Saturday, October 12, 2019

[12/10, 17:05] Reghu SANATHANA: *⚜ഗായത്രീ രൂപമായ ബ്രഹ്മത്തിന്റെ മഹത്വം⚜*
🎀▪▪▪▪▪🙏▪▪▪▪▪🎀
സോമയാഗത്തില്‍ സോമത്തെ കൊണ്ടുവരാന്‍ ദേവന്മാര്‍ക്ക് ഗായത്രി കൊണ്ടാണ് സാധിച്ചത്. ജഗതി, ത്രിഷ്ടുപ് എന്നിവയ്ക്ക് സോമന്റെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. അവ പാതി വഴിക്ക് മടങ്ങി. അതിനാല്‍ ഇപ്പോഴും സോമത്തെ കൊണ്ടുവരാന്‍ ഗായത്രി ഛന്ദസ്സിലുള്ള ഋക്കുകളാണ് പ്രയോഗിക്കുന്നത്.ബ്രഹ്മവിദ്യയുടെ മഹത്വവും ഫലവും വളരെയേറെ ആയതിനാല്‍ മറ്റൊരു തരത്തില്‍ പറയാന്‍ വേണ്ടി ഗായത്രിയുടെ രൂപത്തിലുള്ള ബ്രഹ്മോപാസനയെ പറ്റി വിവരിക്കുന്നു.സ്ഥാവരവും ജംഗമവുമായി ഈ കാണുന്ന ജഗത്തു മുഴുവന്‍ ഗായത്രിയാകുന്നു. ഗായത്രി എന്നത് വാക്കാണ്. ഈ വാക്ക് തന്നെയാണ് എല്ലാ ഭൂതങ്ങളേയും ഗാനം ചെയ്യുന്നതും ത്രാണനം ചെയ്യുന്നതും.ബ്രഹ്മം എന്നത് അറിയാന്‍ വളരെ വിഷമമേറിയതായതിനാല്‍ പലവിധത്തില്‍ വിവരിക്കേണ്ടി വരും. ഗായത്രി 24 അക്ഷരങ്ങള്‍ അടങ്ങിയ ഒരു വൈദിക ഛന്ദസ്സാണ്.  അതിന് യജ്ഞത്തില്‍ വളരെ പ്രാധാന്യമുണ്ട്.

 സോമയാഗത്തില്‍ സോമത്തെ കൊണ്ടുവരാന്‍ ദേവന്മാര്‍ക്ക് ഗായത്രി കൊണ്ടാണ് സാധിച്ചത്. ജഗതി, ത്രിഷ്ടുപ് എന്നിവയ്ക്ക്  സോമന്റെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. അവ പാതി വഴിക്ക് മടങ്ങി. അതിനാല്‍ ഇപ്പോഴും സോമത്തെ കൊണ്ടുവരാന്‍ ഗായത്രി ഛന്ദസ്സിലുള്ള ഋക്കുകളാണ് പ്രയോഗിക്കുന്നത്. ഉഷ്ണിക്, അനുഷ്ടുപ്, ബൃഹതി തുടങ്ങി കൂടുതല്‍ അക്ഷരങ്ങളുള്ള ഛന്ദസ്സുകളിലും ഗായത്രിയുടെ അക്ഷര സംഖ്യ അടങ്ങിയിരിക്കുന്നതിനാല്‍ ഗായത്രി അവയിലും വ്യാപിച്ചിരിക്കുന്നു. ഛന്ദസ്സുകളില്‍ ഞാന്‍ ഗായത്രിയാണെന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നു. ഗായത്രിയുടെ പ്രാധാന്യം വ്യക്തമാക്കി ആ രൂപത്തില്‍ ബ്രഹ്മത്തെ ഉപാസിക്കാന്‍ പറയുന്നു.

ഈ ലോകത്തിലെ എല്ലാം ഗായത്രിയാണ് എന്ന് പറയുമ്പോള്‍ അത് ഛന്ദസ്സ് ആകാന്‍ തരമില്ല. ഛന്ദസ്സിന് കാരണഭൂതമായ വാക്കാണ് ഗായത്രി എന്ന് ലക്ഷ്യമാക്കുന്നത്. വാക്ക് കൊണ്ട് എല്ലാ ഭൂതങ്ങളേയും പറയുകയും ഭയത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. ഗാനം ചെയ്യുകയും ത്രാണനം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഗായത്രി. ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നത് ഗായത്രി എന്ന് പറയാറുണ്ട്.

(ഈ ഗായത്രി എന്ന് പറയുന്നത് ഈ പൃഥ്വി തന്നെയാണ്. എന്തെന്നാല്‍ ഈ പൃഥ്വിയിലാണല്ലോ എല്ലാ ഭൂതങ്ങളും പ്രതിഷ്ഠിതമായിരിക്കുന്നത്. ഇതിനെ അതിശയിക്കുന്ന മറ്റൊന്നുമില്ല. ഗായത്രിയെ പോലെ പൃഥ്വിവിയും ഭൂത ജാലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ രണ്ടും ഒന്ന്.)

 ഗായത്രി ഭൂതങ്ങളെ ത്രാണനം ചെയ്യുന്നു. ചരാചരങ്ങളായ അവ ഭൂമിയിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത്. പൃഥ്വി എന്ന് പറയുന്നത് പുരുഷന്‍ ജീവിച്ചിരിക്കുമ്പോഴുള്ള ഈ ശരീരം തന്നെയാണ്. എന്തെന്നാല്‍ ഇവയില്‍ ഈ പ്രാണങ്ങള്‍ പ്രതിഷ്ഠിതങ്ങളാണ്. അവ ഇതിനെ അതിശയിക്കുന്നില്ല. പൃഥ്വിയായ ഗായത്രി ഈ ശരീരമാണ് . ശരീരത്തില്‍ ഭൂമിയുടെ അംശം കൂടുതല്‍ ഉള്ളതിനാല്‍ ശരീരം പൃഥ്വിയാണ്. ഈ ശരീരത്തിലാണ് പ്രാണങ്ങള്‍ കുടികൊള്ളുന്നത് എന്നതിനാല്‍ ഇത് ഗായത്രിയാണ്. പ്രാണങ്ങള്‍ ശരീരത്തെ അതിക്രമിക്കുന്നില്ല.

 പുരുഷന്റെ ശരീരം ഉള്ളിലെ ഹൃദയമാണ്. എന്തെന്നാല്‍ ഇതില്‍ ഈ പ്രാണങ്ങള്‍ പ്രതിഷ്ഠിതമാണ്. ഒന്നും ഇതിനെ അതിശയിക്കുന്നില്ല. ശരീരം പോലെ ഹൃദയവും ഗായത്രിയാണെന്ന് കല്‍പ്പിക്കുന്നു. ഭൂതസംബന്ധമായ  പ്രാണങ്ങള്‍ ഇരിക്കുന്നതിനാലാണ് ഹൃദയത്തെ ഗായത്രി എന്ന് വിശേഷിപ്പിച്ചത്.

 ഈ ഗായത്രി നാല് പാദങ്ങളോട് കൂടിയതും ആറ് വിധത്തിലുള്ളതുമാണ്. അത് ഋക്കിനാല്‍ പ്രകാശിക്കപ്പെട്ടിരിക്കുന്നു. ഭൂതങ്ങള്‍, പൃഥ്വി, ശരീരം ഹൃദയം എന്നിവയാണ് ഗായത്രിയുടെ നാല് പാദങ്ങള്‍. വാക്ക്, ഭൂതം, പൃഥ്വി, ശരീരം, ഹൃദയം, പ്രാണന്‍ എന്നിങ്ങനെ ആറ് വിധത്തിലാണ് ഗായത്രി. ഉപാസനാ സൗകര്യത്തിനാണ് ഈ വിവരണം.

നാല് പാദങ്ങളെന്നും ആറ് വിധത്തിലെന്നും പറഞ്ഞത് ഗായത്രീ രൂപമായ ബ്രഹ്മത്തിന്റെ മഹത്ത്വമാണ്. പുരുഷന്‍ വാസ്തവത്തില്‍ ഇതിനേക്കാള്‍ എത്രയോ മഹത്തരനാണ്. ആ പുരുഷന്റെ നാലിലൊന്നു ഭാഗം മാത്രമാണ് ഇക്കാണുന്ന  എല്ലാ ജീവജാലങ്ങളും. മൂന്ന് ഭാഗങ്ങള്‍ അമൃത സ്വരൂപമായി പ്രകാശമാനമായി നിലകൊള്ളുന്നു. പാദകല്‍പ്പന അതിന്റെ ഗാംഭീര്യത്തേയും വലുപ്പത്തേയും അറിയാന്‍ വേണ്ടിയാണ്. അനന്തവും അപാരവും ആയ ബ്രഹ്മത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ പ്രപഞ്ചമാകുന്നുള്ളൂ. ബ്രഹ്മമെന്ന് പറഞ്ഞത് ശരീരത്തിന്നു പുറത്തെ ആകാശമാണ്. അത് പുരുഷന്റെ ഉള്ളിലെ ആകാശമാണ്. അത് ഹൃദയാകാശമാണ്. ഇങ്ങനെയുള്ള ഈ ബ്രഹ്മം പൂര്‍ണ്ണവും മാറ്റങ്ങളില്ലാത്തതും നാശമില്ലാത്തതുമാണ്.

ബ്രഹ്മത്തെ ഇപ്രകാരം ഉപാസിക്കുന്നയാള്‍ പൂര്‍ണ്ണവും അനശ്വരവുമായ ഐശ്വര്യത്തെ നേടും. ഗായത്രീ രൂപത്തില്‍ പറഞ്ഞ ബ്രഹ്മത്തെ ഹൃദയാകാശത്തില്‍ ധ്യാനിക്കാന്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു. ആകാശം ഒന്നേയുള്ളൂവെങ്കിലും നമ്മുടെ അനുഭവമനുസരിച്ച്  മൂന്നായി തിരിച്ചിരിക്കുന്നു. ജാഗ്രത്തില്‍ പുറത്ത്, സ്വപ്‌നത്തില്‍ ഉള്ളില്‍ സുഷുപ്തിയില്‍ ഹൃദയാകാശത്ത്. ഇവിടെ മനസ്സിനെ ഏകാഗ്രമാക്കണം. ബ്രഹ്മം എല്ലായിടത്തുമുണ്ടെന്ന് കാണിക്കാനാണ് പൂര്‍ണ്ണമെന്ന് പറഞ്ഞത്. മുഖ്യഫലം ബ്രഹ്മപ്രാപ്തിയാണ്. ഐശ്വര്യ ലാഭം അത്ര പ്രധാന ഫലമല്ല.
➖➖➖➖➖➖➖➖➖➖➖➖
*"വിശ്വചൈതന്യ സാരസ്വരൂപിണി! ശാശ്വത പ്രേമമാധുരീ വർഷിണി! വശ്യസൗന്ദര്യ കാരുണി ശ്രീനിധേ! വള്ളിയാനിക്കാട്ടമ്മേ നമോസ്തുതേ!"*
➖➖➖➖➖➖➖➖➖➖➖➖
 *ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത്‌ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:*

 *🔱🔥വള്ളിയാനിക്കാട്ടമ്മ🔥🔱*
▪▪▪▪▪▪▪▪▪▪▪
[12/10, 17:06] Reghu SANATHANA: 🌻🌹🌹🌹🌹🌹🌹🌹🌹🌹🌹🌻
*തന്തവോ പ്യായതാ നിത്യം*
*തനവോ ബഹുലാഃ സമാഃ I*
*ബഹൂന്‍* *ബഹുത്വാദായാസാന്‍ സഹന്തീത്യുപമാ സതാം II*
▫▫▫▫▫▫▫▫▫▫▫
*നീളമുള്ളവയും, ചെറിയവയും, സമമായുള്ളതുമായ നൂലുകളാണെങ്കിലും അവയെ അനേകം എണ്ണം കൂട്ടിയിണക്കിയാല്‍ ബലവും വലിയ കാര്യങ്ങള്‍ക്കും ഉപകരിക്കും. അതുപോലെ സജ്ജനങ്ങള്‍ പലരും ഒത്തുചേര്‍ന്നാല്‍ വലിയ കാര്യങ്ങള്‍ സാധിക്കാം.*_

🌻🌹🌹🌹🌹🌹🌹🌹🌹🌹🌹🌻
[12/10, 17:06] Reghu SANATHANA: ക്ഷേത്ര ഐതിഹ്യങ്ങൾ:-

-17- ഇരമല്ലിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം :-

         സ്വാമിയേ ശരണമയ്യപ്പാ !!

പുരാതന പ്രസിദ്ധമായ ഈ ക്ഷേത്രം അലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ പഞ്ചായത്തിൽ കിഴക്ക് ദർശനമായി നിലകൊള്ളുന്നു.ചെങ്ങന്നൂരിൽ നിന്ന് 8 കിലോമീറ്ററോളം വടക്ക് പടിഞ്ഞാറ് മാറി തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിന്റെ 2 കി.മി അകലത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തെ സംബന്ധിക്കുന്ന ചരിത്രരേഖകളൊന്നും ലഭ്യമല്ലായെങ്കിലും പ്രചാരത്തിലുള്ള കഥ ഇപ്രകാരമാണ്.

മൺപാത്രങ്ങൾ നിർമ്മിക്കുന്ന കുലാലന്മാർ (കുശവർ) മാത്രം വസിച്ചിരുന്ന ഒരു ഗ്രാമം തമിഴ്നാട്ടിൽ ഉണ്ടായിരുന്നു. അതിൽപ്പെട്ട സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിന് അവിടുത്തെ നാടുവാഴി ആഗ്രഹിച്ചു.ഈ ബന്ധത്തെ ഇഷ്ടപ്പെടാതിരുന്ന പെൺകുട്ടി ഒരു നാൾ ആലയിലെ തീയ്ക്കുള്ളിൽ ചാടി വെന്തുമരിച്ചു രാജാവിന്റെ ആഗ്രഹത്തിന് ആത്മഹത്യയിലൂടെ മറുപടി നൽകിയ പെൺകുട്ടിയുടെ നടപടിയ്ക്ക് പ്രതികാരം ചെയ്യുന്നതിന് രാജാവ് തയ്യാറാകുമെന്ന് ഭയന്ന് പ്രസ്തുത സമുദായക്കാർ തങ്ങളുടെ കുല പരദേവതയായ ശാസ്താവിഗ്രഹവുമായി നാടുവിട്ടു.

യാത്രാമദ്ധ്യേ ഇരമല്ലിക്കരയിൽ എത്തിച്ചേർന്ന് വാസം ഉറപ്പിച്ചു.പരദേശികളുടെ കയ്യിലുള്ള ചൈതന്യവത്തായ ശാസ്താവിഗ്രഹത്തെ കുറിച്ച് നാട്ടിൽ അറിഞ്ഞു തുടങ്ങി. ആ ദേശത്തെ പ്രമുഖ നായർ തറവാട്ടുകാരനായ പഴമ്പള്ളി ,ആറ്റുപുറത്ത് ഇല്ലക്കാർ ,ഉടൽക്കര ,കാളീയ്ക്കൽ ,തെക്കെവീട്ടുകാർ, കൊക്കാപ്പള്ളി ,കുമ്പഴ എന്നിവർ ചേർന്ന് ക്ഷേത്രം പണിത് പ്രസ്തുത വിഗ്രഹം അവിടെ പ്രതിഷ്ഠ നടത്തിച്ചു.കാലാന്തരത്തിൽ വിഗ്രഹത്തിന് കേട് സംഭവിച്ചതിനാൽ 35 വർഷങ്ങൾക്ക് മുൻപ് പഴയ വിഗ്രഹത്തിന്റെ സ്ഥാനത്ത് പഞ്ചലോഹ നിർമ്മിത വിഗ്രഹം പ്രതിഷ്ഠിച്ച് കലശമാടി. കുലാല സമുദായക്കാരിൽ നിന്ന് ക്ഷേത്രഭരണം എൻ .എസ്സ് .എസ്സ് കരയോഗക്കാരിൽ എത്തുകയും പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനത്തിലാവുകയും ചെയ്തു. താന്ത്രികകർമ്മങ്ങൾ കുഴിയ്ക്കാട്ടു ഇല്ലക്കാർ നടത്തുന്നു. ബുധൻ ,ശനി ദിവസങ്ങളിൽ പ്രാധാന്യത്തോടെ വഴിപാടുകൾ നടത്തുന്നു. സന്നിധിയിൽ മണ്ഡലച്ചിറപ്പും മകരവിളക്കും വിശേഷമായി ആഘോഷിക്കുന്നു. മകരത്തിലെ ഉത്രം നാളിൽ ആറാട്ട് നടത്തുന്നതിന് 10 ദിവസം മുൻപ് ചെമ്പധ്വജത്തിൽ കൊടിയേറ്റി ഉത്സവാഘോഷത്തിന് തുടക്കം കുറിക്കുന്നു. മീനഭരണിയ്ക്ക് ഭഗവതിക്ക് കളമെഴുത്തു പാട്ടും പൂജയും നടത്തി വരുന്നു. ചതുരാകൃതിയിൽ പണിത ശ്രീകോവിൽ ,വലിയമ്പലം ,ബലിക്കൽ പുര ,ചെമ്പ്ധ്വജം ,ആനപ്പന്തൽ തുടങ്ങിയ ക്ഷേത്രഭാഗങ്ങളും അവിടെ ഉണ്ട്. ഭഗവതി ,ശിവൻ ,രക്ഷസ്സ് എന്നീ ഉപദേവ പ്രതിഷ്ഠകളും ഉണ്ട്. ആറു നാഴിപ്പായസം ,എള്ള് പായസം ,നീ രാജനം തുടങ്ങി ശനി പ്രീതിയ്ക്കായുള്ള പ്രധാന വഴിപാടുകളെല്ലാം നടത്തുന്നു.

(അടുത്ത ആഴ്ച മറ്റൊരു ശാസ്താ ക്ഷേത്ര ചരിത്രവുമായി )

    പി . എം . എൻ . നമ്പൂതിരി .
[12/10, 17:06] Reghu SANATHANA: *ഭാഗവതം നിത്യപാരായണം 27*

*ഭഗവാന്റെ അവതാര വര്‍ണ്ണന*



യേഷ‍ാം സ ഏവ ഭഗവാന്‍ ദയയേദനന്ത
സര്‍വാത്മനാ ശ്രിതപദോ യദി നിര്‍വ്യളീകം
തേ ദുസ്തരാമതിതരന്തി ച ദേവമായ‍ാം
നൈഷ‍ാം മമാഹമിതി ധീഃ ശ്വസൃഗാലഭക്ഷ്യേ (2-7-42)

സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുതുടര്‍ന്നു:
മനുഷ്യലോകത്തില്‍ ഭഗവാന്‍ എടുത്തിട്ടുളള അവതാരങ്ങളെപ്പറ്റി ഞാന്‍ ചുരുക്കത്തില്‍ വിവരിച്ചു തര‍ാം.ഹിരണ്യാക്ഷന്റെ ദുശ്ശക്തിയെ വെല്ലാന്‍ ഒരു പന്നിയായി അവതരിച്ച്‌, താഴ്ന്നുപോയ ഭൂമിയെ ഭഗവാന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ലോകത്തിന്റെ ദുഃഖശാന്തിക്കായി പലപ്പോഴുമായി ഭഗവാനവതരിച്ചു.
കപിലമുനിയായിവന്നു്‌ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതന്നു. ദത്താത്രേയനായി വന്നു്‌ പല രാജാക്കന്‍മാര്‍ക്കും ഈശ്വരസാക്ഷാത്ക്കാരത്തിനു വേണ്ട ഉപദേശങ്ങള്‍ നല്‍കി. ഞാന്‍ തപസ്സിലായിരുന്നുപ്പോള്‍ ലോകം മറഞ്ഞു പോയ സത്യതത്വങ്ങളെ സനത്കുമാരന്മ‍ാരുടെ രൂപത്തില്‍ വന്നു പ്രഖ്യാപിച്ചു. നരനായും നാരായണനായും വന്നു്‌ സന്യാസവൃത്തിയുടെ പരമോന്നതി എന്തെന്നും കാമക്രോധങ്ങളെ ജയിക്കുന്നതെങ്ങിനെയന്നും വെളിപ്പെടുത്തി. അദ്ദേഹം ധ്രുവനെ അനുഗ്രഹിച്ചു. ഭൂമിക്കടിയിലെ നിധിയെടുക്കാന്‍ പ്രഥുവായി അവതരിച്ചു. ഋഷഭനായി സന്യാസിവര്യന്മ‍ാരുടെ ശ്രേഷ്ഠതക്കുദാഹരണമായി. ഹയഗ്രീവനായി വന്നു്‌ വേദങ്ങള്‍ ഉഛ്വാസവായുപോലെ ഉരുവിട്ടു. ലോകവും വേദങ്ങളും രക്ഷിക്കാന്‍ മത്സ്യാവതാരമെടുത്തു. ദിവ്യനായ ഒരാമയുടെ രൂപത്തില്‍ വന്നു്‌ പാലാഴി കടയാനുപയോഗിച്ച പര്‍വ്വതത്തെ താങ്ങിനിര്‍ത്തി
.
നരസിംഹമായി വന്നു്‌ ദേവതകളുടെ ഭയത്തെ അകറ്റി ഹിരണ്യകശിപുവിനു മോക്ഷമേകി. മുതലയുടെ
പിടിയിലകപ്പെട്ട ഗജേന്ദ്രന്‌ രക്ഷയേകി. കുളളനായി ബ്രാഹ്മണവേഷത്തില്‍ അവതരിച്ച്‌ ഭൂമിയും സ്വര്‍ഗ്ഗവും കാലുകൊണ്ടളന്ന് മഹാബലിക്ക്‌ മോക്ഷമേകുകയും ചെയ്തു. ആ ഭഗവാനുപോലും എളിമ അലങ്കാരമാണെന്ന് അങ്ങിനെ അറിയപ്പെട്ടു. ഹംസമായിവന്നു്‌ നാരദാ, നിന്നെ ഭക്തിസൂത്രം പഠിപ്പിച്ചു. ഓര്‍ക്കുന്നുമാത്രയില്‍ സര്‍വ്വരോഗങ്ങളില്‍ നിന്നും മുക്തി കിട്ടാന്‍ പര്യാപ്തമായ ധന്വന്തരിയായും അവിടുന്നവതരിച്ചു. ദുഷ്ടരാജാക്കന്മ‍ാരെ വകവരുത്താനായി പരശുരാമനായി അദ്ദേഹം. രാവണഗര്‍വ്വമടക്കാന്‍ ശ്രീരാമനായി. രാക്ഷസാവതാരങ്ങളായ ദുഷ്ടരാജാക്കന്മ‍ാരാല്‍ ഭൂമിക്കുണ്ടായ ഭാരംതീര്‍ക്കാന്‍ ബലരാമനും ശ്രീകൃഷ്ണനുമായി. വ്യാസഭഗവാനായിവന്ന് വേദങ്ങള്‍ക്ക്‌ ലളിതഭാഷ്യം ചമച്ച്, ബുദ്ധി കുറഞ്ഞവര്‍ക്കുപോലും വേദാദ്ധ്യയനത്തിനവസരം നല്‍കി. രാക്ഷസന്മ‍ാര്‍ പറക്കുന്നു കൊട്ടാരങ്ങളില്‍നിന്നും മനുഷ്യരെ നശിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ആ ഭഗവാന്‍ രക്ഷക്കെത്തും. ഇനി കല്‍ക്കിയായി അവതരിച്ച്‌ കലികാലത്തിന്റെ ദുഷ്പ്രവണതകളെ (ഭഗവല്‍നാമമഹിമാകഥനത്തിന്‌ മുടക്കംവരിക തുടങ്ങിയവ) അദ്ദേഹം നിശേഷമില്ലാതാക്കും.
ഇതൊക്കെയാണാ മായയുടെ മഹിമ. നായ്ക്കള്‍ക്കും കുറുക്കനും തിന്നാനുതകുന്നു ഈ ശരീരത്തെ ആത്മാവെന്നു കരുതാതെ സര്‍വ്വസ്വവും ഭഗവല്‍പാദങ്ങളര്‍പ്പിക്കുന്നുവര്‍ക്കു മാത്രമേ ഭഗവല്‍മായയെ തരണംചെയ്യാനൂതകുന്നു അനുഗ്രഹവര്‍ഷം ലഭിക്കൂ. അവര്‍ക്ക്‌ സര്‍വ്വതും സര്‍വ്വേശ്വരന്‍ തന്നെയാണ് സാക്ഷാത്ക്കാരം ലഭിക്കുന്നു. മായാസമുദ്രം കടക്കാന്‍ പാപജീവികള്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുപോലും സാദ്ധ്യമത്രെ. ശരിയായഭക്തിയിലൂടെ വേദശാസ്ത്രങ്ങളനുസരിച്ചു ജീവിക്കുന്ന ഏതൊരു ജീവിക്കും ഇതുസാദ്ധ്യമാണ്‌. നാരദാ, ഇതാണുഭാഗവതത്തിന്റെ സാരസംക്ഷിപ്തം. ഭഗവാനില്‍നിന്നു ഞാനിതു നേരിട്ടരറിഞ്ഞതാണ്‌. ഇനി നീയിതിനെ വേണ്ടരീതിയില്‍ വ്യാഖ്യാനിച്ച്‌ വിവരിക്കേണ്ടിയിരിക്കുന്നു. ഇതു പറയുന്നവര്‍ക്കും കേള്‍ക്കുന്നുവര്‍ക്കും മായയുടെ പിടിയില്‍ കുരുങ്ങിക്കിടക്കേണ്ടതായി വരുന്നില്ല തന്നെ.
[12/10, 17:06] Reghu SANATHANA: *🎼ദൈവത്തെ മൊഴിയാനാവില്ല*                         

ഒരുവനിൽ *🎼ജ്ഞാനോദയം* ഉണ്ടാകുമ്പോൾ ആ രഹസ്യം വിനിമയം ചെയ്യാൻ ഒരേയൊരു വഴിയേയുള്ളൂ. *🎼മൗനത്തിലൂടെ.. സ്നേഹത്തിലൂടെ..അനുകമ്പയിലൂടെ...* ഉണ്മയിലൂടെ അത് വിനിമയം ചെയ്യാം.

നമ്മുടെ ചങ്ങാതിയുടെ കൈകൾ നമുക്ക് ചേർത്തുപിടിക്കാനാകും. അപ്പോൾ ചിലതെല്ലാം സംഭവിക്കാം. നമ്മുടെ ചങ്ങാതിയെ നമുക്ക് ആശ്ലേഷിക്കാനാകും. അപ്പോൾ ചിലതെല്ലാം സംഭവിക്കാം. നമ്മുടെ ചങ്ങാതിയുടെ കണ്ണുകളിലേക്ക് നമുക്ക് ഉറ്റു നോക്കാനാകും. അപ്പോൾ ചിലതെല്ലാം സംഭവിക്കാം. അനിതരസാധാരണമായത് ആവിഷ്കരിക്കുവാൻ അനിതരസാധാരണമായ വഴികളിലൂടെയേ പറ്റൂ.

വളരെ സമ്പന്നനായ ഒരു സ്വർണ്ണപ്പണിക്കാരൻ ഒരു ജ്ഞാനിയെ കാണാൻ വന്നു. അദ്ദേഹം ദൈവത്തെക്കുറിച്ചു ചോദിച്ചു. അങ്ങ്  ദൈവത്തിൽ വിശ്വസിക്കുന്നുവോ? വാസ്തവത്തിൽ ദൈവമുണ്ടോ?
ആ ജ്ഞാനി ഒരു ബാവുൽ ആയിരുന്നു. പുഞ്ചിരിച്ചുകൊണ്ട് സ്വർണ്ണപ്പണിക്കാരന്റെ ചോദ്യങ്ങൾ കേട്ടു. അദ്ദേഹത്തിനോട് ഉത്തരം പറയുന്നതിനു പകരം ആ ബാവുൽ എണീറ്റുനിന്ന് നൃത്തം ചെയ്യാൻ തുടങ്ങി. തന്റെ കൈയിലെ ഏകതാരയിൽ ഈണം മീട്ടിക്കൊണ്ടാണ് ആ ബാവുൽ നൃത്തം ചെയ്തത്. അപ്പോൾ സ്വർണ്ണപ്പണിക്കാരൻ ചോദിച്ചു. അങ്ങേക്ക് ഭ്രാന്താണോ? അല്ലെങ്കിൽ വേറെ വല്ലതുമാണോ? ഞാൻ വളരെ വലിയ ഒരു താത്ത്വികപ്രശ്നമാണ് ഉന്നയിച്ചത്. അതിനുത്തരം നൽകാതെ താങ്കൾ നൃത്തം ചെയ്യുന്നു. അങ്ങ് മദ്യപിച്ചിട്ടുണ്ടോ?.
ബാവുൽ പറഞ്ഞു.
അത് ശരിയാണ്. ഞാൻ മദ്യപിച്ചിരിക്കുന്നു. ഞാൻ ദൈവത്താൽ മദോന്മത്തനാണ്. ദയവുചെയ്ത് എന്നെ തെറ്റിദ്ധരിക്കരുത്. എന്റെ വാക്കുകൾ അങ്ങയെ വേദനിപ്പിക്കാതിരിക്കട്ടെ. അങ്ങയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ഈ ഒരു വഴി മാത്രമേ എനിക്കറിയാവൂ.
[12/10, 17:06] Reghu SANATHANA: ഭാവം, ഭക്തി,ഇതിന്റെ അർത്ഥം അദ്ദേഹത്തെ സ്നേഹിക്കുക എന്നാണ്. ബ്രഹ്മം തന്നെയാണ് അമ്മയെന്നു വിളിക്കപ്പെടുന്നതും. സൂചനകൊണ്ട് ഊഹിക്ക്. വേദത്തിൽ ബ്രഹ്മമെന്നു പറയുന്നതിനെ യാണ് ഞാൻ അമ്മയെന്നു വിളിക്കുന്നത്, എന്നു മനസ്സിലാക്കാനാണ് പറയുന്നത്. നിർഗുണൻ തന്നെ സഗുണനും, ബ്രഹ്മംതന്നെ ശക്തിയും. നിഷ്ക്രിയനെന്നു കരുതുമ്പോൾ അദ്ദേഹത്തെ ബ്രഹ്മമെന്നു പറയുന്നു. സൃഷ്ടിസ്ഥിതി സംഹാരങ്ങൾ ചെയ്യുമ്പോൾ അദ്ദേഹത്തെ ആദൃാശക്തി എന്നു പറയുന്നു, കാളിയെന്നു പറയുന്നു.

ബ്രഹ്മവും ശക്തിയും അഭിന്നമാണ്, അഗ്നിയും അതിന്റെ ദാഹകശക്തിയുംപോലെ .

ബ്രഹ്മത്തെത്തന്നെയാണ് എന്നെന്നും വിളിക്കുന്നതും. അമ്മ നമ്മുടെ സ്നേഹത്തിനാസ്പദമല്ലേ? ഈശ്വരനെ സ്നേഹിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തെ കിട്ടും. ഭാവം, ശക്തി, പ്രേമം, വിശ്വാസം ഇവയാണ് വഴി.

No comments: