Tuesday, August 29, 2017

സർവ സംഗ പരിത്യാഗിയും ആത്മജ്ഞാനിയുമായ പരമഹംസ നിൽ മാത്രമേ സ്വരൂപാനന്ദത്തിന്റെ പൂർണ്ണ പ്രകാശം കാണാൻ സാധിക്കുകയുള്ളൂ. അതിന് സന്ന്യാസം തന്നെ വേണമോ? ഗൃഹസ്ഥനും ജ്ഞാന ബലം കൊണ്ട് ഈ സ്വാതന്ത്ര്യം ആയിക്കൂടെ എന്നാണ് പൂർവ്വ പക്ഷം. ആകാം. പക്ഷേ ജ്ഞാന ബലം എന്നാൽ തന്നെ എന്താണർത്ഥം? ആത്മാനുഭവ ബലം, ആത്മാനുഭവാശ്രയം, അനാത്മാവിനെ അവഗണിക്കാനുള്ള ധൈര്യം അഥവാ ആത്മാ വല്ലാതെ മറ്റൊന്നും തന്നെയില്ല എന്ന ദാർഢ്യം എന്നതാണല്ലോ. അങ്ങനെ വരുമ്പോൾത്തന്നെ വസ്ത്രത്തിന്റെ നിറം എന്തായാലും ഇരിക്കുന്നത് എവിടെയായാലും ആ ജ്ഞാനി സന്ന്യാസി തന്നെയാണ്. 'ന അവഗത ബ്രഹ്മാത്മഭാവ സ്യ യഥാപൂർവം സംസാരിത്വം' (ഭാഷ്യം). 'ഞാൻ ആത്മാവാണ് ' എന്ന ജ്ഞാനം തന്നെയാണ് സന്ന്യാസം. സർവോപാധി വിമുക്തന് താൻ ഗൃഹസ്ഥൻ എന്നോ സന്ന്യാസിയെന്നോ അഭിമാനമില്ല.
'സദൈവാഹം ബ്രഹ്മാസ് മീത്യേ വാനുഭവ: '- 'എപ്പോഴും 'ഞാൻ ബ്രഹ്മം' എന്നു മാത്രമാണ് അനുഭവം '. അവൻ 'ശുകവർത്മാ ' വിമുക്തനാണ്. ( പക്ഷികൾ വഴിയില്ലാത്ത ആകാശത്തിൽ പറക്കുന്നതാണ് 'ശുകവർ ത്മാ ' . അതുപോലെ അറിയപ്പെട്ട സമ്പ്രദായത്തിലല്ലാതെ സഞ്ചരിച്ച് മുക്തി നേടുന്നതും ശാസ്ത്രത്തിന് ഇഷ്ടം തന്നെ . മുക്തിയാണല്ലോ വേണ്ടത്! ആശ്രമ മോ വർണ മോ മുഖ്യമല്ലല്ലോ.) വാസ്തവത്തിൽ വർണാശ്രമങ്ങൾക്കതീതനായ മുക്തനെ സന്ന്യാസം എന്ന ആശ്രമത്തിൽപ്പെടുത്തുന്നതും പ്രഹാസ്യം തന്നെ . ഇങ്ങനെയെല്ലാമുള്ള വിചാരധാരകൾ ശങ്കരനിൽ തെളിഞ്ഞും മറഞ്ഞും ഓടിയിരുന്നു. (ഇതിന്റെ പ്രകാശം നമുക്ക് ഐതരോ - ബൃഹദാരണ്യ കാ ദി ഉപനിഷത്തുക്കളുടെ ഭാഷ്യങ്ങളിൽ കാണാം.)
ഇത്തരം സന്ന്യാസത്തിനെയാണ് ശങ്കരൻ കൊതിച്ചത്. അല്ലാതെ വേഷധാരികളും മിഥ്യാ ചാരികളുമായ അഭിമാന മാത്ര ഭിക്ഷുക്കളുടേതല്ല. അത്തരംഭിക്ഷുക്കൾ അന്നും ധാരാളമുണ്ടായിരുന്നതായി ഭജഗോവിന്ദത്തിലെ 'ജടിലോ മുണ്ഡീ ലുഞ്ചിത കേശ: കാഷായം ബര ബഹുകൃതവേഷ: ' എന്ന വരികൾ സൂചിപ്പിക്കുന്നുണ്ടല്ലോ! 'യദ ഹരേവ വിര ജേത് തദ ഹരേവ പ്രവ്ര ജേത് ' - 'എപ്പോഴാണോ പൂർണ്ണ വൈരാഗ്യം ഉണ്ടാകുന്നത് ആ ദിനം പ്രവ്ര ജനം ചെയ്യണം' എന്നാണ് ഋഷികൾ ചൊല്ലുന്നത്. ശ്രീ ശങ്കരന്റെ വൈരാഗ്യമാവട്ടെ , വിവേകം കൊണ്ടും വാസനാ രാ ഹിത്യം കൊണ്ടും ഇന്ദ്രിയനിഗ്രഹം കൊണ്ടും ഭക്തി കൊണ്ടും സർവതോ ഭദ്രമായിരുന്നു.
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )
'മുക്തിര്‍ ഹിത്വാന്യഥാഭാവം സ്വരൂപേണ വ്യവസ്ഥിതി' എന്ന് ഭാഗവതവും മുക്തിയെ നിര്‍വചിച്ചിട്ടുണ്ട്. ഒരു ജീവന് സമ്ബാദിക്കാവുന്നതില്‍ വച്ച്‌ ഏറ്റവും മഹത്തായ ഈ സ്ഥിതി പരമശാന്തിസ്വരൂപമാണ്. താന്‍ തന്നെ സൃഷ്ടിച്ചു തനിക്ക് തന്നെ ബന്ധനമായിത്തീര്‍ന്ന പ്രപഞ്ചത്തില്‍ നിന്നും വിവേകപൂര്‍വ്വം മോചിച്ചു തന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുകയെന്നതാണ് മോക്ഷം
ബ്രഹ്മജാതീസമൌജ്ഞേയോ
രിധൌക്ഷത്രിയജാതികൌ
നിഗൌവൈശ്യാവിതിപ്രോക്തൌ
പഞ്ചമ: ശൂദ്രജാതിക:
അതായത് സ മ എന്നീ സ്വരങ്ങള്‍ ബ്രാഹ്മണവര്‍ണ്ണത്തെയും രി ധ എന്നിവ ക്ഷത്രിയനെയും നി ഗ എന്നിവ വൈശ്യനെയും പ എന്ന സ്വരം ശൂദ്രനെയും കുറിക്കുന്നു.
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്ന ഗീതാവചനം, വര്‍ണാശ്രമവിഭാഗശ്ച ത്രേതായാം കൃതവാന്‍, കര്‍മക്രിയാ വിശേഷേണ ചാതുര്‍വര്‍ണ്യം പ്രതിഷ്ഠിതം എന്ന് ഗായത്രീ തന്ത്രവും, ലോകാനാന്തു വിവൃദ്ധ്യര്‍ത്ഥം എന്നു മനുസ്മൃതിയും പറയുന്നു. ആദൌ കൃതയുഗെ വര്‍ണൌ നൃണാം ഹംസ ഇതി സ്മൃതഃ. ന വിശേഷോസ്തി വര്‍ണാനാം സര്‍വം ബ്രഹ്മമിദം ജഗത് എന്ന് മഹാഭാരതവും പറയുന്നു. ഏകവര്‍ണം ഇദം പൂര്‍വം വിശ്വമാസീത് യുധിഷ്ഠിരഃ. ബ്രഹ്മണാ പൂര്‍വസൃഷ്ടം ഹി കര്‍മഭിര്‍ വര്‍ണതാം ഗതം.
സ്വധര്‍മ്മമനുഷ്ഠിച്ച് ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം ഇവയാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം വിദ്യാഭ്യാസ കാലഘട്ടമാണ്. പണ്ട് വേദങ്ങളും വേദാംഗങ്ങളുമായിരുന്നു പാഠ്യവിഷയങ്ങള്‍.
അഷ്ടാംഗവിധമൈഥുനത്യാഗത്തോടു കൂടിയ വേദപഠനം വ്രതമായി ആചരിക്കുകയാണ് ബ്രഹ്മചര്യാശ്രമത്തില്‍ ചെയ്യേണ്ടത്. അവിടെ സകല ധര്‍മ്മങ്ങളും പഠിച്ചു തനിക്ക് അനുയോജ്യമായ ധര്‍മ്മം തെരഞ്ഞെടുക്കണം. ബ്രഹ്മചര്യം സമാപിച്ചാല്‍ തനിക്ക് അനുരൂപയായ സഹധര്‍മിണിയെ സ്വീകരിച്ചു ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാം. കൂടെ ധര്‍മ്മമനുഷ്ഠിക്കുന്നവളാണല്ലോ സഹധര്‍മ്മിണി. ഗൃഹസ്ഥാശ്രമി തന്റെയും തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭ്യുദയത്തിനും നിശ്രേയസ്സിനും വേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അഗ്‌നിഹോത്രം, തപസ്സ്, സത്യം, വേദപഠനം, പാഠനം, അതിഥിസത്കാരം, വൈശ്വദേവം മുതലായ ഇഷ്ടകര്‍മ്മങ്ങളും, കിണര്‍, തടാകം, ദേവാലയം, ഉദ്യാനം, മുതലായവ നിര്‍മ്മിക്കുക അന്നദാനം നടത്തുക തുടങ്ങിയ പൂര്‍ത്ത കര്‍മ്മങ്ങളും തന്നെ ആശ്രയിക്കുന്നവരെ സംരക്ഷിക്കുക ഒന്നിനെയും ഹിംസിക്കാതിരിക്കുക മുതലായ ദത്ത കര്‍മ്മങ്ങളും ഗൃഹസ്ഥാശ്രമി അനുഷ്ഠിക്കേണ്ടതാണ്.
സ്വാദ്ധ്യായവും പ്രവചനവും സ്വധര്‍മ്മമായിത്തന്നെ ഗൃഹസ്ഥാശ്രമിയും അനുഷ്ഠിക്കണം. ലൌകികഭോഗങ്ങള്‍ അനുഭവിച്ചു ഒരിക്കലും പൂര്‍ണ്ണ തൃപ്തിയുണ്ടാകുകയില്ല എന്ന് മനസ്സിലാക്കുന്ന ഗൃഹസ്ഥാശ്രമിക്ക് ക്രമേണ ഭോഗ്യവിഷയങ്ങളില്‍ വിരക്തി ഉണ്ടാകും. തന്റെ മകന് ഒരു കുട്ടി ഉണ്ടായാല്‍ മകനെ ഗൃഹഭാരം ഏല്‍പ്പിച്ചു വാനപ്രസ്ഥം ചെയ്യണം. അവിടെ ആധ്യാത്മിക സാധനകള്‍ തീവ്രമായി അനുഷ്ഠിച്ച് പൂര്‍ണ്ണവിരക്തനായാല്‍ സംന്യാസാശ്രമം സ്വീകരിക്കാം. എന്നാല്‍ പൂര്‍ണ്ണവിരക്തിയും മോക്ഷേഛയും ഉള്ള ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംന്യാസം സ്വീകരിക്കാം.
‘ബ്രഹ്മചര്യാദ്വാ ഗൃഹാദ്വാ വനാദ്വാ യദഹരേവ വിരേജത് തദഹരേവ പ്രവ്രജേത്’ എന്നും വിധിയുണ്ട്.
സംന്യാസം സ്വീകരിക്കുന്ന ഒരാള്‍ ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിക്കത്തക്ക സാധനാക്രമങ്ങള്‍ പാലിക്കണം എന്നാണ് യതിധര്‍മ്മം വിധിക്കുന്നത്. താന്‍ തന്നെ സൃഷ്ടിച്ചു തനിക്ക് തന്നെ ബന്ധനമായിത്തീര്‍ന്ന പ്രപഞ്ചത്തില്‍ നിന്നും വിവേകപൂര്‍വ്വം മോചിച്ചു തന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുകയെന്നതാണ് മോക്ഷം. ‘മുക്തിര്‍ ഹിത്വാന്യഥാഭാവം സ്വരൂപേണ വ്യവസ്ഥിതി’ എന്ന് ഭാഗവതവും മുക്തിയെ നിര്‍വചിച്ചിട്ടുണ്ട്. ഒരു ജീവന് സമ്പാദിക്കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തായ ഈ സ്ഥിതി പരമശാന്തിസ്വരൂപമാണ്. ഈ അവസ്ഥയില്‍ എത്തിച്ചേരാന്‍ വേണ്ട മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ജ്ഞാനികളും തത്വദര്‍ശികളുമായ ആചാര്യന്മാരാണ് മഹാപുരുഷന്മാര്‍.
ഈ അവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഠിനമായ പ്രയത്‌നം തന്നെ വേണം. ഫലത്തിന്റെ ഔത്കൃഷ്ട്യമനുസരിച്ചു മാര്‍ഗ്ഗവും കഠിനമായിരിക്കുമല്ലോ. ‘ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥം’ എന്ന് ശ്രുതിയിലും ‘യത്തദഗ്രേ വിഷമിവ പരിണാമേമൃതോപമം’ എന്ന് സ്മൃതിയിലും പറയുന്നുണ്ട്.
ധര്‍മ്മാനുഷ്ഠാനത്തിനുതകുന്ന രീതിയില്‍ ഗുണകര്‍മ്മവിഭാഗമനുസരിച്ച് ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് വര്‍ണ്ണാശ്രമങ്ങള്‍ എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
(അവസാനിച്ചു)


ജന്മഭൂമി: http://www.janmabhumidaily.com/news392402#ixzz4rD2wb6Db
*ഒരിക്കല്‍ ഒരു താമരപ്പൂവ് സൂര്യനെ സ്നേഹിച്ചു..*
*ദിവസവും സൂര്യന്‍ കിഴക്ക് ഉദിക്കുമ്പോൾ താമരപ്പൂവ് മെല്ലെ മുഖമുയര്‍ത്തി നോക്കും,*
*നാണത്തോടെ.*
*നിറഞ്ഞ സന്തോഷത്തോടെ സൂര്യനും പുഞ്ചിരിക്കും, സ്നേഹത്തോടെ. പിന്നീട് പരസ്പരം രസങ്ങള്‍ പറഞ്ഞവര്‍ സമയം പോകുന്നതറിയില്ല.* *അസ്തമിക്കേണ്ട സമയം ആകുമ്പോഴേക്കും താമര വിഷാദത്തോടെ പറയും:*
*"നാളെ കാണാം "*
*സൂര്യനും പറയും: "കാണാം.."*
*താമരപ്പൂവ് വിരഹത്തോടെ മുഖം കുനിച്ചു നില്‍ക്കും...* *വീണ്ടും പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്നത് വരെ.....*
*അങ്ങനെ കാലം കുറച്ചു കഴിഞ്ഞു.*
*താമരക്ക്‌ ഇതളുകള്‍ കൊഴിയുവാന്‍ തുടങ്ങി. അത് പതിയെ പതിയെ വാടുവാന്‍ തുടങ്ങി*
*ഒരു ദിവസം താമരപ്പൂവ് സൂര്യനോട് ചോദിച്ചു:*
*"നമ്മുടെ ജീവിതത്തിനു എന്തെങ്കിലും അര്‍ത്ഥമുണ്ടായിരുന്നോ...?"*
*സൂര്യന്‍ മറുപടി പറഞ്ഞു:*
*"ഈ ജീവിതത്തില്‍ എല്ലാം ക്ഷണികമാണെന്നറിയുക, സ്നേഹമോഴികെ..*
*ബാഹ്യമായി നാം നേടിയതൊന്നും നേട്ടങ്ങളായിരുന്നില്ല.*
*സ്വാര്‍ത്ഥനേട്ടങ്ങള്‍ ഇല്ലാത്ത ജീവിതം സ്നേഹത്തിന്റെ ശ്രേഷ്ഠമായ നേട്ടങ്ങള്‍ നേടിയിട്ടുണ്ടാവും.*
*അത് അര്‍ത്ഥ സമ്പൂർണമാണ് മഹത്തരവുമാണ്..*
*നാം ജനിച്ചതും മരിക്കുന്നതും നമ്മുടെ ഇച്ഛയ്ക്കനുസൃതമായല്ല. അതിനാല്‍ ജീവിതവും സ്വന്തമല്ലെന്നറിയുക.*
*നീ താമരപ്പൂവാണ്, നിന്‍റെ ജീവിതം ഒരു പുഷ്പമെന്ന നിലയില്‍, നിന്നെ കാണുന്ന മനുഷ്യജീവന് കണ്ണിനു കുളിര്‍മ്മയും ഹൃദയത്തിനു ആനന്ദവും നല്‍കുക എന്നതാണ്*
*സ്വയം എരിഞ്ഞടങ്ങുന്ന എനിക്കുമുണ്ട് ധര്‍മ്മം; സര്‍വ്വ ചരാചരങ്ങള്‍ക്കും വെളിച്ചവും ചൂടും നല്‍കുക എന്നത്...*savithri elayat
തമിഴ്‌നാട്ടിലെ വെല്ലൂര്‍ നഗരത്തിലാണ് ജലകണ്‌ഠേശ്വര്‍ ക്ഷേത്രം. ചുറ്റും തെളിമയാര്‍ന്ന ജലമുള്ള ജലാശയം. കിടങ്ങിനുമുകളിലുള്ള ചെറിയ പാലം കടന്നുവേണം ക്ഷേത്രത്തിന്റെ പുറത്തെ പ്രാകാരത്തിലെത്താന്‍. തെക്കേ ഗോപുരത്തിലൂടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക.
ചരിത്രപരമായ കാരണങ്ങളാല്‍ നാല് നൂറ്റാണ്ടോളം ഈ ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങളൊന്നും നടന്നിരുന്നില്ല. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ക്ഷേത്രത്തിനോ വിഗ്രഹത്തിനോ കേടുപാടുകള്‍ വരുത്താന്‍ കാരണമായേക്കുമെന്ന് ഭയന്ന് ജലകണ്‌ഠേശ്വരര്‍ സ്വാമിയുടെ ശിവലിംഗം വെല്ലൂരിന്റെ കിഴക്ക് ഭാഗത്തുള്ള ജലകണ്ഠവിനായകര്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയുണ്ടായി.
ഭരണാധികാരികള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന കേന്ദ്രമായതിനെത്തുടര്‍ന്ന് കോട്ടയിലേക്കുള്ള പ്രവേശനം തടഞ്ഞതുമൂലം ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ മുടങ്ങിയതോടെ ക്ഷേത്രം വിജനമായി. ശിവലിംഗം സാമൂഹ്യവിരുദ്ധര്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ഥലം മാറ്റി സൂക്ഷിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിഗ്രഹത്തിന് ഒരു പോറല്‍പോലും ഏറ്റില്ല എന്നതും ചരിത്രത്തിന്റെ അദ്ഭുതങ്ങളില്‍ ഒന്നാണ്.
1981 മാര്‍ച്ചിലാണ് വീണ്ടും ഈ ശിവലിംഗം ഇവിടെ പ്രതിഷ്ഠിതമായത്. ഈ കോട്ടയുടെയും ക്ഷേത്രത്തിന്റെയും നിയന്ത്രണം ഇപ്പോള്‍ ദേശീയ പുരാവസ്തു വകുപ്പിനാണ്. മണലിനടിയിലായിരുന്ന ക്ഷേത്രഭാഗങ്ങള്‍ മറനീക്കി ശ്രദ്ധാപൂര്‍വം വീണ്ടെടുത്തതും ഇവര്‍ തന്നെ. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള കല്യാണമണ്ഡപം കേടുപാടുകള്‍ തീര്‍ത്ത് പഴമയുടെ മോടി ചോര്‍ന്നുപോകാതെ പുതുക്കി പണിതതാണ്. ഇതുകൂടാതെ വസന്തമണ്ഡപം എന്നുപേരുള്ള മറ്റൊരു മണ്ഡപവുമുണ്ട് ഇവിടെ.
ചുറ്റും ശുദ്ധജലം നിറഞ്ഞ കിടങ്ങ്. അതിനുള്ളിലെ കോട്ടയ്ക്കുള്ളില്‍ 13-ാം നൂറ്റാണ്ടില്‍ പണിയാരംഭിച്ച ക്ഷേത്രത്തിന്റെ നിര്‍മാണജോലികള്‍ 14-ാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയായത്. ഉള്ളിലെ പ്രാകാരങ്ങള്‍ പണി തീര്‍ത്തത് ഇക്കാലത്താണ്. കൂട്ടിച്ചേര്‍ക്കലുകളൊക്കെ 16-ാം നൂറ്റാണ്ടുവരെ തുടര്‍ന്നു. പുറത്തെ പ്രാകാരങ്ങളും ഇക്കാലത്ത് പൂര്‍ത്തിയായി. 1982 ല്‍ മഹാകുംഭാഭിഷേകം നടത്തി. ഉത്സവവേളകളില്‍ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന തങ്കത്തേര് 15 അടി ഉയരവും 8 അടി സമചതുരത്തിലുമുള്ളതാണ്.
ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോള്‍ ഇടതുവശത്ത് കാണുന്ന മണ്ഡപത്തിലെ തൂണുകളിലെ ശില്‍പ്പവൈദഗ്ദ്ധ്യം ആരെയും വിസ്മയിപ്പിക്കും. ശിവലിംഗം പ്രകൃത്യാ ഉള്ള വെള്ളത്തിന്റെ ഉറവയ്ക്കു മുകളിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ചുറ്റുമുള്ള ശുദ്ധജലാശയം നഗരവാസികളുടെ കണ്ണിനും കരളിനും ആനന്ദം നല്‍കുന്നു. പടിഞ്ഞാറേ ശ്രീകോവിലില്‍ ശിവലിംഗവും വടക്കേ ശ്രീകോവിലില്‍ നടരാജവിഗ്രഹവുമാണ് പ്രതിഷ്ഠ. ശിവന്‍ ഇവിടെ ജലവാസിയായതുകൊണ്ട് ജലകണ്‌ഠേശ്വരര്‍ എന്ന പേരും ഉണ്ടായി.
നീലനിറമുള്ള കരിങ്കല്ലില്‍ കൊത്തിയ ഏഴുനില ഗോപുരമാണ് ക്ഷേത്രത്തിന്റേത്. ആനകളുടെയും കുതിരകളുടെയും കുതിരപ്പടയാളികളുടെയും മറ്റും രൂപങ്ങള്‍ കൊത്തിയ തൂണുകളാല്‍ അലംകൃതമാണ് വസന്ത മണ്ഡപം.
പാലാറിന്റെ കരയിലാണ് വെല്ലൂര്‍ നഗരം. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇഴകള്‍ ഇഴുകിച്ചേര്‍ന്ന നഗരമാണിത്. ചെന്നൈയില്‍ നിന്ന് 145 കിലോമീറ്ററും ബെംഗളൂരുവില്‍നിന്ന് 251 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ളത്.
ഉത്സവമൂര്‍ത്തികള്‍ സോമസ്‌കന്ദര്‍, ചന്ദ്രശേഖരര്‍, ദേവി അഖിലാണ്ഡേശ്വരി.
ഏപ്രില്‍-മെയ് മാസത്തിലായി വരുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചിത്രാപൗര്‍ണ്ണമി ഉത്സവം, ഒക്‌ടോബര്‍- നവംബര്‍ മാസത്തിലെ ശൂരസംഹാരോത്സവം, ആടി (ജൂലായ്-ആഗസ്റ്റ്) മാസത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആടി പൂരോത്സവം, വിനായകചതുര്‍ത്ഥി, നവരാത്രി എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍. ഈ സമയത്തും ശനിയാഴ്ചയും ദര്‍ശനപുണ്യം ഏറും.
ത്രിമൂര്‍ത്തികളുടെ പത്‌നീസമേതരായ പ്രതിഷ്ഠകളാണ് (മഹാലക്ഷ്മിയും വിഷ്ണവും, ബ്രഹ്മാവും സരസ്വതിയും, ശിവനും പാര്‍വ്വതിയും) ഇവിടത്തെ പ്രത്യേകതകളില്‍ ഒന്ന്.
രാവിലെ 6.30 ന് നട തുറന്ന് ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കും. വൈകിട്ട് 5 ന് തുറന്ന് 8.30 ന് അടയ്ക്കും.
ക്ഷേത്രത്തിലെ ഫോണ്‍: 416- 2223412, 2221229


ജന്മഭൂമി: http://www.janmabhumidaily.com/news696070#ixzz4rCSf3jyV
അശരീരം ശരീരേഷു
വിവേകവും അനുഭവ ജ്ഞാനവും ഉണ്ടാകുന്നതിനു മുന്‍പേ ജീവന്‍റെ കാഴ്ച ,കേള്‍വി ,വിചാരം ,എന്നിവ ശരീരം ഇന്ദ്രിയം മനസ്സ് ബുദ്ധി മുതലായ ഉപകരണങ്ങളില്‍ കൂടി പ്രവര്‍ത്തിക്കുന്നത് അല്ലാതെ ,അവയോടു സംബന്ധ പെടാത്ത സ്വയം ജ്യോതിസ്വരൂപത്തെ കുറിച്ച് അനുഭവജ്ഞാനം ഇല്ലാത്തത് ആണ് ജീവാവസ്ഥ .
ശുദ്ധമായ ദീപ പ്രഭ ,ചുവപ്പ് മഞ്ഞ തുടങ്ങിയ നിറമുള്ള പല ചില്ലുകളില്‍ കൂടെ പലവിധത്തില്‍ കാണുന്നത് പോലെ ,ജ്ഞാനം പലവിധത്തില്‍ അനുഭവ പെടുന്നതല്ലാതെ ആനന്ദ രസമായി കാണുന്നില്ല ..ശ്രുതി ,ജ്ഞാനത്താല്‍ ശരീരം സംബന്ധം ഇല്ലാത്തത് ആണ് സ്വരൂപം എന്ന് അനുഭവ പെടുന്നതു വരെ ജീവന്‍ ശരീരം ആണ് ധരിച്ചു കൊണ്ടു ഇരിക്കുന്നു .
ജീവ അവസ്ഥയില്‍ ഉള്ള ശരീരം അല്ല ജീവന്‍ ,ശരീരത്തില്‍ ഇരിക്കുന്ന അശരീരന്‍ ആണ് പരമാത്മാവ് എന്ന് മനസ്സിലാകുമ്പോള്‍ പരമ സ്വതന്ത്രന്‍ ആയി .പരമാനന്ദം അനുഭവിക്കുന്നു .
അത് ആണ് മുക്താവസ്ഥ
കഠം
കുളികഴിഞ്ഞുവന്നാല്‍ ഒരു നുള്ളു ഭസ്മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പണ്ട് പഴമക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമായിരുന്നുള്ളൂ. പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിനുള്ള അതേസ്ഥാനം ഭസ്മത്തിന്റെ ഔഷധാംശത്തിനുമുണ്ട്. ഭസ്മ നിര്‍മ്മാണത്തിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും വിശുദ്ധഭസ്മവും ഇല്ലാതില്ല.
പശുവിന്റെ ശുദ്ധമായ ചാണകം ശിവരാത്രിനാളില്‍ ഉമിയില്‍ ചുട്ടെടുത്തു കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി ഊറിയത് വീണ്ടും ഉണക്കി, ശിവന് അഭിഷേകംചെയ്ത ശേഷമാണ് സാധാരണ ഭസ്മം നെറ്റിയില്‍ ചാര്‍ത്താനായി സൂക്ഷിച്ചു വയ്ക്കുന്നത്. ഔഷധച്ചെടികള്‍ ശുദ്ധ പശുവിന്‍ നെയ്യില്‍ ഹോമകുണ്ഡത്തില്‍ ഹവനംചെയ്തശേഷം ബാക്കി വരുന്നതാണ് വിശുദ്ധഭസ്മം.
ത്യാഗത്തിന്റെ മൂര്‍ത്തിയായ ശിവനെ സന്തോഷിപ്പിക്കാന്‍ ഏറെ ഉത്തമമാണെന്നാണ് ഭസ്മത്തെപ്പറ്റിയുള്ള ഹൈന്ദവ സങ്കല്‍പം. നെറ്റി, കഴുത്ത്, തോള്‍ , മുട്ട്, തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി ഭസ്മം ധരിക്കുന്നത്.
ഭസ്മ ധാരണത്തിലൂടെ ലഭിക്കുന്ന മറ്റു ഫലങ്ങള്‍. ഭസ്മധാരണം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്നത് മാത്രമല്ല. അതുകൊണ്ട് ശരീരത്തിനും പ്രയോജനം ഉണ്ടാകുന്നുണ്ട്.
നെറുകയില്‍ ഭസ്മം ധരിച്ചാല്‍ അവിടുത്തെ നീര്‍ക്കെട്ടു മുഴുവന്‍ അത് വലിച്ചെടുക്കും.
എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ ഭസ്മധാരണത്തിനും ഗുണഫലങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ നീരിറക്കത്തിനു സാധ്യതയുള്ള സ്ഥാനമാണ് പിന്‍കഴുത്ത്. അതുകൊണ്ട് അവിടെ ഭസ്മം പൂശുന്നത് നീരിറക്കം തടയും. ശരീരത്തിലെ എഴുപത്തിരണ്ടായിരം നാഡികള്‍ ഒത്തുചേരുന്ന മര്‍മ്മസ്ഥാനമാണ് കാതുകള്‍.
ഓരോ നാഡിയിലും നീര്‍ക്കെട്ടും മറ്റും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇതാകട്ടെ വാതത്തിനും വഴി തെളിക്കും. ഇങ്ങനെ ഭസ്മം ധരിക്കുന്നത് എവിടെയായാലും അത് അതാതു സ്ഥലങ്ങളിലെ അമിതമായ ഈര്‍പ്പത്തെ വലിച്ചെടുക്കും.
ചില നേരത്ത് നനച്ച ഭസ്മവും ചില നേരത്ത് നനയ്ക്കാത്ത ഭസ്മവും ധരിക്കണമെന്നും പറയാറുണ്ട്. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും, നനച്ച ഭസ്മത്തിന് ശരീരത്തിലുണ്ടാകുന്ന അമിത ഈര്‍പ്പത്തെ വലിച്ചെടുക്കാനുള്ള കഴിവുമുണ്ട്.
നമ്മുടെ ശരീരത്തില്‍ എങ്ങനെയാണ് രാവിലെയും സന്ധ്യയ്ക്കും അണുബാധയുണ്ടാകുക?
നമ്മുടെ കിടക്കയില്‍ ലക്ഷക്കണക്കിന് അണുക്കളാണ് വിഹരിക്കുന്നത്. കിടന്നുറങ്ങുമ്പോള്‍ അതു നമ്മുടെ ദേഹത്ത് പ്രവേശിക്കാം.
അതുപോലെ സന്ധ്യാവേളയില്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്. കുളിക്കുന്ന സമയത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ചശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.
ഭസ്മധാരണം നടത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:
‘ഓം അഗ്‌നിരിതി ഭസ്മ വായുരിതി ഭസ്മ ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ
സര്‍വം ഹവാ ഇദം ഭസ്‌മേ മന ഏതാനി ചക്ഷൂംഷി ഭസ്മ.’


ജന്മഭൂമി: http://www.janmabhumidaily.com/news696734#ixzz4rBn1mt9M
വൈകുന്നേരം ആറിനും ഏഴിനും ഇടയിലുള്ള സമയമാണ് ത്രിസന്ധ്യാനേരം. ഈ വേള ആഹാരത്തിനോ മറ്റു കാര്യങ്ങള്‍ക്കോ വിനിയോഗിക്കാതെ സന്ധ്യാനുഷ്ഠാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്. ‘സം’ എന്നാല്‍ സമ്യക്കായ, ശരിയായ എന്നും ‘ധ്യാ’ എന്നാല്‍ ധ്യാനം എന്നുമാണ് അര്‍ത്ഥമെന്നതുകൊണ്ട് ശരിയായ ധ്യാനത്തിന് സന്ധ്യാ എന്നുപറയാം.
കുളിച്ച് വൃത്തിയായി (ദേഹശുദ്ധി വരുത്തിയതിനുശേഷം) എല്ലാവരും സ്വഗൃഹങ്ങളില്‍ പ്രവേശിക്കുക. വീടും ചുറ്റുപാടുകളും തൂത്തുവാരി ശുദ്ധമാക്കിയിരിക്കണം. ഗൃഹത്തിലെ ഗൃഹനാഥ ഭയഭക്തി ബഹുമാനങ്ങളോടെ മന്ത്രം ചൊല്ലി സന്ധ്യാദീപം കൊളുത്തണം. അതോടൊപ്പം ഈ മന്ത്രവും ഉരുവിടണം.
ശുഭം കരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ
ആരോഗ്യം, ധനം, ശത്രുദോഷമില്ലായ്മ തുടങ്ങിയവയെല്ലാം ശുഭകരമാക്കിത്തീര്‍ക്കാന്‍ ദീപജ്യോതിയെ നമസ്‌കരിക്കുന്നു.
ഗായത്രീ മന്ത്രം
മന്ത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതാണ് ഗായത്രീ മന്ത്രം. ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ആദ്യം ഉണ്ടായ വേദമന്ത്രം ‘ഓം’ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആ ഓങ്കാരത്തില്‍ ആരംഭിക്കുന്ന ഈ മന്ത്രം സാര്‍വ്വലൗകികമായ ഒരു പ്രാര്‍ത്ഥനയാണ്. കാലദേശ അവസ്ഥാ ഉപാധികളെ ലംഘിക്കാതെ നിര്‍മ്മല മനസ്സോടെ ശാന്തചിത്തരായ ഏവര്‍ക്കും ഇതു ജപിക്കുവാനുള്ള അവകാശമുണ്ട്.
ജഗത്‌സൃഷ്ടിയുടെ പ്രകടരൂപവും ജ്യോതിസ്സുമായ സൂര്യനോടുള്ള പ്രാര്‍ത്ഥനയാണ് ഗായത്രി. ഗാനം ചെയ്താല്‍ ത്രാണനം ഉറപ്പായ മന്ത്രം. ഗായത്രിയിലെ ഇരുപത്തിനാല് അക്ഷരങ്ങളെ ക്രമത്തില്‍ ഓരോന്നിനെയും ഒരായിരം ശ്ലോകങ്ങളായി ആദികവി വികസിപ്പിച്ചതാണ് രാമായണമെന്ന് പറയപ്പെടുന്നു.
പ്രഭാതത്തില്‍ ജപിക്കുമ്പോള്‍ അതുവരെ ചെയ്ത പാപങ്ങളും പ്രദോഷത്തിലാവുമ്പോള്‍ രാവിലെ മുതല്‍ ആ സമയം വരെയുള്ള പാപങ്ങളും പൊറുക്കപ്പെടുമെന്നു വിശ്വസിക്കുന്നു.
”ഓം ഭൂര്‍ഭുവഃ സ്വഃ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീ മഹി
ധിയോ യോ നഃ പ്രചോദയാത്”
ഭൂമിയിലും അന്തരീക്ഷത്തിലും സ്വര്‍ഗ്ഗത്തിലും നിറഞ്ഞിരിക്കുന്ന സവിതാവാകുന്ന ദേവന്റെ ഭര്‍ഗ്ഗ തേജസ്സിനെ ധ്യേയരൂപേണ ഉപാസിക്കുന്നുവെന്നും അത് ഞങ്ങളുടെ പാപത്തെ അകറ്റി ബുദ്ധിയെ ഉണര്‍ത്തട്ടെ എന്നു സാരം.
നിലവിളക്ക്
എന്നും നിലനില്‍ക്കുന്ന വിളക്ക്, നിലത്തുവക്കുന്ന വിളക്ക്, നിലയങ്ങളിലെ വിളക്ക്, നിലയുള്ള വിളക്ക് എന്നിങ്ങനെ പല അര്‍ത്ഥങ്ങളും നിലവിളക്കിനുണ്ട്. ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും മറ്റു പുണ്യ സ്ഥലങ്ങളിലും നിലവിളക്ക് കത്തിച്ചുവക്കാറുണ്ട്.
സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണിത്. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റി അവനവന്റെ ഉള്ളിലേക്കുപോലും വെളിച്ചമേകുന്നതാണ് നിലവിളക്കെന്ന് ഭാരതീയ സംസ്‌കാരം ഘോഷിക്കുന്നുണ്ട്.
നിലവിളക്ക്ഓടുകൊണ്ടുണ്ടാക്കിയതായിരിക്കണം. മനുഷ്യശരീരത്തിനാവശ്യമായ പഞ്ചലോഹങ്ങള്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം മുതലായവ നിത്യജീവിതത്തില്‍നിന്ന് ലഭ്യമാവേണ്ടതുണ്ട്. കാരണം ഇവ പ്രാണോര്‍ജ്ജത്തെ ബലപ്പെടുത്തുന്നവയാണ്. ഓട്ടുവിളക്കിലൂടെ ഇവയുടെ വലിയൊരംശം നികന്ന് കിട്ടുന്നു. നിലവിളക്ക് നിത്യേന വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കി വക്കേണ്ടതാണ്.
ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിജ്ഞാന ദേവതയായ സരസ്വതീദേവിയുമാണ് നിലവിളക്കിനെ പ്രതിനിനിധാനം ചെയ്യുന്നത്. സരസ്വതീദേവിയുടെ പ്രതീകമായ പ്രഭാതദീപം പരലോകസുഖത്തെയും മഹാലക്ഷ്മിയുടെ പ്രതീകമായ സായംസന്ധ്യാ ദീപം ഇഹലോകസുഖത്തെയും പ്രദാനം ചെയ്യുന്നു.
എണ്ണ
നിലവിളക്കില്‍ എള്ളെണ്ണ ഒഴിച്ചാണ് കത്തിക്കേണ്ടത്. ശനിഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്ന എള്ള് ഇരുമ്പുദായകവുമാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ലോഹം ഇരുമ്പാണല്ലോ? അതുകൊണ്ടാവാം ഭക്ഷ്യാവശ്യങ്ങള്‍ക്കും തേച്ചുകുളിക്കാനും എള്ളെണ്ണയാണ് ഉപയോഗിക്കുന്നത്.
നിലവിളക്കിന്റെ ലോഹമിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പുഗുണവും ചേര്‍ന്ന് ചൂടാവുമ്പോള്‍ അന്തരീക്ഷത്തില്‍ ധാരാളം പ്രാണോര്‍ജ്ജം പ്രസരിക്കുകയും രോഗബീജാണുക്കളെ നശിപ്പിക്കയും ചെയ്യും. പകല്‍ സമയത്ത് സൂര്യന്റെ ചൂടിനാല്‍ അന്തരീക്ഷമാലിന്യങ്ങളും അണുക്കളും എല്ലാം മേല്‍പ്പോട്ട് പോവുകയും സൂര്യതാപമസ്തമിക്കുന്ന സമയം സായംസന്ധ്യകളില്‍ ഇവ വീണ്ടും പ്രത്യേക്ഷപ്പെടുകയും ചെയ്യുന്നു.
സന്ധ്യാസമയത്തെ ദീപത്തിന് ഇവയെല്ലാം നശിപ്പിക്കുവാന്‍ പ്രത്യേക കഴിവുണ്ട്. വിഷാണുക്കള്‍ നമ്മുടെ പചന-ചംക്രമണ-നാഡീവ്യൂങ്ങളെയും മനസ്സിനെയും ബാധിക്കാതിരിക്കാനാണ് ശുദ്ധമായ ശരീരത്തോടെ ഏകാഗ്രമായി സന്ധ്യാനാമം ജപിക്കുവാന്‍ നിഷ്‌കര്‍ഷിക്കുന്നത്.
പ്രഭാതത്തിലെ ദീപമാവട്ടെ ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ പരിശുദ്ധിയില്‍ പ്രത്യേക ഉണര്‍വ്വും പ്രദാനംചെയ്യുന്നു. വിജ്ഞാനദേവതയായ സരസ്വതീ ദേവി പ്രഭാതദീപത്തില്‍ കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമയത്തെ വായന ഏറെ ഗുണകരമാണ്. മനസ്സ് അപ്പോള്‍ വെള്ളക്കടലാസ് പോലെ നിര്‍മലമായിരിക്കും.
(ഡോ. നിലമ്പൂര്‍ കെ.ആര്‍.സിയുടെ ഹിന്ദുവിന്റെ ഒരു ദിവസം എന്ന പുസ്തകത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news696741#ixzz4rBmmbzMo
ഏതൊരു കുഞ്ഞിന്റേയും ആദ്യഗുരു അമ്മ തന്നെയാണ്. അമ്മയുടെ ചിന്തകളും സ്വപ്‌നങ്ങളും പോലും ഗര്‍ഭസ്ഥശിശുവിനെ വളരെയധികം സ്വാധീനിക്കാറുണ്ട്. ഗര്‍ഭിണികള്‍ സദാ സന്തോഷവതികളായി കഴിയണം എന്നുപറയുന്നതും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനായി ഭര്‍ത്താവും ബന്ധുക്കളും ഓടിനടക്കുന്നതും നമ്മള്‍ കാണാറുണ്ട്.
രാമായണത്തിലും ഇതിന്റെ പ്രതിപാദ്യം ഉണ്ട്. ഗര്‍ഭിണിയായ സീതയോട് ശ്രീരാമന്‍ ചോദിക്കുന്നു. ‘വല്ലഭേ. പ്രിയപ്പെട്ടവളേ നിനക്കെന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പറയണേ. ഞാനതു സാധിച്ചുതരാം’. ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ സാധിക്കാതെയിരുന്നാല്‍ ”അര്‍ഭകന്മാര്‍ക്കോരോരോ കുറ്റങ്ങളുണ്ടായ് വരും.”
കുട്ടികള്‍ക്കുള്ള എന്തെങ്കിലും കുറവുകള്‍ ഉണ്ടാകും എന്ന് ദേവിയോട് പറയുന്നു. സമാധാനചിത്തരായ ആശ്രമവാസികളോടൊപ്പം കഴിയാന്‍ എനിക്ക് കൊതിയുണ്ട് എന്നുപറയുകയും അതനുസരിച്ച് ദേവിയെ പിറ്റേന്നുതന്നെ അവിടേയ്ക്ക് അയയ്ക്കാമെന്നും സമ്മതിക്കുന്നു.
കൊട്ടാരത്തിലെ ശബ്ദകോലാഹലങ്ങളില്‍നിന്ന് അകന്ന് മനസ്സിനെ ശാന്തമാക്കാനും ഈശ്വരവിചാരം ചെയ്യാനും അതുപകരിക്കുമെന്നും അത് ഗര്‍ഭസ്ഥ ശിശുവിനും നല്ലതായി ഭവിയ്ക്കുമല്ലോ എന്നും ദേവന്‍ കണക്കുകൂട്ടുന്നു. ഗര്‍ഭിണികള്‍ക്ക് ആകുലചിന്തകള്‍ ഇല്ലാതെ ശാന്തമായ മനഃസ്ഥിതി ഉണ്ടാക്കാനായി മറ്റുള്ളവരും ശ്രദ്ധിക്കണമെന്ന് സാരം.
അമ്മമാരുടെ ഹൃദയമിടിപ്പാണ് കുഞ്ഞിന്റെ ആദ്യ സംഗീതം. ‘ഡബ്‌ലബ്’ എന്ന് മെഡിക്കല്‍ ശാസ്ത്രത്തില്‍ നാം പഠിക്കുന്ന ആ ഹൃദയതാളം കുഞ്ഞിന്റെ ഏകാന്തതയെ അകറ്റുന്ന ആദ്യത്തെ മന്ത്രമധുര സംഗീതമാണ്.
ആ നാദം മധുരമാകണമെങ്കില്‍ ഗര്‍ഭിണിക്ക് ശാന്തമായ മനസ്സുണ്ടാകണം. ഭയാശങ്കകള്‍ അകന്നിരിക്കണം. ശിശുവിന്റെ മനസ്സിലേക്ക് ആദ്യമായി കടന്നുവരുന്ന ഈ പ്രപഞ്ചസംഗീതം അവന്റെ ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ആദ്യ പ്രചോദനമായി ഭവിക്കുന്നു.
ഈശ്വരനെക്കുറിച്ചുള്ള ചിന്തയേക്കാള്‍ വലുതായ ഒരു സമാധാനമില്ല. ഗര്‍ഭിണികള്‍ ഈശ്വരചിന്തയില്‍ മുഴുകിക്കഴിയുന്നത് അവര്‍ക്ക് മാനസികോല്ലാസവും ശാന്തിയും കിട്ടാനും, കുഞ്ഞിന്റെ മാനസിക ശാരീരിക പോഷണത്തിനും ഉപകരിക്കും.
ആയാസകരമായ ജോലികളില്‍ നിന്ന് ഗര്‍ഭിണിയെ ഒഴിവാക്കുന്നതും സദ്കഥകളും പുരാണങ്ങളും കേള്‍പ്പിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനുംകൂടി ഉപകാരമായി ഭവിക്കും. അര്‍ജ്ജുനന്‍ സുഭദ്രയ്ക്ക് പറഞ്ഞുകൊടുത്ത പത്മവ്യൂഹത്തിന്റെ കഥ ഗര്‍ഭസ്ഥ ശിശുവായിരുന്ന അഭിമന്യു മനസ്സിലാക്കിയത് അറിവുള്ളതാണല്ലോ. ശിശുവിന്റെ പ്രപഞ്ചം തന്നെ അമ്മയാണ്.
അമ്മയേക്കാള്‍ വലുതായി അവനാരുമില്ല. അവന്റെ മുടിയില്‍ വിരലോടിച്ച് ഹൃദയത്തോട് ചേര്‍ത്തുവച്ച് അവനെ പാലൂട്ടുമ്പോള്‍ അവന് കിട്ടുന്ന അഭയബോധമാണ് അവന്റെ ആദ്യപാഠം.
അമ്മയുടെ ഓരോ ചലനങ്ങളും ശിശു പഠിക്കുന്നു.
അമ്മയുടെ സാരിത്തുമ്പാണ് അല്ലെങ്കില്‍ വസ്ത്രത്തിന്റെ തുമ്പാണ് അവന്റെ ഏറ്റവും വലിയ രക്ഷാകേന്ദ്രം. അമ്മ തന്നെ അവന് എല്ലാം.
ഹിമാലയത്തോളം ഉയര്‍ന്നത് അമ്മ. ഗംഗയോളം പവിത്രമായത് അമ്മ. തേന്‍പോലെ മധുരമായതും അമ്മ. അമ്മ തന്നെ ശരണം ജഗദംബതന്നെ ശരണം.


ജന്മഭൂമി: http://www.janmabhumidaily.com/news696738#ixzz4rBmYqJYJ
ഈശ്വരപ്രാപ്തിക്കു പഠിപ്പോ പാണ്ഡിത്യമോ വേണ്ടേ വേണ്ട. ഒരു മഹാത്മാവ് എന്നോടൊരിക്കല്‍ പറയുകയുണ്ടായി; ‘അന്യരെ കൊല്ലുവാന്‍ വാളും പരിചയുമെല്ലാം വേണം. ആത്മഹത്യയ്ക്ക് ഒരു സൂചി മതി. അതുപോലെ, മറ്റുള്ളവരെ പഠിപ്പിക്കാന്‍ മികച്ച ബുദ്ധിയും പാണ്ഡിത്യവും വേണം. ആത്മജ്ഞാനത്തിന് അതൊന്നും വേണ്ട.’ നിങ്ങള്‍ പരിശുദ്ധന്‍മാരാണെങ്കില്‍ ഈശ്വരനെ പ്രാപിക്കും.
‘ഹൃദയശുദ്ധിയുള്ളവരത്രേ ധന്യന്‍മാര്‍, എന്തെന്നാല്‍ അവര്‍ ഈശ്വരനെ കാണും.’ ഹൃദയശുദ്ധിയില്ലെങ്കില്‍, ലോകത്തിലുള്ള സകലവിദ്യകളും അറിയാമെങ്കിലും അതു നിങ്ങള്‍ക്കുതകുകയേ ഇല്ല. നിങ്ങള്‍ സദാ ഗ്രന്ഥപാരായണത്തില്‍ മുഴുകിയിരുന്നാലും വലിയ പ്രയോജനമില്ല. ഹൃദയമാണ് ലക്ഷ്യത്തിലെത്തുന്നത്.
ഹൃദയത്തെ അനുസരിക്കുക. നിര്‍മ്മലഹൃദയം ബുദ്ധിയെയും കടന്നു കാണുന്നു, അന്തഃപ്രബുദ്ധമാകുന്നു. യുക്തിക്കു ദര്‍ശിക്കാനാവാത്ത തത്ത്വത്തെ ഹൃദയം സാക്ഷാല്‍ക്കരിക്കുന്നു. അതുകൊണ്ടു നിര്‍മ്മലഹൃദയവും ബുദ്ധിയും തമ്മില്‍ പിണങ്ങുമ്പോഴെല്ലാം നിര്‍മ്മലഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുക, ഹൃദയചോദനം യുക്തിഹീനമായി തോന്നിയാല്‍ത്തന്നെയും.
യുക്തിയെ അനുസരിക്കുമ്പോഴുണ്ടാകുന്നതിനെക്കാള്‍ കുറഞ്ഞ തെറ്റുകളേ നിങ്ങള്‍ക്കു പറ്റൂ. പരോപകാരം ചെയ്‌വാന്‍ ഹൃദയത്തില്‍ പ്രേരണയുണ്ടാകുമ്പോള്‍, അതു ന്യായമല്ലെന്നു നിങ്ങളുടെ തലച്ചോറ് ഉപദേശിച്ചേക്കാം. എന്നാലും ഹൃദയത്തെ അനുസരിക്കുക: ബുദ്ധിയെ പിന്‍തുടരുന്നതിനെക്കാള്‍ കുറച്ചേ തെറ്റു ചെയ്യുന്നുള്ളു എന്ന് നിങ്ങള്‍ക്ക് കാണാം.
ശുദ്ധഹൃദയമാണ് സത്യത്തെ പ്രതിഫലിപ്പിക്കുന്ന എത്രയും നല്ല കണ്ണാടി. ഈ സാധനകളെല്ലാം ഹൃദയശുദ്ധീകരണത്തിനുവേണ്ടിയത്രേ. അതു ശുദ്ധമായാലുടനെ സത്യമെല്ലാം അതില്‍ ഒരു ഞൊടിക്കുള്ളില്‍ മിന്നിപ്രകാശിക്കുന്നു. നിങ്ങള്‍ വേണ്ടത്ര ഹൃദയശുദ്ധിയുള്ളവരാണെങ്കില്‍ പ്രപഞ്ചരഹസ്യങ്ങളെല്ലാം ഉള്ളില്‍ പ്രകാശിക്കും.
പരമാണുക്കളെയും സൂക്ഷ്മഭൂതങ്ങളെയും സൂക്ഷ്മദര്‍ശനങ്ങളെയും മറ്റും സംബന്ധിച്ച ഉത്കൃഷ്ടരഹസ്യങ്ങള്‍ എത്രയോ മുമ്പേ അറിയപ്പെട്ടവയാണ്. അവര്‍ ദൂരദര്‍ശിനിയോ സൂക്ഷ്മദര്‍ശിനിയോ നിരീക്ഷണശാലയോ ഒന്നും ഒരിക്കലും കണ്ടില്ല. ഇതെല്ലാം അവരെങ്ങയെന്നറിഞ്ഞു? ഹൃദയംകൊണ്ട്: അവര്‍ ഹൃദയത്തെ ശുദ്ധമാക്കി. അത് ഇന്നും നമുക്കു സാദ്ധ്യമാണ്. വാസ്തവത്തില്‍ ഹൃദയസംസ്‌കരണമാണ് ലോകത്തിനു ശോകശാന്തി ചെയ്യുന്നത്, യുക്തിവികാസമല്ല.
ബുദ്ധി സംസ്‌കരിച്ചതിന്റെ ഫലമായി ഭൗതികവിജ്ഞാനങ്ങള്‍ ശതക്കണക്കായി ആവിഷ്‌കരിക്കപ്പെട്ടു. അതിന്റെ ഫലമായി കുറച്ചുപേര്‍ വളരെപ്പേരെ അടിമകളാക്കി: ഉണ്ടായ ആകെ ഗുണം ഇതാണ്. കൃത്രിമങ്ങളായ ആവശ്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
ഓരോ പാവപ്പെട്ടവനും, കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും, ആ ആവശ്യങ്ങളെല്ലാം നിറവേറ്റണം: തരപ്പെടാഞ്ഞാല്‍ അതിനു പാടുപെടുകയായി: അങ്ങനെ പാടുപെട്ടു ചാവുകയും ചെയ്യുന്നു. ഇതാണ് ഫലം. ശോകശാന്തിക്കുള്ള മാര്‍ഗ്ഗം ബുദ്ധിയില്‍ക്കൂടിയല്ല, ഹൃദയത്തില്‍കൂടിയാണ്.
ഈ വമ്പിച്ച പ്രയത്‌നമെല്ലാം മനുഷ്യനെ അധികം നിര്‍മ്മലനും ശാന്തനും ക്ഷമാശീലനുമാക്കാന്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍, ഇന്നുള്ളതിന്റെ ആയിരം മടങ്ങു സുഖം ലോകത്തിലുണ്ടായേനേ. എപ്പോഴും ഹൃദയത്തെ സംസ്‌കരിക്കുക; ഹൃദയത്തിലൂടെ ഈശ്വരന്‍ സംസാരിക്കുന്നു. ബുദ്ധിയില്‍കൂടെ സംസാരിക്കുന്നതു നിങ്ങള്‍തന്നെ.
മോസസ്സിനു ലഭിച്ച ഈശ്വരാദേശം, പഴയ നിയമത്തിലുള്ളതു നിങ്ങള്‍ക്കോര്‍മ്മയുണ്ടല്ലോ. ‘നിന്റെ കാലിലെ ചെരുപ്പഴിച്ചുവെയ്ക്കുക. നീ നില്‍ക്കുന്ന സ്ഥലം പുണ്യഭൂമിയാണ്.’ അപ്രകാരമുള്ള വിനയാദരങ്ങളോടുകൂടി വേണം എപ്പോഴും ആദ്ധ്യാത്മവിദ്യാഭ്യാസത്തെ സമീപിക്കുവാന്‍. ശുദ്ധഹൃദയത്തോടും ആദരഭാവത്തോടുംകൂടി വരുന്നവന്റെ ഹൃദയം വിടരുന്നു.
അവനു വാതിലുകള്‍ തുറന്നു കിട്ടുന്നു. അവന്‍ തത്ത്വം ദര്‍ശിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ ബുദ്ധിയുംകൊണ്ടു മാത്രമാണ് വരുന്നതെങ്കില്‍ ബുദ്ധിക്കു കുറച്ചു കസര്‍ത്തും ബുദ്ധിക്കൊത്ത ചില സിദ്ധാന്തങ്ങളും കിട്ടും. സത്യം കിട്ടുകയില്ല. സത്യത്തിന്റെ മുഖം കാണുന്ന ആര്‍ക്കും അതു (സത്യമാണെന്ന്) ബോധ്യപ്പെടും. അത്തരം മുഖമാണ് സത്യത്തിനുള്ളത്. സൂര്യനെ കാണിച്ചുതരാന്‍ പന്തം വേണ്ട. സൂര്യന്‍ സ്വയം ജ്യോതിസ്സാണ്.
സത്യത്തിനു തെളിവു വേണമെങ്കില്‍ ആ തെളിവിനെ എന്തു തെളിയിക്കും? സത്യത്തിന് ഒരു സാക്ഷി വേണമെങ്കില്‍ ആ സാക്ഷിക്കു സാക്ഷി എവിടെ? നാം പ്രേമാദരങ്ങളോടുകൂടി വേണം മതത്തെ സമീപിക്കുവാന്‍. അപ്പോള്‍ ഹൃദയം എണീറ്റ് ‘ഇതു സത്യമാണ്’ ‘ഇത് അസത്യമാണ്’ എന്നു നമ്മോടു പറയും.
മതമണ്ഡലം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കപ്പുറമാണ്, മനസ്സിനും അപ്പുറമാണ്. ഈശ്വരന്‍ ഇന്ദ്രിയഗ്രാഹ്യനല്ല. ആരും ഈശ്വരനെ കണ്ണുകൊണ്ടു കണ്ടിട്ടില്ല, കാണുകയുമില്ല. ഈശ്വരന്‍ ആര്‍ക്കും ബുദ്ധിഗമ്യനല്ല. ഞാന്‍ ഈശ്വരനെക്കുറിച്ച് ബോധമുള്ളവനല്ല: നിങ്ങളുമല്ല, ആരുമല്ല. പിന്നെ ഈശ്വരന്‍ എവിടെ? മതമണ്ഡലം എവിടെ? അത് ഇന്ദ്രിയങ്ങള്‍ക്കപ്പുറമാണ്, മനസ്സിനപ്പുറമാണ്.
പ്രജ്ഞ എന്നത് നാം വ്യാപരിക്കുന്ന പല ഭൂമികകളില്‍ ഒന്നുമാത്രം, ആ പ്രജ്ഞാഭൂമികയെ അതിക്രമിക്കണം: ഇന്ദ്രിയങ്ങളെ പിന്നിട്ട് സ്വന്തം അന്തരംഗത്തിലേക്കു കൂടുതല്‍ കൂടുതല്‍ അടുക്കണം. അതോടെ, നിങ്ങള്‍ ഈശ്വരന്റെ അടുത്തടുത്തെത്തും. ഈശ്വരന്‍ ഉണ്ട് എന്നതിന് എന്താണ് തെളിവ്? പ്രത്യക്ഷം, സാക്ഷാത്ദര്‍ശനം. ഈ ഭിത്തി ഇവിടെയുണ്ടെന്നുള്ളതിന് തെളിവെന്താണ്? ഞാന്‍ അതിനെ സാക്ഷാത്തായി ദര്‍ശിക്കുന്നു എന്നതുതന്നെ.
അനേകായിരം പേര്‍ ഇപ്രകാരം ഈശ്വരനെ സാക്ഷാത്തായി ദര്‍ശിച്ചിട്ടുണ്ട്. ദര്‍ശിക്കണമെന്നുള്ളവരെല്ലാം ദര്‍ശിക്കുകയും ചെയ്യും. എന്നാല്‍ ഈ ദര്‍ശനം ഇന്ദ്രിയപ്രത്യക്ഷമല്ല. അത് ഇന്ദ്രിയാതീതവും പ്രജ്ഞാതീതവുമാകുന്നു. ഈ സാധനാനുഷ്ംാനങ്ങളെല്ലാം നമ്മെ ഇന്ദ്രിയാതീതരാക്കുവാനാണ്.
നാനാതരത്തിലുള്ള പൂര്‍വ്വകര്‍മ്മങ്ങളും ബന്ധങ്ങളും നമ്മെ കീഴ്‌പോട്ടു വലിച്ചുകൊണ്ടിരിക്കയാണ്. ഈ സാധനകള്‍ നമുക്കു ശുദ്ധിയും ലഘുത്വവും തരും. ബന്ധങ്ങളെല്ലാം തനിയേ അഴിഞ്ഞുവീഴും. നാം കുടുങ്ങിക്കിടക്കുന്ന ഇന്ദ്രിയലോകത്തെയും വിട്ട് ഊര്‍ദ്ധ്വതലങ്ങളിലേയ്ക്കുയരും.
അവിടെവെച്ച് സാധാരണമായ അവസ്ഥാത്രയത്തില്‍ (ജാഗ്രത, സ്വപ്‌നം,സുഷുപ്തി) വര്‍ത്തിക്കുന്നവര്‍ക്കു തമ്മില്‍ കാണാനും കേള്‍ക്കാനും സ്പര്‍ശിക്കാനും കഴിയാത്ത വിഷയങ്ങളെ കാണുകയും കേള്‍ക്കുകയും സ്പര്‍ശിക്കുകയും ചെയ്യാം. അപ്പോള്‍, അലൗകികമായ ഭാഷയിലാണ് നാം സംസാരിക്കുക: അതു ലോകത്തിനു മനസ്സിലാവില്ല. എന്തെന്നാല്‍ അവര്‍ക്ക് ഇന്ദ്രിയങ്ങളല്ലാതെ ഒന്നും അറിഞ്ഞുകൂട.
യഥാര്‍ത്ഥമായ മതം തികച്ചും അതീന്ദ്രിയമാണ്. ഇന്ദ്രിയങ്ങളെ അതിക്രമിക്കുവാനുള്ള ശക്തി പ്രപഞ്ചത്തില്‍ സര്‍വ്വപ്രാണികളിലും അന്തര്‍ലീനമായുണ്ട്, പുഴുപോലും ഒരിക്കല്‍ ഇന്ദ്രിയങ്ങളെ അതിക്രമിച്ച് ഈശ്വരനെ പ്രാപിക്കും. ഒരു ജീവിതവും പരാജയമാവില്ല. പരാജയമെന്നൊരു സംഗതി ലോകത്തിലില്ല. മനുഷ്യന്‍ നൂറുവട്ടം ആത്മഹാനി ചെയ്‌തേയ്ക്കാം.
ആയിരം തവണ അടി തെറ്റി വീണേയ്ക്കാം. എന്നാലും ഒടുവില്‍ താന്‍ ഈശ്വരനാണെന്നു സാക്ഷാല്‍ക്കരിക്കും. നേര്‍വഴിയില്‍ക്കൂടി പുരോഗതിയില്ലെന്നു നമുക്കറിയാം. ജീവന്‍മാരെല്ലാം വട്ടത്തില്‍ ചുറ്റുകയാണ്: വട്ടം മുഴുമിക്കുകയും വേണം. ഒരു ജീവനും തീരെ അധഃപതിക്കാന്‍ സാദ്ധ്യമല്ല: ഉയര്‍ന്നേ ഒക്കൂ എന്ന ഒരു കാലം വരികതന്നെ ചെയ്യും.
ആരും നഷ്ടനാകുന്നില്ല. നാമെല്ലാം ഒരേ കേന്ദ്രത്തില്‍നിന്നു വിസൃഷ്ടരാണ്. ആ കേന്ദ്രം ഈശ്വരനത്രേ. ഈശ്വരവിസൃഷ്ടമായ അത്യുത്കൃഷ്ടജീവിയും അതുപോലെ അതിനികൃഷ്ടജീവിയും ആ സര്‍വ്വജീവപിതാവിലേക്കു മടങ്ങിച്ചെല്ലും. ‘യാതൊന്നില്‍നിന്ന് ഈ ജീവജാലങ്ങള്‍ ഉളവായോ, യാതൊന്നില്‍ ഉയിര്‍ക്കൊള്ളുന്നുവോ, യാതൊന്നിലേക്കു തിരികെ ലയിക്കുന്നുവോ അത് ഈശ്വരനാകുന്നു.’
(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news696763#ixzz4rBmMdFGS

സൗഖ്യമേകും ഇല്ലം

പ്രിന്റ്‌ എഡിഷന്‍  ·  August 30, 2017
ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ അമൂല്യനിധിയാണ് ആയുര്‍വേദം. ആയുസിന്റെ വേദമാണ് ആയുര്‍വേദം . ആയുര്‍വേദത്തിന്റ മഹത്തായ പാരമ്പര്യത്തെ അതേപോലെ നിലനിര്‍ത്തി ചികിത്സിക്കുന്ന കേരളത്തിലെ പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങളിലൊന്നാണ് തണ്ണീര്‍മുക്കം ഇല്ലം ആയുര്‍വ്വേദ. ഔഷധ ഗുണങ്ങള്‍ നിറഞ്ഞ സസ്യങ്ങളാല്‍ സമൃദ്ധമായ വളപ്പിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നതുതന്നെ. പാരമ്പര്യ ആയുര്‍വേദ ചികിത്സാരംഗത്ത് വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കിവരുന്ന പള്ളിപ്പാട്ട് ഇല്ലം വകയാണ് ഈ സ്ഥാപനം.
പാരമ്പര്യ മഹിമ
തണ്ണീര്‍മുക്കം ചാലി നാരായണപുരം ക്ഷേത്രത്തിലെ കാരായ്മ കുടുംബക്കാരായ പള്ളിപ്പാട്ട് ഇല്ലത്തിന് പാരമ്പര്യ മഹിമ ഏറെയുണ്ട്. കേരളത്തില്‍ ആദ്യമായി വൈദ്യരത്‌നം ലഭിച്ച തൃപ്പങ്ങോട് പരമേശ്വരന്‍ മൂസതിന്റെയും തിരുനാവായ ശങ്കരന്‍ മൂസതിന്റെയും ആയുര്‍വേദ പാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് പള്ളിപ്പാട്ട് ഇല്ലത്തുള്ളവര്‍.
പുതുതലമുറയിലുള്ള സുബ്രഹ്മണ്യന്‍ മൂസതും, ഡോ. ശങ്കര്‍ പ്രശാന്തും ഇല്ലത്തിന്റെ പാരമ്പര്യം ഇന്നും കൈവിടാതെ സൂക്ഷിക്കുന്നു. ജീവനകലയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ നേതൃത്വം നല്‍കുന്ന ശ്രീ ശ്രീ കോളേജ് ഓഫ് ആയുര്‍വേദിക് സയന്‍സ് ആന്‍ഡ് മെഡിക്കല്‍ കോളേജില്‍ നിന്ന് ആദ്യബാച്ചില്‍ ആയുര്‍വേദത്തില്‍ ബിരുദം നേടിയ ഡോ. ശങ്കര്‍ പ്രശാന്ത് പഠനത്തിന് ശേഷം ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ ഷൊര്‍ണൂര്‍ കേരളീയ ആയുര്‍വേദ സമാജത്തിലും ശേഷം 6-7 കൊല്ലക്കാലം ആയുര്‍വേദത്തിന്റെ പര്യായമായി അറിയപ്പെടുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലും സേവനമനുഷ്ഠിച്ച ശേഷമാണ് ഇല്ലം ആയുര്‍വേദത്തിന്റെ ചുമതലയേറ്റത്.
ഒരു ചികിത്സാകേന്ദ്രമെന്ന പ്രതീതി ഉളവാക്കാതെ യാതൊരുവിധ രൂപമാറ്റവും വരുത്താതെയാണ് പള്ളിപ്പാട്ട് ഇല്ലം ആയുര്‍ ഹെറിറ്റേജ് ആയി നിലനിര്‍ത്തിയിട്ടുള്ളത്. വിദേശീയരും സ്വദേശിയരും അടക്കം ഈ ഇല്ലത്തിന്റെ പാരമ്പര്യം അറിയാവുന്നവര്‍ ലോകത്തിന്റെ പല കോണില്‍ നിന്നും ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്.
പ്രത്യേകതകള്‍
ആയുര്‍വേദ ചികിത്സ തനതു ശൈലിയില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ പിന്തുടരുന്ന രീതിയാണ് ഇല്ലം ആയുര്‍വേദയില്‍ സ്വീകരിച്ചിട്ടുള്ളത്. ഉഴിച്ചില്‍, പിഴിച്ചില്‍, ധാര, നസ്യം, വസ്തി തുടങ്ങിയ എല്ലാ ആയുര്‍വേദ ചികിത്സാരീതികളും ഇവിടെയുണ്ട്.
മുന്നൂറില്‍പ്പരം ഔഷധസസ്യങ്ങളുടെ സംരക്ഷണ മേഖല കൂടിയാണിവിടം. അതുകൊണ്ടുതന്നെ ഔഷധകാറ്റിന്റെ സാന്നിധ്യം പോലും രോഗശമനത്തിനു വഴിയൊരുക്കും. ഇല്ലത്തിനു സമീപത്തായി സര്‍പ്പക്കാവും കാവിനോടുചേര്‍ന്നുള്ള കുളവും ദൈവീകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. കാവിനു ചുറ്റും 27 നക്ഷത്ര വൃക്ഷങ്ങളും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.
ചീനഭരണി, ഒറ്റക്കല്ലിലെ കല്ലും കുഴി, കൊത്തുപണികളാല്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍, ഹോമകുണ്ഡം, അറപ്പുര, നിലവറക്കുഴി,പത്തായം, കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിന് തടി കൊണ്ടുള്ള കപ്പി, ആട്ടുകല്ല്, അരകല്ല്, അമ്മിക്കല്ല്, തൂക്കുകട്ടില്‍, ഊഞ്ഞാല്‍ എന്നിവയെല്ലാം ഇന്നും പഴമയുടെ തിളക്കത്തോടെ ഇവിടെ സംരക്ഷിക്കപ്പെടുന്നു.
പരമ്പരാഗത രീതികള്‍ നിലനിര്‍ത്തിയാണ് ചികിത്സകള്‍ ലഭ്യമാക്കുന്നത്. ഇല്ലത്തുനിന്ന് ചികിത്സിക്കുന്ന രോഗികള്‍ക്ക് രോഗാനുസൃതമായതും പ്രകൃതിദത്തവുമായ ഭക്ഷണരീതിയാണ് ക്രമീകരിച്ചിട്ടുള്ളത്. നല്ല കുട്ടികള്‍ ജനിക്കുന്നതിനായി ഷോഡശ സംസ്‌കാരത്തിന്റെ ഭാഗമായി പ്രഭാഷണങ്ങളും വിവരണങ്ങളും നല്‍കാറുണ്ട്. കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ബുദ്ധിശക്തിയും പ്രതിരോധശക്തിയും വര്‍ധിപ്പിക്കുന്നതിന് സംസ്‌
കരിച്ച സ്വര്‍ണ്ണം, വയമ്പ്, ബ്രഹ്മി, ശഖുപുഷ്പം എന്നിവ ചേര്‍ത്തിട്ടുള്ള ഔഷധം നെയ്യും തേനും ചേര്‍ത്ത് സ്വര്‍ണ്ണാമൃതപ്രാശനം എന്ന പേരില്‍ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച സാരസ്വത മന്ത്രജപത്തോടെ നല്‍കി വരുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ഭക്തിയും ആയുര്‍വേദവും ചേര്‍ത്തിട്ടുള്ള ചികിത്സക്കൊപ്പം രോഗശമനത്തിനുള്ള രാഗങ്ങള്‍ കേള്‍പ്പിച്ചു കൊണ്ടുള്ള മ്യൂസിക് തെറാപ്പിയുമുണ്ട്.
സ്വര്‍ണ്ണാമൃതപ്രാശനം
വിശ്രുത ഗ്രന്ഥങ്ങളായ സുശ്രുത സംഹിത, കാശ്യപ സംഹിത, അഷ്ടാംഗഹൃദയം മുതലായവയില്‍ പ്രതിപാദിച്ചിട്ടുള്ള ഒന്നാണ് സ്വര്‍ണ്ണാമൃതപ്രാശന സംസ്‌കാരം. സംസ്‌കരിച്ചിട്ടുള്ള സ്വര്‍ണ്ണവും, ബുദ്ധിവികാസത്തിനും രോഗപ്രതിരോധശക്തി വര്‍ദ്ധനയ്ക്കും വിശിഷ്ടമെന്ന് വിവക്ഷിക്കപ്പെട്ടിട്ടുള്ള ബ്രഹ്മി, വയമ്പ്, ശംഖുപുഷ്പം തുടങ്ങിയവയും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത്, ശാസ്ത്രീയമായി തയ്യാറാക്കിയ നെയ്യും തേനും ചേര്‍ത്ത് സേവിക്കുന്നതിനെയാണ് സ്വര്‍ണ്ണാമൃതപ്രാശനം എന്ന് പറയുന്നത്.
ജനനം മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കാണ് ഇത് നല്‍കേണ്ടത്. 21 മാസത്തെ തുടര്‍ച്ചയായ ഔഷധ ക്രമത്താല്‍ അത്ഭുതകരമായ ഫലസിദ്ധി ലഭ്യമാകുമെന്നത്രെ ഋഷീശ്വരന്മാര്‍ പ്രവചിച്ചിരിക്കുന്നത്.
സ്വര്‍ണ്ണാമൃതപ്രാശനം ബുദ്ധിശക്തിയും രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുകയും പകര്‍ച്ച വ്യാധികളെ ഒരു പരിധിവരെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ കാഴ്ച ശക്തിയും കേള്‍വിശക്തിയും സംസാരശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ആസ്തമ, അലര്‍ജി, ത്വക്ക് രോഗങ്ങള്‍ അടിയ്ക്കടിയുള്ള പനി, ജലദോഷം, കൃമിശല്യം, ക്ഷീണം, അമിത വികൃതി എന്നിവയില്‍നിന്ന് ആശ്വാസം ലഭിക്കുന്നു.
ശ്രദ്ധ, വികേന്ദ്രീകരണം, ടെന്‍ഷന്‍, മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ പദ്ധതി പ്രകാരം ഒട്ടനവധി കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഓട്ടിസത്തിന് പ്രത്യേക ചികിത്സ
ഓട്ടിസത്തിനും ഇവിടെ ചികിത്സയുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളെ ഡോക്ടറും സൈക്കോളജിസ്റ്റും ചേര്‍ന്ന് വിശദമായി പരിശോധിച്ച് രോഗത്തിന്റെ തോത് ആദ്യം മനസിലാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗിക്ക് 14 മുതല്‍ 28 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ചികിത്സാ വിധികള്‍ ചെയ്യുന്നു. ഒപ്പം ശരീരത്തിനും മനസ്സിനും സ്വത്വഗുണ പ്രധാനമായ ആഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
കുട്ടികളെ പ്രകൃതിയിലേക്ക് കൊണ്ടുവരികയാണ് തുടക്കത്തില്‍ ചെയ്യുന്നത്. പ്രകൃതിയുമായി കുട്ടി എത്ര അടുക്കുന്നുവോ അതിനനുസരിച്ച് ചികിത്സയുടെ ഫലം വേഗത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനനുസൃതമാണ് ഇവിടുത്തെ ചികിത്സകളും.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മ്യൂസിക് തെറാപ്പി വളരെയധികം മാറ്റം ഉണ്ടാക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സമയത്തും താമസിക്കുന്ന മുറികളിലും പ്രത്യേക രാഗങ്ങള്‍ ഇവരെ കേള്‍പ്പിക്കുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ശാരീരികവും മാനസികവും ഭൗതികവുമായ വികാസം കൊടുക്കാന്‍ കഴിയുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
വാതരോഗ ചികിത്സ
ആയുര്‍വേദത്തില്‍ വാതരോഗങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും പ്രാധാന്യം ഏറെയാണ്. അതിനാല്‍ ഇവിടെ പ്രത്യേക സൂക്ഷ്മ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാതരോഗ ചികിത്സ ലഭ്യമാക്കുന്നുണ്ട്. നടുവേദന, മുട്ടുവേദന തുടങ്ങിയവയ്ക്ക് പരിഹാര മാര്‍ഗമായി പറഞ്ഞിരിക്കുന്ന കഷായക്കൂട്ടുകളും മരുന്നുകളും നല്‍കുന്നതിനൊപ്പം രോഗിക്ക് കിടക്കുന്നതിന് കാഞ്ഞിര കട്ടിലുകള്‍ പ്രത്യേകം തയ്യാറാക്കി നല്‍കുന്നു.
ലോഗാനിയേസിയേ കുടുംബത്തിലുള്ള സ്ട്രിക്‌നസ് നക്‌സ് വോമിക എന്ന ശാസ്ത്രീയ നാമമുള്ള കാഞ്ഞിരത്തിന് ആയുവേദ ചികിത്സയില്‍ വളരെ പ്രാധാന്യമുണ്ട്. അഗ്‌നിതുണ്ഡി വടി, കാരസ്‌കര ഹൃതം തുടങ്ങിയവയെല്ലാം കാഞ്ഞിരം ചേര്‍ത്തിട്ടുള്ള ആയുര്‍വേദ മരുന്നുകളാണ്. കാഞ്ഞിരത്തിന്റെ കട്ടിലില്‍ കിടക്കുന്നവര്‍ക്ക് വാതംകുറയുകയും ശരീരത്തിലെ മാംസപേശികള്‍ക്ക് അയവും ബലവും ലഭ്യമാകുകയും ചെയ്യും.
ഒപ്പം നല്ല ഉറക്കവും ലഭിക്കും, കാല്‍പാദം മുതല്‍ മുകളിലേയ്ക്കുള്ള വാത സംബദ്ധിയായ നടുവേദന, മുട്ടുവേദന തുടങ്ങിയവയ്ക്ക് കരിഞ്ഞോട്ട കൊണ്ടുണ്ടാക്കിയ ചെരിപ്പുകളും ഇവിടെ ലഭിക്കുന്നു. കരിഞ്ഞോട്ട ചെരിപ്പുകള്‍ കാല്‍പാദത്തിനും മാംസപേശികള്‍ക്കും അയവുവരുത്തി വേദന കുറയ്ക്കുകയും യാത്ര സുഖകരമാക്കുകയും ചെയ്യും.
വാതരോഗ ചികിത്സ ചെയ്യുന്ന രോഗികള്‍ക്ക് വാതഹരമായിട്ടുള്ള കരിനൊച്ചി ഇട്ടു തിളപ്പിച്ചാറിയ വെള്ളമാണ് കുളിക്കുന്നതിനു നല്‍കുന്നത്. അതിനോടൊപ്പം വാതഹരമായ കഷായങ്ങള്‍ അന്നന്ന് പ്രത്യേകം തയ്യാറാക്കി നല്‍കുന്നു.
ഇന്നത്തെ കാലത്ത് പഴയതിനു വലിയ വില കൊടുക്കേണ്ടിവരും. പ്രത്യേകിച്ച് സാംസ്‌കാരിക പൈതൃകങ്ങള്‍ക്ക്. പഴക്കം എത്ര കൂടുന്നുവോ അതിന്റെ ആയിരം ഇരട്ടി ആയിരിക്കും മൂല്യം. അങ്ങനെ നോക്കിയാല്‍ തണ്ണീര്‍മുക്കം ചാലി നാരായണപുരം ക്ഷേത്രത്തിനു സമീപമുള്ള പള്ളിപ്പാട്ട് ഇല്ലത്തിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്.
700 ല്‍പരം വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ഇല്ലത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുക പ്രയാസമാണ്. പഴക്കം കൂടുംതോറും ഇല്ലത്തിന്റെ പ്രഭ കൂടിക്കൂടി വരുന്നുവെന്നത് യാഥാര്‍ത്ഥ്യം. ഇന്ന് പാരമ്പര്യ ചികിത്സാ രംഗത്ത് വിലമതിക്കാനാവാത്ത ഒന്നായി പള്ളിപ്പാട്ട് ഇല്ലം മാറി കഴിഞ്ഞു.
ആയുര്‍വ്വേദം പ്രകൃതിയുടെ ശാസ്ത്രവും പ്രകൃതിയില്‍ നിന്നു തന്നെ ഉപായങ്ങളും തേടുന്നതുകൊണ്ട് നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം. ഔഷധങ്ങളുടെ കലവറയായ പ്രകൃതിയില്‍ നിന്നുതന്നെ ഏതൊരു അസുഖത്തിനുമുള്ള ചികിത്സയും തേടാം. അതിനു കൈത്താങ്ങാണ് ഇല്ലം ആയുര്‍വേദ. (വിശദവിവരങ്ങള്‍ക്ക് 9037043112ല്‍ ബന്ധപ്പെടുക)


ജന്മഭൂമി: http://www.janmabhumidaily.com/news696520#ixzz4rBm0o5Cu

Monday, August 28, 2017

അഗസ്ത്യമുനി
***************
18 സിദ്ധരില്‍ ഒന്നാമനായികണക്കാക്കുന്നു
ഗുരുശിവന്‍ ,ശിവനില്‍നിന്നുംനേരിട്ട് ദീക്ഷനേടി
ബ്രഹ്മാവിന്‍റെ പുത്രന്‍ മരീചി,അദ്ദേഹത്തിന്‍റ
പുത്രന്‍ കശ്യപന്‍, കശ്യപന്‍ അദിതിദമ്പതികള്‍ക്ക്,മക്കളായി 12 ആദിത്യന്‍മാര്‍
അതില്‍മിത്രന്‍ എന്നആദിത്യന്‍റ മകനാണ്
അഗസ്ത്യന്‍
വിദര്‍ഭരാജാവിന്‍റമകള്‍ലോപമുദ്ര എന്നഅതിസുന്ദരി അഗസ്ത്യന്‍റ പത്നി,
ലോപമുദ്രയുടെആവശ്യപ്രകാരം 1000പുത്രന്‍മാരേക്കാള്‍ മഹത്തായഒരുപുത്രന്‍ജനിച്ചു,
ത്രിദസ്യഎന്നായിരുന്നുപുത്രന്‍റപേര്‍,
പിറന്നപ്പോക്ള്‍ത്തന്നെകുട്ടിവേദങ്ങള്‍ഉച്ചരിച്ചു,
പിതാവിന്‍റഹോമത്തിനായി വിറകുകൊണ്ടുവരികയാല്‍ കുട്ടിക്കു
ഇധ്മവാഹന്‍എന്നപേരുണ്ടായി.
സൂര്യന്‍മേരുപര്‍വതത്തെപ്രദക്ിണംവയ്ക്ഖുന്നപതിവുണ്ട്
എന്നെയുംപ്രദക്ഷിണംചെയ്യാന്‍ വിന്ധ്യന്‍ആവശ്യപ്പെട്ടു,ശിവനപ്രകാരംപപറഞ്ഞില്ല എന്നമറുപടികേട്ട്,വിന്ധ്യന്‍ആകാശത്തോളം
ഉയര്‍ന്നു,സൂര്യന്‍റപ്രകാശംതടഞ്ഞു,
ദേവന്‍മാര്‍അഗസ്ത്യന്‍റസഹായംതേടി
അഗസ്ത്യന്‍പര്‍വതത്തോഠുപറഞ്ഞു
ഞാന്‍ദക്ഷിണഭാരതത്തില്‍പോകാനാഗ്രഹിക്കുന്നു,ഉയരംപൂര്‍വ്വസ്തിതിയിലാക്കിഞാന്‍തിരികെപോകുംവരെനില്‍ക്കണമെന്ന്
വിന്ധ്യന്‍ഫൂര്‍വസ്ഥിതിയായി ,ദക്ഷിണഭാഗത്തുവന്ന അഗസ്ത്യന്‍ഫിന്നെതിരിച്ചുപോയില്ല.
വിന്ധ്യനിന്നുംപൂര്‍വസ്ഥിതിയില്‍ത്തന്നെ,
സ്കന്ദപുരാണത്തില്‍ ശിവപാര്‍വ്വതിമാരുഠെവിവാഹത്തിനു സകലചരാചരങ്ങളുംഹിമാലയത്തിലെത്തിയതായിപറയുന്നു,
അപ്പോഴുണ്ടായഭൂമിയുടെചരിവുസമനിലയാക്കാന്‍വിന്ധ്യനെതരണംചെയ്തുതെഖ്കോട്ടുപോകാന്‍ശിവന്‍ആവശ്യപ്പെട്ടു,
അഗസ്ത്യന്‍അപ്രകാരംപോതിമലകളിലെത്തി,
അതിനുതെക്ക് തിരുന്നല്‍വേലിജില്ലയില്‍
തിരുക്കുരളം(കുറ്റാലം) എന്നസ്ഥലത്തെത്തി
കുറ്റാലത്ത്വിഷ്ണുക്ഷേത്രമായിരുന്നു,നെറ്റിയില്‍ഭസ്മലേപനംചെയ്ത അഗസ്ത്യനെ
ക്ഷേത്രത്തില്‍പ്രവേശിക്കാനനുവദിച്ചില്ലഅഗസ്ത്യന്‍സ്വശക്തിയാല്‍വിഷ്ണുഭക്തനായി,അവര്‍അദ്ദേഹത്തെഉള്ളില്‍കടത്തി,
പക്ഷേ ശിവനുംവിഷ്ണുവുംഒന്നാണെന്നും
അഗസ്ത്യന്‍റെമാഹാത്മ്യവുംവെളിപ്പെടുത്താന്‍ വിഷ്ണുആഗ്രഹിച്ചു,
പെട്ടന്നുവിഷ്ണുവിഗ്രഹംശിവലിംഗമായിരൂപാന്തരംപ്രാപാച്ചു
പിന്നെഇന്നുവരെകുറ്റാലത്ത് ശിവലിംഗമാണുവിഗ്രഹം
ശിവനില്‍നിന്നും,സുബ്രഹ്മണ്യനില്‍നിന്നും
അഗസ്ത്യന്‍തമിഴ്ഭാഷയുംവ്യാകരണവുഃപഠിച്ചു
ലോകത്തിനംതമിഴ്വ്യാകരണംസംഭാവനചെയ്തു,
ഗുഹ്യസൂത്രത്തെപ്പറ്റി ഒരുഗ്രന്ഥംരചിച്ചു
ദക്ഷിണേന്‍റ്യകീഴടക്ാനെത്തിയ രാവണനെ
വീണാവാദനമല്‍സരത്തില്‍പരാജിതനാക്കിതിരിച്ചയച്ചു
താടകയുംപുത്രന്‍മാരീചനും അഗസ്ത്യെആക്രമിച്ചു,അദ്ദേഹംശപിച്ചതിനാലാണ് രാക്ഷസരായത്
ശ്രീരാമനും സീതയുംആഗസ്ത്യാശ്രമത്തില്‍
പോയിട്ടുണ്ടു,അഗസ്ത്യന്‍രാമന് വൈഷ്ണവചാപവുംഒരിക്കലുംഒഠുങ്ങാ ത്തഅസ്ത്രങ്ചളോടുകൂടിയആവനാഴിയും
നല്‍കി,
ഖരനെവധിക്കാന്‍അതാണുഉപയോഗിച്ചത്,
അഗസ്ത്യന്‍ രാമന് ആദിത്യഹൃദയമന്ത്രം
ഉപദേശിച്ചുരാവണനെവധിക്കാന്‍സഹായിച്ചു
വൃത്രാസുരന്‍റനേത്യത്വത്തില്‍കാലകേയന്‍മാര്‍ ദേവലോകംആക്രമിച്ചു,വൃത്രാസംരനെഇന്‍ദ്രന്‍വധിച്ചു,പക്ഷേസമുദ്രത്തിലൊളിച്ച കാലകേയന്‍മാരെ വധിക്കാന്‍ സമുദ്രംകുടിച്ചുവറ്റിക്കണം അതിന്അഗഹ്ത്യനേകഴിയു എന്ന്വിഷ്ണുനിര്‍ദ്ദേശിച്ചു
അങ്ങിനെഅഗസ്ത്യന്‍ സമുദ്രംകുടിച്ചുവറ്റിക്യും കാലകേയന്‍മാരെവധിക്ാന്‍സഹായിച്ചു,
പിന്നെഭഗീരഥന്‍സ്വര്‍ഗ്ഗത്തില്‍നിന്നുംഗംഗയെകൊണ്ടുവന്നു സമുദ്രം നിറച്ു
ശഖ്തിആരാധകനായിരുന്നുഅഗസ്ത്യനുംലോപമുദ്രയും
ഹയഗ്രീവന്‍ലളിതാസഹസ്രനാമംഉപദശിച്ചു,അഗസ്ത്യന്‍അതുലോകത്തിനുപകര്‍ന്നുകൊടുത്തു
തീരെപൊക്കംകുറഞ്ഞമഹര്‍ഷിയാകയാല്‍
കരുമുനിഎന്നുപറയുന്നു
അദ്ദേഹത്തിന്‍റതമിഴുവ്യാകരണത്തിന്
മൂത്തമിഴഎന്നുപറയുന്നു
പണ്ടിതസഭകളില്‍2/3 അംഗമായിരുന്നുശൈവസിദ്ധന്‍മാരില്‍പ്രധാനിയായിരുന്നു,
തൊല്‍ക്കാപ്പിയര്‍ശിഷ്യനായിരുന്നു,
കമ്ഫരാമായണത്തില്‍അദ്ദേഹത്തെതമിളാഴ്മമുനിഎന്നുവിശേഷിപ്പിക്കുന്നു
അഗസ്ത്യനാല്‍ദത്തമായദിവ്യസുന്ദരിയാണുതമിഴ്ഭാഷഎന്നുവര്‍ണിച്ചിരിക്കുന്നു,മഹാകവിയായവില്ലിപ്പുത്തുരന്‍,
ലോഖത്തില്‍പാപികളാരുമില്ലെന്നുംഭൂമിയില്‍സഞ്ചരിച്ചദേവിയുടെ കാല്‍ച്ചിലമ്പുകളുടെഅരുളപ്പാടാണുഇതെന്നും അഗസ്ത്യന്‍റപ്രബോധനം
ആദ്യസിദ്ധന്‍
മഹാദേവനില്‍നിന്നും നേരിട്ടുദീക്ഷനേടി
വെള്ളാളസമുദായം
സപ്ര്‍ഷികളില്‍ഒന്ന്
ചിരഞ്ജീവിയായിഅറിയപ്പെടുന്നു
4യുഗവും48വര്‍ഷവും ജീവിച്ചിരുന്നതായിപറയുന്നു
കുംഭമുനി,കലശോല്‍ഭവന്‍കലശജന്‍ എന്നൊക്കെഅറിയപ്പെടുന്നു,
കുംഭകോണത്ത് ആദികുംഭേശ്വരക്ഷേത്രത്തില്‍പ്രതിഷ്ടിച്ചിരിക്കുന്നു
സര്‍വ്വശാസ്ത്രത്തിലുംപ്രമുഖന്‍
അകത്തിയം തമിഴ് വ്യാകരണകര്‍ത്താവ്
പെരുനൂല്‍ജ്യോതിഷം(നാഡീജ്യോതിഷകര്‍ത്താവ്
സമാധിസ്ഥലം
തിരുവനന്തപുരംശ്രീപത്മനാഭവിഗ്രഹസ്ഥലം
പ്രണവരുപത്തില്‍ഒളിദേഹത്തില്‍വസിക്കാന്‍കഴിവുനേടിയസിദ്ധന്‍
ഏവരുടേയും ഹൃദയത്തില്‍ വസിക്കുന്ന നാരായണന്‍
വിഷ്ണുസ്തു ത്രീണി രൂപാണി
പുരുഷാഖ്യാന്യഥോ വിദുഃ
പ്രഥമം മഹതഃളസഷ്ടൃ
ദ്വിതീയം ത്വണ്ഡസം സ്ഥിതം
തൃതീയാ സര്‍വ്വഭൂതസ്ഥം
താനിജ്ഞാനത്വാ വിമുച്യതേ (സാത്വതതന്ത്രം)
(വ്യാപന ശീലനായ ശ്രീകൃഷ്ണ ഭഗവാന്-വിഷ്ണുവിന്-മൂന്ന് രൂപങ്ങളുണ്ട്. ഒന്ന് മഹത്തരവും സൃഷ്ടിച്ച്, സഹസ്രാക്ഷ സഹസ്രശീര്‍ഷനുമായ മഹാവിഷ്ണു. രണ്ടാമത്തേത്, ഓരോ ബ്രഹ്മാണ്ഡത്തിലും പാലാഴിയില്‍ പള്ളികൊള്ളുന്ന ലക്ഷ്മീ വല്ലഭന്‍. മൂന്നാമത്തേത്, സര്‍വ്വശരീരികളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന നാരായണന്‍.
ഗീതയിലെ 10-ാം അധ്യായത്തിലെ 20-ാം ശ്ലോകത്തിന് ”സര്‍വ്വം ഭൂതാശയ സ്ഥിതഃ” എന്ന് ഭഗവാന്‍ നിര്‍ദ്ദേശിച്ച് നാരായണ വിഭൂതിയാണ്. ഈ മൂന്നു വിഭൂതികളും ഭഗവാനും തമ്മില്‍ രൂപത്തിലെ വ്യത്യസ്തയുള്ളൂ, തേജസ്സിലും പ്രഭാവത്തിലും ഐശ്വര്യത്തിലും തുല്യരാണ്. ഇതിജ്ഞാത്വാ- ഈ മൂന്നു വിഷ്ണുരൂപങ്ങളിലെ ഏതു സ്വരൂപത്തെ ധ്യാനിച്ചാലും ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് ധ്യാനിക്കപ്പെടുന്നത്. ഇക്കാര്യങ്ങള്‍ നാം മറക്കരുത്.
ഭഗവാന്‍ തന്റെ വിഭൂതികളെ വിവരിക്കുന്നു (10-21)
ഭഗവാന്റെ വിഭൂതികള്‍ രണ്ടുവിധത്തില്‍ സ്ഥിതിചെയ്യുന്നു. പ്രത്യക്ഷ രൂപമായിട്ടും പരോക്ഷ ഭാവമായിട്ടും ഉദാഹരണമായി പറയാം. വിഷ്ണു, കപിലന്‍, വ്യാസന്‍, വാസുദേവന്‍, രാമന്‍ മുതലായ വിഭൂതികള്‍ രൂപമുള്ളവയാണ്. മനോഭാവങ്ങളിലും പ്രവൃത്തികളിലും ഉള്ള വിഭൂതികള്‍ അപ്രത്യക്ഷമാണ്. ഉദാഹരണം: ”അധ്യാത്മവിദ്യാ, വാദഃ, കാലഃ -മുതലായവയ്ക്ക് രൂപമില്ല എന്ന് ഓര്‍ക്കുക.
(1) ആദിത്യാനാം അഹം വിഷ്ണുഃ
കശ്യപപ്രജാപതിക്ക് അദിതി എന്ന പത്‌നിയില്‍ ജനിച്ച 12 ദേവന്മാര്‍ ആദിത്യന്മാര്‍- എന്ന് പറയപ്പെടുന്നു. ഇവര്‍ ഓരോരുത്തരായി, ഓരോ മാസത്തിലും ഉദിക്കുന്ന സൂര്യഗോളത്തില്‍ അധിഷ്ഠാനം ചെയ്യുന്നു. ദേവതാരൂപത്തില്‍ ഇവര്‍ സ്വര്‍ഗലോകത്തില്‍ വസിക്കുന്നു. ഇവരില്‍ ശ്രീകൃഷ്ണഭഗവാന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ, ‘വിഷ്ണു’ എന്ന് പേരുള്ള ആദിത്യനില്‍ ഭഗവച്ചൈതന്യം കൂടുതലുണ്ട്. അതുകൊണ്ട് വിഷ്ണു എന്ന ആദിത്യന്‍ ശ്രീകൃഷ്ണ ഭഗവാന്റെ വിഭൂതിയാണ്. (ഭഗവാന്റെ വാമനാവതാരം കൂടിയാണ്).
ഈ രീതിയില്‍ത്തന്നെയാണ് ഇനി പറയുന്ന വിഭൂതികളുടെ വിവരണം മനസ്സിലാക്കേണ്ടത്. വിഭൂതികളെ ‘ഭഗവാന്‍ തന്നെ’ എന്ന ബുദ്ധിയോടെ നാം ഉപാസിക്കണം. അതിനുവേണ്ടിയാണ് അര്‍ജ്ജുനന്‍ വിഭൂതികളെ ഉപദേശിക്കാന്‍ ആവശ്യപ്പെട്ടതും ഭഗവാന്‍ വിവരിക്കുന്നതും.


ജന്മഭൂമി: http://www.janmabhumidaily.com/news696075#ixzz4r5gcgr2l
നാരദഭക്തിസൂത്രം - 33
”തസ്മാത്‌സൈവ ഗ്രാഹ്യാഃ മുമുക്ഷുതിഃ”
അതുകൊണ്ട് മോക്ഷമാഗ്രഹിക്കുന്നവര്‍ ആ പരമ പ്രേമ രൂപത്തിലുള്ള ഭക്തിയെത്തന്നെ അനുവര്‍ത്തിക്കേണ്ടതാണ്.
ഹൃദയഗ്രന്ഥിയെപ്പോലും ഛേദിച്ച് ഭഗവാനില്‍ ലയിക്കാനുള്ള മാര്‍ഗം ഭക്തിതന്നെയെന്ന് നിശ്ചയിക്കുന്നു. ഹൃദയം ഭഗവാനിലേക്ക് ലയിച്ചുചേരുന്ന വിധത്തില്‍ മനസ്സ് ഭക്തിയില്‍ ഉറയ്ക്കണം. മനസ്സും ബുദ്ധിയും ഒന്നായി ഒരു പ്രവാഹമായി ഭാഗവതത്തില്‍ ലയിച്ചുചേരാന്‍ തയ്യാറാകുമ്പോള്‍ ഭഗവാന്‍ നമ്മിലേക്കിറങ്ങിവരും.
മറ്റു മഹര്‍ഷിമാര്‍ പറഞ്ഞതിനെയൊന്നും ശ്രീനാരദര്‍ തുറന്നെതിര്‍ക്കുകയല്ലാ; മറിച്ച് അവയെയെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ തന്റെ ദൃഷ്ടിയില്‍ കുറേക്കൂടി പൂര്‍ണമായ മാര്‍ഗം ഭക്തിയോഗം തന്നെയെന്ന് നാരദമഹര്‍ഷി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ്.
നാരദമഹര്‍ഷിയുടെ സങ്കല്‍പ്പത്തിനനുസരിച്ച് വാര്‍ത്തെടുക്കപ്പെട്ട ഒരു ഭക്തനാണ് പ്രഹ്ലാദന്‍. ധ്രുവനെ ബാല്യത്തില്‍ തന്നെ ശിഷ്യനായി നേടി ഭക്തിമാഹാത്മ്യം ബോധ്യപ്പെടുത്തിയെങ്കിലും ധ്രുവന്റെ ഉള്ളിലെ ആഗ്രഹങ്ങള്‍ മുഴുവന്‍ നശിപ്പിച്ച് ഭഗവത് സായുജ്യത്തിലേക്കെത്തിക്കണമെന്ന അര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കാനായില്ല.
എന്നാല്‍ ആ പോരായ്മ നികത്താനാണ് പ്രഹ്ലാദന്റെ കാര്യത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ തന്നെ ഭക്തി മാഹാത്മ്യം ഉറപ്പിക്കാനുള്ള ശ്രമം ശ്രീനാരദര്‍ നടത്തിയത്. കുട്ടിയുടെ മനസ്സ് രൂപപ്പെടുന്നതിന് ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ശ്രമം നടത്തണമെന്ന് നാരദര്‍ വിലയിരുത്തി നാരദരുടെ സങ്കല്‍പ്പംപോലെയായിത്തീരുന്നതിന് ഭഗവാന്‍ അവസരമൊരുക്കുകയും ചെയ്തു. ഹിരണ്യകശിപു തപസ്സിനുപോയ ഘട്ടത്തില്‍ ഹിരണ്യപത്‌നിയായ കയാധുവിനെ ദേവേന്ദ്രന്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ നാരദര്‍ വന്നു രക്ഷിച്ചു.
കയാധുവിനെ നാരദരുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അഭയംകൊടുത്തു. അപ്പോള്‍ തുടങ്ങി നാരായണ നാമ മാഹാത്മ്യം പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്നു. ഗര്‍ഭിണിയായിരുന്ന കയാധുവിന്റെ ഗര്‍ഭപാത്രത്തില്‍ കിടന്നുതന്നെ പ്രഹ്ലാദന്‍ ആഹ്ലാദചിത്തത്തോടെ ഭക്തിമാഹാത്മ്യം ശ്രവിച്ചു മനസ്സിലുറപ്പിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news696076#ixzz4r5gMRl29
പ്രധാന ആരാധനാമൂര്‍ത്തിയാണ് ശിവന്‍ അല്ലെങ്കില്‍ രുദ്രന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ടു ഭാവങ്ങളും, അതായത് ശിവന്റെ ശാന്തസ്വരൂപവും രുദ്രന്റെ രൗദ്രസ്വരൂപവും പരസ്പര വിരുദ്ധങ്ങളാണ്. എന്തുകൊണ്ടാണ് ഒരേ ദേവതയ്ക്ക് ഇങ്ങനെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളുണ്ടായത് എന്ന് നമുക്കിവിടെ വേദങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. വേദങ്ങളിലും വൈദികസാഹിത്യത്തിലും രുദ്രദേവതയ്ക്ക് രണ്ടു രൂപങ്ങളുള്ളതായി എഴുതിയിട്ടുണ്ട്.
”രുദ്രോ വാ ഏഷ യദഗ്നിസ്തസൈ്യതേ തനുവൗ
ഘോരാന്യാ ശിവാന്യാ” (തൈത്തിരീയ സംഹിത 5.7.2.3)
അതായത് രുദ്രന് രണ്ട് ശരീരങ്ങളുണ്ട് അഥവാ സ്വരൂപങ്ങളുണ്ട്. ഒന്ന് ഘോരവും രണ്ട് ശിവവും. വേദമന്ത്രങ്ങളെയും ദേവതാസങ്കല്‍പങ്ങളെയുമെല്ലാം ചുരുങ്ങിയത് മൂന്ന് രീതിയില്‍ നോക്കിക്കാണാന്‍ കഴിയും. ആപിഭൗതികം (ഭൗതികജീവിതവുമായി ബന്ധപ്പെട്ട് അര്‍ഥം കാണുന്ന രീതി), ആധിദൈവീകം (ഭൂമി, സൂര്യന്‍, കാലാവസ്ഥ തുടങ്ങി പ്രകൃതിദേവതകളുമായി ബന്ധപ്പെട്ടത്), ആധ്യാത്മികം (ആത്മാവ്, മനസ്സ്, ഉപാസന തുടങ്ങിയവയുമായി ബന്ധപ്പെട്ടത്). ഇതില്‍ ആധിദൈവീകമായ രീതിയില്‍ നമുക്ക് രുദ്രന്റെ ഈ രവേദങ്ങളിലൂടെയും പുരാണകഥകളിലൂടെയും കടന്നുപോയാല്‍ ആധിദൈവികാര്‍ഥത്തില്‍ രുദ്രന്‍ എന്നത് വിദ്യുത് അഥവാ മിന്നലാണെന്നു കണ്ടെത്താം. യജുര്‍വേദത്തിലെ 16-ാം അധ്യായം ശ്രീരുദ്രം എന്ന പേരില്‍ പ്രസിദ്ധമാണ്. അവിടെ, ആയിരം യോജന വിസ്തൃതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി തന്റെ വില്ലു കുലയ്ക്കാന്‍ കഴിവുളള രുദ്രന്മാരെക്കുറിച്ച് പറയുന്നുണ്ട്.
”രുദ്രാ അധി ഭൂമ്യാം. തേഷാം
സഹസ്രയോജനേളവ ധന്വാനി തന്മസി.” (യജു.16.54)
ഭൂമിയിലുള്ളവര്‍ക്ക് ഇത് മിന്നല്‍വെളിച്ചമായി കാണാം. രുദ്രന്റെ രവം മേഘഗര്‍ജനമായി കേള്‍ക്കുകയും ചെയ്യാം. രുദ്രനെ നാം ഗിരീശനെന്ന് വിളിക്കാറുണ്ട്. വേദങ്ങളില്‍ ‘ഗിരിശ’ (യജു. 16.4) അഥവാ ഗിരിയില്‍ വസിക്കുന്നവന്‍, ‘ഗിരിശയഃ'(യജു. 16.29) അഥവാ ഗിരിയില്‍ ശയിക്കുന്നവന്‍, ‘ഗിരിചരഃ'(യജു.16,.29) അഥവാ ഗിരിയില്‍ സ്ഥിതനായി ചരിക്കുന്നവന്‍ എന്നെല്ലാം രുദ്രനെ വിശേഷിപ്പിച്ചതായി കാണാം (യജു 16.2). ഗിരിശബ്ദം മേഘത്തിനു പര്യായമാണെന്ന് നിഘണ്ടുവില്‍ യാസ്‌കമഹര്‍ഷി പറയുന്നു (ഗിരിഃ ഇതി മേഘനാമസു പഠിതമ് – നിഘണ്ടു 1.10). അതായത് രുദ്രന്റെ വാസം ഗിരിയില്‍ ആണെന്നതില്‍നിന്നും മേഘത്തില്‍ വസിക്കുന്ന മിന്നലിനെക്കുറിച്ചുള്ള വര്‍ണന കൂടിയാണ് ഇതെന്ന് മനസ്സിലാക്കണം. നിഘണ്ടുവില്‍ പര്‍വതശബ്ദവും മേഘത്തിന്റെ പര്യായമാണെന്ന് യാസ്‌കമഹര്‍ഷി പറയുന്നുണ്ട്.(1.10) പര്‍വതപുത്രിയെ പാര്‍വതി എന്നു വിളിക്കാം. ആ പാര്‍വതിയാണ് രുദ്രന്റെ പത്‌നി അഥവാ ശക്തിയായി മാറുന്നത്. ഇതാകട്ടെ ആദിദൈവികാര്‍ഥത്തില്‍ വിദ്യുച്ഛക്തിയുമാകുന്നു.
മേഘത്തിന്റെ മറ്റൊരു പര്യായമാണ് വൃഷഭം എന്നത്. ‘വര്‍ഷണാദ് വൃഷഭഃ’ എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ (9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. ‘വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം’ എന്ന് ഋഗ്വേദത്തിലും(6.44.21) പറയുന്നു. ‘ഒഴുകുന്ന അവസ്ഥയിലുള്ള ജലം ‘വൃഷാ’യും സ്ഥിരമായിരിക്കുന്നത് ‘വൃഷഭ’വും. ലൗകിക സംസ്‌കൃതത്തില്‍ എന്നാല്‍ വൃഷഭത്തിന് കാള എന്നു മാത്രമാണ് അര്‍ഥം. ഇതാണ് രുദ്രന്റെ വാഹനം കാളയാകാന്‍ കാരണം. ഗംഗാവര്‍ഷത്തെ ധരിച്ചിരിക്കുന്ന ഗംഗാധരനായി രുദ്രന്‍ അറിയപ്പെടാന്‍ കാരണവും അവന്‍ മേഘസ്ഥിതനായതിനാല്‍ തന്നെ.
എങ്കില്‍ എന്തായിരിക്കും രുദ്രന്‍ സര്‍പ്പത്തെ കഴുത്തിലണിയാന്‍ കാരണം? ‘അഹി’ എന്നത് സംസ്‌കൃതത്തില്‍ ‘സര്‍പ്പ’ത്തിന്റെ മറ്റൊരു പേരാണ്. എന്നാല്‍ ഇതേ ‘അഹി’ നിഘണ്ടുവില്‍ ജലത്തിനു പര്യായമായാണ് പറഞ്ഞിരിക്കുന്നത്. (അഹിരിതി ഉദകസ്യ നാമ- നിഘണ്ടു 1.12) ആ ജലത്തെ ധരിക്കുന്ന രുദ്രന്‍ സര്‍പ്പധാരിയുമായി.
‘യോ രോദയതി സ രുദ്രഃ’ എന്ന് രുദ്രശബ്ദത്തിനര്‍ഥം പറയാം. രോദിപ്പിക്കുന്നവന്‍ ആരോ അവന്‍ രുദ്രന്‍. ‘രുദിര് അശ്രുവിമോചനേ’ എന്ന ധാതുവില്‍നിന്നാണ് രുദ്രശബ്ദവും രോദനശബ്ദവും നിഷ്പന്നമായത്. കണ്ണില്‍ നിന്നും അശ്രുവിനെ വേര്‍പെടുത്തുന്നത് രുദ്രന്‍. ഇങ്ങനെ, വേര്‍പെടുത്തുക എന്നത് രുദ്രന്റെ സ്വഭാവമാണ്. ഇവിടെ മേഘങ്ങളില്‍നിന്നും മഴയെ വേര്‍പെടുത്തുന്നതും രുദ്രനാണ്.
എന്നാല്‍ മേഘങ്ങളിലിരിക്കുന്ന ഈ രുദ്രന്റെ രണ്ടു ഭാവങ്ങള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് പ്രകടമാകുന്നുണ്ട്. മിന്നലും മേഘഗര്‍ജനവും ഭയത്താല്‍ ആളുകളെ കരയിക്കുമ്പോള്‍ രുദ്രന്‍ ‘സ്വ’ഭാവമായ രൗദ്രഭാവത്തില്‍ (ഘോരശരീരത്തില്‍) പ്രകടമാകുന്നു. എന്നാല്‍ പിന്നീട് മഴയെത്തന്ന് സകല ജീവജാലങ്ങള്‍ക്കും അന്നവും ആനന്ദവും പ്രദാനം ചെയ്ത് മംഗളകാരിയായി ഭവിക്കുമ്പോള്‍ അവന്‍ ശിവസ്വരൂപത്തില്‍ പ്രകടമാകുന്നു. അഥവാ മംഗളസ്വരൂപത്തില്‍ പ്രകടമാകുന്നു. ഇങ്ങനെ ഘോരരൂപിയായ രുദ്രന്‍ അഘോരനും മംഗളദായകനുമായ ശിവനായി മാറുന്നു.
സൈന്ധവനാഗരികതയുടെ അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹാരപ്പയില്‍ നിന്നും കണ്ടെത്തിയ പശുപതിമുദ്ര. രുദ്രനുമായി പശുപതി ദേവതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതേ പശുപതി യജുര്‍വേദത്തില്‍ ശ്രീരുദ്രമന്ത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. ‘പശൂനാം പതയേ നമഃ’ (16.17) ‘പശുപതയേ ച നമഃ’ (16.40, 28) എന്നെല്ലാമാണ് ആ പ്രസ്താവങ്ങള്‍.
ജീവജാലങ്ങളുടെയെല്ലാം പതി അഥവാ പാലകനായ പശുപതിയായ രുദ്രന് നമസ്‌കാരം എന്നാണ് അവിടെ പറയുന്നത്. രുദ്രന്‍ (മിന്നല്‍) വര്‍ഷത്തിനു കാരണമാവുകയും അതുവഴി സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിനു ഹേതുവാകുന്നതും ചെയ്യുന്നവനാണ് എന്ന് ആധിദൈവികാര്‍ഥത്തില്‍ മനസ്സിലാക്കാം. രുദ്രനെ നീലകണ്ഠനായി വേദത്തില്‍തന്നെ വിശേഷിപ്പിക്കുന്നുണ്ട്. ‘നീലഗ്രീവോ വിലോഹിതഃ’ (യജു.16.7,58), ‘നമോളസ്തു നീലഗ്രീവായ’ (യജു. 16.8), ‘നീലഗ്രീവാ ശിതികണ്ഠാ’ (യജു. 16.56,57) എന്നെല്ലാമാണ് ആ മന്ത്രശകലങ്ങള്‍. കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കവേയാണ് ശിവന്റെ കണ്ഠത്തില്‍ നീലനിറം വന്നുചേര്‍ന്നത് എന്ന് പുരാണങ്ങളില്‍ പറയുന്നു.
എന്താണീ കാളകൂടം? മഴ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകലജീവജാലങ്ങളെയും ദുഃഖത്തിലാഴ്ത്തുന്നു. ഈ കാളകൂടത്തെയാണ് രുദ്രന്‍ എടുത്ത് കുടിക്കുന്നത്. അങ്ങനെ കാളകൂടവിഷത്തില്‍നിന്നും നമ്മെ രക്ഷിക്കുന്ന ആ നീലഗ്രീവനെക്കുറിച്ച്, അതുവഴി സകലര്‍ക്കും ശാന്തിയേകുന്ന ശിവസ്വരൂപനായ രുദ്രനെക്കുറിച്ചും ആദ്യമായി പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ഇങ്ങനെ വേദങ്ങളിലെ രുദ്ര-ശിവസങ്കല്‍പങ്ങളെ ആധിദൈവികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം.


ജന്മഭൂമി: http://www.janmabhumidaily.com/news696084#ixzz4r5fyvzH8

Sunday, August 27, 2017

ഭാരതം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ആര്‍ഷഭൂമി എന്നാണ്. ഋഷിമാരുടെ ഭൂമി, ഋഷിമാരാല്‍ സൃഷ്ടിക്കപ്പെട്ട ഭൂമി. ഋഷിമാരാല്‍ നയിക്കപ്പെട്ട ഭൂമി, വ്യക്തി അധഃപതിച്ചാല്‍, സമുദായം വീണുപോയാല്‍, സമൂഹം ശിഥിലമാകാന്‍ തുടങ്ങിയാല്‍ സംരക്ഷിക്കാന്‍ ഋഷിയുണ്ടാകും. പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കും. ഐക്യപ്പെടുത്താന്‍ പദ്ധതികള്‍ രൂപപ്പെടുത്തും. അങ്ങനെ വ്യക്തികളും സമൂഹങ്ങളും പുതിയ ഊര്‍ജ്ജ്വസ്വലതയോടെ, നവീനശക്തിയോടെ മുന്നേറും. സ്‌നേഹവും ഐക്യവും പൊതുജീവിതത്തില്‍ നിറഞ്ഞാടും.
ഇതു സാധിക്കുന്നത് ഋഷിമാരുടെ സാരഥ്യം മൂലമാണ്. ഋഷിയെന്നാല്‍ സത്യത്തെ ദര്‍ശിച്ചയാള്‍ എന്നാണ്. നേരായി കണ്ടവര്‍. ശരിയായി മനസിലാക്കിയവര്‍. അവര്‍ക്ക് പിശകു പറ്റാറില്ല. പറ്റുന്നവരെ ആരും ഋഷിയായി ആദരിക്കാറില്ല; അനുസരിക്കാറുമില്ല.
യഥാര്‍ത്ഥ ഋഷിയുടെ മുന്നില്‍ വര്‍ഗശത്രുക്കളില്ല, അവിശ്വാസികളില്ല, പാപികളുമില്ല. അതുകൊണ്ടാണ് ഋഷിമാര്‍ കാട്ടുന്ന വഴി ആരും നിഷേധിക്കാതിരുന്നത്. അവര്‍ക്ക് ജനങ്ങളെ തെറ്റായ വഴിക്ക് നടത്തിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് ഭാരതം എന്നും ഋഷിമാരെ ആദരിച്ചു, അംഗീകരിച്ചു, അനുസരിച്ചു. അവരെ അനുസരിക്കാതിരിക്കുകയോ നിഷേധിക്കുകയോ ചെയ്തപ്പോഴൊക്കെയാണ് നമുക്ക് വീഴ്ച വന്നിട്ടുള്ളത്.
പിന്നീട് ഋഷിക്കുപകരം പുരോഹിതര്‍ വേദി കയ്യടക്കി. അറിവുതേടുന്നവരോ ധര്‍മ്മം അനുസരിക്കുന്നവരോ ആയിരുന്നവരുടെ സ്ഥാനത്ത് വിശ്വാസികളും അന്ധവിശ്വാസികളും നിറഞ്ഞു. ജ്ഞാനം അപ്രത്യക്ഷമായി. കാപട്യവും ചൂഷണവും വര്‍ദ്ധിച്ചു. സമൂഹം വീണ്ടും അധഃപതിച്ചു.
വീണ്ടും ഋഷികളിലായി ജനങ്ങളുടെ പ്രതീക്ഷ. പുതിയ ഘട്ടത്തില്‍ ഋഷി എന്ന പേരിനു പകരം അവതാരങ്ങള്‍ എന്നായി. അവര്‍ നിസ്വാര്‍ത്ഥരായിരുന്നതുകൊണ്ട് സമൂഹം അവരെ അനുസരിക്കാന്‍ തയ്യാറായി. അവതാരങ്ങള്‍ ധര്‍മ്മപ്രചാരകന്മാരായി സ്വയം ധര്‍മ്മമനുഷ്ഠിച്ചു.
മറ്റുള്ളവരെ ധര്‍മ്മാനുസാരികളാക്കി. പ്രവൃത്തിയിലൂടെയും പ്രബോധനങ്ങളിലൂടെയും ധര്‍മ്മപ്രഘോഷണം നടത്തി. നിരര്‍ത്ഥകമായ ആചാരങ്ങളെ ഉപേക്ഷിച്ചു. വിശ്വാസങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ടു. വിശ്വാസത്തിന്റെ സ്ഥാനത്ത് വീണ്ടും സത്യത്തെ അവരോധിച്ചു. ധര്‍മ്മബോധം വീണ്ടെടുത്ത അനുയായികള്‍ ധര്‍മ്മസംരക്ഷകരായി. മാമൂല്‍ പ്രിയരും അസുരവിത്തുകളും അപ്രത്യക്ഷമായി, അഥവാ ബഹിഷ്‌കൃതരായി.
അവതാരങ്ങളുടെ നേരെ ആസുരികതവും രാക്ഷസീയതയും പാഞ്ഞടുത്തു. സ്വാര്‍ത്ഥ താല്‍പര്യരഹിതരായവര്‍ പുഞ്ചിരിച്ചുകൊണ്ട് അധര്‍മ്മത്തെ എതിരിട്ടു. അധര്‍മ്മവും അധര്‍മ്മികളും അധഃപതിച്ചു. സമൂഹം സുരക്ഷിതമായി. രാഷ്ട്ര ജീവിതം അഭംഗുരം ഒഴുകി. നിഷ്‌ക്കളങ്കരായ ജനങ്ങള്‍ ധര്‍മ്മാനുഷ്ഠാനത്തോടെ സ്വസ്ഥ ജീവിതം നയിച്ചു.
രാമനും കൃഷ്ണനും മറ്റും അവതാര പുരുഷന്മാരായി ആദരിക്കപ്പെട്ടു. ആരാധ്യരായി മാറി. കാലംപോകെ അവരെ അവതാരങ്ങളെന്നും ഈശ്വരന്മാരെന്നും വിളിച്ചു. അവര്‍ നിരന്തരം വായിക്കപ്പെട്ടു, പുനരവതരിപ്പിക്കപ്പെട്ടു, വ്യാഖ്യാനിക്കപ്പെട്ടു. കാലമെത്ര കഴിഞ്ഞിട്ടും അവതാരങ്ങള്‍ തലയെടുത്തു നില്‍ക്കുന്നു; മാനവരാശിയെ പ്രലോഭിപ്പിക്കാന്‍, പ്രയത്‌നിപ്പിക്കാന്‍, ഉത്ക്കര്‍ഷത്തിലേക്കു നയിക്കാന്‍.
ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും കൈമുതലായുള്ളവര്‍. ആര്‍ഷ പരമ്പരയുടെ പുതിയ പ്രതിനിധികള്‍ അവരുടെ പ്രയത്‌നത്തിനും ഫലം കണ്ടു. തടയപ്പെട്ട വേദം പങ്കുവയ്ക്കപ്പെട്ടു. നിഷേധിക്കപ്പെട്ട പാത തുറന്നു കിട്ടി. അടച്ചുവച്ച അക്ഷരം പെരുവഴിയില്‍ തൂവി. ആര്‍ക്കും പെറുക്കാം, ആര്‍ക്കും കൊടുക്കാം, ആര്‍ക്കും കയ്യേല്‍ക്കാം. അക്ഷരസ്വാതന്ത്ര്യം, പഥപതനസ്വാതന്ത്ര്യം, സംവദന സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം!
അമ്മ കാരുണ്യക്കടല്‍, സ്‌നേഹമൂര്‍ത്തി, സേവനം ജീവിതം. അനുഭൂതിയുടെ ആനന്ദസ്പര്‍ശം. ലോകത്തെ വാരിപ്പുണരുന്നു. ലോകം അമ്മയിലേക്ക് ഒഴുകിയെത്തുന്നു. ആനന്ദത്തിന്റെ ആന്ദോളനം. ദുഃഖിതര്‍ കണ്ണു തുടക്കുന്നു; നിറപുഞ്ചിരി പൊഴിക്കുന്നു. ഒരു കരസ്പര്‍ശം മതി, ഒരു തലോടല്‍, ഒരു വാരിപ്പുണരല്‍, മതി. എല്ലാം കഴിഞ്ഞു. എല്ലാ ദുഃഖങ്ങളും ഒഴിഞ്ഞു.
മനസ്സിലെ മാനം തെളിഞ്ഞു. പ്രകാശം പരന്നു. പതിനായിരങ്ങള്‍, ദശലക്ഷങ്ങള്‍ അമ്മയിലൂടെ ജീവിക്കുന്നു; അമ്മയില്‍നിന്നു ജീവിക്കുന്നു. ഋഷി ആള്‍ ദൈവമായി വാണരുളുന്നു. പുതിയ പേരില്‍ ആരും ഖേദിക്കേണ്ടതില്ല. കാലം മാറും, മാറിക്കൊണ്ടിരിക്കുന്നു. ഋഷിമാരെ പുഛിച്ചവര്‍ ഇന്ന് ആരാധിച്ചു തുടങ്ങി. അവതാരങ്ങളെ ആട്ടിയവര്‍ ഇന്ന് ആഘോഷിച്ചു തുടങ്ങി.
സന്ന്യാസിമാരെ പരിഹസിച്ചവര്‍ ഇന്നു പ്രാര്‍ത്ഥിച്ചു തുടങ്ങി. നവോത്ഥാന നായകരെ ചുരുട്ടിക്കെട്ടിയവര്‍ ഇന്ന് പൊതിയഴിച്ചു തുടങ്ങി, പൊടിതുടച്ചുതുടങ്ങി, പടം വച്ചുതുടങ്ങി. ഇനി ആഘോഷം പൊടിപൊടിക്കും. ആഹ്ലാദം തിരതല്ലും. ആര്‍ഷഭൂമിയിലെ ചാര്‍വാകന്മാര്‍ ആദരവു കാട്ടിത്തുടങ്ങി. ആദ്യം കപടമായി, പിന്നീട് അറിയാതെ, നാളെ ആത്മാര്‍ത്ഥമായി.
ആള്‍ ദൈവമെന്ന് ഇന്ന് ആക്ഷേപസ്വരത്തില്‍ വിളിച്ചു. ഇനി ആദര്‍ശരൂപമെന്നു പറയും. നാളെ പുഷ്പവൃഷ്ടി നടത്തി പൂജിക്കും. പക്ഷെ അത്തരക്കാര്‍ക്ക് ആകെ പടം പൂജിക്കാനെ യോഗമുള്ളൂ. ജീവനെ ആരാധിക്കാന്‍ ജീവസുറ്റ സംസ്‌ക്കാരം ആര്‍ജ്ജിക്കണം. നാളെ, അടുത്ത തലമുറയിലെ ചാര്‍വ്വാക കുട്ടികള്‍ ആള്‍ദൈവമെന്ന അമ്മയെ ആരാധ്യദേവതയായി കണ്ടുകൊള്ളും. അപ്പോഴേക്കും അടുത്ത പേരുകാര്‍ അവതരിച്ചിരിക്കും. ആര്‍ഷപരമ്പര കണ്ണിചേര്‍ത്ത് മുമ്പോട്ട് പോകും. ഭാരതം സുവര്‍ണ്ണമാകും.


ജന്മഭൂമി: http://www.janmabhumidaily.com/news483954#ixzz4r1xW5p00
പഠനം പൂര്‍ണ്ണ മനസ്സോടെ വേണമെന്ന് ശാസ്തമംഗലം ശ്രീ രാമകൃഷ്ണാശ്രമം അധ്യക്ഷ്യന്‍ സ്വാമി മോക്ഷവ്രതാനന്ദ. ഏകാഗ്രതയോടും നിശ്ചയദാര്‍ഢ്യത്തോടെയും പഠനത്തെ സമീപിക്കണം. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെഎച്ച്എന്‍എ) യുടെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി
വിദ്യാഭ്യാസം പൂര്‍ത്തിന്റെ പൂര്‍ത്തീകരണം അപരാവിദ്യയില്‍ സമ്പൂര്‍ണ ജ്ഞാനം നേടികൊണ്ടായിരിക്കണം.വിദ്യയില്‍ തന്നെ രണ്ടുതരം ഉണ്ട്. പരാവിദ്യയും അപരാവിദ്യയും. ആത്മാവിനെ കുറിച്ചുള്ള അറിവാണ് പരാവിദ്യ. മറ്റേല്ലാ വിദ്യയും അപരാവിദ്യയില്‍ പെടും.വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും ഗ്രാഹ്യമുള്ളവരായിരിക്കണം.
ലോകത്തിന്റെ ഭാവി യുവതലമുറയുടെ കൈയിലാണ്. സനാതന ധര്‍മ്മം നമ്മെ പഠിപ്പിക്കുന്നത് ഓരോ വ്യക്തിയിലും അനന്തസാധ്യത കുടികൊള്ളുന്നു എന്നാണ്. അത് സാക്ഷാത്കാരത്തിലെത്തിക്കുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ കടമ. മുതിര്‍ന്നവര്‍ അതിന് വേണ്ട പരിസ്ഥിതികള്‍ ഒരുക്കി നല്‍കണം. പൂര്‍ണ മനസ്സോടെ ദിശതെറ്റാതെ പദത്തിലൂടെ ചലിച്ച് ലക്ഷ്യത്തില്‍ എത്തിചേരുക എന്നത് അവരവരുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കുമെന്നും സ്വാമി പറഞ്ഞു.
പഠിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമുള്ള ബാധ്യത സമുഹത്തിനുണ്ടെന്ന് അധ്യക്ഷം വഹിച്ച കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ. രേഖാമേനോന്‍ പറഞ്ഞു. പഠനത്തിന് പരമപ്രാധാന്യം നല്‍കണമെന്നും അവര്‍ പറഞ്ഞു. കാശ് നല്‍കുന്നതിനപ്പുറം കുട്ടികളില്‍ സേവനത്തിന്റേയും സഹായത്തിന്റേയും സംസ്‌ക്കാരം വളര്‍ത്തുക കൂടി ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതായി കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹന്‍ പറഞ്ഞു.
ഭാവിയില്‍ മറ്റു ചില പദ്ധതികള്‍ കൂടി ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സ്‌ക്കോളര്‍ഷിപ്പ് ലഭിച്ച പലരും ഉന്നത പദവിയിലെത്തിയതറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ടസ്റ്റി ബോര്‍ഡ് അംഗം രാജു പിള്ള പറഞ്ഞു.കോ-ഓര്‍ഡിനേറ്റ് പി. ശ്രീകുമാര്‍. മലേഷ്യന്‍ ടയിലേഴ്സ് സര്‍വകലാശാലയി അധ്യാപകന്‍ ഡോ. വി. സുരേഷ്‌കുമാറിന്റെ പ്രചോദന പ്രസംഗം വേറിട്ട അനുഭവമായി. പ്രവാസി സാഹിത്യകാരി ബിന്ദു പണിക്കരുടെ കോഫി വിത്ത് ഗാന്ധാരിയമ്മ എന്ന പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്തു.കേരള കോ-ഓര്‍ഡിനേറ്റ് പി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു


ജന്മഭൂമി: http://www.janmabhumidaily.com/news695849#ixzz4qzh3PT2G