വിജയദശമി ദിന സന്ദേശം🌻
രാവണനെതിരെ ശ്രീരാമന് നേടിയ വിജയത്തിന്റെ സ്മരണ പുതുക്കുന്ന ദിവസമാണ് ഇന്ന്.
ശ്രീ ദുര്‍ഗാ ദേവി മഹിഷാസുരനെ പരാജയപ്പെടുത്തിയ ദിവസമായും ഹിന്ദുജനങ്ങള്‍ വിജയദശമി ദിവസം ആഘോഷിക്കുന്നു.
യുവതിയായ മഹിഷിയെ ശ്രീ അയ്യപ്പന് യുദ്ധത്തില്പരാജയപ്പെടുത്തുന്നു. കീഴടങ്ങുന്ന അവളുടെ തന്നില്ലയിക്കുന്നതിനുള്ള ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തുന്ന ശ്രീ അയ്യപ്പന് മഹിഷിയെ പരിധിക്കു പുറത്ത് നിവസിക്കുന്നതിന് അനുവാദം നല് നല്കുന്നു. അതിനുശേഷം ശാശ്വതമായ സമാധിയില്‍ സ്ഥിതനാകുന്നു.
ഇതാണ് നൈഷ്ഠിക ബ്രഹ്മചര്യം. ഈ നിഷ്ഠ ഇളക്കമറ്റതാണ്.
ജീവന് പ്രകൃതിയുമായി ബന്ധമില്ല. ജീവന് ഒരു പ്രവൃത്തിയും ചെയ്യുന്നില്ല. എല്ലാം ചെയ്യുന്നത് പ്രകൃതിയാണ്. പക്ഷെ പ്രകൃതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ ജീവന്റെ ,പുരുഷന്റെ സാന്നിദ്ധ്യം ഉണ്ടാകണം.
ജീവന്, പുരുഷന് (energy) ഒരു മാറ്റവും സംഭവിക്കുന്നില്ല. പ്രകൃതി (matter)യാകട്ടെ പ്രതിക്ഷണം മാറിക്കൊണ്ടിരിക്കുന്നു.
ഇതാണ് ഭാരതീയ വേദാന്ത വിജ്ഞാന ശാസ്ത്രം. ആധുനിക ശാസ്ത്രവും ഈ വിജ്ഞാനത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.
വിദ്യുച്ഛക്തിയുടെയും വൈദ്യുത ഉപകരണങ്ങളുടെയും കാര്യത്തില്‍ ഈ തത്വം വ്യക്തമായും മനസ്സിലാക്കാം.
രജസ്വലയോഗ്യരായ സ്ത്രീകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പ്രതീകങ്ങള്‍ ആണ്.
അതുകൊണ്ട് ആണ് യുവതി ജനങ്ങള്‍ മല കയറുന്നത് നിഷിദ്ധമാകുന്നത്.
ഇതാണ് ശബരിമലയില്‍ ആചരിച്ചു വരുന്ന| ദൈവ സങ്കല്‍പ്പത്തിന്റെ അന്തഃസത്ത. അത് വിശ്വാസത്തിന്റെ ഭാഗം.
ഇതറിയുന്ന വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ വ്രതകാലത്ത് പുരുഷന്മാരെ അലോസരപ്പെടുത്തുന്നില്ല. പുരുഷന്മാരും സ്ത്രീകളെ ബഹുമാനിച്ച് അകന്നു കഴിയുന്നു.
വിശ്വമാനവികതയുടെയും സ്ത്രീ പുരുഷന്മാര് തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ് വ്രതകാലവും ശബരിമല ദര്‍ശനവും.
വ്യക്തി സ്വാതന്ത്ര്യം ബഹുഭൂരിപക്ഷം ജനങ്ങളുടെ, ഒരു സമൂഹത്തിന്റെ പൊതുവായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതാകരുത്. അത്തരം കരിനിയമങ്ങളെ ജനങ്ങള്തൂത്തെറിയും.
മഹിഷം എന്നാല്‍ പോത്ത്. പോത്ത് ബുദ്ധിശൂന്യതയുടെ (folly or foolishness) പ്രതീകമാകുന്നു.
സ്ത്രീകളിലും പുരുഷന്മാരിലും 'മഹിഷ'ങ്ങള് ഉണ്ട്. മേല്പറഞ്ഞ പുരാണ സങ്കല്പങ്ങള് ഇതു തെളിയിക്കുന്നു.
ഇന്ന് മല കയറി വന്ന ഒരു പോത്തിനെയും അതിനെ ആനയിച്ചു കൊണ്ടു വന്ന ഒരു കൂട്ടം പോത്തന്മാരെയും ഭക്ത ജനങ്ങള്വേലിക്കപ്പുറം കടത്തിയില്ല.
തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയം.
ഈ വിജയം വലിയ ഒരു വിജയത്തിന്റെ തുടക്കമാകട്ടെ!
കെ വി ഈശ്വരന്
No comments:
Post a Comment