*ഭഗവദ്ഗീത*
*(യഥാരൂപം)
*അദ്ധ്യായം 13*
*ശ്ലോകം 22*
*പുരുഷഃ പ്രകൃതിസ്ഥോ ഹി ഭുങ്ക്തേ പ്രകൃതിജാൻ ഗുണാൻ*
*കാരണം ഗുണസങ്ഗോഽസ്യ സദ് അസദ്യോനിജന്മസു.*
*അർത്ഥം*
*ഭൗതികപ്രകൃതിയിൽ ജീവാത്മാവ്, പ്രകൃതിയുടെ ത്രിഗുണങ്ങൾ അനുഭവിച്ചുകൊണ്ടുള്ള ജീവിതരീതി കൈക്കൊള്ളുന്നു. ഭൗതികപ്രകൃതിയുമായുള്ള സമ്പർക്കത്താലാണിത്. അങ്ങനെ, നല്ലതും ചീത്തയുമായ നാനായോനികളിൽ ജീവൻ പിറവിയെടുക്കുന്നു.*
*ഭാവാർത്ഥം*
*സുപ്രധാനമായ ഈ ശ്ലോകം, ജീവൻ ഒരു ശരീരത്തിൽ നിന്ന് മാറ്റൊന്നിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത് എങ്ങനെ എന്ന അറിവ് നൽകുന്നുണ്ട്. ഉടുപ്പ് മാറുന്നതുപോലെയാണ് ജീവാത്മാവ് ശരീരം മാറിയെടുക്കുന്നതെന്ന് രണ്ടാമദ്ധ്യായത്തിൽ പറയുന്നുണ്ടല്ലോ. ഈ 'വേഷപ്പകർച്ചയ്ക്ക്’ കാരണം ഭൗതികജീവിതത്തിലുള്ള ആസക്തിയാണ്. മിഥ്യയായ പ്രത്യക്ഷീഭാവത്താൽ ആകർഷിക്കപ്പെടുന്ന കാലത്തോളം ഇങ്ങനെ ജനനമരണങ്ങളുടെ പരമ്പരയിൽപ്പെട്ടുഴലാതെ നിവൃത്തിയില്ല. ഭൗതികപ്രകൃതിയെ കീഴടക്കണമെന്ന ആകാംക്ഷമൂലമാണ് ജീവൻ ഈ അനിഷ്ടപരിതഃസ്ഥിതിയിലാക്കപ്പെട്ടത്. ഭൗതികതൃഷ്ണയുടെ പ്രേരണ മൂലം ജീവാത്മാവ് ചിലപ്പോൾ ദേവനാവും,ചിലപ്പോൾ മനുഷ്യനും,മറ്റു ചിലപ്പോൾ വന്യമൃഗവുമായേയ്ക്കാം. പക്ഷിയായും പുഴുവായും ജലജന്തുവായും പുണ്യാത്മാവായും മൂട്ടയായിപ്പോലും ചിലപ്പോൾ പിറന്നുവെന്ന് വരാം. ഇത് അങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു. ഏതു രൂപമെടുത്താലും തന്റെ പരിതഃസ്ഥിതികളുടെ ആധിപത്യം തനിക്ക് തന്നെയാണെന്ന് ജീവൻ കരുതുന്നു. എന്നാൽ അത് ഭൗതിക പ്രകൃതിക്കധീനനാണെന്നതത്രേ സത്യം.*
*എങ്ങനെ ഈ വിഭിന്ന ശരീരങ്ങളിൽപ്പെട്ടുപോകുന്നു എന്ന് വിവരിച്ചു കഴിഞ്ഞു. പ്രകൃതിയുടെ വ്യത്യസ്ത ഗുണങ്ങളുമായുള്ള വേഴ്ചയാണിതിന് കാരണം. അതിനാൽ ഈ ത്രിഗുണങ്ങളിൽ നിന്ന് ഉയർന്ന് ആദ്ധ്യാത്മികാവസ്ഥയിലെത്തണം. അതിനെ കൃഷ്ണാവബോധമെന്ന് പറയുന്നു. കൃഷ്ണാവബോധമുദിക്കാത്തവരെ ഭൗതികതാബോധം ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറിക്കൊണ്ടിരിക്കാൻ നിർബന്ധിക്കും. സ്മരണാതീതകാലം മുതൽക്കേ തന്നിലടിഞ്ഞു കിടക്കുന്ന ഭൗതിക വാഞ്ചകളാണിതിന് കളമൊരുക്കുന്നത്. ഈ ധാരണ അയാൾ തുടച്ചു നീക്കണം. ആധികാരിക സ്രോതസ്സുകളിൽ നിന്ന് കേട്ടറിയുന്നതുകൊണ്ട് മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ. ഒരു ഉത്തമോദാഹരണമിതാ, അർജുനൻ കൃഷ്ണനിൽ നിന്ന് ദൈവശാസ്ത്രം കേട്ടറിയുന്നു. ഈ ശ്രവണപ്രക്രിയയ്ക്കു വിധേയനാകുന്ന ജീവാത്മാവിൽ നിന്ന്, ഏറെക്കാലമായി തന്നിൽ വേരൂന്നി നിൽക്കുന്ന ആഗ്രഹം - ഭൗതികപ്രകൃതിയെ കീഴടക്കണമെന്ന വാശി - താനേ മാഞ്ഞുപോവും. ആ ആധിപത്യഭ്രമം ചുരുങ്ങുന്നതിനോടൊപ്പം അതേ അളവിൽ ആത്മീയാനന്ദമനുഭവപ്പെടുകയുംചെയ്യും. ഭഗവത് സാമീപ്യത്താൽ ഒരാൾ എത്രമാത്രം ജ്ഞാനിയായിത്തീരുമോ, അത്രതന്നെ സച്ചിദാനന്ദ മനുഭവിക്കുന്നുവെന്ന് വേദോക്തിയുണ്ട്.*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
*ഹരേ രാമ ങഹരേ രാമ രാമ രാമ ഹരേ ഹരേ*
*🙏 ഹരേ..കൃഷ്ണ 🙏*

No comments:
Post a Comment