Saturday, July 28, 2018

പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം (പ്രബന്ധം)

രചന:ചട്ടമ്പിസ്വാമികൾ
ലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടെയും മാതാപിതാക്കന്മാർ ആയിരിക്കുന്നത്. [1]ബ്രഹ്മസാന്നിദ്ധ്യം കൊണ്ടു മൂലപ്രകൃതി ചേഷ്ടിച്ചു നിത്യ പരമാണുക്കൾ തമ്മിൽ സംയോഗ വിശ്ലേഷങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങൾ സകലതും നിറവേറ്റിപ്പോകുന്നു.പ്രപഞ്ച നിർമാണംബ്രഹ്മ പ്രകൃതികളുടെ സംയോഗം നിമിത്തമാണു എന്നതു കാരരൂപണം കൊണ്ടു നമുക്കു മനസ്സിലാക്കാം. 'അ'കാരം ബ്രഹ്മമൂലപ്രകൃതി (ശിവശക്തി)കളുടെ സംയോഗം കൊണ്ടുണ്ടായ ശബ്ദമായിട്ടാണു കൽപ്പിച്ചിരിക്കുന്നതു. എന്തുകൊണ്ടെന്നാൽ, പിന്നീടുവ്യവഹാരോചിതമായുണ്ടായിട്ടുള്ള സകല ശ്ബ്ദപ്രപഞ്ചവും, വാക്പ്രപഞ്ചവും, ഭാഷാപ്രപഞ്ചവും ആ ആദ്യ അകാരത്തിൽ നിന്നുണ്ടായതാണ് [2] മിക്ക ഭാഷകളിലും ഈ അകാരം എഴുതുന്നതിൽ ഈ തത്ത്വം അടക്കിയിട്ടുണ്ട്. ഈ അക്ഷരം എഴുതുന്ന ചിഹ്നം ആകെ ഒന്നായിരുന്നാലും അതിൽ മേൽപങ്ക്, കീഴ്പങ്ക് എന്നു രണ്ട് ഭാഗങ്ങളുണ്ട്.മേൽ പങ്ക് ബ്രഹ്മത്തെ അതായത് പുല്ലിംഗ ത്തെ കുറിക്കുന്നതും, കീഴ്പങ്ക് മൂല പ്രകൃതി അതായത് സ്ത്രീലിംഗത്തെ കുറിക്കുന്നതുമാകുന്നു.ഈ രണ്ട് പങ്കും വെവ്വേറെ ഇരിക്കുന്ന അവസരത്തിൽ അവയ്ക്ക് ഈ ലിംഗവ്യത്യാസമോ വാക്യവാചകപ്രപഞ്ചം സൃഷ്ടിക്കാനുള്ള ശക്തിയോ ഇല്ല. അവയുടെ സംയോഗത്തിൽ മാത്രമേ ഓരോ പൂർണ്ണ ശബ്ദവും അക്ഷരവുമായ് ചേർന്ന് മറ്റ് ശബ്ദങ്ങളെ ജനിപ്പിച്ചും അവയോടു ചേറ്ന്നും ഭാഷാപ്രപഞ്ചം ഉണ്ടാകുന്നുള്ളു. കാലക്രമത്തിൽ ഈ ആദ്യ അകാരത്തിൽ അടങ്ങിയിരിക്കുന്ന ഇപ്പറഞ്ഞ തത്ത്വം മറച്ചു വച്ചു. അതിനുള്ള കാരണമെന്തെന്നാൽ ഓരോ ഭാഷയും പ്രൗഢാവസ്ഥയിൽ എത്തിയതിന്റെ ശേഷം അതിന്റെ യഥാർത്ഥ മർമസ്ഥാനം ഗോപ്യമായിവയ്ക്കേണ്ടതായും, അതറിഞ്ഞിട്ടു കേവലം കാര്യങ്ങളിൽ പ്രയോജനമില്ലാത്തത് ആയും വന്നുചേർന്നു എന്നുള്ള സംഗതിയാണ്. സകല ഭാഷാപ്രപഞ്ചങ്ങൾക്കും ശിവശക്തിസൂചകമായ ആദ്യ അകാരത്തിന്റെ മേൽപങ്കും കീഴ്പങ്കും ആണും പെണ്ണുമായിരിക്കുന്നതു പോലെ എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാര കർത്താക്കന്മാരായ മാതാപിതാക്കൾ ആണും പെണ്ണൂമാണ്. ഇവരുടെ സംയോഗത്തിൽ ജീവ ജലങ്ങൾ വർദ്ധിക്കുകയും, ഐകമത്യത്തിൽ നില നിൽക്കുകയും വിശ്ലേഷത്തിൽ പ്രജാവർദ്ധന ഇല്ലാതിരിക്കുകയും ഭിന്നമതിയിൽ സമുദായനാശം നേരിടുകയും ചെയ്യുന്നു. ബ്രഹ്മസാന്നിദ്ധ്യം കൂടാതെ മൂലപ്രകൃതിക്കു ചേഷ്ടിക്കുവാൻ ശക്തിയില്ല എന്നതു നോക്കുമ്പോൾ സർവ്വ പ്രാധാന്യം ബ്രഹ്മത്തിനു തന്നെനൽകാം. എങ്കിലും ബ്രഹ്മസാന്നിദ്ധ്യ പ്രകടനത്തിനിടം അനുവദിച്ച്, സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുന്നതു മൂലപ്രകൃതിയുടെ ചേഷ്ടാവിലാസം കൊണ്ടാകയാൽ ലോകദൃഷ്ട്യാ പ്രകൃതിക്കു പ്രാഥമ്യം നൽകേണ്ടതായിരിക്കുന്നു. മൂലപ്രകൃതിയെ പ്രപഞ്ചസൃഷ്ടിക്കു പ്രേരിപ്പിക്കുന്നത് ബ്രഹ്മചൈതന്യമാണന്നു പറഞ്ഞുവല്ലോ. എന്നാൽ ആ പ്രകൃതിസൃഷ്ടങ്ങളായ വസ്തുക്കൾ ബ്രഹ്മത്തിനു ലേശമെങ്കിലും അനുഭൂതിക്കും അവകാശത്തിനും ഉതകുന്നതോ അവയിൽ ബ്രഹ്മത്തിനു ഒരു തൽപരതയും അഭിമാനവും ഉള്ളതോ അല്ലാത്തതും ആകുന്നു. സകലവും പ്രകൃതിക്കും അവളുടെ സന്താനങ്ങൾക്കും അനുഭവത്തിനുള്ളതാണ്. അതുപോലെ പുരുഷന്റെ സ്ഥിതിയും, പ്രയത്നവും തൽഫലവും ഒന്നും തനിക്കുള്ളതല്ല, എല്ലാം സ്ത്രീയ്ക്കും അവളുടെ സന്താനങ്ങൾക്കും ഉള്ളതാണ്. പരമാർത്ഥത്തിൽ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലങ്കിലും പുരുഷന്റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണങ്കിൽ, ഒരു ഉദാസീനന്റെ നില മാത്രമാണ്. ബ്രഹ്മസാനിദ്ധ്യം മാത്രം കൊണ്ട് സർവ്വ്വപ്രപഞ്ച രചനയ്ക്കും ആ മൂലശക്തിയെ ശക്തമാക്കിത്തീർക്കുന്നതുപോലെ പുരുഷൻ സ്ത്രീയ്ക്കു വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ച്‌ സംസാരചക്രം പ്രവർത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവൻ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്റെ ശരീരനിർമാണം അവയ്ക്കു പറ്റാത്തതും ആണ്. കാര്യപ്രപഞ്ചത്തിൽ, പുരുഷനേക്കൾ അധികം ക്ലേശവും ബുദ്ധിമുട്ടും, ഉത്തരവാദിത്വവും സ്ത്രീയ്ക്കാകയാലും, സമുദായ വൃദ്ധിക്ഷയങ്ങൾക്ക് സ്ത്രീയുടെ കാര്യഭരണം വാസ്തവത്തിൽ ഹേതുവായിരിക്ക കൊണ്ടും അവൾക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. ഏതു പാഴ്‌വേല ചെയ്തും കാടുകയറിയും, നാടോടിയും, തെണ്ടിതിരിഞ്ഞും സ്വന്തം കടമ നിർവഹിച്ചു സ്വജനപരിരക്ഷ ചെയ്യേണ്ടതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സ്വഗൃഹങ്ങളിൽ ഇരുന്നു ഇച്ഛാമാത്രശക്തിയാലും സാമർത്ഥ്യംകൊണ്ടും അവരവർക്കു വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധർമ്മനിഷ്ഠകൊണ്ടു സ്വഗൃഹപരിസരം മുതൽ ഭൂമിയൊട്ടുക്കു അജ്ഞാതശക്തിയിൽ പെടുത്തി ഭരിയ്ക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീയ്ക്കാണു കൊടുത്തിരിക്കുന്നത്. പുരുഷന്റെ സാക്ഷിത്വസഹായത്തിൽ സ്ത്രീ സർവ്വതന്ത്രസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്. അല്ലാതെ മൂഢമതികൾ പറകയും ആചരിക്കുകയും ചെയ്യും വണ്ണം ന സ്ത്രീ സ്വാന്ത്ര്യമർഹതി [3] എന്നു കൽപ്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും, അസ്വതന്ത്രയുമായ അടിമയായും, കേവലം പുത്രോൽപാദനത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷൻ എന്തു തോന്ന്യാസവും കാണിക്കാമെന്നുള്ള ഗർവോടുകൂടി സകല കാര്യങ്ങളും ശരിയായി ഭരിക്കാൻ തനിക്കേ കെൽപ്പുള്ളു എന്നു ശഠിക്കയും ചെയ്യുന്നതു തെറ്റും, ന്യായത്തിനും ധർമത്തിനും കാര്യത്തിനും ഏറ്റവും വിരുദ്ധവും ആകുന്നു. ഇതിന്റെ അർത്ഥം ഇപ്പോൾ ഉദ്യോഗാദി രാജ്യഭരണകാര്യങ്ങൾ ചെയ്തുവരുന്ന പുരുഷന്മാർ സ്ത്രീകൾക്ക് ഇടം ഒഴിഞ്ഞു കൊടുത്ത് ഗൃഹത്തിൽ ചെന്ന് ശിശുക്കളെ പോറ്റിവളർത്തണമെന്നോ, ഗൃഹത്തിലിരുന്നു അന്യാദൃശമായ സ്വയംഭരണ ശക്തി ലോകമൊട്ടുക്കു വ്യാപിപ്പിക്കേണ്ട സ്ത്രീകൾഗൃഹം വിട്ടു കെട്ടിഞെളിഞ്ഞു രാജ്യകാര്യാദികൾ നടത്തുകയോ സഭ കൂടി പ്രസംഗങ്ങൾ തട്ടി മൂളിക്കുകയോ ചെയ്യണമെന്നല്ല. അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്കാം. ആ ഗൃഹത്തിൽ തന്റെ കൃത്യം അറിഞ്ഞു ധർമിഷ്ഠയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണു ലോകൈകചക്രവർത്തിനി. അങ്ങിനെ എല്ലാകാര്യവും ഇരുന്നിടത്തിരുന്ന് നടത്തുവാൻ ശേഷിയും, അധികാരവും അവകാശവും സ്ത്രീയ്ക്കുണ്ടായിരിക്കയാലും അതിനുവേണ്ട ഉപകരണങ്ങൾ സജ്ജമാക്കുന്നതിലേയ്ക്കു പുരുഷൻ കടപ്പെട്ടവനായിരിക്കയാലും, സ്ത്രീയ്ക്ക് തന്റെ വിധിവിഹിതമായിരിക്കുന്നതു ഉത്തമധർമ്മം നടത്തുവാൻ വേഷമണിഞ്ഞു പുറപ്പെടുകയോ അതിനായി തനിക്കു സ്വതേ സ്ത്രീയാകനിമിത്തം പ്രകൃതി കൽപ്പിച്ചിരിക്കുന്നതിലധികം കായക്ലേശവും മനക്ലേശവും അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ല.
ഉത്തരവാദിത്വം ഏറുംതോറും അധികാരവും ഏറും എന്നത് പരമാർത്ഥമാണ്. മനുഷ്യലോകത്തു ഉത്തരവാദിത്വം പുരുഷനേക്കാൾ സ്ത്രീയ്ക്കാണുള്ളതെന്നതെക്കാലവും അഭേദ്യമായ ഒരു സിദ്ധാന്തപക്ഷം തന്നെ. കരുണാകണിയണുവും തീണ്ടാത്തവനും, സ്ത്രീകൾ, ഭാര്യ, ദൗഹൃദിനി, മാതാ എന്ന ഓരോ താവളങ്ങളിൽ സഹിച്ചുപോരുന്ന ബഹുവിധക്ലേശങ്ങളെപ്പറ്റി ശാന്തമായി അവലോകനം ചെയ്താൽ അവന്റെ ഉള്ളമുരുകി, ആ അത്ഭുതസൃഷ്ടിയുടെ പാദാരവിന്ദങ്ങളിൽ നമസ്‌കരിക്ക തന്നെ ചെയ്യും. സഹനശക്തിക്കും കരുതലിനും ലോകോത്തരമായ ഉദാഹരണങ്ങൾ ഈ പ്രപഞ്ചത്തിൽ ജീവലോകം ആകമാനം പരിശോധിച്ചാലും സ്ത്രീനിന്ദകന്മാരും തന്മൂലം നിർഘൃണന്മാരും കൃതഘ്‌നന്മാരുമായ പുരുഷപുരീഷങ്ങൾ പോലും സ്ത്രീകൾ തന്നെയെന്നേ പറയു. വിചാരണ ബുദ്ധിയും, കൃതജ്ഞതയുമുള്ള പുരുഷൻ അല്പനേരം അവന്റെ മനം ഒന്നു നിർത്തി ആലോചിക്കട്ടെ. നോക്കുക, അവരുടെ ദുരന്തമായ ദുഃഖങ്ങളും ഉത്തരവാദിത്വബഹുലങ്ങളും, ആഹോ! മായവിലാസം! ഈ വന്ദ്യഗാത്രികൾ ഇതെല്ലാം ആർക്കുവേണ്ടി എന്തിനായി അനുഭവിക്കുന്നു. പുരുഷന്റെ കൃതജ്ഞതയും ഒന്നും അവർ ആവശ്യപ്പെടുകയുമില്ല. അവ എത്ര നിസ്സാരങ്ങൾ! പത്തു മാസം വയറ്റിൽ കഷ്ടപ്പെട്ടു ഭേസി, ദുർവാര വേദനയനുഭവിച്ചു [4] പ്രസവിച്ചുണ്ടാകുന്ന പ്രജ എത്രതന്നെ വികൃതവും വിരൂപവുമായിരുന്നാലും അതിന്റെ അമ്മ അതിന്റെ മലമൂത്രാദികളിൽ സ്വയം ആറാടിത്താലോലിച്ച് തീറ്റികൊടുത്ത് വളർത്തിപ്പോരുന്നു. താൻ അംഗവികലനും രോഗിയും സകലകാര്യത്തിനും പരാശ്രയം തന്നെ ശരണമായിട്ടുള്ളവനും ആയിരുന്നിട്ടുകൂടി എത്രയെന്നില്ലാതെ ബുദ്ധിമുട്ടിപ്പോറ്റുന്ന തള്ളയെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നതിനു പകരം, തന്നാലാവുന്ന ദ്രോഹവും, ശല്യവും ചെയ്തുവരുന്ന പുത്രങ്കൽകൂടി സദാസമയവും യാതൊരു പ്രത്യുപകാരമോ, ആകാംക്ഷയോ കൂടാതെ അകളകങ്ക കരുണയോടെ അവർ നന്നായി വരണേ സൗഖ്യമായിരിക്കണേ എന്നുള്ള വിചാരത്തോടുകൂടി പ്രവർത്തിക്കുന്ന മാതാവിന്റെ മഹിമ മറ്റാർക്കുകിട്ടും? പിന്നെ, സ്വശരീരരക്ഷയക്കു യതൊന്നും കൊണ്ടുവരാതെയും അവനവന്റെ ബാല്യദശയിൽ സ്വേച്ഛയായി കൈകാലുകൾ കൂടി അനക്കുവാൻ വയ്യാതെയും നിലവിളിക്കുവാൻ അല്ലാതെ മറ്റു യാതൊന്നിനും ത്രാണിയില്ലാതിരിക്കുന്ന അവസരം മുതൽ പ്രാണാന്തത്തോളം പുത്രക്ഷേമം അന്വേഷിച്ചു വർത്തിക്കുന്ന മാതൃസ്‌നേഹശക്തിക്കു തുല്യമായ ശക്തി ലോകത്തിൽ മറ്റുയാതൊന്നിനുമില്ല. മക്കളുണ്ടായാൽ പ്രായം വരുന്നതു വരേയ്ക്കു മാത്രമേ മാതൃശുശ്രൂഷ ആവശ്യമുള്ളുവെന്നും അതുവരേയ്ക്ക് മാത്രമേ അതു നില നിൽക്കുന്നുള്ളുവെന്നും അത്രത്തോലം ശുശ്രൂഷിക്കേണ്ടത് അവരുടെ കടമയാണന്നല്ലാതെ തങ്ങൾക്ക് യാതൊരു ബാദ്ധ്യതയുമില്ലന്നും ശഠിയ്ക്കുന്ന പരിഷ്‌ക്കാരികളുണ്ട്. ഈ കൃതഘ്നന്മാരോട് അവരെ ഈ ലോകത്തിലേയ്ക്ക് ആർ വിളിച്ചിട്ടാണു വന്നത് എന്നും ഇത്ര പരമദുഷ്ടന്മാരെയല്ല ക്ഷണിച്ചിരുന്നതെന്നും പറയുകയല്ലാതെ ഗത്യന്തരമില്ല. ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും പിന്നെയും മരണം വരെ മാതാവു തന്നെയാണു സകലശ്രേയസ്സിനും ഹേതുവേന്നുള്ളതും വാസ്തവമാണ്. കാലം കൊണ്ടും പ്രായപൂർത്തികൊണ്ടും അവയവപൂർത്തികൊണ്ടും വികാരഭേദങ്ങൾ കൊണ്ടും ബാല്യാൽപരം മാതാവിനു കുട്ടികളെ ശുശ്രൂഷിക്കാൻ തരമില്ലാതെ വരുമ്പോൾ മാതാവ് അവരെ വിവാഹദിക്രിയകൾ ചെയ്ത് ഒരു സ്ത്രീയെ ഭരമേൽപ്പിക്കുന്നു എന്നിരിക്കിലും അവൻ സദാ സമയവും എന്തു ചെയ്യുന്നോ അവനു സുഖം തന്നയോ എന്നും മറ്റുമുള്ള ചിന്താവ്യാപാരങ്ങൾ മാതാവിന്റെ മനസ്സിൽ നിന്നു വിട്ടു പിരിയുന്നില്ല. അവരുടെ അനുഗ്രഹസൂചകവും അൻപുചൊരിയുന്നതുമായ ആ വിചാരം തന്നെയാണു പിന്നീട് മക്കൾക്ക് ശ്രേയസ്സിനു കാരണമായി തീരുന്നതു. ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടി ഇച്ഛാ മാത്രം കൊണ്ടു ഭഗവാൻ എല്ലാം സൃഷ്ടിക്കുന്നു - എന്ന പോലെ അമ്മയുടെ അനുഗ്രഹം കൊണ്ടുതന്നെ മക്കളും പ്രപഞ്ചത്തിൽ പുലരുന്നു. ഇങ്ങനെ നോക്കുമ്പോൽ പുരുഷനെ ഒരു കാലത്തു ജനിപ്പിച്ച സാക്ഷാൽ അമ്മയും, പിന്നൊരു കാലത്തു തൽക്കാലം ഭാര്യയായിരുന്ന്, താൻ പുത്രീരൂപേണ ജനിക്കുവാൻ ഇടയാക്കുന്നതും ജീവാവസാനം താനൊരുമിച്ചിരിക്കുന്നതുമായ അമ്മയും ആണ്, സകല കാര്യവും അന്വേഷിച്ച് നടത്തുന്നതെന്നു തെളിയും. ഇങ്ങിനെ ലോകദൃഷ്ട്യാ നോക്കുമ്പോൾ, പുരുഷനേക്കാൾ ഉത്തരവാദിത്വവും തന്മൂല അധികാരവും സ്ത്രീയ്ക്കാണെന്നതിൽ രണ്ടു പക്ഷമില്ല എന്നു തന്നെപറയാം. അതുകൊണ്ടു നമ്മുടെ മാതാപിതാക്കളത്രേ സർവ്വവും ഭരിക്കുന്നത് എന്നതിന് സംശയമില്ല - എന്നു പറയുമ്പോൾ സാമുദായികമായി സർവ്വപ്രാധാന്യവും സ്ത്രീക്കാണ് എന്നു വരുന്നു. ശരിയായിട്ടുള്ളതും ഇതു തന്നെ.
കാര്യം ഇങ്ങനെയാണങ്കിലും പുരുഷന്റെ അധികാരവലിപ്പവും ഗർവും കൊണ്ട് അയാളെ ’"ഭർത്താവ്"' എന്നും സ്ത്രീയെ "അബല" എന്നുവച്ച് ഭാര്യ - ഭരിക്കപ്പെടുവാൻ യോഗ്യ - എന്നും വിളിക്കുന്നുവല്ലോ. ഇതിൽ അനല്പമായ അനൗചിത്യം സ്പുരിക്കുന്നു എന്നു പറഞ്ഞേ തീരൂ. സ്ത്രീ തനിക്കുള്ള യഥാർഥമായ അധികാരബലത്തെപ്പറ്റി സ്വതസിദ്ധമായ വിനയപ്രഭാവം കൊണ്ടും പുരുഷനെപ്പോലെ ഒച്ച പൊങ്ങിക്കുവാൻ ഭാവിച്ചില്ല എന്നതാണു പുരുഷന്റെ ഈ അർത്ഥമില്ലാത്ത മുഷ്‌കിനും ഈ നാമധേയത്തിനും ഇടയാക്കിയത്. പൗരാണികന്മാരും മറ്റഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീയ്ക്കാണു കൊടുത്തിട്ടുള്ളത്. യഥാർത്ഥത്തിൽ സ്ത്രീയെ ഭർത്തി - രക്ഷതി ഭരിക്കുന്നവൾ - എന്നാണു പറയേണ്ടത്. മൂല പ്രകൃതിയുടെ സൃഷ്ടിസ്ഥിതിസംഹാരി ചേഷ്ടകൾക്ക് സാക്ഷിമാത്രമായും ആയതുകളുടെ അനുഭവത്തിൽ യാതൊരു പങ്കുമില്ലാതയും,നിർവ്വികാരമായും ഇരിക്കുന്ന ബ്രഹ്മത്തിന്റെ അവസ്ഥപോലെയത്രേ പുരുഷന്റെ സ്ഥിതിയും. അപ്പോൾ സ്ത്രീയ്ക്കു അവളുടെ ഏതവസ്തയിലും ഭാര്യാ [5] എന്നു നാമം കല്പിച്ചിരിക്കുന്നത് വെറും മൗഢ്യമൂലകമാണു എന്നു തെളിയും എന്തെന്നാൽ അവൾക്ക് ഭാര്യാപദം ഗർഭധാരണം വരെയേ ശോഭിക്കുന്നുള്ളു. പിന്നീട് അവൾ ഭർത്താവിനെ പുത്രനായി ജനിപ്പിക്കുന്ന ജനയിത്രി - ജായ തന്നെയായി.[6] വാസ്തവത്തിൽ ഭർത്താവുതന്നെ പുത്രരൂപേണ ജനിക്കുക നിമിത്തം ഭാര്യക്കു ജായ, അമ്മ എന്നു പേർ അന്വർത്ഥമായിരിക്കുന്നു. നോക്കുക! ഇതു പുരുഷന്റെ വിക്രിയകൾക്കുള്ള ഒരുദാഹരണമായി കരുതാം. ഇപ്രകൃതം ഇവിടെ നിൽക്കട്ടെ.
ജനിപ്പിച്ച അമ്മയും പ്രകാരാന്തരേണയുള്ള അമ്മയും എന്നു രണ്ടു പേരുള്ളതിൽ സർവ്വോൽകൃഷ്ടസ്ഥാനം, ജനിപ്പിച്ച അമ്മയ്ക്കു തന്നെയെന്നതു വാദമറ്റ സംഗതിയാണ്. എന്തെന്നാൽ, ഒരുവനേയും അവന്റെ സഹോദരീസഹോദരന്മാരെയും ഒരമ്മയ്ക്കേ ജനിപ്പിക്കാൻ സാധിക്കുകയുള്ളു. പ്രകാരാന്തരേണയുള്ള അമ്മ ഒന്നല്ലെങ്കിൽ മറ്റൊന്നാകാം ('ദേശേ ദേശേ കളത്രാണീ' [7] എന്നത് ഇവിടെ ശ്രദ്ധേയമാണ്). അക്കാരണത്താലും അതു തന്നെ തന്റെ സാക്ഷാൽ അമ്മയുടെ ഇഛാവിശേഷത്താൽ വന്നു ഭവിക്കുന്ന ശരീരാന്തരമായിരിക്കിലും [8] ബീജാവാപം മുതൽ ശരീരപാതം [9] വരെ ജനിപ്പിച്ച അമ്മയുടെ അനുഗ്രഹൈകാവലംബം മക്കൾക്ക് ഇഹത്തിലെ സ്ഥിതിയ്ക്ക് ഹേതുവായിരിക്കയാലും, ആ അമ്മയെ സാക്ഷാൽ ജഗദീശ്വരിയായ പരാശക്തിയായും ആ അമ്മയ്ക്കു സാന്നിദ്ധ്യസഹായം ചെയ്ത് സാക്ഷിയായിനിന്നു രക്ഷിക്കുന്ന പിതാവിനെ പരബ്രഹ്മമായും സങ്കൽപ്പിച്ചിരിക്കുന്നു.
ഇങ്ങിനെ നമ്മെ വയറ്റിനുള്ളിൽ ചുമന്നു പല സങ്കടങ്ങളും അനുഭവിച്ചു പെറ്റ് ഓമനിച്ചു വളർത്തി, നമ്മുടെ യോഗക്ഷേമങ്ങളിൽ [10] ജാഗരൂകരായി നമ്മെ നിത്യവും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്കു പുത്രരായ നാം എന്തു പ്രത്യുപകാരമാണു ചെയ്യാൻ സാധിക്കുന്നതു? ഒന്നും സാധിക്കുകയില്ല. ഉള്ളലിവിനും ക്ഷമയ്ക്കും ഇരിപ്പടമായ ആ മൂർത്തിവിശേഷത്തിനായ്‌ക്കൊണ്ട് നിത്യവും നമസ്‌കാരങ്ങൾ ചെയ്യുകയേ നിർവ്വാഹമുള്ളൂ. ജനനിയുടെ ആകാംക്ഷകൊണ്ടും, കായക്ലേശങ്ങൾ കൊണ്ടും മന:ക്ലേശം കൊണ്ടും പിതാവിന്റെ സാന്നിദ്ധ്യം കൊണ്ടും ജനിച്ചുണ്ടായി വരുന്ന സ്ത്രീപുരുഷന്മാർക്ക് അവരവരുടെ നിലയ്ക്കും ശരീരനിർമാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങൾക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂർത്തിയായ അമ്മയുടെ നേർക്കാണന്നുമാത്രം കരുതിക്കൊള്ളണം. ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി[11] എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീർക്കുന്നതിനു സദാ പ്രയത്നിക്കുന്ന അത്യുത്തമപുത്രനും കൂടി സാധിക്കുന്നതല്ല. സാന്നിദ്ധ്യം കൊണ്ടു നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്റെ നേർക്കാണു രണ്ടാമത്തെ കടമ. തന്റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിനും ഇടം അനുവദിച്ചു തന്ന തന്റെ ഗൃഹമത്രെ മൂന്നാമതായി പ്രാധാന്യം അർഹിക്കുന്നത്. അമ്മ ജഗദംബയും,[12] അച്ഛൻ ജഗൽ പിതാവും എന്നു സങ്കൽപ്പിച്ചപ്പോൾ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമായിത്തീരുന്നു.
ഈ കടമകളെ അല്പം കൂടി വികസിപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സ്ത്രീയ്ക്കു താൻ സ്ത്രീയാകമൂലവും തന്നിമിത്തം സകല കാര്യഭരണാന്വേഷണങ്ങൾക്കും അധികാരമുണ്ടാകയാലും തനിക്കും തന്റെ മാതാവിനെപ്പോലെ കായികവും മാനസികവുമായ നിരവധി കഷ്ടപ്പാടുകൾ അനുഭവിക്കാൻ ഉണ്ടാകയാലും സ്ത്രീധർമ്മം അനുസരിച്ചു പ്രജാവർദ്ധനയും, ഗൃഹസമ്പൽ ഭരണവും, സാമുദായികചക്രപ്രവർത്തനവും ചെയ്യുന്നതു തന്നെ അവളുടെ കടമ. ഇതു നിവർത്തിക്കാതിരുന്നാലത്തെ ദോഷം സാമാന്യമല്ല. പ്രകൃതി പ്രവർത്തിക്കാതിരുന്നാൽ പ്രപഞ്ചമില്ല, പ്രപഞ്ചസൃഷ്ടി ചെയ്ത ഉടനെ പ്രകൃതി വിരമിച്ചാൽ പ്രപഞ്ചനാശവും സൃഷ്ടിയുടെ ഉദ്ദേശവിഫലതയും സംഭവിക്കും. അതുപോലെ സ്ത്രീകൾ സ്വധർമ്മങ്ങൾ അനുഷ്ടിക്കാതിരിക്കുകയോ വിരുദ്ധധർമ്മങ്ങൾ ആചരിക്കുകയോ ചെയ്താൽ കാര്യവൈഷമ്യവും കലഹങ്ങളും സമുദായക്ഷയവും ഘോരാനുഭവങ്ങളും സംഭവിക്കും. പെണ്ണിറങ്ങിയാൽ ബ്രഹ്മനും തടുക്കില്ല എന്ന പഴമൊഴി കൊണ്ടുതന്നെ അവരുടെ പ്രതാപം ദ്യോതിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അബലനായ പുരുഷന് അവൻ എത്ര മാത്രം നല്ലവനായിരുന്നാലും ലൗകികമായ സഹായങ്ങൾ ചെയ്യുവാൻ കഴിവുള്ളവനായിരുന്നാലും അവന്റെ അമ്മയുടെ നേർക്കുള്ള കടമ, മാതാവ് അവനു വേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോട് തട്ടിച്ചു നോക്കുമ്പോൾ, എത്രമാത്രം തുച്ഛമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാൽ ആ ജഗദംബയ്ക്കു തുല്യമായ അമ്മയോട് കൃതജ്ഞത പ്രദർശിപ്പിക്കാത്തവരെ പരിരക്ഷിക്ക; അവരുടെ ആഗ്രഹങ്ങൾക്കു മനശ്ശരീരങ്ങളാൽ പ്രതികൂലിക്കാതിരിക്ക; അവരെ ആരാധിക്ക; ആ ദേവീസ്വരൂപത്തിൽ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക; മുതലായവ ചെയ്യണം. തന്റെ ശരീര രക്ഷയ്ക്ക് അന്യർ ഒരു ക്ഷേത്രവും[13] വിഭവ സാമഗ്രികളും തയ്യാറാക്കിയതുപോലെ തക്കതായ കരുതലുകൾ തന്റെ ശേഷം ഉത്ഭവിക്കുന്നവർക്കും വേണ്ടി ചെയ്തുവയ്ക്ക എന്നതാണു ഗൃഹസംബന്ധമായ കടമ. അല്ലാതെ യഥാർത്ഥത്തിൽ തനിക്കു യതൊരവകാശവും ഇല്ലാത്തിടത്തും തന്നെ ക്ഷണിച്ചുവരുത്താതെ സ്വയമേ വലിഞ്ഞുകേറിയും വന്നു തിന്നു മുടിച്ചു നാശം ചെയ്ക എന്നത് അധർമവും മഹാപാതകവുമാണ്. ഉത്തമനായ പുരുഷൻ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീർക്കും. എല്ലാറ്റിനും ശേഷം സംസാരപ്രവർത്തനത്തിനും, സമുദായ നിലനില്പിനും വേണ്ടി പ്രകൃതിചോദിതനായി മാതാവിന്റെ ഇഛ നിമിത്തം കളത്രവാനായി ഭവിക്കും. തന്റെ ശരീരമെടുത്ത് പുത്രന്മാർ ജനിക്കുമ്പോൾ, ആ ഓരോ ശരീരത്തിനും രക്ഷയ്കാവശ്യമുള്ള ആഹാര ക്ഷേത്രവസ്ത്രാദികളും വെവ്വേറെ സംഭരിച്ചുകൊടുക്കണം. ഇതിനു വിപരീതം പ്രവർത്തിക്കുന്നവൻ, ഈ ഒടുവിൽ പറഞ്ഞ കടമ തീർക്കുന്നതിനു പകരം മായാപ്രപഞ്ചത്തിലുള്ള കഷ്ടാരിഷ്ടങ്ങൾക്ക്[14]അധികം വളം ചേർക്കുകയാണു ചെയ്യുന്നത്. എന്നാൽ സകലകാര്യവും അതിന്റെ അവസ്ഥാനുസരണം ചെയ്തു തീർക്കണമെങ്കിൽ ഒന്നും തന്നെ തന്റെ അനുഭവത്തിനുള്ളതല്ലെന്നും തനിക്കു യതൊന്നിലും അവകാശവും അധികാരവും ഇല്ലന്നും ഉള്ള ബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്വേഛാപ്രഭുത്വവും സ്വാർത്ഥതയും സ്ഥലം പിടിച്ച് അവനും മറ്റുള്ളവർക്കുമുള്ളത് ആർക്കുമില്ലാതെ കുട്ടിച്ചോറാക്കി കളയുവാൻ ഇടവരികയും ചെയ്യും. തന്റെ കടമകൾ യഥാർഹം നിർവ്വഹിക്കുന്നവനത്രെ യഥാർത്ഥ പുരുഷൻ.
ലോകം രമ്യമായി പോകണമെങ്കിൽ ഐകമത്യം ഉണ്ടായിരിക്കണം; അതാണു സകലതിന്റെയും കാതൽ. ബ്രഹ്മപ്രകൃതികളുടെ ഐകമത്യംകൊണ്ട് സകലസൃഷ്ടിസ്ഥിതികളും നടക്കുന്നു. ഇതുപോലെ തന്നെയാണ് സ്ത്രീപുരുഷന്മാരുടെ ഐകമത്യം കൊണ്ടുണ്ടാകുന്ന പരിപുഷ്ടിയും; ഭിന്നത കൊണ്ടുവരുന്ന നാശവും. ഇതിനാലാണീ സമുദായപ്രപഞ്ചത്തിൽ പുരുഷനെ ബ്രഹ്മമായും സ്ത്രീയെ പ്രകൃതിയായും കൽപ്പിച്ചത്. ഇരുവരും അവരവർക്കുള്ള കൃത്യങ്ങൾ ഐകമത്യത്തോടെ നടത്തുമ്പോൾ ശ്രേയസ്സ് ക്ഷണിക്കാതെ തന്നെ കുടിയേറിക്കൊള്ളും. എന്നാൽ ഇപ്പോൾ ആകട്ടെ ആളുകൾ പെരുത്ത്‌ ഐകമത്യബുദ്ധി ക്ഷയിച്ചു. അവനവന്റെ കൃത്യങ്ങൾ ഇന്നതെന്നുള്ള യഥാർത്ഥനിശ്ചയമില്ലാതെയായി. കൈമിടുക്കും, പരാക്രമവും മാത്രം പ്രബലപ്പെട്ടു. ഐകമത്യവും ധർമമനിഷ്ഠയും ഈ ലോകം വെടിഞ്ഞു. അതിനോടെ ദാരിദ്ര്യം കുശാലായിക്കയറി ലോകസാമ്രാജ്യം കലശലായി ഭരിക്കാനും തുടങ്ങി. ഉപജീവനഭാരം പരഹിംസകൊണ്ടും പരോപദ്രവം കൊണ്ടും ലഘുപ്പെടുത്തി. ഇങ്ങനെ സകലവിധ പീഡനങ്ങൾക്കും -വിപ്ലവങ്ങൾ, കലാപങ്ങൾ മുതലായവയ്ക്കും-നിദാനം അനൈകമത്യം ആണ്.
ഇപ്രകാരം ലോകത്തു നാശഹേതുക്കളായ വിപ്ലവങ്ങളും, കഷ്ടാരിഷ്ടങ്ങളും ഉണ്ടാകുന്നത് ഐകമത്യമില്ലാത്തതിനാലും സ്ത്രീപുരുഷന്മാർ വിരുദ്ധധർമ്മങ്ങളനുഷ്ടിക്കുന്നതുകൊണ്ടുമാണെന്നു തെളിഞ്ഞു. അപ്രധാനമല്ലാത്ത വേറൊരു കാരണം സർവ്വ്വജ്ഞന്മാരെന്നും നിരീക്ഷണപടുക്കളെന്നും അഹങ്കരിക്കുന്ന വിദ്വാന്മാരുടെ അസുന്ദരങ്ങളായ ചില അഭിപ്രായങ്ങളും അവയെ പ്രായോഗിഗമാക്കാൻ ചെയ്യുന്ന പരിശ്രമങ്ങളുമാണ്. ലോകത്തുള്ള ഭിന്നിപ്പിനേയും കലഹങ്ങളേയും നിവൃത്തിക്കുന്നതിലേക്കു ഐകമത്യം വേണമെന്നു ഈ മനുഷ്യന്മാർ കണ്ടു എങ്കിലും, അതിലേയ്ക്കു അവർ ഉന്നയിക്കുന്ന ഉപദേശങ്ങൾ വിപുലങ്ങളെന്ന് വ്യവഹരിക്കാമെന്നുവരികിലും, പ്രായോഗക്ഷമങ്ങളല്ലായ്കയാൽ ക്ഷുദ്രബുദ്ധിജങ്ങളും [15] ആയിരിക്കുന്നു. ഐകമത്യം ഉണ്ടാകേണ്ടതും ഉണ്ടാവുന്നതും, വേഷപ്പകർച്ചകളാലോ, ആഹാരവിഹാരാദികളാലോ, സമാജപ്രസംഗങ്ങളാലോ അല്ല എന്നതു നിശ്ചയം തന്നെ. മേൽ പറഞ്ഞ സംഗതികൾ ഐകമത്യത്തിനു കാരണങ്ങളാകയാൽ അവയുള്ളിടത്തൊക്കെ ഐകമത്യമല്ലാതെ മറ്റൊന്നും ഉണ്ടായിക്കൂടാത്തതും, അവയില്ലാത്തിടത്ത് ഐകമത്യം വന്നുകൂടാത്തതുമാണ്. ഈ സംഗതികളിൽ നമ്മുടെ അനുഭവം നേരെ വിപരീതമായികാണുന്നു. അപ്പോൾ ഇവ ഐകമത്യത്തിനു വഴിയായിതീരുമെന്നൂ പറയുന്നത് ശുദ്ധമേ കമ്പം തന്നെ. അവനവനവന്റെ വീട്ടിൽ ഉണ്ടും സ്വജനങ്ങളിൽ വിവാഹം ചെയ്തും സകലത്തോടും കാരുണ്യത്തോടും കൂടി സമബുദ്ധിയിൽ പെരുമാറി സ്വധർമ്മം നടത്തിയും കൊണ്ടിരുന്നാൽ ഐകമത്യം ഉണ്ടാകുന്നതിനു യാതൊരു വിരോധവുമില്ല. അവിടെ ഉണ്ടാകുകയും ചെയ്യും. മുൻപറഞ്ഞ ഒരോ കാരണങ്ങളെ പുരസ്‌കരിച്ച്, ഐകമത്യത്തിനും സമുദായവൃദ്ധിക്കും പ്രവർത്തിക്കുന്നവരുടെ തന്നെ വാസ്തവാവസ്ഥ എന്തെന്നു നോക്കാം. സ്വന്തകുടുംബത്തിൽ അവനവന്റെ കുഞ്ഞുങ്ങളെത്തന്നെ ശാസിച്ച് ഭരിച്ച് അവിടെ ഐകമത്യം നിലനിർത്താൻ സാധിക്കാത്ത മദാമ്മമാരാണു, രാജ്യത്തുള്ള സകലവിധ സ്ത്രീകൾക്കും ഐകമത്യം പഠിപ്പിക്കാൻ പുറപ്പെടുന്നത്. ജനിച്ചപ്പോൾ അഹർവൃത്തിയ്ക്കു [16] ചില്ലിക്കാശുപോലും കൊണ്ടുവരാതെ മാതാപിതാക്കളെ അലട്ടി, അവരുടെ പ്രയത്നത്താലും കാരണവന്മാർ സദ്ബുദ്ധി വിചാരിച്ചും വല്ലതും സമ്പാദിച്ചു വച്ചിട്ടുണ്ടങ്കിൽ അതു തിന്നു മുടിച്ച് തറവാട് വിറ്റോ പണയമെഴുതിയോ വിദ്യാഭ്യാസവും മറ്റും ചെയ്ത് താൻ ഏതെങ്കിലും നിലയിൽ എത്തിയാൽ ,തന്റെ കടമ വീട്ടുവാൻ പ്രാപ്തനാണന്നു വരികിൽകൂടി, ആയതിനു മനസ്സില്ലാതെ, പിന്നെ വല്ലതും കൂടി തനിക്കു അവിടെ നിന്നു കിട്ടുവാൻ മാർഗ്ഗമുണ്ടോ, തനിക്കുള്ള ഭാഗമെവിടെ എന്നും മറ്റും അന്വേഷിച്ചു സ്വക്ഷേത്രത്തിൽ തന്നെ ഛിദ്രം വരുത്തുവാൻ ആണിയായിത്തീരുന്ന പുരുഷനാണ്, പിന്നെ നാട്ടുകാരുടെ ഐകമത്യത്തിനും അഭ്യുന്യതിക്കും പ്രവർത്തിക്കുന്നവൻ. ഇങ്ങിനെയുള്ളവർ ഐകമത്യമുണ്ടാക്കാൻ പുറപ്പെട്ടാൽ, വിപരീതഫലമല്ലാതെ മറ്റെന്തു ഭവിക്കും?പോരെങ്കിൽ തങ്ങളുടെ കുഞ്ഞുങ്ങൾ ഐകമത്യത്തോടുകൂടി ഏകയോഗക്ഷേമമായി കഴിയാനും അവരിൽ നിന്നും ഉണ്ടാകുന്നസന്താനപരമ്പരയ്ക്കു അനുഭവിക്കുന്നതിനും ഉപകരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി മാതാപിതാക്കളോ കാരണവന്മാരോ അവരുടെ ശക്തിക്കുതക്കവണ്ണം അൽപ്പം വല്ലതും സമ്പാദിച്ചു വയ്ക്കുന്നു. ഇങ്ങിനെയിരിക്കെ ആ കൂട്ടുസ്വത്തിൽ നിന്നും, എനിയ്ക്ക്, എനിയ്ക്ക് എന്നുപറഞ്ഞ് പങ്കു വയ്ക്കുന്നതു തന്നെ ഐകമത്യത്തിനു വിരുദ്ധമല്ലേ? അത്യന്തസംയോഗവും ഐകമത്യവും വേണ്ടിടത്തു തന്നെ ഇപ്രകാരം ഭിന്നമതി സംഭവിച്ചാൽ പിന്നെ ലോകത്തിൽ മറ്റൊരിടത്തും ഐകമത്യം നില നിൽക്കുന്നതല്ല. അതിലും വിശേഷിച്ചു ആദ്യമായി പറഞ്ഞതുപോലെ തന്റെ യഥാർത്ഥ ധർമ്മമാലോചിച്ചാൽ അങ്ങോട്ടുണ്ടാക്കി കൊടുക്കയല്ലാതെ ഇങ്ങോട്ടു ചില്ലിക്കാശുപോലും ഒരു കണ്ടം[17] തുണിപോലും സ്വാനുഭവത്തിനെടുക്കുവാൻ അർഹതയും അധികാരവും ഇല്ലാതെ കേവലഭൃത്യനെപ്പോലെ വർത്തിയ്ക്കേണ്ട പുരുഷൻ സർവ്വ്വസ്വാതന്ത്ര്യവും യജമാനത്വവും നടിച്ചു തന്നിഷ്ടം നിമിത്തം എല്ലാം തനിക്കു വേണം എന്നാത്യാർത്തിപിടിച്ച് സർവ്വ്വസ്വവും വിഴുങ്ങാൻ തുടങ്ങിയാലത്തെ കഥ പറയണോ? അവനെ മാതൃദ്രോഹിയെന്നോ, പിതൃദ്രോഹിയെന്നോ, ഗുരുദ്രോഹിയെന്നോ പറഞ്ഞാൽ പോരാ, മാതാപിതാക്കൾ സാക്ഷാൽ ശിവശക്തികളായാലും, അവരുടെ ഐകമത്യത്താൽ ഉണ്ടായിട്ടുള്ളതും ഏകമതിയായുള്ള ഇച്ഛയിൽ എന്നും ഒന്നായിതന്നെ നിലനില്ക്കണമെന്നു അവർ കരുതിവച്ചിട്ടുള്ളതുമായ സ്വത്ത്, സ്വധർമ്മത്യാഗം കൊണ്ടു മാത്രമല്ല. അധർമ്മപ്രവർത്തി കൊണ്ടുകൂടി ധ്വംസിക്കുന്നവനാകകൊണ്ടും അവനെ യഥാർത്ഥത്തിൽ ബ്രഹ്മഘാതി (ആത്മരാക്ഷസനായി) യായിത്തന്നെ കരുതണം. അതുകൊണ്ടു നാം വിഹിതങ്ങളായ പദ്ധതികൾ ആസ്പദമാക്കി ഐകമത്യം സമ്പാദിച്ചാൽ ഭിന്നിപ്പുകളെല്ലാം ദൂരെ നീങ്ങും. ഈ ദിവ്യൗഷധം ഇപ്പോഴത്തെ പരിഷ്‌ക്കാരം പ്രസവിച്ചുണ്ടാക്കിയതൊന്നുമല്ലാ. ഈ തത്ത്വം അനാദിയായിട്ടുള്ളതു തന്നെ. എന്നാൽ നവപരിഷ്‌ക്കാരം മൂലം സ്വമഹിമഭ്രംശം വന്നു കണ്ണുമയങ്ങിയിരിക്കുന്നവർക്ക് ഈ തത്ത്വമുള്ള കഥ കാണ്മാൻ കഴിയുന്നില്ല. ഭിന്നമതി മൂലം കലാപം മുഴുത്ത്, ഘോരസംഹാരം സൂചിപ്പിക്കുന്ന അവസരങ്ങളിലെല്ലാം ബുദ്ധിമാന്മാരും ദീനദയാലുക്കളും ലോകമെന്നും ശ്രേയസ്സാണ്ടിരിക്കട്ടെ എന്നുള്ളവരുമായ മഹാനുഭാവന്മാർ കാലാനുരൂപമായ സദുപദേശങ്ങൾ ചെയ്ത് ധർമമഭ്രംശം വന്നിരിക്കുന്നവരെ നേരായ മാർഗ്ഗം കാണിച്ചു നടത്തുവാൻ പണിപ്പെട്ടിട്ടുണ്ട്. അങ്ങിനെയുള്ള ഓരോ അനുഭാവിശിഷ്ടന്മാരുടെ ഉപദേശങ്ങളാണിപ്പോൾ നാനാമതങ്ങളായും ഓരോന്നിൽത്തന്നെ ഉപമതങ്ങളായും തീർന്നിരിക്കുന്നത്. ഇപ്രകൃതാനുപ്രകൃതം ഇവിടെ നിർത്താം.
ഇപ്പോഴത്തെ മതിമന്നന്മാരുടെ അഭിപ്രായങ്ങളും പ്രവൃത്തികളും ഐകമത്യത്തിനു വിപരീതമായി കാത്തിരിക്കുന്നുവെന്ന് നാം പറഞ്ഞുവല്ലോ. അതുകൊണ്ട് ലോകരഞ്ജനയ്ക്കായി നാം ഇപ്രകാരം പ്രയത്നിക്കണം പ്രകൃത്യാ അവരവർക്കു വച്ചിട്ടുള്ള ധർമ്മമനുസരിച്ചു സ്വസ്വകാര്യങ്ങളിൽ യാതൊരു നീക്കു പോക്കും വരാതെ താനാണു സകലവും നടത്തേണ്ടതെന്നുള്ള ബുദ്ധിയോടുകൂടി സ്ത്രീയും തനിക്കിതിൽ യാതൊന്നുമില്ല സർവ്വവും സ്ത്രീക്കും അവളുടെ സന്താനങ്ങൾക്കുമാണു; തന്റെ ശ്രമം അവർ സുഖമായിരിക്കുന്നതിലേയ്ക്കു മാത്രമാകുന്നു; അവരുടെ ക്ഷേമംതന്നെ തന്റെയും ക്ഷേമം എന്നുള്ള മഹാമനസ്കതയോടുകൂടി പുരുഷനും, അന്യോന്യാശ്രയമായി ഏകമതിയോടെ പ്രവർത്തിച്ചും കൊണ്ടാൽ യാതൊരു പ്രയത്നനവും കൂടാതെ ഐകമത്യവും ശ്രേയസ്സും സ്വയമേ വന്നു ചേരും. അപ്രകാരം ഭവിച്ചാൽ ശരീരം എടുക്കുന്നതുകൊണ്ടുള്ള പ്രയോജനവും ക്ഷിപ്രസാദ്ധ്യമായി ത്തീരും.
സ്ത്രീകളുടെ കർത്തവ്യകർമങ്ങൾ ഇന്നിന്നവയെന്നു യഥാർത്ഥമായറിഞ്ഞ് അവയെ ജനങ്ങളുടെ ഇടയിൽ പരത്തി ജനങ്ങൾ തന്നെയാണു സാക്ഷാൽ രക്ഷാധികാരികളെന്നു ലോകസമക്ഷം പ്രത്യക്ഷപ്പെടുത്തി, അവരുടെ സ്ഥാനം സർവ്വ സമ്മാന്യമായിത്തീർക്കുക [18] എന്നുള്ളതാണു സ്ത്രീ സമാജങ്ങളുടെ മുഖ്യ ഉദ്ദേശമായിരിക്കേണ്ടതും. അല്ലാതെ സാധാരണ കണ്ടുവരാറുള്ളതുപോലെ നാടകമാടുന്നതിനോ അനർഹങ്ങളായ പ്രക്ഷോഭങ്ങളിൽ പങ്കുപറ്റുന്നതിനോ ആയിരിക്കരുത്. നാം ഒന്നിനു പുറപ്പെടുമ്പോൾ അതിന്റെ പ്രയോജനോദ്ദേശങ്ങൾ മുൻകൂട്ടി കരുതേണ്ടതു അത്യാവശ്യമാണ്. ധർമ്മമാർഗ്ഗങ്ങൾ മൂലം ഹിതമായുള്ള ഫലം ഉണ്ടാകുമെന്നു സൂക്ഷ്മമുള്ളപ്പോൾ മാത്രം അതിനുദ്യമിക്കേണ്ടതും, അഹിതമോ അനർത്ഥമോ ആണു ഫലമെന്നു വരികിൽ ഉടനെ അതു പരിത്യജിക്കേണ്ടതുമാകുന്നു. അതാണു വിവേകികളുടെ ലക്ഷണം...ആരംഭശൂരകളാകാതെ ഉദ്ദിഷ്ടം സാധിക്കുന്നതുവരെ സർവ്വഥാ യഥാശക്തി എല്ലാവരും ഐകമത്യത്തോടുകൂടി പ്രയത്നിക്കണം. തുടക്കത്തിൽ അനിഷ്ടങ്ങളോ, നിരൂപിക്കാത്തതോ ആയ മുടക്കങ്ങൾ വന്നു കൊണ്ടിരുന്നാലും അതൊന്നും വകവയ്ക്കാതെ സ്വധർമ്മമെന്നു കരുതി തെല്ലും പിന്മാറാതെ യത്നിക്കണം. എഴുന്നേറ്റു നടക്കാൻ അംഗങ്ങൾക്കു ശേഷി വയ്ക്കും മുൻപ്, കുട്ടികൾ ചാടുപിടിച്ച് നടക്കാൻ പണിപ്പെടുന്നതിലെന്നപോലെ, ആദ്യശ്രമങ്ങൾ ലഘുവും സാവധാനവും ആയിരിക്കയേയുള്ളൂ. ആയതിനാൽ നിരാശപ്പെടാതെ പ്രയത്നിച്ചുകൊണ്ടിരുന്നാൽ കാലക്രമേണ സകല ഉദ്ദേശങ്ങളും പ്രബലമായി ഫലപ്പെടും. അനാവശ്യമെന്നോ നിരർത്ഥകമെന്നോ, അനർത്ഥകമെന്നോ തോന്നുന്ന യാതൊന്നിലും പരിശ്രമിക്കയുമരുത്. എല്ലാറ്റിലും മുഖ്യമായി വേണ്ടത് ജീവകാരുണ്യവും സകലരിലും ശുഭാവനയുമാണ്. ഇവയുണ്ടായാൽ ഇടപെടുവാൻ ഇടയാവുന്നവർക്കു കൂടി നല്ലതുവരുവാൻ മാർഗ്ഗമായിതീരും. അതുകൊണ്ടു ഓരൊരുത്തരും വെവ്വേറെ അല്ലെന്നും എല്ലാവരും കൂടി സമഷ്ടി മൂലപ്രകൃതി ശക്തിയാണെന്നും ഉള്ള ബോധത്തോടുകൂടി ധർമ്മങ്ങൾ അനുഷ്ഠിച്ചു സർവ്വോൽകൃഷ്ടസ്ഥാനം ലഭിക്കുന്നതിലേക്കു, ആ പരാശക്തിയുടെ ഓരോ വ്യഷ്ടിരൂപം മാത്രമായിരിക്കുന്ന സ്ത്രീകളെ എല്ലാം ആ ലോകമാതാവായ സമഷ്ടി പരാശക്തി തന്നെ അനുഗ്രഹിക്കുമാറാകട്ടെ.
ഹൈന്ദവ സമാജത്തിന് മാത്രം നിയമം കര്‍ക്കശമാക്കുന്ന നിലപാട് അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ പറഞ്ഞു. വിഎച്ച്പി സംസ്ഥാന പ്രതിനിധി സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ക്ഷേത്രങ്ങളെക്കുറിച്ച്  വിശ്വാസികളല്ലാത്തവരും സംഘടനകളും വിവാദങ്ങള്‍ ഉണ്ടാക്കുകയും വ്യക്തിസ്വാതന്ത്ര്യമെന്ന പേരില്‍ ഇത് പ്രചരിപ്പിക്കുകയുമാണ്. ആരാധനയ്ക്കപ്പുറം കലയും പഠനവും എല്ലാം നിറഞ്ഞുനിന്ന ക്ഷേത്രങ്ങളെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ അടക്കി നിര്‍ത്താന്‍ വിശാല മനസ്സുള്ള ഹിന്ദു സമൂഹം മുതിര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് ഹിന്ദുവിന്റേതല്ല, പൊതുസ്വത്താണെന്ന വാദം അപ്രസക്തമാണ്. താന്ത്രിക വിധികളില്‍ നിന്ന്  മാറിയാല്‍ അത് ക്ഷേത്രങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ശബരിമല സ്ത്രീ പ്രവേശന വിവാദം  പരാമര്‍ശിച്ച് സ്വാമി സത്സ്വരൂപാനന്ദ പറഞ്ഞു. 
വിശ്വാസങ്ങളെയും സ്ത്രീ സമൂഹത്തെയും  മാധ്യമങ്ങളും  പുരോഗമനവാദികളെന്ന് പറയുന്നവരും   അപമാനിക്കുന്നതിനെ  ശക്തമായി നേരിടണമെന്ന് അധ്യക്ഷത വഹിച്ച വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. ഹൈന്ദവ സംഘടനകള്‍ ആദ്ധ്യാത്മിക പരിപാടികളില്‍ ദേശഭക്തി പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ പറഞ്ഞു. 
വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലന്‍ പരാന്തേ, സ്വാമി പ്രേമാന്ദ, സ്വാമി ശങ്കര വിശ്വാസാനന്ദ സരസ്വതി, ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.എം.നാഗരാജന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.കെ.ഭാസ്‌കരന്‍, സരള എസ്.പണിക്കര്‍, വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍.ഭാസ്‌കരന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍.ബാബു, സ്വാഗത സംഘം അധ്യക്ഷന്‍ അഡ്വ.മാങ്കോട് രാമകൃഷ്ണന്‍, ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കിടേശ്വരന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.രാജശേഖരന്‍, ജില്ലാ സെക്രട്ടറി എസ്.സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ 600ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 
janmabhumi
രാമായണസുഗന്ധം-9
Sunday 29 July 2018 2:59 am IST
ഈ ഭീഷണിക്കുശേഷം കൈകേയി നിശ്ശബ്ദയായി എന്നു പറയപ്പെടുന്നു. രാജ്ഞിയുടെ ദൃഢമായ വാക്കുകളും താന്‍ നല്‍കിയ സത്യവും ഓര്‍ത്തുകൊണ്ട് ദശരഥന്‍ നിര്‍നിമേഷനായി കൈകേയിയെ നോക്കിക്കൊണ്ടിരുന്നു. പിന്നീട് വെട്ടിയിട്ട വൃക്ഷംപോലെ അദ്ദേഹം താഴെവീണ് നിശ്ചേഷ്ടനായി കിടന്നു. രാജാവിന്റെ സമനില തെറ്റിയിരുന്നു. പിന്നീട് അദ്ദേഹം കൈകേയിയുടെ പെരുമാറ്റത്തെക്കുറിച്ച് പലതും ചോദിക്കുകയും നിനക്കിങ്ങനെ പെരുമാറാനെങ്ങനെ കഴിയുന്നുവെന്ന് പരിതപിക്കുകയും ചെയ്തു. കൈകേയിയുടെ ബാല്യാവസ്ഥയിലെ പെരുമാറ്റത്തിന്റെ നേരേ വിപരീതമായിരിക്കുന്നു ഇന്നവരുടെ പെരുമാറ്റം. 
രാജാവ് തുടര്‍ന്നു'രാമനില്ലാതെ ഭരതന്‍ അയോദ്ധ്യയില്‍ വസിക്കുകയില്ല. കാരണം ആ കുമാരന്‍ രാമനേക്കാള്‍ ശ്രേഷ്ഠനാണ് എന്നെനിക്കു തോന്നുന്നു. സഭയില്‍വന്ന് തീരുമാനം എടുക്കുവാന്‍ പങ്കാളികളായ രാജാക്കന്മാരോടും മറ്റു സജ്ജനങ്ങളോടും രാമനെ വനത്തിലയക്കുന്നതിന്റെ കാരണം ഞാനെങ്ങനെ വിശദീകരിക്കും? എന്നെ കൈകേയി നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചത് എന്ന് എങ്ങനെ പറയും? ഇക്ഷ്വാകുവംശത്തിലെ ഈ വിഡ്ഢിയായ രാജാവ് ഇത്രകാലം എങ്ങനെ ഭരണം നടത്തിയെന്ന് മറ്റുരാജാക്കന്മാര്‍ ചോദിക്കുമല്ലോ?'.
കൈകേയിക്കു നല്‍കിയ വാക്കു പാലിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ നടത്തിയ പ്രഖ്യാപനം രാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നു എന്നത്  അസത്യമായി ഭവിക്കുമല്ലോ. രാമനെ വനത്തിലേക്കയച്ചാല്‍ ഞാന്‍ കൗസല്യയോടെന്തു പറയും? രാമനോട് അനീതി കാട്ടിയാല്‍ തന്റെ പുത്രന്മാരായ ലക്ഷ്മണന്റേയും ശത്രുഘ്‌നന്റേയും ഭാവിയെയോര്‍ത്ത് സുമിത്ര എന്നെ സംശയിക്കില്ലേ?
'രാമന്‍ വനത്തിലേക്കുപോയാല്‍ പിന്നെ സീതയുടെ അവസ്ഥ എന്താകും? സീതക്ക് ഒരേസമയം രണ്ടു ദുഃഖവാര്‍ത്തകളാകും കേള്‍ക്കേണ്ടിവരിക.  എന്റെ അന്ത്യവും രാമന്റെ വനത്തിലേക്കുള്ള യാത്രയും. വൈദേഹി ഈ രണ്ടു സംഭവങ്ങളുമോര്‍ത്ത് എന്നും ദഃഖിതയായിരിക്കുമല്ലോ. ജനങ്ങള്‍ എന്നെ സ്ത്രീക്കു വശംവദനനായ വിഡ്ഢിയായ രാജാവെന്നു പരിഹസിക്കും. എന്റെ രാമനോട് നീ വനവാസത്തിനു പോകൂ എന്നു ഞാന്‍ പറഞ്ഞാല്‍ അങ്ങനെയാകട്ടെ എന്നാകും രാമന്റെ മറുപടി. രാമന് എന്നെ എതിര്‍ക്കുവാനാകില്ല' രാജാവ് പറഞ്ഞുകൊണ്ടേയിരുന്നു.
രാമന്‍ വനത്തിലേക്കു പോയിക്കഴിഞ്ഞാല്‍ മൃത്യു എന്നെ സ്വീകരിച്ചുകൊള്ളും. കൗസല്യയുടേയും സുമിത്രയുടേയും അവരുടെ മൂന്നു പുത്രന്മാരുടേയും വരാനിരിക്കുന്ന അവസ്ഥകളും ദശരഥന്‍ പരാമര്‍ശിക്കുകയുണ്ടായി. രാമനെ വനത്തിലേക്കയക്കുന്നതിന് ഭരതന്‍ സമ്മതിക്കുന്നുവെങ്കില്‍ ഭരതന്‍ തന്റെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നും അദ്ദഹം നിഷ്‌കര്‍ഷിച്ചു. കൈകേയി നിമിത്തം രാമനോടു കാട്ടേണ്ടിവരുന്ന അനീതിയെപ്പറ്റി രാജാവ് വിലപിച്ചുകൊണ്ടയിരുന്നപ്പോള്‍ സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ താണുപോവുകയും രാത്രിയെത്തച്ചേരുകയുമുണ്ടായി.
വി.എന്‍.എസ്. പിള്ള
(അധ്യായം 18-29, ശ്ലോകം)
ഇങ്ങനെ നാം അനുഷ്ഠിക്കേണ്ടുന്ന കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും കര്‍മകര്‍ത്താക്കളുടെയും സാത്ത്വിക-രാജസ താമസഗുണങ്ങളെ വിവരിച്ചു. ഇനി ബുദ്ധിയുടെയും (ധൃതി) ധൈര്യത്തിന്റെയും ത്രിഗുണഭേദങ്ങളെ വിവരിക്കുന്നു. അന്തിമവും ഉറച്ചതുമായ തീരുമാനമെടുക്കാനുള്ള മനസ്സിന്റെ കഴിവിനെയാണ് ബുദ്ധി എന്ന് പറയുന്നത്. എന്ത് വിഷമങ്ങളും തടസ്സങ്ങളും നേരിട്ടാലും അവയെ പരാജയപ്പെടുത്തി വിജയിക്കാനുള്ള കഴിവിനെയാണ് ധൈര്യം എന്നു പറയുന്നത്. ഈ രണ്ട് മനോവൃത്തികളുടെയും ത്രിഗുണങ്ങളെ അനുസരിച്ചുള്ള ഭേദങ്ങള്‍ മുഴുവനും
 ഞാന്‍ പറഞ്ഞുതരാം. അവ വേറിട്ടു മനസ്സിലാക്കാന്‍ വേണ്ടിതന്നെ പറയാം, കേള്‍ക്കൂ, ധനജ്ഞയാ! എന്ന് ഭഗവാന്‍ പറയുന്നു.
സാത്ത്വികഗുണപൂര്‍ണായ ബുദ്ധിയുടെ ലക്ഷണം പറയുന്നു
(അധ്യായം 18-30-ാം ശ്ലോകം)
1. പ്രവൃത്തിം ച നിവൃത്തിം ച
ധര്‍മവും അര്‍ഥവും ലഭിക്കാന്‍ വേണ്ടി ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുള്ള രീതി അനുസരിച്ചുതന്നെ പ്രവര്‍ത്തിക്കണം. അതുപോലെ ബ്രാഹ്മണര്‍ മുതലായ വര്‍ണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ വര്‍ണധര്‍മ്മം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം. ബ്രഹ്മചര്യം മുതലായ ആശ്രമങ്ങള്‍ സ്വീകരിച്ചവര്‍ ആശ്രമധര്‍മ്മം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം- അതാണ് പ്രവൃത്തി എന്ന് പറഞ്ഞത്.
ശാസ്ത്രവിധിക്ക് വിപരീതമായ രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറണം. വര്‍ണാശ്രമ ധര്‍മങ്ങള്‍ക്ക് വിരുദ്ധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറണം. ഇതാണ് പ്രവൃത്തിയും നിവൃത്തിയും. ഈ പ്രവൃത്തിയും നിവൃത്തിയും ഏതൊരു ബുദ്ധികൊണ്ടാണോ അറിയുന്നത്. ആ ബുദ്ധി സാത്വികമായ ബുദ്ധിയാണ്.
2. കാര്യാ കാര്യേ- ചെയ്യേണ്ട കാര്യങ്ങളും ചെയ്യാതിരിക്കേണ്ട കാര്യവും. ഈ ദേശത്ത് ഈ കാര്യം ചെയ്യേണ്ടതുണ്ട്. ഈ ദേശത്തുള്ള കാര്യം ചെയ്യേണ്ടതില്ല. ഈ പ്രത്യേക സമയത്ത് ഇക്കാര്യം ചെയ്യണം; ഈ പ്രത്യേക കാലത്ത് ഇക്കാര്യം ചെയ്യരുത്. ധര്‍മാര്‍ത്ഥകാമങ്ങള്‍ക്കുവേണ്ടി കര്‍മങ്ങള്‍ അനുഷ്ഠിക്കണം. മോക്ഷത്തിനുവേണ്ടി അത്തരം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതില്ല. ഇങ്ങനെ വേര്‍തിരിച്ച് അറിയുന്നത് ഏതു ബുദ്ധികൊണ്ടാണോ ആ ബുദ്ധി സാത്വികിയാണ്.
3. ഭയാഭയോ- ദുഷ്പ്രവൃത്തി ചെയ്താല്‍ ഭയാ ഭയം ഉണ്ടാവും. സല്‍പ്രവൃത്തി ചെയ്താല്‍ അഭയം ഉണ്ടാകും. അര്‍ത്ഥത്തിനും കാമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗര്‍ഭത്തില്‍ വസിക്കേണ്ടിവരും. മരിക്കേണ്ടി വരികയും ചെയ്യും. രണ്ടും ഭയംതന്നെ. ആ പ്രവൃത്തികളില്‍നിന്ന് പിന്മാറിയാല്‍ അഭയം ഉണ്ടാവും. ഈ അറിവ് ഏതൊരു ബുദ്ധികൊണ്ടാണോ നേടുന്നത് ആ ബുദ്ധിയും സാത്വികബുദ്ധിയാണ്.
4. ന ബന്ധം മോക്ഷം ച
ഭൗതികസുഖങ്ങളോടുള്ള അതിസ്‌നേഹമാണ്, ഭൗതിക പ്രപഞ്ചവുമായി നമ്മെ കെട്ടിയിടുന്നത്. ഭൗതികസുഖത്തോടുള്ള വിരക്തിയാണ് നമ്മെ ആ ബന്ധത്തില്‍നിന്ന് മോചിപ്പിക്കുന്നത്.  ലൗകിക ജീവിതരീതിയാണ് നമ്മുടെ അജ്ഞാനത്തിന് കാരണം. ആത്മീയ ജീവിതരീതി ജ്ഞാനത്തിനുംമോക്ഷത്തിനും കാരണമായിത്തീരും. സാത്ത്വികഗുണപൂര്‍ണമായ ബുദ്ധിയുടെ നാലു ലക്ഷണങ്ങളാണ് ഞാന്‍ വിശദീകരിച്ചത്. പാര്‍ത്ഥാ, അനേകം ജന്മങ്ങളില്‍ ചെയ്ത പുണ്യകര്‍മങ്ങളുടെ സത്ഫലംകൊണ്ടാണ് നമുക്ക് സത്ത്വഗുണം ഉണ്ടാകുന്നത്; ബുദ്ധിയില്‍ നിറഞ്ഞുനില്‍ക്കുന്നതും എന്ന് മനസ്സിലാക്കണം.
കാനപ്രം കേശവന്‍ നമ്പൂതിരി
അദ്ധ്യാത്മരാമായണത്തിലൂടെ
Sunday 29 July 2018 2:59 am IST
എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണമെഴുതുന്നതു മഹര്‍ലോകത്തിരുന്നുകൊണ്ടാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നൈമിശാരണ്യത്തിലെ വ്യാസഗദ്ദിക്കു മുന്നില്‍വച്ച് ഈയുള്ളവനോടു പറഞ്ഞു: ''വ്യാസഭഗവാന്‍ മഹാഭാരതം രചിച്ചത് മഹര്‍ലോകത്തിരുന്നാണ്. അതുകൊണ്ടാണ് അദ്ദേഹം പറയാത്തതായി യാതൊന്നും അവശേഷിക്കാത്തത്. അവിടിരുന്നാല്‍ എല്ലാം വ്യക്തമായി കാണാം. ഈ ഭൂമിയില്‍ മറ്റാരെയുംപോലെ ഒരു മനുഷ്യശരീരവുമായി ജീവിച്ച വ്യാസ ഭഗവാന്‍ എങ്ങനെയാണു മഹര്‍ലോകത്തിരുന്നു മഹാഭാരതമെഴുതുന്നത് എന്ന സംശയം ആര്‍ക്കുമുണ്ടാകാം. അതിന്റെ തത്ത്വം സ്വാമി തൃപ്പാദങ്ങള്‍ തന്നെ ചക്രതീര്‍ത്ഥക്കരയില്‍വച്ച് ഒരു ചോദ്യത്തിനു മറുപടിയായി വിശദീകരിച്ചു തന്നിട്ടുണ്ട്.
സമസ്ത ചരാചരങ്ങളും സ്ഥൂലശരീരംകൊണ്ട് ഭൂലോകത്താണ്. പക്ഷേ എല്ലാപേരുടെയും ബോധമണ്ഡലം ഭൂലോകത്തായിക്കൊള്ളണമെന്നില്ല. പലരുടേയും ബോധം തന്മൂലം അനുഭവവും അതലവിതലാദി പാതാളലോകംവരെയുള്ള അധോലോകങ്ങളിലായിരിക്കും. എന്നാല്‍ ചിലര്‍ ഉപരിലോകമായ ഭുവര്‍ലോകത്തിലോ സ്വര്‍ലോകത്തിലോ വളരെ അപൂര്‍വം ചിലര്‍ മഹര്‍ലോകത്തിലോ ബോധത്തെ ഉറപ്പിച്ചിട്ടുണ്ടായിരിക്കും. ലോകമെന്നത് അനുഭവമണ്ഡലമാണ്. അതു അവരുടെ കര്‍മ്മവാസനകളെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരവുമായി നടക്കുന്നവരില്‍  പലരും അതിക്രൂരന്മാരും അക്രമികളും എന്നാല്‍ ചിലരെങ്കിലും ദേവകല്‍പന്മാരും കരുണാമയന്മാരുമായി കാണപ്പെടുന്നത് അതുകൊണ്ടാകുന്നു. മഹര്‍ലോകം പ്രകാശത്തിന്റെ ലോകമാണ്. ജ്ഞാനത്തിന്റെ ദിവ്യമണ്ഡലമാണ്. അവര്‍ക്കു കാണാന്‍ കഴിയാത്തതായി യാതൊന്നുമുണ്ടാവുകയില്ല. അവര്‍ ശ്രീരാമനെന്ന ദിവ്യാനന്ദത്തെ അനുഭവിക്കുന്നവരായിരിക്കും. അത്തരക്കാര്‍ കാവ്യമെഴുതിയാല്‍ അതു പുറപ്പെടുന്നത് ജ്ഞാനാനന്ദമയമായ മഹര്‍ലോകത്തുനിന്നാവും. ആ ദിവ്യലോകത്തിന്റെ പ്രഭാവം അവരുടെ സൂക്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യും.ആദ്ധ്യാത്മിക സാധനകൊണ്ട് ആര്‍ക്കും എത്തിച്ചേരാവുന്ന ഇടമാണത്. പരിശ്രമം കൂടാതെ അവിടെ ബോധമണ്ഡലത്തെ ഉറപ്പിക്കാന്‍ സാധ്യമല്ലെന്നതും മറക്കാതിരിക്കുക.
അവിടെ എത്തിച്ചേര്‍ന്നവന്‍ കേവലം സ്ഥൂല ശരീരമായി സ്വയം കരുതുന്നില്ല. മനസ്, ബുദ്ധി, പ്രാണങ്ങള്‍ തുടങ്ങി പത്തൊന്‍പതു ഘടകങ്ങളുള്ള സൂക്ഷ്മശരീരമായും സ്വയം കരുതുന്നില്ല. ആനന്ദസ്വരൂപനായ രാമന്റെ അവിഭാജ്യമായ അംശമാണു താനെന്നു തിരിച്ചറിയുന്നു. പ്രപഞ്ചം മുഴുവന്‍ രാമമയമാണെന്നും അനുഭവിച്ചറിയുന്നു. ആനന്ദാത്മകമായ ആ ദിവ്യാവസ്ഥയില്‍ ഹൃദയത്തിലൂടെ അണപൊട്ടിയൊഴുകുന്ന വാക്കുകള്‍ കവിതയായേ ഭവിക്കൂ. അതു തന്റെ  സൃഷ്ടിവൈഭവമാണെന്നു മറ്റുള്ളവരെപ്പോലെ ആ യോഗി കരുതുന്നില്ല. രാമനില്‍നിന്നു വേറിട്ട് തനിക്ക് ഒരു നിലനില്‍പ്പു പോലുമില്ല. അഹന്ത തെല്ലുമില്ലെന്നര്‍ത്ഥം. ആ നിലയ്ക്ക് ഇല്ലാത്ത തന്നില്‍നിന്നു കവിത എങ്ങനെ പ്രവഹിക്കാന്‍? കവിത ആലപിക്കുന്നത് ശ്രീരാമന്റെ തന്നെ ശക്തിയാണ്. ലോകസൃഷ്ടിക്കായി ഭഗവാന്‍ തന്റെ തന്നെ ശക്തിയെ പ്രവര്‍ത്തനക്ഷമമാക്കി എന്നു നേരത്തേ പറഞ്ഞിട്ടുണ്ടല്ലൊ. വിദ്യ രൂപവും ഐശ്വരരൂപവും കരുത്തിന്റെ രൂപവും പ്രസ്തുത ശക്തിവിശേഷത്തിനുണ്ട്. അതില്‍ വിദ്യാരൂപിണിയായ ശക്തിചൈതന്യമാണ് ശാരികപ്പൈതല്‍. അതിന്റെ മധുരമായ പാട്ടിനു പ്രവഹിക്കാനുതകുന്ന ഒരു ഉപകരണം മാത്രമാണു താന്‍. ആ കവിയുടെ കര്‍ത്താവോ ഭോക്താവോ യാതൊന്നുമാകുന്നില്ല താന്‍. അതാണ് ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ എന്നു രാമായണാദിയിലേ അദ്ദേഹം ശാരികയോടഭ്യര്‍ത്ഥിക്കുന്നത്.
പാടുന്നത് ഞാനല്ലെന്ന അവസ്ഥയിലെത്തിയാലേ കിളിമകള്‍ പാടിത്തുടങ്ങൂ. അതാണ് മഹര്‍ലോകത്തിലെ അവസ്ഥ. പാട്ടിനുടമ ഞാനല്ലെന്ന ചിന്തപോലും അവിടെ എത്തുമ്പോള്‍ അസ്തമിച്ചുപോയിരിക്കും. ഞാനല്ലെന്ന വിചാരത്തിനുള്ളില്‍ പോലും ഒരു 'ഞാന്‍' കിടപ്പുണ്ട്. മഹര്‍ലോകത്ത് അതു അനുവദനീയമല്ല. എന്തെന്നാല്‍ അഹന്തയ്ക്ക് തെല്ലും ഇടമില്ലാത്ത സ്ഥലമാണത്. ഞാനെന്നും എന്റേതെന്നുമുള്ള വിചാരം കിടക്കുവോളം കിളിമകളുടെ പാട്ട് പു റത്തേക്കു കേള്‍ക്കില്ല. പകരം എഴുത്തുകാരന്റെ പാട്ടായിരിക്കും പ്രവഹിക്കുക. അതിനു അര്‍ത്ഥഗാംഭീര്യവും സൗന്ദര്യവും നന്നേ കുറയും. സഹൃദയന്റെ മനസ്സില്‍ ആനന്ദാനുഭൂതി സൃഷ്ടിക്കാന്‍ അതിനു തെല്ലും കഴിവുണ്ടാവുകയില്ല. തെറ്റില്ലാത്ത  മലയാള ഭാഷ പ്രയോഗിക്കാനായതുകൊണ്ടോ കേകയും കാകളിയും കളകാഞ്ചിയും അന്നനടയുമെല്ലാം കൈകാര്യം ചെയ്തതുകൊണ്ടോ സഹൃദയനു ആകര്‍ഷണനുഭവപ്പെടുകയില്ല. ഹൃദയസംവാദമുളവാക്കുന്ന കാവ്യഭംഗിയെ തലനാരിഴകീറുന്ന അപഗ്രഥനങ്ങള്‍കൊണ്ട് വസ്തുനിഷ്ഠമായി കാണിക്കുവാനും കഴിയുകയില്ല. ആര്‍ക്കും മറ്റൊരുവിധത്തിലും കൃത്രിമമായി സൃഷ്ടിച്ചെടുക്കാന്‍ കഴിയാത്ത അലൗകികമായ സൗന്ദര്യാനുഭവമാണത്. അതാണു കിളിപ്പാട്ടിനെ കിളിപ്പാട്ടുക്കുന്നത്.
മഹര്‍ലോകത്തു ബോധമുറപ്പിക്കുമ്പോള്‍ ഗന്ധര്‍വ വംശജനായ എഴുത്തച്ഛനിലൂടെ പ്രവഹിക്കുന്ന അനാദ്യനന്തമായ സ്വരമാധുരിയാണ് കിളിപ്പാട്ട്. എഴുത്തച്ഛന്‍ ഗന്ധര്‍വനാണെന്നു തുഞ്ചന്‍ പറമ്പില്‍ വച്ചു ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പറഞ്ഞിട്ടുണ്ട്. ലോകജീവികള്‍ ആരെയും കാണുന്നതും മനസ്സിലാക്കുന്നതും ശരീരവുമായി ബന്ധപ്പെടുത്തിയാണെങ്കിലും താനെന്ന സവിശേഷവ്യക്തിത്വത്തിനു കിളിപ്പാട്ടുമായി യാതൊരു ഉടമസ്ഥതാ ബന്ധവുമില്ലെന്നു ഏവരെയും മനസ്സിലാക്കിക്കാന്‍ വേണ്ടി കിളിയെ  അദ്ദേഹം പാട്ടുപാടാന്‍ ക്ഷണിച്ചു. വ്യാസനും വാല്മീകിയുമെല്ലാം ഈ അവസ്ഥയിലാണു കാവ്യരചന ചെയ്തതെങ്കിലും കിളിപ്പാട്ടെന്നു കവിതയെ വിശേഷിപ്പിച്ചില്ല. ആദ്ധ്യാത്മിക തത്ത്വങ്ങളെല്ലാം സാധാരണക്കാര്‍ക്കു വ്യക്തമാക്കിക്കൊടുക്കുകയെന്ന ലക്ഷ്യം എഴുത്തച്ഛനു പ്രകടമായിത്തന്നെ ഉള്ളതിനാലാകണം ഇക്കാര്യവും സ്പഷ്ടമാക്കാന്‍ വേണ്ടി അദ്ദേഹം പ്രസ്തുത കാവ്യസരണിക്ക് കിളിപ്പാട്ടെന്നു പേരിട്ടത്. തന്റെ പേര് അദ്ദേഹം എങ്ങും പരാമര്‍ശിക്കാതിരുന്നതും അതുകൊണ്ടാകുന്നു. അഹന്താനിരാസത്തിന്റെ ഔന്നത്യങ്ങളെയാണു മഹര്‍ലോകാനുഭവം ഉണര്‍ത്തുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ടല്ലൊ. അവിടെ മറ്റുള്ളവരില്‍നിന്നു തന്നെ വേര്‍തിരിക്കുന്ന പേരിന് എന്തു പ്രസക്തി?
(തുടരും)
സത്യാനന്ദ സുധ-13
poojpur krishnan nair
ഉപനിഷത്തിലൂടെ -219
Sunday 29 July 2018 3:00 am IST
ഒറ്റയ്ക്കാവുമ്പോള്‍ ഭയം മാത്രമല്ല സന്തോഷമില്ലായ്മയും അനുഭവപ്പെടുമെന്ന് വിശദമാക്കുന്നു.
സ വൈ നൈവ രേമേ, തസ്മാ ദേ കാകീ ന രമതേ, സ ദ്വിതീയ വൈച്ഛത്.
ഒറ്റയ്ക്ക് ഇരുന്ന ആ പ്രജാപതിയ്ക്ക് ഒരു സന്തോഷവും തോന്നിയില്ല. അതിനാല്‍ ഇന്നും ഒറ്റയ്ക്കിരിക്കുമ്പോള്‍  സന്തോഷം തോന്നാറില്ല. അയാള്‍ രണ്ടാമതൊന്ന് വേണമെന്ന് ആഗ്രഹിച്ചു. കൂട്ടിന് ഒരു സ്ത്രീ വേണം എന്നതായിരുന്നു ആഗ്രഹം.
സ ഹൈതാവാനാസ യഥാ സ്ത്രീപുമാംസൗ സംപരിഷ്വക്തൗ
സ ഇമമേവാത്മാനം ദ്വേധാപാതയത് തത: 
പതിശ്ച പത്‌നീ ചാഭവതാം
അദ്ദേഹം ഗാഢമായി ആലിംഗനം ചെയ്യുന്ന സ്ത്രീ പുരുഷന്മാരുടെ പരിണാമത്തോടുകൂടിയവനായി. അപ്രകാരം വലുതായ ആ ശരീരത്തെ രണ്ടായി പകുത്തു. അത് പതിയും പത്‌നിയുമായിത്തീര്‍ന്നു.
 തസ്മാദിദമര്‍ധ ബൃഗളമിവ സ്വ ഇതി ഹ സ്മാഹ യജ്ഞവല്‍ക്യ: 
തസ്മാദയമകാശ: സ്ത്രീയാ പൂര്യത ഏവ താം സമഭവത് തതോ മനുഷ്യാ അജയന്ത.
അതുകൊണ്ട് ഈ ശരീരം തന്റെ അര്‍ദ്ധ ഭാഗം പോലെയാണെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞിട്ടുണ്ട്. ഈ ശൂന്യത  അഥവാ പകുതി ഭാഗം സ്ത്രീയാല്‍ പൂ
രിപ്പിക്കപ്പെടുന്നു. അവളോട് പ്രജാപതി സംഗമിച്ചു. അതില്‍ നിന്ന് മനുഷ്യര്‍ ഉണ്ടായി.  പ്രജാപതിത്വം സംസാരവിഷയാണെന്നത് നേരത്തെ ഭയത്തെ ഉദ്ധരിച്ച് പറഞ്ഞു. ഇവിടെ അരതി അഥവാ സന്തോഷമില്ലായ്മയെ പറയുന്നു. മനസ്സിന് സന്തോഷമില്ലാത്തത് സംസാരത്തിന്റെ ലക്ഷണമാണ്. പ്രജാപതി ഒറ്റയ്ക്ക് ഇരുന്നപ്പോള്‍ സന്തോഷം തോന്നാതിരുന്നതുകൊണ്ടാണ് ഇന്നും മനുഷ്യനും ഒറ്റയ്ക്കിരിക്കുമ്പോള്‍ സന്തോഷം തോന്നാത്തത്.
 അതിനാലാണ് പ്രജാപതി ഒരു കൂട്ട് ആഗ്രഹിച്ചത്. പ്രജാപതിയുടെ ഇടത് പകുതി ഭാഗം സ്ത്രീയായി മാറി. അതിനാല്‍ ഇന്നും പുരുഷന്റെ വാമാര്‍ദ്ധം സ്ത്രീയാണെന്ന് പറയുന്നു. വിവാഹശേഷം സ്ത്രീയോട് ചേരുമ്പോഴാണ് പുരുഷന്‍ പൂര്‍ണ്ണനാകുന്നത്.
പ്രജാപതിയുടെ പകുതി മനു എന്ന പുരുഷനും
 മറുപകുതി ശതരൂപ എന്ന സ്ത്രീയുമായിത്തീര്‍ന്നു. അവരുടെ സംയോഗത്തില്‍ നിന്നാണ് മനഷ്യര്‍ ഉണ്ടായത്. മനുവില്‍ നിന്ന് ഉണ്ടായതിനാല്‍ മനുഷ്യന്‍.
സോ ഹേയ മീക്ഷാഞ്ചക്രേ, കഥം നുമാത്മന ഏവ ജനയിത്വാ സംഭവതി...
ആ ശതരൂപ ആലോചിച്ചു. എന്നെ തന്നില്‍ നിന്നു തന്നെ ജനിപ്പിച്ചിട്ട് പിതൃതുല്യനായ മനു എന്താണ് ഇങ്ങനെ സംഗമിക്കുന്നത്! ഇപ്പോള്‍ ഞാന്‍ മറഞ്ഞു കളയാം. ഇങ്ങനെ ആലോചിച്ച് അവള്‍ പശുവായി മാറി. അപ്പോള്‍ മനു കാളയായിത്തീര്‍ന്ന് അവളോട് സംഗമിച്ചു. അതില്‍ നിന്ന് പശുക്കള്‍ ഉണ്ടായി. അവള്‍ പിന്നെ പെണ്‍കുതിരയായി മനു ആണ്‍കുതിരയായി സംഗമിച്ചു. അവള്‍ പെണ്‍കഴുതയായി മനു ആണ്‍ കഴുതയായി അവളോട് സംഗമിച്ചു. ഇവയില്‍ നിന്ന് ഒറ്റ ക്കുളമ്പുള്ളവയായ കുതിര, കോവര്‍ കഴുത, കഴുത എന്നിവയുണ്ടായി. പിന്നെ അവള്‍ പെണ്‍കോലാടായി മനു ആണ്‍കോലാടായി, അവള്‍ പെണ്‍ ചെമ്മരിയാടായി മനു ആണ്‍ ചെമ്മരിയാടും. അവര്‍ സംഗമിച്ചു. അങ്ങനെ കോലാടുകളും ചെമ്മരിയാടുകളും ഉണ്ടായി.
ഇത്തരത്തില്‍ ലോകത്തില്‍ ഉറുമ്പുകള്‍ വരെ എന്തെല്ലാം ഇണകള്‍ ഉണ്ടോ അവയെയെല്ലാം സൃഷ്ടിച്ചു.  പുത്രീ ഗമനത്തെ സ്മൃതിയില്‍ പോലും നിഷേധിച്ചിട്ടുള്ളതിനാലാണ് ശതരൂപ രൂപം മാറിയത്. ശതരൂപ എന്നതിന് നൂറ് കണക്കിന് രൂപമെടുക്കുന്നവള്‍ എന്നാണ് അര്‍ത്ഥം.  ഉല്‍പ്പാദിപ്പിക്കേണ്ട പ്രാണികളുടെ കര്‍മ്മങ്ങളാല്‍ പ്രേരിപ്പിക്കപ്പെട്ടതിനാലാണ് ശതരൂപയ്ക്കും മനുവിനും അങ്ങനെ ചെയ്യേണ്ടി വന്നത്.
സ്വാമി അഭയാനന്ദ
ആയിരത്താണ്ടുകളിലൂടെ വികസിച്ച നമ്മുടെ സംസ്‌കാരത്തിന്റെ കണ്ണാടിയാണ് രാമായണം. ജീവിതമൂല്യങ്ങളുടെ സമഗ്രദര്‍ശനം അതില്‍ നമുക്കു കാണാം. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ഉദാത്തമായ ബന്ധം, സ്വാര്‍ത്ഥതയില്ലാത്ത സഹോദര സ്‌നേഹം, ത്യാഗപൂര്‍ണ്ണമായ ദാമ്പത്യജീവിതം, ഉത്തമമായ ഗുരുശിഷ്യബന്ധം, ക്ഷീണമെന്തെന്നറിയാത്ത സേവകഭാവം ഇവയെല്ലാം രാമായണത്തില്‍ തെളിഞ്ഞുകാണാം. ജ്ഞാനവും ഭക്തിയും കര്‍മ്മവും യോഗവും എല്ലാം വേണ്ടവിധം അതില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഈ വിധം അനേകമൂല്യങ്ങളുടെ ഒരു കലവറ തന്നെയാണ് രാമായണം.
രാമായണത്തിലെ ഓരോ കഥാപാത്രത്തില്‍ നിന്നും, നമുക്കു പഠിക്കുവാനുണ്ട്. നന്മ തിന്മകളും ധര്‍മ്മാധര്‍മ്മങ്ങളും അവരുടെ ജീവിതത്തിലൂടെ നമ്മള്‍ വേര്‍തിരിച്ചറിയുന്നു. ഒരര്‍ത്ഥത്തില്‍ രാമായണത്തിലെ രാമനും ലക്ഷ്മണനും ഭരതനും സീതയും രാവണനും
 ബാലിയുമെല്ലാം നമ്മുടെ ഉള്ളില്‍ തന്നെയാണ്. ഉത്തമരായ  വ്യക്തികള്‍പോലും അവിവേകം മൂലം എങ്ങനെ അധഃപതിക്കുന്നുവെന്ന് ദശരഥന്‍ കൈകേയി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വ്യക്തമാകുന്നു. നമ്മുടെ ഉള്ളിലെ ശ്രേഷ്ഠവും നീചവുമായ ഈ ഭാവങ്ങളെ തിരിച്ചറിഞ്ഞു ശരിയായ മാര്‍ഗത്തിലൂടെ മുന്നേറുക എന്നതാണു നമ്മുടെ ധര്‍മം. അതിനുള്ള മാര്‍ഗ്ഗദര്‍ശിയാണു രാമായണം. അങ്ങനെ ലോകജീവിതത്തിലുണ്ടാകുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്ത് എങ്ങനെ പരമപദം പൂകാമെന്ന് നമ്മെ പഠിപ്പിക്കുന്ന മഹദ്ഗ്രന്ഥം കൂടിയാണ് രാമായണം.
രാമായണത്തില്‍ ആദര്‍ശ കഥാപാത്രങ്ങള്‍ നിരവധിയാണ്.  അവയില്‍ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് ഹനുമാന്റേത്. രാമഭക്തന്മാരില്‍ ഒന്നാമനും ഹനുമാന്‍ തന്നെയാണ്. ഹനുമാന്റെ വീര്യം, ഉത്സാഹം, പാണ്ഡിത്യം, വിവേകം എല്ലാം അതുല്യം തന്നെ. എന്നിട്ടും, ഹനുമാനില്‍ ഞാനെന്ന ഭാവം ലവലേശമില്ല. തന്റെ ശരീരവും മനസ്സും സര്‍വ്വശക്തികളും ഹനുമാന്‍ രാമനുവേണ്ടി സമര്‍പ്പിച്ചു. രാമകാര്യത്തിനുവേണ്ടി പ്രയത്‌നിക്കുമ്പോള്‍ വിശ്രമം എന്ന വാക്കുതന്നെ ഹനുമാന്‍ മറക്കുന്നു. രാമനാമം ജപിക്കാനും രാമകഥ കേള്‍ക്കാനുംവേണ്ടി മാത്രം ഹനുമാന്‍ ഇന്നും ചിരഞ്ജീവിയായി കഴിയുന്നുവെന്നാണ് വിശ്വാസം. 
ശരിയായ ഗുരുശിഷ്യബന്ധം എങ്ങനെയായിരിക്കണം എന്നു കാണിക്കുന്ന ഒരു സംഭവം ഹനുമാന്റെ ജീവിതത്തിലുണ്ട്. ഒരിക്കല്‍ ഒരു ഋഷി നദിയിലിറങ്ങി നിന്ന് കയ്യില്‍ നദീജലമെടുത്ത് സന്ധ്യാവന്ദനം ചെയ്യുമ്പോള്‍ ആകാശത്തിലൂടെ സഞ്ചരിച്ചിരുന്ന ഒരു ഗന്ധര്‍വ്വന്‍ താഴേയ്ക്ക് തുപ്പി. അതു ഋഷിയുടെ കൈക്കുമ്പിളിലെ വെള്ളത്തില്‍ വീണു. ഋഷിക്ക് ദുഃഖവും അമര്‍ഷവും തോന്നി. അദ്ദേഹം ശ്രീരാമന്റെ അടുക്കല്‍ച്ചെന്ന്, തന്നെ അപമാനിച്ച ഗന്ധര്‍വ്വനെ വധിച്ച് നീതി നടപ്പാക്കണമെന്ന് അപേക്ഷിച്ചു. രാമന്‍ ഋഷിയുടെ അപേക്ഷ കൈക്കൊണ്ടു. ഇതറിഞ്ഞ ഗന്ധര്‍വ്വന്‍ ഉടനെ ഹനുമാന്റെ അമ്മയെ ശരണം പ്രാപി
ച്ച് കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു, ''അമ്മേ, ഞാന്‍ ഒരാപത്തില്‍ പെട്ടിരിക്കുകയാണ്. അമ്മ എന്നെ രക്ഷിക്കണം. അമ്മ എനിക്കു വാക്കു തരണം.'' അഞ്ജനയുടെ മാതൃഹൃദയത്തിന് ആ അപേക്ഷ നിരസിക്കാനായില്ല. അവര്‍ ഹനുമാനോട് പറഞ്ഞു, ''മകനേ, ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമെന്ന് ഞാന്‍ വാക്കുകൊടുത്തു. നീ എന്റെ വാക്ക് സത്യമാക്കണം''. അമ്മയുടെ വാഗ്ദാനം നിറവേറ്റാമെന്ന് ഹനുമാന്‍ ഏറ്റു. ഗന്ധര്‍വ്വനെ വധിക്കാനായി ശ്രീരാമന്‍ എത്തിച്ചേര്‍ന്നു. ഹനുമാന്‍ ഗന്ധര്‍വ്വനെ തന്റെ പുറകില്‍ നിര്‍ത്തിക്കൊണ്ട് അയാളോട് രാമനാമം ജപിക്കാന്‍ പറഞ്ഞു. ഹനുമാനും തൊഴുകൈയ്യുമായി രാമനാമം ജപിച്ചുകൊണ്ടിരുന്നു. ശ്രീരാമന്‍ ഗന്ധര്‍വ്വന്റെ നേരെ എയ്ത അമ്പുകളെല്ലാം തിരിച്ചുവന്ന് രാമന്റെ തന്നെ പാദത്തില്‍ പുഷ്പങ്ങളായി വീണു. ഒരമ്പുപോലും ഗന്ധര്‍വ്വനു കൊള്ളുന്നില്ല. ഹനുമാനും ഗന്ധര്‍വ്വനും രാമനാമം ജപിക്കുക മാത്രം ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഹനുമാന്‍ ശ്രീരാമനോട് വിനയപൂര്‍വ്വം പ്രാര്‍ത്ഥിച്ചു, ''ഭഗവാനേ, അവിടുന്ന് അനുവദിച്ചാല്‍ ഗന്ധര്‍വ്വന്‍ ഋഷിയോടു ക്ഷമ യാചിക്കുവാന്‍ തയ്യാറാണ്.'' ശ്രീരാമനും ഋഷിയും അതിനു സമ്മതിച്ചു. അങ്ങനെ അവരുടെ വഴക്ക് ഒത്തുതീര്‍പ്പായി. ഗന്ധര്‍വ്വന് പ്രാണഭയത്തില്‍ നിന്ന് മോചനവും കിട്ടി.  
ഒന്നുമറിയാതെയാണ്  ഹനുമാന്റെ അമ്മ ഗന്ധര്‍വന് വാക്കുകൊടുത്തത്. എന്നാല്‍ ത്രികാലജ്ഞാനിയായ ശ്രീരാമന് എല്ലാമറിയാമല്ലോ. എന്തിനാണ് അദ്ദേഹം ഋഷിക്ക് വാക്കുകൊടുത്തത്, എന്നു ഹനുമാന് ചിന്തിക്കാമായിരുന്നു. എന്നാല്‍ ഹനുമാന്‍ അങ്ങനെ ചിന്തിച്ചില്ല. ശ്രീരാമനോട് ഏറ്റുമുട്ടേണ്ടിവന്നപ്പോള്‍പോലും രാമനെയും രാമമന്ത്രത്തെയും ആശ്രയിക്കുക മാത്രമാണ് ഹനുമാന്‍ ചെയ്തത്. മാത്രമല്ല, മറ്റുള്ളവരെയും രാമഭക്തിയുടെ മാര്‍ഗത്തിലേയ്ക്കു നയിച്ചു. ഒരു ശിഷ്യന്റെ പരമമായ ധര്‍മമാണ് ഹനുമാന്‍ കാട്ടിത്തന്നത്. തന്റെ നേര്‍ക്ക് ശ്രീരാമന്‍ അമ്പയച്ചിട്ടുപോലും ഹനുമാന് രാമനിലുള്ള വിശ്വാസത്തിന് അല്‍പവും കോട്ടം തട്ടിയില്ല. ഹനുമാന്റെ  ഭക്തിയുടെ മഹിമ മൂലം ഗന്ധര്‍വനെ രക്ഷിക്കാനും കഴിഞ്ഞു. ഇതെല്ലാം ഒരുപക്ഷേ ഭഗവാന്റെ  ലീലയായിരിക്കാം. ഹനുമാന് തന്നില്‍ എത്രമാത്രം ഭക്തിയും വിശ്വാസവുമുണ്ടെന്ന് അളക്കാന്‍ ശ്രീരാമന്‍ സൃഷ്ടിച്ച ഒരു സാഹചര്യമായിരിക്കാം. എന്തായാലും ഹനുമാനെപ്പോലെ ഒരു ഉത്തമശിഷ്യന്‍ വേറെ കാണില്ല. 
മാതാ അമൃതാനന്ദമയി
സന്ധ്യാവന്ദനം

സന്ധ്യാ വന്ദനം, വൈദിക മതത്തിന്റെ പരമപ്രധാനമായ ഒരു കര്‍മ്മമാണ്‌. വൈദിക മതത്തില്‍, നിത്യ കര്‍മ്മ, നൈമിത്തിക കര്‍മ്മ എന്നു രണ്ടായി പിരിക്കപ്പെട്ടിട്ടുണ്ട്‌. ഇതില്‍ നൈമിത്തികങ്ങാളും നിത്യ കര്‍മ്മങ്ങളും എന്തായിരുന്നാലും, സന്ധ്യാവന്ദനം എന്നത്‌ ഓരോ വ്യക്‍തിയും ഉപനയനം തുടങ്ങി, യാവജ്ജീവം ചെയ്യണ്ട ഒരു കര്‍മ്മം. സൂര്യന്റെ രഥ ചക്രങ്ങളെ മന്ദേഹര്‍ എന്ന പേരുള്ള ചില അസുരന്മാര്‍ പിടിച്ചു വലിക്കുന്നു എന്നും, ഓരോ വ്യക്‍തിയും സമര്‍പ്പിക്കുന്ന അര്‍ഘ്യം, വജ്രപാതം പോലെ പതിച്ച്‌, അവരെ നിഷ്ക്രിയമാക്കി സൂര്യന്റെ ഗതി അനായാസം ആക്കുന്നുവെന്നും ശാസ്‌ത്രം അനുശാസിക്കുന്നു. ഇവിടെ സൂര്യനായി നമ്മുടെ ജ്ഞാനത്തെ തന്നെ കൊണ്ടാല്‍, ആവിദ്യയാ മൃത്യും തീര്‍ത്വാ. വിദ്യയാ അമൃതമശ്നുതേ എന്നു ശാസ്ത്രം അനുശാസിച്ചതുപോലേ, സന്ധ്യാവന്ദന അര്‍ഘ്യത്തെകൊണ്ട്‌ അവിദ്യയൈ ദൂരീകരിച്ച്‌, വിദ്യാ സമ്പാദനത്തിനുള്ള സാത്വിക ഗുണം കരസ്ഥമാക്കാം എന്നു പൂര്‍വാചാര്യര്‍കള്‍ നിഷ്കര്‍ഷിക്കുന്നു. സന്ധ്യാവന്ദനം ചെയ്യാത്തവനു, മറ്റൊരുകര്‍മ്മങ്ങളിലും അന്വയം ഇല്ലെന്നു മാത്രമല്ല, അവന്‍ വേറേ എന്തു ചെയ്‌താലും നിഷ്പ്രയോജനം എന്നു പരയ്പ്പെടുന്നു. പലരും ചോദിക്കാറുണ്ട്‌, സന്ധ്യാവന്ദനം ചെയ്താല്‍ എന്തു ഫലം പുണ്യം സമ്പാദിക്കാമോ, പാപ നാശം ഏര്‍പ്പെടുമൊ എന്നൊക്കെ. ഒരു പ്രയോജനവും ഇല്ല എന്നു മാത്രമല്ല, ചെയ്തില്ലെങ്കില്‍ പാപം ഉണ്ടെന്നു ശാസ്ത്രം.ദക്ഷ സ്മൃതി പറയുന്നുസന്ധ്യാ ഹീനൊ അശുചിര്‍ നിത്യം അനര്‍ഹഃ സര്‍വകര്‍മസുയദ്‌ അന്യത്‌ കുരുതെ കര്‍മ്മ ന തസ്യ ഫലഭഗ്‌ ഭവേത്‌.സന്ധ്യാ വന്ദനം ചെയ്യാത്തവന്‍, അശുദ്ധന്‍, മറ്റു കര്‍മ്മങ്ങള്‍ക്കു അര്‍ഹത ഇല്ലാത്തവന്‍, മറ്റു കര്‍മ്മങ്ങള്‍ ചെയ്താലും, സന്ധ്യാ വന്ദനം ചെയ്യാത്തവനായിരുന്നാല്‍, കര്‍മ്മങ്ങള്‍ ഫലം നല്‍കില്ല.ഒരു കാലത്ത്‌ സ്ത്രീകള്‍ പോലും സന്ധ്യാവന്ദനം അനുഷ്ഠിച്ചിരുന്നു, എന്നതിനു ശ്രീ രാമായണത്തില്‍ തെളിവുകള്‍ ധാരാളം. അവരവരുടേ വേദ ശാഖക്ക്‌ അനുസരിച്ച്‌, ഋഗ്വേദം, കൃഷ്ണ യജുര്‍വേദം, ശുക്ല യജുര്‍വേദം, സാമവേദം, എന്നീ അടിസ്ഥാനമായ പിരിവുകളോടു ചേര്‍ത്ത്‌, ഏതാണ്ട്‌ ഇരുന്നൂറില്‍ പരം സന്ധ്യാ വന്ദന വിധികള്‍ ഉണ്ട്‌. ഇതില്‍, വിശിഷ്ടാദ്വൈത, അദ്വൈത, ദവൈത, ശൈവ, ശാക്ത, വിഭാഗം ഇല്ലാതെ, പ്രധാനമായ്‌ ചെയ്തുപോരുന്ന ചില ഭാഗങ്ങള്‍ ഉണ്ട്‌. ഇതു ആര്‍ക്കും ഒരു മാറ്റവും ഇല്ല, മറ്റുള്ള മന്ത്രങ്ങള്‍ വേദ ബാഹ്യങ്ങള്‍ ആയതുകൊണ്ട്‌, ഓരോ മതസ്ഥര്‍ക്കും മാറി ഇരിക്കും. സന്ധ്യാവന്ദനം, സൂര്യമണ്ഡലാന്തര്‍വര്‍ത്തിയായ പരമാത്മാ ശ്രീമന്‍ നാരായണനോടുള്ള പ്രാര്‍ത്ഥനയാണ്‌. പലരും ഇതു ഗായത്രി ദേവിയോടുള്ള ഉപാസനയാണെന്ന്, തെറ്റായി ധരിച്ചു വെച്ചിട്ടുണ്ട്‌. അതു ശരിയല്ല. സന്ധ്യാ വന്ദന വേളയില്‍ ഉപാസിക്കിക്കപ്പെട്ടുന്ന ഗായത്രി മന്ത്രത്തിനു, ഗായത്രി മാതാവിനോടു ഒരു ബന്ധമേൂള്ളൂ. ആ മന്ത്രത്തിന്റെ വൃത്തം ഗായത്രി അനുഷ്ടുപ്പ്‌ ആണെന്നത്‌ മാത്രം. ഗായത്രിം ഛന്ദസ്സാം മാതാഃ എന്നാണു പ്രമാണം. ശൈവരായാലും, ശാക്തരായാലും, ഷണ്മത അദ്വൈതികള്‍ ആയാലും, സന്ധ്യാവന്ദന മന്ത്രങ്ങളില്‍ പരമാത്മാവായ, നാരായണനോടുള്ള പ്രാര്‍ത്ഥന എല്ലാര്‍ക്കും പൊതുവായി തന്നെ ഉള്ളതാണ്‌. ആചമനീയം ചെയ്യുമ്പോഴും, പ്രാണായാമ സമയത്തിലും, അര്‍ഘ്യ പ്രദാന സമയത്തിലും, ഗായത്രി ജപിക്കുമ്പോഴും, പൂര്‍ണ്ണ വൈഷ്ണവമായ അനുഷ്ഠാനം ആണ്‌ സന്ധ്യാ വന്ദനം. ഇവിടെ താഴെ കൊടുത്തിരിക്കുന്നതു കൃഷ്ണ യജുര്‍വേദത്തിലെ, ആപസ്തംഭ സൂത്രാനുയായികളുടെ അതിലും വിശിഷ്ടാദ്വൈത പരമായ സന്ധ്യാ വന്ദനം ആണ്‌. ഇതില്‍ അദ്വൈതികള്‍ക്കു എന്താണ്‌ മാറ്റം എന്നുള്ളത്‌ വ്യത്യാസം ഉള്ള സ്ഥലങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്‌. സന്ദ്യാവന്ദനം ചെയ്യണ്ട സമയം, കാണാതെ കോണാതെ കണ്ട്‌ എന്നൊരു പഴമൊഴിയെ അടിസ്ഥാനപ്പെടുത്തി, സൂര്യോദയത്തിനു മുന്നും, സൂര്യന്‍ നട്ടുച്ചക്ക്‌ നടുവില്‍ നില്‍ക്കുമ്പോഴും, അസ്തമയത്തിനു മുന്‍പും ചെയ്യെണ്ടതാണ്‌. ഓരോകാലത്തും, സമയം താമസിച്ചു ചെയ്യുമ്പോള്‍ ഒരു പ്രായശ്ചിത്ത അര്‍ഘ്യം കൊടുക്കെണ്ടതാണ്‌. പക്ഷെ പ്രായശ്ചിത്ത അര്‍ഘ്യം നിത്യം ചെയ്യണ്ട ഒന്നല്ല. ദിവസവും പ്രായശ്ചിത്തം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ആദ്യം സന്ധ്യാവന്ധനത്തിന്റെ ശ്രുതി സ്മൃതി പ്രാമാണ്യത്തെ പറ്റി പറ‍ഞ്ഞ ശേഷം വിധിയെ പറ്റി വിശദമാക്കാം. സന്ധ്യാ വന്ദന വിധി കൃഷ്ണ യജുര്‍വേദത്തിലെ തൈത്തിരീയ ആരണ്യകത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു പോലെ ആണ്‌ തയ്യാറാക്കപ്പെട്ടിരിക്കുന്നത്‌. സന്ധ്യാവന്ദനത്തെ പറ്റി, ഛാന്ദോഗ്യോപനിഷത്തിലും, ഈശാവാസ്യോപനിഷത്തിലും പരാമര്‍ശങ്ങള്‍ ഉണ്ട്‌. ആദിത്യ വിദ്യാ പ്രകരണത്തില്‍ ഛാന്ദോഗ്യ ഉപനിഷത്‌ പറയുന്നു അസാവാദിത്യോ ബ്രഹ്മഃ. ഇന്നു കാണുന്ന പോലെയുള്ള സന്ധ്യാവന്ദനത്തിനു പ്രമാണം, ബോധായന ധര്‍മ്മ സൂത്രങ്ങള്‍ ആണ്‌.


യജുര്‍വേദ നിത്യാഹ്നികം


1. ആചമനീയംകിഴക്കോ വടക്കോ നോക്കി ആചമനീയം ചെയ്യുക

ഓം അച്യുതായ നമഃ ; ഓം അനന്തായ നമഃ ; ഓം ഗോവിന്ദായ നമഃ (ഓരോ തവണയും, തീര്‍ത്ഥ പാത്രത്തില്‍ നിന്നും അല്‍പം ജലം കയ്യിലെടുത്ത്‌ സേവിക്കണം. (ശ്രീ വൈഷ്ണവ ഐകാന്തികള്‍ 2 തവണയും, അദ്വൈതികള്‍ക്ക്‌ 1 തവണയും ആചമനീയം)


ഓം കേശവായ നമഃ (തള്ള വിരലിന്റെ അഗ്രം കൊണ്ട്‌ വലതു കവിള്‍ത്തടത്തെ സ്പര്‍ശിക്കുക)

ഓം നാരായണായ നമഃ (തള്ള വിരലിന്റെ അഗ്രം കൊണ്ട്‌ ഇടത്‌ കവിള്‍ത്തടത്തെ സ്പര്‍ശിക്കുക)

ഓം മാധവായ നമഃ (മോതിര വിരലിന്റെ അഗ്രം കൊണ്ട്‌ വലത്‌ കണ്ണിനെ സ്പര്‍ശിക്കുക)

ഓം ഗോവിന്ദായ നമഃ (മോതിര വിരലിന്റെ അഗ്രം കൊണ്ട്‌ ഇടത്‌ കണ്ണിനെ സ്പര്‍ശിക്കുക)

ഓം വിഷ്ണവേ നമഃ (ചൂണ്ടി വിരലിന്റെ അഗ്രം കൊണ്ട്‌ വലത്‌ മൂക്കിനെ സ്പര്‍ശിക്കുക)

ഓം മധുസൂധനായ നമഃ (ചൂണ്ടി വിരലിന്റെ അഗ്രം കൊണ്ട്‌ ഇടത്‌ മൂക്കിനെ സ്പര്‍ശിക്കുക)

ഓം ത്രിവിക്രമായ നമഃ (ചെറു വിരലിന്റെ അഗ്രം കൊണ്ട്‌ വലത്‌ ചെവിയെ സ്പര്‍ശിക്കുക)

ഓം വാമനായ നമഃ (ചെറു വിരലിന്റെ അഗ്രം കൊണ്ട്‌ ഇടത്‌ ചെവിയെ സ്പര്‍ശിക്കുക)

ഓം ശ്രീധരായ നമഃ (നടു വിരലിന്റെ അഗ്രം കൊണ്ട്‌ വലത്‌ ചുമലിനെ സ്പര്‍ശിക്കുക)

ഓം ഹൃഷീകേശായ നമഃ (നടു വിരലിന്റെ അഗ്രം കൊണ്ട്‌ ഇടത്‌ ചുമലിനെ സ്പര്‍ശിക്കുക)

ഓം പദ്മനാഭായ നമഃ (എല്ലാ വിരലുകളാലും നാഭിയെയും പിന്നെ ഹൃദയത്തെയും സ്പര്‍ശിക്കുക)

ഓം ദാമോദരായ നമഃ (എല്ലാ വിരലുകള്‍കൊണ്ടും ശിരസ്സിനെ സ്പര്‍ശിക്കുക)

ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്ന വദനം ധ്യായേത്‌ സര്‍വ്വ വിഘ്നോപശാന്തയേത്‌(എന്ന് രണ്ട്‌ കൈകളൂം ചുരുട്ടി മുഷ്ടിയാക്കി, ശിരസ്സിന്റെ രണ്ടു വശങ്ങളിലും ചെറുതായി സ്പര്‍ശിക്കുക)


2. പ്രാണായാമം ഓം ഭൂഃ ഓം ഭുവഃ ഓഗും സുവഃ ഓം മഹഃ ഓം ജനഃ ഓം തപഃ ഓഗും സത്യം ഓം തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്‌ ഓമാപോ ജ്യോതീരസോമൃതം ബൃമ ഭോര്‍ഭവസ്സുവരോം (ശ്വാസം വിടുക, ശ്രീ വൈഷ്ണവ ഐകാന്തികള്‍ 3 തവണ ആവര്‍ത്തിക്കണം, അദ്വൈതികള്‍ 1 തവണ)

3. സങ്കല്‍പം ശ്രീവൈഷ്ണവ ഐകാന്തികള്‍

ശ്രീഭഗവദാജ്ഞയാ ഭഗവദ്‌ കൈങ്കര്യ രൂപം പ്രാതഃ സന്ധ്യാം ഉപാസിഷ്യേ


അദ്വൈതികള്‍ക്ക്‌

മമോപാത്ത സമസ്‌ത ദുരിതക്ഷയദ്വാരാ ശ്രീപരമേശ്വര/ മഹാവിഷ്ണു പ്രീത്യര്‍ത്ഥം പ്രാതഃ സന്ധ്യാം ഉപാസിഷ്യേ

ഇവിടെ മധ്യാഹ്നിക കാലത്തില്‍, മാധ്യാഹ്നികം കരിഷ്യേ എന്നുംസായം സന്ധ്യാവന്ദന കാലത്തില്‍, സായം സന്ധ്യാം ഉപാസിഷ്യേ എന്നും മാറ്റണം


5. മന്ത്ര സ്നാനം
ജല പ്രാര്‍ത്ഥന

ആപോ വാ ഇദഗും സര്‍വ്വം വിശ്വാ ഭൂതാന്യാപഃ പ്രാണാ വാ ആപഃ പശവ ആപോന്നമാപോമൃതമാപസ്സമ്രാഡാപോ വിരാഡാപ സ്വരാഡാപശ്ഛന്ദാഗുംസ്യാപോ ജ്യോതീഗുംഷ്യാപോ യജൂഗുംഷ്യാപഃ സത്യമാപഃ സര്‍വ്വദേവതാ ആപോ ഭോര്‍ഭുവസ്സുവരാപ ഓം (എന്ന തീര്‍ത്ഥം തൊട്ട്‌ പ്രാര്‍ത്ഥിച്ച്‌)

ന്യാസം (ന്യസിക്കുമ്പോള്‍, ഋഷിഃ എന്നു ശിരസ്സിലും, ഛന്ദഃ എന്നു നാസികാ അഗ്രത്തിലും, ദേവതാഃ എന്നു ഹൃദയത്തിലും സ്പര്‍ശിക്കണം)


ആപോഹിഷ്ഠേതി മന്ത്രസ്യ സിന്ധു ദ്വീപ ഋഷിഃ ദേവീ ഗായത്രീ ഛന്ദഃ ആപോ ദേവതാ ആപാം പ്രോക്ഷണേ വിനിയോഗഃഓം ശ്രീ കേശവായ നമഃ


ഓം ആപോഹിഷ്ഠാ മയോഭുവഃ താ ന ഊര്‍ജേ ദധാതന. മഹേ രണായ ചക്ഷസേ യോ വ ശിവതമോ രസഃ തസ്യ ഭാജയതേഹ നഃ. ഉശതീരിവ മാതരഃ തസ്മാ അരം ഗമാമ വഃ (ഇതു പര്യന്തം ശിരസ്സില്‍ പ്രോക്ഷണം) യസ്യ ക്ഷയായ ജിന്വഥ (പാദങ്ങളില്‍) ആപോ ജനയഥാ ച നഃ (വീണ്ടും ശിരസ്സില്‍) ഭൂര്‍ഭുവഃ സുവഃ (കയ്യില്‍ ജലം തീര്‍ഥം എടുത്തു പ്രദക്ഷിണമായി ശിരസ്സിനുമുകളിലൂടെ ചുഴറ്റുക)

6. ആപാം പ്രാശനം

പ്രാതഃ കാലത്തില്‍സൂര്യശ്ചേത്യനുവാകസ്യ അഗ്നിര്‍ ഋഷിഃ ഗായത്രീ ഛന്ദഃ സൂര്യോ ദേവതാ അപാപ്‌ പ്രാശനേ വിനിയോഗഃ(കൈവെള്ളയില്‍ അല്‍പം തീര്‍ഥം എടുക്കുക)

ഓം സൂര്യശ്ച മാ മന്യുശ്ക മന്യുപതയശ്ക മന്യുകൃതേഭ്യഃ പാപേഭ്യോ രക്ഷന്താം യദ്രാത്രിയാ പാപമകാര്‍ഷം മനസാ വാചാ ഹസ്‌താഭ്യാം പദ്ഭ്യാമുദേരണ ശിശ്ജ്ന. രാത്രിസ്‌തദവലുമ്പതു യത്കിഞ്ച ദുരിതം മയി. ഇദമഹം മാമൃതയോനൗ സൂര്യേ ജ്യോതിഷി ജൂഹോമി സ്വാഹാ (എന്ന് കയ്യിലിരിക്കുന്ന തീര്‍ഥത്തെ വിഴുങ്ങുക, വലിച്ചു കുടിക്കരുത്‌)

മാധ്യാഹ്നിക കാലത്തില്‍

ആപഃ പുനന്തു ഇത്യനുവാകസ്യ ആപ ഋഷിഃ അനുഷ്ടുപ്‌ ഛന്ദഃ ബ്രഹ്മണസ്പതിര്‍ദേവതാ ആപാം പ്രാശനേ വിനിയോഗഃ

ഒം ആപഃ പുനന്തു പൃഥ്വീം പൃഥ്വീ പൂതാ പുനാതു മാം പുനന്തു ബ്രഹ്മണസ്പതിര്‍ബ്രഹ്മപൂതാ പുനാതു മാം യദുച്ഛിഷ്ടമഭോജ്യം യദ്വാ ദുശ്ചരിതം മമ സര്‍വം പുനന്തു മാമാപോസതാം ച പ്രതിഗ്രഹഗുഗും സ്വാഹാ


സായ സന്ധ്യാവന്ധന കാലത്തില്‍

അഗ്നിശ്ചേത്യനുവാകസ്യ സൂര്യ ഋഷിഃ ഗായത്രീ ഛന്ദഃ അഗ്നിര്‍ദെവറ്റാ ആപാം പ്രാശനേ വിനിയോഗഃ

ഒം അഗ്നിശ്ച മാ മന്യുശ്ച മന്യുപതയശ്ച മന്യുകൃതേഭ്യഃ പാപേഭ്യോ രക്ഷന്താം യദഹ്നാ പാപമകാര്‍ഷം മനസാ വാചാ ഹസ്‌താഭ്യാം പദ്ഭ്യാമുദരെണ ശിശ്ഞ്ഞാ അഹസ്‌തദവലുമ്പതു യത്കിം ച ദുരിതം മയി ഇദമഹം മാമമൃതയോനൗ സത്യേ ജ്യോതിഷി ജൂഹോമി സ്വാഹാ

7. ആച്യമഃ

8. പുനഃ പ്രോക്ഷണം

ധധിക്രാവണ്ണ ഇതി മന്ത്രസ്യ വാമദേവ ഋഷിഃ അനുഷ്ടുപ്പ്‌ ഛന്ദഃ ധധിക്രാവാ ദേവതാ ആപാം പ്രോക്ഷണേ വിനിയോഗഃഓം


ധധിക്രാവണ്ണോ അകാരിഷം ജിഷ്ണോരശ്വസ്യ വാജിനഃ സുരഭി നോ മുഖാകരത്‌ പ്രാണായുഗുംഷാതാരിഷത്‌ ആപോഹിഷ്ഠാ മയോഭുവഃ താ ന ഊര്‍ജേ ദധാതന. മഹേ രണായ ചക്ഷസേ യോ വ ശിവതമോ രസഃ തസ്യ ഭാജയതേഹ നഃ. ഉശതീരിവ മാതരഃ തസ്മാ അരം ഗമാമ വഃ (ഇതു പര്യന്തം ശിരസ്സില്‍ പ്രോക്ഷണം) യസ്യ ക്ഷയായ ജിന്വഥ (പാദങ്ങളില്‍) ആപോ ജനയഥാ ച നഃ (വീണ്ടും ശിരസ്സില്‍) ഭൂര്‍ഭുവഃ സുവഃ (കയ്യില്‍ ജലം തീര്‍ഥം എടുത്തു പ്രദക്ഷിണമായി ശിരസ്സിനുമുകളിലൂടെ ചുഴറ്റുക)

9. ആചമനീയം

10. പ്രാണായാമം (1 തവണ)


11. അര്‍ഘ്യപ്രദാനംഅര്‍ഘ്യപ്രദാന മന്ത്രസ്യ വിശ്വാമിത്ര ഋഷിഃ ദേവീഗായത്രീ ഛന്ദഃ സവിതാ ദേവതാ അര്‍ഘ്യപ്രദാനേ വിനിയോഗഃ

ഓം ഭൂര്‍ഭുവസുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്‌ (എന്നു ഗായത്രി ജപിച്ച്‌ ദേവ തീര്‍ഥത്തിലൂടെ അര്‍ഘ്യം പ്രദാനം ചെയ്യുക, 3 തവണ)

12. പ്രാണായാമം

13. പ്രായശ്ചിത്ത അര്‍ഘ്യം

തുരീയ അര്‍ഘ്യപ്രദാന മന്ത്രസ്യ സാന്ദീപനി ഋഷിഃ ദേവീഗായത്രീ ഛന്ദഃ സവിതാ ദേവതാ തുരീയ അര്‍ഘ്യപ്രദാനേ വിനിയോഗഃ14. ഓം ഭൂര്‍ഭുവസുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്‌ (എന്നു ഗായത്രി ജപിച്ച്‌ ദേവ തീര്‍ഥത്തിലൂടെ അര്‍ഗ്യം പ്രദാനം ചെയ്യുക, 1 തവണ)

ഓം ഭോര്‍ഭുവസുവഃ (എന്ന് സ്വല്‍പം തീര്‍തം തലക്കു മുകളിലൂടെ പ്രദക്ഷിണമായി പ്രോക്ഷിക്കുക

15. അസാവാദിത്യോ ബ്രഹ്മ (അജ്ഞലി ഹസ്‌തത്തോടെ സ്വയം പ്രദക്ഷിണം ചെയ്യുക, അദ്വൈതികള്‍ "ബ്രഹ്മൈവ അഹമസ്മി" (ഇതു വേദ പ്രോക്തം അല്ല, ബ്രഹ്മ സത്യം ജഗന്മിഥ്യാ എന്ന വാചകത്തെ സന്ദ്യാ വന്ദനത്തില്‍ ചേര്‍ത്തിരിക്കുന്നു എന്നു മാത്രം)

16. ആചമനീയം

17. കേശവാദി തര്‍പ്പണം

1. കേശവം തര്‍പ്പയാമി2. നാരായണം തര്‍പ്പയാമി3. മാധവം തര്‍പ്പയാമി4. ഗോവിന്ദം തര്‍പ്പയാമി5. വിഷ്ണും തര്‍പ്പയാമി6. മധുസൂദനം തര്‍പ്പയാമി7. ത്രിവിക്രമം തര്‍പ്പയാമി8. വാമനം തര്‍പ്പയാമി9. ശ്രീധരം തര്‍പ്പയാമി10. ഹ്ര്ഷീകേശം തര്‍പ്പയാമി11. പദ്മനാഭം തര്‍പ്പയാമി12. ദാമോദരം തര്‍പ്പയാമി(ഇവിടെ അദ്വൈതികള്‍ നവഗ്രഹങ്ങള്‍ക്കും തര്‍പ്പിക്കാറുണ്ട്‌ ആദിത്യം തര്‍പ്പയാമി എന്നു തുടങ്ങി)ഓം തത്സത്‌ ബ്രഹ്മാര്‍പ്പണം


18. ആചമനീയം

19. ഗായത്രീജപ വിധിഃ

ആസന മഹാമന്ത്രസ്യ പൃഥിവ്യാ മേരു പൃഷ്ഠ ഋഷിഃ കൂര്‍മ്മോ ദേവതാ ആസനേ വിനിയോഗഃപൃഥ്വി ത്വയാ ധൃതാ ലോകാ ദേവിത്വം വിഷ്ണുനാ ധൃഹ്റ്റാ ത്വം ച ധാരയ മാം ദേവി പവിത്രം കുരു ചാസനം


ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്ന വദനം ധ്യായേത്‌ സര്‍വ്വ വിഘ്നോപശാന്തയേത്‌(എന്ന് രണ്ട്‌ കൈകളൂം ചുരുട്ടി മുഷ്ടിയാക്കി, ശിരസ്സിന്റെ രണ്ടു വശങ്ങളിലും ചെറുതായി സ്പര്‍ശിക്കുക)


യസ്യ ദ്വിരവക്‍ത്രാദ്യാ പാരിഷദ്യാ പരശ്ശദം വിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ (ശ്രീവൈഷ്ണവര്‍ക്ക്‌ മാത്രം)


പ്രാണായാമം (1)

ശ്രീഭ്ഗവദാജ്ഞയാ ഭഗവദ്‌ കൈങ്കര്യ രൂപം പ്രാതഃസന്ധ്യാ ഗായത്രി മഹാ മന്ത്ര ജപം കരിഷ്യേ (ശ്രീവൈഷ്ണവര്‍ക്ക്‌)


അദ്വൈതികള്‍ക്ക്‌മമോപാത്ത സമസ്‌ത ദുരിതക്ഷയദ്വാരാ ശ്രീപരമേശ്വര പ്രീത്യര്‍ത്ഥം പ്രാതഃസന്ധ്യാ ഗായത്രി മഹാ മന്ത്ര ജപം കരിഷ്യേ

ഇവിടെ മധ്യാഹ്നിക കാലത്തില്‍, മാധ്യാഹ്നിക ഗായത്രി മഹാ മന്ത്ര ജപം കരിഷ്യേസായം സന്ധ്യാവന്ദന കാലത്തില്‍, സായം സന്ധ്യാ ഗായത്രി മഹാ മന്ത്ര ജപം കരിഷ്യേ എന്നു മാറ്റണം

ന്യാസം

1. പ്രണവസ്യ ഋഷി ബ്രഹ്മാ (ശിരസ്സ്‌) ദേവീ ഗായത്രീ ഛന്ദഃ (നാസികാ) പരമാത്മാ ദേവതാ (ഹൃദയം)


2. ഭൂരാദി സപ്‌ത വ്യാഹൃതീനാം അത്രി ഭൃഗു കുത്സ വസ്ഷ്ഠ ഗൗതമ കാശ്യപ ആംഗിരസ്സാ ഋഷയഃ /ഗയത്രി-ഉഷ്ണിക്‌-അനുഷ്ടുപ്‌-ബൃഹതീ-പംക്‍തീ-തൃഷ്ടുപ്‌-ജഗത്യഃ-ഛന്ദാംസി/ അഗ്നി വയു അര്‍ക്ക വഗ്ഗീശ വരുണ ഇന്ദ്ര വിശ്വദേവാ ദേവതാ


3. സവിത്ര്യാ വിശ്വാമിത്ര ഋഷിഃ നിചൃത്‌ ഗായത്രി ഛന്ദഃ സവിതാ ദേവതാ4. ഗായത്രീ ശിരസോ ബ്രഹ്മാ ഋഷിഃ അനുഷ്ടുപ്‌ ഛന്ദ പരമാത്മ ദേവതാ

പ്രാണായാമം (10 വട്ടം)ആയാത്വിത്യാന്നുവാകസ്യ വാമദേവ ഋഷിഃ അനുഷ്ടുപ്‌ ഛന്ദഃ ഗായത്രീ ദേവതാ(അഞ്ജലി ഹസ്തത്തോടേ) ആയാതു വരദാ ദേവി അക്ഷരം ബ്രഹ്മ സമ്മിതം, ഗായത്രിം ഛന്ദസ്സാം മാതാ ഇദം ബ്രഹ്മ ജുഷസ്വനഃ ഓജോസി സഹോസി ബലമസി ഭ്രാജോസി ദേവാനാം ധാമ നാമാസി വിശ്വമസി വിശ്വായുഃ സര്‍വ്വമസി സര്‍വ്വായുരഭുഭൂരോം ഗായത്രിം ആവാഹയാമി സാവിത്രീം ആവാഹയാമി സരസ്വതീം ആവാഹയാമി

ഗായത്രി ധ്യാനം (എല്ലാര്‍ക്കും, ഇതു വേദ പ്രോക്തമല്ലാത്തതുകൊണ്ട്‌ നിര്‍ബന്ധം ഇല്ല)

മുക്‍താവിദൃൂമ ഹേമ നീല ധവള ഛായൈ മുഖൈര്‍ സ്‌ത്രീക്ഷണൈഃയുക്‍താമിന്ദു കലാ നിബദ്ധമകുടാം തത്വാര്‍ത്ഥവര്‍ണാത്മികാംഗായത്രീം വരദാഭയാങ്കുശകശാഃ ശുഭ്രം കപാലം ഗുണംശംഖം ചക്രമഥാരവിന്ദയുഗളം ഹസ്‌തൈര്‍ വഹന്തീം ഭജേ

യഥാശക്‍തി ഗായത്രി ജപിക്കുക (സാധാരണ 108, 36,64 എന്ന കണക്ക്‌ രാവിലേ ഉച്ചക്ക്‌, വൈകിട്ട്‌ തിരിച്ച്‌ ജപിക്കാറുണ്ട്‌)

ഓം ഭൂര്‍ഭുവസ്സുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യധീമഹി ധിയോയോനഃ പ്രചോദയാത്‌

ശ്രീവൈഷ്ണവ ഐകാന്തികള്‍ രഹസ്യ ത്രയം അനുസന്ധിക്കണ്ടതു ആവശ്യമാകയാല്‍, ഇവിട്യും ചേര്‍ത്ത്‌ അനുസന്ധിക്കേണ്ടതാണ്‌ എന്നൊരു സമ്പ്രദായ ഭേദം ഉണ്ട്‌. അങ്ങനെയുള്ളവര്‍, ഗായത്രി കഴിഞ്ഞാല്‍ ഒരു ഉരു തിരുമന്ത്രവും, ഒരു ഉരു ദ്വയവും ജപിക്കണം.

തിരുമന്ത്ര ജപം

ശ്രീഭഗവദാജ്ഞയാ ഭഗവദ്‌ കൈങ്കര്യരൂപം അഷ്ടോത്തര ശതസംഖ്യയാ അഷ്ടാക്ഷര മഹാമന്ത്ര ജപം കരിഷ്യേ

ശ്രീമദ്‌ അഷ്ടാക്ഷര മഹാ മന്ത്രസ്യ നാരായണ ഋഷിഃ ദേവീ ഗായത്രീ ഛന്ദഃ ശ്രീമന്‍ നാരായണോ ദേവതാ

സവ്യം പാദം പ്രസാര്യ ശ്രീതദുരിതഹരം ദക്ഷിണം കുഞ്ജയിത്വാജാനുമ്യാധായ സവ്യേ തരമിതരഭുജം നാഗഭോഗേ നിധായപശ്ചാദ്‌ ബാഹുദ്വയേന പ്രതിപട ശമനേ ധാരയന്‍ ശംഖ ചക്രേദേവീ ഭൂഷാദി ജുഷ്ഠോ ജനയതു ജഗതാം ശര്‍മ വൈകുണ്ഠ നാഥഃ

തിരുമന്ത്രംഓം നമോ നാരായണായ (സങ്കല്‍പാനുസൃതം ജപിക്കുക)

ദ്വയം: ശ്രീമന്‍ നാരായണ ചരണൗ ശരണം പ്രപദ്യേ ശ്രീമതേ നാരായണായ നമഃ (യഥാ ശക്‍തി ജപിക്കുക)

ആചമനീയം

ഓം ഭൂര്‍ ഭുവ സുവഃസര്‍വ്വം ശ്രീകൃഷ്ണാര്‍പ്പണം

ഗായത്രീ ഉപസ്ഥാനം 


പ്രാതസ്സന്ധ്യോപസ്ഥാനം കരിഷ്യേ(മാധ്യാഹ്നിക കാലത്തില്‍ ആദിത്യോപസ്ഥാനം കരിഷ്യേ എന്നും വൈകിട്ട്‌ സായം സന്ധ്യോപസ്ഥാനം കരിഷ്യേ എന്നും മാറ്റണം)


ഉത്തമേ ശിഖരേ ദേവി ഭൂമ്യാം പര്‍വ്വത മൂര്‍ദ്ധ്നിബ്രാഹ്മണേഭ്യോ ഹ്യനുജ്ഞാനം ഗച്ഛദേവി യഥാ സുഖം രാവിലേഓം മിത്രസ്യ ചര്‍ഷണീധൃതഃ ശ്രവോ ദേവസ്യ സാനസിം സത്യം ചിത്രശ്രവസ്‌തമം മിത്രോ ജനാന്‍ യാതയതി പ്രജാനന്‍ മിത്രോ ദാധാര പൃഥ്വീമതാദ്യാം. മിത്രഃ കൃഷ്ടീര നിമിഷാഭിചഷ്ടേ സത്യായ ഹവ്യ്ം ഘൃതവദ്വിധേമ പ്രസമിത്ര മര്‍ത്തോ അസ്‌തു പ്രയസ്വാന്‍ യസ്‌ത ആദിത്യ ശിക്ഷതി വതേന ന ഹന്യതേ ന ജീയതേ ത്വോതോ നൈമഗുംഹോ അശ്ഞ്ഞോത്യന്തി തോ ന ദൂരാത്‌


മാദ്ധ്യാഹ്നികംആസത്യേന രജസാ വര്‍ത്തമാനോ നിവേശയന്ന് അമൃതം മര്‍ത്ത്യഞ്ച ഹിരണ്യയേന സവിതാ രഥേനാ ദേവായാതി ഭുവനാ വിപശ്യന്‍ ഉദ്വയം തമസസ്പരി പശ്യന്തോ ജ്യോതിരുത്തമം ദേവം ദേവത്രാ സൂര്യംഗന്മ ജ്യോതിരുത്തമം ഉദ്യുതം ജാതവേദസം ദേവം വഹന്തി കേതവഃ ദൃശേ വിശ്വായ സൂര്യം ചിത്രം ദേവാനാമുദഗാദനീകം ചക്ഷുര്‍മിത്രസ്യ വരുണസ്യാഗ്നേഃ ആപ്രാ ദ്യവാപൃഥ്വീ അന്തരിക്ഷഗും സൂര്യ ആത്മാ ജഗതസ്‌ത സ്ഥുഷശ്ച തചക്ഷുര്‍ദ്ദേവതിതം പുരസ്‌താച്ഛുക്രമുച്ചരത്‌. (വിശേഷ ഹസ്‌തമുദ്രകൊണ്ട്‌ സൂര്യനെ നോക്കുക)പശ്യേമ ശരദശ്ശതം ജീവേമ ശരദശ്ശതം നന്ദാമ ശരദശ്ശതം മോദാമ ശരദശ്ശതം ഭവാമ ശരദശ്ശതം ശൃണവാമ ശരദശ്ശതം പ്രബവാമ ശരദശ്ശതം അജീതാഃസ്യാമ ശരദശ്ശതം ജ്യോക്ച സൂര്യം ദൃശേഅഞ്ജലിഹസ്‌തത്തോടെയ ഉദഗാന്മഹതോര്‍ണ്ണവാദ്വിഭ്രാജമാനഃ സരിരസ്യ മധ്യാത്‌ സ്‌ മാ വൃഷഭോ ലോഹിതാക്ഷ സൂര്യോ വിപശ്ചിന്മനസാ പുനാതു.


വൈകിട്ട്‌ഇമം മേ വരുണ ശ്രുധീ ഹവ്യമദ്യാ ച മൃഡയ ത്വാമവസ്യുരാചകേ തത്വായാമി ബ്രഹ്മണാ വന്ദമാനസ്‌തദാശാസ്‌തേ യജമാനോ ഹവിര്‍ഭിഃ ആഹേഡമാനോ വരുണേഹ ബോധ്യുരുശഗുംസ മാ ന ആയുഃ പ്രമോഷീഃയച്ചിദ്ധി തേ വിശോ യഥാ പ്രദേവ വരുണവൃതം മിനീമസി ദ്യവിദ്യവി യത്കിഞ്ചേദം വരുണ ദൈവ്യേ ജനേഭിദ്രോഹം മനുഷ്യാശ്ചരാമസി അചീത്തിയത്തവ ധര്‍മ്മാ യുയോപിമ മാ നസ്‌തസ്മാദേനസോ ദേവ രീരിഷഃകിതവാസോ യദ്രിരിപുര്‍ന ദീവി യദ്വാ ഘാസത്യമുത യന്ന വിദ്മ സര്‍വ്വാതാ വിഷ്യ ശിഥിരേവ ദേവാഥാ തേ സ്യാമ വരുണ പ്രിയാസഃ


21. സന്ധ്യാദി ദേവതാ വന്ദനം അഞ്ജലിഹസ്‌തത്തോടെഓം സന്ധ്യായൈ നമഃ (കിഴക്കു നോക്കി)ഓം സാവിത്ര്യൈ നമഃ (തെക്കു ദിക്ക്‌)ഓം ഗായത്ര്യൈ നമഃ (പടിന്‍ഞ്ഞാറ്‌)ഓം സരസ്വത്യൈ നമഃ (വടക്ക്‌)ഓം സര്‍വ്വാഭ്യോ ദേവതാഭ്യോനമഃ (കിഴക്ക്‌)ഓം കാമോര്‍കാര്‍ഷീത്‌ മന്യുരകാര്‍ഷീത്‌ നമോനമഃ (കിഴക്ക്‌)

അഭിവാദയേ............ത്ര്യാര്‍ഷേയ പ്രവിരാന്വിത .......ഗോത്രഃ ആപസ്‌തംബ സൂത്രഃ യജുഃശാഖാദ്ധ്യായി ...ശര്‍മ്മാ നാമഃ അഹമസ്മിംഭോഃ


ഓം പ്രാച്യൈ ദിശേ നമഃ (കിഴക്ക്‌)ഓം ദക്ഷിണായൈ ദിശേ നമഃ (തെക്ക്‌)ഓം പ്രറ്റീച്യൈ ദിശേ നമഃ (പടിന്‍ഞ്ഞാറ്‌)ഓം ഉദീച്യൈ ദിശേ നമഃ (വടക്ക്‌)ഓം ഊര്‍ധ്വായ നമഃ (അഞ്ജലി ഹസ്തം മുകലിലേക്ക്‌ കാണിച്ചുംകൊണ്ട്‌)ഓം അധരായ നമഃ (അഞ്ജലി ഹസ്തം താഴേക്ക്‌ കാണിച്ചുംകൊണ്ട്‌)ഓം അന്തരീക്ഷായ നമഃ (കിഴക്ക്‌)ഓം ഭൂമ്യൈ നമഃ (കിഴക്ക്‌)ഓം വിഷ്ണവെ നമഃ (കിഴക്ക്‌) (എന്ന് ശ്രീവൈഷ്ണവരും, ഓം ബ്രഹ്മണേ നമഃ എന്ന് അദ്വൈതികളും)


യാമ്യ ദിക്കിനെ നോക്കി (അദ്വൈതികള്‍ക്കു മാത്രം)

യമായ ധര്‍മ്മരാജായ മൃത്യുവേ ചാന്തകായ ചവൈവസ്വതായ കാലായ സര്‍വ്വ ഭൂത ക്ഷയായ ചഔദുംബരായ ദധ്നായ നീലായ പരമേഷ്ഠിനേവൃകോദരായ ചിത്രായ ചിത്രഗുപ്തായവൈ നമഃഓം ചിത്ര ഗുപ്തായവൈ നമോനമ ഇതി


വടക്കു ദിക്കിനെ നോക്കി (അദ്വൈതികള്‍ക്കു മാത്രം)


ഋതഗും സത്യം പരം ബ്രഹ്മപുരുഷം കൃഷ്ണപിംഗളം ഊര്‍ദ്ധ്വരേതം വിരൂപാക്ഷം വിശ്വരൂപായവൈ നമോനമഃവിശ്വരൂപായവൈ നമോ നമഃ ഓം നമഃ ഇതി


കിഴക്കു/പടിഞ്ഞാറ്‌ നോക്കിഅദ്വൈതികള്‍ മാത്രം


നമഃ സവിത്രേ ജഗദേക ചക്ഷുഷേ ജഗത്‌ പ്രസൂതി സ്ഥിതിനാശ ഹേതവേ ത്രയീ മയായ ത്രിഗുണാത്മ ധാരിണേ വിരിഞ്ച നാരായണ ശങ്കരാത്മനേ


എല്ലാവരും (അദ്വൈതികളും ശ്രീവൈഷ്ണവര്‍ക്കും)

ധ്യേയസ്സദാ സവിത്രമണ്ഡലമദ്ധ്യവര്‍ത്തീശ്രീമന്‍ നാരായണസരസിജാസന സന്നിവിഷ്ടഃകേയൂര്‍വാന്‍ മകരകുണ്ഡലവാന്‍ കിരീടീ ഹാരീ ഹിരണ്മയവപുര്‍ ധൃത ശംഖ ചക്രശംഖ ചക്ര ഗദാപാണേ ദ്വാരകാ നിലയാച്യുത ഗോവിന്ദ പുണ്ഡരീകാക്ഷ രക്ഷമാം ശരണാഗതം


(അദ്വൈതികള്‍) ആകാശാത്‌ പതിതം തോയം യഥാഗച്ഛതി സാഗരം സര്‍വ്വ ദേവനമസ്കാരം കേശവം പ്രതിഗച്ഛതികേശവം പ്രതിഗഛത്യോം നമ ഇതി


അഭിവാദയേ....................

ശ്രീവൈഷ്ണവര്

‍ശ്രീരംഗ മംഗളമണിം കരുണാനിവാസംശ്രീവേങ്കടാദ്രി ശിഖരാലയ കാളമേഘംശ്രീഹസ്‌തിശൈല ശിഖരോജ്ജ്വല പാരിജാതം ശ്രീശം നമാമി ശിരസ്സാ യദുശൈലദീപം


എല്ലാവരും


കായേനവാചാ മനസ്സേന്ദ്രിയൈര്‍വാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്‌ കരോമി യദ്യത്‌ സകലം പരസ്മൈ ശ്രീമന്‍ നാരായണായേതി സമര്‍പ്പയാമിമന്ത്രഹീനം ക്രിയാ ഹീനം ഭക്തിഹീനം ജനാര്‍ദ്ദനയത്കൃതം തു മയാ ദേവ പരിപൂര്‍ണ്ണം തദസ്‌തുതേപ്രായശ്ചിത്താന്യശേഷാണി തപഃകര്‍മ്മാത്മകാനിവൈയാനിതേഷാം അശേഷാണാം ശ്രീകൃഷ്ണാനുസ്മരണം പരം


ഇതി സന്ധ്യാ വന്ദന വിധിഃ

പഞ്ച ദേവതാ പൂജാ

0
॥ പഞ്ച ദേവതാ പൂജാ ॥
॥ ശ്രീഗണേശായ നമഃ ॥
॥ അഥ പഞ്ച ദേവതാ-പൂജന-വിധി ॥
സ്നാതഃ ശ്വേതവസ്ത്രപരിധാനം കൃത്വാ കുശഹസ്തോ യജമാനഃ
ഓം യജ്ഞോപവീതം പരമം പവിത്രം പ്രജാപതേര്യത്സഹജം പുരസ്താത് ।
ആയുഷ്യമഗ്ര്യം പ്രതിമുഞ്ച ശുഭ്രം യജ്ഞോപവീതം ബലമസ്തു തേജഃ ॥
ഓം യജ്ഞോപവീതമസി യജ്ഞസ്യ ത്വാ യജ്ഞോപവീതേനോപനഹ്യാമി ॥
ഇതി മംത്രേണ യജ്ഞോപവീതധാരണം കൃത്വാ ആസനോ പരി
ഉപവിഷ്ടഃ ചന്ദന-ലേപനം കുര്യാത്।
തിലകം ചന്ദനസ്യാഥ പവിത്രം പാപനാശനം ।
യഃ കുര്യാത് പ്രത്യഹം സ്നാത്വാ ലക്ഷ്മീര്‍വസതി തദ്ഗൃഹേ ॥
തതഃ–
ഓം അപവിത്രഃ പവിത്രോ വാ സര്‍വാസ്ഥാം ഗതോഽപി വാ ।
യഃ സ്മരേത്പുണ്ഡരീകാക്ഷം സ ബാഹ്യാഭ്യന്തരഃ ശുചിഃ ॥
ഇതി ജലേന്‍ ആത്മാനം പുജോപകരണാനി ച അഭിഷിഞ്ചേത് ।
ഓം പൃത്വീ ത്വയാ ധൃതാ ലോകാ ദേവീ ത്വം വിഷ്ണുനാ ധൃതാ ।
ത്വഞ്ച ധാരയ മാം ദേവി പവിത്രം കുരു ചാസനം ॥
ഇതി പ്രണംയ ത്രികോണമണ്ഡലം വിധായ ജലഗന്ധാക്ഷതപുഷ്പൈ ।
ഓം പൃഥിവ്യൈ നമഃ। ഓം ആധാരശക്തയേ നമഃ। ഓം കുര്‍മായ
നമഃ। ഓം അനന്തായ നമഃ। ഓം ശേഷനാഗായ നമഃ।
സമ്പൂജ്യ।
തതഃ ശ്വേതസര്‍ഷപാനാദായ
ഓം ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതീ।
നര്‍മദേ സിന്ധു കാവേരി ജലേഽസ്മിന്‍സന്നിധി കുരു॥
ഇത്യധോപോപാത്രേ ഗങ്ഗാദിതിര്‍ഥാന്യാഹൂയ।
ഓം ഗംഗാദിസരിദ്ഭ്യോ നമഃ ।
ഇതി ഗന്ധാക്ഷതപുഷ്പൈഃ സമ്പൂജ്യബദ്ധാഞ്ജലിര്‍ഭൂത്വാ പ്രാര്‍ഥയേത് ।
ഓം സൂര്യ്യസ്സോമോ യമഃ കാലഃ സന്ധ്യേ ഭൂതാന്യഹഃ ക്ഷമാ ।
പവനോ ദിക്പതിര്‍ഭൂമി രാകാ ശംഖശ്ചരാമരാഃ।
ബ്രഹ്മേശാസനമാസ്ഥായ കല്‍പ്യധ്വമിഹ സന്നിധിം ।
തദ്വിഷ്ണോഃ പരമം ധാമ സദാ പശ്യന്തി സൂരയഃ ॥
ഓം വിഷ്ണുര്‍വിഷ്ണുര്‍വിഷ്ണുഃ ശ്രീമദ്ഭഗവതോ മഹാപുരുഷസ്യ വിഷ്ണോരാജ്ഞയാ
പ്രവര്‍തമാനസ്യ അദ്യ ശ്രീബ്രഹ്മണോഹ്നി ദ്വിതിയപരാര്‍ദ്ധേ ശ്രീശ്വേതവാരാഹകല്‍പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലിപ്രഥമചരണോ
ഭാരതവര്‍ഷേ ഭരതഖണ്ഡേ ശാലിവാഹനശകേ ബൌധാവതാരേ അമുകസംവത്സരേ
അമുകമാസേ അമുകപക്ഷേ അമുകതിഥൌ അമുകവാസരേ അമുകഗോത്രോഽഹം അമുകശര്‍മാഽഹം
അമുകപ്രധാനദേവാര്‍ചനദ്വാരാ മമ സപരിവാരസ്യ സകുടുംബസ്യ സകലദുരിതോപശമനാര്‍ഥം
സര്‍വാപദാം ശാന്ത്യര്‍ഥം വിപുലധനധാന്യ സുഖസൌഭാഗ്യാദി-നിഖിലസദഭിഷ്ട-സംസിദ്ധയേ
ച അമുക പ്രധാന ദേവതാ പൂജനം ബ്രാഹ്മണവരണം സ്വസ്ത്യാഹവാചനം കലശസ്ഥാനം ഗണേശാദി
പഞ്ചദേവതാനവഗ്രഹ-ദിക്പാലാദി-സര്‍വദേവൈര്‍ദേവോഭിശ്ച സഹ അമുകപ്രാധാന ദേവതാപൂജനം കരിഷ്യേ ॥
ഇതി സംകല്‍പഃ
തതഃ സ്വസ്ത്യയനം
ഓം സ്വസ്തി നഽ ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തിനഃ പൂഷാ വിശ്വവേദാഃ
സ്വസ്തിനസ്താര്‍ക്ഷ്യോഽരിഷ്ടനേമിഃസ്വസ്തിനോ ബൃഹസ്പതിര്‍ദധാതു ॥
ഓം പൃശ്നിമാതരഃ ശുഭംയാവാനോ വിദഥേഷു ജഗ്മയഃ
അഗ്നിര്‍ജിഹ്വാ മനവഃ സൂരചക്ഷസോ വിശ്വേനോ ദേവാഽവസാഗമന്നിഹ ॥
ഓം ഭദ്രംകര്‍ണേഭി ശൃണുയാമ ദേവാ ഭദ്രമ്പശ്യേമാക്ഷഭിര്യജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടുവാം സസ്തനൂഭിര്‍വ്യശേമഹി ദേവഹിതം യദായുഃ ॥
ശതമിന്നു ശരദോ അന്തി ദേവാ യാത്രാനശ്ചക്രാ ജരസന്തനൂനാം
പുത്രാസോ യത്ര പിതരോ ഭവന്തി മാനോ മദ്യാരീ രിഷതായുര്‍ഗന്തോഃ ॥
ആദിതിര്‍ദ്യൌരദിരന്തരിക്ഷമദിതിര്‍മാതാ സപിതാ സപുത്രഃ
വിശ്വേദേവാ അദിതിഃ പഞ്ചജനാ അദിതിര്‍ജാതമാദിതിര്‍ജനിത്വം ॥
ദീര്‍ഘായുത്വായ ബലായ വര്‍ചസേ സുപ്രജാസ്വായ സഹസാ അഥോ ജീവ
ശരദശ്ശതം ഓം ദ്യൌഃ ശാന്തിരന്തരിക്ഷ് ँ ശാന്തി പൃഥിവീ
ശാന്തിരാപഃ ശാന്തോഷധയഃ ശാന്തിഃ ।
വനസ്പതയഃശാന്തിര്‍വ്വിശ്വേദേവാഃ ശാന്തിര്‍ബ്രഹ്മ ശാന്തി സര്‍വ ँ
ശാന്തിഃ ശാന്തിരേവ ശാന്തിഃ സാമാ ശാന്തിരേധി ॥
മംഗലം ഭഗവാന്‍ വിഷ്ണുഃ മംഗലം ഗരുഡധ്വജഃ ।
മംഗലം പുണ്ഡരീകാക്ഷഃ മംഗലായതനോ ഹരിഃ ।
ഓം യം ബ്രഹ്മ വേദാന്തവിദോ വദന്തി പരം പ്രധാനം പുരുഷം തഥാന്യേ ।
വിശ്വസൃതേഃ കാരണമിശ്വരം വാ തസ്മൈ നമോ വിഘ്നവിനാശനായ॥
തതഃ കലശസംസ്ഥാപനം ।
ഓം ഭൂരസി ഭൂമിരസ്യ ദിതിരസി വിശ്വധായാവിശ്വശ്യ ഭുവനസ്യ ധര്‍ത്രീ।
പൃഥിവീയച്ഛ പൃഥിവീം ദൃര്‍ഠംഹ പൃഥിവീം മാഹിര്‍ഠംസീഃ ॥
ഇതി ഭൂമിസ്പര്‍ശഃ।
ഓം മാനസ്തോകേ തനയേ മാന ആയുഷിമാനോ ഗോഷുമാനോ അശ്വേഷേരീരിഷഃ
മാനോ വീരാന്‍ രുദ്ര ഭാമിനോ വധീര്‍ഹവിഷ്മന്തഃ സദാമിത്വാഹവാമഹേ ॥
ഇതി ഗോമയസ്പര്‍ശഃ।
ഓം ധാന്യമസി ധിനുഹി ദേവാന്‍പ്രാണയത്വോദാനായത്വാ
വ്യാനായത്വാ ദിര്‍ഘാമനുപ്രസിതി മായുഷേ ധാന്ദേവോ വഃ സവിതാ
ഹിരണ്യപാണിഃ പ്രതിഗൃഭ്ണ ത്വച്ഛിദ്രേണ പാണിനാ ചക്ഷുഷേത്വാ
മഹീനാം പയോസി॥
ഇതി ധാന്യ സ്പര്‍ശഃ।
ഓം ആജിഘ്രകലശം മഹ്യാത്വാവിശന്ത്വിന്ദവഃ പുനരൂര്‍ജാനിവര്‍ത്തസ്വസാനഃ
സഹസ്രം ധുക്ഷ്വോരുധാരാ പയസ്വതീ പുനര്‍മാ വിഹതാന്ദ്രയിഃ ॥
ഇതി കലശസ്പര്‍ശഃ
ഓം വരുണസ്യോത്തംഭനമസി വ്വരുണസ്യകംഭ സര്‍ജനീഥോ വരുണസ്യ ഋതസദന്യസി വരുണസ്യ
ഋത സദനമസി വരുണസ്യ ഋത സദനമസി വരുണസ്യ് ഋതസദനമാസീത് ॥
ഓം യാഃ ഫലിനീര്യാ അഫലാ അപുഷ്പായാശ്ച പുഷ്പിണീഃ
ബൃഹസ്പതിപ്രസൂതാസ്താനോ മുഞ്ചത്വര്‍ഠംഹസഃ ॥
ഇതി ഫലം ।
ഓം കാണ്ഡാത്കാണ്ഡാത്പ്രരോഹന്തി പരുഷഃ പരഷസ്പരി ഏവാനോ ദുര്‍വേ പ്രതനു സഹസ്രേണ ശതേന ച ॥
ഇതി ദൂര്‍വാ
ഓം പവിത്രേസ്ഥോ വൈഷ്ണവ്യൌ സവിതുര്‍വഃ പ്രസവ ഉത്പുനാംയച്ഛിദ്രേണ പവിത്രേണ സൂര്യ്യസ്യ രശ്മിഭിഃ
തസ്യതേ പവിത്രാപതേ പവിത്ര പൂതസ്യ യത്കാമഃ പുനേതച്ഛകേയം ॥
ഓം ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേ ഭൂതസ്യ ജാതഃ പതിരേക।ആസീത് സദാധാര
പൃഥിവീം ദ്യാമുതേ മാം കസ്മൈ ദേവായ ഹവിഷാ വ്വിധേമ॥
ഇതി ഹിരണ്യദക്ഷിണാം ॥
ഓം അംബേഽംബികേഽംബാലികേഽനമാനയതികശ്ച നസസസ്ത്യശ്വകഃ സുഭദ്രികാങ്കാമ്പിലവാസിനീം ॥
ഇത്യാംരാദി പല്ലവാന്‍
ഓം പൂര്‍ണാദവി പരാപത സുപുര്‍ണാ പുനരാപത വസ്നേവ വിക്രീണാ വഹാ ഇഷമൂര്‍ജം ശതക്രതോഃ ॥
ഇതി പൂര്‍ണപാത്രം പുര്‍ണപാത്രായ ധാന്യമസി പഠിത്വാ നാരികേലം ശ്രീശ്ചതേ പഠിത്വാ ।
ശ്രീശ്ചതേ ലക്ഷ്മീശ്ച പത്ന്യാ ബഹോ രാത്രേ പാര്‍ശ്വേ നക്ഷത്രാണി രൂപമശ്വിനൌ വ്യാത്തം
ഇഷ്ണന്നിഷാണാമുമ്മ ഇഷാണസര്‍വലോകമ്മ ഇഷാണ ॥
ഇതി വസ്ത്രം
ഓം അഗ്നിര്‍ജ്യോതിര്‍ജ്യോതിരഗ്നിഃ സ്വാഹാ സൂര്യോ ജ്യോതിര്‍ജ്യോതിഃ സൂര്യഃ സ്വാഹാ
അഗ്നിവര്‍ചോ ജ്യോതിവര്‍ചഃ സ്വാഹാ സൂര്യോവര്‍ചോ ജ്യോതിവര്‍ചഃ സ്വാഹാ
ജ്യോതിഃ സൂര്യ്യ സൂര്യോ ജ്യോതിഃ സ്വാഹാ ॥
ഇതി ദീപം
ഓം ദധിക്ക്രാബ്ണോഽ അകാരിഷഞ്ജിഷ്ണോരശ്വസ്യ വ്വ്യാജിനഃ ।
സുരഭിനോ മുഖാകര്‍ത്പ്രണ ആയുँഷിതാരിഷത് ॥
ഇതി സദധി ജലം
ആകൃഷ്ണേതി മംത്രേണ വസ്ത്രസമര്‍പണം
ഓം മനോ ജുതിര്‍ജുഷതാമാജ്യസ്യ ബൃഹസ്പതിര്യജ്ഞമിമന്തനോത്വരിഷ്ടँ യജ്ഞം സമിമന്ദധാതു।
വിശ്വേദേവാ സ ഇഹ മാദയന്താമോമ്പ്രതിഷ്ഠ ॥
ഓം ഗന്ധദ്വാരാം ദുരാധര്‍ഷാം നിത്യപുഷ്ടാം കരീഷിണീം ।
ഈശ്വരീം സര്‍വഭൂതാനാന്താമിഹോപഹ്വയേ ശ്രിയം ।
ഇതി ചന്ദനം
തതഃ കലശാവാഹനം പഠേത്
സര്‍വേ സമുദ്രാഃ സരിതസ്തീര്‍ഥാനി ജലദാനദാഃ।
ആയാംതുദേവപുജര്‍ഥം ദുരിതക്ഷയകാരകാഃ
കലശസ്യ മുഖേ വിഷ്ണുഃ കണ്ഠേ രുദ്രഃ സമാശ്രിതഃ ।
മൂലേ ത്വസ്യ സ്ഥിതോ ബ്രഹ്മാ മധ്യേ മാതൃഗണാഃ സ്മൃതാഃ ॥
കുക്ഷൌ തു സാഗരാഃ സര്‍വേ സപ്തദ്വീപാ വസുന്ധരാ ।
ഋഗ്വേദോഽഥ യജുര്‍വേദഃ സാമവേദോ ഹ്യഥര്‍വണഃ ।
അംഗൈശ്ച സഹിതാഃ സര്‍വേ കലശന്തു സമാശ്രിതാഃ ॥
ഓം മനോ ജുതിര്‍ജുഷതാമാജ്യസ്യ ബൃഹസ്പതിര്യജ്ഞമിമന്തനോത്വരിഷ്ടँ യജ്ഞം സമിമന്ദധാതു।
വിശ്വേദേവാ സ ഇഹ മാദയന്താമോമ്പ്രതിഷ്ഠ ॥ ഇതി॥
തതഃ കലശ-പൂജാ ।
ഇദം പാദ്യം ഇദം അര്‍ഘ്യം ഇദം സ്നാനീയം ജലം ബ്രഹ്മണേ നമഃ ॥
അന്നപൂര്‍ണായൈ നമഃ ।
ലക്ഷ്ംയൈ നമഃ ।
ഗായത്ര്യൈ നമഃ ।
സര്‍വതീര്‍ഥേഭ്യോ നമഃ ।
സര്‍വക്ഷേത്രേഭ്യോ നമഃ ॥
ഏവമേവ ഗന്ധാക്ഷത-പുഷ്പ കുംകുമാദി ദ്രവ്യൈഃ സമ്പൂജ്യ
ബദ്ധാഞ്ജലിഃ പ്രാര്‍ഥയേത് ।
കലശാധിഷ്ഠാതൃദേവതാ പൂജിതാഃ പ്രസന്നോ ഭവത
സതഃ കലശപുരോ ഭാഗേ കസ്മിംശ്ചിത്പാത്രേ പഞ്ചദേവപൂജാമാരഭേത്
തത്രാദൌ പുഷ്പാഞ്ജലിം കൃത്വാ ധ്യായേത്।
ഓം സര്‍വസ്ഥൂലതനും ഗജേന്ദ്രവദനം ലംബോദരം സുന്ദരം
പ്രസ്പന്ദം മദഗന്ധലുബ്ധമധുപവ്യാലോലഗണ്ഡസ്ഥലം ।
ദന്താഘാതവിദാരിതാരിരുധിരൈഃ സിന്ദൂരശോഭാകരം
വന്ദേ ശൈലസുതാസുതം ഗണപതിം സിധിപ്രദം കാമദം ।
ഓം ഭഗവന്‍ ഗണേശ സ്വഗണസംയുത ഇഹാഗച്ഛ ഇഹ
തിഷ്ഠ ഏതാം പൂജാം ഗൃഹാണ്‍ ।
ഇത്യാവഹ്യ ഇദം പാദ്യം ഇദമര്‍ഘ്യം ഇദം സ്നാനീയമാചനിയഞ്ച
ജലം സമര്‍പയാമി।
തതഃ സായുധായ സവാഹനായ സപരിവാരായ ഓം ഭഗവതേ ഗണേശായ നമഃ ।
ഇദം ചന്ദനമിദം സിന്ദൂരമേതാനക്ഷതാംശ്ച സമര്‍പയാമി സായുധായ
സവാഹനായ സപരിവാരായ ഓം ഭഗവതേ ഗണേശായ നമഃ ।
ഇദം പുഷ്പം
ദുര്‍വാദലം ധൂപം ദീപഞ്ച സമര്‍പയാമി സായുധായ സവാഹനായ
സപരിവാരായ ഓം ഭഗവതേ ഗണേശായ നമഃ ।
ഇദം നൈവേദ്യം പുനരാചമനീയം
ജലം താംബൂലം പൂഗിഫലം ദക്ഷിണാദ്രവ്യഞ്ച സമര്‍പയാമി സായുധായ
സവാഹനായ സപരിവാരായ ഓം ഭഗവതേ ഗണേശായ നമഃ ।
ഏവം സമസ്തദേവപൂജനം കാര്യം
തതോ ശ്രധാഞ്ജലിഃ
ഓം ദേവേന്ദ്ര മൌലിമന്ദാരമകരന്ദകണാരുണാഃ ।
വിഘ്നം ഹരന്തു ഹേരംബ ചരണാംബുജരേണവഃ ।
ഭഗവാന്‍ ഗണേശഃ സമ്പൂജിതഃ പ്രസന്നോ ഭവതു ।
ഇതി പ്രണമേത് ।
പുനഃ പുഷ്പം ഗൃഹീത്വാ ।
ഓം രക്താബ്ജയുഗ്മാമയദാനഹസ്തം കേയൂര ഹാരാംഗദ
കുണ്ഡലാഢ്യം ।
മാണിക്യമൌലിം ദിനനാഥമോഢ്യം ബന്ധുകകാന്തിം
വിലസത് ത്രിനേത്രം ।
ഇതി ധ്യാത്വാ
ഭഗവാന്‍ സൂര്യനാരായണ ഇഹാഗച്ഛ ഇഹ തിഷ്ഠ
മത്ഖ़ൃതാ പൂജാം ഗൃഹാണ
ഇത്യാവാഹ്യ ।
പൂര്‍വത്പൂജൂപകരണാനി സമര്‍പ്യം
ഓം നമസ്സവിത്രേ ജഗദേകചക്ഷുഷേ ജഗത്പ്രസൂതിസ്ഥിതിനാശഹേതവേ ।
ത്രയിമയായ ത്രിഗുണാത്മധാരിണേ വിരഞ്ചിനാരായണ ശങ്കരാത്മനേ ॥
ഇതി പ്രണമേത്
പുനഃ പുഷ്പമാദായ ।
ഓം ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാംഗം ।
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗംയം വന്ദേ
വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം ।
ഇതി ധ്യാത്വാ
ഭഗവന്‍ വിഷ്ണോ ഇഹാഗച്ഛ ഇഹ തിഷ്ഠ മത്കൃതാം പൂജാം ഗൃഹാണ
ഇത്യാവാഹനാദി പൂര്‍വവത് ഓം വിഷ്ണവേ നമഃ ഓം നാരായണായ നമഃ ।
ഇതി പൂജോപകാരണാനി സമര്‍പ്യ
ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ ഗോവിന്ദായ നമോഃ നമഃ ।
ഇതി പ്രണമേത് ।
പുനഃ പുഷ്പമാദയ ।
ഓം ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം ചാരുചന്ദ്രാവതംസം
രത്നാകല്‍പോജ്ജ്വലാംഗം പരശുമൃഗവരാഭിതിഹസ്തം പ്രസന്നം ।
പദ്മാസീനം സമന്താത്സ്തുതമമരഗണൈര്‍വ്യാഘ്രകൃതി വസാനം വിശ്വാദ്യം
വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം ॥
ഇതി ധ്യാത്വാ
ഭഗവന്‍ മഹാദേവ ഇഹാഗച്ഛ ഇഹ തിഷ്ഠ മത്കൃതാ പൂജാം ഗൃഹാണ ।
ഇത്യാവാഹ്യ സമ്പൂജ്യ
ഓം ബാണേശ്വരായ നരകാര്‍ണാവതാരനായ ജ്ഞാനപ്രദായ കരുണാമയസാഗരായ ।
കര്‍പൂരകുന്ദധവലേന്ദുജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ॥
ഇതി പ്രണമേത്
പുനഃ പുഷ്പമാദയ
ഓം കാലാഭ്രാഭാം കാടാക്ഷൈരരികുലഭയദാം മൌലിബദ്ധേന്ദുരേഖാം ശംഖം ചക്രം
കൃപാണം ത്രിശിഖമപി കരൈരുദ്വഹന്തീം ത്രിനേത്രാം ।
സിംഹസ്കന്ധാധിരൂഢാം ത്രിഭുവനമഖിലം തേജസാ പൂരയന്തീം ധ്യായേ ദുര്‍ഗാം ജയാഖ്യാം
ത്രിദശഃ പരിവൃതാം സേവിതാം സിധികാമൈഃ ।
ഇതി ധ്യാത്വാ
ഓം ഭഗവതി ദുര്‍ഗേ സ്വഗണസംയുതേ ഇഹാഗച്ഛ ഇഹാ തിഷ്ഠ മത്കൃതാം പൂജാം
ഗൃഹാണ-ഇത്യാവാഹ്യ സായുധായൈ സവാഹനായൈ സപരിവാരായൈ ഓം ഭഗവത്യൈ
ദുര്‍ഗായൈ നമഃ ।
ഇതി പുജോപകരണാനി സമര്‍പ്യ
ഓം സര്‍വമംഗലമാംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ ।
ശരണ്യേ ത്ര്യംബകേ ഗൌരി നാരായണി നമോഽസ്തുതേ।
ഇതി പ്രണമേത്
പുനഃ പുഷ്പമാദായ
ഓം ആകൃഷ്ണേന രജസാവര്‍തമാനോ നിവേശയന്നമൃതം മര്‍ത്യം ച
ഹിരണ്യേന സവിതാ രഥേനാ ദേവോ യാതി ഭുവനാനി പശ്യന്‍ ।
ഓം ഭഗവന്തഃ സുര്യാദയോ നവഗ്രഹേന്ദ്രാദിലോകപാലാഃ ഗ്രാമദേവതാഃ
കുലദേവതാ സര്‍വദേവ്യശ്ച ഇഹാഗച്ഛത അത്ര തിഷ്ടത മത്കൃതാം പൂജാം ഗൃഹീത
ഇത്യാവാഹ്യ
ഇദം പാദ്യം ഇദമര്‍ഘ്യം ।
ഇദം സ്നാനീയമിദം പുനരാചമനീയം ജലം ച സമര്‍പയാമി ।
ഇദം ചന്ദനം ഏതാനക്ഷതാംശ്ച സമര്‍പയാമി ।
ഏതാണി പുഷ്പാണി വില്വപത്രാണി ധൂപം
ദീപം നൈവേദ്യം പുനരാചമനീയം ജലം ച സമര്‍പയാമി ।
ഓം സൂര്യാദി നവഗ്രഹേഭ്യോ നമഃ ।
ഓം ഇന്ദ്രാദി ലോകപാലേഭ്യോ നമഃ ।
ഓം ഗ്രാമദേവേഭ്യോ നമഃ ।
ഓം കുലദേവേഭ്യോ നമഃ ।
ഓം ഇഷ്ടദേവേഭ്യോ നമഃ ।
സര്‍വേഭ്യോഃ ദേവേഭ്യസ്തഥാ ച സര്‍വാഭ്യോ ദേവേഭ്യോ നമോഃ നമഃ –
ഇതി പൂജോപകരണാനി സമര്‍പ്യം
ഓം സര്‍വേ ദേവാസ്സര്‍വാ ദേവ്യശ്ച പൂജിതാഃ പ്രസന്ന ഭവത ।
ശിവസ്യ ഗണപതേര്‍വിഷ്ണോര്‍സൂര്യസ്യ ദുര്‍ഗായാ വാ പ്രധാനദേവതായാഃ പൂര്‍വോക്ത-ധ്യാനവാക്യേന
ധ്യാനം ധൃത്വാ പൂര്‍വത് ആവാഹ്യ പൂജോപകരണാനി സമര്‍പ്യ ।
ഓം കര്‍പൂരവര്‍തിസംയുക്തം ഗോഘൃതേന ച പൂരിതം ।
നീരാജനം മയാ ദത്തം ഗൃഹാണ പരമേശ്വര ॥
ഇതി നീരാജനം നിവേദ്യ
ഓം അജ്ഞാനാദ്വിസ്മൃതേര്‍ഭ്രാന്ത്യാ യന്ന്യൂനമധികം കൃതം ।
വിപരീതഞ്ച തത്സര്‍വം ക്ഷമസ്വ പരമേശ്വര ॥
ആവാഹനം ന ജാനാമി ന ജാനാമി വിസര്‍ജനം ।
പൂജാഞ്ചൈവ ന ജാനാമി ക്ഷംയതാം പരമേശ്വര ॥
ഓം അപരാധസഹസ്രാണി ക്രിയന്തേ ഽഹനിശം മയാ ।
ദാസോഽയമിതി മാം ജ്ഞാത്വാ ക്ഷമസ്വ ജഗദീശ്വര ॥
ഇത്യപരാധമാര്‍ജനം ത്രിപുഷ്പാഞ്ജലിര്‍നിവേദ്യ ശംഖഘണ്ടാവാദനൈര്‍ദേവാദികം സ്തുത്വാ പ്രണംയ।
ഓം യാന്തു ദേവഗണാസ്സര്‍വേ പൂജാമാദായ മാമകീം ।
പൂജാരാധനകാലേഷു പുനരാഗമനായ ച ॥
ഓം ഗച്ഛ് ഗച്ഛ് പരം സ്ഥാനം സ്വം ധാമ പരമേശ്വര ।
ആവാഹനസ്യ സമയേ യഥാ സ്യാത്പുനരാഗമഃ ॥
ഇതി സംഹാര മുദ്രയാ വിസര്‍ജനം കൃത്വാ ।
ഓം കൃതൈതദമുകദേവതാപൂജനകര്‍മണഃ സാങ്ഗതാസിദ്ധ്യര്‍ഥം ബ്രാഹ്മണായ ദക്ഷിണാം സമ്പ്രദദേ ।
ഇതി പഞ്ചദേവതാ പൂജാ പദ്ധതി ।
sacredhinduism