Tuesday, October 15, 2019

[15/10, 23:13] Malini Dipu Athmadhara: ദേവി തത്ത്വം-29

ദേവാത്മ ശക്തിക്കാണ് ശരണാഗതി. നിശ്ചല ബ്രഹ്മത്തിന് ശരണാഗതി ചെയ്യാൻ പറ്റില്ല. ആ ബ്രഹ്മത്തിനെ കാണണമെങ്കിൽ തന്നെ ശരണാഗതിക്ക് ശേഷമേ ബ്രഹ്മാനുഭവം ഉണ്ടാവുകയുള്ളു . അതിന് മുമ്പ് ഈ ശക്തിയുടെ മണ്ഡലം കടന്ന് പോകണം നമുക്ക്. ആചാര്യ സ്വാമികൾ കേനോപനിഷത്ത് ഭാഷ്യത്തിൽ പറയുന്നുണ്ട് പ്രാണോപാസനയ്ക്ക് ശേഷം നമുക്ക് ബ്രഹ്മ വിദ്യ തുടങ്ങാം എന്ന്.  അപ്പോഴേ നമുക്ക് ബ്രഹ്മവിദ്യ തെളിയു. അഹങ്കാരത്തോടെ ബ്രഹ്മവിദ്യ അഭ്യാസം  ചെയ്യാൻ പറ്റില്ല. മനസ്സിലാവുകയുമില്ല. അദ്ധ്യാത്മ ജീവിതം നിറയട്ടെ പൂർണ്ണമാകട്ടെ. അതിന് ജഗദീശ്വരി അനുഗ്രഹിക്കട്ടെ . 🙏🙏

End of part 1
Nochurji🙏🙏
[16/10, 03:05] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 305*
 എങ്ങനെയിരിക്കുന്നൂ. സുഖല്ലേ
ഇങ്ങനെ സുദാമാവിനോട് ചോദിച്ചാൽ എന്തുപറയണം?

രണ്ടു തരം ആൾക്കാർ ലോകത്ത് സൗഖ്യമായിരിക്കില്യ.
ഒരുപാട് പണമുണ്ടെങ്കിൽ സൗഖ്യം ണ്ടാവില്ല്യ. പണമേ ഇല്ലാ, ദാരിദ്ര്യമാണെങ്കിൽ നാളത്തേയ്ക്ക് ശാപ്പാടിന് എന്താ വഴി? അപ്പോഴും  സൗഖ്യം ണ്ടാവില്ല്യ.

ഇവിടെ ഭഗവാൻ ശ്രിയ: പതി ആയിട്ട്,  ധസമൃദ്ധിയോടെ ഇരിക്കണു!
കുചേലനോ? നാളത്തേയ്ക്കില്യാ.

കുചേലനോട് ഭഗവാൻ എങ്ങനെയിരിക്കണൂ ന്ന് ചോദിച്ചപ്പോ
സമൃദ്ധം! എന്നാണ് പറയുന്നത് . ഇദ്ദേഹത്തിനിപ്പോ എന്താ സമൃദ്ധി?
ശാന്തി! സമൃദ്ധം അമൃതം.
സമൃദ്ധമായ ശാന്തി!
ഉള്ളില് നിറഞ്ഞ ശാന്തി! .

ഇതെങ്ങനെ വന്നു?
ഭഗവാൻ തന്നെ അതിന് വിശദീകരണം കൊടുക്കാണ്.

ഭഗവാൻ പറഞ്ഞു.
ഹേ സുദാമാവേ,
അദ്ദേഹം ഒന്നും മിണ്ടണില്യ കുചേലൻ!

ജ്ഞാനികൾ രണ്ടു വിധത്തിലുണ്ടാവും.
ചിലര് അങ്ങയെ പോലെ
ചിലര് എന്നെപ്പോലെ
ദ്വിജോ വിജ്ഞായ വിജ്ഞേയം തമസ: പാരമശ്നുതേ

അറിയേണ്ടത് എന്താണ്?
സത്യം,ആത്മവസ്തു.
ആത്മാവിനെ അറിഞ്ഞ് ആത്മസാക്ഷാത്ക്കാരം നേടിയ ജ്ഞാനി, അജ്ഞാനത്തിന്റെ ഇരുട്ട് അയാളെ തികച്ചും വിട്ടു പോകുന്നു. അതോടുകൂടെ അയാൾക്ക് സംസാരദു:ഖം ഒക്കെ അസ്തമിച്ചു. ദ്വൈതപ്രപഞ്ചം അസ്തമിച്ചു. അങ്ങനെയുള്ള സ്ഥിതിയിൽ ചിലർ അങ്ങയെപ്പോലെ ദാരിദ്ര്യം ആണെങ്കിൽ പോലും നൈഷ്ക്കർമ്യസ്ഥിതിയിൽ കർമ്മം ചെയ്യാതെയിരിക്കും.

ചിലരോ, എന്നെപ്പോലെ
കേചിത് കർമ്മാണി കുർവ്വന്തി കാമൈ: അഹതചേതസ:
ത്യജന്ത: പ്രകൃതീർദൈവീ: യഥാഹം ലോകസംഗ്രഹം
ലോകസംഗ്രഹത്തിനായി കൊണ്ട് സൂക്ഷ്മശരീരത്തിനെ പ്രകൃതിയെ  ഉള്ളിൽ നിന്ന് വിട്ട് അജ്ഞാനം നീക്കി ആത്മനിഷ്ഠനായിരുന്നുകൊണ്ട് ലോകത്തിൽ കർമ്മം ചെയ്യും.
ഞാൻ ചെയ്യണില്ലേ അതുപോലെ.

നമ്മളുടെ ഗുരുകുലവാസദിനങ്ങളൊക്കെ അങ്ങേയ്ക്ക് ഓർമ്മ ണ്ടോ? എന്നൊക്കെ പലതും ചോദിച്ചു ഭഗവാൻ. 
സുദാമാവ് ഒന്നും മിണ്ടണില്യ.
വളരെ വിനയത്തോടു കൂടെ ഒരു മന്ദഹാസം മാത്രമായിട്ട് അവിടെ ഇരിക്കാണ്.

ഇവര് പാഠശാലയിൽ പഠിക്കുമ്പോ വിറക് ശേഖരിക്കാനായി കാട്ടിൽ ചെന്നു. ഭയങ്കരമായിട്ട് മഴ പെയ്തു. സുദാമാവ് അല്പം പേടിച്ചു   ഭഗവാൻ സുദാമാവിനെ അങ്ങട് ആലിംഗനം ചെയ്തു പിടിച്ചു കൊണ്ടിരുന്നു. രാത്രി മുഴുവൻ കാട്ടിൽ കഴിച്ചു കൂട്ടി.

രാവിലെ ആയപ്പോ സാന്ദീപനി മഹർഷി വന്നു പറഞ്ഞു.
കുട്ടികളേ, എനിക്ക് വേണ്ടി പ്രാണനെ പോലും ഗണിക്കാതെ നിങ്ങളീ കൈങ്കര്യം ചെയ്യാനായിട്ട് പുറപ്പെട്ടു വല്ലോ. നിങ്ങൾക്ക് ഞാൻ ഉപദേശിച്ചതൊക്കെ എപ്പോഴും കൂടെ ണ്ടാവട്ടെ എന്നനുഗ്രഹം ചെയ്തു🙏. *ആ ഗുരുവിന്റെ അനുഗ്രഹം കൊണ്ടാണിപ്പോ എല്ലാ വിഷമങ്ങൾക്ക് നടുവിലും നമ്മളിപ്പോ പ്രശാ..ന്തരരായിരിക്കണത്.*
ഗുരോരനുഗ്രഹേണൈവ പുമാൻ പൂർണ്ണ: പ്രശാന്തയ:🙏
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: