♾♾♾♾🙏🏻🚩🙏🏻♾♾♾♾
*🚩🏹മുത്തശ്ശിരാമായണം*🏹🚩
*💥നന്ദികേട് കാണിക്കരുത്*💥
*മഴക്കാലം തുടങ്ങാറായി. ഈ സമയത്താണ് ഋഷിമാർ ചാതുർമാസ്യവ്രതമനുഷ്ഠിക്കാറു. കാലാവസ്ഥ പ്രതികൂലമായതുകൊണ്ട് അതുകഴിഞ്ഞ് സീതാന്വേഷണം തുടരാമെന്ന് അവർ നിശ്ചയിച്ചു.*
*കിഷ്കിന്ധാ രാജധാനിയിൽ സർവ്വവിധസുഖങ്ങളും അനുഭവിച്ച് സുഗ്രീവൻ കഴിഞ്ഞുകൂടി. ഇത്രയുംനാൾ അനുഭവിച്ച ക്ലേശങ്ങൾ മാറിയ സമയമല്ലേ. സുഗ്രീവൻ ശരിക്കുംസുഖസൗകര്യങ്ങളനുഭവിച്ചു. അലസനുമായി. രാജ്യഭരണത്തിൽ ശ്രദ്ധ കുറഞ്ഞു.രാമനു കൊടുത്ത വാക്കും മറന്നു പോയി.*
*സുഗ്രീവൻ സീതാന്വേഷണം തുടരാത്തതിൽ ലഷ്മണനു അതൃപ്തിയായി. വാക്കു പാലിക്കാത്ത സുഗ്രീവനെ പോയിക്കാണാൻ ലഷ്മണൻ ആഗ്രഹിച്ചു. രാമന്റെ അനുവാദത്തോടെ സുഗ്രീവനെ കാണാൻ ലഷ്മണൻ പുറപ്പെട്ടു. ലഷ്മണന്റെ ദേഷ്യത്തോടെയുള്ള വരവറിഞ്ഞ ഹനുമാന് കാര്യം പന്തിയല്ലെന്ന് മനസ്സിലായി.*
*ഹനുമാൻ ഓടിച്ചെന്ന് സുഗ്രീവനെ വിവരമറിയിച്ചു. ലക്ഷ്മണൻ വലിയ കോപത്തോടെ വരുന്നുണ്ട്. ആ കോപത്തെ തടുക്കാൻ നമുക്കാവില്ല. അങ്ങ് കൊടുത്ത വാക്ക് മറന്നുപോയിരിക്കുന്നു. വേഗം ചെന്ന് ക്ഷമ ചോദിക്കുക. വാക്കുപാലിക്കുക. ഹനുമാൻ പറഞ്ഞതുകേട്ട് സുഗ്രീവൻ ഉടൻ സീതാന്വേഷണത്തിനുള്ള ഏർപ്പാട് ചെയ്തു.*
*അപ്പോഴേക്കും ലക്ഷ്മണൻ അവിടെയെത്തിയിരുന്നു. സുഗ്രീവൻ തന്റെ തെറ്റുകൾക്കെല്ലാം ക്ഷമചോദിച്ചു. ലഷ്മണന്റെ കോപം തണുത്തു. പതിനായിരക്കണക്കിന് വന്നുകൂടിയ വാനരന്മാരോട് കൽപ്പിച്ചു. ഉടൻ സീതാദേവിയെ തിരഞ്ഞ് നാനാ ദിക്കുകളിലേക്കും വാനരന്മാർ കുതിച്ചുപായുക. ഈ സന്ദേശംലംഘിക്കുന്നവന് മരണമാണ് കുറഞ്ഞ ശിക്ഷ. ഒരു പക്ഷത്തിനുള്ളിൽ സീതാദേവിയെ കുറിച്ചുള്ള അന്വേഷണം എന്നെ അറിയിക്കണം. അല്ലാത്തവരെ ജീവിക്കാൻ അനുവദിക്കുന്നതല്ല. ഉടൻ പുറപ്പെടുക.' ഇതായിരുന്നു സുഗ്രീവന്റെ കൽപ്പന.*
*സുഗ്രീവകൽപ്പന കേട്ട് ലക്ഷ്മണൻ സന്തുഷ്ടനായി. സുഗ്രീവൻ താമസിയാതെ രാമസന്നിധിയിലെത്തി. തനിക്ക് പറ്റിയ വീഴ്ച ഏറ്റുപറഞ്ഞു. ഭൂമി മുഴുവനും സീതയെ തിരയാനായി കപിവീരൻമാരെ ഏർപ്പെടുത്തിയ വിവരവും രാമനെ അറിയിച്ചു. കൃപാലുവായ രാമൻ സുഗ്രീവനെ അനുമോദിക്കുകയും ചെയ്തു.*
*നീലൻ,ഗജൻ, ഗവയൻ, മയിന്തൻ, കേസരി, മഹാബലി, വിവിദൻ, വീരൻശരഭൻ, ശൂരൻ, സുമുഖൻ, ദുർമുഖൻ വലീമുഖൻ, താരൻ, നളൻ, അംഗദൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വീരന്മാർ സീതാന്വേഷണത്തിനായി പുറപ്പെട്ടു.*
*തുടരും*
*🔥©ശ്രീകൃഷ്ണാമൃതം*🔥

No comments:
Post a Comment