അനുശാസനപർവ്വം. പേജ് 325
തലയിൽ ആരും കൈവെക്കരുത് എന്തുകൊ ണ്ടെന്നാൽ എല്ലാ പ്രാണൻറയും ഇരിപ്പ് ശിര സ്സിലാണ് . ആരുടെയും തലമുടി പിടിച്ചു വലി ക്കരുത് . തലയിൽ പ്രഹരിക്കുക , ഇടിക്കുക എന്നിവയും ചെയ്യരുത് . രണ്ടു കൈയും കൂടി ഒന്നിച്ച് തന്റെ ശിരസ്സിൽ മാന്തരുത് .
കുളിക്കുമ്പോൾ ശിരസ്സ് അനവധിപ്രാവ ശ്യം വെള്ളത്തിൽ മുക്കരുത് . തല മുങ്ങിക്കുളി ച്ചുകഴിഞ്ഞിട്ട് പിന്നെ എണ്ണ പുരട്ടരുത് . എള്ളു വറുത്ത് തിന്നരുത് . അത് ആയുഷ്കരമല്ല .
അശുദ്ധനായവനെ വേദം പഠിപ്പിക്കരുത് . അശുദ്ധമായ ഗന്ധം പുറപ്പെടുന്ന സമയത്ത് , വായു ദുഷിച്ചിരിക്കുന്ന സന്ദർഭത്തിൽ , പുതി യ ഗന്ധം വരുമ്പോൾ വേദത്തെപ്പറ്റി ചിന്തി ക്കരുത് . അവന് വേദം നശിക്കും .
യമൻ പണ്ടു ചൊല്ലിയ ഒരു ഗാഥയുണ്ട് . പഴമക്കാർ അതു ചൊല്ലാറുണ്ട് .
“ അശുദ്ധനായി വേദം അകാലങ്ങളിൽ ഉച്ച രിക്കുന്നവൻ ആയുസ്സിനെ ഞാൻ നശിപ്പി ക്കും . അവന്റെ സന്താനത്തെ ഞാൻ കെടു ത്തിക്കളയും . അനദ്ധ്യായസമയത്ത് മൗഢ്യം മൂലം ദ്വിജൻ വേദം അഭ്യസിക്കുന്നതായാലും അവനു വേദം നശിക്കും . അതുകൊണ്ട് അനദ്ധ്യായകാലത്ത് വേദം ചൊല്ലരുത് .
ആദിത്യൻ നേരെ തിരിഞ്ഞുനിന്ന് മൂത്ര മൊഴിക്കരുത് . അഗ്നിയുടെ നേരെയും മൂത്ര മൊഴിക്കരുത് . പശുവിൻ നേരെയും ബ്രാഹ്മ ണൻറനേരെയും തിരിഞ്ഞുനിന്ന് മൂത്രമൊഴി ക്കരുത് . വഴിയുടെ നടുവിലും മൂത്രമൊഴിക്ക രുത് . അങ്ങനെ ചെയ്യുന്നവർ അല്പായുസ്സു ക്കളായി ഭവിക്കും .
No comments:
Post a Comment