Friday, September 13, 2019

രസകരമാണ് മനുഷ്യമനസ്സിന്റെ വികൃതികൾ. ആഗ്രഹങ്ങൾ പൂർത്തീകരിക്കുമ്പോൾ മനസ്സ് തൃപ്തിയടയുന്നു. എന്നാൽ എന്തു തന്നെ വന്നാലും ആഗ്രഹം പൂർത്തീകരിയ്ക്കപ്പെടും എന്ന വിശ്വാസം ഉള്ളിലുണ്ടായാലും സംതൃപതിയുണ്ടാകുന്നു. ഇനി ആഗ്രഹം ഉടനെ സാധിച്ചാലും ഇല്ലെങ്കിലും ഒരിയ്ക്കലും സാധിച്ചില്ലെങ്കിലും സംതൃപ്തിയുണ്ടാക്കുന്ന മനോഭാവം വളർത്തിയെടുക്കണം. ഇങ്ങനെ സ്വന്തം ആഗ്രഹങ്ങളെ സാക്ഷീ ഭാവത്തോടെ നിരീക്ഷിച്ച് തിരിച്ചറിയുക. ഇതാണ് സ്ഥിതപ്രജ്ഞാവസ്ഥ. ഇതിന് നിത്യ സാധന നിങ്ങളെ സഹായിയ്ക്കും - ശ്രീ ശ്രീ

No comments: