Tuesday, February 11, 2020

🙏 എല്ലാവർക്കും നമസ്കാരം.🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം💥.

നിർമാല്യം മുതൽ തൃപ്പുക വരെ.

ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഉച്ചപ്പൂജ കളഭാലങ്കാരം.(53)

ശ്രീ ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ ഉച്ചപ്പൂജ നിവേദ്യം കഴിഞ്ഞ് പ്രസന്ന പൂജക്കായി  അടച്ചിരിക്കുന്നു.

തിരുനടയിൽ കണ്ണന്റെ ഭക്തർ നട തുറന്ന് കൃഷ്ണദർശനത്തിനായി നാമം ജപിച്ച് ഭക്തിപൂർവ്വം കൈ കൂപ്പി നിൽക്കുന്നു.

മണ്ഡപത്തിൽ പട്ടേരിപ്പാട് നരായണീയത്തിലെ
55->o ദശകത്തിലെ 10->o ശ്ലോകം എഴുതി കണ്ണന് സമർപ്പിക്കുകയാണ്.

" ത്വയി നൃത്യതി മാരുത ഗേഹ പതെ
പരിപാഹി സ മാം ത്വമദാന്തഗദാത്

കണ്ണാ അങ്ങ് നൃത്തം തുടങ്ങിയപ്പോൾ ഗോപന്മാർ ആനന്ദിച്ചു, മഹർഷിമാർ സന്തോഷിച്ചു.ദേവന്മാർ പൂക്കൾ പൊഴിച്ചു.ശ്രീ ഗുരുവായുരപ്പാ അവിടുന്ന് എന്നെ ഈ അടങ്ങാത്ത രോഗത്തിൽ നിന്ന് രക്ഷിക്കണേ!

അതെ ഇന്ന് ശ്രീലകത്ത് കണ്ണൻ കളഭചാർത്തണിയുന്നത് പട്ടേരി വർണ്ണിച്ച അതേ രൂപമാണ്

ആകാശത്ത് പുഷ്പവൃഷ്ടി ചെയ്യുന്ന ദേവന്മാർ.സന്തോഷിച്ച് നിൽക്കുന്ന മഹർഷിവൃന്ദങ്ങൾ. നൃത്തത്തിനൊത്ത് ഗീത, വാദ്യ,
ഘോഷങ്ങൾ മുഴക്കുന്ന ഗന്ധർവ്വ, സിദ്ധ, ചാരണന്മാർ.

കാളിന്ദീ തീരത്ത് നൃത്തം നോക്കി രസിക്കുന്ന ഗോപന്മാർ, ഗോപികമാർ,

കണ്ണന്റെ നൃത്തം കണ്ട് സന്തോഷിച്ച് നിശ്ചലമായി നിൽക്കുന്ന ഗോക്കൾ.

സർവ്വദേവേശ്വരനായ കണ്ണൻ കാളിയ ശിരസിൽ പുഞ്ചിരി തൂകി നൃത്തം ചെയ്യുന്ന കളഭചാർത്തണിഞ്ഞു നിൽക്കുന്ന മനോഹരമായ കളഭാലങ്കാരം.

നൃത്തമാടുന്ന കണ്ണന്റെ മുമ്പിൽ ഭക്തിപൂർവ്വം സ്തുതിക്കുന്ന കാളിയ പത്നിമാർ,

കണ്ണന്റെ തൃച്ചേവടികളിൽ നമസ്കരിക്കുന്ന കളിയന്റെ കിടാങ്ങൾ.

നാഗപത്നിമാരുടെ സ്തുതി കേട്ട് പുഞ്ചിരിച്ച് കാളിയന്റെ ശിരസ്സിൽ നിന്ന് ചാടിയിറങ്ങാനൊരുങ്ങുന്ന കണ്ണൻ എത്ര മനോഹരമായാണ് ഭഗവനെ കളഭ ചാർത്തണിയിച്ചിരിക്കുന്നത്.

നട തുറന്ന് കണ്ണന്റെ  മനോഹരമായി കളഭം ചാർത്തിയ ഈ രൂപം കണ്ട് ഭക്തി പൂർവ്വം ഭഗവാനെ ദർശിച്ച് സായൂജ്യമടയുന്ന ഭക്തജനങ്ങൾ. ഹരേ കൃഷ്ണ! കൃഷ്ണാർപ്പണം. കണ്ണന്റെ കളഭാലങ്കാരം തുടരും.

ചെറുതയൂർ വാസുദേവൻ
നമ്പൂതിരി.ഗുരുവായൂർ.9048205785.

No comments: