പല മലകളില്‍നിന്ന് പുറപ്പെട്ട് നേരെയും വളഞ്ഞും ഒഴുകി ഒടുവില്‍ കടലില്വീഴുന്ന ആറുകള്‍പോലെ, വാസനാഭേദംകൊണ്ട് മനുഷ്യര്‍ കൈക്കൊള്ളുന്ന വിഭിന്നമാര്‍ഗങ്ങള്‍, പലതെന്നും ഋജുവെന്നും വക്രമെന്നുമൊക്കെ തോന്നിയാലും എല്ലാം ഒരേമട്ടില്‍ പരമേശ്വരനിലേക്കുതന്നെ നയിക്കുന്നു. പലവഴിപോയാലും എല്ലാവരും ശരിയായ വഴിയില്‍ത്തന്നെയാണ്. ചിലത് സ്വല്പ്പം വളഞ്ഞുപോകുന്നു. ചിലത് നേരെപോകുന്നു ഒടുവില്‍ എല്ലാം ഏകനായ ഈശ്വരനില്‍ ചെന്നെത്തും. ശിവലിംഗത്തില്‍ മാത്രമല്ലാതെ എല്ലായിടത്തും ശിവനെ കാണുമ്പോഴേ ശിവനോടുള്ള നിങ്ങളുടെ ഭക്തി പൂര്‍ണമാകൂ. എല്ലാറ്റിലും എല്ലാവരിലും ഹരിയെ കാണുന്നവനേ പ്രാജ്ഞനാകൂ. ഹരിയുടെ ഭക്തനാകൂ. ശിവനോട് കാണണം.
പൂജയെല്ലാം ശിവപൂജയാണെന്നു കാണണം. പേരും രൂപവും എന്തായാലും വേണ്ടില്ല കാബയുടെ നേര്‍ക്കോ, ക്രിസ്ത്യന്പള്ളിയിലോ ബൗദ്ധവിഹാരത്തിലോ മടങ്ങുന്ന മുട്ടുകളെല്ലാം ശിവന്റെ മുമ്പില്‍ മടങ്ങുന്നതായി കാണണം; അവര്‍ അറിയട്ടെ, അറിയാതിരിക്കട്ടെ; ഓര്‍ക്കട്ടെ, ഓര്‍ക്കാതിരിക്കട്ടെ. ഏതുപേരിലോ രൂപത്തിലോ ആകട്ടെ, ഈ പുഷ്പങ്ങളെല്ലാം അവിടുത്തെ പാദങ്ങളിലത്രേ അര്‍പ്പിതമാകുന്നത്; കാരണം അവിടുന്നാണ് എല്ലാറ്റിനും പ്രഭു. എല്ലാ ആത്മാക്കളുടെയും ഏകാത്മാവും. നിങ്ങള്‍ക്കോ എനിക്കോ അറിയാവുന്നതിലും ആയിരം മടങ്ങ് നന്നായി അവിടുത്തേക്കറിയാം, ഈ ലോകത്തിന് ആവശ്യമുള്ളതെന്തെന്ന്. എല്ലാ ഭേദങ്ങള്‍ക്കും അറുതിവരുക അസാദ്ധ്യം. ഭേദമുണ്ടാകാതെ തരമില്ല. ഭേദമറ്റാല്‍ ജീവിതം നിലയ്ക്കും. ഈ സംഘട്ടനമാണ്, ചിന്തയിലുള്ള ഭേദമാണ് പ്രകാശത്തെയും ചലനത്തെയുമെല്ലാം ഉളവാക്കുന്നത്. അനന്തവൈരുദ്ധ്യമുള്ള വൈവിധ്യം വേണം. എന്നുവെച്ച് നാം പരസ്പരം മല്ലിടണമെന്നില്ല.
സ്വാമി വിവേകാനന്ദന്

No comments:
Post a Comment