Thursday, August 30, 2018

ദിവസം 209. ശ്രീമദ്‌ ദേവീഭാഗവതം. 8- 11. ഭാരത വര്‍ണ്ണനം

ദിവസം 209. ശ്രീമദ്‌ ദേവീഭാഗവതം. 8- 11. ഭാരത വര്‍ണ്ണനം

ഭാരതാഖ്യേ ച വർഷേ f സ്മിന്നഹമാദിജ പുരുഷ :
തിഷ്ഠാമി ഭവതാ ചൈവ സ്തവനം ക്രിയതേ f നിശം
ഓം നമോ ഭഗവതേ ഉപശമശീലായോപരതാനാത്മ്യായ 
നമോ f കിഞ്ചന വിത്തായ ഋഷി ഋഷഭായ നരനാരായണായ
പരമഹംസ പരമഗുരവേ ആത്മാരാമാധിപതയേ നമോ നമ ഇതി

ശ്രീ നാരായണൻ തുടർന്നു. "ഭാരതമെന്ന വർഷത്തിൽ ഞാനാണ് ആരാധനാമൂർത്തി. അവിടെയിരുന്ന് അങ്ങ് എന്നെയാണല്ലോ സദാ സ്തുതിക്കുന്നത്."

നാരദസ്തുതി: "തപസ്സ്, ശമാദികൾ എന്നിവയുടെ ഇരിപ്പിടമായ ശാന്തശീലനും അഹങ്കാരരഹിതനുമായ അവിടുന്ന് ദരിദ്രൻമാർക്ക് ധനമായും മുനികൾക്ക് വരേണ്യനായും ആത്മാരാമൻമാർക്ക് അധീശനായും പരമഹംസനായും വിളങ്ങുന്നു. അങ്ങിനെയുള്ള ഭഗവാനെ ഞാൻ നിത്യവും കൈകൂപ്പി നമസ്കരിക്കുന്നു.

സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് കാരണമാണെങ്കിലും അവയിലൊന്നിലും ബദ്ധനാവാതെ, വിവിധ ദേഹങ്ങളിൽ കുടികൊള്ളുന്നുവെങ്കിലും വിശപ്പും ദാഹവും ഒന്നും ബാധിക്കാതെ, സദാ സാക്ഷി ഭാവത്തിൽ വർത്തിക്കുമെങ്കിലും ദൃശ്യങ്ങളുടെ ദോഷമേതുമേൽക്കാത്ത ആ സാക്ഷി സ്വരൂപചിദ്ഘനത്തിനു മുന്നില്‍ ഞാൻ കുമ്പിടുന്നു. യോഗേശ്വരനായ ഹിരണ്യഗർഭൻ ഭഗവാൻ അരുളിച്ചെയ്തിട്ടുള്ളത് അന്ത്യകാലത്ത് ദേഹാഭിമാനം കളഞ്ഞ് നിർഗ്ഗുണനായ മഹേശനിൽ അഭയം പ്രാപിക്കണം എന്നാണ്. എന്നാൽ ഭാര്യാപുത്രഗൃഹാദികളിൽ ആസക്തി പൂണ്ടിരിക്കുന്ന മനുഷ്യർക്ക് ദേഹ സംബന്ധിയായ ഭോഗസുഖങ്ങൾ ഉപേക്ഷിക്കുക എന്നത് വളരെ ദുഷ്ക്കരമത്രേ. അങ്ങിനെ കഴിയുന്ന മനുഷ്യന്‍റെ എല്ലാ പ്രയത്നങ്ങളും നിർഫലമാണ്.

പ്രഭോ അങ്ങയുടെ മായാശക്തി കൊണ്ടു് എന്റെയീ കുത്സിത ദേഹത്തിൽ 'ഞാൻ,എന്റേത്', തുടങ്ങിയ ചിന്താഭ്രമങ്ങൾ വിട്ടു പോകാത്ത വിധം ഒട്ടിച്ചേര്‍ന്നു നില്ക്കുന്നു. ഭഗവാനേ, ദേഹത്ത് വേരുറപ്പിച്ചിട്ടുള്ള അവയെ നീക്കം ചെയ്യാനുതകുന്ന യോഗമാർഗ്ഗം  എനിക്ക് ഉപദേശിച്ചു തന്നാലും." സകലവേദത്തിന്‍റെയും സാരാമൃതം പാനം ചെയ്തിട്ടുള്ള നാരദൻ ശ്രീനാരായണനെ ഇങ്ങിനെയൊക്കെയാണ് സ്തുതിക്കുന്നത്.

ശ്രീനാരായണന്‍ തുടര്‍ന്നു: "ആ ഭാരതഭൂവിൽ നിറയെ പർവ്വതങ്ങളും നദികളും മറ്റുമുണ്ടു്. അവയെപ്പറ്റിയെല്ലാം ഞാൻ പറയാം. ശ്രദ്ധിച്ചു കേട്ടുകൊള്ളൂ. മലയം, മംഗള പ്രസ്ഥം, മൈനാകം, ത്രികൂടം, ഋഷഭം, കുടകം, കോല്ലം, സഹ്യൻ, ദേവഗിരി , ഋഷ്യമൂകം, ശ്രീശൈലം, വേങ്കടാദ്രി, മഹേന്ദ്രം, വാരിധാരം, വിന്ധ്യൻ, മുക്തിമാൻ, ഋക്ഷം, പാരിയാത്രം, ദ്രോണം, ചിത്രകൂടഗിരി, ഗോവർദ്ധനം, രൈവതകം, കകുഭം, നീലപർവതം, ഗൗരമുഖം, ഇന്ദ്രകീലം, കാമഗിരി, തുങ്ങിയ ഗിരിനിരകളും മറ്റു് പുണ്യപർവ്വതങ്ങളും ഭാരതത്തിലുണ്ട്. ഈ മലനിരകളിൽ നിന്നും പുറപ്പെടുന്ന നദികളും അരുവികളും നൂറായിരക്കണക്കിനാണുള്ളത് . ഈ പുണ്യനദികളിൽ സ്നാനം ചെയ്താൽത്തന്നെ മനുഷ്യരുടെ ത്രിവിധ പാപങ്ങൾക്ക് ശമനമാവും. ഇവയെ ദർശിക്കുക, ഇവയിലെ ജലം പാനം ചെയ്യുക, ഇവയെ പ്രകീർത്തിക്കുക, തുടങ്ങിയ പ്രവൃത്തികൾ പുണ്യ പ്രദമത്രെ.

താമ്രപർണ്ണി, ചന്ദ്രവശ, കൃതമാല, വടോദക, കാവേരി, വൈഹായസി, വേണ, പയസ്വിനി, തുംഗഭദ്ര, കൃഷ്ണവേണ, ശർക്കരാവർത്തക, ഗോദാവരി, ഭീമരഥി, നിർവിന്ധ്യാ, പയോഷ്ണിക, താപി, രേവ, സുരസാ, നർമ്മദ, സരസ്വതി, ചർമ്മണ്വതി, സിന്ധു, അന്ധ, ശോണ, ഋഷി കുല്യ, ത്രിസാമ, വേദസ്മൃതി, കൗശികി, യമുനാ, മന്ദാകിനി, ദൃഷദ്വതി, ഗോമതി, സരയു, രോധവതി, സപ്തവതി, സുഷോമ, ശതദ്രു, ചന്ദ്രഭാഗ, മരുദ് വൃധ, വിതസ്ത, അസിക്നി, വിശ്വാ എന്നിവയാണ് ഭാരത വർഷത്തിലെ പ്രമുഖ നദികൾ .

ഈ ഭാരത വർഷത്തിൽ ജനിക്കാൻ ഭാഗ്യം സിദ്ധിച്ച മനുഷ്യർ സാത്വിക, രാജസ, താമസ കർമ്മങ്ങളുടെ ശക്തിവിശേഷങ്ങൾ കൊണ്ടു് യഥായോഗ്യം സ്വർഗ്ഗനരകങ്ങളെ നേടുന്നു. ഇവിടെ വസിക്കുന്ന എല്ലാവർക്കും വൈവിദ്ധ്യമാർന്ന ഭോഗാനുഭവങ്ങൾ ആർജ്ജിക്കാം. അവർക്ക് ക്രമീകമായി വർണ്ണാശ്രമധർമ്മാനുഷ്ഠാനം ചെയ്ത് മോക്ഷവും നേടാം. മോക്ഷപ്രാപ്തിക്ക് ഉത്തമമായ ഇടമായാണ് ദേവൻമാരും സ്വർഗ്ഗവാസികളും ഭാരതവർഷത്തെ കണക്കാക്കുന്നത്.

പ്രാണിവർഗ്ഗങ്ങളിൽ ഭാരത വർഷത്തിൽ ജനിച്ചവരുടെയത്ര പുണ്യങ്ങൾ മറ്റാരും ചെയ്തിട്ടുണ്ടാവില്ല. അവിടെ ഭഗവാൻ ശ്രീഹരി സ്വയം വന്നവതരിച്ച് അവരിൽ കൃപ ചൊരിയുന്നുവല്ലോ. അവിടെ ജനിച്ചവർക്ക് മുകുന്ദ സേവ ചെയ്യാൻ അവസരം ലഭിക്കുന്നു. നാമാണെങ്കിൽ ആ ഭഗവാനെ സേവിക്കാൻ അവസരം കാത്തു കഴിയുകയുമാണ്.

നമുക്ക് സ്വർഗ്ഗപദവി കിട്ടിയത് തീവ്രമായ തപസ്സും യാഗങ്ങളുമൊക്കെ ചെയ്തതിനാലാണ്. പക്ഷെ അത് ശ്രീഹരിയുടെ പാദസേവ ചെയ്യാനുള്ള അവസരത്തിനോളം വരികയില്ല. ഭാരതത്തില്‍ ആ ഭാഗ്യം ലഭിക്കും. സ്വർഗ്ഗത്തിൽ ഇന്ദ്രിയഭോഗങ്ങള്‍ മാത്രമല്ലേ ലഭിക്കൂ.

സ്വർഗ്ഗത്തിൽ ഒരു കല്പാന്തം സുഖിച്ചു കഴിയാം എന്നതു ശരി. എന്നാൽ ആ കാലം കഴിഞ്ഞ് വീണ്ടും ജന്മമെടുത്ത് പുണ്യമാർജിക്കണമല്ലോ. അതുകൊണ്ടു് ഇവിടുത്തെ വാസത്തെക്കാൾ അഭികാമ്യം ഭാരതഭൂവിലെ ജന്മം തന്നെയാണ്. ഭാരതത്തിൽ ജനിച്ച വിവേകശാലികൾക്ക് കർമഭാരമൊക്കെ തീർത്ത് ഹരിപദമണയാൻ ക്ഷണനേരം മതി.

എവിടെ ഭഗവാൻ ഹരിയുടെ കഥകൾ നിത്യവും പാരായണം ചെയ്യപ്പെടുന്നില്ലയോ, എവിടെ ഭഗവാന്റെ ഭക്തൻമാരില്ലയോ, എവിടെ ഭഗവാന്റെ ഉത്സവങ്ങൾ കൊണ്ടാടപ്പെടുന്നില്ലയോ, അവിടം ബ്രഹ്മലോകമാണെങ്കിൽക്കൂടി വാസയോഗ്യമല്ലതന്നെ.

ജ്ഞാനം, ദ്രവ്യം, കർമ്മം എന്നിവയാൽ മനുഷ്യ ജന്മം ധന്യമത്രെ. ഭാരതത്തിൽ ഇങ്ങിനെയൊരു ധന്യമായ നരജന്മം ലഭിച്ചിട്ടും മുക്തിക്കായി പ്രവർത്തിക്കാത്തവന്റെ ജീവിതം വീണ്ടും വീണ്ടും വലയിൽ കുടുങ്ങുന്ന പക്ഷികളുടേതുപോലെയാണ്. വേടന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട പക്ഷി വീണ്ടും അവന്റെ പിടിയിൽത്തന്നെ ചെന്നു ചേരുന്ന അവസ്ഥയാണത്. ഭാരതത്തിൽ പിറന്നിട്ടും മായാബന്ധനത്തിൽ ചുറ്റിത്തിരിയുകയാണവർ.

വിധിയാംവണ്ണം യാഗാഗ്നിയിൽ സമർപ്പിക്കുന്ന ഹവിസ്സ് പല പല ദേവതകൾക്കായി നൽകപ്പെടുന്നുവെങ്കിലും അനന്തനാമങ്ങളുള്ള ഒരേ ഒരു പരമപ്രഭുവാണത് സ്വീകരിച്ചു ഭുജിക്കുന്നത്. അനന്തനും പരിപൂർണ്ണനുമാണവൻ.

മനുഷ്യൻ അർത്ഥിക്കുന്നതാണ് ഭഗവാൻ നൽകുന്നത്. എന്നാൽ ഇങ്ങിനി ഒരിക്കലും ഒന്നും അർത്ഥിക്കേണ്ടി വരാത്ത വിധത്തിലുള്ള ആ ഒന്നിനെ ഭഗവാൻ അര്‍ത്ഥിക്കുന്നവന് നല്കുന്നില്ല. നിഷ്കാമഭക്തൻ ആവശ്യപ്പെടാതെ തന്നെ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറപ്പെടുന്നു. മാത്രമോ അങ്ങിനെയുള്ള ഭക്തന് ഭഗവാന്റെ പദകമലവും ലഭിക്കുന്നു

ഇതുവരെ ചെയ്ത സാധനകൾ ഞങ്ങളെ സ്വർഗ്ഗവാസികളാക്കി. അതിന്റെ ഭോജ്യങ്ങൾ ഞങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. എങ്കിലും ആ പുണ്യത്തിൽ അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഭാരതഭൂമിയിൽ ജനിക്കാൻ ഞങ്ങൾക്കും അവസരം കിട്ടണമേ എന്നാണ് പ്രാർത്ഥന. ഭാരതത്തിൽ ശ്രീഹരിയെ ഭജിക്കുന്നവർക്ക് സദ്ഗതി ഉറപ്പാണ്."

ശ്രീ നാരായണൻ പറഞ്ഞു. ഇങ്ങിനെയൊക്കെയാണ് ദേവൻമാരും സിദ്ധൻമാരും ഋഷികളും ഭരതവർഷത്തിന്റെ മഹാത്മ്യം വർണ്ണിക്കുന്നത്. നാരദരേ, ജംബൂദ്വീപിന് എട്ട് ഉപദ്വീപുകൾ ഉണ്ടു്. പണ്ടു് യാഗാശ്വത്തെ തേടി നടന്ന സാഗരൻമാർ ഉണ്ടാക്കിയതാണിവ.സ്വർണ്ണപ്രസ്ഥം, ചന്ദ്രശുക്രം, ആവർത്തനം, രമാണകം, മന്ദരം, ഹരിണം, പാഞ്ചജന്യം, സിംഹളം എന്നിവയാണ് ആ എട്ട് ദ്വീപുകൾ.

ഇനി പ്ലക്ഷാദികളായ ആറു ദ്വീപുകളെപ്പറ്റിയാണ് വിവരിക്കാനുള്ളത്.

ദിവസം 213. ശ്രീമദ്‌ ദേവീഭാഗവതം. 8. 15. സൂര്യചാരം

ദിവസം 213. ശ്രീമദ്‌ ദേവീഭാഗവതം. 8. 15. സൂര്യചാരം

അത: പരം പ്രവക്ഷ്യാമി ഭാനോർഗമന മുത്തമം
ശ്രീഘ്ര മാന്ദ്യാദിഗതിഭി സ്ത്രിവിധം ഗമനം രവേ:
സർവ്വ ഗ്രഹാണാം ത്രീണ്യേവ സ്ഥാനാനി സുരസത്തമ
സ്ഥാനം ജാരദ്ഗവം മധ്യം തഥൈരാവതമുത്തമം

ശ്രീ നാരായണൻ പറഞ്ഞു: സൂര്യന്റെ ഗതി മാർഗ്ഗങ്ങളെപ്പറ്റി ഇനി ഞാൻ പറയാം. ശീഘ്രം, സമം, മന്ദം എന്നീ മൂന്നു ഗതിവേഗത്തിലാണ് ഭാനുമാന്റെ സഞ്ചാരം. ഗ്രഹങ്ങൾക്കെല്ലാം മൂന്നു സ്ഥാനങ്ങളാണ് പറഞ്ഞിട്ടുള്ളത്. വടക്ക് ഐരാവതം, തെക്ക് വൈശ്വാനരം, മദ്ധ്യസ്ഥാനം ജാരദ്ഗവം. അശ്വതി, ഭരണി, കാർത്തിക എന്നീ മൂന്നു നക്ഷത്രങ്ങൾ കൂടിയ മാർഗ്ഗത്തിന് നാഗവീഥി എന്നാണ് പറയുന്നത്. രോഹിണി, മകയിരം, തിരുവാതിര എന്നിവ ചേർന്ന് ഗജവീഥി. പുണർതം, പൂയം, ആയില്യം എന്നിവ ചേർന്ന് ഐരാവത വീഥീ. ഈ മൂന്നു വീഥികളും ചേർന്നുളള വീഥിക്ക് ഉത്തരായണമെന്നാണ് പേരു്.

മകം, പൂരം, ഉത്രം എന്നിവ ചേർന്ന് ആർഷഭ വീഥി. അത്തം, ചിത്തിര, ചോതി എന്നിവ ചേർന്ന് ഗോവീഥി. വിശാഖം, അനിഴം, കേട്ട, എന്നിവ ചേർന്ന് ജാരദ്ഗവ വീഥി. ഈ മൂന്നു വീഥികളും ചേർന്ന മദ്ധ്യമാർഗ്ഗമാണ് ജാരദ് ഗവം.

മൂലം, പൂരാടം, ഉത്രാടം എന്നിവ ചേർന്ന് അജവീഥി. തിരുവോണം, അവിട്ടം, ചതയം, എന്നിവ ചേർന്ന് മൃഗവീഥി. പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, എന്നിവ ചേർന്ന് വൈശ്വാനര വീഥി. ഈ മൂന്നും ചേർന്ന് ദക്ഷിണായനം എന്നറിയപ്പെടുന്നു.

സൂര്യൻ ഉത്തരമാർഗ്ഗത്തിൽ സഞ്ചരിക്കുമ്പോൾ വായുബദ്ധമെന്ന ഞാൺ കയർ രണ്ടും വലിഞ്ഞു മുറുകി കയറ്റം കയറുന്നതിനാൽ യാത്ര അല്പം മന്ദഗതിയിലാവും. അപ്പോൾ പകൽ കൂടിയും രാത്രി കുറഞ്ഞുമിരിക്കും. ദക്ഷിണായനത്തിൽ ഇറക്കമാണ്. അപ്പോൾ ഞാൺ  അയച്ചു വിട്ടു് ഗതിവേഗം കൂടുന്നതിനാൽ പകൽ കുറഞ്ഞും രാത്രി കൂടിയുമിരിക്കും. എന്നാൽ വിഷുവത് ദിനങ്ങളിൽ ദിനരാത്രങ്ങൾ ഏകദേശം സമമായിരിക്കും. രണ്ടു ഞാണുകളിലും മുറുക്കവും അയവുമില്ലാത്ത സമാവസ്ഥയാണത്.

ഉത്തരായണത്തിൽ ധ്രുവത്തിൽ ഞാണുകൾ മുറുകെ വലിച്ചുപിടിക്കുമ്പോൾ സൂര്യന്റെ സഞ്ചാരം മണ്ഡലങ്ങൾക്കുള്ളിലാണ്. എന്നാൽ കയറുകൾ അയക്കുമ്പോൾ സൂര്യസഞ്ചാരം ബാഹ്യ മണ്ഡലത്തിലാവും.

മേരു പർവ്വതത്തിന്റെ കിഴക്ക് ഇന്ദ്രപുരിയായ ദേവധാനിക, തെക്ക് യമന്‍റെ സംയമനി, പടിഞ്ഞാറ് വരുണന്റെ നിമ്ളോചിനി, വടക്ക് കുബേരന്റെ വിഭാവരി, എന്നിവയാണ്. ഒരുദിവസം ഇന്ദ്രപുരിയിൽ ഉദിക്കുന്ന സൂര്യൻ ഉച്ചസമയത്ത് സംയമനിയിലെത്തി, സന്ധ്യക്ക് നിമ്ളോചിനി വഴി, അർദ്ധരാത്രി വിഭാവരിയിലെത്തുന്നു. ജീവജാലങ്ങൾ പ്രവർത്തിക്കുന്നത് സൂര്യന്റെ ഈ സഞ്ചാരത്തിനാലാണ്.

മേരുവിൽ ഉള്ളവർക്ക് എപ്പോഴും സൂര്യനെക്കാണാം. സൂര്യൻ സുവർണ്ണമായ മേരുവിനെ വലം വയ്ക്കുകയാണ്. അതു കൊണ്ട് അവിടെ ഉദയവും അസ്തമനവും ഒരേ നിശ്ചിത സമയത്തു തന്നെ ദിനവും കാണാകുന്നു. ഒരാൾക്ക് ആദിത്യനെ ദിനത്തിൽ എപ്പോൾ ആദ്യമായി കാണാൻ സാധിക്കുന്നുവോ അതാണ് ഉദയം. അയാള്‍ക്ക് സൂര്യനെ കാണാതായിത്തുടങ്ങുന്നതെപ്പോഴാണോ അതാണ് അസ്തമയം. വാസ്തവത്തിൽ സൂര്യൻ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. കാണപ്പെടുക, കാണാതാവുക എന്നീ അവസ്ഥകൾ ഉദയാസ്തമയങ്ങൾ ആയി അറിയപ്പെടുന്നു മാത്രമേയുള്ളു.

ഇന്ദ്രപുരിയിൽ നില്കുമ്പോൾ, സൂര്യൻ മൂന്നു പുരങ്ങളേയും രണ്ട് കോണുകളെയും സ്പർശിക്കുന്നു. സൂര്യൻ കോണിൽ നില്ക്കുമ്പോൾ മുക്കോണും ത്രിപുരങ്ങളും തൊടുന്നു. സകലദ്വീപുകളുടെയും വടക്കായി മേരുപർവ്വതം നിലകൊള്ളുന്നു. ഒരാൾക്ക് എവിടെയാണോ ആദ്യമായി സൂര്യൻ പ്രത്യക്ഷനാവുന്നത് അതാണ് കിഴക്ക്. ആ ദിക്കിന് ഇടതു വശത്താണ് മേരുപർവ്വതം (വടക്ക്). ഇന്ദ്രപുരിയിൽ നിന്നും പതിനഞ്ചു നാഴിക സഞ്ചരിച്ച് സൂര്യൻ യമപുരത്തിൽ എത്തുന്നു. അതാണ് സംയമനി. അപ്പോഴേക്ക് ഭാനുമാൻ രണ്ടു കോടി മുപ്പത്തിയേഴ് ലക്ഷത്തി അറുപതിനായിരം യോജന സഞ്ചരിച്ചു കഴിയും. സൂര്യൻ ഇതു പോലെ സഞ്ചരിച്ച് വരണപുരിയിലും സൗമ്യപുരിയിലും തിരികെ ഇന്ദ്രപുരിയിലും എത്തുന്നു. ജീവജാലങ്ങളിൽ കാലബോധം ഉണ്ടാക്കാനാണീ യാത്ര.

സൂര്യനെപ്പോലെ സോമൻ മുതലായ ഗ്രഹങ്ങളും ഉദിച്ച് അസ്തമിക്കുന്നുണ്ട്. ഒരു മുഹൂർത്തം കൊണ്ടു് സൂര്യന്റെ രഥം മുപ്പത്തിനാലു ലക്ഷത്തി എണ്ണൂറ് യോജന സഞ്ചരിക്കുന്നു. പ്രവഹൻ എന്ന വായുവിനാൽ നാലു ദിക്കിലുള്ള നാലുപുരങ്ങളിൽ ഭാനുമാൻ ചുറ്റിക്കൊണ്ടേയിരിക്കുന്നു. സൂര്യന്റെ രഥത്തിന് ഒരു ചക്രവും പന്തണ്ട് ആരവും (മാസങ്ങൾ) മൂന്നു നാഭിയും (ചാതുർ മാസങ്ങൾ) ഉണ്ടു്. ഇവയും ആറ് ഋതുക്കളാകുന്ന അരപ്പട്ടകളും ചേർന്ന ഒരു സംവത്സരചക്രത്തെപ്പറ്റി ജ്ഞാനികൾ പറഞ്ഞിട്ടുണ്ടു്.

ഈ ചക്രത്തിന്റെ അച്ചുതണ്ട് സ്ഥാപിച്ചിരിക്കുന്നത് ഒരറ്റം മേരു ശിഖരത്തിലും മറ്റേ അറ്റം മാനസോത്തരഗിരിയിലുമാണ്. എണ്ണയാട്ടുന്ന ചക്രം പോലെ ഇത് സദാ ചുറ്റിക്കൊണ്ടിരിക്കുന്നു. മാനസോത്തരത്തിനു മുകളിലായി സൂര്യൻ സ്വമാർഗ്ഗത്തിൽ ഭ്രമണം ചെയ്യുന്നു. ഈ ചക്രത്തിനു സമീപം ഒരറ്റവും മറ്റേയറ്റം ധ്രുവത്തിലുമായി മറ്റൊരു അക്ഷം മുകളിലുമുണ്ട്. തൈലയന്ത്രത്തിന്റെ നുകത്തണ്ടുപോലെ വായു പാശം കൊണ്ടു് ഈ അക്ഷത്തെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു.

സൂര്യരഥക്കൂടിന്റെ ഉയരം മുപ്പത്തിയാറ് ലക്ഷം യോജനയാണ്. അതിന്റെ നാലിലൊന്നു നീളമാണ് ആ നുകത്തണ്ടിന്. അതിലാണ് ഛന്ദസ്സുകൾ എന്നറിയപ്പെടുന്ന ഏഴ് കുതിരകളെ ബന്ധിച്ചിരിക്കുന്നത്. സൂര്യദേവനു മുന്നിലിരുന്ന് അരുണൻ തെളിക്കുന്ന രഥത്തെ ഈ ഏഴ് കുതിരകളാണ് ഓടിക്കുന്നത്. അരുണൻ ഗരുഡപുത്രനാണ്. തള്ളവിരലിന്റെ അംശത്തോളം മാത്രം വലുപ്പമുള്ള അറുപതിനായിരം ബാലഖില്യൻമാർ വേദസൂക്തങ്ങൾ കൊണ്ടു് ആദിത്യനെ വാഴ്ത്തുന്നു. മാത്രമല്ല മറ്റ് ഋഷികളും ഗന്ധർവ്വാദികളും അപ്സരസ്സുകളും ദൈത്യൻമാരും ഉരഗങ്ങളും ഗ്രാമണികളും ദേവൻമാരുമെല്ലാം സൂര്യദേവനെ ഏഴു വിഭാഗമായി നിന്ന് ഓരോ മാസത്തിലും സ്തുതിക്കുന്നു.

ഭൂമണ്ഡലത്തിന്റെ നീളം തൊള്ളായിരത്തി അൻപതുലക്ഷം യോജനയാണ്. സർവ്വവ്യാപിയായ രവി രണ്ടായിരത്തി അഞ്ഞൂറ് യോജനയും ക്രോശദ്വയവും ക്ഷണനേരം കൊണ്ട് നിരന്തരം സഞ്ചരിച്ചു തീർക്കുന്നു.
SUKUMAR CANADA
താമസത്തെ രാജസം കൊണ്ട് ജയിക്കണം. രാജസത്തെ സാത്വിക ഗുണംകൊണ്ടും നിയന്ത്രിക്കണം.
ഒരാള്‍ നമ്മെ പറ്റിച്ചു ചതിച്ചു എന്നും പറഞ്ഞ് കരഞ്ഞ് നിരാശപ്പെട്ട് ജീവിതത്തെ നെഗറ്റീവ് ചിന്തകളാല്‍ സമീപിക്കുന്നതിനേക്കാള്‍ ഉര്‍ജ്ജസ്വലമായ് പ്രതികരിക്കുന്നതാണ് നല്ലത്. കാരണം തമോഗുണം നമ്മെ നശിപ്പിക്കുന്നു. എന്നാല്‍ രജോഗുണത്തെയും മനസ്സില്‍ വച്ചു പൊറുപ്പിക്കാന്‍ പാടില്ല. ഒരാളോടുള്ള ദേഷ്യമോ പ്രതികാരമോ ദുഃഖമോ നാം മനസ്സില്‍ എത്രകാലം വച്ചിരിക്കുമോ അത്രയും കാലം നാം തന്നെയാണ് നശിക്കുക. മനസ്സില്‍ എന്താണോ ഇരിക്കുന്നത് അതാണല്ലോ നമ്മുടെ സുഖത്തിനും ദുഃഖത്തിനും കാരണം. എന്നതിനാല്‍ എപ്പോഴും മനസ്സിനെ ശുദ്ധമാക്കിവയ്ക്കേണ്ടതിന്‍റെ ആവശ്യകത നമുക്കുതന്നെയാണ്. ഈശ്വരാരാധനയിലൂടെ മനസ്സിന് സാത്വിക ഭാവം വരും, അതായത് ശുദ്ധമാകുന്നു.
പരമഹംസര്‍ പാമ്പിന്‍റെ കഥ പറയുന്നതു പോലെ. എല്ലാപേരെയും ഉപദ്രവിച്ചുകൊണ്ടിരുന്ന പാമ്പിനോട് നീ ആരെയും ഉപദ്രവിക്കരുത് എന്ന് മഹര്‍ഷി ഉപദേശിക്കുന്നു. എന്നാല്‍ പാമ്പ് അതനുസരിച്ചപ്പോള്‍ വഴിയേ പോയ കുട്ടികള്‍ അതിനെ കല്ലും കമ്പും എല്ലാം വലിച്ചെറിഞ്ഞ് മര്‍ദ്ദിച്ച് അവശനാക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് അതുവഴി വന്ന മഹര്‍ഷി കാര്യം മനസ്സിലാക്കിയിട്ട് പറഞ്ഞു- നിന്നോട് ആരെയും ഉപദ്രവിക്കരുതെന്നല്ലേ പറഞ്ഞുള്ളു. നിന്നെ ഉപദ്രവിക്കാന്‍ വന്നവരെ നീ നിന്‍റെ പത്തി ഉയര്‍ത്തി ചീറ്റി ഭയപ്പെടുത്തി ഓടിക്കാത്തതെന്താണ്?
ഇതു പോലെ നാം രജോഗുണത്തെ ഉപയോഗിച്ച് പലപ്പോഴും ജീവിതത്തിലെ നമ്മുടെ നിരാശകളെയും ദുഃഖങ്ങളെയും അലസതയെയും മറികടക്കേണ്ടതുണ്ട്. തമോഗുണത്തെ വളര്‍ത്തുന്നതിനേക്കാള്‍ നല്ലത് ആ സമയം രജോഗുണത്തെ എടുക്കുന്നതാണ്. ഹനുമാന് രാമനില്ലാതെതന്നെ ലങ്കേശനായ രാവണനെ തന്‍റെ ശക്തികാണിക്കാന്‍ കൊല്ലാമായിരുന്നു. എന്നാല്‍ അത് ചെയ്യാതെ ഭയപ്പെടുത്തിയതേയുള്ളു. സ്വന്തം ശരീരത്തെയും മനസ്സിനെയും വേണ്ടതുപോലെ നിയന്ത്രിക്കുവാന്‍ മാരുതിക്ക് സാധിക്കും. അതുപോലെ നമ്മുടെ മനസ്സിനെ ദുഃഖത്തിനും പ്രതികാരത്തിനും വിട്ടുകൊടുത്ത് നശിപ്പിക്കാതെ നിയന്ത്രണവിധേയമാക്കി ഉപയോഗിക്കാന്‍ നമുക്ക് കഴിയണം. 
krishnakumar

വാസ്തു: ഭൂമിയുടെ കിടപ്പും മണ്ണിന്റെ ഉറപ്പും പ്രധാനം

Friday 31 August 2018 1:00 am IST
ഭൂമിയെ മൂന്നായി തരംതിരിക്കാം. ഉത്തമം, മധ്യമം, അധമം. ഭൂമിയുടെ ചരിവ്, ഉറപ്പ്, ജലത്തിന്റെ ലഭ്യത. സൂര്യപ്രകാശത്തിന്റെ ലഭ്യത, പച്ചപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്. പടിഞ്ഞാറുവശം ഉയര്‍ന്ന് കിഴക്കോട്ട് ചരിഞ്ഞ ഭൂമിയാണ് വീടുവയ്ക്കാന്‍ ഉത്തമം. തെക്കുഭാഗം ഉയര്‍ന്ന് വടക്കോട്ടു ചരിഞ്ഞ ഭൂമിയും ഉത്തമം തന്നെ
ര്‍ഷകാലത്ത് കരകവിഞ്ഞ് ഒഴുകാന്‍ സാദ്ധ്യതയുള്ള നദീ തീരത്ത് വീട് നിര്‍മ്മിക്കരുത് എന്നത് സാമാന്യബുദ്ധിക്ക് മനസിലാക്കാവുന്ന കാര്യമാണ്. എങ്കിലും വീട് നിര്‍മ്മിക്കാന്‍ മറ്റ് സ്ഥലങ്ങള്‍ ഇല്ലാത്തവര്‍ നദീതീരത്ത് വീട് വയ്ക്കുവാന്‍ തയ്യാറാകുമ്പോള്‍ തെറ്റുപറയാനും പറ്റില്ല. വര്‍ഷകാലത്ത് ആ നദി കരകവിഞ്ഞ് ഒഴുമ്പോള്‍ ആ ഒഴുക്കില്‍ പെടാതിരിക്കാന്‍ സുരക്ഷിതമല്ലാത്ത വീടുകളില്‍ നിന്ന് മാറി നില്‍ക്കണമെന്നതും സാമാന്യബുദ്ധിയില്‍ മനസ്സിലാക്കേണ്ട കാര്യം തന്നെ.
പ്രകൃതിയ്ക്ക് ഇണങ്ങിയ രീതിയിലും  മഴ, കാറ്റ്, ഇടി മിന്നല്‍, ഭൂകമ്പം എന്നീ പ്രതിഭാസങ്ങളില്‍പ്പെട്ട് നാശം വരാത്ത രീതിയിയിലും ഗൃഹം നിര്‍മ്മിക്കുനതിനാണ്  ഗൃഹനിര്‍മ്മാണത്തിന് മുന്‍പ് സ്ഥാനം കാണുന്നത്. ഭാരതീയ വാസ്തു ശാസ്ത്രത്തിലെ തത്വങ്ങളില്‍ അതീവപ്രാധാന്യമുള്ള വീടിന് സ്ഥാനം കാണല്‍ എന്ന ചടങ്ങ് പ്രകൃതക്ക് ഇണങ്ങിയ രീതിയില്‍ നിലവിലെ ഭൂമിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയുള്ളതാണ്.
വീട് നിര്‍മ്മാണം സ്ഥാനം നോക്കി വേണം എന്ന് പറയുമ്പോള്‍ കടിച്ചു തിന്നാന്‍ വരുന്ന യുക്തിവാദികള്‍ക്കുള്ള മറുപടിയാണ് വെള്ളപ്പൊക്ക ദുരിതത്തെ അതിജീവിച്ച് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചില വീടുകള്‍ .
എല്ലാ ഭൂമിയും വാസയോഗ്യമല്ല. വാസയോഗ്യമല്ലാത്ത ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകളെ തകര്‍ത്ത് കളയാന്‍ ശേഷിയുള്ള പ്രകൃതി നിയമങ്ങളെ തിരുത്തുവാന്‍ മനുഷ്യന്‍ ആളല്ല എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
വാസ്തുശാസ്ത്രപ്രകാരം വീടിന് സ്ഥാനം നിര്‍ണ്ണയിക്കുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1)ഭൂമിയുടെ കിടപ്പ്,
ഇതില്‍ ഭൂമിയുടെ ആകൃതി, ചെരിവ്എന്നിവയാണ് പ്രധാനം. 
2) മണ്ണിന്റെ ഉറപ്പ്. 
വീടുവയ്ക്കുന്ന ഭൂമിയുടെ ആകൃതി ആദ്യം പരിശോധിക്കുക. വൃത്തം അര്‍ദ്ധവൃത്തം, ചന്ദ്രക്കല, ഗോമുഖം, കോണുകളോടുകൂടിയത് ശൂലം എന്ന ആകൃതിയിലുള്ള സ്ഥലങ്ങള്‍ വീടുവയ്ക്കാന്‍ യോഗ്യമല്ല. യോഗ്യമല്ലാത്ത ആകൃതികളിലുള്ള ഭൂമിയാണെങ്കില്‍ അവ ചതുരത്തിലോ ദീര്‍ഘചതുരത്തിലോ ആക്കിയശേഷം വേണം വീടുപണിയാന്‍.കൂടാതെ ഭൂമിയുടെ കിടപ്പ്, സൂര്യപ്രകാശത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത, കാറ്റിന്റെ ഗതി, സമീപ വൃക്ഷങ്ങളുടെ സ്ഥാനം എന്നിങ്ങനെ പല കാര്യങ്ങളും കണക്കിലെടുത്ത് വേണം വീടുപണിയാന്‍. 
  വലിയ കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തല താഴ്ത്തി കുനിഞ്ഞ് നില്‍ക്കുന്ന പുല്‍നാമ്പുകളെ പോലെയാണം ഓരോ വീടും. 
പ്രകൃതിശക്തികളെ എതിര്‍ക്കുന്ന വീടുകള്‍ നിര്‍മ്മിക്കരുത് എന്ന് സാരം. 
കാറ്റിനെ പ്രധിരോധിച്ച് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന വന്‍മരങ്ങള്‍ കടപുഴകി വീഴുക തന്നെ ചെയ്യും. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ നിര്‍മ്മിച്ച ആര്‍ഭാടമാളികകള്‍ മഴവെള്ളപ്പാച്ചിലില്‍ കടപുഴകി വീണ കാഴ്ച നാം  കണ്ടതാണ്.
ഭൂമിയെ മൂന്നായി തരംതിരിക്കാം. ഉത്തമം, മധ്യമം, അധമം. ഭൂമിയുടെ ചെരിവ്, ഉറപ്പ്, ജലത്തിന്റെ ലഭ്യത. സൂര്യപ്രകാശത്തിന്റെ ലഭ്യത, പച്ചപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്. പടിഞ്ഞാറുവശം ഉയര്‍ന്ന് കിഴക്കോട്ട് ചരിഞ്ഞ ഭൂമിയാണ് വീടുവയ്ക്കാന്‍ ഉത്തമം. തെക്കുഭാഗം ഉയര്‍ന്ന് വടക്കോട്ടു ചരിഞ്ഞ ഭൂമിയും ഉത്തമം തന്നെ. ഇവയെല്ലാം ശരിയെങ്കിലും ഭൂമിക്കടിയിലെ ജലത്തിന്റെ ഒഴുക്കു കൂടി കണക്കിലെടുത്തു വേണം വീടിന് സ്ഥാനം കാണാന്‍ .ഒരു ഭൂമിയില്‍ അപ്രദക്ഷിണമായി  നീരൊഴുക്ക് ദര്‍ശിച്ചാല്‍ അശുഭം എന്ന് മനസ്സിലാക്കി നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണം..

ആത്മ ഏകത്വവിജ്ഞാനത്തിന് ആഗമവും യുക്തിയും അനിവാര്യം

ഉപനിഷത്തിലൂടെ -247/ബൃഹദാരണ്യകോപനിഷത്ത്- 46/സ്വാമി അഭയാനന്ദ
Friday 31 August 2018 1:01 am IST
മൂന്നാം അദ്ധ്യായത്തിലെ ആദ്യ ബ്രാഹ്മണം മുതല്‍ യാജ്ഞവല്‍കീയ കാണ്ഡം ആരംഭിക്കുന്നു.
ഓം ജനകോ ഹ വൈദേഹോ ബഹുദക്ഷിണേന യജ്ഞേനേജേ...........
വിദേഹ രാജാവായ ജനകന്‍ ഒരിക്കല്‍ വളരെയധികം ദക്ഷിണ നല്‍കുന്ന ഒരു യാഗം ചെയ്തു.അതില്‍ കുരു, പാഞ്ചാല ദേശങ്ങളില്‍ നിന്നുള്ള അനേകം ബ്രാഹ്മണര്‍ വന്നു ചേര്‍ന്നു.
ആ ബ്രാഹ്മണരില്‍ ആരാണ് വലിയ പണ്ഡിതന്‍ എന്നറിയാന്‍ വിദേഹാധിപനായ ജനകരാജാവിന് ആഗ്രഹം തോന്നി. അദ്ദേഹം ആയിരം പശുക്കളെ അവിടെ കൊണ്ടുവന്ന് കെട്ടി. ഒരോ പശുവിന്റെയും കൊമ്പുകളില്‍ പതിപ്പത്ത് കാല്‍ പലം സ്വര്‍ണ്ണം വീതം കെട്ടിയിട്ടുണ്ടായിരുന്നു.
മുമ്പ് മധുകാണ്ഡത്തില്‍ ആഗമ പ്രധാനമായി വിവരിച്ച കാര്യത്തെ യുക്തി കൊണ്ട് സമര്‍ത്ഥിക്കുകയാണ് ഇവിടെ.
ആഗമവും യുക്തിയും ചേര്‍ന്നാലേ ആത്മ ഏകത്വവിജ്ഞാനം വേണ്ടതു പോലെ നേടാനാകൂ. ദാനവും സത്സംഗവും കൂടി ഇതിന് ആവശ്യമാണെന്ന് കഥ സൂചിപ്പിക്കുന്നുണ്ട്.
വന്നിരിക്കുന്ന ബ്രാഹ്മണര്‍ ജ്ഞാനികളാണോ അതോ ദക്ഷിണ മോഹിച്ച് എത്തിയവരാണോ എന്ന പരീക്ഷണം കൂടി ജനകന്‍ നടത്തുന്നു.താന്‍ ഏറ്റവും ശ്രേഷ്ഠനായ പണ്ഡിതനാണെന്ന് തെളിയിക്കുക തന്നെ വേണം.
താന്‍ ഹോവാച, ബ്രാഹ്മണാ ഭഗവന്തഃ യോ വോ ബ്രഹ്മിഷ്ഠഃ സ ഏതാ ഗാ ഉദജതാമിതി.........
ജനകന്‍ ബ്രാഹ്മണരോട് പറഞ്ഞു - പൂജ്യരായ ബ്രാഹ്മണരേ നിങ്ങളുടെ ഇടയില്‍ ഏറ്റവും വലിയ വേദ പണ്ഡിതന്‍ ആരാണോ അയാള്‍ക്ക് ഈ പശുക്കളെ കൊണ്ടു പോകാം.എന്നാല്‍ ബ്രാഹ്മണര്‍ക്കാര്‍ക്കും ധൈര്യമുണ്ടായില്ല. അപ്പോള്‍ അവിടെയുണ്ടായിരുന്ന യാജ്ഞവല്‍ക്യന്‍ തന്റെ ബ്രഹ്മചാരിയായ സാമശ്രവസ്സിനോട് പശുക്കളെ തെളിച്ചു കൊണ്ടു പോകാന്‍ പറഞ്ഞു. അയാള്‍ പശുക്കളെ ആചാര്യ ഗൃഹത്തിലേക്ക് തെളിച്ച് കൊണ്ടുപോയി.
അപ്പാള്‍ ബ്രാഹ്മണരെല്ലാം കോപിച്ചു. അപ്പോള്‍ വിദേഹാധിപനായ ജനകന്റെ ഋത്വിക്കായ അശ്വലന്‍ ഇതിനെ ചോദ്യം ചെയ്തു.
നമ്മുടെ ഇടയില്‍ നീയാണോ ഏറ്റവും വലിയ ബ്രഹ്മനിഷ്ഠനായിരിക്കുന്നത്? യാജ്ഞവല്‍ക്യന്‍ പറഞ്ഞു. - ബ്രഹ്മനിഷ്ഠനെ ഞാന്‍ നമസ്‌കരിക്കുന്നു. എനിക്ക് പശുക്കളെ കിട്ടണമെന്നാഗ്രമുണ്ട്. ഇതു കേട്ടപ്പോള്‍ യാജ്ഞവല്‍ക്യന്റെ അറിവിനെ പരീക്ഷിക്കാന്‍ അശ്വലന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചു.
 ജനകന്റെ സദസ്സിലുണ്ടായിരുന്ന ബ്രാഹ്മണരെല്ലാം വലിയ വേദപണ്ഡിതരായിരുന്നു. എന്നാല്‍ മറ്റുള്ളവരേക്കാള്‍ താന്‍ ശ്രേഷ്ഠനാണെന്ന് പ്രതിജ്ഞ ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല.
ആ സമയത്താണ് യാജ്ഞവല്‍ക്യന്‍ ബ്രഹ്മനിഷ്ഠയ്ക്കുള്ള സമ്മാനമായ പശുക്കളെ കൊണ്ട് പോകാന്‍ ശിഷ്യന് നിര്‍ദ്ദേശം നല്‍കിയത്.ഇതിനെ മറ്റ് ബ്രാഹ്മണര്‍ എതിര്‍ത്തു.
 രാജാവിന്റെ ആശ്രിതനായ താന്‍ വലിയ ബ്രഹ്മനിഷ്ഠനെന്ന് അഭിമാനിക്കുന്ന അശ്വലന്‍ ബ്രാഹ്മണരുടെ പ്രതിനിധിയായി ചോദ്യം ചെയ്യാനൊരുങ്ങി. നീയാണോ ബ്രഹ്മനിഷ്ഠന്‍ എന്ന മട്ടില്‍ ആക്ഷേപിക്കുകയും ചെയ്തു.എന്നാല്‍ യാജ്ഞവല്‍ക്യന്‍ വിനയത്തോടെ ബ്രഹ്മനിഷ്ഠന്‍ ആരാണെന്ന് തെളിഞ്ഞാല്‍ താന്‍ അയാളെ നമസ്‌കരിക്കാമെന്ന് ഉറപ്പ് നല്‍കുന്നു. തനിക്ക് പശുക്കളെ വേണമെന്നുള്ളതിനാല്‍ താന്‍ പരീക്ഷയ്ക്ക് തയ്യാറാണ്. തന്റെ അറിവില്‍ മതിപ്പും ആത്മവിശ്വാസവും ഉള്ളതിനാലാണ് യാജ്ഞവല്‍ക്യന്‍ അങ്ങനെ പറഞ്ഞത്.
പെരുന്തച്ചന്‍ ശ്രീകോവിലിന്റെ കൂടം കേറ്റിയ ശബ്ദം കേട്ട് ഭക്ഷണം കഴിക്കാന്‍ പോയ ആശാരിമാരെല്ലാം ഓടിയെത്തി. ഇതെല്ലാം പെരുന്തച്ചന്റെ വിദ്യകളാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. പെരുന്തച്ചനെയും അരികെ നിന്ന മകനെയും അവര്‍ തൊഴുതു വണങ്ങി. പ്രധാന പണിക്കാരായി ഇരുവരെയും ആശാരിമാര്‍ കൂടെക്കൂട്ടുകയും ചെയ്തു. മാത്രവുമല്ല, പണിസ്ഥലത്തു വരുന്ന മറ്റ് ആശാരിമാര്‍ക്ക് ചോറു കൊടുക്കുന്നതും പതിവാക്കി. 
അവിടെ പണിതു കൊണ്ടിരുന്ന കാലത്താണ് പെരുന്തച്ചന്‍ അമ്പലത്തിന്റെ മുകളിരുന്ന്, താഴെ പണിതു കൊണ്ടിരുന്ന മകന്റെ കഴുത്തിലേക്ക് ഉളിയെറിഞ്ഞ് അവനെ കൊന്നത്. ഉളി അബദ്ധത്തില്‍ വീണതാണെന്ന പ്രതീതി ഉണ്ടാക്കിയായിരുന്നു കൃത്യം നിര്‍വഹിച്ചത്. ഈ സംഭവങ്ങളെല്ലാം നടന്നത് തിരുവല്ലയിലാണെന്നാണ് കേള്‍വി. 
സ്വദേശത്തെ നമ്പൂതിരിമാരുടെ ആവശ്യപ്രകാരം അവിടെയും പ്രത്യേകതകളുള്ള  ഒരമ്പലം അദ്ദേഹം പണിതിരുന്നു. സോപാനത്തില്‍ നിന്ന് കയറുമ്പോള്‍ തലമുട്ടുമെന്ന തോന്നലുളവാക്കുന്ന തരത്തിലായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മിതി. എന്നാല്‍ സാധാരണ പോലെ കയറിയാല്‍ അവിടെ തലമുട്ടുകയില്ല. തലമുട്ടിയേക്കുമെന്ന സംശയത്തോടെ തലകുനിച്ചു കയറിയാല്‍ തലമുട്ടുകയും ചെയ്യും. ക്ഷേത്രത്തിലേക്ക് ഒരു മൂര്‍ത്തിയെ ഉണ്ടാക്കണമെന്ന് പറഞ്ഞെങ്കിലും പണിയേണ്ട മൂര്‍ത്തിയേതെന്ന് നമ്പൂതിരിമാര്‍ പറഞ്ഞിരുന്നില്ല. അക്കാര്യം പെരുന്തച്ചനും ചോദിച്ചില്ല.  മൂര്‍ത്തിയേതെന്ന് അറിയാനും പെരുന്തച്ചന്‍ ഒരു മാര്‍ഗം കണ്ടു പിടിച്ചു. ഉറങ്ങാന്‍ കിടക്കുന്നേരം നമ്പൂതിരിമാര്‍ ഇഷ്ടദേവതയെ പ്രാര്‍ഥിച്ചാവും ഉറങ്ങുകയെന്ന വിശ്വാസത്താല്‍ നമ്പൂതിരിമാര്‍ ഉറങ്ങുന്നിടത്ത് മൂര്‍ത്തിയുടെ പേരു കേള്‍ക്കാന്‍ പെരുന്തച്ചന്‍ ഒളിച്ചിരുന്നു. പല തവണ പോ
യെങ്കിലും നമ്പൂതിരിമാര്‍ കിടക്കാന്‍ നേരത്ത് 'അവിടെക്കിട' എന്നു പറയുന്നത് മാത്രമാണ് കേള്‍ക്കാനായത്. ഒടുവില്‍, 'എന്നാലവിടെക്കിട' എന്നു പറഞ്ഞ് ഒരു ബിംബം പെരുന്തച്ചന്‍ പണിതു നല്‍കി. മൂര്‍ത്തിയെന്തെന്നറിയാത്ത ആ ബിംബം ഇപ്പോഴും അവിടെയുണ്ടെന്നാണ് വിശ്വാസം.  
അഗ്നിഹോത്രിയെ കാണാനായി ഒരു ദിവസം രാവിലെ പെരുന്തച്ചന്‍ അദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നു. ശ്രാദ്ധമൂട്ടാനായി ചെല്ലുമ്പോഴല്ലാതെ ഇല്ലത്തെത്തിയാല്‍ അകത്തു കയറുന്ന പതിവ് പെരുന്തച്ചന് ഇല്ലായിരുന്നു. അതിനാല്‍ അദ്ദേഹം പു
റത്തു നിന്നു കൊണ്ട് അഗ്നിഹോത്രിയെക്കുറിച്ച് അന്വേഷിച്ചു. അഗ്നിഹോത്രി സഹസ്രാവൃത്തി കഴിക്കുകയാണെന്ന് ഭൃത്യന്മാര്‍ അറിയിച്ചു. ഉടനെ പെരുന്തച്ചന്‍ അവിടെ നിലത്തൊരു കുഴി കുഴിച്ചു. വീണ്ടും അന്വേഷിച്ചപ്പോള്‍ ഗണപതിഹോമം കഴിക്കുകയാണെന്നായിരുന്നു മറുപടി. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു.  ഓരോ തവണ അനേ്വഷിക്കുമ്പോഴും അഗ്നിഹോത്രി ഓരോരോ പൂജാദി കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴികള്‍ കുഴിച്ചു കൊണ്ടിരുന്നു. നേരം ഉച്ചയായി. അഗ്നിഹോത്രി പുറത്തുവന്നു. 'തേവാരമൊക്കെ കഴിഞ്ഞല്ലേ?' എന്ന് പെരുന്തച്ചന്‍ അദ്ദേഹത്തോട് ചോദിച്ചു. 'വന്നിട്ട് കുറേനേരമായല്ലേ?  ഇരുന്നു മുഷിഞ്ഞിരിക്കും' എന്ന് പെരുന്തച്ചനോടായി അഗ്നിഹോത്രിയും ചോദിച്ചു.  
എനിക്ക് മുഷിച്ചിലൊന്നുമുണ്ടായില്ല, ഞാനിവിടെയിരുന്ന് ഒരുപാട് കുഴികള്‍ കുഴിച്ചു. പക്ഷേ പ്രയോജനമുണ്ടായില്ല, ഒന്നിലും വെള്ളം കണ്ടില്ല. ഇത്രയും കുഴികള്‍ കുഴിക്കുന്നതിനു പകരം ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ വെള്ളം കണ്ടേനെ എന്നായിരുന്നു പെരുന്തച്ചന്റെ മറുപടി. അത് പെരുന്തച്ചന്‍ തന്നെ ആക്ഷേപിച്ചതാണെന്ന് അഗ്നിഹോത്രിക്ക് മനസ്സിലായി. അനേകം ഇശ്വരന്മാരെ സേവിക്കാതെ ഒരു ഈശ്വരനെ സേവിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ആ പറഞ്ഞതിന് അര്‍ഥമെന്നും അഗ്നിഹോത്രിക്ക് ബോധ്യപ്പെട്ടു. കുഴിക്കുന്നത് പലകുഴികളാണെങ്കിലും അതിലെല്ലാം വെള്ളം കാണുമെന്ന തോന്നലാണുണ്ടായത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കിയില്ലെന്ന് അഗ്നിഹോത്രി പെരുന്തച്ചനോടായി പറഞ്ഞു. ചുവടെല്ലാം ഒന്നാണെന്ന ഓര്‍മ വേണം, അങ്ങനെയെങ്കില്‍ എത്ര കുഴികള്‍ വേണമെങ്കിലും കുഴിക്കാം. വെള്ളമുണ്ടാവുകയും ചെയ്യുമെന്ന് പെരുന്തച്ചനും പറഞ്ഞു.
jnmabhumi

ഗുല്‍ഗുലു

വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങള്‍/ വി.കെ.ഫ്രാന്‍സിസ്
Friday 31 August 2018 1:03 am IST
ശാസ്ത്രീയനാമം: Commiphora wightii
സംസ്‌കൃതം:  ഗുഗ്ഗുലു, കൗശിക, പുര 
തമിഴ്: ഗുക്കുലു, ഗുഗ്ഗുലു
എവിടെ കാണാം:  ഉഷ്ണമേഖലാ പ്രദേശങ്ങളില്‍, ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലും ഉത്തര തമിഴ്‌നാട്ടിലും  
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്  

ഗുല്‍ഗുലു കേരളത്തില്‍ വളരുന്ന ഔഷധമല്ല .  ഗുല്‍ഗുലു മരത്തിന്റെ പശയാണ് ഔഷധമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഒട്ടേറെ ആയൂര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ചേരുവയായതിനാലാണ് ഇതേക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നത്.
ഔഷധ പ്രയോഗം:  ഗുല്‍ഗുലു അരച്ച് തേച്ചാല്‍ കുരുക്കള്‍ പെട്ടെന്ന് വറ്റിപ്പോകും. ഇത് കത്തിച്ച് പുകയേല്‍പ്പിച്ചാല്‍ വ്രണങ്ങള്‍ വേഗത്തില്‍  കരിയും. ഗുല്‍ഗുലു ഉള്ളില്‍ സേവിക്കാനായി  ശുദ്ധിചെയ്‌തെടുക്കണം. ഗുല്‍ഗുലു ചെറിയ കിഴികളാക്കി പച്ചമഞ്ഞള്‍, ആര്യവേപ്പില ഇവയിട്ട വെള്ളത്തില്‍ തിളപ്പിച്ച് ശുദ്ധി ചെയ്യാം. പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ചിട്ട വെള്ളമെടുത്ത് ഇഡ്ഡിലി പാത്രത്തിലൊഴിച്ച് അതിന്റെ തട്ടില്‍ ഗുല്‍ഗുലു വെച്ച് ആവി കയറ്റിയെടുത്തും ശുദ്ധീകരിക്കാം. ഗുല്‍ഗുലുവില്‍ പറ്റിപ്പിടിച്ച കല്ല്, മണ്ണ്, ഇലയുടെ അംശങ്ങള്‍ എന്നിവ നീക്കണം. 
ഗജചര്‍മമെന്ന ( ശരീരത്തിലെ തൊലി കട്ടിപിടിച്ച് ആനയുടെ തൊലിക്ക് സമാനമായി വിണ്ടുകീറിയുണ്ടാകുന്ന വ്രണം) രോഗത്തിന് ഗുല്‍ഗുലാദി തൈലത്തില്‍ പുത്തും തുരിശും പൊന്‍കാരവും ചൂടന്‍ കര്‍പ്പൂരവും പൊടിച്ച്  പഴക്കമുള്ള വെളിച്ചെണ്ണ ഇരുമ്പു ചട്ടിയിലെടുത്തതില്‍ ചേര്‍ത്ത് വെയിലില്‍ ചൂടാക്കി പുരട്ടുക. 
ഭഗന്ദരത്തിന് ( ഫിസ്റ്റുല) , ശുദ്ധിചെയ്ത ഗുല്‍ഗുലു 300 ഗ്രാം, തിപ്പലി 100 ഗ്രാം, ഉണക്കനെല്ലിക്ക  50 ഗ്രാം, താന്നിക്കാ തൊണ്ട് 50 ഗ്രാം, ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് 100 ഗ്രാം, ഇവ ഉണക്കിപ്പൊടിച്ച്  അഞ്ചുഗ്രാം പൊടിയെടുത്ത് ദിവസം രണ്ടു നേരം തേനില്‍  ചേര്‍ത്ത് ഒരുമാസം തുടര്‍ച്ചയായി സേവിക്കുക. അതോടൊപ്പം കാഞ്ഞിരത്തിന്റെ ഇലയും തൊലിയും കാട്ടപ്പയും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ 20 മിനിട്ട് ഇരിക്കുകയും ചെയ്താല്‍ ഭഗന്ദരം പൂര്‍ണമായും ശമിക്കും. 
ശുദ്ധി ചെയ്ത  ഗുല്‍ഗുലുവും ഞെരിഞ്ഞിലും സമം ചേര്‍ത്തു പൊടിച്ച്  അഞ്ചുഗ്രാം ( ഒരു ടേബിള്‍ സ്പൂണ്‍)  പൊടി, പാലില്‍ ദിവസവും രണ്ടു നേരം മുപ്പതു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, ചിറ്റമൃത്, കൊടകപ്പാല അരി, വിഴാലരി, കാര്‍കോലരി, കുരുമുളക്, കൊടുവേലിക്കിഴങ്ങ്  ശുദ്ധി ചെയ്തത് എന്നിവ തുല്യ അളവിലെടുത്ത്് എട്ടിരട്ടി ശുദ്ധി ചെയ്ത ഗുല്‍ഗുലു ചേര്‍ത്ത് പൊടിച്ച് അഞ്ചുഗ്രാം
 പൊടി ദിവസവും രണ്ടു നേരം തേനില്‍ സേവിച്ചാല്‍ തൊണ്ണൂറു ദിവസം കൊണ്ട്  പൊണ്ണത്തടി മാറും. നാനാവിധത്തിലുള്ള സ്ത്രീരോഗങ്ങളും ശമിക്കും. ഇത് അര്‍ശസിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ല ഔഷധമാണ്.
അര്‍ജ്ജുനാ! നിന്റെ പേര് അന്വര്‍ത്ഥമാണ്. നിന്റെ മനസ്സ് സ്വതവേ മാലിന്യമുക്തമാണ്. കേള്‍ക്കൂ! നിയന്ത്രിക്കുക എന്ന കര്‍മം സ്വഭാവമായിട്ടുള്ള നാരായണന്‍ അഥവാ പരമാത്മാവ് സര്‍വപ്രാണികളുടെയും-മനുഷ്യരുടെ മാത്രമല്ല ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. ഈ കാര്യം മുന്‍പേ തന്നെ ഞാന്‍ നിന്നോടു പറഞ്ഞിട്ടുണ്ട്. ഈശ്വരന്‍ ഞാനല്ലാതെ വേറെ ഈശ്വരനുണ്ട് എന്നും തെറ്റായി വ്യാഖ്യാനിക്കേണ്ട!
''അഹം ആത്മാഗുഡാശേ
സര്‍വ്വഭൂതാശയസ്ഥിതഃ (10 ല്‍ 20-ാം ശ്ലോകം)
(ഞാന്‍ സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു.)
''സര്‍വ്വസ്യചാഹം ഹൃദി സന്നിവിഷ്ടഃ'' 
(15 ല്‍ 15)
(=എല്ലാത്തിന്റെ ഉള്ളില്‍ ഞാന്‍ ഇരിക്കുന്നുണ്ട്.)
മാത്രമല്ല, ശ്വേതാശ്വതരോപനിഷത്തിലും ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
''ഏയോ ദേവ സര്‍വ്വഭൂതേഷുഗുഢഃ
സര്‍വ്വവ്യാപീ സര്‍വ്വഭൂതാന്തരാത്മാ''
= മുഖ്യനായ ദേവന്‍ ഇളകുന്ന വസ്തുക്കളുടെയും ഇളകാത്ത വസ്തുക്കളുടെയും അകര്‍ണ്യം എല്ലായിടത്തും വ്യാപിച്ചും സ്ഥിതിചെയ്യുന്നു.)
ഒരിടത്ത് നില്‍ക്കുന്ന ഒരു വ്യക്തി എങ്ങനെയാണ് സര്‍വവ്യാപിയായിത്തീരുന്നത് എന്നു സംശയിക്കേണ്ട. ആകാശത്തില്‍ ഒരിടത്തു സ്ഥിതിചെയ്യുന്ന സൂര്യനെ എവിടെയും എപ്പോഴും അകത്തും പു
റത്തും കാണുന്നില്ലേ? ഇക്കാര്യവും ഞാന്‍ വേദത്തില്‍ പറഞ്ഞിട്ടുണ്ട്.
''അന്തര്‍ബഹിശ്ചത സര്‍വ്വം''
വ്യാപ്യനാരായണഃ സ്ഥിതഃ (മഹാനാരായണം)
അവിടെ ഇരുന്നുകൊണ്ട് ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയണ്ടേ? പറയാം.
മായയാ സര്‍വ്വഭൂതാനിഭ്രാമയന്‍ (18- ല്‍ 61)
ബ്രഹ്മാവ് മുതല്‍ പുഴുവരെയുള്ള സകലതിനേയും മയകൊണ്ട്, അവരുടെ കര്‍മങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും കറക്കിക്കൊണ്ടിരിക്കുന്നു. മായ എന്നാല്‍ എന്താണര്‍ത്ഥം? ഇന്ദ്രജാലംപോലെയാണോ? അല്ല-എന്റെ ശക്തികൊണ്ട് കറക്കുന്നു. ആ ശക്തി എന്റെ ബഹിരംഗ ശക്തിയാണ്. അവര്‍ ആ കറക്കത്തില്‍ ഉള്‍പ്പെടുന്നത്, പൂര്‍വ്വജന്മത്തിലെ കര്‍മങ്ങളുടെ വാസനയാകുന്ന കൊടുങ്കാറ്റുകൊണ്ടാണ്.
യന്ത്രാരൂഢാനി- ഒരു ഉദാഹരണം പറയാം. ഒരു മനുഷ്യന്‍ ചരടുവലിച്ച് കറക്കുന്ന യന്ത്രത്തില്‍ സ്ഥിതിചെയ്യുന്ന മരംകൊണ്ടു നിര്‍മിച്ച് പ്രതിമകള്‍ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നു. ചരടുവലിച്ച് യന്ത്രം കറക്കുന്ന മനുഷ്യന് ഒരു ഉത്തരവാദിത്വമില്ല.
ഇവിടെ മനുഷ്യമൃഗാദികളുടെ ശരീരങ്ങളാണ് യന്ത്രങ്ങളായി കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ജീവാത്മാക്കള്‍ പ്രതിമകളായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അന്തര്യാമിയായ ഭഗവാനാണ് ചരട് വലിക്കുന്ന മനുഷ്യന്റെ സ്ഥാനത്ത് നില്‍ക്കുന്നത് ചരട്- ഭഗവാന്റെ ശക്തിവിശേഷമായ മായയും.
ഏതൊന്നില്‍ നിന്ന് ഈ വിശ്വം ജനിക്കുന്നു, ജനിച്ചതെല്ലാം ഏതൊന്നില്‍ ജീവിക്കുന്നു, ഏതൊന്നിലേക്ക് മടങ്ങിപ്പോകുന്നു (യ തോ വാ ഇമാനി ഭൂതാനി ജായന്തേ, യേന ജാതാനി ജീവന്തി, യല്‍പ്രത്യഭിസംവിശന്തി:- തൈത്തിരീയോപനിഷത്ത്-3.1) അവിടേക്ക് എല്ലാജീവജാലങ്ങളും മടങ്ങിപ്പോകുന്നു. ആ യാത്രയ്ക്കുള്ള സാധനകളാണ് വേദാന്തം മുന്നോട്ടുവയ്ക്കുന്നത്. തര്‍ക്കത്തിനും സന്ദേഹങ്ങള്‍ക്കും അതീതമായ തത്ത്വാനേഷണവും പരമപദപ്രാപ്തിയുമാണ് ഭാരതീയതത്ത്വചിന്ത പഠിപ്പിക്കുന്നത്.
ലോകത്ത് മറ്റൊരുടത്തുമില്ലാത്തതത്ര ഉള്ളറിവുകള്‍ സ്വായത്തമാക്കിയവരുടെ നാടാണ് നമ്മുടേത്. 








ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ ചട്ടമ്പി സ്വാമികള്‍ – നവോത്ഥാനത്തിന്റെ മഹാപ്രഭു

വര്‍ഷങ്ങള്‍ക്കുമുമ്പ് കലാകൌമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്. ശ്രേയസ് അംഗങ്ങളുമായി പങ്കു വച്ചത് ശ്രീ Pradeepkumar P I.
ഡോ.എം.ജി.ശശിഭൂഷണ്‍
പ്രവൃത്തിയും ഗുണവുമാണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതിന് അടിസ്ഥാനമെന്ന് ഓര്‍മ്മിപ്പിക്കാന്‍ നമുക്കൊരു ആത്മജ്ഞാനി 19–‍ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. ജാതിശ്രേഷ്ഠതയാണ് മറ്റെന്തിനെക്കാളും മീതെയെന്ന തെറ്റിദ്ധാരണയില്‍ കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ഈ ക്രാന്തദര്‍ശിയുടെ ജനനവും ജീവിതവും.
കേരളീയ നവോത്ഥാനത്തിന്റെ സമാരംഭകരില്‍ ഒരാളായ ചട്ടമ്പിസ്വാമികള്‍ക്ക് (1853–1924) ജന്മസ്ഥലത്ത് ഉചിതമായ ഒരു സ്മാരകം ഇനിയും ഉണ്ടാകാത്തത് എന്തുകൊണ്ടാവ‍ാം?
തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട്ട് വീട് നിന്നിരുന്ന സ്ഥലത്താണ് ചട്ടമ്പിസ്വാമികള്‍ക്ക് സ്മാരകം ഉണ്ടാകേണ്ടതെന്ന് വാദിച്ചുകൊണ്ട് ഏതാനും മാസങ്ങളായി നടന്നുവരുന്ന ജനകീയപ്രക്ഷോഭണങ്ങള്‍ നേരില്‍ക്കണ്ടപ്പോള്‍ സ്വയം ചോദിച്ചുപോയി. ചട്ടമ്പിസ്വാമികള്‍ ജനിച്ചത് കണ്ണമ്മൂലയിലല്ലെന്നും മലയിന്‍കീഴിനടുത്തുള്ള മച്ചേല്‍ എന്ന ഗ്രാമത്തിലെ വേണിയത്തു വീട്ടിലാണെന്നുമാണ് ഈ സമരത്തെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത്. ചട്ടമ്പിസ്വാമികളുടെ അമ്മയുടെ തറവാട് മച്ചേലുള്ള വേണിയത്തുവീടാണെന്നും അവര്‍ വാദിക്കും. കണ്ണമ്മൂലയില്‍ തന്നെയുള്ള കുന്നിന്‍പുറത്തു വീട്ടിലാണ് (സര്‍വ്വേ നമ്പര്‍ 2300) ചട്ടമ്പിസ്വാമികള്‍ ജനിച്ചതെന്ന് പ്രശസ്ത ചരിത്രകാരനായ എ.ശ്രീധരമേനോനും മറ്റും പ്രസ്താവിച്ചിട്ടുണ്ട്.
നൂറ്റിയമ്പത്തിയഞ്ചുവര്‍ഷം മുമ്പു ജനിച്ച ഒരാത്മജ്ഞാനിയുടെ ജന്മസ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാകുന്നതും അതേച്ചൊല്ലി കലഹിക്കുന്നതും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മലയാളിയുടെ ഗുരുത്വമില്ലായ്മകൊണ്ടാണ്.
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്തെപ്പറ്റി ഗവേഷണം നടത്തിയ പ്രൊഫ. ജഗതി വേലായുധന്‍നായര്‍ 1853–ാമാണ്ട് ആഗസ്റ്റ് മാസം 25–‍ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭരണിനക്ഷത്രത്തില്‍ ഉള്ളൂര്‍ക്കോട് വീട്ടില്‍ നങ്ങമ്മപ്പിള്ളയുടെ മകനായി കുഞ്ഞന്‍ ജനിച്ചു എന്ന് രേഖപ്പെടുത്തുന്നു. (ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍, 1995).
കണ്ണമ്മൂല കവലയില്‍ നിന്ന് കണ്ണമ്മൂല പാലത്തിലേക്കുള്ള പ്രധാന പാതയിലൂടെ ഉദ്ദേശം ഇരുന്നൂറടി ചെല്ലുമ്പോള്‍ പാതയുടെ കിഴക്കുവശത്തായാണ് ഉള്ളൂര്‍ക്കോട് വീട് സ്ഥിതിചെയ്തിരുന്നതെന്നും ഇന്ന് ആ വീടില്ലെന്നും പ്രൊഫ. ജഗതി വേലായുധന്‍നായര്‍ അറിയിക്കുന്നു. വഞ്ചിയൂര്‍ വില്ലേജില്‍ സര്‍വ്വേ2288–ല്‍പ്പെട്ട ഈ വസ്തുവിന്റെ പ്രമാണം താന്‍ വായിച്ചതായും പ്രൊഫ. ജഗതി വേലായുധന്‍നായര്‍ അറിയിക്കുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന എട്ടരയോഗത്തില്‍പ്പെട്ട കൊല്ലൂര്‍ അത്തിയറ മഠത്തിന് ഏതാണ്ട് രണ്ടു വിളിപ്പാട് പടിഞ്ഞാറു മാറിയാണ് ഉള്ളൂര്‍ക്കോട് വീട് സ്ഥിതിചെയ്തിരുന്നതെന്നും വേലായുധന്‍നായര്‍ ഉറപ്പിക്കുന്നു.
കൊല്ലൂര്‍ അത്തിയറമഠം ഒറ്റനിലയിലുള്ള ഓലമേഞ്ഞ ഒരു നാലുകെട്ടായിരുന്നുവെന്ന് പഴയ തലമുറ ഓര്‍ക്കാറുണ്ട്. ഈ മഠത്തിനു തെക്കുവശത്തായി നിലകൊണ്ടിരുന്ന ദേവീക്ഷേത്രത്തിന് ഇപ്പോള്‍ കുറേക്കൂടി പ്രതാപമായി. ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ചട്ടമ്പിസ്വാമികളുടെ പിതാവായ വാസുദേവശര്‍മ്മ. ഇദ്ദേഹം ഇവിടെ വരുംമുമ്പ് മലയിന്‍കീഴ് ശ്രീകൃഷ്ണക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നുവെന്നും ജീവചരിത്രകാരന്മാര്‍ അനുസ്മരിക്കുന്നു.
കുഞ്ഞന്‍ എന്നാണ് സ്വാമിക്ക് മാതാപിതാക്കള്‍ പേരിട്ടതെങ്കിലും അയ്യപ്പന്‍ എന്ന വിളിപ്പേരാണ് അദ്ദേഹത്തെ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്. കണ്ണമ്മൂലയിലെ ദേവീക്ഷേത്രത്തിലും ശാസ്താക്ഷേത്രത്തിലും പതിവായി പോകാറുണ്ടായിരുന്ന ബാലന് അയ്യപ്പന്‍ എന്ന പേരും ഹൃദ്യമായി തോന്നിയിരിക്ക‍ാം. ജനിച്ചത് ഉള്ളൂര്‍ക്കോട്ട് വീട്ടിലാണെങ്കിലും കുഞ്ഞന്‍ വളര്‍ന്നത് കണ്ണമ്മൂലയിലെ കുന്നുംപുറത്തു വീട്ടിലായിരുന്നു. മണ്ണുകുഴച്ചുണ്ടാക്കിയ ചുമരുകളോടുകൂടിയ ഓലമേഞ്ഞ ചെറിയൊരു വീടായിരുന്നു കുന്നുംപുറത്തു വീടെന്നും ചട്ടമ്പിസ്വാമികള്‍ 16 വയസ്സുവരെ താമസിച്ചിരുന്നത് ഈ വീട്ടിലാണെന്നും ജഗതി വേലായുധന്‍നായര്‍ പ്രസ്താവിക്കുന്നു.
വീട്ടിലെ ദാരിദ്യ്രം കുഞ്ഞന്റെ വിദ്യാഭ്യാസത്തെ പലപ്പോഴും തടസ്സപ്പെടുത്തിയിരുന്നു. അയല്‍വക്കത്തുള്ള കുട്ടികള്‍ ആശാന്‍പള്ളിക്കൂടത്തില്‍ പോകുന്നത് നോക്കിനില്‍ക്കാനായിരുന്നു കുഞ്ഞന്റെ ദുര്‍വിധി. പള്ളിക്കൂടത്തില്‍ നിന്ന് മടങ്ങിവരുന്ന സമപ്രായക്കാരുടെ ഓലകള്‍ നോക്കി പഠിക്കാനായി കുഞ്ഞന്റെ പിന്നീടത്തെ പരിശ്രമങ്ങള്‍. എല്ലാവരും ‘ഹരിഃ ശ്രീ’ എന്നാദ്യം എഴുതിപ്പഠിച്ചപ്പോള്‍ ‘ഇതാവത്’ എന്ന വാക്കാണ് താന്‍ ആദ്യമായി വായിച്ചതെന്ന് പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ പറഞ്ഞിട്ടുണ്ട്.
അസാധാരണമായൊരു ജന്മാന്തരവാസനയാല്‍ എഴുത്തുവിദ്യയും കൂട്ടിവായനയും സ്വയം ശീലിക്കാന്‍ കുഞ്ഞന് കഴിഞ്ഞു. കൊല്ലൂര്‍മഠം വകയുള്ള ദേവീക്ഷേത്രത്തില്‍ മാലകെട്ടിക്കൊടുക്കുവാനും കുഞ്ഞന്‍ പതിവായി പോയിരുന്നു.
അച്ഛന്‍ അതേ ക്ഷേത്രത്തിലെ ശാന്തിക്കാരനാണെന്നതും അമ്മ ക്ഷേത്രം ഉടമസ്ഥരായ കൊല്ലൂര്‍ അത്തിയറമഠത്തിലെ അടിച്ചുതളിക്കാരിയാണെന്നതും ക്ഷേത്രവുമായി വിശേഷാല്‍ അടുപ്പമുണ്ടാക്കാന്‍ ബാലനെ പ്രേരിപ്പിച്ചിരിക്ക‍ാം. ഉച്ചപൂജ കഴിയുമ്പോള്‍ കിട്ടുന്ന നിവേദ്യച്ചോറും മറ്റൊരു ആകര്‍ഷണമായിരിക്ക‍ാം.
കൊല്ലൂര്‍മഠത്തിലെ പുറംജോലികളില്‍ പലതും കുഞ്ഞനാണ് നിര്‍വ്വഹിച്ചിരുന്നത്. പറമ്പില്‍പ്പോയി കായ്കറികള്‍ ശേഖരിക്കുക, കന്നുകാലികളെ അഴിച്ചുകെട്ടുക എന്നിവയെല്ല‍ാം കുഞ്ഞന്റെ അന്നത്തെ ജോലികളില്‍ ഉള്‍പ്പെട്ടിരുന്നു.
മഠത്തിലെ പോറ്റിക്കുട്ടികളെ സംസ്കൃതം പഠിപ്പിക്കാന്‍ ഇക്കാലത്ത് ഒരു ശാസ്ത്രികളെ പരദേശത്തുനിന്ന് കൊണ്ടുവന്നു. ശാസ്ത്രികള്‍ കുട്ടികളെ പൂമുഖത്തിരുത്തി സംസ്കൃതം പഠിപ്പിക്കുമ്പോള്‍ അടിച്ചുതളിക്കാരിയുടെ മകന് വെളിയിലിരുന്ന് കേള്‍ക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. താന്‍ പഠിപ്പിച്ച പാഠത്തില്‍നിന്ന് ശാസ്ത്രികള്‍ ചില ചോദ്യങ്ങള്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വന്നുവെന്നും എല്ല‍ാം ശ്രദ്ധിച്ച് വെളിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞന്‍ ശരിയായ ഉത്തരം വിളിച്ചു പറഞ്ഞുവെന്നും തുടര്‍ന്ന് ശാസ്ത്രികള്‍ അവനെക്കൂടി ഉള്ളിലിരുത്തി പഠിക്കാന്‍ അനുവദിച്ചെന്നും ജീവചരിത്രങ്ങളില്‍ കാണുന്നു.
ക്ഷേത്രാരാധനയും ജപവുമെല്ല‍ാം കുട്ടിക്കാലം മുതല്‍ കുഞ്ഞന് ഒഴിവാക്കാന്‍ വയ്യാത്ത നിഷ്ഠകളായിരുന്നു. ഭജനം ഏതു ദുഃഖത്തിനും പരിഹാരമാണെന്ന പാഠം, പെറ്റമ്മയില്‍ നിന്ന് കുഞ്ഞന്‍ പഠിച്ചിരുന്നു. കൊല്ലൂര്‍മഠത്തിനടുത്തുള്ള ശാസ്താക്ഷേത്രത്തില്‍വച്ച് അജ്ഞാതനായ ഒരവധൂതനെ കുഞ്ഞന്‍ ഇക്കാലത്ത് പരിചയപ്പെട്ടു. ഇതു ജപിച്ച് സിദ്ധി വരുത്തിക്കൊള്ളണം എന്ന ഉപദേശത്തോടെ അദ്ദേഹം കുഞ്ഞന് ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചു.
കേരളീയരുടെ ധ്യാനമന്ത്രങ്ങളില്‍ ഉള്‍പ്പെടാത്ത ബാലാസുബ്രഹ്മണ്യമന്ത്രം (ബാലയോടുകൂടിയ അതായത് പാര്‍വതിയോടുകൂടിയ സുബ്രഹ്മണ്യന്റെ മന്ത്രം) ഉപദേശിച്ച അവധൂതന്‍ ശാക്തേയ – ഷണ്‍മുഖമതങ്ങളെ സമന്വയിപ്പിച്ച ഒരു പരദേശിയാകാനാണ് സാദ്ധ്യത. ചൂണ്ടുവിരല്‍കൊണ്ട് നെറുകയില്‍ സ്പര്‍ശിച്ചശേഷം വലതുകര്‍ണ്ണത്തില്‍ ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിക്കുകയായിരുന്നു ആ അവധൂതന്‍ ചെയ്തത്. പില്‍ക്കാലത്ത് തന്റെ ശിഷ്യന്മാര്‍ക്ക് ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ചുകാടുത്തതും ഈ ബാലാസുബ്രഹ്മണ്യമന്ത്രമായിരുന്നു.
കണ്ണമ്മൂലയ്ക്കടുത്തുള്ള പേട്ടയില്‍ അക്കാലത്ത് രാമന്‍പിള്ള ആശാന്‍ എന്നൊരു പണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ധ്യാപകന്‍, ഭാഷാവിദഗ്ദ്ധന്‍, കവി, പ്രാസംഗികന്‍ എന്നീ നിലകളില്‍ രാമന്‍പിള്ള ആശാന്‍ പ്രശസ്തനായിരുന്നു. ഏകമകന്‍, കുന്നുകുഴിയിലുള്ള ഒരു ആംഗ്ലോ ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതില്‍ ദുഃഖിതനുമായിരുന്നു. തിരുവനന്തപുരം പബ്ളിക് ലൈബ്രറിയില്‍ അക്കാലത്ത് നടത്തിയിരുന്ന പ്രസംഗങ്ങളില്‍ ആശാന്‍ പതിവായി പങ്കെടുത്തിരുന്നു. കേരളീയരുടെ വാണിജ്യവൈമുഖ്യത്തെപ്പറ്റിയും രാമായണ സദാചാരതത്വങ്ങളെപ്പറ്റിയും രാമന്‍പിള്ള ആശാന്‍ നടത്തിയ പ്രസംഗങ്ങള്‍ അച്ചടിച്ചിട്ടുമുണ്ട്. മലയാളലിപി പരിഷ്കരണത്തിലും രാമന്‍പിള്ള ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാമന്‍പിള്ള ആശാന്റെ കോപ്പി ബുക്കുകളാണ് തിരുവിത‍ാംകൂറിലെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ചിരുന്നത്. രണ്ടുവര്‍ഷം മാത്രമാണ് രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തില്‍ കുഞ്ഞന്‍ പഠിച്ചിരുന്നത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് പണിയുന്നതിന് കൂലിക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് കുഞ്ഞന്‍ പഠിത്തം മതിയാക്കി പണിക്കു പോയി.
പിന്നീട് കൂലിപ്പണി ഉപേക്ഷിച്ച് സഹോദരതുല്യനായ കൃഷ്ണപിള്ളയുടെ കീഴില്‍ ആധാരമെഴുത്തില്‍ പരിശീലനം നേടി. നെയ്യാറ്റിന്‍കരയിലും ഭൂതപ്പാണ്ടിയിലും ആധാരമെഴുത്തുകാരനായി അല്പകാലം കഴിഞ്ഞു. ഇതിനിടയില്‍ സെക്രട്ടേറിയറ്റില്‍ ഒരു കണക്കപ്പിള്ളയായി താത്കാലിക ജോലി കിട്ടി. വിക്രമന്‍തമ്പി എന്ന മേലുദ്യോഗസ്ഥനോട് പിണങ്ങി വൈകാതെ അവിടെ നിന്നു പിരിയേണ്ടിവന്നു. ഈ വിക്രമന്‍തമ്പിയാണ് ആയില്യം തിരുനാള്‍ രാമവര്‍മ്മമഹാരാജാവിനുവേണ്ടി കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ അറസ്റ്റുചെയ്ത് ഹരിപ്പാട്ട് കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത്.
ജോലി നഷ്ടപ്പെട്ട കുഞ്ഞന്‍പിള്ള വീണ്ടും പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തിലെ താഴ്ന്ന ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനായി ചേര്‍ന്നു. താഴ്ന്ന ക്ളാസ്സിലെ വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനെ അക്കാലത്ത് തിരുവനന്തപുരത്ത് ചട്ടമ്പി എന്നാണ് പറഞ്ഞിരുന്നത്. ചട്ടം പഠിപ്പിക്കുന്ന ആളാണ് ചട്ടമ്പി.
പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ അദ്ധ്യക്ഷതയില്‍ നടന്നുവന്നിരുന്ന ജ്ഞാനപ്രജാഗരസഭയില്‍ നടന്നിരുന്ന പ്രൌഢചര്‍ച്ചകള്‍ കുഞ്ഞന്‍പിള്ളയെ ആകര്‍ഷിച്ചിരുന്നു. സ്വാമിനാഥദേശികര്‍, പി. സുന്ദരംപിള്ള, തൈക്കാട്ട് അയ്യാവ് തുടങ്ങിയവര്‍ ഈ സഭയില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.
തിരുവനന്തപുരത്തെ നവരാത്രിസദസ്സില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നുവന്ന സുബ്ബജടാപാഠികളെ ഇരുപത്തിമൂന്ന‍ാംവയസ്സില്‍ കുഞ്ഞന്‍പിള്ള പരിചയപ്പെടുന്നതും ജ്ഞാനപ്രജാഗരസഭയില്‍വച്ചാണ്. സുബ്ബജടാപാഠികളുടെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കുഞ്ഞന്‍പിള്ള തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു.
ജടാപാഠികള്‍ സ്വദേശമായ കല്ലടക്കുറിച്ചിയിലേക്ക് മടങ്ങിയപ്പോള്‍ കുഞ്ഞന്‍പിള്ളയെയും കൂടെക്കൊണ്ടുപോയി. നാലുവര്‍ഷം കുഞ്ഞന്‍പിള്ള കല്ലടക്കുറിച്ചിയില്‍ താമസിച്ച് ധര്‍മ്മശാസ്ത്രവും തര്‍ക്കശാസ്ത്രവും മന്ത്രശാസ്ത്രവും വേദാന്തവും നിഷ്ഠയോടെ പഠിച്ചു.
കല്ലടക്കുറിച്ചിയില്‍ നിന്ന് കുഞ്ഞന്‍പിള്ള മടങ്ങിയത് ഷണ്‍മുഖദാസനായാണ്. ഒരു ദേശാടനത്തിനുവേണ്ടിയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. ഇക്കാലത്ത് പരിചയപ്പെട്ട ഒരു തങ്ങളില്‍ നിന്ന് ഖുര്‍ – ആന്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചു. ഏതാനും മാസങ്ങള്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. ഈ ഗുഹ നേരില്‍ കാണാനും ഉപ്പുരസമുള്ള തണുത്ത കാറ്റ് ഏല്‍ക്കാനും ഈയിടെ എനിക്കും ഒരു സന്ദര്‍ഭമുണ്ടായി.
മരുത്വാമലയില്‍ തപസ്സനുഷ്ഠിക്കുമ്പോഴാണ് ആത്മാനന്ദസ്വാമികള്‍ എന്നൊരു സന്ന്യാസിയെ പരിചയപ്പെടാന്‍ ഷണ്‍മുഖദാസന് അവസരം ലഭിച്ചത്. പൂര്‍വ്വാശ്രമത്തില്‍ കുമാരവേലുനാടാര്‍ എന്ന നാമധാരിയായ ഈ സന്ന്യാസി വൈകുണ്ഠസ്വാമികളുടെ ശിഷ്യനാണെന്നു വര‍ാം. വൈകുണ്ഠസ്വാമികളുടെ ശിഷ്യന്മാര്‍ നിര്‍മ്മിച്ച ചെറിയൊരുഗുഹാക്ഷേത്രം മരുത്വാമലയില്‍ ചട്ടമ്പിസ്വാമികള്‍ തപസ്സനുഷ്ഠിച്ച ഗുഹയ്ക്കടുത്തായി കാണാനുണ്ട്.
ദേശാടനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ ഷണ്‍മുഖദാസന്‍ തമ്പാനൂരുള്ള കല്ലുവീട്ടിലാണ് ആദ്യകാലത്ത് താമസിച്ചിരുന്നത്. അന്ന് കല്ലുവീട്ടില്‍ ഉണ്ടായിരുന്ന ഓവര്‍സിയര്‍ ഗോവിന്ദപ്പിള്ള ഷണ്‍മുഖദാസന്റെ ഒരു അകന്ന ബന്ധുകൂടിയായിരുന്നു. പൊതുമരാമത്തുവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദപ്പിള്ളയ്ക്ക് ഇടയ്ക്കിടെ സ്ഥലംമാറ്റങ്ങളുണ്ടാകും. അങ്ങനെ വാമനപുരത്തും നെടുമങ്ങാട്ടും ജോലിചെയ്യുമ്പോള്‍ ഷണ്‍മുഖദാസനും അവിടെയെല്ല‍ാം പോയി താമസിക്കുമായിരുന്നു.
തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തുണ്ടായിരുന്ന കൂപക്കരമഠത്തിലെ (എട്ടരയോഗത്തില്‍പ്പെട്ടവരാണ് കൂപക്കര പോറ്റിമാരും) ഗ്രന്ഥശാല ചട്ടമ്പിസ്വാമികള്‍ പ്രയോജനപ്പെടുത്തുന്നത് ഇക്കാലത്താണ്. കൂപക്കരയിലെ ഗ്രന്ഥശാല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ രോഗവൃത്താന്തം ഷണ്‍മുഖദാസന്‍ അറിയുന്നത്. മകന്റെ മടിയില്‍ തലവച്ച് ദേഹംവെടിയാന്‍ അമ്മയ്ക്ക് വിധിയുണ്ടായി. അമ്മയുടെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞതോടെ ഷണ്‍മുഖദാസന്‍ വീണ്ടും തീര്‍ത്ഥാടനത്തിനായി തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു.
നാഗര്‍കോവിലിനടുത്ത് വടിവീശ്വരം എന്ന സ്ഥലത്തുവച്ച് കാഴ്ചയില്‍ അതിപ്രാകൃതനായ ഒരു അവധൂതനെ ഷണ്‍മുഖദാസന്‍ ഇക്കാലത്ത് കണ്ടെത്തി. യാചകനാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന ഈ പ്രാകൃതവേഷധാരി ആരോ ഉപേക്ഷിച്ച എച്ചില്‍ ഭക്ഷിക്കുകയായിരുന്നു. ഈ അവധൂതന്റെ അനുഗ്രഹശേഷമാണ് തന്റെ ആദ്ധ്യാത്മികചര്യയ്ക്ക് വ്യക്തത ലഭിച്ചതെന്ന് അദ്ദേഹം സുഹൃത്തുക്കളോടു പിന്നീട് പറഞ്ഞു.
തമ്പാനൂരുള്ള കല്ലുവീടിനു പുറമേ നന്ത്യാരുവീട്, വഞ്ചിയൂരുള്ള ചാഞ്ഞ‍ാംവീട്, മുട്ടടയ്ക്കടുത്തുള്ള ചിറ്റല്ലൂര്‍ വീട്, ശാസ്തമംഗലത്തുള്ള ശ്രീരംഗത്തുവീട് വെളുത്തേരിയുടെയും പെരുനെല്ലിയുടെയും വീടുകള്‍.. എന്നിങ്ങനെ സ്വാമി പതിവായി പോയിരുന്ന ഭവനങ്ങള്‍ തിരുവ നന്തപുരത്ത് പലതാണ്.
ജീവിതത്തിലൊരിക്കലും കാഷായം ധരിക്കാത്തതും സന്ന്യാസനാമത്തില്‍ അറിയപ്പെടാനാഗ്രഹിക്കാത്തതും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ജനങ്ങളാണ് അദ്ദേഹത്തെ ചട്ടമ്പിസ്വാമികള്‍ എന്നു വിളിച്ചത്. വെളുത്ത ഒരൊറ്റമുണ്ടുടുത്ത് തോര്‍ത്തു പുതയ്ക്കുകയാണ് അദ്ദേഹത്തിന്റെ രീതി. കഴുത്തിലൊരു രുദ്രാക്ഷമാല അണിഞ്ഞിരുന്നതായും വലതുകൈയിലെ ചൂണ്ടാണിവിരലില്‍ ഒരു ഇരുമ്പുമോതിരം ധരിച്ചതായും ജീവചരിത്രകാരന്മാര്‍. താളംപിടിക്കാനായാണ് ഇരുമ്പുമോതിരം ധരിച്ചതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രമെഴുത്ത് കെ.എം. വര്‍ഗ്ഗീസ്, ചട്ടമ്പിസ്വാമികളുടെ ബാഹ്യരൂപം വാക്കുകള്‍കൊണ്ട് വരച്ചിട്ടുണ്ട്. സ്ഥിതപ്രജ്ഞനായ ഒരു മദ്ധ്യവയസ്കനെയാണ് ചിത്രമെഴുത്ത് വര്‍ഗ്ഗീസ് അവതരിപ്പിച്ചത്.
മുകുന്ദന്‍തമ്പി എന്ന തന്റെ ഗുരുനാഥന്റെ ചിത്രീകരണശൈലിയെ ദേവവരപ്രസാദം എന്ന് ചട്ടമ്പിസ്വാമി വിശേഷിപ്പിച്ചതിനെപ്പറ്റിയും ചിത്രമെഴുത്ത് വര്‍ഗ്ഗീസ് അനുസ്മരിക്കുന്നു. പെട്ടെന്ന് കോപിക്കുകയും അതിലും പെട്ടെന്ന് കോപമോചനം നേടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ശിഷ്യന്മാര്‍ അനുസ്മരിക്കുന്നുണ്ട്.
ചട്ടമ്പിസ്വാമികള്‍ ഷണ്‍മുഖദാസനായിരുന്ന കാലത്തെ സഹചാരികളില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു. ഇവര്‍ തമ്മിലുള്ള ആത്മീയബന്ധത്തെപ്പറ്റി രണ്ടു ചേരിയില്‍ നിന്ന് കേരളീയര്‍ തര്‍ക്കിക്കുന്നതു കാണുമ്പോള്‍ നമ്മിലുള്ള സങ്കുചിതത്വം പുറത്തുവരാറുണ്ട്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും തമ്മിലുണ്ടായിരുന്ന ആത്മീയ ബന്ധത്തെപ്പറ്റി നടരാജഗുരു പറഞ്ഞതിനോടാണ് ഞാനും യോജിക്കുന്നത്. നാരായണഗുരുവില്‍ നിന്ന് ഗ്രഹിച്ച വിവരങ്ങളാണ് നടരാജഗുരു രേഖപ്പെടുത്തിയത്. ചട്ടമ്പിസ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് നാരായണഗുരു അറിയിച്ചതായാണ് നടരാജഗുരു രേഖപ്പെടുത്തുന്നത്.
ചട്ടമ്പിസ്വാമികളെ സ്നാപകയോഹന്നാനോടും ശ്രീനാരായണഗുരുവിനെ യേശുക്രിസ്തുവിനോടും തുടര്‍ന്ന് നടരാജഗുരു താരതമ്യപ്പെടുത്തി. 1883–ലാണ് ഇവര്‍തമ്മില്‍ ആദ്യമായി കണ്ടത്.
ചട്ടമ്പിസ്വാമികള്‍ക്ക് അന്ന് 27 വയസ്സും നാരായണഗുരുവിന് 24 വയസ്സും. ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ക്ഷേത്രത്തില്‍വച്ചാണ് ഇവര്‍ പരസ്പരം കാണുന്നത്. ജന്മാന്തരസൌഹൃദത്തിന്റെ തുടര്‍ച്ചയായാണ് ഈ ആദ്യകാഴ്ചയെയും തുടര്‍ന്നുള്ള സഹവാസത്തെയും ഇരുവരും കണ്ടത്.
സര്‍വ്വജ്ഞന്‍, ഋഷി, സദ്ഗുരു, പരിപൂര്‍ണ്ണകലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ടാണ് ചട്ടമ്പിസ്വാമിയെ നാരായണഗുരു ചരമശ്ലോകത്തില്‍ വിശേഷിപ്പിച്ചത്. പന്മനയിലെ വായനശാലയില്‍ വച്ചു നടന്ന സമാധിവാര്‍ത്തയറിഞ്ഞ് പന്മനയിലേക്ക് ശ്രീനാരായണഗുരു പോകാത്തത് എന്തുകൊണ്ടാവ‍ാം? ഗുരുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് – ചട്ടമ്പിസ്വാമിയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് – വ്യത്യസ്തമായ ഒരു ദര്‍ശനം ശിഷ്യന്‍ അപ്പോഴേക്ക് സ്വീകരിച്ചതുകൊണ്ടുതന്നെ.
നീലകണ്ഠതീര്‍ത്ഥപാദസ്വാമിയെപ്പോലെയോ തീര്‍ത്ഥപാദപരമഹംസസ്വാമിയെപ്പോലെയോ ചട്ടമ്പിസ്വാമികളുടെ തീര്‍ത്ഥപാദപരമ്പരയില്‍പ്പെട്ട ഒരു ശിഷ്യനായിരുന്നില്ല ശ്രീനാരായണഗുരു. നായര്‍, ഈഴവര്‍, പുലയര്‍, പറയര്‍ തുടങ്ങിയ കേരളീയര്‍ ദ്രാവിഡരായിരുന്നുവെന്നും ആര്യന്മാരായ ബ്രാഹ്മണര്‍ പില്‍ക്കാലത്ത് കേരളത്തിലേക്ക് കുടിയേറ്റക്കാരായി എത്തിയതാണെന്നും ചട്ടമ്പിസ്വാമികള്‍ കരുതിയിരുന്നു.
സ്വാമിനാഥദേശികര്‍, പി. സുന്ദരംപിള്ള, തൈക്കാട് അയ്യാവ് തുടങ്ങിയ ദ്രാവിഡപക്ഷപാതികളുടെ സ്വാധീനം ചട്ടമ്പിസ്വാമികളുടെ കാഴ്ചപ്പാടില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. ദ്രാവിഡഭാഷകളെപ്പറ്റി എല്ലിസ് മദ്രാസ്സില്‍ നടത്തിയ പ്രസംഗം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നതായി പ്രാചീന മലയാളം തെളിവു തരുന്നു. ഇന്തോ – ആര്യന്‍ഭാഷ സംസാരിക്കുന്നവരെല്ല‍ാം ആര്യന്മാരോ ദ്രാവിഡഭാഷ സംസാരിക്കുന്നവരെല്ല‍ാം ദ്രാവിഡരോ അല്ലെന്ന് ചട്ടമ്പിസ്വാമികള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നുവെന്ന് തോന്നുന്നില്ല.
നമ്പൂതിരിമാരുടെ ആഗമനത്തെത്തുടര്‍ന്നാണ് കേരളീയര്‍ നായരും ഈഴവരും മറ്റുമായി വേര്‍തിരിഞ്ഞതെന്നും ഇരുവരും യോജിച്ചുനില്‍ക്കണമെന്ന് സ്വാമികള്‍ ആഗ്രഹിച്ചിരുന്നതായും ശിഷ്യര്‍ രേഖപ്പെടുത്തുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടൊപ്പം ഇവിടെ വ്യാപകമായ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ ചട്ടമ്പിസ്വാമികള്‍ ഉദാരമായി സ്വാഗതം ചെയ്യാന്‍ തയ്യാറായിരുന്നില്ല.
`മതമേതായാലും ശരി മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന വ്യത്യസ്ത സമീപനം സ്വീകരിക്കാനും അദ്ദേഹം ഒരുക്കമായിരുന്നില്ല.
മതമേതായാലും ശരി മനുഷ്യന്‍ നന്നായാല്‍ മതി എന്ന തന്റെ സന്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്യാതിരിക്കാന്‍വേണ്ടിക്കൂടിയാണല്ലോ ശ്രീനാരായണഗുരു പിന്നീട് കുമാരനാശാനെക്കൊണ്ട് മതപരിവര്‍ത്തന രസവാദം എഴുതിപ്പിച്ചത്.
ഏറ്റുമാനൂര്‍ പോലെയുള്ള മഹാക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുമ്പോള്‍ ‘നിങ്ങള്‍ പാപികളാണ്’ എന്ന പ്രകോപനപരമായ സംബോധനകളിലൂടെ മതപരിവര്‍ത്തനാഹ്വാനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയായിരുന്നു ചട്ടമ്പിസ്വാമികളുടെ ‘ക്രിസ്തുമതഛേദനം’ എന്ന ആദ്യകൃതി.
ഷണ്‍മുഖദാസന്‍ എന്നാണ് ഗ്രന്ഥകാരന്റെ പേരായി കൊടുത്തിട്ടുള്ളത്. ക്രിസ്തുമതഛേദനം എന്ന പുസ്തകം എഴുതുക മാത്രമല്ല അതിലെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കാളിയാങ്കണ്ഡ224ല്‍ നീലകണ്ഠപിള്ളയെയും കരുവാ കൃഷ്ണനാശാനെയും ചുമതലപ്പെടുത്തുകയും ചെയ്തു. ആദ്യത്തെയാള്‍ നായരും രണ്ടാമത്തെയാള്‍ ഈഴവസമുദായ‍ാംഗവും എന്നത് പ്രത്യേകം ശ്രദ്ധേയം.
ക്രിസ്തുമതഛേദനത്തിന്റെ ആദ്യഭാഗം ക്രിസ്തുമതസാരമാണെന്നും ഛേദനം എന്ന രണ്ട‍ാംഭാഗം സമരോത്സുകരായ അക്കാലത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയാണെന്നും ഈ ഗ്രന്ഥത്തിന്റെ വിമര്‍ശകര്‍ ഓര്‍ക്കാറില്ല.
പ്രാചീന മലയാളം (1916) എന്ന ഗ്രന്ഥത്തിലൂടെ പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നും ഇങ്ങനെ സൃഷ്ടിച്ച കേരളമാണ് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതെന്നുമുള്ള ഐതിഹ്യത്തെ ചോദ്യംചെയ്യുന്നു. ‘കേരളമാഹാത്മ്യം’ പോലുള്ള കൃതികള്‍ ദുഷ്ടലക്ഷ്യത്തോടെ എഴുതിയതാണെന്നും പ്രാചീന മലയാളം സൂചിപ്പിക്കുന്നു. നായന്മാര്‍ ശൂദ്രരല്ലെന്നും ആര്യാവര്‍ത്തത്തിലെ ചാതുര്‍വര്‍ണ്ണ്യം കേരളത്തിലുണ്ടായിരുന്നില്ലെന്നും തുടര്‍ന്നു വാദിക്കുന്നു.
1921–ല്‍ പ്രസിദ്ധപ്പെടുത്തിയ ‘വേദാധികാരനിരൂപണം’ അക്കാലത്ത് വിവാദങ്ങളുണ്ടാക്കി. വേദവും ഇതരവിജ്ഞാനങ്ങളുമെല്ല‍ാം ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദമന്യേ ആര്‍ക്കും പഠിക്കാനും പഠിപ്പിക്കാനും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പിസ്വാമികള്‍ ഈ കൃതിയിലൂടെ വാദിച്ചു. ജാനശ്രുതി എന്ന ശൂദ്രന്‍ രൈക്വനില്‍ നിന്ന് വിദ്യ അഭ്യസിച്ച കഥ അദ്ദേഹം വേദാധികാര നിരൂപണത്തിലും പ്രാചീന മലയാളത്തിലും ഉദ്ധരിക്കുന്നു. ഇതേ കഥ പില്‍ക്കാലത്ത് സ്വമതസ്ഥാപനത്തിനായി അംബേദ്കറും ഉദ്ധരിച്ചിരുന്നു.
“എല്ലാവരുടെയും സ്വഭാവത്തെയും പരിശുദ്ധമാക്കേണ്ടതായ വേദത്തിനുപോലും ശൂദ്രരുടെ അദ്ധ്യയനത്താല്‍ മഹിമ കുറഞ്ഞുപോകുമെങ്കില്‍ ആ മഹിമ എത്രത്തോളം നിലനില്‍ക്കും” എന്നാണ് വേദാധികാര നിരൂപണത്തില്‍ ചട്ടമ്പിസ്വാമികള്‍ സന്ദേശരഹിതമായി ചോദിച്ചത്. ആത്മജ്ഞാനി ഇങ്ങനെ വിവാദങ്ങള്‍ സൃഷ്ടിക്കാമോ? കുട്ടിക്കാലത്ത് അച്ഛനില്‍ നിന്ന് സ്നേഹവാത്സല്യങ്ങള്‍ ലഭിക്കാത്തതും ചട്ടമ്പിസ്വാമികളുടെ പില്‍ക്കാലദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രേരണ വഹിച്ചിട്ടുണ്ടാവ‍ാം.
പത്തൊമ്പത‍ാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപത‍ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി കേരളത്തില്‍ നടന്നത് മതപുനരുദ്ധാരണപ്രവര്‍ത്തനങ്ങളായിരുന്നുവെന്നും അത് സ‍ാംസ്കാരികനവോത്ഥാനത്തില്‍ ഭിന്നമായിരുന്നെന്നും ഈയിടെ പ്രശസ്ത ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു. ചട്ടമ്പിസ്വാമികളുടെയും നാരായണഗുരുസ്വാമികളുടെയും പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും മതപുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല.
സ‍ാംസ്കാരിക നവോത്ഥാനപ്രവര്‍ത്തനങ്ങളും മതനവോത്ഥാനപ്രവര്‍ത്തനങ്ങളും പരസ്പരം യോജിക്കാത്ത സമാന്തരരേഖകളായിരുന്നില്ല ഭാരതത്തില്‍. ബംഗാളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അതേപോലെ ആവര്‍ത്തിച്ചില്ലല്ലോ എന്നു സന്ദേഹിക്കുന്നവര്‍ക്കു മാത്രമേ കേരളത്തിലെ സ‍ാംസ്കാരിക നവോത്ഥാനസങ്കല്പങ്ങളെ മതനവോത്ഥാനസന്ദേശങ്ങളായി കാണാന്‍ കഴിയൂ.
സമൂഹത്തിന്റെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ നൈദാനികന്‍ (ഡയഗണോസ്റ്റ്) ആയിരുന്നു ചട്ടമ്പിസ്വാമികള്‍. രോഗത്തിന് സൌമ്യചികിത്സകൂടി വിധിച്ച ഭിഷഗ്വരനായിരുന്നു ശ്രീനാരായണഗുരു. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമായിരുന്നുവെന്ന് തിരിച്ചറിയാന്‍ കേരളത്തിന് കഴിയേണ്ടിയിരിക്കുന്നു.
കണ്ണമ്മൂലയിലെ ഒരു ട്രാഫിക് ഐലന്‍ഡില്‍ ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ചട്ടമ്പിസ്വാമി സ്മാരകം കേരളീയര്‍ക്ക് നാണക്കേടാണ്.
ചട്ടമ്പിസ്വാമികളുടെ കൃതികള്‍
1. ക്രിസ്തുമതഛേദനം
2. പ്രാചീനമലയാളം
3. വേദാധികാരനിരൂപണം
4. മനോനാശം അഥവാ ശുദ്ധ്വാദ്വൈതഭാവന
5. ദേശനാമങ്ങള്‍
6. ശരീരതത്വസംഗ്രഹം
7. ഒഴിവിലൊടുക്കം (വിവര്‍ത്തനം)
8. ആദിഭാഷ
9. പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം
10. ശ്രീചക്രപൂജാതത്വം
ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും
സ്വാമി വിവേകാനന്ദന്‍ തന്റെ കേരളപര്യടനത്തിനിടയില്‍ എറണാകുളത്തുവച്ചാണ് ചട്ടമ്പിസ്വാമികളെ പരിചയപ്പെടുന്നത്.
ചിന്മുദ്രയെക്കുറിച്ച് വിശദീകരിച്ചുകേട്ടാല്‍ കൊള്ളാമെന്ന് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പെരുവിരലും ചൂണ്ടുവിരലും പരസ്പരം സ്പര്‍ശിച്ചുകൊണ്ട് ചിന്മുദ്ര പിടിക്കുമ്പോള്‍ ലഭിക്കുന്ന സ്പന്ദനത്തെപ്പറ്റിയും സ്പന്ദനത്തിന്റെ ശിരസ്സിലേക്കുള്ള പ്രവാഹഗതിയെപ്പറ്റിയും ബൃഹദാരണ്യകോപനിഷത്തിലെ അപ്രകാശിതമായ ഒരു പ്രമാണശ്ലോകം ഉദ്ധരിച്ചുകൊണ്ട് ചട്ടമ്പിസ്വാമി വിവേകാനന്ദനോടു വിശദീകരിച്ചു.
കേരളത്തില്‍ താന്‍കണ്ട ഗണനീയവ്യക്തികളില്‍ ഒരാളായി ചട്ടമ്പിസ്വാമിയെ സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് ഇതേത്തുടര്‍ന്നാണ്.
ചട്ടമ്പിസ്വാമിയുടെ മടിയിലുറങ്ങിയ സുലൈമാന്‍
ചട്ടമ്പിസ്വാമി ഏറ്റുമാനൂരില്‍ കഴിയുന്നകാലത്ത് അദ്ദേഹത്തെ പരിചയപ്പെട്ട സുലൈമാന്‍ റാവുത്തര്‍ ഈ ഇങ്ങനെ ലേഖകനോട് പറഞ്ഞു: കോട്ടയത്ത് എം.സി റോഡിന്റെ പണിനടക്കുന്ന കാലം. സായിപ്പാണ് എന്‍ജിനിയര്‍.
റോഡ് നിര്‍മ്മാണത്തിനു വേണ്ടി അവിടവിടെയായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കണ്ഡ224ല്‍ചല്ലികള്‍ മോഷണം പോകുന്നുണ്ടോ എന്നു പരിശോധിക്കാന്‍ രാത്രി റോന്തുചുറ്റുകയായിരുന്നു സുലൈമാന്‍ റാവുത്താര്‍. പ്രായം പന്ത്രണ്ട് വയസ്സ്. പ്രാകൃത വേഷധാരിയായ ഒരു വൃദ്ധന്‍ റോഡ്വക്കത്തെ കരിങ്കല്‍ കൂനയില്‍ നിന്നൊരുപിടി ചല്ലി എടുക്കുന്നതു കണ്ട് അയാള്‍ തെറ്റിദ്ധരിച്ചു. മോഷ്ടാവുതന്നെ!
റാവുത്തര്‍ അയാളുടെ പുറകില്‍ നിന്നു വട്ടം പിടിച്ചു. “ഇട ടാ”, അവന്‍ വിളിച്ചു പറഞ്ഞു. മധ്യവയസ്കന്‍ മര്‍മ്മം നോക്കി ഒരു തട്ടുകൊടുത്തു. അതോടെ റാവുത്തര്‍ ബോധം കെട്ടു വീണു. ഉണര്‍ന്നപ്പോള്‍ രാത്രിയില്‍ കരിങ്കണ്ഡ224ല്‍ചല്ലികള്‍ എടുത്ത വൃദ്ധന്റെ മടിയില്‍ കിടക്കുകയാണ്. ആദ്യം ഒന്നുഭയന്നെങ്കിലും വൃദ്ധന്റെ കാരുണ്യത്തോടെയുള്ള നോട്ടം കണ്ടപ്പോള്‍ സമാധാനമായി. വൃദ്ധന്‍, വീടും പേരും ചോദിച്ചു. പിന്നെ ഖുര്‍– ആനില്‍ നിന്നുള്ള സൂക്തങ്ങള്‍ ചൊല്ലി. ജീവിതത്തിനു ഒരു പുതിയ അര്‍ത്ഥം കൈവന്ന പോലെ. ആളുകള്‍ ബഹുമാനത്തോടെ പറയുന്ന ചട്ടമ്പി സ്വാമികളുടെ മടിയിലാണ് താന്‍ കിടന്നതെന്നു സുലൈമാന്‍ റാവുത്തര്‍ പിന്നീടേ മനസ്സിലാക്കിയുള്ളൂ.
ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ പോയി സുലൈമാന്‍ റാവുത്തറെ ലേഖകന്‍ 1982– ല്‍ കാണ്ടപ്പോള്‍ അദ്ദേഹത്തിന് 102 വയസ്സുണ്ടായിരുന്നു.
 ഒരു കാര്യം നാം പലപ്രാവശ്യം ആവർത്തിച്ച് പറയുമ്പോൾ ആ കാര്യം നമ്മുടെ ഉപബോധമനസ്സ് ഏറ്റെടുക്കുമത്രേ..!! പിന്നീടത് പ്രാവർത്തികമാക്കുന്നത് ഉപബോധമനസ്സാണ്..!! അതുകൊണ്ട് നല്ല കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ച് പറയേണ്ടത് ആവശ്യമാണ്..!!

Wednesday, August 29, 2018

യുദ്ധഭൂമിയിൽവെച്ച് രണ്ടു സുഹൃത്തുക്കൾ തമ്മിൽ നടന്ന സംഭാഷണമാണ് ഭഗവദ്ഗീതയെന്നു വിശ്വസിക്കുന്ന അനേകം മന്ദബുദ്ധികളുണ്ട്. അങ്ങനെയുള്ള ഒരു കൃതി പുണ്യഗ്രന്ഥങ്ങളിലൊന്നാവാൻ വയ്യ. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്നാക്ഷേപിക്കുന്നവരുമുണ്ട്. യുദ്ധം അധാർമ്മികമാണ്. പക്ഷേ സംഭവസ്ഥിതി ഇവിടെ വിശദമാക്കിയിരിക്കുന്നു. ഉത്കൃഷ്ടമായ നീതിശാസ്ത്രമാണ് ഭഗവദ്ഗീത. അതിന്റെ കാതലായ ഭാഗം ഒമ്പതാമദ്ധ്യായത്തിന്റെ മുപ്പത്തിനാലാം ശ്ലോകത്തിലൊതുങ്ങുന്നു; ‘മന്മനാഭവ മദ്ഭക്തഃ’ കൃഷ്ണഭക്തനാവണമെന്നർത്ഥം. സർവ്വധർമ്മങ്ങളുടേയും സാരം ഇതാണ്. ‘സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ’. നീതിധർമ്മങ്ങളുടെ ഉത്തമ പ്രകിയകളുൾക്കൊള്ളുന്നതാണ് ഭഗവദ്ഗീത. മറ്റ് പ്രക്രിയകളെല്ലാം പവിത്രങ്ങളാവാം, അവ ഇതിലേക്ക് വഴിവെയ്ക്കുന്നു എന്നുവരാം. ഏതായാലും സകല നീതിധർമ്മങ്ങളുടേയും രത്നച്ചുരുക്കമാണ് ഭഗവദ്ഗീതയിലെ അന്തിമോപദേശം; കൃഷ്ണന് സ്വയം സമർപ്പിക്കുക എന്നത്. പതിനെട്ടാ മദ്ധ്യായം ഇതിന് ഊന്നൽ കൊടുത്തിരിക്കുകയാണ്.
യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാർത്ഥ ധനുർധരഃ 
തത്ര ശ്രീർവിജയോ ഭൂതിർ ധ്രുവാ നീതിർമതിർ മമ
     യത്ര - എവിടെ; യോഗേശ്വരഃ – യോഗേശ്വരനായ; കൃഷ്ണഃ - കൃഷ്ണനുണ്ടോ; യത്ര - എവിടെ; ധനുർധര - വില്ലും ശരവും ധരിച്ച; പാർത്ഥഃ - പാർത്ഥനുണ്ടോ; തത്ര - അവിടെ; ശ്രീഃ - ശ്രീയും (ഐശ്വര്യവും); വിജയഃ - വിജയവും; ഭൂതി - ഭൂതിയും (ധനവും അളവറ്റ ശക്തിയും; ധ്രുവാ - ധ്രുവമായ; നീതിഃ - നീതിയും; (സന്തി ഇതി) – ഉണ്ടെന്നാണ്; മമ മതിഃ - എന്റെ അഭിപ്രായം.
    എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോഎവിടെ വില്ലാളി വീരനായ അർജുനനുണ്ടോഅവിടെയാണ് ഐശ്വര്യവും വിജയവും അസാധാരണശക്തിയും നീതിയും ഉള്ളത്. ഇതാണ് എന്റെ അഭിപ്രായം.
   ധൃതരാഷ്ട്രടരുടെ ഒരു ചോദ്യത്തോടുകൂടിയാണ് ഭഗവദ്ഗീത ആരംഭിക്കുന്നത്. വീരയോദ്ധാക്കളായ ഭീഷ്മർ, ദ്രോണർ, കർണ്ണൻ എന്നിവർ സഹായത്തിനുള്ള തന്റെ മക്കൾക്ക് വിജയം ലഭിക്കുമെന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു. തന്റെ കക്ഷി ജയിക്കുമെന്ന് ആ രാജാവ് കരുതി. പക്ഷേ യുദ്ധരംഗം വിവരിച്ചുകൊണ്ട് സoഞ്ജയൻ പറഞ്ഞതിതാണ്. അങ്ങ് വിജയത്തെക്കുറിച്ചോർക്കുന്നു! എന്റെ അഭിപ്രായത്തിൽ, കൃഷ്ണാർജുനന്മാർ എവിടെയോ അവിടെയായിരിക്കും സർവ്വ ശ്രേയസ്സും. ധ്യതരാഷ്ട്രർ തന്റെ കക്ഷിക്ക് ജയം പ്രതീക്ഷിക്കേണ്ട, എന്ന് സഞ്ഞ്ജയൻ നേരിട്ട് പറയുന്നു. കൃഷ്ണൻ കൂടെയുള്ളതുകൊണ്ട് അർജുനന്റെ കക്ഷി ജയിക്കുമെന്നുറപ്പിക്കാം. കൃഷ്ണൻ അർജുനന്റെ തേരാളിയാകാൻ സമ്മതിച്ചതും ഒരു വൈഭവ പ്രദർശനമാണ്. സകല വിഭൂതികളുടേയും ഉറവിടമാകുന്നു കൃഷ്ണൻ. ആ വിഭൂതികളിലൊന്നാണ് വൈരാഗ്യം. ഈ വൈരാഗ്യത്തിനു ധാരാളം ഉദാഹരണങ്ങളുണ്ട്. വൈരാഗ്യാധിപനുമാണല്ലോ കൃഷ്ണൻ.
     വാസ്തവത്തിൽ യുദ്ധം ദുര്യോധനനും യുധിഷ്ഠിരനും തമ്മിലാണ്. ജ്യേഷ്ഠനായ യുധിഷ്ഠിരനുവേണ്ടി പൊരുതുകയാണർജുനൻ. യുധിഷ്ഠിരന്റെ സഹായികളാണ് കൃഷ്ണനും അർജുനനും. അവർ തന്റെ പക്ഷത്തിലായതുകൊണ്ട് യുധിഷ്ഠിരന് വിജയം സുനിശ്ചിതമാണ്. ആരാണ് ലോകം ഭരിക്കുക എന്ന് തീരുമാനിക്കാൻവേണ്ടിയുള്ളതാണ് ഈ യുദ്ധം. യുധിഷ്ഠിരൻ ജയിച്ച് നാടുവാഴുമെന്ന് സoഞ്ജയൻ പ്രവചിക്കുന്നു. യുദ്ധത്തിൽ ജയിച്ചതിന് ശേഷവും യുധിഷ്ഠിരന് കൂടുതൽ അഭ്യുദയമുണ്ടാകുമെന്നും, അദ്ദേഹം നീതിമാനും ഭക്തനും ധാർമ്മികനുമായതാണ് കാരണമെന്നുംകൂടി സoഞ്ജയൻ പറയുന്നു. യുധിഷ്ഠിരൻ തന്റെ ജീവിതത്തിൽ ഒരൊറ്റ നുണ പോലും പറഞ്ഞിട്ടില്ല.
    യുദ്ധഭൂമിയിൽവെച്ച് രണ്ടു സുഹൃത്തുക്കൾ തമ്മിൽ നടന്ന സംഭാഷണമാണ് ഭഗവദ്ഗീതയെന്നു വിശ്വസിക്കുന്ന അനേകം മന്ദബുദ്ധികളുണ്ട്. അങ്ങനെയുള്ള ഒരു കൃതി പുണ്യഗ്രന്ഥങ്ങളിലൊന്നാവാൻ വയ്യ. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്നാക്ഷേപിക്കുന്നവരുമുണ്ട്. യുദ്ധം അധാർമ്മികമാണ്. പക്ഷേ സംഭവസ്ഥിതി ഇവിടെ വിശദമാക്കിയിരിക്കുന്നു. ഉത്കൃഷ്ടമായ നീതിശാസ്ത്രമാണ് ഭഗവദ്ഗീത. അതിന്റെ കാതലായ ഭാഗം ഒമ്പതാമദ്ധ്യായത്തിന്റെ മുപ്പത്തിനാലാം ശ്ലോകത്തിലൊതുങ്ങുന്നു; ‘മന്മനാഭവ മദ്ഭക്തഃ’ കൃഷ്ണഭക്തനാവണമെന്നർത്ഥം. സർവ്വധർമ്മങ്ങളുടേയും സാരം ഇതാണ്. ‘സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ’. നീതിധർമ്മങ്ങളുടെ ഉത്തമ പ്രകിയകളുൾക്കൊള്ളുന്നതാണ് ഭഗവദ്ഗീത. മറ്റ് പ്രക്രിയകളെല്ലാം പവിത്രങ്ങളാവാം, അവ ഇതിലേക്ക് വഴിവെയ്ക്കുന്നു എന്നുവരാം. ഏതായാലും സകല നീതിധർമ്മങ്ങളുടേയും രത്നച്ചുരുക്കമാണ് ഭഗവദ്ഗീതയിലെ അന്തിമോപദേശം; കൃഷ്ണന് സ്വയം സമർപ്പിക്കുക എന്നത്. പതിനെട്ടാ മദ്ധ്യായം ഇതിന് ഊന്നൽ കൊടുത്തിരിക്കുകയാണ്.
     തത്ത്വജ്ഞാനപരങ്ങളായ നിഗമനങ്ങളെക്കൊണ്ടും ധ്യാനം കൊണ്ടും ആത്മസാക്ഷാത്കാരം നേടുന്നതാണ് ഒരു പ്രക്രിയ എന്ന് ഭഗവദ്ഗീതയിൽനിന്നും മനസ്സിലാക്കാം. പക്ഷേ സമഗ്രമായ ഉത്കൃഷ്ടത കൃഷ്ണനായി സ്വയം സമർപ്പിക്കലാണ്. ഭഗവദ്ഗീതോപദേശത്തിന്റെ സാരസർവ്വസ്വമാണിത്. സാമൂഹ്യമായ വർണ്ണാശ്രമധർമ്മമനുസരിച്ചും ധർമ്മവ്യത്യാസമനുസരിച്ചുമുള്ള നിബന്ധനകളുടെ വഴി ഗോപ്യമായൊരു ജ്ഞാനത്തിന്റേതാവാം. അങ്ങനെ ധാർമ്മികാനുഷ്ഠാനങ്ങൾ ഗോപ്യങ്ങളെങ്കിൽ ധ്യാനവും ജ്ഞാനയോഗവും അതിലേറെ ഗോപ്യങ്ങളാണ്. തികഞ്ഞ കൃഷ്ണാവബോധത്തോടെ സേവനത്തിനുവേണ്ടി കൃഷ്ണന്ന് സ്വയം സമർപ്പിക്കുക എന്നത് ഏറ്റവും രഹസ്യമായ ഉപദേശവും. പതിനെട്ടാമദ്ധ്യായത്തിന്റെ സാരമിതാണ്.
   പരമസത്യം ഭഗവാൻ കൃഷ്ണൻ മാത്രമാണെന്നതാണ് ഭഗവദ് ഗീതയുടെ മറ്റൊരു ഭാവം. ഈ നിരപേക്ഷതത്ത്വം മൂന്നു വിധത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. അവ്യക്തിഗത ബ്രഹ്മം, സ്ഥാനീയപരമാത്മാവ്, പരമദിവ്യോത്തമപുരുഷനായ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ എന്നിങ്ങനെ. നിരപേക്ഷതത്ത്വത്തിന്റെ പൂർണ്ണജ്ഞാനമെന്നാൽ കൃഷ്ണനെ പറ്റിയുള്ള പൂർണ്ണജ്ഞാനംതന്നെ. കൃഷ്ണനെക്കുറിച്ച് അറിവ് സിദ്ധിച്ചവർക്ക് ജ്ഞാനത്തിന്റെ ഏതു വിഭാഗവും സ്പഷ്ടമാണ്. പരമമായ കൃഷ്ണജ്ഞാനത്തിന്റെ ചെറിയ അംശമാണല്ലോ അതോരോന്നും. തന്റെ സനാതനമായ അന്തരംഗശക്തിയിൽ സദാ സ്ഥിതി ചെയ്യുന്ന കൃഷ്ണൻ എപ്പോഴും ഇന്ദ്രിയാതീതനാണ്. തന്റെ ശക്തിയിൽ നിന്ന് ജീവജാലങ്ങളെല്ലാമുണ്ടാകുന്നു. അവ രണ്ടു വിധമാണ്. നിത്യബദ്ധരും നിത്യമുക്തരും. ഈ ജീവഗണങ്ങൾക്കെണ്ണമില്ല. കൃഷ്ണന്റെ മൗലികാംശങ്ങളാണവയെന്ന് കരുതപ്പെടുന്നു. ഭൗതിക ശക്തിക്ക് ഇരുപത്തിനാല് രൂപഭേദങ്ങളുണ്ട്. ശാശ്വതമായ കാലത്താൽ സ്യഷ്ടി പ്രകിയ നടക്കുന്നു. ബഹിരംഗശക്തി സൃഷ്ടിജാലത്തെ ഉളവാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഈ പ്രപഞ്ചത്തിന്റെ ആവിഷ്ക്കാരം ദൃശ്യമായിക്കൊണ്ടും അദൃശ്യമായിക്കൊണ്ടും തുടരുകയാണ്.
     ഭഗവദ്ഗീതയിൽ അഞ്ച് പ്രധാന വിഷയങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്. പരമദിവ്യോത്തമപുരുഷൻ, ഭൗതികപ്രകൃതി, ജീവാത്മാവ്, ശാശ്വതമായ കാലം, കർമ്മം എന്നിവ. ഈ അഞ്ചും ഭഗവാൻ കൃഷ്ണനെ ആശയിച്ചാണ് നിലനില്ക്കുന്നത്. നിരപേക്ഷതത്ത്വത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ-അവ്യക്തിഗത ബ്രഹ്മം, പരമാത്മാവ്, വേറെയും ഏതെങ്കിലും വിധത്തിൽ അതീന്ദ്രിയമായ ഭഗവത്സത്തയെ നിർവ്വചിക്കുന്ന ആശയങ്ങൾ-ഇവയെല്ലാം പരമപുരുഷനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ പരിധിയിൽപ്പെടും. ഒറ്റനോട്ടത്തിൽ ഭഗവാനും ജീവാത്മാവും ഭൗതികപ്രകൃതിയും കാലവുമെല്ലാം വ്യത്യസ്തങ്ങളായി തോന്നുന്നുവെങ്കിലും യഥാർത്ഥത്തിൽ ഭഗവാനിൽ നിന്ന് ഭിന്നമായി യാതൊന്നുമില്ല. എന്നാൽ അവിടുന്ന് മറ്റേതൊന്നിൽ നിന്നും വ്യത്യസ്തനുമാണ്. അചിന്ത്യഭേദാഭേദതത്ത്വം എന്നാണ് ശ്രീചൈതന്യ മഹാപ്രഭുവിന്റെ സിദ്ധാന്തം. നിരപേക്ഷതത്ത്വത്തിന്റെ പരിപൂർണ്ണജ്ഞാനമുൾക്കൊള്ളുന്നതാണ് ഈ തത്ത്വദർശനം.
    സഹജാവസ്ഥയിൽ ശുദ്ധമായ ആത്മാവാണ് ജീവൻ, പരമാത്മാവിന്റെ അണുപ്രായമായൊരംശം. ശ്രീകൃഷ്ണ ഭഗവാനെ സൂര്യനോടും ജീവാത്മാക്കളെ സൂര്യപ്രകാശത്തോടും ഉപമിക്കാം. കൃഷ്ണന്റെ തടസ്ഥ ശക്തികളായ ജീവാത്മാക്കൾ ഭൗതികശക്തിയോടോ ആദ്ധ്യാത്മികശക്തിയോടോ ബന്ധപ്പെടാനുള്ള ഒരു പ്രവണതയുള്ളവരാണ്. രണ്ടു തരം ഭഗവച്ഛക്തികൾക്ക് മദ്ധ്യത്തിലാണ് ജീവന്റെ നിലയെന്നും ഉത്തമ ശക്തിയിലുള്ളതാകയാൽ അതിന് തെല്ലൊരു സ്വാതന്ത്ര്യമുണ്ടെന്നും പറയാം. ഈ സ്വാതന്ത്ര്യത്തെ വേണ്ടുംവണ്ണമുപയോഗിച്ചാൽ ജീവന് കൃഷ്ണന്റെ ആജ്ഞാനുവർത്തിയായിത്തീരാം. അങ്ങനെ ആനന്ദ പ്രദാനത്തിന് കഴിവുള്ള സ്വഭാവികാവസ്ഥയിലെത്തുകയുംചെയ്യാം.
                              സംന്യാസത്തിന്റെ പരിപൂർണ്ണത എന്ന ശ്രീമദ് ഭഗവദ്ഗീതയുടെ
                                     പതിനെട്ടാമദ്ധ്യായത്തിന്റെ ഭക്തിവേദാന്ത വിശദീകരണം
                                                                   ഇപ്രകാരം സമാപിക്കുന്നു.
VEDABASE