ദക്ഷിണാമൂര്‍ത്തി ---തെക്കോട്ട് നോക്കിയിരിയ്ക്കുന്ന മൂര്‍ത്തി.(മരണത്തെ നോക്കിയിരിയ്ക്കുന്ന മൂര്‍ത്തി)
ദക്ഷിണാമൂര്‍ത്തി---അനുഭവജ്ഞാനമൂര്‍ത്തി. (ദക്ഷിണ=ജ്ഞാനം)
ദക്ഷിണാമൂര്‍ത്തി---അനുഭവജ്ഞാനമൂര്‍ത്തി. (ദക്ഷിണ=ജ്ഞാനം)
ദക്ഷയാഗത്തിനു ശേഷം, സതിയെപ്പിരിഞ്ഞ ശിവന്‍, ചിന്മുദ്രയില്‍, യോഗവേഷത്തോടെ തെക്കോട്ട് തിരിഞ്ഞു ഇരുപ്പായി----ദക്ഷിണാമൂര്‍ത്തിയായി.
ബ്രഹ്മാവിന്‍റെ മാനസപുത്രരായ സനകസനന്ദനാദികള്‍ക്ക് പിതാവില്‍ നിന്നും ലഭിച്ച വിദ്യ തീരെ തൃപ്തികരമായി തോന്നിയില്ല. അവര്‍ നേരെ വൈകുണ്‍ഠത്തില്‍ പോയി. അവിടെനിന്ന് ലഭിച്ച ജ്ഞാനവും ത്രുപ്തിയുള്ളതായില്ല. തുടര്‍ന്നു കൈലാസത്തില്‍ ചെന്നു. അവിടെയും നിരാശതന്നെയായി ഫലം.
മൂന്നുപേരും പത്നീസമേതരായി ഇരുന്നാണ് വിദ്യ നല്‍കുന്നത്.. സനകസനന്ദനാദികള്‍ക്ക് അതത്ര ബോധിച്ചില്ല. കാരണം ബ്രഹ്മചാരികളല്ലാത്ത ഈശ്വരന്മാരാണ് മൂന്നുപേരും.
മൂന്നുപേരും പത്നീസമേതരായി ഇരുന്നാണ് വിദ്യ നല്‍കുന്നത്.. സനകസനന്ദനാദികള്‍ക്ക് അതത്ര ബോധിച്ചില്ല. കാരണം ബ്രഹ്മചാരികളല്ലാത്ത ഈശ്വരന്മാരാണ് മൂന്നുപേരും.
സനകസനന്ദനാദികള്‍ .നിരാശരായി തിരിച്ചു പോയപ്പോള്‍ പാര്‍വതിക്ക് കാര്യം മനസ്സിലായി. പാര്‍വതി പരമേശ്വരനോടു പറഞ്ഞു--ശിഷ്യന് തൃപ്തി വരുന്ന തരത്തില്‍ ഗുരു ഇരുന്നു കൊടുക്കേണ്ടതാണ്.
അങ്ങിനെ പരമേശ്വരന്‍, 16 വയസ്സുള്ള യുവാവായി കുമാരന്മാര്‍ പോകുന്നവഴിയില്‍ ഒരു വടവൃക്ഷച്ചുവട്ടില്‍ ധ്യാനസ്ഥനായി ഇരുന്നു.
അങ്ങിനെ പരമേശ്വരന്‍, 16 വയസ്സുള്ള യുവാവായി കുമാരന്മാര്‍ പോകുന്നവഴിയില്‍ ഒരു വടവൃക്ഷച്ചുവട്ടില്‍ ധ്യാനസ്ഥനായി ഇരുന്നു.
സനകസനന്ദനാദികള്‍ (സനകന്‍, സനന്ദനന്‍, സനാതനന്‍, സനല്‍കുമാരന്‍) ഇദ്ദേഹം തന്നെ നമ്മു ടെ ഗുരു എന്ന് തീരമാനിച്ചു വടവൃക്ഷച്ചുവട്ടില്‍ ഇരുപ്പായി.
ഗുരു, ശിഷ്യന്മാരുടെ സംശയങ്ങള്‍ക്ക് ഒന്നൊന്നായി മറുപടി കൊടുത്തു കൊണ്ടിരുന്നു. ദിവസങ്ങളും, മാസങ്ങളും പോയതറിയാതെ ചോദ്യോത്തരങ്ങളുടെ ശരവര്‍ഷം തുടര്‍ന്നു.
ഒടുവില്‍ ഒരുനാള്‍ ഗുരു മൌനം ഭജിച്ചു. ഗുരുവിന്‍റെ മൌനത്തോടെ ശിഷ്യരും മൌനത്തിലായി. ഏറെത്താമസിയാതെ സംശയങ്ങളുടെ തിരയടങ്ങി. മനസ്സ് നിശ്ചലമായി. മനസ്സ് ശാന്തമായപ്പോള്‍ അകത്തു ജ്ഞാനം തെളിഞ്ഞു.
ഒടുവില്‍ ഒരുനാള്‍ ഗുരു മൌനം ഭജിച്ചു. ഗുരുവിന്‍റെ മൌനത്തോടെ ശിഷ്യരും മൌനത്തിലായി. ഏറെത്താമസിയാതെ സംശയങ്ങളുടെ തിരയടങ്ങി. മനസ്സ് നിശ്ചലമായി. മനസ്സ് ശാന്തമായപ്പോള്‍ അകത്തു ജ്ഞാനം തെളിഞ്ഞു.
ഭാഷയ്ക്ക് പരിമിതിയുണ്ട്. മൌനത്തിനു പരിമിതിയില്ല.
ദക്ഷിണാമൂര്‍ത്തി തത്വം:---
'ചിത്രം വടതരോര്‍മൂലേ
വൃദ്ധാ: ശിഷ്യാ ഗുരുര്‍ യുവാ
ഗുരോസ്തു മൌനം വ്യാഖ്യാനം
ശിഷ്യാസ്തു ഛ്iന്ന സംശയാ :'
വൃദ്ധാ: ശിഷ്യാ ഗുരുര്‍ യുവാ
ഗുരോസ്തു മൌനം വ്യാഖ്യാനം
ശിഷ്യാസ്തു ഛ്iന്ന സംശയാ :'
നന്ദി-----ശ്രീ നൊച്ചുര്‍ ജി )
No comments:
Post a Comment