Saturday, August 11, 2018

രാമനെ ആദര്‍ശ പുരുഷനായും പരമാത്മാവായും അറിഞ്ഞാചരിക്കുന്നതുകൊണ്ട് മനസ്സിലെ ദക്ഷിണായന സംസ്‌കാരചലനങ്ങള്‍ അഥവാ ഉത്തരായന സാംസ്‌കാരിക ചനലങ്ങളെ സൃഷ്ടിക്കുന്നു. തത്ഫലമായി കര്‍ക്കടകമാസം മുതല്‍ തുടങ്ങുന്ന ദുരിത പൂര്‍ണമായ ദക്ഷിണായനാനുഭവങ്ങള്‍ക്ക് സാരമായ മാറ്റം കൈവരിക്കാന്‍ കഴിയുന്നു ജന്തുജാലങ്ങളിലേക്ക് അധഃപതിച്ച മനുഷ്യന് കാലഭേദങ്ങളിറിഞ്ഞ് ഉത്തമാധികാരിയായി വളരുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായ രാമായണപാരായണം കര്‍ക്കടകമാസത്തില്‍ ആരംഭിക്കുന്നത് ഇതുകൊണ്ടാണ്. നിത്യപാരായണം ദൃഢവ്രതമാക്കിയവന് കര്‍ക്കടമാസമെന്ന പ്രത്യേക സങ്കല്പത്തിന്റെ ആവശ്യം വരുന്നില്ല. കാരണം അവന്‍ നിത്യേന പ്രസാദാത്മക ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവനാണ്.
ഭൗതികഗോളശാസ്ത്രം ഭൗതികശാസ്ത്രവും ആന്തരിക ഗോളശാസ്ത്രം അധ്യാത്മശാസ്ത്രവുമാണ് ഇവ രണ്ടും പൊരുത്തപ്പെട്ടാണ് പ്രപഞ്ചം എന്ന ബൃഹത്തും മഹത്തുമായ സങ്കല്പം രൂപപ്പെട്ടിരിക്കുന്നത്. ദക്ഷിണായനാരംഭമായ കര്‍ക്കടകത്തിലാരംഭിക്കുന്ന ഈ പരിശ്രമം പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം, കന്നിമാസത്തിലെ നവരാത്രിവ്രതം, തുലാത്തിലെ ദീപാവലി തുടങ്ങിയ അനുഷ്ഠാനങ്ങള്‍, വൃശ്ചികമാസത്തിലെ കാര്‍ത്തിക വ്രതം മണ്ഡലാചരണം, ധനുസ്സിലെ തിരുവാതിര എല്ലാംതന്നെ പ്രപഞ്ചശരീരത്തിലെ തേജോഗോളങ്ങളോടും, ഭൂതങ്ങളോടും, തത്സംബന്ധിയായ ദേവതകളോടും ബന്ധപ്പെട്ടു നില്ക്കുന്ന അനുഷ്ഠാനങ്ങളാണ്.
punybhumi

No comments: