🌈🌈⛅🌥🌅 *ആർഷജ്ഞാനം*🌅
*💎💓മനസ്സും സമൂഹവും💓💎*
*(സ്വാമി നിർമലാനന്ദഗിരി മഹരാജ്)*
💎❣💎❣💎❣💎❣💎❣💎
*ഭാഗം - 73*
*ധ്യേയം..... ധ്യാനം അഥവാ ,,ഭാവനാ വിഷയം*.
*അതും മനസ്സിന്റെയാണ്... രോഗം ഒക്കെ വരുന്നവർക്ക് അറിയാം. രോഗത്തിന് മുമ്പ് അവരുടെ സ്വപ്നങ്ങൾ ഭാവനാപൂർവ്വം നോക്കിയാൽ മതി.... ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും സ്വപ്നങ്ങൾ ഉണ്ടാവും. സ്വപ്നങ്ങളെ അപഗ്രഥിച്ചാൽ ശാരീരികവും മാനസികവുമായി വരാൻ പോകുന്ന രോഗങ്ങളെ മുൻകൂട്ടി തീരുമാനിക്കാൻ പറ്റും.ധ്യേയം ഈ രംഗത്ത് വളരെ വലുതാണ്*.
*ഇപ്പോൾ ധ്യാനിക്കുന്നത് എന്താണ്*?.
*എന്തോ ഒരു മാറ്റം ഇവനിൽ വന്നിട്ടുണ്ടല്ലോ?... വിഷയങ്ങളിൽ മനസ്സ് എകാഗ്രമാകുമ്പോൾ, ധ്യാനാത്മകമാകുമ്പോൾ പരിസരങ്ങൾ എല്ലാം മറന്നു പോകും. ധ്യാനാത്മകതയും, ധ്യാനപരതയുമൊക്കെ മനസ്സിന്റെ ലോകമാണ്. അത് അത്യധികമാകുമ്പോൾ ഓജസ്സിനെ ക്ഷയിപ്പിക്കുന്നുവെന്ന് വാഗ്ഭടൻ പറയുകയും ചെയ്യും. നിർവിഷയകമായ മനസ്സാണ് ധ്യാനാത്മകതയിൽ ഉണ്ടാവേണ്ടത്. ധ്യാനം ഒരു നാമരൂപമെന്ന നിലയിൽ*. *മനസ്സ് നിർവിഷയകമാവാതിരിക്കുമ്പോൾ ഏത് വിഷയങ്ങളെ ധ്യാനിക്കുന്നുവെന്നത് പ്രധാനമാണ്.നിർബന്ധപൂർവ്വകം വാസനകൾ തത്തിക്കളിക്കുന്ന ഒരുവന് " ധനാത്മക*" *കാര്യങ്ങളെ ധ്യാനിക്കുവാൻ ആവില്ല.*
*ഇതാണ് നമ്മുടെ ധ്യാനഗുരുക്കന്മാർ മറന്നു പോയിരിക്കുന്നത്*. *മനസ്സിനെ പരിശീലിപ്പിച്ച് അന്തഃകരണത്തിൽ ശുദ്ധി വരുത്തിയിട്ട് ഇരുന്നാൽ എവിടെ ഇരിക്കുമ്പോഴും മനസ്സിന്റെ ധ്യാനാത്മകതയിൽ ഉത്തമ കാര്യങ്ങൾ വരും. എല്ലാം എല്ലാവർക്കുമായി തുറന്നു കിട്ടിയപ്പോൾ, ക്ഷേത്രാരാധനകളിൽ, സത്ഗ്രന്ഥ പാരായണങ്ങളിൽ, സത് രൂപ ധ്യാനങ്ങളിൽ, ചിത് രൂപ ധ്യാനങ്ങളിൽ, face book കളിൽ internet കളിൽ എല്ലാം ധ്യാനാത്മകമായ മനസ്സ് കടന്ന് കൂടുമ്പോൾ സംമ്പ്രാന്തിയുടെ ചിത്ത വൈകല്ല്യങ്ങൾ സംഭവിക്കുന്നു. പുതിയ, പുതിയ ടെക്നിക്കുകൾ രംഗപ്രവേശം ചെയ്യുന്നു. അന്വേഷിക്കുന്നു പോലും ഇല്ല.*
*സൈക്യാട്രിക് അസോസിയേഷൻ കഴിഞ്ഞ വർഷം സമ്മേളനം കൂടുമ്പോള് ഈ ധ്യാന പരത നിറഞ്ഞു നിൽക്കുന്ന മതത്തിന്റെയും, ഈ facebook പോലുള്ളവയുടെയും കേന്ദ്രങ്ങളിൽ നിന്നാണ് ഏറ്റവും അധികം പ്രശ്നസംങ്കുലമായ മനസ്സുകൾ അവരെ സമീപിക്കുന്നത് എന്നാണ് കണ്ടെത്തിയത്*.
*അതിനെ കുറിച്ച് ചർച്ചയിൽ ഒരാൾ അവതരിപ്പിക്കുവാൻ തുടങ്ങുമ്പോൾ എല്ലാവരുടെയും അനുഭവം അതാണ്. പക്ഷേ അതിൽ മുതിർന്ന ഒരാൾ പറഞ്ഞത് ഇത് നമ്മൾ ചർച്ച ചെയ്യേണ്ട എന്നാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ.... മതങ്ങൾ നമുക്കെതിരാവും*.... *ധ്യാന സംഘടനകളും ഗുരുക്കന്മാരും നമുക്കെതിരാവും*. *നെറ്റും ഫെയ്സ് ബുക്കും ചർച്ച ചെയ്യുവാൻ ഒരുങ്ങിയാൽ ശാസ്ത്രലോകവും നമുക്കെതിരാവും. വരുന്നവരെ സമാധാനമായി ചികത്സിച്ചു വിടുക. അത്രയേ നമുക്കും ചെയ്യാനാകൂ. എന്നതിലാണ് അവർ അവസാനം തീരുമാനത്തിൽ എത്തിയത്*.
*ധ്യേയ: ഭാവനാ വിഷയം എന്നാണ് പറഞ്ഞത്.മനസ്സിന്റെ ഈ ഒരു ഘടകം വളരെ ശ്രദ്ധിക്കേണ്ട ഘടകമാണ്. ഒന്ന്*
*ക്ഷുദ്രങ്ങളായ വിഷയങ്ങളെ സങ്കൽപ്പിച്ചു കൊണ്ട് മനസ്സിനെ ഏകാഗ്രമാക്കുക. അങ്ങിനെ ഏകാഗ്രമാക്കുമ്പോൾ ആ വിഷയം ഉണ്ടായി മറയുന്നതും സുഖദു:ഖങ്ങൾ ഉണ്ടാക്കുന്നതുമാണ്.* *അവിടെയാണ് ഞാൻ നേരത്തെ ഉദാഹരണം പറഞ്ഞ സൈക്യാട്രിസ്റ്റുകളുടെ അസോസ്സിയേഷനിൽ ഇങ്ങനെയൊരു ചർച്ച വന്നു എന്നു പറഞ്ഞത്. അതിനു കാരണം പലപ്പോഴും ധ്യാനത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത് ലൗകിക ആഗ്രഹങ്ങൾ സാധിക്കും എന്നു പറഞ്ഞാണ്.* *ലൗകികങ്ങളായ ആഗ്രഹങ്ങൾ സാധിക്കാൻ അതിന്റെ വാസനയുണ്ടായിരിക്കുക,അതിന് അനുഗുണങ്ങളായ സാഹചര്യങ്ങൾ കൊണ്ടു* *വന്നിട്ടുണ്ടായിരിക്കുക.... ചെയ്യുക....*
*അതിനുള്ള ഉപകരണങ്ങളും, സാമഗ്രികളും കൊണ്ടു വന്നിട്ടില്ലെങ്കിൽ അവയുടെ അഭാവം കൊണ്ടോ അവയുടെ പൂർണ്ണതയില്ലായ്മ കൊണ്ടോ കർമ്മഫലം പരാചയപ്പെടും.കരണങ്ങൾ തകരാറിൽ ആവുകയാൽ.വാസന ആ കർമ്മത്തിനല്ലെങ്കിൽ ചേഷ്ടകൾ അതിന് അനുഗുണമാവുകയില്ല.പരാജയപ്പെടും നിശ്ചയമാണ്. കർത്താവിന്റെ വിഷയ ധ്യാനം കൊണ്ടുവന്ന കർമ്മത്തിലേ നില നിൽക്കുകയുള്ളൂ. സ്ഥായിയായി നില നിൽക്കുകയുള്ളൂ.അതു കൊണ്ട് കർത്താവിന്റെ പോരായ്മയും ഫലത്തെ ബാധിക്കും.ഏത് അധിഷ്ഠാനത്തിലാണ് കർമ്മം ചെയ്യുന്നത്?.അധിഷ്ഠാനത്തിന്റെ ദോഷം കർമ്മത്തിന്റെ ദോഷമായിട്ട് വരും. അധിഷ്ഠാനവും, കർത്താവും, കരണവും, ചേഷ്ടയും സഹകരിച്ചാലും പൂർവ്വ പൂർവ്വ പുണ്യപാപങ്ങൾ ഉളവാക്കുന്ന അദൃഷ്ടം കർമ്മഫലത്തെ മാറ്റി മറിക്കും*.
*അഞ്ച് ഘടകങ്ങൾ ഇങ്ങനെയുണ്ട്. അതു കൊണ്ട് കർമ്മഫലമായ യാതൊന്നും അനുഭവിക്കാൻ ഈശ്വരനോ,ധ്യാനമോ ഒക്കെ ഏതേത് അളവിൽ ആവശ്യമായ് വരും?. അദൃഷ്ടം എന്ന നിലയിൽ ഈശ്വര അനുഗ്രഹം അനിവാര്യമാണ്. *ആ ഈശ്വരനാകട്ടെ പൂർവ്വ പൂർവ്വ പുണ്യപാപങ്ങളുടെ വിളനിലമാണ്.അതുകൊണ്ട്. സർവ്വനിയന്താവായ ഈശ്വരൻ തദാസ്തു എന്നല്ലാതെ മാറ്റിമറിക്കില്ല*.
*അതുകൊണ്ട് എപ്പോൾ നിങ്ങൾ വിഷയങ്ങൾക്കായി ധ്യാനിക്കുന്നു അപ്പോൾ നിങ്ങൾ ശാസ്ത്രത്തിനും സംമ്പ്രദായത്തിനും വിനാശവും ഉണ്ടാക്കുന്നു*. *പ്രസ്ഥാനങ്ങളെയും* *സമ്പ്രദായങ്ങളെയും നശിപ്പിക്കുന്നത് ഇത്തരക്കാരാണ്.* *ദർശനവും അതിന്റെ അനുഷ്ടാനം ചെയ്യുന്ന വ്യക്തിയും വേറെയാണ് എന്ന് മനസ്സിലാകാത്തതാണ് ലോകത്തിന്റെ തന്നെ വൈകല്ല്യം*.🌷🙏🌷
🌲💎🌲💎🌲💎🌲💎🌲💎🌲

No comments:
Post a Comment