ഇന്ന് ഭാഗവതത്തിലെ കാളിയമർദ്ദന സ്വരൂപത്തിലാണ് കണ്ണന്റെ അലങ്കാരം.. അതി മനോഹരമായ നൃത്തചുവടോടെ ഉള്ള ആ ഭാവം ഹരേ ഹരേ.....
കാളിയമർദ്ദന ലീല നമ്മളെ സംബന്ധിച്ച് വളരെയധികം സ്മരിക്കേണ്ട ലീലയാണ്. കാളിയൻ എന്നത് നമ്മുടെ ദുഷിച്ച മനസ്സാണ്. മനസ്സിനെ ദുഷിപ്പിക്കാൻ തക്കതായ സമ്പാദ്യങ്ങൾ നമ്മൾ വിദ്യ, സമ്പത്ത്, പദവി, കുലം, സൌന്ദര്യം എന്നീ അഹങ്കാരത്തിലൂടെ നേടി.ഈ വിധ മനോ മാലിന്യങ്ങൾ കൊണ്ട് മഹത്തുക്കളുടെ സംഗമം കൊണ്ടും ഒരു ഫലവും ഇല്ല തന്നെ, കാളിയൻ ജ്ഞാനസ്വരൂപനായ ഗരുഡനെയാണല്ലോ അവഹേളിച്ചത്.എന്നാൽ പൂർവ്വാർജിത പുണ്യഫലമായി കാളിയൻ വൃന്ദാവനത്തിലെ യമുന എന്ന ഭക്തി സാഗരത്തിൽ എത്തിപ്പെട്ട പോലെ നമ്മൾ ഗുരുവായൂരിൽ എത്തിപ്പെടുന്നു. സ്വഭാവം കൊണ്ട് കാളിയൻ യമുനയെ വിഷമയമാക്കി തീർത്തു. നമ്മുടെ മനസ്സ് അഹങ്കരാദി മാലിന്യം നിറഞ്ഞാൽ ഗുരുവായൂരിൽ എത്തിയാലും ഗുരുവായൂരപ്പനെ അനുഭവിക്കാൻ സാധിക്കില്ല. എന്നാൽ ഗുരുവായൂരിൽ വസിച്ചതുകൊണ്ട് ക്രമേണ ഭഗവാൻ നമ്മുടെ മനസ്സിൽ നൃത്തം വെക്കുന്നു. തിരക്ക്, സമയക്രമം, കർക്കശ നിയമം ഇത്യാദികൾ കൊണ്ട് നമ്മുടെ ഓരോ അഹങ്കാരത്തെയും ചവിട്ടിമെതിക്കുന്നു അവസാനം പാകം വന്ന മനസ്സിൽ നമ്മൾ കാളിയൻ പ്രാർത്ഥിച്ച പോലെ അനുഗ്രഹിച്ചാലും നിഗ്രഹിച്ചാലും അവിടെത്തെ കൃപ എന്ന തലത്തിലേക്ക് നമ്മൾ താഴുമ്പോൾ കരുണാമയനായ കണ്ണൻ നമ്മളെ ഭഗവൽ അന്നുഭൂതിയുടെ ഉയർന്ന തലത്തിലേക്ക് പിടിച്ച് ഉയർത്തുന്നു.
ഇതിന് ഉദാഹരണങ്ങളായി പലരും ഉണ്ട് ഗുരുവായൂരിൽ ... ആഞ്ഞം തിരുമേനി, കേശവൻ എന്ന ആന, ചൈമ്പൈ ഭാഗവതർ, പൂന്താനം, മേൽപ്പത്തൂർ ഇവരൊക്കെ ഇത്തരത്തിൽ ഭക്തോത്തമനായവരാണ്. ഹരേ ഹരേ.... ഭഗവാനിൽ നമ്മൾക്കും മടികൂടാതെ ആശ്രയിക്കാം... വിളിക്കൂ ഗുരുവായൂരപ്പാ.
sudhir chulliyil.
No comments:
Post a Comment