരീരത്തില്‍നിന്നും വഴുതിപ്പോകാതിരിയ്ക്കണമെങ്കില്‍ നിയന്ത്രണാത്മകമായ ആന്തരികമായ യാന്ത്രോപകരണങ്ങള്‍ ഉപയോഗിക്കാനുള്ള ജ്ഞാനം ഉണ്ടായിരിക്കണം. അതിനു മുന്തിയ തരത്തിലുള്ള യോഗസാധനകള്‍ അഭ്യസിച്ചിരിക്കണം...sadguru
No comments:
Post a Comment