📚📚📚📚📚📚📚📚📚📚
*മഹാഭാരതം*
♦♦♦♦♦♦♦♦♦
*ഭാഗം 1 .വ്യാസോല്പത്തി*
*മഹാഭാരതകർത്താവായ വേദവ്യാസന്റെ അച്ഛൻ പരാശരൻ എന്ന മഹാമുനിയായിരുന്നു. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ഇവിടെ പറയാം.*
*പരാശരൻ*
*വസിഷ്ഠമഹർഷിയുടെ മൂത്തപുത്രനായിരുന്നു ശ ക്തി. *അദ്ദേഹവും ഒരു തപോധനനായിരുന്നു. ശക്തി,* *ഒരിക്കൽ കന്മഷപാദനെന്ന രാജാവിനെ, "നീ മനുഷ്യമാംസം തിന്നുന്ന* *രാക്ഷസനായിത്തീരട്ടെ' എന്നു ശപിച്ചു. അത് അവസാനം* *ശക്തിക്കുതന്നെ വിനയായി ഭവിച്ചു. വസിഷ്ഠനോട് ഒടുങ്ങാത്ത വിദ്വേഷമുള്ള* *ആളായിരുന്നു വിശ്വാമിത്രമഹർഷി. അദ്ദേഹത്തിന്റെ പ്രേരണയ്ക്ക്* *വശംവദനായ കന്മഷപാദൻ, ശക്തിയെത്തന്നെ കൊന്നുതിന്നു. പിന്നീട്* *ശക്തിയുടെ സഹോദരന്മാരെയും വകവരുത്തി.*
*അങ്ങനെ വസിഷ്ഠന് തന്റെ പുത്രന്മാരെല്ലാം നഷ്ട പ്പെട്ടു. അദ്ദേഹത്തിന് ജീവിതാശ നശിച്ചു. പല പ്രാവശ്യവും ആത്മഹത്യ ചെയ്യാൻ ഒരുമ്പെട്ടു. എന്നാൽ മഹാതാപസിയും ബ്രഹ്മാവിന്റെ മാനസപുത്രനുമായ ആ മുനിശ്രേഷ്ഠന്റെ ആത്മാവ് ശരീരത്തിൽനിന്നു വിട്ടുപോയില്ല.*
*ഭാഗം 2 വ്യാസോല്പത്തി*
*ശക്തിയുടെ ഭാര്യയായിരുന്നു അദൃശ്യന്തി. പുത്രന്മാ രുടെ മരണശേഷം, ദുഃഖിതനായ വസിഷ്ഠൻ, അദൃശ്യന്തി യോടൊപ്പം ആശ്രമത്തിൽ പാർത്തുവന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അശരീരിപോലെ ആരോ വേദാധ്യയനം ചെയ്യു ന്ന ശബ്ദം അദ്ദേഹം കേട്ടു. ഈ ശബ്ദം എവിടെ നിന്നാണു വരുന്നതെന്നറിയാൻ അദ്ദേഹം കാതോർത്തു.*
*അപ്പോൾ അദൃശ്യന്തി പറഞ്ഞു: "അച്ഛൻ ആശ്ചര്യ പ്പെടേണ്ട. അങ്ങയുടെ പുത്രനായ ശക്തിയുടെ സന്താനം എന്റെ ഗർഭത്തിൽ സ്ഥിതിചെയ്യുന്നു. ആ ശിശുവിന്റെ വേദാധ്യയനമാണ് അങ്ങ് കേട്ടത്.'*
*വസിഷ്ഠൻ സന്തോഷിച്ചു. വംശവൃദ്ധിക്കായി ഒരു സന്താനമുണ്ടെന്ന് അറിഞ്ഞ അദ്ദേഹത്തിന് ആശ്വാസമായി.*
*അദൃശ്യന്തി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. കുട്ടിക്ക് പരാശരൻ എന്നു പേരിട്ടു. പുത്രശോകം നിമിത്തം പരാസുവായ(പ്രാണൻ പോയ) വസിഷ്ഠനെ സംയമിപ്പിച്ചതു(നിയന്ത്രിച്ചതു )കൊണ്ടാണ് പരാശരൻ എന്ന പേരു നൽകിയത്.*
*പരാശരൻ ജനനസമയത്തുതന്നെ മഹാപണ്ഡിതൻ ആയിരുന്നു. ഋഗ്വേദത്തിലെ പല സൂക്തങ്ങളും പിൽക്കാലത്ത് അദ്ദേഹം രചിക്കുകയുണ്ടായി.*
*ഭാഗം 3 വ്യാസോല്പത്തി*
*സത്യവതി.*
*സത്യവതിയാണ് വേദവ്യാസന്റെ മാതാവ്. അവൾ ഒരു മുക്കുവപ്രമാണിയുടെ വളർത്തുപുത്രിയായി വളർന്നുവന്നതിനാൽ ഒരു മുക്കുവസ്ത്രീയായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ യാഥാർത്ഥത്തിൽ അദ്രിക എന്നൊരു അപ്സര സ്ത്രീയുടെ മകളായിരുന്നു സത്യവതി.*
*ഒരു ബ്രാഹ്മണന്റെ ശാപം കാരണമായി അദ്രിക ഒരു മൽസ്യമായിത്തീർന്നു. മൽസ്യമായിരിക്കുമ്പോൾ അവൾ ഇരട്ട മനുഷ്യക്കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നും അപ്പോൾ ശാപമോക്ഷം ലഭിക്കുമെന്നും അവളെ ശപിച്ച ബ്രാഹ്മണൻ അവ ളോട് പറഞ്ഞിരുന്നു.*
*അദ്രിക, യമുനയിൽ മത്സ്യമായി വളർന്നുവരവേ*
*ഗർഭിണിയായി. ഒരു മുക്കുവൻ* *വീശിയ വലയിൽ അവൾ* *അകപ്പെട്ടു. അസാമാന്യമായി വീർത്തിരുന്ന മത്സ്യത്തിന്റെ വയർ കീറിയപ്പോൾ അതിൽ രണ്ട്* *മനുഷ്യക്കുഞ്ഞുങ്ങളെയാണ് മുക്കുവൻ കണ്ടത്. ഒന്ന് ആണും മറ്റേത് പെണ്ണും.*
*മത്സ്യത്തിന്റെ വയറ്റിൽ മനുഷ്യക്കുഞ്ഞുങ്ങളെക്കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. മുക്കുവൻ പരിഭ്രാന്തനായി. കുഞ്ഞുങ്ങളെ ഇരുവരെയും അവൻ ചേദിരാജാവിന്റെ മുമ്പാകെ കാഴ്ചവച്ചു.*
*ഭാഗം 4 .വ്യാസോല്പത്തി*
*രാജാവിന്റെ മുമ്പാകെ കാഴ്ചവയ്ക്കപ്പെട്ട കുഞ്ഞു ങ്ങളിൽ ആണിനെ രാജാവ് സ്വീകരിച്ച് കൊട്ടാരത്തിൽ വളർ ത്തി. ആ കുട്ടി പിൽക്കാലത്ത് മത്സ്യരാജാവെന്ന പേരിൽ വ ളരെ പ്രസിദ്ധനായി.*
*പെൺകുട്ടിയെ രാജാവ് മുക്കുവനുതന്നെ നൽകി. അവൻ അവളെ സ്വന്തം പുത്രിയെയെന്നപോലെ വളർത്തി. -- അവൾക്ക് അയാൾ കാളി എന്നു പേരിട്ടു. കാളിയുടെ - ശരീരത്തിന് എപ്പോഴും മത്സ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതു കൊണ്ട് അവൾ മത്സ്യഗന്ധി എന്ന പേരിലും അറിയപ്പെട്ടു.*
*കാളി, വളർന്ന് ലാവണ്യവതിയായ ഒരു യുവതിയായി. സൗന്ദര്യവും സൗശീലവും ഒരുപോലെ അവളിൽ കളിയാടിയിരുന്നു. കാളിക്ക് സത്യവതി എന്ന് മറ്റൊരു പേരുകൂടി ഉണ്ടായിരുന്നു.*
*തുടരും ....*
*മഹാഭാരതം നിങ്ങൾക്കായി തയ്യാറാക്കിയത്*
*©ലതാ വർമ്മ .ദേവദർശനം* 🌹

No comments:
Post a Comment