വഴിപാട്*
*വഴിപാട് എന്നതിൻ്റെ അർത്ഥം ആരാധന എന്നതാണ്* അല്ലാതെ സ്വകാര്യസിദ്ധിക്കായി ദേവന് കൈകൂലി കൊടുക്കുക എന്നതോ, മറ്റൊരുപോം വഴിയും ഇല്ലാതെ മനസ്സില്ലാമനസ്സോടെ എന്തെങ്കിലും കാട്ടികൂട്ടുക എന്ന അർത്ഥത്തിലോ അല്ല വഴിപാട് എന്ന പദത്തെ നാം മനസ്സിലാക്കേണ്ടത്, വഴിപാടിനെ കുറിച്ച് ഉപരിപ്ലവമായ ധാരണവെച്ച് പുലർത്തി വന്നതിൻ്റെ ഫലമായിട്ടായിരിക്കണം തെറ്റായരീതിയിൽ ഈ പദം പ്രയോഗിച്ചു വരുന്നത്. വഴിപാട് എന്നതിൻ്റെ അർത്ഥം ആരാധന എന്നുതന്നെയാണ് അതായത് *ഈശ്വര സന്നിധിയിൽ വെച്ചുനടത്തുന്ന ത്യാഗമല്ലാതെ മറ്റൊന്നുമല്ല.*
*" ത്യാഗൈ നൈകേനാമൃതത്വമാനശൂ" .. ത്യാഗം കൊണ്ടു മാത്രമേ അമൃതത്വം ലഭിക്കുക മോക്ഷ പ്രാപ്തിയണയുക, മോക്ഷ പ്രാപ്തിക്ക് ഈശ്വര സാക്ഷാതക്കരത്തിനുള്ള മാർഗ്ഗമാണ് ആരാധന.. അത് ത്യാഗപൂർണ്ണമായ അർപ്പണം കൊണ്ടായിരിക്കണം.* അവർക്കുള്ളത് *സർവസ്വവും മറ്റുളളവർക്കായി ഭഗവൽസന്നിധിയിൽ സമർപ്പിക്കുന്നതാണ് വഴിപാട്. "*
യോഗാവിഷ്ഠത്തിൽ പറയുന്നു സർവ്വം ത്യജിക്കുന്നവന് സർവ്വവും കൈവരുന്നു, വൈദികവും താന്ത്രികവും ആയ യജ്ഞങ്ങൾ മുതൽ സാധാരണ ഭക്തന്മാർ അനുഷ്ഠിക്കുന്ന ആരാധന വരെയുള്ള പ്രക്രിയയുടെ സ്വരൂപം ത്യഗമയമായ അർപ്പണമാകുന്നു.
ക്ഷേത്രാരാധനയിൽ പ്രമുഖമായ സ്ഥാനമണ് ഭക്തജനങ്ങൾ ആചരിച്ചു വരുന്ന വഴിപാടിനുള്ളത്. സാമ്പത്തിക വിഷമം അനുഭവിക്കുന്ന ക്ഷേത്രങ്ങളിൽ നിത്യനിദാനാദികളും മറ്റും നിർവഹിച്ചു വരുന്നത് ഭക്തന്മാരുടെ വഴിപാടുകൾ കൊണ്ടാണ്. ലൗകീകമായ കാര്യസിദ്ധിയെ കാംക്ഷിച്ചു കൊണ്ടാണല്ലോ മിക്കവാറും വഴിപാടുകൾ കഴിച്ചുവരുന്നത്. വഴിപാടിലൂടെ അത്യത്ഭുതകരമായ ഫലം ലഭിക്കുന്നതായി പലർക്കും അനുഭവവേദ്യമായിട്ടുള്ളതാണ്. ആധുനികലോകത്തിൽ ലഭ്യമാകുന്ന അനേകം ഉപാദികളെ ആശ്രയിച്ചിട്ടും തങ്ങളുടെ പ്രശ്നങ്ങൾ ചിലപ്പോൾ പരിഹാരമാകാറില്ല, ജീവിതത്തിൽ അഭിമുഖീകരിക്കുന്ന് അത്തരം സങ്കീർണ്ണമായ പ്രശ്നം പോലും ഒരു ഗ്രാമ ക്ഷേത്രത്തിൽ ഏറ്റവും ലളിതമായ വിളക്ക് മാല പുഷ്പാഞ്ജലി ഇവയിലൂടെ നിഷ്പ്രയാസം പരിഹരിക്കപ്പെടുന്നുണ്ട് എന്നത് പകൽ വെളിച്ചം പോലെ യാഥാർത്ഥ്യമാണ്. .
"ദേവാൻ ഭാവയതാനേന തേ ദേവാ ഭാവയന്തുവ: പരസ്പരം ഭാവയന്ത: ശ്രേയ: പരമവാപ്സ്യഥ"
ദേവന്റെ അനുഗ്രഹത്താൽ നമുക്ക് ലഭിക്കുന്ന ധന ധന്യാദികളിൽ ഒരംശം ആ ദേവന് തന്നെ ധനമായും പുഷ്പമായും , മറ്റും തിരികെ നല്കുക . അതുവഴി പൂജാദി കർമ്മങ്ങൾ പൂർവ്വാധികം ഭംഗിയാകുകയും അങ്ങനെ കൂടുതൽ ചൈതന്യവത്താകുകയും ഭക്തർ കൂടുതൽ കൂടുതൽ അഭിവൃദ്ധിയെ പ്രാപിക്കുകയും ചെയ്യും
*ഒരു വഴിപാട് നേർന്ന്, നിരന്തരം പ്രാ൪ത്ഥിച്ച് മനസ്സ് ഈശ്വരനിൽ തന്നെ കേന്ദ്രീകരിപ്പിക്കുന്നത് ആണ് ശരിയായ രീതി .* ഏതു
വഴിപാടുകൾ ആണെങ്കിലും *ഭക്തന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ശക്തിചൈതന്യം ഉണർത്തുക തന്നെയാണ് ലക്ഷ്യം.* സമർപ്പണ്ണ ബുദ്ധി വളർത്താനും ഇത് സഹായിക്കും
കാര്യങ്ങളുടെ നിർവിഘന പരിസമാപ്തിക്ക് , രോഗശാന്തിക്ക് ഉദ്യോഗ സമ്പാദനത്തിന്ന് എന്നിങ്ങനെ അഭിഷ്ട്സിദ്ധിക്കായി ഈ പ്രക്രിയയെ ആശ്രയിക്കാത്തവർ വിരളമാണ്.
*വഴിപാടുകൾ*
ഭക്തർ ക്ഷേത്രത്തിലെ പൂജകളിൽ പൂർണ്ണമായോ, ഭാഗീകമായോ പങ്കാളികൾ ആവുകയാണ് വഴിപാടുകൾ നടത്തുന്നതിലൂടെ ചെയ്യുന്നത്. വെറുതെ പ്രാർത്ഥിക്കുന്നതിൻ്റെ പത്തിരട്ടി ഫലം വഴിപാടുകൾ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നമുക്ക് ലഭിക്കും എന്നാണ് വിശ്വാസം.
*വഴിപാടുകളില്‍ മുഖ്യമായത് കാണിക്കയാണ്.* കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ കൊടിമരച്ചുവട്ടിലാണ് കാണിക്കയര്‍പ്പിക്കേണ്ടത്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്ലേക്കു കടക്കുന്ന വാതിലിന്റെ പടിയില്‍ കാണിക്കയര്‍പ്പിക്കണം.കാണിക് കയര്പ്പിക്കുന്നതിലൂടെ ഭക്തന്‍ ഭൗതിക ജീവിത മോഹം വെടിയുകയും അതിലൂടെ ദേവദര്‍ശനത്തിന് അനുമതി നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാണിക്ക കഴിഞ്ഞാല്‍ വിളക്ക് (എണ്ണ നല്‍കല്‍), മാല, പുഷ്പാഞ്ജലി (അര്‍ച്ചന), അഭിഷേകം, പായസം എന്നിവയാണ് പൊതുവേയുള്ള വഴിപാടുകള്‍.
എന്നാല്‍ ശിവന് പുറകില്‍ വിളക്കും ഭസ്മം, ജലം, ക്ഷീരം എന്നിവകൊണ്ടുള്ള ധാരയും പ്രത്യേക വഴിപാടുകളാണ്. ഗണപതിക്ക് ഒറ്റയപ്പവും മോദകവും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പാല്‍പ്പായസവും വിശിഷ്ട വഴിപാടുകളാണ്. ദേവിക്ക് കൂട്ടുപായസവും സുബ്രഹ്മണ്യന് പഞ്ചാമൃതവും വിശേഷാല്‍ വഴിപാടുകളാണ്. ശാസ്താവിന് നീരാജനം പ്രത്യേക വഴിപാടായി കഴിക്കുന്നു. മഹാവിഷ്ണുവിന് കളഭം, പാല് ഇവകൊണ്ടും മുരുകന് പഞ്ചാമൃതം, പനിനീര്‍ ഇവകൊണ്ടുമുള്ള ധാരയും വിശേഷമാണ് .
യഥാശക്തി വഴിപാട് എന്നാണു പ്രമാണം. അത് കാണിക്ക, വിളക്ക്, മാല തുടങ്ങിയവയില്‍ ഒതുങ്ങുന്നു. എന്നാല്‍ കാലദോഷമകറ്റുന്നതിനും മറ്റുമായി ജ്യോതിഷ പണ്ഡിതന്മാര്‍ വിശേഷാല്‍ വഴിപാടുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
*ഈശ്വരന് നമ്മളിൽ നിന്ന് യാതൊന്നും ആവശ്യമില്ല. നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ* നടത്തുന്നത്. *ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ വഴിപാടുകൾ നടത്തുന്നതാണ് ഏറ്റവും ഉത്തമം.* വെറുതെ ആഗ്രഹ പൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല .തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.
*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി പിന്തുടരുക. പുനർജനി ഒരു ആദ്ധ്യാത്മിക,സേവാ വാട്സപ്പ് കൂട്ടായ്മയാണ്*
00971521103311
No comments:
Post a Comment