Tuesday, October 15, 2019

*ഉദയസൂര്യൻറെ കിരണങ്ങൾ പോലെ പ്രസന്നമാവട്ടെ*... *എല്ലാ ഭക്തരുടെയും മനസ്സും ശരീരവും*... *പ്രാർത്ഥനയോടെ നേരുന്നു ശുഭദിന ആശംസകൾ*...🙏🌹🌷

*നേരം  പുലർന്നാൽ  മനുഷ്യന്റെ അവയവങ്ങൾ  വിനയത്തോടെ നാവിനോട്*  *അപേക്ഷിക്കണം ഞങ്ങൾക്ക് വേണ്ടി നീ  ഈശ്വരനെ നാവിൽ  സൂക്ഷിക്കണം*.  *പാപങ്ങളിൽ നീ ഞങ്ങളെ  അകപെടുത്തരുതേ... ഞങ്ങൾ നിന്നോട്  കൂടെയുള്ളവരാണ്. നീ  നന്നാവുന്ന പക്ഷം  ഞങ്ങളും നന്നായി.നീ  ചീത്തയായാൽ ഞങ്ങളും  കേടുവരും  അതുകൊണ്ട്* ..... *കഴിക്കുന്ന ഭക്ഷണവും   പറയുന്ന വാക്കും  സൂക്ഷിക്കുക*..🙏🙏🙏
      
*ഹരേ കൃഷ്ണ* 🙏 *ഹരേ കൃഷ്ണ* 🙏 *കൃഷ്ണ കൃഷ്ണ ഹരേ ഹരേ* 🙏

*ദാമം കൊണ്ടമ്മ ഉരലില്‍ ബന്ധിച്ചപ്പോൾ*
*ദാമോദരനായി നിന്ന കൃഷ്ണാ ഹരി*

🙏🌹🌺🌸💐🌹🙏

*കേവലം അമ്മയുടെ ബന്ധനം കൊണ്ട് മാത്രമല്ല ഭഗവാന്‍ ദാമോദരനായത്. അതിനുമുന്പ് തന്നെ ആ നാമം ഭഗവാനില്‍ ഉണ്ട്*.

*ദാമ എന്നാല്‍ ജഗത് എന്ന് ഒരർത്ഥം കൂടിയുണ്ട്*, *ജഗത്തിനെ തന്‍റെ ഉദരത്തില്‍ ധരിചിരിക്കുന്നവന്‍ ആയതുകൊണ്ട് ദാമോദരന്‍*.. *ഈ സത്യത്തെ ഭക്തര്‍ക്ക്*
*ബോധ്യമാക്കുന്നതാണ്* *ഭഗവാന്‍ മണ്ണ് തിന്നിട്ട് അമ്മയ്ക്ക് ബ്രഹ്മാണ്ഡം കാണിച്ചു കൊടുത്ത ലീല*. *ആ ഉദരത്തിലാണ് കണ്ണനേ യശോദാമ്മ കേവലം ഒരു കയറു കൊണ്ട് അദ്ദേഹത്തിന്‍റെ ആ പരമ കാരുണ്യത്താല്‍ വളരെ നിസ്സാരമായി ബന്ധിച്ചത്*.

*ഇതു സാധിച്ചത് ആ അമ്മയുടെ* *നിഷ്ക്കളങ്കമായ നിഷ്ക്കാമ പ്രേമം ഒന്നുകൊണ്ടു മാത്രമാണ്. ഈ ലീല കൊണ്ട് ഭഗവാന്‍ ഭക്തനോട്‌ പറയുന്നത്. നിഷ്കാമമായ പ്രേമം ഒന്നുകൊണ്ടുമാത്രം ഭഗവാനില്‍ ശരണാഗതി ചെയ്താല്‍ ഈ ജഗത്തിനെ തന്നെ ജയിക്കാം എന്ന പരമാര്ത്ഥ സത്യമാണ്*.

*അതായതു ഭഗവാനില്‍* *പരമപ്രേമം ഒന്ന് മാത്രം* *മതി ഈ ലൌകികബന്ധം ഒരു തരത്തിലും ആ ഭക്തനെ* *ബാധിക്കില്ല*.
*ഇനി മോറ്റൊരര്ത്ഥം കേവലം* *ഭോഗങ്ങള്‍ക്കായി ഉദരമിത്തം പല പല വേഷങ്ങളണിഞ്ഞു ഈ സംസാരത്തില്‍ ചരിക്കുമ്പോള്‍ ഭഗവാനെ മറന്നു ജീവികുന്ന ഭക്തനോടുള്ള കാരുണ്യത്താല്‍ പല തരത്തിലുള്ള കഷ്ടതകളായി അദ്ദേഹത്തിന്‍റെ സ്നേഹപാശത്താല്‍ ഭഗവാന്‍ നമ്മെ ബന്ധിക്കുന്നു. അപ്പോള്‍ ഭഗവല്‍ സ്മരണ ഉണ്ടാകാനും ഭാഗവനിലേക്ക് അടുക്കാനും ഇടവരുന്നു. അങ്ങിനെ സ്നേഹപാശത്താല്‍ നമ്മെ ബന്ധിക്കുന്നവന്‍ ദാമോദരന്‍*.

*എന്നെന്നും എന്നെ നിന്‍* *സ്നേഹപാശംകൊണ്ട്*
*ബന്ധിച്ചീടേണമേ ദാമോദരാ*”   

       
        🙏🌹🌺🌸💐🌹🙏

No comments: