ഇന്ത്യയിലെ ഇരുപത്തഞ്ചോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിദേശത്ത് നിന്ന് ധനസഹായം. കേരളത്തിലെ അഴിമുഖവും, ഡൂള്‍ന്യൂസും പണം കൈപ്പറ്റുന്നു. ധനസഹായം കൈപ്പറ്റുന്ന എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും തീവ്ര ഇടതുപക്ഷത്തെയും മാവോവാദികളെയും ഇസ്ലാമിക തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരാണ്.
അടുത്തകാലത്ത് നരേന്ദ്ര മോദിക്കും സംഘപരിവാറിനും ബിജെപിക്കും എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ദി വയറും, ദി കാരവനും ഈ പണം പറ്റുന്നവരാണ്. ദി വയര്‍, ദി കാരവാന്‍, സ്‌ക്രോള്‍, ലീഫ്‌ലെറ്റ് എന്നീ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പൊടിപ്പും തൊങ്ങലും ചാര്‍ത്തി പ്രസിദ്ധീകരിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണം വാര്‍ത്തയാക്കിയതും ഈ പണം പറ്റുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ബെംഗളൂരു കേന്ദ്രമായി 2015 ല്‍ രൂപീകൃതമായ ഇന്‍ഡിപ്പെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ (ഐപിഎംഎഫ്) എന്ന സന്നദ്ധസംഘടനയാണ് ഇവര്‍ക്ക് പണം നല്‍കുന്നത്. 3.7 കോടി രൂപയാണ് ദി വയറിനു മാത്രം 2016-17 വര്‍ഷങ്ങളില്‍ നല്‍കിയത്.
ഓമിഡ്യാര്‍ നെറ്റ്‌വര്‍ക്ക് എന്ന അമേരിക്കന്‍ ഇന്‍വെസ്റ്ററാണ് സ്‌ക്രോളിനു ഫണ്ട് നല്‍കുന്നവരില്‍ പ്രമുഖര്‍. അന്താരാഷ്ട്ര ഇ കൊമേഴ്സ് കമ്പനിയായ ഇ-ബേ യുടെ ഉടമ പിയറി ഓമിഡ്യാറാണ് ഈ നെറ്റ്‌വര്‍ക്കിന്റെ ഉടമ. 2014ല്‍ ആണ് ഓമിഡ്യാര്‍ സ്‌ക്രോളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്. ഓമിഡ്യാര്‍ വന്‍തോതിലുള്ള നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തുന്നത്. ധാരാളം എന്‍ജിഒകള്‍ വഴി അവര്‍ പണം എത്തിക്കുന്നു. അമേരിക്കന്‍ വിദേശനയത്തിന് അനുസൃതമായി മറ്റു രാജ്യങ്ങളിലെ ഭരണക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇടപെടലുകള്‍ നടത്തുന്നു എന്ന ആരോപണം നേരിടുന്ന സംഘടനയാണ് ഓമിഡ്യാര്‍ നെറ്റ്‌വര്‍ക്.
നരേന്ദ്ര മോദി സര്‍ക്കാരിനെ എങ്ങനെയും താഴെ ഇറക്കേണ്ടത് ചിലരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനുവേണ്ടി അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കുന്നുണ്ട്. എന്‍ജിഒകള്‍ വഴിയുള്ള ധനസമാഹരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ മുതല്‍ പെട്ടെന്ന് രാജ്യത്തിന്റെ പല മൂലകളിലായി ഉയര്‍ന്നുവന്ന അസഹിഷ്ണുതാ വിവാദം ഇതോടൊപ്പം കൂട്ടിവായിക്കപ്പെടണം. നിഷ്പക്ഷമെന്നും മികച്ച നിലവാരം പുലര്‍ത്തുന്നതെന്നും പ്രതീതി നല്‍കുന്ന മാധ്യമ ഇടപെടലുകളിലൂടെയാണ് അവര്‍ തങ്ങളുടെ അജണ്ട പ്രാവര്‍ത്തികമാക്കുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജുഡീഷ്യറിയെ ബ്ലാക്ക്മെയ്ല്‍ ചെയ്യുന്നതില്‍ വരെ എത്തിയതിന്റെ സൂചനയാണ് ചീഫ് ജസ്റ്റിസിനെതിരായ നീക്കം. അതിന്റെ ഭാഗമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ആസൂത്രിതമായി വാര്‍ത്ത പുറത്തുവന്നത്. ജുഡീഷ്യറിയെ ബ്ലാക്ക് മെയില്‍ ചെയ്തു വരുതിയിലാക്കാനുള്ള ശ്രമമാണിതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത് ഇതിനെ മുന്‍നിര്‍ത്തിയാണ്.
അഴിമുഖവും, ഡൂള്‍ന്യൂസും ബിജെപിക്കും നരേന്ദ്ര മോദിക്കും, സംഘപരിവാറിനുമെതിരെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ മിടുക്കരാണ്. ഇവരൊക്ക പ്രഖ്യാപിത ഹിന്ദു വിരോധികളാണ്. ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് രാജ്യത്ത് അസഹിഷ്ണുതാവാദവും, ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുമൊക്കെ പ്രചരിപ്പിച്ചത്.
janmabhumi
No comments:
Post a Comment