Tuesday, May 29, 2018

പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളില്‍ വളരെ ശ്രദ്ധേയയായ ഒരു കഥാപാത്രമാണ് ശീലാവതി . പലരും ആ പദം നല്ല രീതിയില്‍ ഉപയോഗിക്കാറുള്ള ഒരു പേരല്ല ശീലാവതി. പാതിവൃത്യത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഒരു ശക്ത യായ സ്ത്രീകധാപാത്രമായിരുന്നു ശീലാവതി. പഞ്ചമഹാരത്നങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പതിവൃതാ രത്നങ്ങളില്‍ ശീലാവതിയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് എന്റെ ചിന്തകളെ ആലോസരപെടുതിയിട്ടുണ്ട് . എങ്കിലും പാതിവൃത്യത്തിന്റെ അവസാന പേരാണ് ശീലാവതി . അത്രി മുനിയുടെ പുത്രന്‍ ആയ ഉഗ്രശ്രവസ്സ് ആയിരുന്നു ശീലാവതിയുടെ ഭര്‍ത്താവ്. ഭര്‍തൃ ശുശ്രൂഷയില്‍ മാത്രം ശ്രദ്ധാലുവായിരുന്ന ശീലാവതിയെ ഭര്‍ത്താവ് നിരന്തരം കുറ്റം പറയുകയും ക്രൂരമായി ശകാരിക്കുകയും ചെയ്തിരുന്നു. ഒരു കുറ്റവും ചെയ്യാതെ തന്നെ ശീലവതിയെ ഭര്‍ത്താവ് ശകാരിച്ചു.
ഭര്‍ത്താവിന്റെ ചെയ്തികളെ ചോദ്യം ചെയ്യാതെ എല്ലാം അനുസരണയോടെ അനുസരിക്കുകയും ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു . ഒരിക്കല്‍ പോലും എതിര്‍ക്കുകയോ പരിഭാവിക്കുകയോ കുറ്റപ്പെടുത്തുകയോ ഉണ്ടായില്ല. ഭക്തിപൂര്‍വ്വം അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞു ഉഗ്രശ്രവസ്സിന്റെ സ്വഭാവത്തില്‍
മാറ്റമൊന്നും കണ്ടില്ല. പക്ഷെ കര്‍മ ഫലം ആണോ എന്നറിയില്ല ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. അപ്പോഴും ശീലാവതി ഭര്‍തൃ ശുശ്രൂഷയില്‍ യാതൊരു വീഴ്ചയും വരാതെ നോക്കിയിരുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതോടൊപ്പം ഭിക്ഷ യാചിച്ചു കൊണ്ട് വരേണ്ട ആവശ്യകതയും ശീലാവതിക്ക് വന്നു ചേര്‍ന്നു. ഒരിക്കല്‍ ഭിക്ഷയെടുത്തു കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉഗ്രശ്രവസ്സിന്റെ വിരല്‍ അടര്‍ന്നു ചോറില്‍ വീണു. കുഷ്ടരോഗിയുടെ വിരല്‍ അടര്‍ന്നുവീണ ഭക്ഷണം യാതൊരു മടിയും കൂടാതെ ശീലാവതി കഴിക്കുകയും ചെയ്തു .

ഒരിക്കല്‍ വാശിക്കാരനായ ഉഗ്രശ്രവസ്സ് തനിക്കു ഒരു വേശ്യാ
ഗൃഹത്തില്‍ പോകണമെന്ന് വാശി പിടിച്ചു. ഭര്‍ത്താവിന്റെ ആഗ്രഹത്തിന് തടസ്സമൊന്നും പറഞ്ഞില്ല ശീലാവതി. നോക്കണേ ഓരോ പരീക്ഷണങ്ങള്‍.... കുഷ്ടരോഗിയായ ഭര്‍ത്താവിനെ ഒരു കുട്ടയില്‍ വച്ച് ചുമന്നു കൊണ്ട് ശീലാവതി നേരേ നടന്നു; ഉഗ്രശ്രവസ്സിന്റെ ആഗ്രഹം നടത്തിക്കാന്‍. പോകും വഴിയില്‍ അണി മാണ്ടാവ്യന്‍ എന്ന മുനി ശൂലത്തിന്‍ നഗ്നനായി കിടക്കുന്നുണ്ടായിരുന്നു. കുട്ടയും ചുമന്നു പോകുന്നതിനിടയില്‍ മുനിയുടെ അരികിലൂടെയാണ്‌ ശീലാവതി പോയത്. കാര്യം മനസ്സിലാക്കിയ മുനി ഉഗ്രശ്രവസ്സിനെ ശപിച്ചു. അടുത്ത സൂര്യോദയത്തിനു മുന്‍പ് ഉഗ്രശ്രവസ്സ് മരിച്ചുപോകും എന്നായിരുന്നു ശാപം. പതി ഭക്തയായ ശീലാവതി ഉഗ്രമായ തപസ്സ്‌ അനുഷ്ടിച്ചുകൊണ്ട് ഇനി മേലാല്‍ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ എന്ന് പ്രര്ധിച്ചു .ശീലവ്തിയുടെ മനഷക്തിയാല്‍ സൂര്യന്‍ ഉദിച്ചില്ല. സൂര്യോദയം ഉണ്ടാകാതെ ഭൂമിയാകെ കുഴപ്പത്തിലായി. ഒടുവില്‍ ത്രിമൂര്‍ത്തികള്‍ വിഷമത്തില്‍ ആയി അത്രിമുനിയുടെ പത്നിയായ അനസൂയയെ ശരണം പ്രാപിച്ചു. അനസൂയയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശീലാവതി ശാപം പിന്‍വലിച്ചു.അങ്ങനെ സൂര്യന്‍ വീണ്ടും ഉദിക്കുകയും ശാപത്തിന്റെ ഫലമായി ഉഗ്രശ്രവസ്സ് മരണമടയുകയും ചെയ്തു .
അന്നും ഇന്നും എന്നും പാതിവൃത്യത്തിന്റെ പ്രതീകമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു കഥാപാത്രമാണ് ശീലാവതി. സഹനത്തിന്റെ അടയാളമായി ഭാരതീയ മനസ്സില്‍ ഇന്നും ശീലാവതി ജീവിക്കുന്നു. ഭര്‍ത്താവിനെ ദൈവതുല്യമായി കാണുന്ന ഒരു പാരമ്പര്യത്തിന്റെ ഉടമയായിരുന്നു ശീലാവതി .കാലം മാറി ,ചിന്തകളും മാറി മറഞ്ഞു...ലോകവും മാറി ...ഇന്ന് നല്ല വ്യക്തിത്വങ്ങള്‍ കഥകളില്‍ മാത്രം ഒതുങ്ങി .

bipin kannan
ശ്രീവേലി ഗ്രാമത്തിൽ പ്രഭാകരൻ എന്ന് പേരുള്ള ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു,സാത്വികനും ധർമ്മിഷ്ടനും ആയിരുന്നുവെങ്കിലും അദ്ദേഹത്തിന് മനസുഖം തീരേ ഇല്ലായിരുന്നു,കാരണം പതിമൂന്നുവയസ്സായ ഒരു മകൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു,മൂകനും ജഡനുമായിരുന്നു ആ മകൻ. ഊട്ടിയാൽ ഉണ്ണും, കിടത്തിയാൽ കിടക്കും 
അതായിരുന്നു ആ ബാലൻറെ അവസ്ഥ.

ശ്രീ ശങ്കരാചാര്യസ്വാമികൾ തൻറെ സഞ്ചാരത്തിനിടയിൽ ശ്രീവേലി ഗ്രാമത്തിനടുത്തെത്തി, ആചാര്യ സ്വാമികളെ ക്കുറിച്ച് കേട്ടറിഞ്ഞ പ്രഭാകരൻ സ്വപുത്രനേയും കൂട്ടി ആചാര്യ സമീപമെത്തി വിവരങ്ങൾ എല്ലാം പറഞ്ഞു. തൻറെ കാലിൽ നമസ്ക്കരിച്ചു കിടക്കുന്ന കുട്ടിയോട് എണീൽക്കുക എന്ന് പറഞ്ഞു ,എന്നിട്ട് ഹേ ബാലാ നീ ആരാണ് നിൻറെ പേരെന്താണ് നീ എവിടെ നിന്ന് വന്നു എവിടെ പോകുന്നു നിനക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. പെട്ടെന്ന് ആ ബാലൻ ആത്മസ്വരൂപം പ്രകാശിപ്പിക്കുന്ന പതിമൂന്ന് ശ്ലോകങ്ങൾ ഉള്ള ഒരു സ്ത്രോത്രം ചൊല്ലി. പിതാവ് വളരെ സന്തോഷിച്ചു,പുത്രനെ കെട്ടിപ്പിടിച്ചു,ശ്രീശങ്കരൻ എല്ലാവരോടുമായി പറഞ്ഞു. ഇത് പ്രസിദ്ധമായ ഹസ്താമലകസ്തോത്രമാണ്,ഇതിൻറെ അർത്ഥം ശരിക്ക് ഗ്രഹിച്ചാൽ ഉള്ളംകയ്യിൽ നെല്ലിക്ക പോലെ ബ്രഹ്മജ്ഞാനം സ്വായത്തമാകും, ആയതിനാൽ നിങ്ങളും ഇത് പഠിക്കുക
,
പിന്നീട് ആചാര്യർ പ്രഭാകരനോട് പറഞ്ഞു,നിങ്ങൾക്ക് ഇവനെ കൊണ്ട് ലൗകികജീവിതം നയിപ്പിക്കുവാൻ
സാധ്യമല്ല,കാരണം ഇവനിൽ ബ്രഹ്മജ്ഞാനം പൂർണ്ണമായി വികസിച്ചിരിക്കുന്നു,ആയതിനാൽ ഇവനെ എനിക്ക് തരിക. അവർ പുത്രനെ ആചാര്യർക്ക് സമർപ്പിച്ചു,അദ്ദേഹമാണ് പ്രസിദ്ധനായ ഹസ്താമലകനായി തീർന്നത്.

ഹസ്താമലക സ്തോത്രം

കസ്ത്വം ശിശോ കസ്യ കുതോ അസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോ അസി
എതന്മയോക്തം വദ ചാർഭക ത്വം
മത് പ്രീതയേ പ്രീതി വിവർധനോ അസി

ശ്രീശങ്കരൻ ചോദിച്ചു ,

കുട്ടീ നീ ആരാണ് ? ആരുടെ സന്താനമാണ് ? നിൻറെ പേരെന്താണ് ? ഏതു ദിക്കിൽ നിന്ന് വന്നു ?എവിടെ പോകുന്നു ? നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകി എന്നെ സന്തുഷ്ടനാക്കിയാലും.

ഹസ്താമലകൻ പറഞ്ഞു

നാഹം മനുഷ്യോ നച ദേവ യക്ഷൗ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രഹ
ന ബ്രഹ്മചാരീ ന ഗൃഹീ വനസ്തോ
ഭിക്ഷുർ ന ചാഹം നിജബോധരൂപഹ

ഞാൻ മനുഷ്യനല്ല ,ദേവതയല്ല ,യക്ഷനല്ല ,ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രരിലും ഉൾപ്പെടുന്നില്ല ,ബ്രഹ്മചാരി,
ഗൃ ഹസ്ഥൻ,വാനപ്രസ്ഥൻ,സന്യാസി,എന്നിങ്ങനെയുള്ള ആശ്രമിയുമല്ല,എതൊന്നു സർവ്വന്തര്യാമിയും
ജ്ഞാനസ്വരൂപനും ആയ ആത്മാവാകുന്നുവോ അതേ ആത്മാവാണ് ഞാൻ,ആ വിധമുള്ള വിശുദ്ധ ആത്മാവുതന്നെ ഞാൻ.

നിമിത്തം മനശ്ചക്ഷുരാദി പ്രവൃത്തൗ
നിരസ്താഖിലോപാധി രാകാശ കല്പഹ
രവിർ ലോക ചേഷ്ടാ നിമിത്തം യഥാ യഹ
സ നിത്യോപലബ്ധി സ്വരൂപോ അഹമാത്മാ

സൂര്യോദയം മനുഷ്യരുടെ പ്രവൃത്തികൾക്ക് കാരണമാകുന്നതുപോലെ മനസ്സ് ,ബുദ്ധി ,അഹങ്കാരം, ചിത്തം എന്നീ നാല് അന്തരിന്ദ്രിയങ്ങളുടെയും അഞ്ചു ജ്ഞാനേന്ദ്രിയങ്ങുടെയും വിഷയങ്ങളിലുള്ള പ്രവർത്തിക്ക് കാരണവും ഉപാധിരഹിതനും , ആകാശം പോലെ നിർലേപനും സർവ്വവ്യാപിയും ആയ ആത്മാവുതന്നെയാണ് ഞാൻ--ആദിത്യൻ മനുഷ്യരുടെ വ്യാവഹാരിക ചേഷ്ടകൾക്കു പ്രവര്തകനാകുന്നത് പോലെ ഇന്ദ്രിയങ്ങളുടെ ചേഷ്ടയ്ക്കും പ്രവർത്തനത്തിനും അധിഷ്ടാതാവായ ആത്മാവാണ് താനെന്നു ഭാവം
.
യമഗ്ന്യുഷ്ണ വന്നിത്യബോധസ്വരൂപം
മനശ്ചക്ഷുരാദീന്യ ബോധാത്മകാനി
പ്രവർത്തന്ത ആശ്രിത്യ നിഷ്കമ്പമേകം
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

ജഡങ്ങളായ ഇന്ദ്രിയങ്ങൾ തുടങ്ങിയവ അതതു വിഷയങ്ങളിൽ പ്രവർത്തിക്കുന്നത്,അദ്വിതീയനും നിശ്ചലനും നിത്യ ജ്ഞാനസ്വരൂപനുമായ ആത്മാവിനെ ആശ്രയിച്ചാണ് ,തീയുടെ ചൂട് തീയിൽ നിന്ന് ഭിന്നമല്ലാത്തതുപോലെ , ആത്മാവിൽ നിന്ന് ആത്മചൈതന്യത്തിൻറെ സ്ഥിതിയും വേറെയല്ല ,ആ നിത്യ ജ്ഞാനസ്വരൂപനായ ആത്മാവ് തന്നെയാണ് ഞാൻ .

മുഖാഭാസകോ ദർപ്പണേ ദൃശ്യമാനോ
മുഖത്വാത് പ്രിഥക്തേന നൈവാസ്തിവസ്തു
ചിദാഭാസകോ ധീഷു ജീവോ അപി തദ്വാത്
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണാടിയിൽ പ്രതിബിംബിച്ചു കാണുന്ന മുഖത്തിൻറെ പ്രതിബിംബം മുഖത്തിൽ നിന്ന് ഭിന്നമല്ലാത്തതുപോലെ
ബുദ്ധിയിൽ ഉള്ള ആത്മാവിൻറെ പ്രതിബിംബമായ ജീവനും ആത്മാവിൽ നിന്നും വ്യത്യസ്ഥനല്ല. ആ ആത്മാവാണ് ഞാൻ.

യഥാ ദർപ്പണാഭാവ ആഭാസഹാനൗ
മുഖം വിദ്യതേ കല്പനാഹീനമേകം
തഥാ ധീ വിയോഗേ നിരാഭാസകോ യഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണാടിയുടെ അഭാവത്തിൽ പ്രതിബിംബം ഉണ്ടാകാതെ വന്നാലും ഉപാധിരഹിതമായ മുഖം ശോഭിക്കുമല്ലോ ,
അതുപോലെ ബുദ്ധിക്കു വിയോഗം ഉണ്ടായാലും ,നിഷ്പ്രതിബിംബനും അദ്വിതീയനും ആയ ആത്മാവ്
ശേഷിച്ചിരിക്കുകയാണ്.ആ നിത്യോപലബ്ധിസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

മനശ്ചക്ഷുരാദേർ വിയുക്തഹ സ്വയം യോ
മനശ്ചക്ഷുരാദേർ മനശ്ചക്ഷുരാദിഹി
മനശ്ചക്ഷുരാദേരഗമ്യ സ്വരൂപഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

എതോരുവൻ മനസ്സ്,ചക്ഷുസ്സ്,ശ്രോത്രം,തുടങ്ങിയ ഇന്ദ്രിയങ്ങളിൽ നിന്ന് ഭിന്നനും ,മനസ്സിൻറെ മനസ്സും
ചക്ഷുസ്സിന്റെ ചക്ഷുസ്സും ശ്രോത്രത്തിൻറെ ശ്രോത്രവും പ്രാണൻറെ പ്രാണനുംആകുന്നുവോ ,ഇന്ദ്രിയങ്ങലാൽ
ഗ്രാഹ്യനല്ലാത്ത നിത്യനും അപരോക്ഷസ്വരൂപനും ആയ ആ ആത്മാവ് ഞാനാകുന്നു
.
യ ഏകോ വിഭാതി സ്വതഹ ശുദ്ധചേതഹ
പ്രകാശസ്വരൂപോ അപി നാനേവ ധീഷു
ശരാവോദകസ്ഥോ യഥാ ഭാനുരേകഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

നാനാതരത്തിലുള്ള പാത്രങ്ങളിലെ ജലത്തിൽ ഒരേ സൂര്യൻറെ പ്രതിബിംബം പലവിധത്തിലാണ് കാണുന്നത് .അതുപോലെ സ്വയം പ്രകാശകനും, വിശുദ്ധജ്ഞാനസ്വരൂപനും അദ്വിതീയനുമായ ആത്മാവും നാനാവിധ ജീവന്മാരുടെ നാനാവിധ ബുദ്ധികളിൽ നാനാവിധത്തിൽ പ്രതിഭാസിതനായി തീരുന്നു.ആ നിത്യജ്ഞാനസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

യഥാ അനേക ചക്ഷുഹു പ്രകാശോ രവിർ ന
ക്രമേണ പ്രകാശീ കരോതി പ്രകാശ്യം
അനേകാ ധിയോ യ സ്തഥെെകഹ പ്രബോധഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

പദാർത്ഥങ്ങളേ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന സൂര്യൻ കേവലം ഏകാനാണങ്കിലും അനേകം നേത്രങ്ങളുടെ
വിഷയങ്ങളെ ഏകകാലത്ത്‌ വെളിപ്പെടുത്തുന്നു. അതുപോലെ എകനെന്നിരിക്കിലും നാനാബുദ്ധി വിഷയങ്ങളെ ഏക കാലത്ത് പ്രകാശിപ്പിക്കുന്ന പ്രകാശാത്മാവ് ഞാനാകുന്നു.

വിവസ്വത് പ്രഭാതം യഥാരൂപമക്ഷം
പ്രഗൃഹ്ണാതി നാഭാത മേവം വിവസ്വാൻ
യദാ ഭാത ആഭാസ യത്യക്ഷമേകഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണ് സൂര്യകിരണങ്ങളാൽ പ്രകാശിതമായ രൂപം ഗ്രഹിക്കുന്നു.അപ്രകാശിതമായ രൂപം ഗ്രഹിക്കാറുമില്ല, അതുപോലെ ആത്മസ്വരൂപൻ സ്വന്തം ചൈതന്യതേജസ്സുകൊണ്ട് പ്രകാശിതനായി രൂപങ്ങളെ പ്രകാശിപ്പിക്കുന്നു. സർവ്വപ്രകാശകനും നിത്യജ്ഞാനസ്വരൂപനും ആയ ആ ആത്മാവ് ഞാനാകുന്നു.

യഥാ സൂര്യ ഏകോപ്സ്വനേകശ്ചലാസു
സ്ഥിരാസ്വപ്യ നന്യദ്വിഭാവ്യ സ്വരൂപൈ
ചലാസു പ്രഭിന്നാഹ സുധീഷേക ഏവ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

ജ്യോതിസ്വരൂപനായ സൂര്യൻ ഇളകികൊണ്ടിരിക്കുന്ന ചഞ്ചലമായ ജലത്തിൽ പല രൂപത്തിൽ കാണപ്പെടുന്നു.
നിശ്ചലജലത്തിലാകട്ടെ ഏകാസ്വരൂപനായി കാണപ്പെടുന്നു.അതുപോലെ ഏകനായ ആത്മാവും ചഞ്ചല സ്വഭാവത്തോടുകൂടിയ നാനാബുദ്ധികളിൽ നാനാപ്രകാരത്തിൽ കാണപ്പെടുന്നതായിത്തീരുന്നു. നിത്യജ്ഞാന സ്വരൂപനായ ആ ആത്മാവ് ഞാൻ തന്നെയാണ്.

ഘനച്ഛന്ന ദൃഷ്ടിർ ഘനച്ഛന്നമർക്കം
യഥാ നിഷ്പ്രഭം മന്യതേ ചാതിമൂഢഹ
തഥാ ബദ്ധവദ്ഭാതി യോ മൂഢദൃഷ്ടേ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ
.
മൂഢനായവൻ തൻറെ കണ്ണ് മേഘം കൊണ്ട് മൂടപ്പെട്ടിട്ടു സൂര്യൻ കാർമേഘം കൊണ്ട് മൂടി പ്രഭാശൂന്യനാണന്നു
പറയുന്നു.ചെറുതായ മേഘത്തിനു അനേക യോജന വിസ്തൃതനായ സൂര്യനെ മറയ്ക്കുവാൻ കഴിയുകയില്ല.
ദർശകരുടെ ദൃഷ്ടിയെയാണ് അത് മറയ്ക്കുന്നത്. ഇപ്രകാരം അസ്സംഭാവിതമായതിനേ യഥാർത്ഥമായി കരുതുന്ന അജ്ഞനായവൻറെ ദൃഷ്ടിയിൽ നിത്യശുദ്ധചൈതന്യവും ബന്ധിതമായി കാണുന്നു.ബുദ്ധി അജ്ഞാനാവൃതമായതുകൊണ്ടാണ് ആത്മാവിനേയും അജ്ഞാനാവൃതനെന്നു തോന്നിക്കുന്നത്,ആ നിത്യ ചൈതന്യസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

സമസ്തേഷു വസ്തൂഷ്വ ന്യുസ്യൂതമേകം
സസ്താനി വസ്തൂനി യന്ന സ്പ്രിശന്തി
വിയദ് വദ് സദാ ശുദ്ധമച്ഛസ്വരൂപം
സ നിത്യോപ ലബ്ധിസ്വരൂപോ അഹമാത്മാ

എകനെങ്കിലും സർവ്വപദാർദ്ധങ്ങലിലും അന്തര്യാമിയായി കുടി കൊള്ളുന്നവനും ആ വസ്തുക്കൾക്കൊന്നിനും സ്പർശിക്കുവാൻ കഴിയാത്തവനും ആകാശതെപ്പോലെ സർവ്വ വ്യാപി ആയിരിക്കുന്നവനും വിശുദ്ധമായ ജ്ഞാനമൂർത്തിയും നിത്യ ചൈതന്യ സ്വരൂപവും ആയ ആ ആത്മാവ് ഞാനാകുന്നു.

ഉപാധൗ യഥാ ഭേടതാ സന്മാനീണാം
തഥാ ഭേദതാ ബുധിഭേദേഷു തേ അപി
യഥാ ചന്ദ്രികാണാം ജലേ ചഞ്ചലത്വം
തഥാ ചഞ്ചലത്വം തവാപീഹ വിഷ്ണോ!

അല്ലയോ സർവ്വവ്യാപിയായ പരബ്രഹ്മമേ ,ചെമ്പരത്തിപ്പൂ മുതലായ ഉപാധികളുടെ സാമീപ്യത്താൽ സ്വച്ഛമായ രത്നസ്പടികാദികൾക്ക് വൈലക്ഷണ്യം സംഭവിക്കാറുണ്ട്,ചഞ്ചലമായ ജലത്തിൽ ഒരേ ചന്ദ്രൻറെ ചന്ദ്രികാപ്രസരം അഥവാ പ്രതിബിംബം അനേകരൂപത്തിൽ കാണപ്പെടുന്നു,അതുപോലെ നാനാജീവജാലങ്ങളുടെ വൈവിധ്യമാർന്ന ബുദ്ധികളിൽ അനേകം പ്രകാരേണ അങ്ങ് വിളങ്ങുന്നു,അത് അവിടുത്തേ മഹിമ തന്നേ. സർവ്വവ്യാപിയും അദ്വിതീയനുമായ ആത്മാവ് ബുദ്ധിയുടെ ചാഞ്ചല്യത്താൽ ചഞ്ചലനെന്നു ഭ്രമം തോന്നി ക്കുന്നതാണ്‌, ജലത്തിൻറെ ഇളക്കം മാറുമ്പോൾ പ്രതിബിംബിച്ചിട്ടുള്ള ചന്ദ്രൻ ഏകനും സ്ഥിരനും ആണന്നുള്ള പരമാർത്ഥജ്ഞാനം ഉദിക്കുന്നു.ബുദ്ധിയുടെ ചാഞ്ചല്യം മാറി പരമാർത്ഥ ജ്ഞാനം ഉണ്ടാകുമ്പോൾ അദ്വിതീയസ്വരൂപനായ അദ്വിതീയ പരബ്രഹ്മം ഞാനാണെന്നു ബോദ്ധ്യപ്പെടുമെന്ന് ഭാവം.

(ഹസ്താമലക സ്തോത്രം).

bipin kannan
ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. ഭൂലോകം, ഭുവ ർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.

ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നിവയാണ്.

1, പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ് പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.

2, ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.

3, ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം .

4, മഹർ ലോകത്തിൻ്റെ സ്ഥാനം ജനർ ലോഹത്തിൻ്റെ തൊട്ട് താഴെയാണ്. മഹാവിഷ്ണുവിൻ്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.

5,സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിൻ്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.

6, ഭുവനമഹർഷിയാണ് ഭുവർ ലോകത്തിൻ്റെ നാഥൻ . പരമശിവൻ്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.

7, മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.

8, ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു .വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരും ഉഗ്രകോപികളുമാണിവർ സാക്ഷാൽ അനന്തൻ എന്ന ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിൻ്റെ മൂലസ്ഥാനത്താണ്.

9, രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹളാതൻ്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.

10,രസാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിൻ്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്.കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പസ് ശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്.ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ വിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.

11, മയന്റെ ആസ്ഥാനമായ തലാതലമാണ്അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നുഈ അസുരൻ.

12, മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സ തലം ഐശ്വര്യ വാനായി ധ്യാനലീ ലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.

13, ഹാകേശ്വരൻ്റെ വാസസ്ഥാനമാണ് വിതലം പരമശിവൻ്റെ അവതാരമാണ് ഹാടകേശ്വരൻ. ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.
ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.

14, അതലമാണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. മയപുത്രനും മയാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിൻ്റെ അധിപൻ.

ഈരേഴ് ലോകങ്ങളും ആയിരംഫ ണങ്ങളുള്ള ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം...bipin kanan
നമ്മുടെ പുരാണപ്രകാരം പഞ്ചകന്യകകളായി കണക്കാക്കപ്പെടുന്നത് അഹല്യ,ദ്രൌപദി,സീത ,താര, ,മണ്ഡോദരി എന്നിവരേയാണ്.ഇവരെ സ്തുതിക്കാനുള്ളതാണ് പഞ്ചകന്യാ സ്തോത്രം.

അഹല്യ,ദ്രൗപദി,സീത ,താര, ,മണ്ഡോദരി തഥാ
പഞ്ചകന്യേ സ്മരെ നിത്യം സര്‍വപാപവിനാശനം.

അഹല്യ

രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കഥാപാത്രമാണ് അഹല്യ.ഗൌതമ മഹര്‍ഷിയുടെ ഭാര്യയായിരുന്നു അഹല്യ.അതിവ സുന്ദരിയായിരുന്ന അഹല്യയില്‍ ദേവേന്ദ്രന്‍ മോഹിതനായ്‌.എങ്ങനെയെങ്കിലും അഹല്യയെ സ്വന്തമാക്കണമെന്നു ദേവേന്ദ്രന്‍തിരുമാനിച്ചു. അങ്ങനെ ഒരു ദിവസം തന്റെ മായാശക്തി ഉപയോഗിച്ച് പ്രഭാതമായെന്ന് വരുത്തി തീര്‍ത്തു. പ്രഭാതമായത് കണ്ട് ഗൗതമമഹര്‍ഷി പ്രഭാതവന്ദനങ്ങള്‍ക്കായി നദീതീരത്തെക്ക് പോയി. ഈ തക്കം നോക്കി ദേവേന്ദ്രന്‍ ഗൗതമമഹര്‍ഷിയുടെ രൂപത്തില്‍ ചെന്ന് അഹല്യയെ പ്രാപിച്ചു.അതിനു ശേഷം ദേവേന്ദ്രന്‍ തന്റെ സ്വന്തം രൂപം വെളിവാക്കി. ഇതു കണ്ട് തന്റെ ഭര്‍ത്താവിന്റെ തപശക്തി അറിയാവുന്ന അഹല്യ ഇന്ദ്രനോട് ഉടന്‍ തന്നെ അവിടുന്ന് പോകാനപേക്ഷിച്ചു.എന്നാല്‍ ഇന്ദ്രന്‍ ആശ്രമത്തിനു പുറത്തിറങ്ങിയ സമയത്ത് തന്നെ ഗൗതമമഹര്‍ഷി പ്രഭാതവന്ദനം കഴിഞ്ഞ് തിരിച്ചു ആശ്രമത്തിലെത്തിയിരുന്നു. കാര്യം മനസ്സിലാക്കിയ ഗൗതമമഹര്‍ഷി കുപിതനായി ദേവേന്ദ്രനെ ’ഷണ്ഡനായിത്തിരട്ടെ’ എന്ന് ശപിച്ചു. അതിനു ശേഷം അഹല്യയോടായി പറഞ്ഞു" നീ ചെയ്ത പാപത്തിന്റെ ഫലമായി നീ ഒരു ശിലയായി മാറട്ടെ". ഇതു കേട്ട അഹല്യ മുനിയുടെ കാല്ക്കല്‍ വീണ് നടന്ന കാര്യങ്ങള്‍ ധരിപ്പിച്ചു തന്നെ ശാപത്തില്‍ നിന്നും മുക്തയാക്കണമെന്ന് അപേക്ഷിച്ചു. മഹര്‍ഷി പറഞ്ഞു. " ശാപം തിരിച്ചെടുക്കുക അസാധ്യമാണ് . ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രന്‍ എന്ന ദിവ്യപുരുഷന്‍ ഈ അശ്രമത്തില്‍ വരും അദ്ദേഹത്തിന്റെ പാദസ്പര്‍ശം ഏല്ക്കുന്ന സമയത്ത് നിനക്ക് ശാപമോക്ഷം ലഭിക്കും".ഇത്രയും പറഞ്ഞ് ഗൗതമമഹര്‍ഷി ആശ്രമത്തില്‍ നിന്നും യാത്രയായി. അഹല്യ ഒരു ശിലയായി ശ്രീരാമന്റെ വരവും കാത്തുകിടന്നു.

താടകാവധത്തിനു ശേഷം തിരിച്ചു വരുന്ന സമയത്ത് മനോഹരമായ ഈ ആശ്രമം കണ്ട് ശ്രീരാമന്‍ വിശ്വമിത്രനോട് അന്വേഷിക്കുകയും വിശ്വമിത്രന്റെ നിര്‍ദേശപ്രകാരം അഹല്യക്ക് മോക്ഷം കൊടുക്കുകയും ചെയ്തു.ശാപമോക്ഷം ലഭിച്ച അഹല്യ തിരികെ ഗൗതമമഹര്‍ഷിയുടെ അരികിലെത്തി..bipin kannan
വീടിന് ആരാധനാലയത്തിന്റെ പവിത്രതതന്നെയുണ്ട്‌. ചെരുപ്പ് ഊരി പുറത്തു വെച്ച് കാലും മുഖവും കഴുകി മാത്രമേ വീട്ടില്‍ പ്രവേശിക്കാവു എന്ന ആചാരം ഇന്നും കാണാം
എന്തുകൊണ്ടാണ് അങനെ ചെയണം എന്ന് പഴമ്മക്കാര്‍ പറയുന്നത്‌ 
ഗൃഹശുദ്ധിക്ക് നാം ഏന്തൊക്കെയാണ് ചെയേണ്ടത്

വീടിന് ആരാധനാലയത്തിന്റെ പവിത്രതതന്നെയുണ്ട്‌. ചെരുപ്പ് ഊരി പുറത്തു വെച്ച് കാലും മുഖവും കഴുകി മാത്രമേ വീട്ടില്‍ പ്രവേശിക്കാവു എന്ന ആചാരം ഇന്നും കാണാം. ക്ഷേത്രത്തിന് തുല്യം വീടിനും സ്ഥാനം നല്‍കുകയാണ്

ഈ ആചാരത്തിലൂടെ, പഴയകാലം മുതല്‍ക്കുതന്നെ പല വീടിന്റെയും പൂമുഖത്ത് ഒരു കിണ്ടി വെള്ളം എപ്പോഴും വെയ്ക്കുന്ന പതിവ് അങ്ങനെ ഉണ്ടായതാണ്. അതിന് ശേഷം പൈപ്പുവഴിയുള്ള വെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുറ്റത്ത് പൈപ്പും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

മാലിന്യങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍നിന്നാണ് മനുഷ്യന്‍ വീട്ടിലേക്ക് എത്തുന്നത്. പാദത്തില്‍ അവ കൂടുതല്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് ചെരുപ്പൂരിവെച്ച് കാലും മുഖവും കഴുകി വേണം വീടിനകത്തേക്ക് പ്രവേശിക്കേണ്ടത്.

പുലവാലായ്മകള്‍ കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് ഗൃഹത്തില്‍ ശുദ്ധിവരുത്തെണ്ടാതാണ്. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമേ പുണ്യ സ്ഥാനങ്ങളില്‍ കടക്കാവു.

ഇതുകൂടാതെയും നിത്യേനയുള്ള ഗൃഹശുദ്ധി ആവശ്യമാണ്‌. ഉദയത്തിനു മുന്‍പ് മുറ്റം അടിച്ച് വെള്ളം തളിച്ച് ശുദ്ധമാക്കണം. രാവിലെ മുറ്റമടിച്ച് വാരിക്കൂട്ടുന്ന ചപ്പുചവറുകള്‍ മുട്ടത്തു കൂട്ടിയിടാതെ അപ്പോള്‍ത്തന്നെ വാരിക്കളയണം.

ഗൃഹത്തിനുള്ളിലും രാവിലെ തൂത്തു വൃത്തിയാക്കി വെള്ളം തളിക്കുകയും ഉമ്മറപ്പടി കഴുകുകയും വേണം. ചില വടക്കന്‍ ജില്ലകളില്‍ ഉമ്മറപ്പടി കഴുകാതെ ആരും യാത്രപോകില്ല.

വൈകുന്നേരവും ഗൃഹവും മുറ്റവും തൂത്തു വൃത്തിയാക്കി വെള്ളം തളിക്കണം. വൈകുന്നേരം മുറ്റമടിച്ചു വാരികൂട്ടുന്ന ചപ്പുചവറുകള്‍ മുറ്റത്തിന്ടെ മൂലയില്‍ കൂട്ടിവയ്ക്കുകയോ ചെയ്യാവു. വാരികളയരുത്. സന്ധ്യക്കു മുന്‍ബായിട്ടു വേണം ഇതു ചെയ്യുവാന്‍. ഈ സമയം വീടിനു മുന്‍വശമുള്ള മുറ്റം മാത്രമാണ് തൂക്കുക. കുറ്റിചൂലുകൊണ്ടാണ് മുറ്റം തൂക്കെണ്ടത്.

രാവിലെ കിഴക്കോട്ടും വൈക്കുന്നേരം പടിഞ്ഞാട്ടും സൂര്യന് അഭിമുഖമായി മുറ്റമടിക്കരുത്. മുറ്റമടിച്ച ശേഷം കാലും മുഖവും കൈകളും കഴുകിയിട്ടെ ഗൃഹത്തില്‍ കടക്കാവു...

bipin kannan
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

നിത്യ സംധ്യാ വംദനമ്

ശരീര ശുദ്ധിഅപവിത്രഃ പവിത്രോ വാ സര്വാവസ്ഥാം’ ഗതോ‌உപിവാ |
യഃ സ്മരേത് പുംഡരീകാക്ഷം സ ബാഹ്യാഭ്യംതര ശ്ശുചിഃ ||
പുംഡരീകാക്ഷ ! പുംഡരീകാക്ഷ ! പുംഡരീകാക്ഷായ നമഃ |

ആചമനഃഓം ആചമ്യ
ഓം കേശവായ സ്വാഹാ
ഓം നാരായണായ സ്വാഹാ
ഓം മാധവായ സ്വാഹാ (ഇതി ത്രിരാചമ്യ)
ഓം ഗോവിംദായ നമഃ (പാണീ മാര്ജയിത്വാ)
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ (ഓഷ്ഠൗ മാര്ജയിത്വാ) 
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ (ശിരസി ജലം പ്രോക്ഷ്യ) 
ഓം ശ്രീധരായ നമഃ 
ഓം ഹൃഷീകേശായ നമഃ (വാമഹസ്തെ ജലം പ്രോക്ഷ്യ) 
ഓം പദ്മനാഭായ നമഃ (പാദയോഃ ജലം പ്രോക്ഷ്യ) 
ഓം ദാമോദരായ നമഃ (ശിരസി ജലം പ്രോക്ഷ്യ) 
ഓം സംകര്ഷണായ നമഃ (അംഗുളിഭിശ്ചിബുകം ജലം പ്രോക്ഷ്യ) 
ഓം വാസുദേവായ നമഃ 
ഓം പ്രദ്യുമ്നായ നമഃ (നാസികാം സ്പൃഷ്ട്വാ) 
ഓം അനിരുദ്ധായ നമഃ
ഓം പുരുഷോത്തമായ നമഃ 
ഓം അധോക്ഷജായ നമഃ 
ഓം നാരസിംഹായ നമഃ (നേത്രേ ശ്രോത്രേ ച സ്പൃഷ്ട്വാ) 
ഓം അച്യുതായ നമഃ (നാഭിം സ്പൃഷ്ട്വാ) 
ഓം ജനാര്ധനായ നമഃ (ഹൃദയം സ്പൃഷ്ട്വാ) 
ഓം ഉപേംദ്രായ നമഃ (ഹസ്തം ശിരസി നിക്ഷിപ്യ) 
ഓം ഹരയേ നമഃ 
ഓം ശ്രീകൃഷ്ണായ നമഃ (അംസൗ സ്പൃഷ്ട്വാ) 
ഓം ശ്രീകൃഷ്ണ പരബ്രഹ്മണേ നമോ നമഃ

(ഏതാന്യുച്ചാര്യ ഉപ്യക്ത പ്രകാരം കൃതേ അംഗാനി ശുദ്ധാനി ഭവേയുഃ)

ഭൂതോച്ചാടനഉത്തിഷ്ഠംതു | ഭൂത പിശാചാഃ | യേ തേ ഭൂമിഭാരകാഃ | യേ തേഷാമവിരോധേന | ബ്രഹ്മകര്മ സമാരഭേ | ഓം ഭൂര്ഭുവസ്സുവഃ |
ദൈവീ ഗായത്രീ ചംദഃ പ്രാണായാമേ വിനിയോഗഃ

(പ്രാണായാമം കൃത്വാ കുംഭകേ ഇമം ഗായത്രീ മംത്രമുച്ഛരേത്)

പ്രാണായാമഃഓം ഭൂഃ | ഓം ഭുവഃ | ഓഗ്‍മ് സുവഃ | ഓം മഹഃ | ഓം ജനഃ | ഓം തപഃ | ഓഗ്‍മ് ത്യമ് |
ഓം തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | 
ധിയോ യോ നഃ’ പ്രചോദയാ’ത് ||
ഓമാപോ ജ്യോതീ രസോ‌உമൃതം ബ്രഹ്മ ഭൂ-ര്ഭു-സ്സുരോമ് || (തൈ. അര. 10-27)

സംകല്പഃമമോപാത്ത, ദുരിത ക്ഷയദ്വാരാ, ശ്രീ പരമേശ്വര മുദ്ദിസ്യ, ശ്രീ പരമേശ്വര പ്രീത്യര്ഥം, ശുഭേ, ശോഭനേ, അഭ്യുദയ മുഹൂര്തേ, ശ്രീ മഹാവിഷ്ണോ രാജ്ഞയാ, പ്രവര്ത മാനസ്യ, അദ്യ ബ്രഹ്മണഃ, ദ്വിതീയ പരാര്ഥേ, ശ്വേതവരാഹ കല്പേ, വൈവശ്വത മന്വംതരേ, കലിയുഗേ, പ്രഥമ പാദേ, (ഭാരത ദേശഃ - ജംബൂ ദ്വീപേ, ഭരത വര്ഷേ, ഭരത ഖംഡേ, മേരോഃ ദക്ഷിണ/ഉത്തര ദിഗ്ഭാഗേ; അമേരികാ - ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, സപ്ത സമുദ്രാംതരേ, കപിലാരണ്യേ), ശോഭന ഗൃഹേ, സമസ്ത ദേവതാ ബ്രാഹ്മണ, ഹരിഹര ഗുരുചരണ സന്നിഥൗ, അസ്മിന്, വര്തമാന, വ്യാവഹാരിക, ചാംദ്രമാന, ... സംവത്സരേ, ... അയനേ, ... ഋതേ, ... മാസേ, ... പക്ഷേ, ... തിഥൗ, ... വാസരേ, ... ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, ... ഗോത്രഃ, ... നാമധേയഃ, ... ഗോത്രസ്യ, ... നാമധേയോഹംഃ പ്രാതഃ/മധ്യാഹ്നിക/സായം സംധ്യാമ് ഉപാസിഷ്യേ ||

മാര്ജനഃഓം ആപോഹിഷ്ഠാ മ’യോഭുവഃ’ | താ ന’ ര്ജേ ദ’ധാതന | ഹേരണാ’ ചക്ഷ’സേ | യോ വഃ’ ശിവത’മോ രസഃ’ | തസ്യ’ ഭാജയതേ ഹ നഃ | തീരി’വ മാതരഃ’ | തസ്മാ അര’ങ്ഗ മാമ വഃ | യസ്യ ക്ഷയാ’ ജിന്വ’ഥ | ആപോ’ നയ’ഥാ ച നഃ | (തൈ. അര. 4-42)

(ഇതി ശിരസി മാര്ജയേത്) 

(ഹസ്തേന ജലം ഗൃഹീത്വാ)

പ്രാതഃ കാല മംത്രാചമനഃസൂര്യ ശ്ച, മാമന്യു ശ്ച, മന്യുപതയ ശ്ച, മന്യു’കൃതേഭ്യഃ | പാപേഭ്യോ’ രക്ഷന്താമ് | യദ്രാത്ര്യാ പാപ’ മകാര്ഷമ് | മനസാ വാചാ’ സ്താഭ്യാമ് | പദ്ഭ്യാ മുദരേ’ണ ശിശ്ഞ്ചാ | രാത്രി സ്തദ’വലുമ്പതു | യത്കിഞ്ച’ ദുരിതം മയി’ | ഇദമഹം മാ മമൃ’ത യോ നൗ | സൂര്യേ ജ്യോതിഷി ജുഹോ’മി സ്വാഹാ’ || (തൈ. അര. 10. 24)

മധ്യാഹ്ന കാല മംത്രാചമനഃആപഃ’ പുനന്തു പൃഥിവീം പൃ’ഥിവീ പൂതാ പു’നാതു മാമ് | പുന്തു ബ്രഹ്മ’സ്പതി ര്ബ്രഹ്മാ’ പൂതാ പു’നാതു മാമ് | യദുച്ഛി’ഷ്ടമഭോ’ജ്യം യദ്വാ’ ദുശ്ചരി’തം മമ’ | സര്വം’ പുനന്തു മാ മാപോ’‌உസതാ ഞ്ച’ പ്രതിഗ്രഗ്ഗ് സ്വാഹാ’ || (തൈ. അര. പരിശിഷ്ടഃ 10. 30)

സായംകാല മംത്രാചമനഃഅഗ്നി ശ്ച മാ മന്യു ശ്ച മന്യുപതയ ശ്ച മന്യു’കൃതേഭ്യഃ | പാപേഭ്യോ’ രക്ഷന്താമ് | യദഹ്നാ പാപ’ മകാര്ഷമ് | മനസാ വാചാ’ ഹസ്താഭ്യാമ് | പദ്ഭ്യാ മുദരേ’ണ ശിശ്ഞ്ചാ | അഹ സ്തദ’വലുമ്പതു | യ ത്കിഞ്ച’ ദുരിതം മയി’ | ഇദ മഹം മാ മമൃ’ത യോനൗ | സത്യേ ജ്യോതിഷി ജുഹോമി സ്വാഹാ || (തൈ. അര. 10. 24)

(ഇതി മംത്രേണ ജലം പിബേത്)

ആചമ്യ (ഓം കേശവായ സ്വാഹാ, ... ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ)

ദ്വിതീയ മാര്ജനഃധി ക്രാവണ്ണോ’ അകാരിഷമ് | ജിഷ്ണോ രശ്വ’സ്യ വാജി’നഃ |
സുരഭിനോ മുഖാ’കത്പ്ര ആയൂഗ്ം’ഷി താരിഷത് ||

(സൂര്യപക്ഷേ ലോകയാത്രാ നിര്വാഹക ഇത്യര്ഥഃ)

ഓം ആപോ ഹിഷ്ഠാ മ’യോഭുവഃ’ | താ ന’ ര്ജേ ദ’ധാതന | ഹേരണാ’ ചക്ഷ’സേ | യോ വഃ’ ശിവത’മോ രസഃ’ | തസ്യ’ ഭാജയതേ ഹ നഃ | തീരി’വ മാതരഃ’ | തസ്മാ അര’ങ്ഗ മാമ വഃ | യസ്യ ക്ഷയാ’ ജിന്വ’ഥ | ആപോ’ നയ’ഥാ ച നഃ || (തൈ. അര. 4. 42)

പുനഃ മാര്ജനഃഹിര’ണ്യവര്ണാ ശ്ശുച’യഃ പാകാഃ യാ സു’ജാതഃ ശ്യപോ യാ സ്വിന്ദ്രഃ’ | ഗ്നിം യാ ഗര്ഭ’ന്-ദധിരേ വിരൂ’പാ സ്താ ആശ്ശഗ്ഗ് സ്യോനാ ഭ’വന്തു | യാ സാഗ്ം രാജാ വരു’ണോ യാതി മധ്യേ’ സത്യാനൃതേ അ’ശ്യം ജനാ’നാമ് | ധു ശ്ചുശ്ശുച’യോ യാഃ പാ’കാ സ്താ ആശ്ശഗ്ഗ് സ്യോനാ ഭ’വന്തു | യാസാം’ ദേവാ ദിവി കൃണ്വന്തി’ ക്ഷം യാ ന്തരി’ക്ഷേ ബഹുഥാ ഭവ’ന്തി | യാഃ പൃ’ഥിവീം പയ’സോന്ദന്തി’ ശ്ശുക്രാസ്താ ആശഗ്ഗ് സ്യോനാ ഭ’വന്തു | യാഃ ശിവേന’ മാ ചക്ഷു’ഷാ പശ്യതാപശ്ശിവയാ’ നു വോപ’സ്പൃശ ത്വച’ മ്മേ | സര്വാഗ്’മ് ഗ്നീഗ്‍മ് ര’പ്സുഷദോ’ ഹുവേ വോ മയി വര്ചോ ബ മോജോ നിധ’ത്ത || (തൈ. സം. 5. 6. 1)
(മാര്ജനം കുര്യാത്)

അഘമര്ഷണ മംത്രഃ പാപവിമോചനം
(ഹസ്തേന ജലമാദായ നിശ്ശ്വസ്യ വാമതോ നിക്ഷിതപേത്)
ദ്രുദാ ദി’വ മുഞ്ചതു | ദ്രുദാ ദിവേ ന്മു’മുചാനഃ |
സ്വിന്ന സ്സ്നാത്വീ മലാ’ ദിവഃ | പൂതം പവിത്രേ’ണേ വാജ്യ’മ് ആപ’ ശ്ശുന്ദന്തു മൈന’സഃ || (തൈ. ബ്രാ. 266)

ആചമ്യ (ഓം കേശവായ സ്വാഹാ, ... ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ)
പ്രാണായാമമ്യ

ലഘുസംകല്പഃപൂര്വോക്ത ഏവംഗുണ വിശേഷണ വിശിഷ്ഠായാം ശുഭതിഥൗ മമോപാത്ത ദുരിത ക്ഷയദ്വാരാ ശ്രീ പരമേശ്വര മുദ്ദിസ്യ ശ്രീ പരമേശ്വര പ്രീത്യര്ഥം പ്രാതസ്സംധ്യാംഗ യഥാ കാലോചിത അര്ഘ്യപ്രദാനം കരിഷ്യേ ||

പ്രാതഃ കാലാര്ഘ്യ മംത്രംഓം ഭൂര്ഭുസ്സുവഃ’ || തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || 3 ||

മധ്യാഹ്നാര്ഘ്യ മംത്രംഓം ഗ്ം സശ്ശു’ചിഷ ദ്വസു’രംതരിക്ഷസ ദ്ദോതാ’ വേദിഷദതി’ഥി ര്ദുരോസത് | നൃഷ ദ്വ’സ ദൃ’സ ദ്വ്യോ’ സബ്ജാ ഗോജാ ഋ’ജാ അ’ദ്രിജാ തമ്-ബൃഹത് || (തൈ. അര. 10. 4)

സായം കാലാര്ഘ്യ മംത്രംഓം ഭൂര്ഭുസ്സുവഃ’ || തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓം ഭൂഃ | ഓം ഭുവഃ | ഓഗ്‍മ് സുവഃ | ഓം മഹഃ | ഓം ജനഃ | ഓം തപഃ | ഓഗ്‍മ് ത്യമ് | ഓം തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോയോ നഃ’ പ്രചോദയാ’ത് || ഓമാപോ ജ്യോതീ രസോ‌உമൃതം ബ്രഹ്മ ഭൂ-ര്ഭു-സ്സുരോമ് ||

(ഇത്യംജലിത്രയം വിസൃജേത്)

കാലാതിക്രമണ പ്രായശ്ചിത്തം
ആചമ്യ... 
പൂര്വോക്ത ഏവംഗുണ വിശേഷണ വിശിഷ്ഠായാം ശുഭതിഥൗ മമോപാത്ത ദുരിത ക്ഷയദ്വാരാ ശ്രീ പരമേശ്വര മുദ്ദിസ്യ ശ്രീ പരമേശ്വര പ്രീത്യര്ഥം കാലാതിക്രമ ദോഷപരിഹാരാര്ഥം ചതുര്ഥാ അര്ഘ്യപ്രദാനം കരിഷ്യേ ||

ഓം ഭൂര്ഭുസ്സുവഃ’ || തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓം ഭൂഃ | ഓം ഭുവഃ | ഓഗ്‍മ് സുവഃ | ഓം മഹഃ | ഓം ജനഃ | ഓം തപഃ | ഓഗ്‍മ് ത്യമ് | ഓം തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോയോ നഃ’ പ്രചോദയാ’ത് || ഓമാപോ ജ്യോതീ രസോ‌உമൃതം ബ്രഹ്മ ഭൂ-ര്ഭു-സ്സുരോമ് ||
(ഇതി ജലം വിസൃജേത്)

സജല പ്രദക്ഷിണംഓം ദ്യന്ത’മസ്തം യന്ത’ മാദിത്യ മ’ഭിഥ്യായ ന്കുര്വന്-ബ്രാ’ഹ്മണോ വിദ്വാന് ത്സകല’മ്-ദ്രമ’ശ്നുതേ അസാവാ’ദിത്യോ ബ്രഹ്മേതി|| ബ്രഹ്മൈവ സന്-ബ്രഹ്മാപ്യേതി യ വം വേദ || അസാവാദിത്യോ ബ്രഹ്മ || (തൈ. അര. 2. 2)

(ഏവമ് അര്ഘ്യത്രയം ദദ്യാത് കാലാതിക്രമണേ പൂര്വവത്)
(പശ്ചാത് ഹസ്തേന ജലമാദായ പ്രദക്ഷിണം കുര്യാത്)
(ദ്വിരാചമ്യ പ്രാണായാമ ത്രയം കൃത്വാ)

ആചമ്യ (ഓം കേശവായ സ്വാഹാ, ... ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ)

സംധ്യാംഗ തര്പണംപ്രാതഃകാല തര്പണംസംധ്യാം തര്പയാമി, ഗായത്രീം തര്പയാമി, ബ്രാഹ്മീം തര്പയാമി, നിമൃജീം തര്പയാമി ||

മധ്യാഹ്ന തര്പണംസംധ്യാം തര്പയാമി, സാവിത്രീം തര്പയാമി, രൗദ്രീം തര്പയാമി, നിമൃജീം തര്പയാമി ||

സായംകാല തര്പണംസംധ്യാം തര്പയാമി, സരസ്വതീം തര്പയാമി, വൈഷ്ണവീം തര്പയാമി, നിമൃജീം തര്പയാമി ||

(പുനരാചമനം കുര്യാത്)

ഗായത്രീ അവാഹനഓമിത്യേകാക്ഷ’രം ബ്രഹ്മ | അഗ്നിര്ദേവതാ ബ്രഹ്മ’ ഇത്യാര്ഷമ് | ഗായത്രം ഛന്ദം പരമാത്മം’ സരൂപമ് | സായുജ്യം വി’നിയോമ് || (തൈ. അര. 10. 33)

ആയാ’തു വര’ദാ ദേവീ ക്ഷരം’ ബ്രഹ്മസംമിതമ് | ഗാത്രീം’ ഛന്ദ’സാം മാതേദം ബ്ര’ഹ്മ ജുഷസ്വ’ മേ | യദഹ്നാ’ത്-കുരു’തേ പാപം തദഹ്നാ’ത്-പ്രതിമുച്യ’തേ | യദ്രാത്രിയാ’ത്-കുരു’തേ പാപം തദ്രാത്രിയാ’ത്-പ്രതിമുച്യ’തേ | സര്വ’ ര്ണേ മ’ഹാദേവിംധ്യാവി’ദ്യേ രസ്വ’തി ||

ഓജോ’‌உസി സഹോ’‌உസി ബല’മസി ഭ്രാജോ’‌உസി ദേവാനാം ധാനാമാ’സി വിശ്വ’മസി വിശ്വായു-സ്സര്വ’മസി ര്വായു-രഭിഭൂരോമ് | ഗായത്രീ-മാവാ’ഹയാമി സാവിത്രീ-മാവാ’ഹയാമി സരസ്വതീ-മാവാ’ഹയാമി ഛന്ദര്ഷീ-നാവാ’ഹയാമി ശ്രിയ-മാവാഹ’യാമി ഗായത്രിയാ ഗായത്രീ ച്ഛന്ദോ വിശ്വാമിത്രഋഷി സ്സവിതാ ദേവതാ‌உഗ്നിര്-മുഖം ബ്രഹ്മാ ശിരോ വിഷ്ണുര്-ഹൃദയഗ്‍മ് രുദ്ര-ശ്ശിഖാ പൃഥിവീ യോനിഃ പ്രാണാപാന വ്യാനോദാന സമാനാ സപ്രാണാ ശ്വേതവര്ണാ സാംഖ്യായന സഗോത്രാ ഗായത്രീ ചതുര്വിഗ്‍മ് ശത്യക്ഷരാ ത്രിപദാ’ ഷട്-കുക്ഷിഃ പംച-ശീര്ഷോപനയനേ വി’നിയോഗഃ | ഓം ഭൂഃ | ഓം ഭുവഃ | ഓഗ്‍മ് സുവഃ | ഓം മഹഃ | ഓം ജനഃ | ഓം തപഃ | ഓഗ്‍മ് ത്യമ് | ഓം തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || ഓമാപോ ജ്യോതീ രസോ‌உമൃതം ബ്രഹ്മ ഭൂ-ര്ഭു-സ്സുരോമ് || (മഹാനാരായണ ഉപനിഷത്)

ആചമ്യ (ഓം കേശവായ സ്വാഹാ, ... ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ)

ജപസംകല്പഃപൂര്വോക്ത ഏവംഗുണ വിശേഷണ വിശിഷ്ഠായാം ശുഭതിഥൗ മമോപാത്ത ദുരിത ക്ഷയദ്വാരാ ശ്രീ പരമേശ്വര മുദ്ദിസ്യ ശ്രീ പരമേശ്വര പ്രീത്യര്ഥം സംധ്യാംഗ യഥാശക്തി ഗായത്രീ മഹാമംത്ര ജപം കരിഷ്യേ ||

കരന്യാസഃഓം തഥ്സ’വിതുഃ ബ്രഹ്മാത്മനേ അംഗുഷ്ടാഭ്യാം നമഃ |
വരേ’ണ്യം വിഷ്ണവാത്മനേ തര്ജനീഭ്യാം നമഃ |
ഭര്ഗോ’ ദേവസ്യ’ രുദ്രാത്മനേ മധ്യമാഭ്യാം നമഃ |
ധീമഹി സത്യാത്മനേ അനാമികാഭ്യാം നമഃ |
ധിയോ യോ നഃ’ ജ്ഞാനാത്മനേ കനിഷ്ടികാഭ്യാം നമഃ |
പ്രചോദയാ’ത് സര്വാത്മനേ കരതല കരപൃഷ്ടാഭ്യാം നമഃ |

അംഗന്യാസഃഓം തഥ്സ’വിതുഃ ബ്രഹ്മാത്മനേ ഹൃദയായ നമഃ |
വരേ’ണ്യം വിഷ്ണവാത്മനേ ശിരസേ സ്വാഹാ |
ഭര്ഗോ’ ദേവസ്യ’ രുദ്രാത്മനേ ശിഖായൈ വഷട് |
ധീമഹി സത്യാത്മനേ കവചായ ഹുമ് |
ധിയോ യോ നഃ’ ജ്ഞാനാത്മനേ നേത്രത്രയായ വൗഷട് |
പ്രചോദയാ’ത് സര്വാത്മനേ അസ്ത്രായഫട് |
ഓം ഭൂര്ഭുസ്സുരോമിതി ദിഗ്ഭന്ധഃ |

ധ്യാനമ്മുക്താവിദ്രുമ ഹേമനീല ധവളച്ചായൈര്-മുഖൈ സ്ത്രീക്ഷണൈഃ |
യുക്താമിംദുനി ബദ്ധ രത്ന മകുടാം തത്വാര്ഥ വര്ണാത്മികാമ് |
ഗായത്രീം വരദാഭയാങ്കുശ കശാശ്ശുഭ്രങ്കപാലങ്ഗദാമ് |
ശങ്ഖഞ്ചക്ര മധാരവിന്ദ യുഗളം ഹസ്തൈര്വഹന്തീം ഭജേ ||

ചതുര്വിംശതി മുദ്രാ പ്രദര്ശനംസുമുഖം സംപുടിംചൈവ വിതതം വിസ്തൃതം തഥാ |
ദ്വിമുഖം ത്രിമുഖംചൈവ ചതുഃ പഞ്ച മുഖം തഥാ |
ഷണ്മുഖോ‌உഥോ മുഖം ചൈവ വ്യാപകാഞ്ജലികം തഥാ |
ശകടം യമപാശം ച ഗ്രഥിതം സമ്മുഖോന്മുഖമ് |
പ്രലംബം മുഷ്ടികം ചൈവ മത്സ്യഃ കൂര്മോ വരാഹകമ് |
സിംഹാക്രാംതം മഹാക്രാംതം മുദ്ഗരം പല്ലവം തഥാ |

ചതുര്വിംശതി മുദ്രാ വൈ ഗായത്ര്യാം സുപ്രതിഷ്ഠിതാഃ |
ഇതിമുദ്രാ ന ജാനാതി ഗായത്രീ നിഷ്ഫലാ ഭവേത് ||

യോ ദേവ സ്സവിതാ‌உസ്മാകം ധിയോ ധര്മാദിഗോചരാഃ |
പ്രേരയേത്തസ്യ യദ്ഭര്ഗസ്ത ദ്വരേണ്യ മുപാസ്മഹേ ||

ഗായത്രീ മംത്രംഓം ഭൂര്ഭുസ്സുവഃ’ || തഥ്സ’വിതുര്വരേ’ണ്യം ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് || 
അഷ്ടമുദ്രാ പ്രദര്ശനംസുരഭിര്-ജ്ഞാന ചക്രേ ച യോനിഃ കൂര്മോ‌உഥ പങ്കജമ് |
ലിങ്ഗം നിര്യാണ മുദ്രാ ചേത്യഷ്ട മുദ്രാഃ പ്രകീര്തിതാഃ ||
ഓം തത്സദ്-ബ്രഹ്മാര്പണമസ്തു |

ആചമ്യ (ഓം കേശവായ സ്വാഹാ, ... ശ്രീ കൃഷ്ണ പരബ്രഹ്മണേ നമോ നമഃ)

ദ്വിഃ പരിമുജ്യ |
സകൃദുപ സ്പൃശ്യ |
യത്സവ്യം പാണിമ് |
പാദമ് |
പ്രോക്ഷതി ശിരഃ |
ചക്ഷുഷീ |
നാസികേ |
ശ്രോത്രേ |
ഹൃദയമാലഭ്യ |

പ്രാതഃകാല സൂര്യോപസ്ഥാനംഓം മിത്രസ്യ’ ര്ഷണീ ധൃ ശ്രവോ’ ദേവസ്യ’ സാ സിമ് | ത്യം ചിത്രശ്ര’ വസ്തമമ് | മിത്രോ ജനാന്’ യാതയതി പ്രജാനന്-മിത്രോ ദാ’ധാര പൃഥിവീ മുതദ്യാമ് | മിത്രഃ കൃഷ്ടീ രനി’മിഷാ‌உഭി ച’ഷ്ടേ ത്യായ’ വ്യം ഘൃതവ’ദ്വിധേമ | പ്രസമി’ത്ത്രമര്ത്യോ’ അസ്തു പ്രയ’സ്വാ ന്യസ്ത’ ആദിത്യ ശിക്ഷ’തി വ്രതേന’ | ന ഹ’ന്യതേ ന ജീ’യതേ ത്വോതോനൈ മഗ്ംഹോ’ അശ്നോത്യന്തി’തോ ന ദൂരാത് || (തൈ. സം. 3.4.11)

മധ്യാഹ്ന സൂര്യോപസ്ഥാനംഓം ആ ത്യേ രജ’സാ വര്ത’മാനോ നിവേശ’യ ന്നമൃതം മര്ത്യ’ഞ്ച | ഹിരണ്യയേ’ന സവിതാ രഥേനാ‌உദേവോ യാ’തിഭുവ’നാ നിപശ്യന്’ ||

ദ്വയ ന്തമ’ സ്പരി പശ്യ’ന്തോ ജ്യോതി രുത്ത’രമ് | ദേവന്-ദേ’ത്രാ സൂര്യ മഗ’ന്മ ജ്യോതി’ രുത്തമമ് || 

ദുത്യം ജാതവേ’ദസം ദേവം വ’ഹന്തി കേതവഃ’ | ദൃശേ വിശ്വാ’  സൂര്യ’മ് || ചിത്രം ദേവാനാ മുദ’ഗാ ദനീ’കം ചക്ഷു’ര്-മിത്രസ്യ വരു’ണ സ്യാഗ്നേഃ | അപ്രാ ദ്യാവാ’ പൃഥിവീ അന്തരി’ക്ഷഗ്‍മ് സൂര്യ’ ത്മാ ജഗ’ത സ്തസ്ഥുഷ’ശ്ച || 

തച്ചക്ഷു’ര്-ദേവഹി’തം പുരസ്താ’ച്ചുക്ര മുച്ചര’ത് | പശ്യേ’മ രദ’ശ്ശതം ജീവേ’മ രദ’ശ്ശതം നന്ദാ’മ രദ’ശ്ശതം മോദാ’മ രദ’ശ്ശതം ഭവാ’മ രദ’ശ്ശതഗ്‍മ് ശൃണവാ’മ രദ’ശ്ശതം പബ്ര’വാമ രദ’ശ്ശതമജീ’താസ്യാമ രദ’ശ്ശതം ജോക്ച സൂര്യം’ ദൃഷേ || യ ഉദ’ഗാന്മതോ‌உര്ണവാ’ ദ്വിഭ്രാജ’മാന സ്സരിസ്യ മധ്യാഥ്സമാ’ വൃഭോ ലോ’ഹിതാക്ഷസൂര്യോ’ വിശ്ചിന്മന’സാ പുനാതു ||

സായംകാല സൂര്യോപസ്ഥാനംഓം മമ്മേ’ വരുണ ശൃധീ ഹവ’ ദ്യാ ച’ മൃഡയ | ത്വാ മ’സ്യു രാച’കേ || തത്വാ’ യാമി ബ്രഹ്മ’ണാ വന്ദ’മാ സ്ത ദാശാ’സ്തേയജ’മാനോ വിര്ഭിഃ’ | അഹേ’ഡമാനോ വരുണേഹ ബോധ്യുരു’ഗ്ം സമാ’ ആയുഃ പ്രമോ’ഷീഃ ||

യച്ചിദ്ധിതേ വിശോയഥാ പ്രദേവ വരുണവ്രതമ് | മിനീമസിദ്യ വിദ്യവി | യത്കിഞ്ചേദം വരുണദൈവ്യേ ജനേ‌உഭിദ്രോഹ മ്മനുഷ്യാശ്ചരാമസി | അചിത്തേ യത്തവ ധര്മായുയോപി മമാന സ്തസ്മാ ദേനസോ ദേവരീരിഷഃ | കിതവാസോ യദ്രിരിപുര്നദീവി യദ്വാഘാ സത്യമുതയന്ന വിദ്മ | സര്വാതാവിഷ്യ ശിധിരേവദേവാ ഥാതേസ്യാമ വരുണ പ്രിയാസഃ || (തൈ. സം. 1.1.1)

ദിഗ്ദേവതാ നമസ്കാരഃ(ഏതൈര്നമസ്കാരം കുര്യാത്)
ഓം നമഃ പ്രാച്യൈ’ ദിശേ യാശ്ച’ ദേവതാ’ സ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ |
ഓം നമഃ ദക്ഷിണായൈ ദിശേ യാശ്ച’ ദേവതാ’ സ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ |
ഓം നമഃ പ്രതീ’ച്യൈ ദിശേ യാശ്ച’ ദേവതാ’ സ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ |
ഓം നമഃ ഉദീ’ച്യൈ ദിശേ യാശ്ച’ ദേവതാ’ സ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ |
ഓം നമഃ ര്ധ്വായൈ’ ദിശേ യാശ്ച’ ദേവതാ’ സ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ |
ഓം നമോ‌உധ’രായൈ ദിശേ യാശ്ച’ ദേവതാ’ സ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ |
ഓം നമോ‌உവാന്തരായൈ’ ദിശേ യാശ്ച’ ദേവതാ’ സ്യാം പ്രതി’വസന്ത്യേ താഭ്യ’ശ്ച നമഃ’ |

മുനി നമസ്കാരഃനമോ ഗങ്ഗാ യമുനയോര്-മധ്യേ യേ’ വന്തി തേ മേ പ്രസന്നാത്മാന ശ്ചിരംജീവിതം വ’ര്ധന്തി നമോ ഗങ്ഗാ യമുനയോര്-മുനി’ഭ്യശ്ച നമോ നമോ ഗങ്ഗാ യമുനയോര്-മുനി’ഭ്യശ്ച ന’മഃ ||

സംധ്യാദേവതാ നമസ്കാരഃസന്ധ്യാ’യൈ നമഃ’ | സാവി’ത്ര്യൈ നമഃ’ | ഗായ’ത്ര്യൈ നമഃ’ | സര’സ്വത്യൈ നമഃ’ | സര്വാ’ഭ്യോ ദേവതാ’ഭ്യോ നമഃ’ | ദേവേഭ്യോനമഃ’ | ഋഷി’ഭ്യോ നമഃ’ | മുനി’ഭ്യോ നമഃ’ | ഗുരു’ഭ്യോ നമഃ’ | പിതൃ’ഭ്യോ നമഃ’ | കാമോ‌உകാര്ഷീ’ ര്നമോ നമഃ | മന്യു രകാര്ഷീ’ ര്നമോ നമഃ | പൃഥിവ്യാപസ്തേജോ വായു’രാകാശാത് നമഃ || (തൈ. അര. 2.18.52)

ഓം നമോ ഭഗവതേ വാസു’ദേവായ | യാഗ്‍മ് സദാ’ സര്വഭൂതാനി രാണി’ സ്ഥാരാണി’ ച | സായം പ്രാത ര്ന’മസ്യന്തി സാ മാസന്ധ്യാ’‌உഭിരക്ഷതു || 

ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ |
ശിവസ്യ ഹൃദയം വിഷ്ണുര്വിഷ്ണോശ്ച ഹൃദയം ശിവഃ ||
യഥാ ശിവമയോ വിഷ്ണുരേവം വിഷ്ണുമയഃ ശിവഃ |
യഥാ‌உംതരം ന പശ്യാമി തഥാ മേ സ്വസ്തിരായുഷി ||
നമോ ബ്രഹ്മണ്യ ദേവായ ഗോ ബ്രാഹ്മണ ഹിതായ ച |
ജഗദ്ധിതായ കൃഷ്ണായ ഗോവിന്ദായ നമോ നമഃ ||

ഗായത്രീ ഉദ്വാസന (പ്രസ്ഥാനം)ത്തമേ’ ശിഖ’രേ ജാതേ ഭൂമ്യാം പ’ര്വമൂര്ഥ’നി | ബ്രാഹ്മണേ’ഭ്യോ‌உഭ്യ’നു ജ്ഞാതാ ച്ചദേ’വി ഥാസു’ഖമ് | സ്തുതോ മയാ വരദാ വേ’ദമാതാ പ്രചോദയന്തീ പവനേ’ ദ്വിജാതാ | ആയുഃ പൃഥിവ്യാം ദ്രവിണം ബ്ര’ഹ്മര്ചസം മഹ്യം ദത്വാ പ്രജാതും ബ്ര’ഹ്മലോകമ് || (മഹാനാരായണ ഉപനിഷത്)

ഭഗവന്നമസ്കാരഃനമോ‌உസ്ത്വനംതായ സഹസ്രമൂര്തയേ സഹസ്ര പാദാക്ഷി ശിരോരു ബാഹവേ |
സഹസ്ര നാമ്നേ പുരുഷായ ശാശ്വതേ സഹസ്രകോടീ യുഗ ധാരിണേ നമഃ ||

ഭൂമ്യാകാശാഭി വംദനംദം ദ്യാ’വാ പൃഥിവീ ത്യമ’സ്തു | പിര്-മാതര്യദി ഹോപ’ ബൃവേവാ’മ് |
ഭൂതം ദേവാനാ’ മവമേ അവോ’ഭിഃ | വിദ്യാ മേഷം വൃജിനം’ ജീരദാ’നുമ് ||

ആകാശാത്-പതിതം തോയം യഥാ ഗച്ഛതി സാഗരമ് |
സര്വദേവ നമസ്കാരഃ കേശവം പ്രതിഗച്ഛതി || 
ശ്രീ കേശവം പ്രതിഗച്ഛത്യോന്നമ ഇതി |

സര്വവേദേഷു യത്പുണ്യമ് | സര്വതീര്ഥേഷു യത്ഫലമ് |
തത്ഫലം പുരുഷ ആപ്നോതി സ്തുത്വാദേവം ജനാര്ധനമ് ||
സ്തുത്വാദേവം ജനാര്ധന ഓം നമ ഇതി ||
വാസനാദ്-വാസുദേവസ്യ വാസിതം തേ ജയത്രയമ് |
സര്വഭൂത നിവാസോ‌உസി ശ്രീവാസുദേവ നമോ‌உസ്തുതേ ||
ശ്രീ വാസുദേവ നമോ‌உസ്തുതേ ഓം നമ ഇതി |

അഭിവാദഃ (പ്രവര)ചതുസ്സാഗര പര്യംതം ഗോ ബ്രാഹ്മണേഭ്യഃ ശുഭം ഭവതു | ... പ്രവരാന്വിത ... ഗോത്രഃ ... സൂത്രഃ ... ശാഖാധ്യായീ ... അഹം ഭോ അഭിവാദയേ ||

ഈശ്വരാര്പണംകായേന വാചാ മനസേംദ്രിയൈര്വാ | ബുദ്ധ്യാ‌உ‌உത്മനാ വാ പ്രകൃതേ സ്സ്വഭാവാത് |
കരോമി യദ്യത്-സകലം പരസ്മൈ ശ്രീമന്നാരായണായേതി സമര്പയാമി ||
ഹരിഃ ഓം തത്സത് | തത്സര്വം ശ്രീ പരമേശ്വരാര്പണമസ്തു |.
hindueayoflife