Tuesday, October 15, 2019

[16/10, 08:10] Reghu SANATHANA: അപരോക്ഷാനുഭൂതി -114

   ഒൻപതാമത്തെ യോഗാംഗമായ ദേഹ സമത്വമാണിനി വിവരിക്കുന്നത്.

അംഗാനാം സമതാം വിദ്യാത്
സമേ ബ്രഹ്മണിലീയതേ
നോചേന്നൈവ സമാനത്വം
ഋജുത്വം ശുഷ്കവൃക്ഷവത് (115)

   ദേഹാവയവങ്ങൾക്ക് സമത്വം വന്നുചേരുന്നത് സർവ്വത്ര സമമായ ബ്രഹ്മത്തിൽ ലയിക്കുമ്പോഴാണെന്നറിയേണ്ടതാണ്. അങ്ങനെയല്ലെന്ന് വന്നാൽ ഉണങ്ങി വരളുന്ന വൃക്ഷത്തിനെന്നപോലെ സമത്വവും ഋജുത്വവും സംഭവിക്കുകയേയില്ല.

നോചേന്നൈവ സമാനത്വം

   ദേഹം പഞ്ചഭൂത നിർമ്മിതമായ ജഡമാണ്. അതിനു ചൈതന്യവും ഓജസ്സും നൽകുന്നത് ബോധാത്മാവാണ്. ആത്മാവിനെ വിസ്മരിച്ച് ഭോഗങ്ങളിൽ ഏർപ്പെടുന്നവരുടെ ദേഹം ഉണങ്ങി വരളുന്ന വൃക്ഷമെന്നപോലെ ദിവസംതോറും ക്ഷീണിച്ചവശമായി ഭവിക്കും. നേരെമറിച്ച് സർവ്വത്ര സമമായി നിറഞ്ഞു വിലസുന്ന ബ്രഹ്മത്തെ ഭാവന ചെയ്തുറപ്പിക്കുന്നവരുടെ ദേഹം അഭൂതപൂർവ്വമായ ഓജസ്സും തേജസ്സും കൊണ്ടു നിറയും. ബ്രഹ്മ നിഷ്ഠന്മാരുടെ മുഖത്തും മറ്റും വന്നുചേരുന്ന അസാധാരണമായ കാന്തിതന്നെ ഇതിനു തെളിവാണ്. അതുകൊണ്ടു ചിത്തം ബ്രഹ്മലീനമാകുന്നതാണ് ദേഹസമത്വം.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[16/10, 08:10] Reghu SANATHANA: വിവേകചൂഡാമണി-54

     'ഇഹാമുത്രഫലഭോഗവിരാഗം'
(ഇഹലോകത്തും പരലോകത്തും കർമ്മ ഫലങ്ങളുടെ ഭോഗത്തിൽ രാഗമില്ലാതിരിക്കൽ) എന്ന് ശ്രീ ശങ്കരൻ വൈരാഗ്യത്തെ നിർവചിച്ചത്, അക്കാലത്തെ ഭാഷാരീതിയ്ക്കനുസരിച്ചാണ്. കർമ്മംകൊണ്ടുണ്ടായിത്തീരുന്ന  ഫലങ്ങൾ, അവിനാശിയായ പരമസത്യമല്ല എന്ന് സത്യാന്വേഷി നന്നായി ബോധിച്ചുറക്കണമെന്നു മാത്രമേ ആചാര്യശങ്കരൻ ഈ നിർവ്വചനം കൊണ്ട് ഉദ്ദേശിക്കുന്നുള്ളു. അതുകൊണ്ടുതന്നെ, സാധകൻ, അവയിലുള്ള രാഗം നിശ്ശേഷം ത്യജിക്കണം. അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളുടെ രൂപത്തിലാണ് ഒരു വ്യക്തിയുടെ കർമ്മഫലങ്ങൾ, ബാഹ്യലോകത്ത് അയാളെ വന്നു ബാധിക്കുന്നത്; ആന്തരികമായി മനോമണ്ഡലത്തിൽ സുഖ-ദുഃഖ രൂപത്തിലും, അതായത് ബാഹ്യലോകത്തിൽ 'സാഹചര്യ'ങ്ങളായും,
അന്തർല്ലോകത്തിൽ 'മാനസികനില'യായും, കർമ്മഫലം നമ്മെ പിടികൂടുന്നു. 'ആ മനസ്സ്'
'ആ സാഹചര്യ'ങ്ങളുമായി പ്രതികരിക്കുമ്പോഴാണല്ലോ നമ്മുടെ ദൈനംദിന ജീവിതാനുഭവങ്ങൾ രൂപം കൊള്ളുന്നത്.

   പതിനേഴാം ശ്ലോകത്തിൽ സൂചിപ്പിച്ച ശമാദിഷഡ്ഗുണങ്ങളും മുമുക്ഷുത്വവും ഇവിടെ ആവർത്തിച്ചിരിക്കുന്നു.

   ബ്രഹ്മ സത്യം ജഗന്മിഥ്യേത്യേവം രൂപ വിനിശ്ചയഃ
   സോऽയം നിത്യാനിത്യവസ്തു വിവേകഃ സമുദാഹൃതഃ          (20)

    ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ് എന്ന് നിശ്ചയരൂപമായ ബോധത്തെയാണ് നിത്യാനിത്യവസ്തുവിവേകം എന്ന് പറയുന്നത്.

    വിവേകത്തിന്റെ ശരിയായ നിർവചനമാണിത്.  പരിണാമങ്ങൾക്കു വിധേയമല്ലാത്ത നിത്യ വസ്തുവാണ് സത്യം. നിത്യാനിത്യങ്ങളുടേതായ മിശ്രിതത്തിൽ നിന്ന് സത്യമായ നിത്യ വസ്തുവിനെ വിവേചിച്ചറിയാനുള്ള കഴിവ്  വേദാന്ത വിദ്യാർത്ഥിക്കുണ്ടാവണം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[16/10, 08:11] Reghu SANATHANA: *🎼വഴികാട്ടി*                       

ഓരോ നദിയും സാഗരത്തിൽ എത്തിച്ചേരുന്നത് ഒരു വഴികാട്ടിയുടെ സഹായമില്ലാതെയാണ്.   ഭൂപടത്തിന്റെ സഹായമില്ലാതെയാണ്.
നമുക്കും സാഗരത്തെ പ്രാപിക്കാനാകും. പക്ഷേ നാം വഴിയിൽ പലയിടത്തും ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ്.

ഒരു മാർഗദർശി ഒരു ഗുരു നമ്മെ സാഗരത്തിലേക്ക് നയിക്കുവാൻ ആവശ്യമില്ല. അത് സ്വയമേ സംഭവിച്ചു കൊള്ളും. ഗുരു ആവശ്യമായി വരുന്നത് നാം വഴിയിൽ കെട്ടുപിണഞ്ഞു കിടക്കുമ്പോഴൊക്കെ നമ്മെ ജാഗരൂകമാക്കാനാണ്. എന്തുകൊണ്ടെന്നാൽ വഴിയിൽ നിരവധി പ്രലോഭനങ്ങൾ ഉണ്ട്.

നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു. അത് വർണ്ണശബളമായ പൂക്കളുള്ള ഒരു മരത്തിനടുത്തെത്തുന്നു. നന്ദി ആ മരത്തെ തൊട്ടുതലോടി തന്നെ പോകുന്നു. നദി  മരവുമായി സംഗം വച്ചു പുലർത്തുന്നില്ല. നദിക്ക് സംഗം വരികയാണെങ്കിൽ നദിയുടെ ഒഴുക്ക് നിലച്ചുപോകും. നദി ഒരു രമണീയമായ പർവ്വത ത്തിലൂടെ പോകുന്നു. എന്നാലും നദി ഒഴുകുന്നു .  നദി പർവ്വതത്തിനോട് കൃതജ്ഞത പറയുന്നു.  പർവ്വതത്തിലൂടെയുള്ള ഒഴുക്ക് ഹർഷാരവം ജനിപ്പിക്കുന്നതാണ്. എല്ലാ സംഗീതവും നൃത്തവും
ആ ഒഴുക്കിൽ നദി അനുഭവിക്കുന്നു. നദിയുടെ ഒഴുക്ക് നിലയ്ക്കുന്നില്ല

മനുഷ്യ ബോധത്തിന്റെ പ്രശ്നം നാമൊരു സുന്ദരമായ മരത്തെ കാണുമ്പോൾ നാം അവിടെ ഒരു വീട് ഉണ്ടാക്കുന്നു. പിന്നെ നാം എവിടെയും പോകാൻ ആഗ്രഹിക്കുന്നില്ല. നാം സൗന്ദര്യമുള്ള  ഒരു പുരുഷനെയോ സ്ത്രീയെയോ കണ്ടുമുട്ടുന്നു. പരസ്പരം സംഗം ജനിക്കുന്നു. അവിടെ ഒരു ആവശ്യമായി വരുന്നു. ഗുരു വീണ്ടും വീണ്ടും നിങ്ങളെ ഒന്നുമായി സംഗപ്പെടാതിരിക്കാൻ ഓർമ്മപ്പെടുത്തുന്നു. ഒന്നും ആസ്വദിക്കേണ്ട എന്നു പറയുന്നില്ല.  വാസ്തവത്തിൽ സംഗമുള്ളപ്പോൾ നമുക്ക് ആസ്വദിക്കാൻ കഴിയുകയുകയില്ല. സ്വതന്ത്രനായിരിക്കുമ്പോഴേ നമുക്ക് ആസ്വദിക്കാൻ കഴിയുകയുള്ളൂ.

No comments: