രാസലീല 7*
ലൗകികന്റെ ഭാവന അർത്ഥകാമപരമാണ്. അപ്പോ അർത്ഥകാമപരനായ ഒരാൾ ഓടി നടന്നാൽ ആർക്കും ഭ്രാന്തെന്ന് തോന്നില്ല്യ. കുറേ ഭ്രാന്തൻമാരെ ഒന്നിച്ചൊരു സ്ഥലത്തിട്ടാൽ അവർക്ക് പുറം ലോകത്തിലുള്ളവരാണ് ഭ്രാന്തൻമാര്. അവര് സ്വസ്ഥമായിട്ടിരിക്കും. സമാനമായ ഭ്രാന്തുള്ളവർ വളരെ സ്വസ്ഥമായിട്ടിരിക്കും. അതുകൊണ്ട് സമാനമായ ഭ്രാന്തുള്ളവർക്ക് ഉള്ള ഒരു സ്ഥലമാണത്. അവിടെ ഭഗവാനോട് ഭ്രാന്ത് പിടിക്കുന്ന ഒരാള് തികച്ചും പുറത്താണ്. അതുകൊണ്ട് അയാളും ഇവരുമായി ചോരാതെ വരുമ്പോഴാണ് വിഷമം ഉണ്ടാവണത്. ഇവര് ഉന്മാദം പിടിച്ചവരായി തീരണു. കുടുംബത്തിൽ ചേർന്ന് ജീവിക്കാൻ പറ്റാത്തവരായി തീരണു. പലവിധത്തിലുള്ള വിഷമങ്ങൾ ഉണ്ടാവണു. ദുഖങ്ങൾ ഉണ്ടാവണു. പക്ഷേ എന്തൊക്കെ തന്നെ ദുഖം ഉണ്ടായാലും അനന്തത്തിന്റെ രസം അനുഭവിച്ച ജീവൻ, ചെറിയ ചെറിയ ലഹരി പദാർത്ഥങ്ങൾക്കടിമപ്പെടുന്നവർ തന്നെ ബാക്കി ഒക്കെ വലിച്ചെറിയണു ല്ലേ .അല്പം ലഹരി പദാർത്ഥങ്ങൾക്കടിമപ്പെടുന്നവർ തന്നെ കുടുംബവും ഭാര്യയും പണവും ഒക്കെ അതില് കൊണ്ട് പോയി കളയണു. മറന്നു പോകുന്നു. അങ്ങനെ ഇരിക്കുമ്പോ അനന്തമായ ലഹരി. രാമകൃഷ്ണപരമഹംസർക്ക് ഒരു ശിഷ്യനുണ്ടായിരുന്നു. ശ്രീരാമകൃഷ്ണഭാവമാണ് ഉള്ളില് വരണത്. കാളിപാദഘോഷ് എന്ന് പേര്. അദ്ദേഹം ശിഷ്യനാവുന്നതിന് മുന്പ് അദ്ദേഹത്തിന്റെ ഭാര്യ രാമകൃഷ്ണദേവനെ കാണാൻ വന്നിട്ട് പറഞ്ഞു എന്റെ ഭർത്താവ് ഒരുപാട് കള്ള് കുടിക്കും. എങ്ങനെയെങ്കിലുമൊക്കെ അയാളെ ഒന്ന് രക്ഷിച്ചു തരണം. അപ്പോ ശ്രീരാമകൃഷ്ണദേവർ പറഞ്ഞു ഒരു കാര്യം ചെയ്ക അയാളെ കൂട്ടിക്കൊണ്ടു വരൂ. അപ്പോ ഈ അമ്മ പറഞ്ഞു കൂട്ടിക്കൊണ്ടു വരാൻ നിവൃത്തിയില്ല. ഞാൻ വിളിച്ചാലൊന്നും വരില്ല്യ. അങ്ങനെ ആണെങ്കിൽ ഒരു കാര്യം ചെയ്ക നിങ്ങൾ തപസ്സ് ചെയ്ക. ഒരു മന്ത്രം ഉപദേശിച്ചു കൊടുത്തു. കുറേക്കാലം ഈ അമ്മ ജപം ചെയ്തു. കുറേ വർഷങ്ങൾക്ക് ശേഷം ഇയാള് കാണാൻ വന്നു. നല്ല കള്ളുകുടിയനാണ്. കാണാൻ വന്നപ്പോ ശ്രീരാമകൃഷ്ണദേവന്റെ മുറി ദക്ഷിണേശ്വരത്തിൽ ഗംഗാതീരത്തിൽ ഏകദേശം ഈ സ്റ്റേജിന്റെ അത്രയും ഉണ്ടാവും ആ മുറി. അവിടെ നാല് വശത്തും ജനലുണ്ട്. ഒരു ജനലിൽ കൂടെ അകത്തേക്ക് നോക്കാണ് ഇയാള്. അപ്പോ അകത്തു നാമസങ്കീർത്തനം നടക്കാണ്. ഭജന നടക്കാണ്. രാമകൃഷ്ണദേവൻ എഴുന്നേറ്റു നിന്ന് നർത്തനം ചെയ്യുകയും ആടുകയും പാടുകയും ഒക്കെ ചെയ്യണു. കുറെനേരം കഴിയുമ്പോ അദ്ദേഹം ചോദിക്കാണ് എന്താണിപ്പോ രാവാണോ പകലാണോ ഒന്നും അറിയാൻ വയ്യ. രാപ്പകലില്ലാവരുവെളി. രാവും പകലും അറിയാത്തൊരു സ്ഥിതി. നില്കാൻ പറ്റണില്ല്യ ആനന്ദത്തില്. ആ ലഹരിയില്. ഇയാള് ജനലിൽ കൂടെ നോക്കി ക്കൊണ്ടേ ഇരിക്കുന്നു കാളിപാദഘോഷ്. പറഞ്ഞു ഉള്ളില് ചിന്തിച്ചു ഓ ഇത് നമ്മളെ കവച്ചു വെയ്കണ ആളാണ്. സാമാന്യം ല്ല. നമ്മള് പോലും എത്ര കാലായി തുടങ്ങീട്ട്. ഇങ്ങനെ ആടീട്ടില്ല്യ .ഇത് നില്കാതെ ആടണു. ഇത് സാധനം എന്താണെന്ന് ചോദിക്കണം. ഒരു സാധു മഹാത്മാവിനോട് പോയി ഇങ്ങനെ ഒക്കെ ചോദിക്കുമോ എന്ന് ചോദിച്ചാൽ ബംഗാളിൽ സാധ്യമാണ്. ബംഗാളിൽ ഈ കാളീ ഉപാസന ഒക്കെ ചെയ്യുന്ന ചിലരൊക്കെ കഴിക്കുന്നവര് ഉള്ളതുകൊണ്ട് ഇയാളങ്ങനെ ഭാവന ചെയ്തതാ. അപ്പോ ഇയാള് ജനലിൽ കൂടെ നോക്കി ക്കൊണ്ടേ ഇരുന്നു. ഭക്തന്മാരൊക്ക ഒഴിഞ്ഞ ശേഷം അടുത്ത് പോയിട്ട് ഠാക്കുർ അങ്ങ് കഴിക്കണതെന്താ വിദേശിയോ സ്വദേശിയോ എന്ന് ചോദിച്ചു. അയാള് ചോദിച്ച ചോദ്യമാ അപ്പോ ശ്രീരാമകൃഷ്ണദേവൻ പറഞ്ഞു അത്രേ തനി നാടൻ ഒരിക്കൽ കുടിച്ചാൽ മതി ജീവിതം മുഴുവൻ ലഹരി പിടിക്കും. ഒരേ ഒരു പ്രാവശ്യം ഉള്ളില് പോയാൽ പിബത ഭാഗവതം പിബത ഭാഗവതം മുഹുരഹോ രസികാ ഭുവിഭാവുകാ: പിബത ഈ രസം ഒരിക്കൽ കുടിച്ചു തുടങ്ങിയാൽ ലോകം മറന്നു പോകും. ജീവിതം മുഴുവൻ ഉന്മാദം ഉണ്ടാവും എന്ന് പറഞ്ഞ് ആദ്യം ഈ ഭക്തനെ വശപ്പെടുത്തിയതങ്ങനെയാണ്.

സാധാരണ ഭൗതിക വിഷയങ്ങളിലുള്ള ലഹരിയിൽ തന്നെ മനുഷ്യൻ കുടുംബവും കാര്യങ്ങളും ഒക്കെ മറന്നു പോകുന്നു പണത്തിനെ ഒക്കെ മറന്നു പോകുന്നു. ഭാര്യേം മക്കളേം ഒക്കെ മറന്നു പോകുന്നു എന്നിരിക്കേ അലൗകികമായ ഒരാനന്ദത്തിനെ മുമ്പിൽ കണ്ടിട്ടാണ് ഗോപസ്ത്രീകൾ പതിസുധാന്മയ ഭാതൃ ബാന്ധവാന് അധിവിലംഘ്യതേ അന്തി അച്യുത ആഗതാ: അച്യുതന്റെ അടുത്തേയ്ക് എങ്ങനെയാ പോണത് ഒക്കെ മറന്നു. ഭർത്താവിനെ മറന്നു കുഞ്ഞുങ്ങളെ മറന്നു. ഭ്രാതാവിനെ മറന്നു. ബന്ധുക്കളെ മറന്നു. എല്ലാം മറന്ന് പോയി ഉപേക്ഷിച്ചതല്ല ഉപേക്ഷിക്കുന്നതിനും മറന്നു പോകുന്നതിനും ഒരുപാട് വ്യത്യാസമുണ്ട്. ഉപേക്ഷിക്കുമ്പോ ഓർമയുണ്ടാവും. ചിലപ്പോ കൂടുതൽ ഓർമയുണ്ടോവും. എന്തിനെ ഉപേക്ഷിച്ചാലും ഏകാദശിക്ക് ഭക്ഷണം ഉപേക്ഷിക്കുമ്പോ ഭക്ഷണം കൂടുതൽ ഓർമേണ്ടാവും. അതേ പോലെ സ്വയം പരിശ്രമിച്ചുപേക്ഷിക്കുന്ന വസ്തു കൂടുതൽ രൂഢമായിട്ട് തീരും ചിത്തത്തിൽ. പക്ഷേ അതിനേക്കാളും ആനന്ദമായ ഒരു വസ്തുവിനെ കണ്ടു സഹജമായി ഉപേക്ഷിക്കപ്പെടുമ്പോൾ മറന്നു പോകുമ്പോ വിട്ടു പോകുമ്പോ അത് പിന്നെ മനസ്സിലേ വരില്ല്യ. തനിയെ വിട്ടു പോയീ. അങ്ങനെയാണ് ഗോപസ്ത്രീകൾക്ക് കൃഷ്ണരസം ലഹരിയായി പിടിച്ചത്. അത് ലഹരി ആയിട്ട് തീർന്നു. അതാണ് ആചാര്യ സ്വാമികളും ശിവ ആനന്ദലഹരി സൗന്ദര്യലഹരി. ദേവിയുടെ സൗന്ദര്യത്തില് ലഹരി എങ്ങനെ വന്നുവോ അഥവാ ആ ആനന്ദത്തിന്റെ ലഹരി എന്നുള്ളത് നിങ്ങള് തരംഗം എന്നർത്ഥമെടുത്താലും ഉന്മാദം എന്നർത്ഥമെടുത്താലും ഏതർത്ഥമെടുത്താലും വേണ്ടില്ല്യ ആ സൗന്ദര്യത്തിൽ രമിച്ചാലേ ലൗകിക സൗന്ദര്യത്തിന്റെ പിടി വിട്ടു പോകയുള്ളൂ. അക്ഷരമണമാലയിൽ ഒരു പാട്ട്
ഊർശുറ്റുറ്ളളം വിടാതുനൈക്കണ്ടടങ്കിട
ഉന്നഴകൈക്കാട്ടേന്നരുണാചല
എന്റെ ചിത്തം ലോകത്ത് മുഴുവൻ ചുറ്റീട്ട് പലസ്ഥലങ്ങളിലും അലഞ്ഞു നടക്കണു. എന്തിനാന്ന് വെച്ചാൽ സൗന്ദര്യം കാണാൻ. എവിടെങ്കിലുമൊക്കെ സൗന്ദര്യം കണ്ടാൽ എന്നോട് ചോദിക്കാതെ തന്നെ അവിടെ പോയി നിക്കണ്ട്. അതിനെ ഉപേക്ഷിക്കണമെങ്കിലോ അതിനേക്കാളും സുന്ദരമായ ഒരു വസ്തുവിനെ കണ്ടാൽ സഹജമായി ഇതുപേക്ഷിച്ച് അതവിടെത്തന്നെ നില്കും. അല്ലാതെ ഞാൻ വലിച്ചിട്ട് കാര്യല്ല്യ .അപ്പോ എന്റെ ചിത്തം ഒരേ ഒരു സ്ഥലത്ത് അടങ്ങണേങ്കിൽ ഉന്നഴകൈക്കാട്ടേന്നരുണാചല. ഭഗവാനേ അവിടുത്തെ സൗന്ദര്യം കണ്ടാൽ അലൗകികമായ ഭഗവദ്സൗന്ദര്യം ദിവ്യസൗന്ദര്യം എവിടെ കാണുന്നുവോ അപ്പോ ലൗകിക സൗന്ദര്യം ഒക്കെ അവിടെ തുച്ഛമായിരിക്കും. അതിനോട് ഉപേക്ഷിക്കൂ എന്ന് പറയേണ്ട. അവിടെ ധർമാ അധർമബോധം പോലും വിട്ടുപോകുന്നു. അങ്ങനെയാണല്ലോ ഗോപികകൾക്ക് ധർമാധർമബോധം പോലും വിട്ടുപോയി.
ശ്രീ നൊച്ചൂർജി
*തുടരും. .*

No comments:
Post a Comment