Tuesday, April 16, 2019

'ശ്രീമദ് ഭഗവദ്ഗീത*
🙏🙏🙏🙏🕉🕉.'🙏🙏🙏🙏
*422-ാം ദിവസം*
*അദ്ധ്യായം: പന്ത്രണ്ട്*
*ഭക്തിയോഗം*

*ശ്ലോകം :  8.*



*മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ*    

*നിവശിഷ്യസി മയ്യേവ അത ഊർധ്വം ന സംശയഃ*

     മയിഏവ - എന്നിൽത്തന്നെ; മനഃ - മനസ്സിനെ; ആധത്സ്വ - നീ ഉറപ്പിക്കുക; മയി - എന്നിൽ; ബുദ്ധിം – ബുദ്ധിയെ; നിവേശയ  - ഊന്നുക; അത ഊർധ്വം - അതിനുശേഷം; മയി ഏവ - എന്നിൽത്തന്നെ; നിവസിഷ്യസി - നീ നിവസിക്കും; സംശയഃ ന - സംശയമില്ല.

    പരമദിവ്യോത്തമപുരുഷനായ എന്നിൽ മനസ്സുറപ്പിച്ച് ബുദ്ധിയെ വ്യാപരിപ്പിക്കുക. അപ്രകാരം നീ എല്ലായ്ക്കപ്പോഴും എന്നിൽത്തന്നെ വാഴും, സംശയമില്ല.

*ഭാവാർത്ഥം:*

    ശ്രീകൃഷ്ണ ഭഗവാന്റെ സേവനത്തിൽ ഭക്തിപൂർവ്വം മുഴുകിയിരിക്കുന്ന ഒരാൾക്ക് ഭഗവാനുമായി നേരിട്ടുള്ള ബന്ധമാണുള്ളത്. അതുകൊണ്ട് ആരംഭം മുതൽക്കേ അതീന്ദ്രിയമാണയാളുടെ നില എന്നതിനു സംശയമില്ല. ഭക്തൻ ജീവിക്കുന്നത് ഭൗതിക തലത്തിലല്ല, കൃഷ്ണണനിലാണ്. ഭഗവാന്റെ തിരുനാമത്തിനും ഭഗവാനും തമ്മിൽ വ്യത്യാസമില്ല. ഭക്തൻ, "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന മഹാ മന്ത്രമുച്ചരിക്കുമ്പോൾ ഭഗവാൻ കൃഷ്ണനും അദ്ദേഹത്തിന്റെ അന്തരംഗശക്തിയും ആ നാവിന്മേൽ നൃത്തമാടുകയാണ്. ഭക്തൻ കൃഷ്ണണനായി നൈവേദ്യമർപ്പിക്കുമ്പോൾ ഭഗവാൻ സ്വയം അതാസ്വദിക്കുന്നു; ആ ഉച്ചിഷ്ടം ഭക്ഷിച്ചിട്ട്, ഭക്തൻ കൃഷ്ണവത്കരിക്കപ്പെടുകയും ചെയ്യുന്നു. അത്തരം സേവനക്രിയയിലേർപ്പെടാത്തവർക്ക് ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് മനസ്സിലാവുകയില്ല. എങ്കിലും ഭഗവദ്ഗീതയും മറ്റു വൈദികസാഹിത്യങ്ങളും ശുപാർശചെയ്യുന്ന പ്രകിയയാണിത്.

No comments: