Thursday, March 14, 2019

ഗുരുവായൂരപ്പാ ശരണം... ഹരേ ഹരേ
ഇന്ന് കുംഭം അവസാനിക്കുന്നു നാളെ മീനമാസം തുടങ്ങുകയായി പൊതുവെ ഇന്നും നാളെയും കണ്ണനെ കാണാൻ നല്ല തിരക്കാണ്. രണ്ടു മാസം തൊഴുകാമല്ലോ... കണ്ണൻ പാവ് മുണ്ടുടുത്ത് തൃക്കൈയിൽ താമരയും പൊന്നോടക്കുഴലും പിടിച്ച്... ചുറ്റും കനകാംബരവും മന്ദാര മാലയും ചാർത്തി ശ്രീലകത്തിൽ പ്രശോഭിക്കുന്നു ഹരേ ഹരേ
ഇന്ന് നാമാപരാധത്തിൽ ഭഗവൽ നാമം നീരിശ്വരവാദികളുടെ മുന്നിലോ അവരുടെ സഭയിലോ ചൊല്ലരുത്. ആഹ്ലാദം അല്ലെങ്കിൽ ദു:ഖം ഉള്ള സമയത്തോനാമത്തെ പറ്റി ചർച്ച ഒഴിവാക്കാണം.ഹനുമാൻ രാവണ സഭയിൽ പോയി വിഷ്ണു മഹത്ത്വം ഉപദേശിച്ചു എന്നാൽ അത് ഉൾക്കൊള്ളാൻ രാവണൻ തയ്യാറായില്ല പകരം ഹനുമാൻ സ്വാമിയെ അപമാനിച്ചു എന്നാൽ യുദ്ധഭൂമിയിൽ വൃത്രാസുരനും ഇന്ദ്രന് നാമ സ്മരണയെ പറ്റി ഉപദേശിക്കുന്നുണ്ട് ഇന്ദ്രന് വൃത്രാസുരനിൽ ബഹുമാനം ഉണ്ടായി. അർഹതപ്പെട്ടവരുടെ മുമ്പിലും അവരുടെ കൂട്ടത്തിലും നാമം ചൊല്ലാം അല്ലെങ്കിൽ നാമത്തെ അപമാനിക്കുന്നതിന് തുല്യമത്രെ! അത് നാമാപരാധമായി മാറും
കേനോപനിഷത്ത്, ചതുർത്ഥഖണ്ഡം ,രണ്ടാം ശ്ലോകം
"തസ്മാദ്വാ ഏതേ ദേവാ: അതിതരാമിവാ ന്യാൻ ദേവാൻ, യദഗ്നിർവായുരിന്ദ്രസ്തേ ഹ്യേനന്നേദിഷ്ഠം, പസ്പർശുസ്തേ ഹ്യേനത് പ്രഥമോ വിദാംചകാര ബ്രഹ്മേതി"
സമീപസ്ഥമായ ബ്രഹ്മത്തെ സമിപിച്ചു കൊണ്ട് അറിയാൻ ശ്രമിച്ചതുകൊണ്ടാണ് അഗ്നി വായു ഇന്ദ്രൻ എന്നിദേവന്മാർ മറ്റുള്ളവരിൽ നിന്ന് ശ്രേഷ്ഠമാരായി തീർന്നത്.
ഈ ഉപനിഷത്ത് വാക്യം ഓർത്താണോന്നറിയില്ല ശ്രീ ഗുരുവായുരപ്പനെ നിത്യം ചിത്തസ്ഥിതം തേ പവനപുരപതേ എന്ന് നാരായണീയത്തിലൂടെ കീർത്തിച്ചത്... നമ്മൾക്കും കാരുണ്യ സിന്ധുവായ കണ്ണനോട് പ്രാർത്ഥിക്കാം ഹരേ കൃഷ്ണാ
sudhir chulliyil

No comments: