Friday, February 14, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  234
പലർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട്.അദ്ധ്യാത്മജീവിതം എന്നു വച്ചാൽ മനസ്സിനെ പൂർണ്ണമാക്കൽ എന്നാണ്. മനസ്സും പൂർണ്ണമാവില്ല.മനസ്സ് എങ്ങിനെ പൂർണ്ണമാകും? മനസ്സ് എന്നു വച്ചാൽ തന്നെ അപൂർണ്ണതയുടെ പേരാണ്. അപൂർണ്ണതയിൽ നിന്നും ഉടലെടുത്ത ഒരു ഭ്രമമാണ് മനസ്സ് . അതെങ്ങിനെ പൂർണ്ണമാകും? അപ്പൊ മനസ്സ് പൂർണ്ണമാവലും അല്ല ശരീരം പൂർണ്ണമാവലും അല്ല. Physcical perfection, mental perfection ഇതു രണ്ടും അല്ല Perfection നേടി എടുക്കേണ്ടതല്ല.perfection is already there. പൂർണ്ണത്വം ഇപ്പൊത്തന്നെ സിദ്ധമാണ് കൊണ്ടുവരണ്ട ആവശ്യം ഇല്ല. നമുക്കൊക്കെ പൂർണ്ണത്വം സിദ്ധമാണ് . കഴിഞ്ഞ പ്രാവശ്യം നമ്മൾ കണ്ടു ഒരേ ഒരു ദിവസം മുഴുവൻ പ്രഭാഷണം "നാസ തോ വിദ്യ തേ ഭാവ: ന അഭാവോ വിദ്യതെ സത: ഉഭയോരഭി ദൃ ഷ് ടോന്ത സ്ത്വനയോ തത്ത്വദർശിഭി " ഈ ഒരേ ഒരു ശ്ലോകം. സത്തിന് അഭാവം ഇല്ല അസത്തിന് ഭാവവും ഇല്ല തത്ത്വദർശികൾ കണ്ടിട്ടുള്ള ഉൺമയാണ് അത് . സത്ത് എന്താണ്? ഞാൻ ഉണ്ട് എന്നുള്ള existence, അസ്ഥിത്വം സത്താണ്. അത് ഒരിക്കലും ഇല്ലായ്മ അനുഭവപ്പെടുന്നതേ ഇല്ല. ശരീരം മനസ്സ് ബുദ്ധി ഇതൊക്കെ ഉള്ള പോലെ തോന്നുന്നുണ്ടെങ്കിലും അതൊന്നും ശാശ്വതമായിട്ടു നില്ക്കുന്നും ഇല്ല , അതൊന്നും നാളെ ശാശ്വതമായിട്ടു നമ്മളെ സുഖിപ്പിക്കുകയും ഇല്ല. അപ്പൊ പൂർണ്ണത നമുക്ക് സിദ്ധമാണ്, എവിടുന്നും കൊണ്ടുവരണ്ട ആവശ്യം ഇല്ല പക്ഷേ മറന്നു പോയിരിക്കുന്നു . ശ്രദ്ധ വിട്ടു പോയിരിക്കുന്നു. മറവി എന്നു പറഞ്ഞാൽ പോരാ ശ്രദ്ധ വിട്ടു പോയിരിക്കുന്നു. അപ്പൊ അദ്ധ്യാത്മജീവിതത്തിന് സാധന മുഖ്യമല്ല , ധ്യാനം മുഖ്യമല്ല, ശ്രദ്ധയാണു മുഖ്യം. ശ്രദ്ധഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ചെറിയ ഒരു ജെർക്ക്. ഒരു ഒരു വഴിത്തിരിവ് . ആ വഴിത്തിരുവ് ഉണ്ടാക്കാനാണ് ഗീതാ ശാസ്ത്രം.
(നൊച്ചൂർ ജി )

No comments: