Sunday, September 15, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  178
ഒരു ഗൃഹസ്ഥ സ്ത്രീ, അവരുടെ വീട്ടില് ആ അമ്മയും  അവരുടെ അനിയനും ഭർത്താവും ഉണ്ട്. അപ്പൊ ഈ അനിയൻ എവിടെയോ കുറച്ച് വേദാന്തം ഒക്കെ കേട്ടപ്പോൾ അയാൾക്ക് സന്യാസിയാവണം എന്ന് ആഗ്രഹം. അപ്പൊ അയാൾ ചേച്ചിയോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുണൂ ഞാൻ സന്യാസി ആവാൻ പോണൂട്ടൊ ചേച്ചീ, അപ്പൊ ചേച്ചിക്ക് വലിയ വിഷമം ഈ അനിയൻ ഇങ്ങനെ സന്യാസി ആയിപ്പോയാലോ? കുടുംബം എന്താവും? അപ്പൊ അവര് കുറെ ഉപദേശിച്ചു. എത്ര ഉപദേശിച്ചാലും ഞാൻ അടുത്ത മാസം സന്യാസി ആവാൻ പോവാണ്. ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കാ. അടുത്ത മാസം ഞാൻ സന്യാസം സ്വീകരിക്കാൻ പോവാണ് . അപ്പൊ ഭർത്താ വ് വന്നപ്പോൾ ഭർത്താവിനോടു പറഞ്ഞു ദാ എന്റെ അനിയൻ പറയുണൂ അയാള് സന്യാസി ആവാൻ പോവാണത്രേ ഒന്നു ഉപദേശിക്കൂ. ഭർത്താവ് കുറച്ച് വിവരവും പക്വതയും ഉള്ള ആളാണ് ഭർത്താവ് പറഞ്ഞു പേടിക്കണ്ട അങ്ങിനെ ഒന്നും അയാള് സന്യാസി ഒന്നും ആവില്ല എന്നു പറഞ്ഞു. അപ്പൊ ഈ സ്ത്രീക്ക് വലിയ വിഷമം. അടുത്ത ദിവസവും പറഞ്ഞു നിങ്ങൾ ഒന്ന് എന്റെ അനുജനെ ഉപദേശിക്കൂ അയാൾ സന്യാസി ആവാൻ പോണു എന്നു പറഞ്ഞു. ഭർത്താവ് പറഞ്ഞു ഞാൻ പറഞ്ഞില്ലേ പേടിക്കണ്ട അവൻ സന്യാസി ആവില്ല. അപ്പൊ ഈ സ്ത്രീക്ക് വിഷമമായി . എന്റെ അനിയനായത് കൊണ്ട് നിങ്ങൾക്ക് യാതൊരു പാശവും അവനോടില്ല അതുകൊണ്ടാണ് അവനെ ഉപദേശിക്കാത്തത് . അങ്ങനെ ഒന്നും അല്ല സന്യാസി ആവില്ല അവൻ .അടുത്ത ദിവസം ഭർത്താവ് കുളത്തിൽ പോയി കുളിച്ചിട്ട് വരാണ്. ഈറൻ തോർത്തോടെ കുളിച്ചിട്ട് വരുമ്പോൾ ഭാര്യ കരഞ്ഞു കൊണ്ടു പറഞ്ഞു നിങ്ങൾക്ക് എന്നോടും സ്നേഹമില്ല എന്റെ അനുജനോടും സ്നേഹമില്ല . അവൻ നാളെ സന്യസിക്കാൻ പോണൂ എന്ന് പറയുണൂ നിങ്ങള് അവരോട് ഒരു വാക്ക് മിണ്ടിയിട്ടില്ലല്ലോ. ഭർത്താവും അതേ ദേഷ്യത്തോടെ പറഞ്ഞു തന്നോടു ഞാൻ പറഞ്ഞില്ലേ അവൻ സന്യാസി ആവില്ല എന്ന് . സന്യാസി ആവണ വര് ഇങ്ങനെ അടുത്ത ആഴ്ച, അടുത്ത മാസം എന്നൊന്നും പറഞ്ഞു കൊണ്ടിരിക്കില്ല. അങ്ങനെ ഒന്നും സന്യാസി ആവാൻ പറ്റില്ല. അപ്പൊ ഭാര്യക്ക് ദേഷ്യം വന്നു ഭർത്താവിനോട് ചോദിച്ചു   അങ്ങിനെ ഒന്നും ആവാൻ പറ്റില്ല എന്ന് നിങ്ങൾ അറിവുള്ള മാതിരി പറയുന്നു പിന്നെ എങ്ങിനെ ആവാ എന്ന് ചോദിച്ചു. അദ്ദേഹം ഉടുത്തിരിക്കുന്ന തോർ ത്ത് എടുത്തിട്ട് ഒരു കുട കുടഞ്ഞ് ദാ ഇങ്ങനെ എന്നു പറഞ്ഞ് ഇറങ്ങി നടന്നു. തിരിഞ്ഞു നോക്കാതെ നടന്നു എന്നാണ്. ചിലർക്ക് അതിനുള്ള യോഗം ഉണ്ടാവും. ഇടിവെട്ടണ പോലെ ആ വൈരാഗ്യം വരും അതോടെ കഴിഞ്ഞു . ഒന്നിനോടും ആസക്തി ഇല്ലാത്ത സ്ഥിതി ചിലപ്പൊ വന്നു പോകും. അത് അപൂർവ്വം
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: