Friday, February 14, 2020

സംസാരാസക്തൻ - ബദ്ധജീവൻ -
*********************************
ശ്രീരാമ : ബദ്ധജീവന്മാർ സംസാരത്തിലെ കാമിനീകാഞ്ചനങ്ങളിൽ കുടുങ്ങിയിരിക്കു ന്നു . കൈയും കാലും കെട്ടുപാടിൽ . ഈ സംസാര ത്തിലെ കാമിനിയിൽനിന്നും കാഞ്ച നത്തിൽനിന്നും സുഖമുണ്ടാകുമെന്ന് കരുതി നിർഭയം വസിക്കുകയും ചെയ്യുന്നു ; അതുമൂ ലം നാശമടയുമെന്ന് അവരറിയുന്നില്ല .
ബദ്ധജീവൻ മരിക്കാറാകുമ്പോൾ അയാളു ടെ വീട്ടുകാരി ചോദിക്കുന്നു : “ നിങ്ങൾ പോ കാൻ പോണു ; എനിക്കെന്തു ചെയ്തുവെച്ചി ട്ടാണ് പോണത് ? ' കൂടാതെ , അയാളുടെ മായാബന്ധ ത്തിന്റെ ആധിക്യംമൂലം , വിള ക്കിലെ തിരി നല്ലതുപോലെ കത്തുന്നതു കണ്ടാൽ അയാൾ പറയുന്നു : " എണ്ണ വളരെ ചെലവാകും ; തിരി താഴത്തൂ . ' അവൻ മരണ ശയ്യയിൽ കിടപ്പുമാണ് ! -
ബദ്ധജീവന്മാർ ഈശ്വരചിന്ത ചെയ്കയില്ല . സമയം കിട്ടിയാൽ ഭള്ളും പടാച്ചിയും പറഞ്ഞു കഴിക്കുന്നു ; അല്ലെങ്കിൽ വെറുതേ ഓരോ ന്നു ചെയ്യുന്നു . ചോദിച്ചാൽ പറയും :
“ എനിക്കു ചുമ്മായിരിക്കാൻ വയ്യ . അതു കൊണ്ട് വേലികെട്ടുകയാ ! ' 

No comments: