ഞാൻ പരിവർത്തനപ്പെട്ടാൽ മറ്റുള്ളവരും പരിവർത്തനപ്പെടും.🌹*
🌷പല സ്വഭാവസംസ്കാരങ്ങളുള്ള വ്യക്തികളുമായി ഇടപഴകുവാൻ ആത്മീയ ശക്തിയുടെ ആവശ്യം ഉണ്ട്. ഓഫീസിലും വ്യക്തി ജീവിതത്തിലും സംസാരരീതി, വസ്ത്രധാരണം ഇവയിലൊക്കെ ശ്രദ്ധിക്കാറുണ്ട്. അതിനേക്കാളുപരിയായി മൂല്യങ്ങളും വിവേകബുദ്ധിയും പ്രായോഗിക തലത്തിൽ പ്രയോഗിക്കുന്നതും പ്രാധാന്യം അർഹിക്കുന്നു.🌷
🌺ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യുമ്പോൾ എന്തൊക്കെ ചർച്ച ചെയ്യണം, എന്തൊക്കെ ആണ് പരാതികൾ, പ്രസന്റേഷൻ എങ്ങനെ ആവണം തുടങ്ങി ബാഹ്യമായ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ആന്തരീക വ്യക്തിത്വത്തിലും ശ്രദ്ധ വേണം. എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ പ്രവർത്തനരീതിയും സംസ്കാരവുമൊക്കെ എന്നിൽ നിന്നും വ്യത്യസ്തമായിരുന്നിട്ടു കൂടി അതെല്ലാം മനസ്സിലാക്കി അവരെ സ്നേഹിക്കുവാനും ശുഭഭാവന വച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും സാധിക്കാറുണ്ടോ.🌺
🇲🇰എപ്പോഴും എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിഞ്ഞു എന്ന് വരില്ല. എന്നാലും നമ്മിലുള്ള ആത്മീയ ശക്തികൾ(തിരിച്ചറിയുന്നതിന്റെ ശക്തി, തീരുമാനം എടുക്കുന്നതിനുള്ള ശക്തി, അഡ്ജസ്റ്റ് പവർ,റെസ്പെക്ട്) ഇവ വർദ്ധിപ്പിച്ചു കൊണ്ട് ഇരുന്നാൽ ബന്ധങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും.🇲🇰
*🧘🏻♂ഇതിനായി മെഡിറ്റേഷൻ ദിനചര്യയുടെ ഭാഗം ആക്കുക.
asha latha
No comments:
Post a Comment