ഗീതാദര്‍ശനം/ കാനപ്രം കേശവന്‍ നമ്പൂതിരി
Friday 10 August 2018 1:03 am IST
(18-ാം ശ്ലോകം-14)
മനുസ്മൃതിയില്‍ തന്നെ പറയുന്നു-
ശൂദ്രോ ബ്രാഹ്മണതാമേതി
ബ്രാഹ്മണശ്ചൈവ ശൂദ്രതാം
ക്ഷത്രിയജ്ജാത മേവംതു
വിദ്യാദ് വൈശ്യാത്തഥൈവച (മനുസ്മൃതി 10-65)
(=ബ്രാഹ്മണ കര്‍മം ചെയ്യുന്ന ശൂദ്രന്‍ ബ്രാഹ്മണനായി തീരുന്നു. ശൂദ്രകര്‍മം ചെയ്യുന്ന ബ്രാഹ്മണന്‍ ശൂദ്രനായിത്തീരുന്നു. കര്‍മങ്ങളുടെ ഭേദം അനുസരിച്ച് ക്ഷേത്രിയന്‍ ബ്രാഹ്മണണത്വവും വൈശ്യന്‍ ശൂദ്രത്വവും നേടുന്നു.)
ശ്രീമദ്ഭാഗവതത്തില്‍ ശ്രീനാരദമഹര്‍ഷി ഇതാ ഉറപ്പിച്ചു പറയുന്നു-
യസ്യയല്ലക്ഷണം പ്രോക്തം
പുംസോ വര്‍ണ്ണാഭിവ്യഞ്ജകം
യദന്യത്രാപി ദൃശ്യേത
തത്തേനൈവ വിനിര്‍ദ്ദിശേത്
(ഭാഗവതം 7 ല്‍ 11 ല്‍ 26-ാം ശ്ലോകം)
(=ഒരു വര്‍ണത്തില്‍ ജനിച്ചവന്, മറ്റൊരു വര്‍ണത്തിന്റെ ഗുണങ്ങളും കര്‍മങ്ങളും ഉണ്ടാകുന്നപക്ഷം, അവനെ ആ വര്‍ണത്തില്‍പ്പെട്ടനായി തന്നെ കരുതേണ്ടതാണ്.)
അങ്ങനെ ക്ഷത്രിയന്‍ ബ്രാഹ്മണനായിത്തീര്‍ന്ന സംഭവം ശ്രീമദ് ഭാഗവതം അഞ്ചാം സ്‌കന്ധത്തില്‍ നാലാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
ഭഗവാന്റെ അവതാരമായ ഋഷഭദേവന് (1001 പുത്രന്മാരാണ് ഉണ്ടായിരുന്നത്. ആദ്യത്തെ മകന്റെ പേര്-ഭരതന്‍ എന്നാണ്. ആ ഭരതന്റെ ഭരണവൈശിഷ്ട്യം കൊണ്ടാണ്, നമ്മുടെ ഈ ഭൂമിക്ക് ഭാരതം എന്ന നാമം ഉണ്ടായത്. അതിനു മുന്‍പ് അജനാഭം-എന്നായിരുന്നു പേര്. ഭരതരാജാവിന്റെ അനുജന്മാരായ ഒമ്പതുപേര്‍. ക്ഷത്രിയരായിരുന്നു. ഭാരതഭൂമിയെ ഒമ്പതു ബന്ധങ്ങള്‍ ആയി ഭാഗിച്ച്, ആ ഒമ്പത് പേരെയും ആ ഒമ്പത് ഖണ്ഡങ്ങളിലും ഭരതന്‍ രാജാക്കന്മാരായി അഭിഷേകം ചെയ്തു. അവരുടെ അനുജന്മാരായ ഒമ്പതുപേര്‍ ഭാഗവതധര്‍മം ഭക്തിയോഗം ശീലിച്ച് പ്രകൃതിയുടെ സാത്വികാദി മൂന്നുഗുണങ്ങളെയും അതിക്രമിച്ച്, മഹാഭാഗവതന്മാരായിത്തീര്‍ന്നു. അവരുടെ അനുജന്മാരായ ഒമ്പതുപേര്‍ ഭാഗവതധര്‍മം- ഭക്തിയോഗം ശീലിച്ച് പ്രകൃതിയുടെ സാത്വികാദി മൂന്നുഗുണങ്ങളെയും അതിക്രമിച്ച്, മഹാഭാഗതന്മാരായിത്തീര്‍ന്നു. അവരുടെ അനുജന്മാരായ 81 (എണ്‍പത്തിയൊന്നു)പേര്‍ അച്ഛനായ ഋഷഭദേവന്റെ നിര്‍ദേശം സ്വീകരിച്ച്, വേദങ്ങളും ശാസ്ത്രങ്ങളും അധ്യയനം ചെയ്ത്, വേദങ്ങളില്‍ നിര്‍ദേശിക്കുന്ന യജ്ഞവും തപസ്സും ചെയ്ത്, ശീലിക്കുകയും ചെയ്ത് ബ്രാഹ്മണരായിത്തീര്‍ന്നു. (ഭാഗം-5, 4-ാം അധ്യായം, 10,11, 12, 13 ഗദ്യങ്ങള്‍)
വിഭിന്ന സ്വഭാവമുള്ള മനുഷ്യരെ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ കൊണ്ടുവന്ന് തന്റെ ധാമത്തില്‍ എത്തിക്കണം എന്നാണ് ഭഗവാന്റെ ഉദ്ദേശ്യം. ഒന്നാം ക്ലാസില്‍ പഠിക്കാന്‍ യോഗ്യതയുള്ള കുട്ടികളെ ഒന്നാം ക്ലാസില്‍ മാത്രമാണല്ലോ ഇരുത്തുന്നത്. ക്രമേണ 10-ാം ക്ലാസില്‍ പഠിച്ച് എസ്എസ്എല്‍സി പരീക്ഷയ്ക്കു യോഗ്യരായി പാസ്സ് മാര്‍ക്ക് കിട്ടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കിട്ടും, ഉറപ്പാണ്. അതുപോലെ തന്നെയാണ് ഈ ചാതുര്‍വര്‍ണ്യ വ്യവസ്ഥയും എന്ന വസ്തുത നാം മനസ്സിലാക്കണം.
No comments:
Post a Comment